മരണം അനിര്‍വാര്യമെങ്കിലും……….

അയാള്‍ അബോധാവസ്ഥയിലായിരുന്നു കഴിഞ്ഞ കുറെ നാളുകളായിട്ട്‌, തൊണ്ണൂറ്‌ കഴിഞ്ഞൊരാള്‍ അങ്ങിനെ ആകുന്നതില്‍ ആര്‍ക്കും അത്ര വിഷമമൊന്നും ഉണ്ടാകാനിടയില്ല. ആയകാലം കറഠിനമായിട്ട്‌ അദ്ധ്വാനിച്ചിട്ടുണ്ട്‌; കൃഷികള്‍ ചെയ്യുന്നതിനും മറ്റും. അല്ലറചില്ലറ നാട്ടുനന്മകളും ചെയ്തിട്ടുണ്ട്‌, തൊട്ടയല്‍പക്കക്കാര്‍ക്കും ബന്ധുക്കള്‍ക്കും ഒക്കെയായിട്ട്‌. മൊത്തത്തില്‍ നേക്കിയാല്‍ വലിയ പ്രശ്‌നങ്ങളൊന്നു മില്ലാത്തൊരു സാധാരണ മനുഷ്യന്‍. ആറുമക്കളുണ്ടയാള്‍ക്ക്‌ ഉന്നതരില്‍ ഉന്നതര്‍ – ധനം, പ്രശസ്തി, സ്ഥാനമാനങ്ങള്‍ എല്ലാമായിട്ട്‌………………… സ്വരാജ്യത്തുതന്നെ പലയിടങ്ങളില്‍, വിദേശങ്ങളില്‍………….. ആരും അടുത്തില്ലെങ്കിലും മങ്കാവുടിയെന്ന മലയോരപട്ടണത്തിലെ വലിയ വീട്ടില്‍ അയാള്‍ …

ശലഭമോഹം

ഹായ്‌ …… ശലഭ സുന്ദരി……… അവളൊരു സുന്ദരി തന്നെ ആയിരുന്നു. ഏഴല്ല, ഏഴായിരം വര്‍ണ്ണങ്ങളില്‍………. പനിനീര്‍ പൂക്കള്‍ തോറും മധുവുണ്ട്‌ പറന്നു, പറന്നു നടന്നു, മഹിയിലെ കീടങ്ങളെയും പുഴുക്കളെയും മോഹിപ്പിച്ചുകൊണ്ട്‌, വാനത്ത്‌ യഥേഷ്ടം പാറിനടന്നു. ഒരു നാള്‍ അവള്‍ക്കൊരു തോഴിയെ കിട്ടി. അവളും ഒരു ശലഭ മോഹിനി തന്നെ, ഒരിക്കല്‍ അവളും ഇവളെപ്പോലെ ആയിരം വര്‍ണ്ണങ്ങളുമായിട്ട്‌ വിലസിയതാണ്‌. ശലഭ മോഹിനി പറഞ്ഞു. ഹേയ്‌ സുന്ദരീ… നീയെന്തിനീ താഴ്മയില്‍ കൂടിമാത്ര പറക്കുന്നു.. …

ഒരു പ്രണയകഥ

അവന്‍ ‘എ’ യുമായി പ്രണയത്തിലായി. അവര്‍ കൌമാരത്തില്‍ കണ്ടുമുട്ടിയതായിരുന്നു, സുഹൃത്തുക്കളുടെ മക്കളും. മതമൊന്ന്‌, ജാതിയൊന്ന്‌, പണവും അധികാരവും തുല്യം തുല്യം. അതുകൊണ്ടവരുടെ പ്രണയത്തിന്‍െറ മുകുളം നുള്ളിക്കളഞ്ഞില്ല ആരും. മുകുളം തളിരായി, തളിരുകള്‍ ഏറെ ചേര്‍ന്നൊരു ചെടിയായി മുട്ടിട്ടു, പുവായി…………. അവര്‍ ഇണക്കുരുവികളെപ്പോലെ പറന്നു നടന്നു. നാട്ടുകാര്‍ക്കാര്‍ക്കും അതിലൊരു വിരോധവും തോന്നിയില്ല. പ്രണയ സാഫല്യമെന്ന്‌ പറയുന്ന വിവാഹവും നടന്നു. വിവാഹശേഷം മദനോത്സവങ്ങളായിരുന്ന, നിത്യവും. എല്ലാം മറന്ന്‌, അല്ലെങ്കില്‍ എല്ലാം അവരുമാത്രമാണെന്ന്‌, അതുമല്ലെങ്കില്‍ …

