മുച്ചീട്ടു കളിക്കാരന്‍

പണ്ട്‌ ഒരു മലയായിരുന്നു ഇന്നച്ചന്റിടം.

കുറെ ഉണ്ടക്കല്ലുകളും ചരല്‍ അധികമായ മണ്ണും, കുറ്റികാടുകളും കുറുക്കനും കുറുനരിയും കീരിയും വര്‍ഗ്ഗത്തില്‍ കുറഞ്ഞ പാമ്പുകളും യഥേഷ്ടം വിഹരിച്ചിരുന്നൊരു കുന്ന്‌, എഴുപത്തിയഞ്ചേക്കര്‍ വിസ്തീര്‍ണ്ണത്തില്‍.

ആരോ, ആരുടേയോ പേരില്‍ കൊടുത്തതെന്നു പറയുന്നൊരു പട്ടയവുമായി ഇന്നച്ചനു വേണ്ടി അവര്‍ മല കൈയ്യേറുകയായിരുന്നു. അവര്‍ എന്നു പറയുന്നത്‌ ഇന്നച്ചന്റെ അഭ്യുദയ
കാഠംക്ഷികളാണ്‌. ഇന്നച്ചന്റെ ഉന്നതി തങ്ങളുടെ കൂടി ഉന്നതിയാണെന്നറിയുന്നവര്‍, കണക്കു കൂട്ടി തീരുമാനിച്ചിരുക്കുന്നവര്‍, കരുക്കള്‍ നീക്കുന്നവര്‍.

വടക്കു നിന്നൊരു കാടു പണിക്കാരനും, തെക്കു നിന്നൊരു മൃഗ സംരക്ഷകനും കിഴക്കു നിന്നൊരു ശില്പിയും, മേക്ക്‌ നിന്നൊരു തച്ചുശാസ്ത്രജ്ഞനും പരിവാരസമേതം എത്തിച്ചേര്‍ന്ന്‌, പടിപടിയായി ഓരോരോ പണികള്‍ ചെയ്യുകയായിരുന്നു. നീണ്ടു, നീണ്ടു മൂന്നു കൊല്ലങ്ങള്‍ കഴിഞ്ഞപ്പോള്‍,

ഇന്നച്ചന്റിടം,

നൂറുപേര്‍ക്ക്‌ യഥേഷ്ടം വാഴാന്‍ കഴിയുന്നൊരു കൊട്ടാരമായി.

മലയാകെ തട്ടുകളായി തിരിച്ച്‌ കയ്യാലകള്‍ വേണ്ടിടത്ത്‌ കയ്യാലകളും, മതിലുകള്‍ വേണ്ടിടത്ത്‌ മ തിലുകളും പണിതുയര്‍ത്തി, ടാര്‍ വിരിച്ചൊരു പാതയും തീര്‍ത്തു.

മലമുകളില്‍ തന്നെ ഒരു കാവും, കാവില്‍ താഴുന്ന വെള്ളത്തിന്‌ ഒലിച്ചിറങ്ങി സംഭരിക്കപ്പെടാനൊരു കുളവും പണിതു. മല മുകളില്‍ തന്നെ തടാകം പോലൊരു ജല സംഭരണി തീര്‍ത്തു. പെയ്യുന്ന ജലമാകെ മലയില്‍ തന്നെ താഴ്ന്നിറങ്ങാനായിട്ട്‌ മഴക്കുഴികളും തീര്‍ത്തു.

മാവും പ്ലാവും തെങ്ങും കമുകും ആഞ്ഞിലിയും വച്ചു പിടിപ്പിച്ചു. അവയിലൊക്കെ കയറിപ്പടരാന്‍ പടര്‍പ്പുകളേയും വള്ളികളേയും അനുവദിച്ചു.

പക്ഷികള്‍ക്ക്‌ ചേക്കറാന്‍ വാതിലുകള്‍ തുറന്നു വച്ചു , അണ്ണാറക്കണ്ണനു തിന്നാന്‍ പേരക്കകള്‍ കായ്ചു പഴുക്കാന്‍ അനുവാദം കൊടുത്തു. കപ്പയും ചേനയും ചേമ്പും വാഴയും
ഇടവിളകളായി.

ആടുകളും മാടുകളും കോഴിയും പൂച്ചയും പട്ടിയും ആരുടെയെല്ലാമോ കൈയ്യില്‍ തൂങ്ങി വന്നു ചേര്‍ന്നു.

അങ്ങിനെ,

ഇന്നച്ചന്റിടം നഗരമദ്ധ്യത്തിലെ ഒരു കുളിര്‍മയായി….

അതു വഴി കടന്നു പോകുന്ന അന്യനാട്ടുകാര്‍ക്കൊരു കാഴ്ചയായി.

ഇന്നച്ചനോ, ആ കൊട്ടാരത്തില്‍, സുഖസമൃദ്ധിയില്‍ വാഴുന്നു.

കൊട്ടാരമെമ്പാടും തോക്കു ധാരികളായ കരിമ്പുച്ചകള്‍ ചെവികൂര്‍പ്പിച്ചു നടക്കുന്നു. ഇന്നച്ചന്റെ ഭാര്യ വെറോണിക്കക്കും മക്കള്‍ ഗിഫ്റ്റിക്കും ലക്കിക്കും എന്തും ചെയ്തു കൊടുക്കാന്‍ പരിവാരങ്ങള്‍ മത്സരിച്ചു നടക്കുന്നു. അവരേയും നിരീക്ഷിച്ചു കൊണ്ട്‌ സുരക്ഷാ ഉദ്യോഗസ്ഥര്‍ കഴുകന്‍ കണ്ണുകളുമായി ഉറങ്ങാതിരിക്കുന്നു.

ആ ഇന്നച്ചന്റെ ഒരു ദിവസം തുടങ്ങകയാണ്‌. പ്രഭാതകൃത്യങ്ങളൊന്നും പൊതുജനത്തെ കാണിക്കുന്നില്ലെങ്കിലും അതുകള്‍ പോലും ക്യാമറ പകര്‍ത്തി സൂക്ഷിക്കുന്നുണ്ടെന്ന
താണ്‌ നാട്ടു കേള്‍വി. അതെന്താകിലും പ്രഭാത കൃത്യങ്ങള്‍ കഴിഞ്ഞ്‌; പ്രാതല്‍ കഴിഞ്ഞ്‌ ട്രെസ്സിംഗ്‌ ടേബിളില്‍ എത്തുമ്പോള്‍ മുതല്‍ ക്യാമറകള്‍ ദൃശ്യങ്ങള്‍ കാണിച്ചു തുടങ്ങുന്നു.
വെബ്ബിലൂടെ, ഇന്നച്ചൻ ഡോട്ട്‌ കോമിലൂടെ വേണ്ടവരെല്ലാം കാണുന്നു.

മുറിയിലേക്ക്‌ മുറിക്കയുന്‍ ബനിയനിലും വെളുത്തൊരു മുണ്ടിലും എത്തിയ ഇന്നച്ചനെ ആദ്യം പാന്റിടുവിക്കുകയും ഷര്‍ട്ട്‌ ഇടുവിച്ച്‌ ടൈ കെട്ടി കൊടുക്കുകയും ചെയ്യുന്നു. അതിനു വേണ്ടി മാത്രം രണ്ടു പേരാണ്‌ മുറിയിലേക്ക്‌ വന്നത്‌. അവരുടെ ഉഴം കഴിഞ്ഞ്‌ പിരിഞ്ഞപ്പോള്‍ മേക്കപ്മാന്‍ മുടി ചീകിയൊതുക്കി, മുഖത്ത്‌ കുറച്ച്‌ പൌഡറിട്ട്‌, അയാളുടെ സ്വതസിദ്ധമായ ശൈലിയില്‍, കര ചലനങ്ങളാല്‍ അവിടവിടെ ചില സ്പര്‍ശനങ്ങളും തട്ടലും മുട്ടലും കൊടുത്ത്‌ കോട്ടിടുവിച്ച്‌ ഇന്നച്ചനെ ജെന്റില്‍മാനാക്കി പ്രധാന മുറിയിലേക്ക്‌ ആനയിക്കുന്നു.

മുറിയിലെ വിളക്കുകളെല്ലാം തെളിയുന്നു, (പധാനയിടം തയ്യാറാക്കുന്നവര്‍ അവസാന മിനുക്കു പണികള്‍ ചെയ്ത തീര്‍ത്ത്‌ ഇന്നച്ചന്‌ മുന്നില്‍ ഓച്ചാനിച്ച്‌ ഒരു മിനിട്ട്‌ നിന്ന്‌, മുഖം
തെളിഞ്ഞെന്നു കണ്ട്മുറി വിടുന്നു.

മുറിയില്‍ സജ്ജീകരിച്ചിരുക്കുന്ന ഇരിപ്പിടങ്ങളിലേക്ക്‌, കമ്പ്യൂട്ടറുകളുടെ മുന്നിലേക്ക്‌ എഞ്ചിനീയര്‍മാരെത്തിച്ചേരുന്നു. അവരെല്ലാം ജെന്റില്‍മാന്‍ സ്റ്റൈലുകളിലാണ്‌. അവര്‍ക്ക്‌
മുന്നിലെ കമ്പ്യൂട്ടറുകളെ തുറന്ന്‌ പ്രവര്‍ത്തന സജ്ജമാക്കിക്കൊണ്ട്‌ കാതോര്‍ത്തിരിക്കുന്നു.

