ശാന്തിയിലെത്തി ഒരാഴ്ച
കഴിഞ്ഞിട്ടും കാര്യമാത്ര പ്രസക്തമായിട്ടൊന്നും ചെയ്യാൻ കഴിഞ്ഞിട്ടില്ല. മുന്നോട്ടു
നീങ്ങാൻ ഉപയുക്തമായൊരു മാർഗ്ഗം കണ്ടെത്താനയിട്ടില്ല.
സത്യം ഇപ്പോഴും
മറഞ്ഞുതന്നെയിരിക്കുന്നു. മിഥയ്ക്കു കടുതത്ത വര്‍ണ്ണവും കണ്ണഞ്ചിപ്പിക്കുന്ന
പ്രകാശവും ഉണ്ടായിരിക്കേ സത്യത്തലെത്തിച്ചേരാന്‍ എറെ
ബുദ്ധിമുട്ടേണ്ടിയിരിക്കുന്നു.
ഗുരു കണ്ടെടുത്തതും
തേടിപ്പിടിച്ചു തന്നിട്ടുമുള്ള ലേഖനങ്ങള്‍, ചിത്രങ്ങള്‍. ചില
സപ്ലിമെന്റുകള്‍, കത്തുകള്‍, ഗുരുവിന്റെ
തന്നെ ഡയറികള്‍, ലഘുലേഖകള്‍…….
പലതും പലപ്രാവശ്യം തന്നെ
വായിച്ച് കഴിഞ്ഞിരിക്കുന്നു. ഗുരുവിന്റെ ഡയറിയില്‍–
മനസ്സെന്ന കൂട്ടില്‍ ഒരു
പക്ഷിക്കുഞ്ഞ്, അതിന് പപ്പും, തുവലു മുളച്ചിട്ടില്ല.
സുതാര്യമായ ഒരു തോലില്‍ പുതച്ച് ആ പക്ഷിക്കുഞ്ഞിന്റെ ഹൃദയം പിടയ്ക്കുന്നതു കാണാം.
അതിന്റെ കുഞ്ഞുതല, കണ്ണുകള്‍, കൊക്ക്
എല്ലാം കൂടിയ കുഞ്ഞു മുഖം.
പക്ഷിക്കുഞ്ഞിന്റെ മുഖം
മാറുന്നു,
അവിടെ വിശ്വനാഥന്‍ എന്ന കൊച്ചുപയ്യന്‍. മീശയുടെ ചെന്നിനിറം
മാറിത്തുടങ്ങിയതേയുള്ളു മെലിഞ്ഞ ശരീരം, പ്രസന്നമായ മുഖം.
ജീവിതത്തില്‍ എത്രയോ
ശിഷ്യന്മാരുണ്ടായി. പക്ഷെ അവന്‍ മാത്രം മനസ്സിന്റെ കോണില്‍ അള്ളിപ്പിടിച്ചു നില്‍ക്കുന്നു.
അങ്ങിനെയല്ല, ഇന്നും മനസ്സ് നിറഞ്ഞു നില്‍ക്കുന്നു.
ജോൺ ജോസഫിന് വളരെയേറെ
വിശേഷണങ്ങള്‍ കിട്ടിയിരുന്നു.
പാര്‍ട്ടിയുടെ ശക്തനായ
അദ്ധ്യാപകന്‍, സംഘാടകന്‍,
രാജ്യദ്രോഹി, ഒളിവില്‍ പാർക്കുന്നവൻ, നക്സലേറ്റ്……….. ഒടുവിൽ,
കരയുന്ന കുട്ടികളെ
ഭയപ്പെടുത്താനായിട്ട് അമ്മമാര്‍ തെരഞ്ഞടുത്ത പേരുമായി.
പക്ഷെ, അയാള്‍, അയാള്‍ മാത്രം അതൊന്നും കേട്ടില്ല; അറിഞ്ഞില്ല.
അയാളുടെ കണ്ണുകള്‍, ചെവികള്‍, എല്ലാം.
ഇന്ദ്രിയങ്ങളെല്ലാം
ഒന്നിലേയ്ക്കു സൂക്ഷ്മമായി തറഞ്ഞുനിന്നു.
മനസ്സ് ഒറ്റ ചിന്ത മാത്രം
സ്വീകരിച്ചു.
പാർട്ടി.
രാവുകളില്‍
കുറ്റിക്കാടുകളിലും, ഹോസ്റ്റലുകളിലും കുട്ടികളെ
പഠിപ്പിച്ചു നടന്നു.
വിഷയം ഒന്നുമാത്രം.
ഈ സമ്പത്ത്, ഭൂമി എല്ലാവരുടേതുമാണ്.
ഇവിടെ എല്ലാവരും
അദ്ധ്വാനിക്കണം, അദ്ധ്വാനിക്കാത്തവന്‍ വിളവെടുക്കാൻ യോഗ്യനല്ല.
ഒരു വിഭാഗം ജനങ്ങള്‍ മാത്രം
എല്ലാം അടക്കി വച്ചിരിക്കുന്നത് നിയമ വിരൂദ്ധമാണ്. അതിനെ അനുവദിക്കാനാവുന്നതല്ല.
അതിനാല്‍ പണി എടുക്കുന്നവരും
കഷ്ടത അനുഭവിക്കുന്നവരും ഒരുമിക്കുവിൻ.
ഒന്നിക്കുവിൻ………
ആ വിളികേട്ട് ജോൺ ജോസഫിന്റെ
പിറകെ എത്രയോ കുട്ടികൾ നിരന്നു, പാഠങ്ങള്‍ പഠിച്ചു, ബോധവല്‍ക്കരണത്തിനു വേണ്ടി പ്രവർത്തിച്ചു. വിപ്ലവങ്ങള്‍ക്ക്
കോപ്പുകൂട്ടി.