തൊണ്ടി ‘സാധനം’

പ്രസ്തുത കളവ്‌ അവന്റെ ജീവിതത്തിന്റെ സന്തുലിതാവസ്ഥയെ തന്നെ മാറ്റിമറിച്ചു. അവന്‍ അത്രവലിയ മോഷ്ടാവോ, ഇതേ വരെ പിടിക്കപ്പെട്ടവനോ ആയിരുന്നില്ല. അവനും അമ്മയ്ക്കും ജീവിക്കാന്‍ വേണ്ടതു മാത്രമേ ഇതേവരെ മോഷ്ടിച്ചിട്ടുള്ളൂു.അതും ഒരിക്കല്‍ കിട്ടുന്നത്‌ ചെലവഴിച്ച്‌ തീര്‍ന്നതിനുശേഷം അടുത്തതു ചെയ്യുന്നു, കഴിഞ്ഞ നാലു വര്‍ഷമായിട്ട്‌. അവന്‍ ജന്മനാ ഒരു മോഷ്ടാവൊന്നുമായിരുന്നില്ല, പാരമ്പര്യവുമില്ല. ഈരുപത്തിയൊന്നുവയസ്സുവരെ അമ്മ കൂലി വേല ചെയ്താണ്‌ കഴിഞ്ഞിരുന്നത്‌, അവന്‍ ഡിഗ്രി വരെ പഠിച്ചതും. വലിയ ജോലി സാദ്ധ്യതകളൊന്നുമില്ലാത്ത ബി. എ …

ചിലന്തി

അയാള്‍ ഒരു സര്‍ക്കാരുദ്യോഗസ്ഥനല്ല; അയാളുടെ കണ്ണുകള്‍ ഉറക്കം തുങ്ങുന്നതോ, വയറ്‌ പിത്തശുലപിടിച്ച കുട്ടിയുടേതുപോലയോ അല്ല. അയാള്‍ ഒരു ബിസ്സിനസ്സ്‌ എക്സികൂട്ടീവോ റ്റെപ്രസെന്റേറ്റീവോ അല്ല; അയാളുടെ മുഖത്ത്‌ സര്‍വ്വജ്ഞനെന്ന ഭാവമില്ല. അയാളൊരു ഫാക്ടറി ജോലിക്കാരനോ, തൊഴിലാളിയോ അല്ല; കരിയും പുകയും കെമിക്കലുകളും ശ്വസിയ്ക്കുവന്റ ചുമയില്ല. അപ്പോള്‍ അയാളൊരു കര്‍ഷകനാകാം. അധികം യാത്രകളൊന്നുമില്ലാത്തതിനാല്‍ ഡീസലിന്റെ, പെട്രോളിന്റെ, ഗ്യാസിന്റെ വിഷാംശം കഴിയ്ക്കാത്തതിന്റെ ഉന്മേഷവുമുണ്ട്‌ മുഖത്ത്‌. അതെ, അയാളൊരു കൃഷിക്കാരനാണ്‌. ഗ്രാമത്തില്‍, അച്ഛനില്‍നിന്നും വീതാംശമായി കിട്ടിയ …