പ്രധാന മണ്ഡപത്തില്‍ കയറി സിംഹാസനത്തില്‍ ഇന്നച്ചൻ ഇരിക്കുന്നു. ഇന്നച്ചന്റെ മനോഹരമായ മുഖത്ത്‌ പുഞ്ചിരി വിടരുന്നു. ക്ലീന്‍ ഷേവ്‌ ചെയ്ത, മൂത്ത കുമ്പളങ്ങ പോലുള്ള മുഖത്തിന്‌ അസാധാരണമായൊരു വശ്യത തന്നെയുണ്ട്‌.

ഇന്നച്ചന്റെ മുന്നിലേക്ക്‌ കിന്നരികളാലും വര്‍ണ്ണ തോരണങ്ങളാലും അലങ്കരിച്ചിരിക്കുന്നൊരു ടേബിള്‍ മണ്ഡപത്തിന്റെ അടിയില്‍ നിന്നും ഉയര്‍ന്നു വരുന്നു.

മാസ്മരിക ശക്തിയാവാഹിച്ചിരിക്കുന്നൊരു മണിനാദം അവിടമാകെ നിറയുന്നു.

ഇന്നച്ചന്‍ ഒന്നു കൂടി ഉഷാറായി, പറയുന്നു.

-നാം തുടങ്ങുകയാണ്‌.

മുപ്പതോളം വരുന്ന കമ്പ്യൂട്ടര്‍ വിദഗ്ധര്‍ ഒന്നനങ്ങിയിരുന്നു.

ഇന്നച്ചൻ ടേബിളിന്റെ വലിപ്പ്‌ തുറന്ന്‌ ഒരു കുത്ത്‌ ചീട്ടെടുത്ത്‌ മേശമേല്‍ വച്ചു ക്യാമറയെ നോക്കി ഒന്നു പുഞ്ചിരിക്കുന്നു.

ചീട്ടുകള്‍ കശക്കി മൂന്ന്‌ ചീട്ടുകള്‍ തിരഞ്ഞെടുത്ത്‌ ക്യാമറകള്‍ക്ക്‌ കാണാവുന്ന വിധത്തില്‍ പ്രദര്‍ശിപ്പിക്കുന്നു.

ഇന്നച്ചൻ പറയുന്നു.

ഇന്നത്തെ നമ്മുടെ ചീട്ടുകള്‍ ഒരു ക്ലാവര്‍ റാണിയും ഒരു ആടുതന്‍ ഏഴും ഒരു ഡൈമന്‍ എട്ടുമാണ്‌.

ഒരു ചീട്ട്‌ ഇടതുകൈയിലും രണ്ടു ചീട്ടുകള്‍ വലതു കൈയിലും വച്ചിട്ട്‌ (പഖ്യാപിക്കുന്നു.

-വെയ്യ്‌ രാജാ വെയ്യ്‌, ഒന്നു വെച്ചാല്‍ രണ്ടു കിട്ടും, രണ്ടു വെച്ചാല്‍ നാലു കിട്ടും, നാലു വെച്ചാല്‍ എട്ടു കിട്ടും… ആര്‍ക്കും വെയ്ക്കാം, എന്തും വെയ്ക്കാം എവിടെയും വെയ്ക്കാം…
പടത്തില്‍ വെച്ചാല്‍ നിങ്ങള്‍ക്ക്‌ നമ്പറില്‍ വെച്ചാല്‍ കമ്പനിക്ക്‌… വെയ്യ്‌ രാജാ വെയ്്‌….

പ്രഖ്യാപനം തീര്‍ന്നയുടന്‍ ഇന്നച്ചന്റെ കൈകള്‍ മിന്നല്‍ വേഗത്തില്‍ ചലിക്കുന്നു. ചീട്ടുകളെ മേശമേല്‍ കമഴ്ത്തി വക്കുന്നു.

ത്ധടുതിയില്‍ കമ്പ്യൂട്ടര്‍ വിദഗ്ധര്‍ മെയിലുകള്‍ പരതി തുടങ്ങി, വായിച്ചു തുടങ്ങി, മറുപടി കൊടുത്തു തുടങ്ങി……

നിമിഷങ്ങള്‍ നീങ്ങവെ,

ഓരോ കമ്പ്യൂട്ടര്‍ വിദഗ്ധരും പറഞ്ഞു തുടങ്ങി,

൮ണ്‍ ലാക്ക്‌ ഫ്രം യു എസ്‌ എ ഇന്‍ ലെഫ്റ്റ്‌ കാര്‍ഡ്‌, സ്ഥിരം കളിക്കാരന്‍ ആണ്‌.

ടൂ ലാക്ക്‌ (ഫ്രം യൂ കെ ഇന്‍ റൈറ്റ്‌ കാര്‍ഡ്‌, പുതിയ ബിസിനസ്സ്കാരനാണ്‌.

ടെണ്‍ ലാക്ക്‌ ഫ്രം ഇന്ത്യാ, ഐ എ സ്‌ ഉദ്യോഗസ്ഥനാണ്‌.

അങ്ങിനെ,

ലക്ഷങ്ങള്‍, കോടികള്‍, സ്ഥലങ്ങള്‍, കെട്ടിടങ്ങള്‍, സ്ഥാനങ്ങള്‍, മാനങ്ങള്‍, ഒരു സ്ര്രീയെയും വാതു വച്ചിരിക്കുന്നു. അത്‌ ഇന്ത്യയില്‍ നിന്നുമാണ്‌. ഇന്നച്ചന്റെ ചീട്ടുകളി ചരിധ്ര ത്തില്‍ ഇത്‌ മൂന്നാമത്തെ സ്ത്രീയാണ്‌. ഇതിന്‌ മുമ്പ്‌ രണ്ടും ഇന്ത്യയില്‍ നിന്നു തന്നെയായിരു
ന്നു. വാതു വയ്പുകാരുടെ ഭാര്യമാരെ തന്നെയാണ്‌ വച്ചിട്ടുള്ളതും. അവരെല്ലാം ധര്‍മപുത്രന്മാരാണ്‌. ഇന്ത്യാക്കാരായ ധര്‍മപുത്രന്മാര്‍ക്കേ ഭാര്യയെ പണയം വക്കാന്‍ കഴിയുകയുള്ളു. കാരണം ഭാര്യമാരുടെ മേലുള്ള ആധിപത്യം ഇന്ത്യന്‍ സംസ്കാരത്തിന്റെ ഭാഗമാണ്‌.

മുമ്പ്‌ വാതു വയ്പില്‍ കിട്ടിയ ഒരു സ്ത്രീയെ, ആ കളിയില്‍ തന്നെ ചിത്രത്തില്‍ പണം വച്ചൊരു അറബി എണ്ണ മുതലാളിക്ക്‌ കൊടുത്ത്‌ ഇന്നച്ചൻ അയാളുടെ ്രിയപ്പെട്ടവനായി. മറ്റൊരിക്കല്‍ കളി കഴിഞ്ഞ അടുത്ത നാളില്‍ കൊൽക്കത്താ നഗരത്തില്‍ നിന്നും ഇന്നച്ചന്റെ
കിങ്കരന്മാര്‍ തപ്പിയെടുത്തു കൊണ്ടു വന്ന്‌ സ്ത്രീയെ രണ്ട്‌ അഭ്യുദയകാഠക്ഷികള്‍ കസ്റ്റടിയിൽ വച്ച്‌, കൊണ്ടു നടന്ന്‌, സ്റ്റാര്‍ ഹോട്ടലുകളില്‍ പാര്‍ത്ത്‌, രണ്ട്‌ ശ്രേഷ്ട സമുദായ നേതാക്കളെ
കാണിച്ച്‌, ഒരു വ്യവസായ പ്രമുഖന്റെ കൂടെ ഒരു രാത്രിയില്‍ കഴിയാന്‍ അനുവദിച്ച്‌, ഒരു സംസ്ഥാന മന്ത്രിയുടേയും രണ്ട്‌ കേന്ദ്ര ജനപ്രതിനിധികളുടേയും കൂടെ വേദി പങ്കിട്ട്‌ രണ്ടു മാസ ശേഷം ഒരു ഹോങ്കോങ്ങ്‌ മലയാളിക്ക്‌ സ്പാ സെന്ററിന്റെ ഷോക്കേസില്‍ വയ്ക്കാന്‍ കൊടുത്ത്‌ അഞ്ചു ലക്ഷം രൂപ ഇനാം വാങ്ങി.

വാതു വയ്ക്കുന്ന പണങ്ങളെല്ലാം അടുത്ത നിമിഷം തന്നെ നെറ്റ്‌ ബാങ്കിംഗ്‌ വഴി ഇന്നച്ചന്റെ അക്കണ്ടുകളിലെത്തിച്ചു ചേര്‍ക്കാന്‍ കമ്പ്യൂട്ടര്‍ വിദഗ്ധര്‍ വൈദഗ്ധ്യം തെളിയിച്ചിട്ടുള്ളവരാണ്‌. മറ്റ്‌ സ്ഥാപര ജംഗമ വസ്തുക്കള്‍ ആഗോളത്തിലെവിടെ ആയിരുന്നാലും ഇന്നച്ചന്റെ കിങ്കരന്മാര്‍, കമ്മീഷന്‍ പറ്റുന്നമറ്റുള്ളവരുടെ, രാഷ്ട്രങ്ങളുടെ തന്നെ കിങ്കരന്മാര്‍, വാടകക്കു കിട്ടുന്ന ജോലിക്കാര്‍ ഇന്നച്ചന്റെ അധീനതയില്‍ എത്തിച്ചേര്‍ത്തിരിക്കും. ചിലപ്പോള്‍ അതിന്‌ ചില കൊടുക്കലു വാങ്ങലുകള്‍ നടക്കാറുണ്ടെങ്കിലും വിജയം ഒടുക്കം ഇന്നച്ചനുള്ളതു തന്നെയായിട്ടാണ്‌ നടന്നു വരുന്നത്‌.