വിദ്യാഭ്യാസവും ഭാവിയും
തുലച്ചു,
അച്ഛനമ്മമാരെയും കുടുംബത്തെയും മറന്നു; അവരെ
വേദനയുടെ കയ്പ് നീരു കുടിപ്പിച്ചു.
അതിലൊരാള്‍ ഏതോ ഗ്രാമത്തിലെ
ഏതോ ഒരു പ്രൈമറി സ്ക്കൂൾ അദ്ധ്യാപകന്റെ മകന്‍, മെഡിക്കല്‍
വിദ്ധ്യാര്‍ത്ഥി വിശ്വനാഥനായിരുന്നു. ജോണ്‍ ജോസഫ് അവനെ വിശു എന്നു വിളിച്ചു.
വിശു അയാളെ ഗുരുവെന്നും.
ഏതോ ഒരു ഡയറിയില്‍ ഗുരു
വീണ്ടും എഴുതിയിരിക്കുന്നു.
അവന്‍ വിളിച്ചിരിക്കുന്നു, വിശ്വനാഥ്. പതിനഞ്ചുവര്‍ഷങ്ങള്‍ക്കുു ശേഷം, ശാന്തിഗ്രാമത്തില്‍
നിന്നും. എവിടെയായിരുന്നെന്നേ എന്താണ് വിശേഷങ്ങളെന്നോ പറയാന്‍ മുതിര്‍ന്നിട്ടില്ല.
ഒരിയ്ക്കൽ
അവന്‍ വരുമെന്നാണ് പറഞ്ഞത്.
ശാന്തിയില്‍ അവന്‍ പലതും ചെയ്യനുണ്ടെന്ന്. അവന്റെ സ്വരത്തില്‍ അടങ്ങാത്ത അമര്‍ഷമാണ്, പകയാണ്, അതെന്നെ വേദനിപ്പിക്കുകയാണ്, ഹൃദയത്തിന്റെ അന്തര്‍ പാളികളില്‍ തൊട്ടാവാടികൊണ്ട് വലിച്ചതുപോലെ……..
കൃഷ്ണയുടെ കാര്യം
തിരക്കിയപ്പോള്‍ മാത്രമെ അവന്റെ സ്വരത്തിന് വ്യത്യാസമുണ്ടായുള്ളു. അവളോട്
അവനിപ്പോഴും സഹതാപ്പമോ, മറ്റെന്തെല്ലാമോ വികാരങ്ങളാണുള്ളത്.
അബുവിനെ, ജോസഫിനെ, രാമനെ എല്ലീവരെയും തിരക്കിയിരിക്കുന്നു.
പക്ഷെ, അവരോട് നിർവികാരമായ നിലപാടാണ് കാണിക്കുന്നത്.
എല്ലാവരെയും കുറിച്ച് അറിയാമത്രെ. രഹസ്യമായിട്ട് എല്ലാവരെയും കണ്ടിട്ടുണ്ടത്രെ.
എങ്കില്‍ എന്തിനാണീ ഒളിച്ചുകളി? പ്രത്യ,
ക്ഷത്തിലെത്തിയാല്‍
അവനുവേണ്ടി എന്തും ചെയ്യാന്‍ തയ്യാറാണല്ലോ എല്ലാവരും…….
പക്ഷെ അവന്‍ ശാന്തിയില്‍
തങ്ങുന്നതെന്തിനാവാം? ഭാസ്കരന്‍ നായരുമായിട്ട് അവനെന്താണ്
ബന്ധം? അതും ഒരു പകയുടെ ഭാഗമാകുമോ?
അവനെപ്പറ്റി
കൃഷ്ണയോടുപറഞ്ഞപ്പോള്‍, അവളുടെ മുഖം,
കാണെണ്ടതുതന്നെയായിരുന്നു.
അവളുടെ
സന്തോഷം……………
എനിയ്ക്കേറ്റവും
ദു:ഖംഅവളേക്കുറിച്ചോര്‍ക്കുമ്പോഴാണ്.
കൃഷ്ണേ!
ക്ഷമിക്കൂ…………
എത്രയോ പ്രാവശ്യം ഇപ്രകാരം
ക്ഷമയാചിച്ചിരിക്കുന്നു.
എന്നിട്ടും മനസ്സ്
ശാന്തമാകുന്നില്ല……..
സിദ്ധാര്‍ത്ഥന്‍ ഡയറികള്‍
അടച്ചുവച്ച് പുറത്തിറങ്ങി, മുറിപൂട്ടി. പുറത്ത് സൂര്യന്‍ കത്തിനില്‍ക്കുന്നു.
എന്നിട്ടും അന്തരീക്ഷത്തിന് കുളിര്‍മയുണ്ട്. കാറ്റിന് തണുപ്പുണ്ട്.
അവന്‍ നടന്നു, യാതൊരു ലക്ഷ്യവുമില്ലാതെ, ലക്ഷ്യമില്ലാതെ
നടക്കുന്നതിന്റെ സുഖം ആദ്യമായീട്ടാണ് അനുഭവിക്കുന്നത്, എന്തിനെയും
വെറുതെ കാണുകമാത്രം ചെയ്യുന്നു. അടുത്ത നിമിഷം ആദ്യം കണ്ടതിനെ മറക്കുന്നു.
പുതിയതിനെ കാണുന്നു, അറിയുന്നു.
