പുതുവഴികൾ

കഥാസാരം റിട്ടയേര്‍ഡ്‌ കേണല്‍ നായര്‍ നോവല്‍ പ്ര്രവറ്റ്‌ ഇന്‍വെസ്റ്റിഗേറ്റേഴ്‌സ്‌ എന്ന സ്വകാര്യ കുറ്റാന്വേഷണ സ്ഥാപനം നടത്തി വരുന്നു. അദ്ദേഹത്തിന്‌ സഹായികളായി വിവേക്‌, അല്‍ത്താഫ്‌, ജൂലി, ഷാഹിന, രേഷ്മ എന്നിവര്‍ പ്രവര്‍ത്തിക്കുന്നു. വിവാഹാവശ്യത്തിനുള്ള വൃക്തി വിവരങ്ങള്‍, റിയലെസ്റ്റേറ്റുകാര്‍ക്കു വേണ്ടിയുള്ള വസ്തു വിവരങ്ങള്‍ തുടങ്ങി ആവശ്യ ങ്ങള്‍ക്കനുസരിച്ച്‌ വസ്തു നിഷ്ടമായി കാര്യങ്ങള്‍ ശേഖരിച്ചു നല്‍കുന്നതിന്‌ നഗരത്തില്‍ അറിയപ്പെടുന്നവരായിക്കഴിഞ്ഞിരിക്കുന്നു, നോവല്‍ പ്രൈവറ്റ്‌ ഇന്‍വെസ്റ്റിഗേറ്റേഴ്‌സ്‌. നോവല്‍ പ്രൈവറ്റ്‌ ഇന്‍വേസ്റ്റിഗേറ്റേഴ്‌സില്‍ സിസിലി കുരുവിള എന്ന വീട്ടമ്മ ഒരു …

ഇര

സീൻ ഒന്ന്‌ പ്രഭാതം. നേരം പുലർന്നു വരുന്നതേയുള്ളു.  ഹൈറേഞ്ചിൽ നിന്നും ഒരു ചുവന്ന മാരുതി ഓൾട്ടൊ കാർ താഴേക്ക്‌ ഓടിയിറങ്ങുകയാണ്. കാറിന്റെ വലതു വശത്ത്‌ ആകാശ ചുംബിതങ്ങളായിട്ട്‌ മലകൾ….. ഇടതു ഭാഗത്ത്‌ അഗാധമായ ഗർത്തങ്ങൾ…… ഡ്രൈവിംഗ്‌ സീറ്റിലിരിക്കുന്ന മുപ്പത്തഞ്ചുകാരന്‌ മോബൈലിൽ ഒരു കോൾ എത്തുന്നു. അവൻ സുസ്മേര വദനനാണ്‌. ജിനേഷ്‌:  ങാ… അതെ എന്തെടാ….ഓ…. സോറി… ഞാനിന്ന്‌ സിറ്റിയിലില്ല… അടുത്ത വല്യ സിറ്റിയിലേക്ക്‌ പോണു… ങാ… എറണാകുളത്തിന്‌… ഒരുപിക്ക്‌നിക്ക്‌….ഓ.. ഒണ്ട്‌… …

വേട്ടക്കാരന്‍

സീൻ ഒന്ന്‌. അസ്തമന സമയം. കടൽ തീരം — ബീച്ച്‌. പടിഞ്ഞാറൻ വാനത്ത്‌ ചെഞ്ചായം കോരിയൊഴിച്ച്‌ സൂര്യൻ. മന്ദഹസിക്കുന്ന മുഖമാണ്‌ സൂര്യന്‌. തെളിഞ്ഞ ആകാശം, പ്രസന്നതയാണ്‌ എവിടെയും. ബീച്ചിൽ തിരക്കുണ്ട്‌. കൂട്ടമായിട്ടുള്ളവർ, ജോഡികൾ, മക്കളോടൊത്ത ഫാമിലികൾ…. തിരക്കിൽ നിന്ന്‌ ഒറ്റപ്പെട്ട ഒരു ഫാമിലി, ബാലനായ മകൻ ഒറ്റക്ക്‌ മണലോരത്ത്‌ ഓടിക്കളിക്കുന്നു. കടലിനെ തൊടുന്നു, പിൻ വാങ്ങുന്നു… അവൻ ആർത്തു രസിക്കുകയാണ്‌. അവന്റെ അച്ഛനും അമ്മയും, മുപ്പത്തഞ്ചുകാരനും മുപ്പതുകാരിയും. അവർ, അവരുടെ …