വാതു വയ്പില്‍ സ്വ മന്ത്രി സ്ഥാനം തന്നെ നഷ്ടപ്പെട്ട്‌ സ്ഥിര ബുദ്ധി പോയൊരു ദേശീയ നേതാവ്‌ ഇന്നച്ചന്റെ അനുഭവത്തിലുണ്ട്‌. പക്ഷെ, പ്രതങ്ങള്‍ അതിനെവപ്പറ്റിയെഴുതിയത്‌അനാരോഗ്യം കാരണം മന്ത്രിസ്ഥാനം ഒഴിഞ്ഞതാണെന്നാണ്‌. പിന്നീട്‌ വന്നൊരു ശുഭ മുഹൂര്‍ത്തത്തില്‍ യുവജന പ്രസ്ഥാനത്തിലെ ഒരു രാജ്യസഭാംഗം മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തുകയുമുണ്ടായി.

ലക്ഷങ്ങള്‍ മാത്രം പൌരന്മാരുള്ളൊരു രാജ്യത്തെ രാജാവ്‌ കിരീടവും ചെങ്കോലും നഷ്ടപ്പെട്ട്‌, സിംഹാസനം വിട്ടൊഴിഞ്ഞ്‌ പിച്ചച്ചട്ടിയുമായിട്ട്‌ ലോക മഹാരാഷ്ര്രങ്ങളുടെ മുന്നില്‍ കൈ നീട്ടി നില്ക്കേണ്ടി വന്നിട്ടിണ്ട്‌. പതിനായിരക്കണക്കിന്‌ കോടി രൂപ ആസ്തിയുണ്ടായിരുന്ന ഒരു ഗള്‍ഫ്‌ വ്യവസായ പ്രമുഖന്‍ ഇന്ന്‌ ഇന്നച്ചിടത്ത്‌ സെകൃൂരിറ്റിയായി ജോലി നോക്കുന്നുണ്ട്‌.
അദ്ദേഹത്തിന്റെ ഭാര്യ, വെറോണിക്കയുടെ അടുക്കളയിലെ പാത്രം കഴുകുന്ന ജോലിക്കാരിയാണ്‌. രണ്ടു പെണ്‍മക്കള്‍ ഇന്നച്ചന്റെ അഭ്യുദയകാഠക്ഷികളുടെ ഏണിയിലെ രണ്ടു പടികളാണ്‌.

അക്കഥകളെല്ലാം ഇന്നച്ചന്റെ തൊപ്പിയിലെ തുവലുകളാണെന്നാണ്‌ അഭ്യുദയകാംക്ഷികള്‍ പറയുന്നത്‌.

ഇന്നച്ചനെ കുറിച്ച്‌ നാടോടി കഥകളും കെട്ടു കഥകളും നിലവിലുണ്ട്‌. അതു പറഞ്ഞു നടക്കുന്നൊരു വിഭാഗം തന്നെയുണ്ട്‌. അവര്‍ക്ക്‌ തക്കതായ പ്രതിഫലവും കിട്ടുന്നുണ്ട്‌.

ഒരു നാള്‍ രാവിന്റെ അന്ത്യയാമങ്ങളില്‍ ഒന്നില്‍ ഇന്നച്ചന്റിടത്തിനടുത്ത മലയിലിലെ ഒരു സ്ഥിരം താമസക്കാരന്‍ മുധ്ര വിസര്‍ജനത്തിന്‌ ഉറക്കപ്പിച്ചോടുകൂടി മുറ്റത്തിരിക്കവെ, ഇന്നച്ചന്‍, കൊട്ടാരത്തിന്റെ മേലെ പ്രകാശിതനായി നില്കുന്നതു കണ്ടെന്നും ഗീവറുഗീസ്‌ പുണ്യാളനെപ്പോലെ തോന്നിയെന്നും മൂര്‍ച്ഛിച്ചു വീണു പോയ അയാള്‍ നേരം നന്നേ വെളുത്തതിനു ശേഷമാണ്‌ മുറ്റത്തു നിന്നും എഴുന്നേറ്റതെന്നും ഒരു കഥ.

മുച്ചീട്ടു കളിക്കാനായി ക്യാമറക്കു മുന്നില്‍ ഇരിക്കുന്ന ഇന്നച്ചന്റെ തലക്കു ചുറ്റും ഒരു പ്രകാശ വളയം കാണാന്‍ കഴിയുന്നുണ്ടെന്ന്‌ പ്രശസ്തമായ മറ്റൊരു കഥ.

ഒന്നുമില്ലായ്മയില്‍ നിന്നും ഒരു കോടി ജനങ്ങളെങ്കിലും കാണുന്ന, കേള്‍ക്കുന്ന, അറിയുന്ന ഇന്നച്ചനായതില്‍ എന്തെല്ലാമോ ഉണ്ടെന്ന്‌ അഭ്യുദയകാംക്ഷികള്ളാത്തവരും പറയുന്നുണ്ട്‌.
വ്യത്യസ്ഥമായ പല കാഴ്ചകളും സീരിയലുകളായും ചലച്ചിത്രങ്ങളായും സമൂഹത്തിന്‌ മുന്നില്‍ അവതരരിപ്പിക്കപ്പെട്ടിട്ടുണ്ട്‌. ഫീച്ചറുകളായും കഥകളായും, കവിതകളായും പ്രതങ്ങളും പലതും പറഞ്ഞ്‌ കഴിഞ്ഞിട്ടുമുണ്ട്‌.

അപ്രകാരം ഇന്നച്ചന്‍ മുച്ചീട്ടു കളിച്ചും, പൊതു ജനം വാതു വച്ചും നേടുകയും നഷ്ടപ്പെടുകയും, കൊള്ളുകയും കൊടുക്കുകയും, മാമലകളേറുകയും മഹാസമുദ്രത്തില്‍ നീന്തുകയും ചെയ്തു വരവെ,

ഒന്നും രണ്ടും ദിന രാത്രങ്ങളല്ല വര്‍ഷങ്ങള്‍ കഴിഞ്ഞപ്പോള്‍, ഇന്നച്ചനെ അറിയാത്തവരെ ക്കൂടി അറിയിച്ചു കൊണ്ട്‌; പ്രത്യേക വാര്‍ത്തകളൊന്നും കോളിളക്കം സൃഷ്ടിക്കാത്ത നേരത്ത്‌,
അല്ലെങ്കില്‍ മറ്റുള്ള കോളിളക്കങ്ങളെല്ലാം ഒഴിഞ്ഞ്‌ കാറും കോളു മില്ലാതെ മനുഷ്യ മനസ്സുകള്‍ ശാന്ത സമുദ്രം പോലെ ആഴങ്ങളെ പുല്‍കി കൊണ്ടിരിക്കവെ,

ഒരിടതുപക്ഷ ചാനല്‍ ബേപ്പൂര്‍ സുല്‍ത്താനെക്കുറിച്ച്‌ ഒരു എക്സ്ക്ളൂസീവ്‌ വാര്‍ത്ത കൊണ്ടു വന്നു. അത്തെ, അദ്ദേഹം തന്നെ, പണ്ടെന്നോ ഒരു പി എസ്‌ സി പരീക്ഷക്കുണ്ടായിരുന്ന ചോദ്യത്തിന്‌ ഏതോ ഒരു പരീക്ഷാര്‍ത്ഥി കല്ലായ്‌ തീരത്തെ ഒരു തടികച്ചവടക്കാരനാ
ണെന്ന്‌ ഉത്തരം എഴുതി വാര്‍ത്ത സൃഷ്ടിച്ച ആളു തന്നെ, മരച്ചുവട്ടില്‍ ചാരു കസേരയില്‍ മയങ്ങി കിടക്കുകയും ഇടക്കിടക്ക്‌ ഞെട്ടി എഴുന്നേറ്റിരുന്നു വിശ്വ സാഹിത്യം രചിക്കുകയും
ചെയ്തിരുന്ന, പഴയൊരു ഫയല്‍മാന്റെ ചങ്കുറ്റത്തോടുകൂടി, ഒറ്റ മുണ്ടു മാത്രമുടുത്ത്‌, കട്ടന്‍ ബീഡി വലിച്ചിരിക്കുന്ന സാക്ഷാല്‍ വൈക്കം മുഹമ്മദു ബഷീറിനെക്കുറിച്ചു തന്നെ,

അദ്ദേഹമാണത്രെ ആദ്യമായി സാഹിത്യത്തില്‍, മലയാള സാഹിത്യത്തില്‍ മാത്രമല്ല വിശ്വ സാഹിത്യത്തില്‍ തന്നെ മുച്ചീട്ടു കളി കൊണ്ടു വന്നിരിക്കുന്നത്‌. “വെയ്ക്ക്‌ രാജാവെയെക്കുന്ന്‌ ആദ്യം പഞ്ഞത്‌ ഒറ്റക്കണ്ണന്‍ പോക്കറാണത്രെ. ആ പ്രഖ്യാപനം, ശ്രീമാന്‍ ഇന്ന
ച്ചന്‍ കോലപ്പിയടിച്ചിരിക്കുകയാണത്രെ… ഇന്നച്ചന്റെ ജീവചരിത്രവും ഏതാണ്ട്‌ ഒറ്റക്കണ്ണന്‍ പോക്കറിന്റേതു പോലെയാണത്രെ……..

ഇത്തിരി പോന്നൊരു മുറി വാടകക്കെടുത്താണത്രെ ഇന്നച്ചനും ഭാര്യ വെറോണിക്കയും ജീവിതം തുടങ്ങിയത്‌.