മരണം പരസ്യമാകുന്നു

ഒന്ന്‌: ദേശീയ പ്രാദേശിയ ദിനപ്രതങ്ങളുടെ (ആംഗലേയത്തിലെ, മാതൃഭാഷയിലെ) ആദ്യപേജില്‍ തന്നെ കാല്‍ഭാഗത്ത്‌ അയാളുടെ മരണം അറിയിച്ചുകൊണ്ടുള്ള ഫോട്ടോയോടു കൂടിയ പരസ്യം വന്നു. -ഞങ്ങളുടെ അഭിവന്ദ്യപിതാവ്‌ ഇന്നയിടത്ത്‌ ഇന്നയാള്‍ വാര്‍ദ്ധക്യസഹജമായ അസുഖങ്ങളെത്തുടര്‍ന്ന്‌ ഇന്ന ദിവസം ഇന്ന സമയത്ത്‌ നിര്യാതനായ വിവരം വൃസനസമേതം അറിയിച്ചുകൊള്ളുന്നു. സംസ്ക്കാര കര്‍മ്മങ്ങള്‍ ഇന്ന ദിവസം ഇന്ന സമയത്ത്‌ തറവാട്ട്‌ വളപ്പില്‍ നടക്കുന്നതാണ്‌. എന്ന്‌, സന്തപ്ത മക്കള്‍, മരുമക്കള്‍, ചെറുമക്കള്‍, ബന്ധുക്കള്‍, ചാര്‍ച്ചക്കാര്‍, അവരോടെല്ലാം ബന്ധപ്പെടുന്ന സ്ഥാപനങ്ങളുടെ പേരുകള്‍, …

എം. എൽ .എം

പ്രചണ്ഡമായൊരു പേമാരി എന്നു വേണമെങ്കില്‍ പറയാം. അങ്ങിനെയാണവന്‍ മങ്കാവുടിയില്‍ തിരിച്ചെത്തിയത്‌, ഫോര്‍ റെജിസ്ട്രേഷന്‍ ബ്ലാക്ക്‌ വാഗ്നറില്‍. കറുത്ത പോളീഷ്‌ ചെയ്തു തിളങ്ങുന്ന ഷൂവില്‍, വെളുത്ത സോക്സില്‍, കറുത്ത പാന്റ്സില്‍ ക്രീം ഷര്‍ട്ട്‌ ഇന്‍സേര്‍ട്ട്‌ ചെയ്ത്‌ ഗോള്‍ഡന്‍ ബ്രൌണ്‍ ടൈയും കെട്ടി….. അവന്‍ മങ്കാവുടി പട്ടണത്തിലെ ഫുട്ട്പാത്തില്‍നിന്നും ചെരുപ്പുകച്ചവടം വിട്ടുപോയിട്ട്‌ അധികം കാലമൊന്നുമായിട്ടില്ല. “ആരും സംശയിയ്ക്കരുത്‌, ഇത്‌ കള്ളക്കടത്തോ, കരിഞ്ചന്തയോ, മോഷണമോ, പിടിച്ചുപറിയോ, ചാത്തന്‍സേവയോ, അലാവുദ്ദീന്റെ അത്ഭുതവിളക്കില്‍നിന്ന്‌ കിട്ടിയതോ ഒന്നുമല്ല. ‘അവന്‍ …