ഏതോ ഒരു നിമിഷത്തില്‍
അലക്ഷ്യമായി തുടങ്ങിയ യാത്ര ലക്ഷ്യമുള്ളതാണെന്നറിയുമ്പോള്‍ ആകാമംക്ഷ. അപ്പോള്‍
ആദ്യം പ്രതീക്ഷല്ലായിരുന്നു എന്നത് തെറ്റായിരുന്നെന്നു തോന്നുന്നു.
രവിയുടേത് വളരെ ചെറിയ വീടാണ്; രണ്ടോ മൂന്നോ മുറികളും വരാന്തയും. വരാന്തിയില്‍ അവിടവിടെ സിമന്റ്
ഇളകിപോയിരിക്കുന്നു. ചുമർ സിമന്റ് തേയ്ക്കാത്തത്.
മൂറ്റത്തെ കാല്‍പ്പെരുമാറ്റം
കേട്ടിട്ടാകാം പാരിക്കിടന്നിരുന്ന മുന്‍വാതിലുന്റെ വിടവിലൂടെ വൃദ്ധമായൊരു സ്വരം
കേട്ടു.
“ആരാ?”
“ഞാന്‍ സിദ്ധാര്‍ത്ഥനാണ്, രവിയെകാണാനാണ്.’
കതക് തുറന്ന വൃദ്ധനെത്തി, വരാന്തയില്‍. ‘
“അവന്‍ പത്രമിടാന്‍
പോയതാണല്ലോ.”
“സാറെവിടുന്നാ…..?”
അയാള്‍ക്കൊലപ്പം സിദ്ധാര്‍ത്ഥന്‍
മുറിയില്‍ കയറി.
അലറി വിളിക്കുന്ന ഒരു പുരുഷ
ശബ്ദം. സിദ്ധാര്‍ത്ഥന്‍ ഞെട്ടിപ്പോയി, ഞെട്ടലില്‍ നിന്ന്
മോചിച്ച് ശബ്ദം കേട്ട ജനാല വഴിനോക്കി.
കട്ടിലിന്റെ കാലില്‍, ചങ്ങലയില്‍ തളയ്ക്കപ്പെട്ട ഒരാള്‍,
അയാള്‍ക്ക് രവിയുടെ ഛായയാണ്.
രവിയേക്കാള്‍ ഉയരവും ആരോഗ്യവുമുണ്ട്.അയാള്‍ ജനാല്ക്കലെത്തി സിദ്ധാര്‍ത്ഥനെ
നോക്കിനിന്നു,പിന്നെ ചിരിച്ചു. മടങ്ങി കട്ടിലില്‍ കിടന്നു.
വൃദ്ധനോടൊപ്പം കട്ടിലില്‍
ഇരിയ്ക്കുമ്പോള്‍ സിദ്ധാര്‍ത്ഥന്റെ മനസ്സ് വേദനപ്പെട്ടു.
വൃദ്ധന്‍ പറഞ്ഞു.
“മകനാ….സോമന്‍… രണ്ടു
മക്കളേ ഒള്ളൂ…… മുത്തത് ഇവനാ……”
“അസുഖം?”
“തൊടങ്ങിയിട്ട ഏഴുവര്‍ഷമായി…..
അഴിച്ചുവിട്ടാല്‍ തെണ്ടിനടക്കും….ആളുപദ്രവോമൊണ്ട്…… മറ്റവന്
ഇഷ്ടോമില്ല……”
“മരുന്ന്?”
“മരുന്നും മന്ത്രോമൊക്കെയുണ്ട്….
പക്ഷെ…”
പിന്നീട് വൃദ്ധന്‍
മിണ്ടിയില്ല.
സിദ്ധാര്‍ത്ഥന്‍ ഒന്നും
ചോദിക്കാനും തോന്നിയില്ല.
രവിയോടൊത്ത്, അവന്റെ വീട്ടില്‍ നിന്നും ഇറങ്ങുമ്പേ
വെയിലു കനത്തുകഴിഞ്ഞിരുന്നു.
നക്ഷത്ര ഹോട്ടലിലെ ബാറിന്റെ
മങ്ങിയ വെളിച്ചത്തിൽ, ശീതളിമയിൽ……
സിദ്ധാർത്ഥൻ രണ്ടു
ഗ്ലാസ്സുകളിൽ വിസ്കി പകർന്നു. രവിയെ ക്ഷണിച്ചു.
രവി അത്ഭുതപ്പെട്ടു.
“കഴിയ്ക്കെടോ……”
സിദ്ധാര്‍ത്ഥന്‍ മദ്യത്തിന്
വഴങ്ങിയിരിക്കുന്നുവെന്ന് രവി മനലാക്കി. അവന്‍ സിദ്ധാര്‍ത്ഥനെ നോക്കിയിരുന്നു.
“എനിക്ക് നിന്റെ കഥ
കേൾക്കണം….”
“സാർ … എനിക്ക്……”
“ആറിയാം നിന്റെ കഥ
ഗ്രാമത്തിന്റെ കൂടി കഥയാണ്….അതു പറഞ്ഞാല്‍ …… ഞാനെങ്ങാന്‍ പത്രത്തിലെഴുതിയാല്‍
അനർങ്ങളാകുമെന്ന്…….. അല്ലെ?”
ഗ്ലാസ്സില്‍ പകര്‍ന്ന വിസ്കി
രവിയുടെ കൈയില്‍ കൊടുത്തു. അവന്‍ മെല്ലെ നുണഞ്ഞിറക്കി.