അതിന്‌ ഇന്നച്ചൻ പണ്ടൊരു മഞ്ഞ പ്ര്രത്തിന്‌ മറുപടിയും കൊടുത്തിട്ടുള്ളുതാണ്‌, അയാളുടെ അപ്പന്‌ ആറ്‌ ആണ്‍ മക്കളും നാലു പെണ്‍ മക്കളും ഉണ്ടായിരുന്നു. എല്ലാവരും കൂടി കഴിഞ്ഞ്‌ വന്നിരുന്നത്‌ രണ്ടു മുറിയും അടുക്കളയുമുള്ള വീട്ടിലായിരുന്നു. അമ്മയും അപ്പനുംകൂടി ഒരു മുറിയില്‍ കിടക്കും, മുലകുടിക്കുന്ന കുട്ടിയുള്ളപ്പോള്‍ അതും കൂടെ കിടക്കുo.ബാക്കിയെല്ലാവരും കൂടി അടുത്ത മുറിയില്‍ഉറങ്ങുകയും ചെയ്തു വന്നു. മുത്ത സന്തതി
യായ ഇന്നച്ചൻ കല്യാണം ചെയ്തപ്പോള്‍ ഭാര്യയുമൊത്ത്‌ കിടക്കാനിടമില്ലാതെ വരികയും വാടക മുറിയിലെത്തിപ്പെടുകയുമായിരുന്നെന്ന്‌, അന്നു പറഞ്ഞ കഥ, ഇന്നും ഇന്നച്ചൻ മാറ്റി പറയാന്‍ സാദ്ധ്യതയില്ല.

അദ്ധ്വാനിക്കുന്ന പണികള്‍ ചെയ്യാന്‍ മടിയായിരുന്നുതു കൊണ്ട്‌ കണ്ടെത്തിയ ജോലിയാണ്‌ മുച്ചീട്ടുകളി. അല്ലാതെ ഒറ്റക്കണ്ണന്‍ പോക്കറിനെപ്പോലെ സ്ഥലത്തെ ബുദ്ധി ജീവിയായിരുന്നതു കൊണ്ടോ ബേപ്പൂര്‍ സുല്‍ത്താനെ നേരത്തെ അറിയുന്നതു കൊണ്ടോ, അദ്ദേഹത്തിന്റെ വിശ്വ സാഹിത്യം കാണാതെ പഠിച്ച്‌ പകര്‍ത്തിയതോ അല്ലെന്ന്‌ അടുത്ത നാളില്‍ ഏതോ ഒരു
വായനക്കാരന്റെ എതിര്‍ എഴുത്ത്‌ വന്നു.

അയാള്‍ സമര്‍ത്ഥിക്കുന്നു, ഒറ്റക്കണ്ണന്‍ പോക്കറിനെപ്പോലെ ഒരു ചന്തയില്‍ മാത്രമല്ല ഇന്നച്ചൻ കളിച്ചിരുന്നത്‌, അടുത്ത ചന്തകളിലും, ഉത്സവ പറമ്പുകളിലും, പെരുന്നാള്‍ പറമ്പുകളിലും, ചന്ദനക്കുടങ്ങള്‍ക്കും തന്റെ കൈവിരല്‍ വേഗതകാണിച്ച്‌ ആളുകളെ സ്തബ്ദരാക്കിയുരുന്നു.

ഇന്നച്ചന്‍ ഇതേവരെ ഒരു മണ്ടന്‍ മുത്തപ്പയേയും ബീഡി വലി പഠിപ്പിച്ചിട്ടില്ല. ശ്ര്തുക്കളായിട്ട്‌ മൂരാച്ചി പോലീസുകാരില്ല (അവരൊക്കെ അഭ്യുദയകാഠക്ഷികളായിപ്പോയതാണെന്ന്‌
എതിര്‍ വാദം), ലോക സുന്ദരിയായ സൈനബ എന്നൊരു മകളില്ല, ആനവാരി രാമന്‍ നായരേയും പൊന്‍കുരിശ്ഗു തോമയെയും അറിയുകയുമില്ല.

വാര്‍ത്തകള്‍ ജനിച്ച ആദ്യ നാളുകളില്‍ ചാനലുകള്‍ വഴി, പ്രതങ്ങള്‍ വഴി ഇന്നച്ചൻ പെയ്ത്‌ ഇറങ്ങുകയായിരുന്നു, ന്യൂന മര്‍ദ്ദം കയറി പെയ്യുന്നതുപോലെ, നിലക്കാതെ, പേമാരിയായി. കാറ്റും ഇടക്കിടക്ക്‌ നടുക്കുന്ന വിധത്തിലുള്ള ഇടിയും മിന്നലും, ഉരുള്‍ പബൊട്ടലുകളും വെ ള്ളപ്പൊക്കവും അനിയന്ത്രിതമായി എത്തി ജന ജീവിതത്തെ സാരമായി ബാധിക്കുകതന്നെ ചെയ്തു.

പെയ്തിറങ്ങിയ കഥകള്‍ക്ക്‌ ആദ്യം കണ്ട ഭാവമല്ലാതെയായി, ഏതോ നിനച്ചിരിക്കാത്ത നിമിഷത്തില്‍ വിശ്വ സാഹിത്യകാരനായ ബേപ്പൂര്‍ സുല്‍ത്താന്‍ പെട്ടന്ന്‌ കരുവല്ലാതെയായി. അവരുടെ ലക്ഷ്യം മണ്ടന്‍മുത്തപ്പയൊ, ഒറ്റക്കണ്ണന്‍ പോക്കറോ, വിശ്വസുന്ദരി സൈനബയൊ അല്ലായിരുന്നെന്ന്‌ എഴുത്തുകള്‍ വന്നു. അവരൊക്കെ ആദ്യ ശ്രദ്ധ പിടിച്ചു പറ്റാന്‍ വേണ്ടിയിറക്കിയ പരസ്യ മോഡലുകള്‍ മാത്രമായിരുന്നെന്ന്‌ ജനം വിമര്‍ശിച്ചു. ബേപ്പൂര്‍ സുല്‍ത്താനെ
ആവശ്യമില്ലാത്ത കാര്യത്തിലേക്ക്‌ വലിച്ചിറക്കിയത്‌ ശരിയായില്ലായെന്ന്‌ സാംസ്കാരിക പ്രവര്‍ത്തകര്‍, തലമുതിര്‍ലന്ന എഴുത്തുകാര്‍ പ്രസ്താവിച്ചു.

കഥകളില്‍ ഇന്നച്ചന്‍ തന്നെ കേന്ദ്ര ബിന്ദുവായി മാറി. അയാള്‍ വാരിക്കൂട്ടിയ കോടാനു കോടി പണം, അതിന്റെ വരവ്‌ ഉറവിടങ്ങള്‍, ചെലവഴിക്കപ്പെടുന്ന മാര്‍ഗ്ഗങ്ങള്‍, കൈകാര്യം ചെയ്യുന്ന കരങ്ങള്‍, ആ കരങ്ങള്‍ ഉറച്ചിരിക്കുന്ന തോളുകള്‍, ആ തോളുകള്‍ ഉള്‍ക്കൊള്ളുന്ന
ദേഹങ്ങള്‍, ദേഹങ്ങളെ ക്രേനദ്രീകരിച്ചു നിര്‍ത്തിയിരിക്കുന്ന ബുദ്ധിസ്ഥാനങ്ങല്‍…..

ഈഹാപോഹങ്ങളെ നിരത്തി ആദ്യം (പ്രകടനങ്ങള്‍ നടത്തിയെങ്കിലും പിന്നീട്‌ വ്യക്തികളെ വ്ൃക്തമാക്കിക്കൊണ്ടും കഥകള്‍ മെനഞ്ഞു. ന്യായ അന്യായങ്ങള്‍ തിരിക്കുന്നിടത്ത്‌, ഭാര്യയെ പണയം വച്ച ധര്‍മപുത്രന്മാരും കിരീടവും ചെങ്കോലും നഷ്ടപ്പെട്ട രാജാക്കന്മാരും
ത്രാസിന്റെ ഒരു തട്ടില്‍ നിന്നപ്പോള്‍ മറുതട്ടില്‍ ഇന്നച്ചനേയും മുഖങ്ങള്‍ തിരിച്ചറിയപ്പെട്ട അഭ്യുദയകാഠക്ഷികളേയും കയറ്റി നിര്‍ത്തി. ഇവരെയൊക്കെ കാണിക്കുന്നതിന്റെ കുടെ ചാനലുകാര്‍,
ഹോംങ്കോങ്ങ്‌ സ്പായില്‍ പില്ലലമാരയില്‍ കാഴ്ച വസ്തുവായി വച്ചിരിക്കുന്ന നഗ്നയായ കൊല്‍ക്കൊത്തകാരിയെ നിഴല്‍ രുപമായും, എണ്ണ മുതലാളിയായ അറബി കൊണ്ടുപോയ സത്രീയെക്കൊണ്ട്‌ പ്രകൃതി വിരുദ്ധ ലീലാവിലാസമാടിക്കുന്ന കാഴ്ചകള്‍ അവ്യക്തമായും നിരന്തരം കാണിച്ചു കൊണ്ടിരിക്കുന്നു. നിഴലാട്ടം മാറ്റി, അവ്യക്തത നീക്കി കാണുവാന്‍ തങ്ങളുടെ വെബ്ബ്‌ സൈറ്റ്‌ സന്ദര്‍ശിക്കാന്‍ ക്ഷണിക്കുകയും ചെയ്യുന്നു.