ക്വട്ടേഷൻ

ക്വട്ടേഷന്‍ കിട്ടിക്കഴിഞ്ഞാല്‍ അയാളുടെ ജീവിതശൈലി തന്നെ മാറുകയായി, പണ്ടത്തെ ആരാച്ചാരന്മാരെപ്പോലെ. പിന്നീട്‌ കൃത്യശേഷം മാത്രമേ കെട്ട്യോളുടെ കൂടെ കെടക്കുവൊള്ളു, മത്സ്യമാംസങ്ങള്‍ കൂട്ടുവൊള്ളു, മദ്യം കൈകൊണ്ട്‌ തൊടുവൊള്ളൂ…. അയാള്‍ക്ക്‌ സ്വന്തമായൊരു ശൈലി തന്നെയുണ്ട്‌, കൊലയ്ക്ക്‌. പിന്നില്‍ നിന്ന്‌ ആളറിയാതെ കഴുത്തില്‍ കയറിട്ട്‌ കുരുക്കി, ശ്വാസംമുട്ടിച്ച്‌, അന്ത്യപ്രാണന്‍ വിടുന്ന ഘട്ടത്തില്‍ ഇടതുകയ്യാല്‍ കയറിനെ മുറുക്കിക്കൊണ്ട്‌, വലതു കയ്യാല്‍ എളിയില്‍ കരുതിയിരിയ്ക്കുന്ന കത്തി ഇരയുടെ നെഞ്ചില്‍ ഇടതുവശത്ത്‌ വാരിയെല്ലുകള്‍ക്ക്‌ താഴത്തുകൂടി ഹൃദയത്തില്‍ എത്തും വിധത്തില്‍ …

സമാധാനം

“സ്നേഹിക്ക നീയീ പൂക്കളെ പുഴകളെ, പറവജീവജാലങ്ങളെ, മലകളെ മാമരങ്ങളെ, മര്‍ത്ത്യരെ മാതാവിനെ, വിളങ്ങട്ടെ നിന്നില്‍ സത്യവും ധര്‍മ്മവും സമാധാനവും.” എന്റെ മകളോട്‌ ഞാനങ്ങിനെ പറയുമ്പോള്‍ അവള്‍ക്ക്‌ വയസ്സ്‌ പത്താണ്‌. അപ്പോള്‍ വിരിഞ്ഞ പൂമ്പാറ്റയെപ്പോലെ എല്ലാം കാണാനും അറിയാനുമുള്ള ജിജ്ഞാസയോടെ പറന്നു നടക്കുകയായിരുന്നു. അവള്‍ക്കെന്റെ വാക്കുകള്‍ വളരെയിഷ്ടമായി, അവള്‍ പറഞ്ഞു: “എന്റെ സ്‌ക്കൂളിലെ സിസ്റ്റേഴ്‌സും അങ്ങിനെതന്നെയാ പറയുക, സ്നേഹമാണ്‌ ദൈവമെന്നൊക്കെ…..”” അവള്‍ പറന്നു നടന്നു. അവളുടെ മുഖം കൂടുതല്‍, കൂടുതല്‍ ശോഭയുള്ളതായി, …

പുതുവഴികൾ

പൂങ്കനിക്ക് തോന്നി അവളുടെ കൊ ച്ചമ്മ ടെന്‍ഷനിലാണെന്ന്. പക്ഷെ, അത് അവരുടെ സ്ഥായിയായഭാവമല്ല. പെട്ടന്ന് വികാരം കൊള്ളുകയോ, പ്രക്ഷുബ്ധമാവുകയോ ചെയ്യുന്ന മനസ്സല്ല അവര്‍ക്കെന്നുംഅവള്‍ക്കറിയാം. എല്ലാവരെയും സ്നേഹിക്കുന്ന തുറന്ന മനസ്സുള്ള ഒരുڅതങ്കമാന പൊണ്ണ്چ പൂങ്കനിക്ക് കൊ ച്ചമ്മയെ പ്പറ്റിഅങ്ങിനയേ ചി ന്തിക്കാന്‍ കഴിയുകയുള്ളൂ.പക്ഷെ,എന്താണിപ്പോൾ ?പൂങ്കനി കൊ ച്ചമ്മയെന്നു വിളിക്കുന്ന സിസിലി കുരുവിള ജോസഫിനെ അവള്‍ക്ക് കഴിഞ്ഞ പ ത്തുവര്‍ഷമായിട്ട് അറിയാം. അവളെ, അവളുടെ ചിറ്റ പ്പ ന്‍റെ കൈയില്‍ നിന്നും ആയിര …

Back to Top