സിറ്റിയുടെ അതിര്‍ത്തിയില്‍
എത്തുമ്പോള്‍ ശാന്തിപുഴയ്ക്ക്‌യേറുന്നു. ശാന്തമാകുന്നു. എങ്കിലും ശക്തിയായ അടിയൊഴുക്കുണ്ടത്രെ.
പുഴക്കരയില്‍
ശാന്തിട്രസ്ററുവക ഉദ്യാനം.
എപ്പോഴും തിരക്കുണ്ട്.
വള്ളിക്കുടിലില്‍,
ശീതളിച്ച കാറ്റ് മന്ദമായി
എത്തുന്നു.
മന്ദമായി എത്തുന്ന കാറ്റ് മദ്യത്തെ
നുരയാന്‍ വിടുന്നു.
മദ്യം നുരഞ്ഞ് സിരകളിലൂടെ
ഒഴുകി,
ഒഴുകി പടരുമ്പോള്‍ കിട്ടുന്ന ആനന്ദത്തില്‍, അര്‍ദ്ധസുഷുപ്തിയില്‍
സിമന്റു ബഞ്ചുകളില്‍ അവർ മലര്‍ന്നു കിടന്നു.
“സാർ….”
“ഏസ്…..”
ബഞ്ചില്‍ എഴുന്നേറ്റിരുന്നു.
തലയില്‍ കയറിയ മദ്യം എഴു
ന്നേറ്റിരുന്നപ്പോള്‍ അപ്പാടെ
ഈഴ്‌ന്നിറങ്ങി കാലില്‍ ഒത്തു കൂടിയതായി തോന്നി.
എഴുന്നേറ്റു നിന്നപ്പോള്‍
പാദങ്ങള്‍ തറയില്‍ സ്പര്‍ശിക്കുന്നില്ലെന്നു തോന്നി..
“സാറിനറിയോ ……….
എന്റെ ചേട്ടന്‍, ഭ്രാന്തന്‍ സോമന്‍
ശാന്തിയിലൂടെ അലഞ്ഞു
നടക്കുന്ന ധര്‍മ്മക്കാരന്‍…….”
അവന്‍, സിദ്ധാര്‍ത്ഥന്‍ കിടന്നിരുന്ന സിമന്റു ബഞ്ചില്‍ ഇരുന്നു.
സോമശേഖരന്റെ തിരോധാനം
ശാന്തിഗ്രാമത്തിന്റെ മാറിലേറ്റ ശക്തമായ മുറിവായിരുന്നു.
ഉവളുത്ത, ദൃഡമായ കൈകാലുകളുള്ള സുമുഖനായ ചെറുപ്പക്കാരൻ…..
അപ്പനൊടൊത്ത് അദ്ധ്വാനിച്ച്
അവന്റെ ശരീരം ഉറച്ചു. കാട്ടിറച്ചിയും കപ്പയും അവനെ ശക്തനാക്കി.
ഗ്രാമത്തിലെ പ്രാഥമിക
വിദ്യാലയത്തിലെ പഠനം കഴിഞ്ഞ് അടുത്ത പട്ടണത്തില്‍ പോയി പത്താം തരം പാസ്സായ
ആദ്യത്തെ ഗ്രാമക്കാരനാണ് സോമശേഖരന്‍. അതിന്റെ തലയെടുപ്പും വിവരവും അവനുണ്ടായിരുന്നു.
ഗ്രാമത്തിലെ ചെറുപ്പക്കാരുടെ നേതാവുമായിരുന്നു.
ഒരു രാവ് ഇരുണ്ട്
വെളുത്തപ്പോള്‍ മകനെ കാണാനില്ലെന്ന് കിട്ടുച്ചോൻ നാട്ടുകാരെ അറിയിച്ചു.
കാട്ടിലും നാട്ടിലും അടുത്ത
പട്ടണങ്ങളിലും ഗ്രാമത്തിലെ ചെറുപ്പക്കാർ തെരഞ്ഞുനടന്നു. ദിവസങ്ങളും ആഴ്ചകളും
കഴിഞ്ഞിട്ടും കിട്ടിയില്ല. അവന്റെ അമ്മ അമ്മിണിച്ചോത്തി ജലപാനമില്ലാതെ ബോധധമറ്റ്
ആഴ്ചകളോളം കിടന്നു.
അന്ന് രോഗികളെ നോക്കാന്‍
ഇംഗ്ലീഷുകാരന്‍ ഡോക്ടര്‍ ഇല്ലായിരുന്നു. കുടിയേറിയെത്തിയ ഒരു നാട്ടുവൈദ്യന്‍
പൈലിച്ചേട്ടന്‍ ഉണ്ടായിരുന്നുള്ളു.
അന്നൊരിക്കല്‍ മീരാവുവിന്റെ
കടയില്‍ ഇരുന്ന് ഉസ്മാന്‍
“ഓന്‍ പോയത് നന്നായി,
ഓനാ ഈ നാട്ടിലെ പിള്ളേരെ ചീത്തയാക്കിയത്…..”
മലപ്പുറത്തുകാരന്‍ ഉസ്മാന്‍
നബീസയുമായി വന്നിട്ട് നാലു വര്‍ഷം കഴിഞ്ഞതേയുള്ളു. ഗാമക്കാര്‍ക്ക് പോത്തിനെയും
പശുവിനേയും അറുത്തു കൊടുക്കാന്‍ മറ്റാരുമില്ലാതിരുന്ന കാലം. വലിയ ഉടലും ചെറിയ
തലയും തൊപ്പിയും താടിയും അരയില്‍ പച്ച ബല്‍ട്ടും എളിയില്‍ തിരുകിയിരിക്കുന്ന
കത്തിയും…….