പ്രതക്കാരാണെങ്കില്‍, ആ സ്ത്രീകളുടെ അശ്ലീലമായിടങ്ങളിലെല്ലാം കറുത്ത ഇന്‍സുലേഷന്‍ ടേപ്പൊട്ടിച്ച്‌ വാര്‍ത്തകള്‍ക്കിടയില്‍ പോസ്റ്റു ചെയ്തും കാണിച്ച്‌ ചാനലുകാരെ കടത്തി വെട്ടാന്‍ ശ്രമിക്കുന്നു. (പമുഖമാരായൊരു ദിനപത്രം ഇന്നച്ചന്റെ വ്യത്യസ്തങ്ങളായ ഫോട്ടോകള്‍ കാണിച്ച്‌, വ്യത്യസ്തമെന്നത്‌, ശൈശവത്തില്‍ ഇഴഞ്ഞും, ബാല്യത്തില്‍ നടന്നും, കൌമാരത്തില്‍ ഓടിയും യാവനത്തില്‍ നടനമാടിയും മദ്ധ്യ വയസ്സില്‍ വീണ്ടും നടന്നും നീങ്ങുന്ന
ചിത്രങ്ങള്‍ കാണിച്ച്‌ ഫീച്ചര്‍ എഴുതി. അവരുടെ പ്രതി പ്രതം, ഇന്നച്ചന്റെ ശൈശവ കൌമാരകാല ഘട്ടത്ത്‌ ഫോട്ടോകള്‍ എടുത്തു സൂക്ഷിക്കാന്‍ കഴിവുണ്ടായിരുന്നവരല്ല ഇന്നച്ചന്റെ അപ്പനമ്മമാ
രെന്നും, പത്തു മക്കളെ പോറ്റി വളര്‍ത്താന്‍ തന്നെ പാടുപെട്ട പാക്കു കച്ചവടക്കാരന്‌ ഫോട്ടോ കള്‍ എടുത്തു സൂക്ഷിക്കാന്‍ കഴിഞ്ഞുവെന്ന്‌ പറയുന്നതു തന്നെ സമൂഹത്തെ തെറ്റിദ്ധാരണയി
ലേക്ക്‌ നയിക്കുന്ന വാര്‍ത്തയാണെന്ന്‌ തെളിയിച്ച്‌ മറ്റൊരു ഫീച്ചറെഴുതി.

ഒരു, അപസര്‍പ്പക കഥയെഴുത്തകാരായ വാരിക ഇന്നച്ചൻ വാങ്ങിക്കൂട്ടിയിരിക്കുന്ന സ്വത്തുവകകളെയും സ്ഥിരം ബാങ്ക്‌ ഡെപ്പോസിറ്റുകളെയും വിദേശ ബാങ്കുകളിലെ അക്കണ്ടു
കളെയും അക്കങ്ങളും അക്ഷരങ്ങളും കൂട്ടി കലര്‍ത്തിയെഴുതി മാലോകരെ ബോധവാന്മാരാക്കി.

ചായങ്ങള്‍ കഴുകിമാറ്റിയും പുതിയ ചായങ്ങള്‍ തേച്ചു പിടിപ്പിച്ചും പല ചേരികളായി തിരിഞ്ഞും, ചേരികള്‍ തന്നെ പരസ്പരം കുത്തിയും പുതിയ മാനദണ്ഡങ്ങള്‍ അവതരിപ്പിച്ചും
പഴയ മാനദണ്ഡങ്ങളെ മുറുകെ പിടിച്ചും വ്യക്തികളും കൂട്ടായ്മകളും സമൂഹവും രാഷ്ദ്രീയ പാര്‍ട്ടികളും ചര്‍ച്ചുകള്‍ നടത്തി.

ഇന്നച്ചന്‍ വിശ്വാസ വഞ്ചകനായി കോടതി കയറി,

റിമാന്റ്‌ ചെയ്യപ്പെട്ടു,

ജയിലിലായി.

സംസാഥാനത്തിലകത്തും, പുറത്തും,

രാജ്യത്തിനകത്തും പുറത്തും,

പല രാജ്യങ്ങള്‍ ആവശ്യപ്പെട്ടതനുസരിച്ചും,

തെളിവെടുപ്പിനും, കോടതിയില്‍ ഹാജരാക്കുന്നതിനും ഇന്നച്ചനെ അകമ്പടിയോടെ കൊണ്ടു നടന്നു.

അപ്പോഴും, ഒരിക്കല്‍പോലും ഇന്നച്ചന്റെ മുഖം മൂഠനമായില്ല. മുത്ത കുമ്പളങ്ങയുടേതു പോലുള്ള മുഖത്ത്‌ സ്വതസിദ്ധമായ പുഞ്ചിരി വിടര്‍ന്നു നിന്നു. അതിനെ അഹങ്കാരമെന്നും, സമൂഹത്തോടുള്ള പുച്ഛമെന്നും, ധനം വാഴുന്നവന്റെ നെഞ്ചുക്കെന്നും ജനം വിധിയെഴുതി. അങ്ങിനെ വിധിയെഴുതാന്‍ ഉതകും വിധത്താലായിരുന്നു മാധ്യമ വിചാരണകള്‍. കോടതി
വിചാരണയേക്കാള്‍ വിദഗ്ധമായിട്ട്‌ മാധ്യമങ്ങള്‍ കിട്ടിയ അറിവുകളെ കാര്യകാരണ സഹിതം കീറി മുറിച്ചു.

സാദാപോലീസും, രഹസ്യപോലീസും, ഇന്റര്‍പോളും കാണാത്തകാര്യങ്ങള്‍ കൂടി മേശയുടെ അപ്പുറത്തും ഇപ്പുറത്തും ഇരുന്ന്‌ ചര്‍ച്ച ചെയ്ത്‌, വാഗ്വാദങ്ങള്‍ നടത്തി കിള്ളിക്കീറി ജനങ്ങള്‍ക്കു മുന്നിലേക്ക്‌ ഇട്ടു കൊടുത്തു. ജനങ്ങള്‍ കോടതിക്ക്‌ മുമ്പെ വിധിയെഴുതി.

ഇന്നച്ചനെന്ന മുച്ചീട്ടുകളിക്കാരന്‍ വിശ്വാസ വഞ്ചനകാണിച്ച്‌ കോടാനുകോടി രൂപ തട്ടി ച്ചെടുത്തു, ആഡംബരമായി ജീവിച്ചു. തരാതരം പോലെ വിദേശകാറുകള്‍ ഉപയോഗിച്ചു.
ഭാര്യയും മക്കളും നിത്യേന ഫ്രൈഡ്‌ റൈസും ചിക്കനും കഴിച്ചു. (വെറോണിക്കക്ക്‌ ഫ്രൈഡ്‌ റൈസ്‌ അല്ലാതെ ചൈനീസ്‌ ഫുഡും മറ്റും ഉണ്ടാക്കാന്‍ അറിയില്ലെന്ന്‌ നേരത്തെ കണ്ടെത്തിയിരുന്നതു കൊണ്ടാണ്‌ ഇങ്ങിനെയൊരു തീരുമാനത്തില്‍ എത്തിയതെന്ന്‌ അനുമാനിക്കാം).

വാനത്തുയര്‍ന്ന ന്യൂനമര്‍ദ്ദങ്ങളൊക്കെ പെയ്തൊഴിഞ്ഞു കഴിഞ്ഞു. ജനങ്ങള്‍ മഴയെ ശപിച്ചു തുടങ്ങി.

ചാനലുകളും പ്രരമാധ്യമങ്ങളും ഇന്നച്ചനെയും രണ്ടു സ്ര്രീകളെയും പല ആംഗിളുകളിലും മിക്സ്‌ ചെയ്ത്‌ പല വര്‍ണ്ണങ്ങളിലും കാണിച്ചു കൊണ്ടേയിരിക്കുന്നു.

സ്വാദിഷ്ടമായ ഭക്ഷണമായിരുന്നു. മൃഷ്ടാന്നം ഉണ്ടു, ഏമ്പക്കവും വിട്ടു. ഇപ്പോള്‍ പുളിച്ചു തികട്ടി യിരിക്കുന്നു.

അടുത്ത തിങ്കളാഴ്ച പുലര്‍ന്നത്‌ ഒരു അറബിക്കല്യാണത്തിന്റെ വാര്‍ത്തയുമായിട്ടാണ്‌.
പതിനേഴു വയസ്സായ പെണ്‍കുട്ടിയെ, മദ്ധ്യവയസ്സെത്തിയ അറബിയെ, പെണ്‍കുട്ടിയുടെ അച്ഛനമ്മമാരെ, ദല്ലാള്‍ പണിചെയ്തവരെ, വിവാഹ കര്‍മ്മങ്ങള്‍ ചെയ്തു കൊടുത്തവരെ കണ്ട്‌ ജനം
ഇന്നച്ചനോടു യാത്ര പറഞ്ഞിറങ്ങിപ്പോയി.

അയാള്‍ ഇന്നച്ചന്റിടത്തേക്ക്‌ ഒരു (്രാന്തനെപ്പോലെ ഓടിയെത്തി. അയാള്‍ മുന്നാമത്‌ സ്ത്രീയെ വാതു വച്ച ധര്‍മപുത്രരായിരുന്നു.

ഇന്നച്ചിന്റിടം, ഉത്തരാഘണ്ഡില്‍ പ്രളയം കഴിഞ്ഞതുപോലെ ആയിരിക്കുന്നു. ടാര്‍ ചെയ്തിരുന്ന വഴി കുത്തിയൊലിച്ചു പോയി, തെങ്ങുകളുടെയെല്ലാം തല വെട്ടി ചോറെടുക്കപ്പെട്ടു, കമുകുകള്‍ ചുവടോടെ പിഴുതെടുക്കപ്പെട്ടു, ആഞ്ഞിലിയും പ്ലാവും മാവുമൊക്കെ കുറ്റിയാക്കപ്പെട്ടു, ഇടവിളകളെല്ലാം മദയാന കയറി ഉഴുതു മറിച്ചതുപോലെയാക്കപ്പെട്ടു, കൊട്ടാരത്തിന്റെ കൃഷ്ണ ശിലയില്‍ തീര്‍ത്ത ആണിക്കല്ലു കൂടി കുത്തിയിളക്കി കൊണ്ടു പോക ഭ്രാന്തമായ നിലവിളയോടെ അയാള്‍ അവിടമാകെ പരതി നടന്നു.

കാവിന്റെ തെക്കു മാറി, പിഞ്ഞിക്കീറിയ വസ്ത്രക്കഷണങ്ങള്‍ കണ്ടപ്പോള്‍ അയാള്‍ക്ക്‌ പരിചയം തോന്നി.

പക്ഷ,

അതിനെ തൊട്ടു കിടന്നിരുന്ന, മനുഷ്യ ഭോജനം കഴിഞ്ഞ്‌, നായ്ക്കളും കാക്കയും കഴുകനും, എറുമ്പും പുഴുക്കളും തിന്ന ശേഷം മണങ്ങളും ഗുണങ്ങളും (പകൃതിയില്‍ ലയിച്ചു കഴിഞ്ഞ ദേഹം, സ്ത്രീയുടേതോ പുരുഷന്റേതോയെന്നു തിരിച്ചറിയാന്‍ അയാള്‍ക്ക്‌ കഴിഞ്ഞില്ല.

വീണ്ടും പൌര്‍ണ്ണമികള്‍ കഴിഞ്ഞൊരു നാള്‍, ഒരു മങ്കാവുടിക്കാരന്റെ ഫെയ്‌സ്‌ ബുക്കില്‍, മോബൈല്‍ ഫോണില്‍ പകര്‍ത്തിയ ഒരു വീഡിയോ ചിത്രം പോസ്റ്റു ചെയ്തു.

മങ്കാവുടി ചന്തയിലെ ഷട്ടറുകള്‍ ഇല്ലാത്ത ഉണക്കമീന്‍ സ്റ്റാളുകളിലൊന്നില്‍ എട്ടു പത്തു പേര്‍ കൂടി നില്കന്നിടത്തേക്ക്‌ അവന്റെ മോബൈല്‍ എത്തിപ്പെടുകയായിരുന്നു. കൂടി
നില്ക്കുന്നവര്‍ക്കിടയിലൂടെ മെബൈല്‍ നുഴഞ്ഞു കയറി ആ മനോഹര ദൃശ്യങ്ങള്‍ പകര്‍ത്തുകയായിരുന്നു.

നിവര്‍ത്തിട്ടിരിക്കുന്ന ഒരു ദിനപത്രത്തിന്റെ മുന്നില്‍ ച്രമം പടിഞ്ഞ്‌ ഇന്നച്ചൻ ഇരിക്കുന്നു. അയാള്‍ വലതു കൈ വിരലുകള്‍ക്കിടയില്‍ രണ്ടു ചീട്ടുകളും, ഇടതു കൈ വിരലുകള്‍ക്കിടയില്‍ ഒരു ചീട്ടും വച്ചു കൊണ്ട്‌ വിളമ്പരം ചെയ്യുന്നു.

-വെയ്യ്‌ രാജാ വെയ്യ്‌…. ഒന്നു വെച്ചാല്‍ രണ്ടു കിട്ടും… രണ്ടു വെച്ചാല്‍ നാലു കിട്ടും…
ആര്‍ക്കും വെയ്ക്കാം… എന്തും വെയ്ക്കാം… ചിത്രത്തില്‍ വെച്ചാല്‍ നിങ്ങള്‍ക്ക്‌, നമ്പറില്‍ വെച്ചാല്‍ കമ്പനിക്ക്‌…..വെയ്യ്‌ രാജാ വെയ്്‌…..

വിളമ്പര ശേഷം ഇന്നച്ചന്റെ കൈകള്‍ ത്ഥടുതില്‍ ചലിക്കുന്നു, ചീട്ടുകള്‍ തറയില്‍ വിരിച്ചിരിക്കുന്ന ന്യൂസ്‌ പേപ്പറില്‍ കമഴ്ത്തി വയ്ക്കുന്നു. കണ്ടു നിന്നവര്‍ പത്തു രൂപ, അമ്പതു രുപ, നൂറു രൂപ നോട്ടുകള്‍ ചീട്ടുകളില്‍ വച്ചു കൊണ്ടിരിക്കുന്നു.

ഫെയ്സ്‌ ബുക്കില്‍ പോസ്റ്റിംഗ്‌ വന്ന്‌ മിനിട്ടുകള്‍ക്കകം നൂറുകണക്കിന്‌ കമന്റുകളാണ്‌ വന്നത്‌, ഇപ്പോഴും വന്നു കൊണ്ടിരിക്കുന്നു.

൭൭൪൭൪൪




ദ്വ’യാര്‍ത്ഥ’ങ്ങള്‍

ഉന്നതാധികാരസ്ഥാനത്തെത്തി അടുത്തൂണ്‍ പറ്റിയ ശേഷമാണ്‌ അദ്ദേഹം നാട്ടില്‍ കൊട്ടാര സദൃശമായൊരു വീട്‌ വച്ച്‌ പാര്‍പ്പ്‌ തുടങ്ങിയത്‌. പാര്‍പ്പ്‌ തുടങ്ങി അടുത്ത നാള്‍ മുതല്‍ വീട്ടില്‍ ഓരോരോ സംഗമങ്ങളും നടത്തി വന്നു.

വീടിന്റെ പണി ചെയ്തവര്‍ക്കു വേണ്ടി, അയലത്തുകാര്‍ക്കു വേണ്ടി,

നാട്ടിലെത്തിയ ശേഷം അദ്ദേഹം അംഗമായിട്ടുള്ള ക്ലബുകാര്‍ക്കു വേണ്ടി,പലയിടങ്ങളിലും അദ്ദേഹവുമൊരുമിച്ച്‌ ജോലി ചെയ്തവര്‍ക്കു വേണ്ടി………

സംഗമങ്ങളെല്ലാം ഓരോ ഉത്സവങ്ങളായിരുന്നു. മദ്യവും മാംസവും ചേര്‍ന്ന അന്നപാനങ്ങളും, സംഗീതവും നൃത്തവും ചേര്‍ന്ന ദൃശ്യ വിസ്മയങ്ങളുമായിട്ട്‌,

ഒരു സംഗമം ബാല്യകാല സുഹൃത്തുക്കള്‍ക്കു വേണ്ടിയും നടത്തിയിരുന്നു. അങ്ങിനെ അയാളും അദ്ദേഹത്തിന്റെ അതിഥിയായെത്തി.

അയാള്‍, തനിക്ക്‌ കിട്ടിയ പാര്രവുമായിട്ട്‌ ഭക്ഷണമിരിക്കുന്ന മേശക്കരുകിലെത്തി. ആട്‌, മാട്‌, കോഴി, താറാവ്‌, പന്നി, കേഴ, മാന്‍……. എല്ലാം വ്യത്യസ്തമായ നിറങ്ങളില്‍, മണങ്ങളില്‍……

വ്ൃതൃസ്തമായ കുപ്പികളില്‍, പേരുകളില്‍ പാനീയങ്ങളും…

ഓരോ ഇനങ്ങളുടെ മുന്നില്‍ നില്‍ക്കുമ്പോഴും അയാളോട്‌ സ്വന്തം വയറ്‌ പറയുന്നു, ഇത്‌ നമുക്ക്‌ വേണ്ട, ദഹിക്കില്ല. മനസ്സ്‌ പറയുന്നു, ഇത്‌ നമുക്ക്‌ വേണ്ട മനം മറിച്ചിലുണ്ടാക്കും…….

എല്ലാ ടേബിളുകളും പിന്നിട്ട്‌ കഴിഞ്ഞിട്ടും അയാള്‍ക്കൊന്നും എടുക്കാന്‍ തോന്നിയില്ല.

അയാളുടെ നിശ്ചലത, നിര്‍വികാരത കണ്ട്‌ ആതിഥേയനായ അദ്ദേഹം വന്നു.

-എന്തു പറ്റിയെന്റെ ബാല്യകാല സഖാവേ…

ഇതൊന്നും എനിക്ക്‌ കഴിക്കാന്‍ കഴിയുന്നില്ല… ഇതൊന്നും കഴിച്ച്‌ ശീലമില്ല… ഇതിന്‌ മുമ്പൊരിക്കലും എനിക്കിതൊന്നും കഴിക്കാന്‍ കഴിഞ്ഞിട്ടില്ല… ഇല്ലായ്മ കൊണ്ടാണ്‌…..

അദ്ദേഹത്തിന്‌ ചിരി വന്നു, പൊട്ടിച്ചിരിച്ചു.

അദ്ദേഹത്തിന്റെ ചിരി കേട്ട്‌ എല്ലാവരും ശ്രദ്ധിച്ചു. അദ്ദേഹം പറഞ്ഞു തുടങ്ങി.

-എന്റെ (്രിയ സുഹൃത്തുക്കളെ, ഇവന്‍ ഇതൊന്നും കഴിക്കാന്‍ പാടില്ലെന്ന്‌, ദഹിക്കില്ലന്ന്‌….. നിങ്ങള്‍ക്ക്‌ ഇവനെ അറിയില്ലേ…. നമ്മുടെയൊക്കെ ബാല്യ കാല സുഹൃത്ത്‌, സഹപാഠി,
ക്ലാസിലെ ബുദ്ധിജീവി… സാറന്മാരുടെയൊക്ക കണ്ണിലുണ്ണി… നമ്മുടെ നാടിന്റെ കഥാകാരന്‍… ഞാനോ, എവിടേയും പിന്നില്‍ നിന്നവന്‍, ധിക്കാരി, തല്ലുകൊള്ളി, ആഭാസന്‍………….