-അയാള്‍ അഭ്യാസിയാണ്
സൂക്ഷിച്ചോണം.
നാട്ടുകാര്‍ അയാളെ ഭയന്നു.
എളിയില്‍ തിരുകിയിരിയ്ക്കുന്ന മലപ്പുറം കത്തി എന്നും തേച്ച് മിനുക്കി എളിയില്‍
തിരുകുന്നത് ഗ്രാമക്കാര്‍ നോക്കിനിന്നു.
ഗ്രാമത്തിലെ സിറ്റിയില്‍
മീരാവുവിന്റെ ചായക്കടയുടെ അടുത്ത് റോഡിറമ്പില്‍ കുടില്‍ കെട്ടിയാണ് ഉസ്മാന്‍
പാര്‍ത്തത്.
നബീസയെ തട്ടിക്കൊണ്ടു
രായ്ക്കു രാമാനം നാടുവിട്ടതാണെന്നും ഇവിടെ വന്ന് ഒളിച്ചു പാര്‍ക്കുകയാണെന്നും
നാട്ടുകാര്‍ പറഞ്ഞ് പരത്തി.
നബീസ മൊഞ്ചുള്ള കൈകാലുകളില്‍
മൈലാഞ്ചിയിട്ട്, കൈലിമുണ്ടും വെള്ളി അരപ്പട്ടയുമുള്ള
ഒരു മഞ്ഞക്കിളിയാണ്. പോത്തിന്നേപ്പോലെ നിഷ്ഠൂരനായ ഉസ്മാന്റെ കൂടെ അവള്‍
ഒളിച്ചോടാന്‍ യാതൊരു വഴിയുമില്ല.
പാവം പെണ്ണ്……….
നാട്ടുകാരുടെ സംഭാഷണം
കാറ്റില്‍ പറന്നു കളിയ്ക്കവെ,
ഉസ്മാന്റെ ചെവിയില്‍
അലയ്ക്കവെ, അയാള്‍ കത്തിയുരി മുറ്റത്ത് കിടന്നിരുന്ന
കരിങ്കല്ലില്‍ തേച്ച് മൂര്‍ച്ചകൂട്ടി, വളപ്പിന്റെ കടമ്പ
കടന്ന്, ചെമ്മണ്ണ് ഉറച്ചു കിടന്നിരുന്ന റോഡിന്റെ നടുവില്‍
നിന്ന് വിളി പറഞ്ഞു.
“യേതു ഹമുക്കിന്റെ മോനാടാ
ഞാന്‍ ന്റെ നബീസേനെ കട്ടതാന്നറിയേണ്ടേ?”
മീരാവുവിന്റെ കടയില്‍
ഗ്രാമക്കാര്‍ കാപ്പികുടിച്ചുകൊണ്ടും പുട്ടു തിന്നുകൊണ്ടും ഇരിപ്പുണ്ടായിരുന്നു.
ആരും മിണ്ടിയില്ല.
ഉസ്മാന്‍ അവരെ
വെല്ലുവിളിച്ചു.
കിഴക്കന്‍ മലകടന്ന് സൂര്യന്‍
ഗ്രാമത്തിന്റെ നെറുകയില്‍ എത്തുന്നതേയുണ്ടായിരുന്നുള്ളൂു. പലരും പണിയുടെ ഇടവേളയില്‍
ചായകുടിയ്ക്കാനായിട്ട് എത്തിയതായിരുന്നു.
ഉസ്മാന്‍ നെഞ്ചുവിരിച്ച്
രണ്ടു പ്രാവശ്യം റോഡിലൂടെ നടന്നു, തിരിച്ച് കുടിലില്‍ എത്തി.
തറയില്‍ മുട്ടി പലകയില്‍, അരിയിലെ കല്ലുപെറുക്കിക്കളഞ്ഞു കൊണ്ടിരുന്ന നബീസയുടെ അടുത്തായിട്ട്
അയാളിരുന്നു. അവളുടെ മൊഞ്ചുള്ള മുഖം കൈകളില്‍ എടുത്ത് ആരും കാണുന്നില്ലെന്ന്
ഉറപ്പുവരുത്തി, ചുവന്നു തുടുത്ത കവിളില്‍ ചുംബിച്ചു.
“നെന്നെ ഞാന്‍ കുട്ടതാ…..”
അവളുടെ കവിളില്‍ നാണപ്പൂക്കള്‍
വിരിഞ്ഞു.
ഉസ്മാന്റെ കണ്ണുകള്‍ തിളക്കം
കൊണ്ടു
“ഞമ്മളിവിടെ പിടിച്ചുനിക്കൂടി
പെണ്ണേ.”
ഉസ്മാന്‍ പിടിച്ചു നിന്നു.
കുടിലിന്റെ തെക്കുവശത്ത്
ചായ്പുകെട്ടി, വെട്ടുകത്തികളും, കട്ടക്കത്തികളും
സംഘടിപ്പിച്ചു. ഓതി, പോത്തിനെ വെട്ടി നാട്ടുകാര്‍ക്ക് കൊടുത്തു.
പോത്തിറച്ചിയുടെ രുചിയില്‍ ശാന്തിഗ്രാമം അമര്‍ന്നു. ഉസ്മാന്‍ ഗ്രാമക്കാരനായി.
ഉസ്മാന്റെ വാക്കുകള്‍ കേട്ട്
നാട്ടുകാര്‍ ഞെട്ടിയുണര്‍ന്നു, ഞെട്ടല്‍ നല്‍കിയ ഉണര്‍വില്‍ ഗ്രാമത്തിന്റെ
ചെറുപ്പക്കാര്‍ ഒന്നിച്ചു ചെമ്മണ്‍ ഉറച്ച പാതയില്‍ അണിചേര്‍ന്നു.