സ്വ പാത്രങ്ങളിലേക്ക്‌ തല കുമ്പിട്ടിരുന്ന എല്ലാവര്‍ക്കും ഹരം കയറി, കഥകള്‍ നീട്ടിക്കൊണ്ടുപോകുവാന്‍ പ്രോത്സാഹിപ്പിച്ചു.

ഞാനും, എന്റച്ഛന്‍ തന്ന ഓട്ടക്കാലണയും കൊണ്ടാണ്‌ ജീവിതം തുടങ്ങിയത്‌… എന്നിട്ടോ, ഞാന്‍ രുചിക്കാത്ത ഭോജനങ്ങളില്ല, അറിയാത്ത രസങ്ങളില്ല, കാണാത്ത നാടുകളില്ല,
എത്തിപ്പെടാത്ത ഇടങ്ങളില്ല. എനിക്ക്‌ മുന്നില്‍ അധികാരികള്‍ ഓച്ചാനിച്ചു നിന്നിരുന്നു, വാല്യക്കാര്‍ എന്റെ ബൂട്ടു പോലും നക്കി വൃത്തിയാക്കിത്തരാന്‍, എന്റെ പാദം കഴുകിയ വെള്ളം തീര്‍ത്ഥമാണെന്ന്‌ പറഞ്ഞ്‌ വീടുകളില്‍ കൊണ്ടുപോയി സേവിക്കാന്‍ കാത്തു നിന്നിരുന്നു. എന്റെ മരണത്തെ സര്‍ക്കാര്‍ മൂന്നു ദിവസത്തെ ദുഃഖത്തോടെ ആചരിക്കും, ദേശീയമായിട്ട്‌ അവധി കൊടുത്ത്‌ ഖേദിക്കും……..

അദ്ദേഹത്തിന്റെ ര്രസംഗം നീണ്ടു പൊയ്ക്കൊണ്ടിരുന്നു. ആഹാരത്തിന്റെ പാത്രങ്ങള്‍ നിറയുകയും ഒഴിയുകയും ചെയ്തു കൊണ്ടിരുന്നു.

ഒടുവില്‍, അയാള്‍ ഒരു മൂലയിലേക്ക്‌ മാറി നിന്ന്‌, ഓക്കാനിച്ച്‌ ഒരു കവിള്‍ ഛര്‍ദ്ദിച്ചു.
വായില്‍ നിന്നും പുറത്തേക്ക്‌ തെറിച്ചു വീണത്‌ രണ്ടു ദ്യാര്‍ത്ഥങ്ങളുള്ള വാക്കുകളായിരുന്നു.
വാക്കുകളുടെ പ്രശസ്തമായ അര്‍ത്ഥം സ്ത്രീപുരുഷ ലൈംഗീക അവയവങ്ങളുടെ പേരുകളായിരുന്നു.

തിന്നു മടുത്തവര്‍ വാക്കുകളുടെ അര്‍ത്ഥം കണ്ടെത്തിയപ്പോള്‍, അയാളെ പുറത്താക്കി, പടിയടച്ച്‌ പിണ്ഡം വച്ചു.




ഒരു കവിയുടെ ജീവചരിത്രം

അവന്‍ പാതിവഴിയില്‍ വിദ്യയിലേക്കുള്ള അഭ്യാസം നിര്‍ത്തി പണി തേടി, അന്നം തേടി നടക്കവെ, അവളെ കണ്ടെത്തി.

അവള്‍ ജ്വലിക്കുന്നൊരു താരകമായിരുന്നു. അവന്‍, അവളുടെ കണ്ണുകളില്‍ നോക്കിയിരിക്കവെ എല്ലാം മറന്നു, അവളും.

കണ്ടു കണ്ടിരിക്കെ അവന്‍ വെറുതെ ചൊല്ലി,

പെണ്ണേ, നീ ജ്വലിക്കുന്ന അഗ്നിയാണ്‌, ആ അഗ്നി കടം കൊണ്ടിട്ടാണ്‌ ഞാന്‍ ചൂടായിനില്ക്കുന്നത്‌,

പെണ്ണേ, നീ കൊടും ശൈത്യമാണ്‌, നിന്റെ കുളിര്‍മയിലാണെനിക്ക്‌ മൂടിപ്പുതച്ച്‌ ഉറങ്ങാന്‍ കഴിയുന്നത്‌.

പെണ്ണേ, നീ കാലവര്‍ഷമാണ്‌, ആ വര്‍ഷത്തിലാണെന്നില്‍ കവിത മുളക്കുന്നത്‌.

പെണ്ണേ, നീ വസന്തമാണ്‌, അതു കൊണ്ടാണെന്റെ കവിതകള്‍ പൂവായി വിരിയുന്നത്‌.

പെണ്ണേ, നീ സുഗന്ധമാണ്‌, അതു കൊണ്ടാണിവിടെ നറുമണം നിറയുന്നത്‌.

പെണ്ണേ, നിന്റെ കൈവിരലുകളാലെന്റെ ഹൃദയ വീണയില്‍ മീട്ടുന്നതു കൊണ്ടാണെനിക്ക്‌ പാടാന്‍ കഴിയുന്നത്‌.

പെണ്ണേ, നീ എന്റെ സിരകളിലൂടെ രക്തമായിട്ടൊഴുകുന്നതു കൊണ്ടാണെനിക്ക്‌ ജീവനുണ്ടായിരിക്കുന്നത്‌.

പെണ്ണേ, നിന്റെ മാംസം എന്നിലുള്ളതു കൊണ്ടാണെനിക്ക്‌ രൂപമുണ്ടായിരിക്കുന്നത്‌.

പെണ്ണേ, നിയുണ്ടായിരിക്കുന്നതു കൊണ്ടാണ്‌ ഞാനും ഉണ്ടായിരിക്കുന്നത്‌.

പെണ്ണേ, നീ പ്രകൃതിയും വികൃതിയും രൂപിയും അരൂപിയും സത്യവും അസത്യവുമാണ്‌.

അവന്റെ കവിതകള്‍ കേട്ട്‌, ചൂടു തട്ടി മഞ്ഞുരുകി ഗംഗയിലൂടെ ഒഴുകും പോലെ അവള്‍ ഉരുകി ഒലിച്ചിറങ്ങി അവനിലൂടെ പടര്‍ന്നൊഴുകി…..

അവന്‍ ചൂടും തണുപ്പും ഈര്‍പ്പവും വസന്തവും സുഗന്ധവും ഉള്‍കൊണ്ട്‌ വിണ്ണിലൂടെ പറന്ന്‌ നടന്നു. നടന്നു നടന്ന്‌ കവിയായി…..

കവിത ചൊല്ലിച്ചൊല്ലി നടന്ന്‌ നക്കാപ്പിച്ച നേടി.

അവള്‍ പട്ടിണി കിടന്ന്‌ മടുത്ത്‌, അവനെ വിട്ട്‌ മറ്റെരുവനെ വേട്ട്‌ സുഖമായി ജീവിച്ചു.

൭൭൪




പിന്‍ ശീലക്കും പിന്നില്‍

ക്ഷണിക്കപ്പെട്ട അതിഥികള്‍ക്കു വേണ്ടി ആയിരുന്നു പ്രദര്‍ശനം. ആദ്യ പ്രദര്‍ശനമായിരുന്നതു കൊണ്ട്‌ പ്രേക്ഷകമണ്ഡപം വര്‍ണ്ണ വിളക്കുകളാലും തോരണങ്ങളാലും അലങ്കരിക്കപ്പേട്ടിരുന്നു.

പ്രദര്‍ശന സമയമെത്തിയപ്പോഴേക്കും അകത്തളം നിറഞ്ഞു. സംഘാടകര്‍ അത്ര പ്രതീക്ഷിച്ചില്ലെന്ന്‌ തോന്നും ചില സംഘാടക മുഖങ്ങള്‍ കണ്ടാല്‍.

അകത്തളം നിറഞ്ഞു കഴിഞ്ഞപ്പോള്‍ ഒരു ആഘോഷത്തിന്റെ പ്രതീതി. ആഭരണ, വസ്ര്ത പ്രദര്‍ശനക്കാരുടെ, വീമ്പു പറച്ചിലുകാരുടെ ഒരു കൂട്ടായ്മ പിറന്നതു പോലെ.

നൂറു കണക്കിന്‌ പൊയ്‌ മുഖങ്ങള്‍,

ആയിരക്കണക്കിന്‌ പാഴ്‌ വാക്കുകള്‍……

കൂടുതല്‍ പാഴ്‌ വാക്കുകള്‍ പിറക്കാതിരിക്കാനെന്നോണം തളത്തിലെ വിളക്കുകളെ അണച്ച്‌, സദസ്സിന്റെ കണ്ണുകളില്‍ മാത്രം വെളിച്ചം നിലനിര്‍ത്തിക്കൊണ്ട്‌ വേദി തെളിഞ്ഞു.

പുതിയ തിരശ്ശീല. പുതിയ ഒരു അവതാരക സംഘത്തിന്റെ പേരും മേല്‍വിലാസവും തിരശ്ശീലയില്‍.

സദസ്സ്‌ ആകാംക്ഷയിലായി. സംസാരം നിര്‍ത്തി, നിര്‍ന്നിമേഷരായി.