അവരുടെ മുഖങ്ങളില്‍ ക്രോധം
നിറഞ്ഞു. മനസ്സുകള്‍ വിക്ഷുബ്ധങ്ങളായി.
അവര്‍ ആയുധ ധാരികളും
വിപ്ലവസന്നദ്ധരുമായി.
അവര്‍ മാര്‍ച്ചുചെയ്തു.
പെട്ടെന്ന് അവരുടെ സംശയങ്ങള്‍
സത്യങ്ങളാണെന്ന് തോന്നി.
ഈഹാപോഹങ്ങള്‍
കഴമ്പുള്ളതാണെന്ന് തോന്നി.
പണ്ടത്തെ പോത്തുവെട്ടുകാരന്‍
ഉസ്മാനല്ല പറയുന്നത്. പുതിയ ഉസ്മാന്‍ ഭഗവാനെന്ന് സ്വയം വിശേഷിപ്പിച്ച ഭാസ്ക്കരന്‍
മാഷിന്റെ വലം കൈയ്യാണയാള്‍. അയാള്‍ പോത്തുവെട്ടു നിര്‍ത്തി ഭഗവാന്‍ സ്തുതിഗീതം
പാടുന്നു. ഭഗവാനെതിരായി ശബ്ദിക്കുന്നവര്‍ക്ക് തിരിച്ചടി നല്‍കുന്നു.
എവിടെനിന്നെല്ലാമെ അഭ്യാസികളെ കൊണ്ടുവന്ന് അയാള്‍ നേതാവായിരിക്കുന്നു.
അയാളുടെ ധ്വനികളില്‍ നിന്നും
അവ്യക്തമായിട്ടു കിട്ടുന്ന അറിവച്ച് ഗ്രാമക്കാര്‍ ശാന്തിനിലയത്തിലേയ്ക്ക് നടന്നു.
സോമശേഖരന്റെ തിരോധാനത്തിന്
ഭഗവാന്‍ എന്താണ് പങ്ക്?
ഗാമ സിറ്റിയില്‍ നിന്ന്
വടക്കോട്ട്,
മലയ്ക്കു മുകളില്‍ നിന്നും
താഴെയിറങ്ങി, താഴ്വാരത്തിലൂടെ നടന്ന് ഗ്രാമത്തിന് നടുക്ക്
മൊട്ടക്കുന്നിലെ ശാന്തിനിലയത്തിലെത്തി. അവര്‍ക്കു മുന്‍പെ ഉസ്മാന്‍ ശാന്തിനിലയത്തിയിരിക്കുന്നു.
സൂര്യന്‍ ഗ്രാമത്തിന് നേരെ മുകളില്‍ വന്നു നിന്നു.ഉച്ച ചൂടിൽ ശാന്തിനിലയം മയക്കത്തിലാണ്ട്
കിടക്കുകയ ത്തിയിരിക്കുന്നു. കാവല്‍ക്കാരും, മറ്റ്
വേലക്കാരും, ആലസ്യമാണ്ട കണ്ണുകളുമായി, ഓടിക്കിതച്ചെത്തിയ
ഉസ്മാനെ നോക്കിയിരുന്നു.
അയാള്‍ നേരെ ഭഗവാന്റെ
പള്ളിയറയില്‍ പൂണ്ടു.
ഭഗവാന്‍ അക്ഷ്യോഭ്യനായി
കഥകേട്ടു.
കാവിമുണ്ട് മുറുക്കി ഉടുത്തു, ഉറക്കാലസ്യം വിടാനായി മുഖം കഴുകി നിലക്കണ്ണാടിയ്ക്ക മുന്നില്‍ നിന്നു. ടൌവ്വല്‍കൊണ്ട്
മുഖത്തെ ജലാംശം ഒപ്പിയെടുത്തു. അലങ്കോലമായ മുടി ചീകിയൊതുക്കി ചുണ്ടില്‍ പുഞ്ചിരി
വരുത്തി.
“ഭഗവാനെ എല്ലാവരോടും
ഒരുങ്ങാന്‍ പറയട്ടെ…… വരുന്നത് എന്റെ ഗ്രാമക്കാരാണ്, സഹോദരീസഹോദരന്മാരാണ്,
മക്കളാണ്, അവർക്കിടയിൽ എനിക്ക്
കാവലാവശ്യമില്ല”
“ഭഗവാൻ…..അവർ…..”
ഭഗവാന്‍ ഉസ്മാന്റെ
മുഖത്തുനോക്കി ചിരിച്ചു.
“ഉസ്മാന്‍ ഇവിടെ
സ്വസ്ഥനായിരുന്നു കൊള്ളു.”
ഭഗവാന്‍ മുറിവിട്ട്
ടെറസ്സില്‍ കയറ്റം കയറി വരുന്ന ഗ്രാമക്കാരെ നോക്കിനിന്നു.
കവാടത്തില്‍ അവരെ തടഞ്ഞ കവല്‍ക്കാരോട്
ഭഗവാന്‍ വിളിച്ചു പറഞ്ഞു.
അവരെ അകത്തേക്ക് വിട്ടേക്ക്.
അവർക്കെന്നയാണ് കാണേണ്ടത്.”
ഭഗവാന്‍ ടെറസ്സില്‍ നിന്നും
താഴെ ഇറങ്ങിവന്നു.
ശാന്തിനിലയത്തിന്റെ അങ്കണം
നിറഞ്ഞു. ഉച്ചച്ചുടില്‍ അവർക്ക് ക്ഷീണമില്ലായിരുന്നു.
പണിയെടുത്തു ഉറച്ച ശരീരവും
ജീവന്‍ തുടിക്കുന്ന മുഖങ്ങ
നോക്കി ഭഗവാന്‍ വരാന്തയില്‍
ഒരു നിമിഷം നിന്നു.
ഭഗവാന്റെ അക്ഷ്യോഭ്യതയിലും ധൈര്യത്തിലും
സംശയം വീക്ഷിച്ച് ചെറുപ്പക്കാര്‍ അങ്കണത്തിന് നടുക്ക് പെട്ടന്ന് ഉറച്ചു നിന്നു.
ഭഗവാന്‍ പറഞ്ഞു.
“നിങ്ങള്‍ക്ക്
അറിയേണ്ടത് എന്താണെന്ന് എനിക്കറിയാം
നിങ്ങള്‍ക്ക് വേണ്ടത്
എന്താണെന്നും എനിയ്ക്കറിയാം…….”
ഭഗവാന്‍ വരാന്തയില്‍ നിന്നും
അങ്കണത്തിലേയ്ക്കിറങ്ങി
ഉച്ചവെയിലില്‍ ഗ്രാമക്കാരുടെ
തൊട്ടുമുന്നില്‍ നിന്നു. ഇപ്പോള്‍ഗ്രമക്കാര്‍ക്ക് കൈയ്യെത്തിച്ചാല്‍ തൊടാവുന്ന
അകലമേയുള്ളൂ.
“എന്നെ കാണാന്‍ എന്നെ കേള്‍ക്കാന്‍
എന്നോട് ആവശ്യപ്പെടാൻ നിങ്ങള്‍ ക്ഷോഭിതരായിട്ടെത്തേണ്ട കാര്യമില്ല……..
മാരകായുധയി വരേണ്ട കാര്യമില്ല……. സ്നേഹിക്കുന്നവര്‍ക്കു വേണ്ടി,കരുണ അര്‍ഹിക്കുന്നവര്‍ക്കു വേണ്ടി, ഈ വാതില്‍
എന്നും തുറന്നു കിടക്കും.”
ഗ്രാമത്തിലെ ചെറുപ്പക്കാരുടെ
തലകള്‍ വിയര്‍ത്ത്, വിയര്‍പ്പ് കഴുത്തിലൂടെ ഒഴുകി
പുറത്തും, നെഞ്ചിലും ചാലുവച്ച് ഒഴുകി.
അവരില്‍ അധികം പേരും അര്‍ദ്ധ
നഗ്നരായിരുന്നു.. വിയര്‍പ്പ് താഴോട്ടിറങ്ങി അവരുടെ മുണ്ടുകളെ നനച്ചു.
ഭഗവാന്‍ ആകാശത്തേയ്ക്ക്
കൈകള്‍ ഉയർത്തി, തോളിൽ നിന്നും കാവി നേര്യത് ഈര്‍ന്നു വീണു.
സൂര്യരശ്മിയില്‍ ഭഗവാന്‍
ചുവന്നുതുടുത്തു.
“ഞാൻ നിരായുധനാണ്,
എന്റെ തലയ്ക്കുവേണ്ടി, നിങ്ങള്‍ നൂറു കണിക്കിന്
ചെറുപ്പക്കാര്‍ ആയുധധാരികളായിട്ട് എത്തേണ്ട കാര്യമുണ്ടോ….എന്റെ ഒരു
ഉടലിനുവേണ്ടി……. രണ്ടു ജോടി കൈകാലുകൾക്ക്
വേണ്ടി ഇത്രയും മാരകായുധങ്ങള്‍
ആവശ്യമുണ്ടോ……. “
ഗ്രാമക്കാര്‍ ഇളിഭ്യരായി
നിന്നു. വിയര്‍പ്പ് മുണ്ടുകളില്‍ നിന്നും ഊർന്നിറ്ങ്ങി കാലുകളിലൂടെ ഒഴുകി പാദങ്ങളെ
നനച്ചു.
അവരുടെ കൈകണിൽ നിന്നും ആയുധങ്ങള്‍
ഈര്‍ന്നു വീണു.
ഭഗവാന്റെ പുണ്ടില്‍ ചിരി
വിടര്‍ന്നു.
ഭഗവാന്‍ അന്തരീക്ഷത്തില്‍ കൈകൾ
വീശി.കൈകളിൽ മുന്തിരിക്കുലകൾ നിറഞ്ഞു.
ഗ്രാമക്കാര്‍ അങ്കണത്തിൽ
ചടഞ്ഞിരുന്നു.അവരുടെ ഇടയിലേക്ക് ഭഗവാന്‍ മുന്തിരിക്കുലകൾ എറിഞ്ഞു കൊടുത്തു.
മൂന്തിരിക്കുലകള്‍ക്കു വേണ്ടിതിക്കും
തിരക്കും കൂടി. അവർ അടിപിടികൂടി.
ശാന്തിനിലയത്തിന്റെ
അന്തേവാസികളൂം പരിവാരങ്ങളും ടെറസ്സുകളിൽ ആ കാഴ്ച കണ്ടു നിന്നു.
ഭഗവാന്റെ സ്വരം അകലങ്ങളില്‍
എവിടെ നിന്നോ ഒരു മന്ത്രധ്വനി പോലെ കാറ്റിൽ നിന്ന്, കറ്റുകൾ വഴി
പകർന്നെത്തുന്നതി പോലെ മുന്തിരിച്ചാറു നുണഞ്ഞ ഗ്രാമക്കർക്ക് തോന്നി.
“എനിയ്ക്കൊരു ജോലി
ചെയ്തു തീര്‍ക്കാനുണ്ട്……. ദിവ്യമായ ബ്രഹ്മാനന്ദം എല്ലാവര്‍ക്കും
അനുഭവവേദ്യമാക്കുക എന്ന വൃത്തി. ഞാന്‍ ഇവിടെ അവതരിച്ചതിന്റെ ഉദ്യേശവും അതുതന്നെയാണ്.വഴി
തെറ്റി പോകുന്ന യാത്രക്കാരെയെല്ലാം നേരായ മാര്‍ഗ്ഗത്തിലേയ്ക്ക്, നന്മയിലേയ്ക്ക് നയിക്കുക. സാധുക്കളുടെ ആധിവ്യാധികള്‍ അകറ്റി അവരുടെ താല്‍പ്പര്യങ്ങള്‍
സാധിച്ചുകൊടുക്കുക. എന്റെ കാല്‍ക്കല്‍ അഭയം പ്രാപിക്കുന്ന ആരാധകരെയെല്ലാം ഞാന്‍
രക്ഷിക്കുന്നു. തെറ്റായ മാര്‍ഗത്തിലൂടെ സഞ്ചരിക്കുകയും ഞാന്‍ കാണിക്കുന്ന നേരായ
മാര്‍ഗം തെറ്റിക്കുകയും ചെയ്യുന്നവരെ വിധിയാണ് ശിക്ഷിക്കുന്നത്. ആ വിധി,
കേന്ദ്രം കാരണവുമാണ്…….
സാക്ഷാല്‍ പര്രബഹ്മം……”
“എന്നെ ഭക്തി പുരസരം
സേവിക്കുന്നവര്‍ സുഖദു:ഖങ്ങളും നഷ്ടങ്ങളും അനുഭവിച്ച് കൂടുതല്‍ സന്തോഷിക്കികയോ
അമിതമായി ദു;ഖിക്കുകയോ അരുത് ……. അങ്ങനെയുള്ളവരെ ഞാന്‍ കൈവെടിയുകയില്ല.”
“എന്റെ ഗ്രാമക്കാരെ
നിങ്ങള്‍ തിരിച്ചുപോകുവിന്‍ നിങ്ങളു
സോമന്‍ തിരിച്ചുവരും ……
നമ്മുടെ ഗ്രാമത്തിലേയ്ക്ക് ഐശ്വര്യ ദേവത കടന്നു വരും …….. അടുത്ത ഭാവിയില്‍
നാം സമ്പന്നതയില്‍, സമാനത്തില്‍, ഐശ്വര്യത്തില്‍
സന്തുഷ്ടരാകും ……. നിങ്ങളുടെ സംശയങ്ങള്‍ അകന്നു പോകും. എന്നിലേയ്ക്ക് നിങ്ങള്‍
അടുത്തടുവരും.”
ഭഗവാന്‍ ഉച്ചവെയിലില്‍
നിന്നും അകത്തേയ്ക്ക് നടന്നു. മാസ്മരിക പ്രഭയില്‍ അകപ്പെട്ട് സ്ഥലകാലങ്ങള്‍
മറന്ന് ഗ്രാമക്കാര്‍ ഭഗവാന്റെ ദൃഢമായ കാല്‍വയ്പുകള്‍ കണ്ട് സന്തുഷ്ടരായി…..
വള്ളിക്കുടിലിന്റെ തറയില്‍
ചൂടുള്ള സൂര്യകിരണങ്ങള്‍ ആകൃശൂന്യമായി വീണുകിടക്കുന്നു.
സിദ്ധാര്‍ത്ഥന്റെ ലഹരി ഊഴ്‌ന്നിറങ്ങി.
രവി പറഞ്ഞു.
“മൂന്നാമതു നാള്‍
ചേട്ടന്‍ തിരിച്ചുവന്നു…… ഭ്രാന്തനായിട്ട്…
എവിടെയായിരുന്നെന്നോ……..
എന്തുപറ്റിയെന്നോ ഓര്‍മ്മയില്ലാത്തവനായിട്ട്…….”
നീണ്ടു നിന്ന മൌനം, സിദ്ധാര്‍ത്ഥന് ഒന്നും ചോദിക്കാനില്ലായിരുന്നു.
രവി വീണ്ടും പറഞ്ഞു.
“ഏട്ടന്‍ ചെയ്ത
തെറ്റെന്താണെന്നറിയുമോ…………. ഒരു സമൂഹം ഒത്തു കൂടി വെട്ടിപ്പിടിച്ച,
തെളിച്ചെടുത്ത ഗ്രാമം ശാന്തിനിലയത്തിന്റെ പേരിൽ മാത്രമായിട്ട് പതിച്ചു
കിട്ടിയതെങ്ങിനെയെന്നു ചോദിച്ചത്. ഉത്തരം കിട്ടിയില്ല. ഉത്തരമായിട്ട, ചേട്ടന്‍ ഭ്രാന്തമായിട്ട് ഭിക്ഷക്കാരനായിട്ട് ഗ്രാമത്തിൽ അലയുന്നു…..
രവിയുടെ കണ്ണുകളില്‍ അടിയുന്ന
വിഷാദം സിദ്ധാര്‍ത്ഥന്‍ കണ്ടറിഞ്ഞു.
അവന്റെ മുഖത്ത് മാംസപേശികള്‍
ദൃഢമാകുന്നതും, ഒരു നേതൃത്വത്തിന് വേണ്ടി കൊതിക്കുന്ന മനസ്സും
സിദ്ധന് അറിയാന്‍ കഴിയുന്നു.
@@@@@@@