തിരശ്ശീല ഉയരുമ്പോള്‍ അയാള്‍ മരിച്ചു കിടക്കുകയായിരുന്നു. ഏതാണ്ട്‌ വേദിയുടെ നടുവില്‍. ആക്രമിക്കപ്പെട്ട മരിച്ചതുപോലെ, രക്തം വാര്‍ന്ന്‌, ചുറ്റും അലങ്കോലമായിട്ട്‌.

നിറഞ്ഞ സദസ്സ്‌ വിഹ്വലതയോടെ നോക്കിയിരുന്നു, നിശ്ശബ്ദം.

അല്ലാതെ പ്രതികരിക്കാനോ, പ്രതിവചിക്കാനോ കഴിയില്ല ഒരു സദസ്സിനും ത്ധടുതിയില്‍ ഇതുപോലൊരു ദൃശ്യം കണ്ടാല്‍.

പിന്‍ ശീലക്കും പിറകില്‍ നിന്നും ഇനിയെന്തൊക്കെയാണാവോ വരുന്നതെന്ന്‌ ചില മനസ്സുകളെങ്കിലും ചോദിച്ചിരിക്കും.

നിമിഷങ്ങള്‍…..

നിമിഷങ്ങള്‍ കഴിഞ്ഞപ്പോള്‍ സദസ്സിന്റെ നിശ്ചലത നീങ്ങി, ശ്വാസോച്ഛ്യാസ ശബ്ദം കേട്ടു തുടങ്ങി. കൈകാല്‍ ചലനങ്ങള്‍ കണ്ടു തുടങ്ങി. ആദ്യ മരവിപ്പു മാറി.

പിന്‍ ശീലക്ക്‌ പിന്നില്‍ നിന്നും ആര്‍ത്തലച്ചൊരു സ്ത്രീയെത്തി. സ്ത്രീയെ തുടര്‍ന്ന്‌ ഒരു ബാലനെത്തി. സ്ര്രീ അയാളുടെ ഭാര്യയാകാം, ബാലന്‍ മകനാകാം. അതോടൊപ്പം ഒരു ശോക രാഗം അകത്തളമാകെ നിറഞ്ഞു. വേദിയിലെ വെളിച്ചം മരിച്ചുകിടക്കുന്ന വ്യക്തിയിലേക്ക്‌, കെട്ടിപ്പിടിച്ചു കേഴുന്ന സ്ത്രീയിലേക്ക്‌, വിറങ്ങലിച്ച്‌ ഒന്നു കരയാന്‍ പോലും കഴിയാത്ത ബാലനിലേക്ക്‌ കേന്ദ്രീകരിച്ചു. ബാക്കിയെല്ലായിടവും ഇരുളിലാണ്‌. കാണുന്ന വെളിച്ചത്തിനും ഭീകരതയുടെ മുഖം.

അവര്‍ക്ക്‌, സ്ത്രീക്ക്‌ ബാലന്‌ ദുഃഖത്തിന്റെ നീര്‍ച്ചാലുകളെ തീര്‍ക്കാനേ കഴിയുകയുള്ളുവെന്ന്‌ സദസ്സിനറിയാം. സദസ്സ്യര്‍ ഇതുപോലെ എത്രയോ രംഗങ്ങള്‍ കണ്ടിരിക്കുന്നു, വേദികളില്‍ മാത്രമല്ല, ജീവിതത്തിലും.

കൂടുതല്‍ പ്രതീക്ഷകള്‍ തുടര്‍ന്നുള്ള രംഗങ്ങളിലാണ്‌, പ്രതീക്ഷിക്കാമല്ലോ, അതു കാണിക്കുന്നതിനു വേണ്ടിയാണല്ലോ ക്ഷണിക്കപ്പെട്ടിരിക്കുന്നത്‌, വന്നിരിക്കുന്നത്‌.

മൂര്‍ദ്ധന്യതയെ കാണിച്ചശേഷം പൂര്‍വ്വകഥ അവതരിപ്പിക്കുന്നത്‌ ഒരു പഴയ ത്ര്ത്രമാണ്‌.
വിജയിക്കാം, വിജയിക്കാതിരിക്കാം. അതുകള്‍ രണ്ടും കാണികളെസംബന്ധിച്ച്‌ വിഷയങ്ങളേയ അവര്‍ക്ക്‌ ഒരൊറ്റ വിഷയമേയുള്ളു, ലക്ഷ്യമേയുള്ളു. കാണുക എന്ന യാഥാര്‍ത്ഥ്യം. ആല്ല

ങ്കില്‍ യാഥാര്‍ത്ഥ്യം കാണുകയെന്നത്‌.

ആരെല്ലാമോ പ്രവേശിക്കുന്നു. പക്ഷെ, അവര്‍ക്കൊന്നും വ്യക്തമാക്കപ്പെട്ട മുഖങ്ങളില്ല.
ഒരു പക്ഷെ, അവര്‍ക്ക്‌ മുഖങ്ങളും ഛായകളും ആവശ്യമില്ലായിരിക്കാഠ.

പ്രവേശിച്ചവര്‍ വേദിയില്‍, കേന്ദ്രീക്രിച്ചിരിക്കുന്ന വെളിച്ചത്തില്‍, മരണപ്പെട്ടവന്റെ വലതു വശത്ത്‌, സ്ത്രീക്കും ബാലനും പിന്‍തുടര്‍ന്ന്‌ സദസ്സിനെ പ്രകമ്പനം കൊള്ളിച്ചു കൊണ്ട്‌ തോറ്റം പാട്ടു തുടങ്ങി.

മരണപ്പെട്ടവന്റെ ഗുണകീര്‍ത്തനങ്ങള്‍…..

ഇതിന്‌ മുമ്പ്‌ മരണപ്പെട്ടു പോയിട്ടുള്ളവരോട്‌ സാദൃശ്യപ്പെടുത്തിക്കൊണ്ട്‌, വര്‍ണ്ണിച്ചു കൊണ്ട്‌, അവര്‍ക്കെല്ലാം തുല്യനാണ്‌ പുതു മരണക്കാരനെന്നും വരുത്തി തീര്‍ത്തു കൊണ്ട്‌,

വിയോഗത്തിലുണ്ടായിരിക്കുന്ന നഷ്ടത്തിന്റെ കണക്കുകളെ നിരത്തിക്കൊണ്ട്‌, വിയോഗപ്പെട്ടില്ലായിരുന്നെങ്കില്‍ ഉണ്ടാകുമായിരുന്ന നേട്ടങ്ങളെ അക്കമിട്ടു നിരത്തി പറഞ്ഞുകൊണ്ട്‌,

പിതൃക്കളുടെ പേരുകള്‍ പറഞ്ഞു കഴിഞ്ഞപ്പോള്‍ ചാത്തന്‍, മായ, മറുത, കരങ്കൂട്ടി തുടങ്ങിയ വിശ്വാസങ്ങളോട്‌ ബന്ധപ്പെടുത്തിയും പാട്ട്‌ തുടര്‍ന്നു.

തോറ്റം നീളവെ,

ഇടതു വശത്തുകൂടിയും ആരെല്ലാമോ പ്രവേശിക്കുന്നു. അവര്‍ക്കും മുഖങ്ങളും, ഛായകളും ഇല്ല.

അവര്‍ താമസിച്ചെത്തിയതിന്റെ കാരണങ്ങളും വിഷമതകളും അറിയിക്കുകയായിരുന്നു ആദ്യം. ശേഷം അവരും വേദിയില്‍, വെളിച്ചത്തില്‍, ഒഴിഞ്ഞു കിടന്നിരുന്നിടത്ത്‌ കൂട്ടമായി
രുന്നു, അവരുടേതായ തോറ്റം പാടി തുടങ്ങി.

അതും മരണപ്പെട്ടവനെ പ്രകീര്‍ത്തിച്ചു കൊണ്ടു തന്നെ. അല്ലറചില്ലറ താള, വൃത്ത, ഉപമ വൃത്യാസങ്ങള്‍ ഉണ്ടെന്നത്‌ ന്യായം.

രംഗം നീണ്ടു പൊയ്ക്കൊണ്ടിരിക്കുകയാണെങ്കിലും, മരണപ്പെട്ടവനാരെന്നോ, എങ്ങിനെ മരണപ്പെട്ടെന്നോ ഇതേ വരെ അറിയിക്കാതെ അഭിനയ പാടവങ്ങളുടെ പ്രകടന പരമ്പരയാണ്‌
നടക്കുന്നത്‌.

മുഖങ്ങള്‍ വ്ര്രിച്ചു കാണിച്ചും ബീഭത്സത പ്രദര്‍ശിപ്പിച്ചും കൊണ്ടുള്ള ചേഷ്ടകളില്‍ സദസ്സ്‌ (ഭമിച്ചുപോയി. അവര്‍ രംഗത്തിന്റെ തീരവതയെ മറന്ന്‌ പ്രകടമായിക്കൊണ്ടിരിക്കുന്ന രസ
ങ്ങള്‍ കണ്ട്‌ രസിച്ചു കൊണ്ടിരിക്കുന്നു. അഭിനയ ന്യൂനതകളെ വിമര്‍ശിച്ചും, നിര്‍വ്വചിച്ചു കൊണ്ടിരിക്കുന്നു. കൂടുതല്‍ ശ്രേഷ്ടങ്ങളായ പ്രകടനങ്ങള്‍ എങ്ങിനെ വേണമെന്ന്‌ വിശദീകരി
ച്ചും വിധിയെഴുതിയും ഇരിക്കുന്നു.

വളരെ പെട്ടന്നാണ്‌ രംഗത്തേക്ക്‌ മുഖങ്ങളും ഛായകളുമുള്ള കോലങ്ങള്‍ പ്രവേശിച്ചത്‌.
അവര്‍ വലതു വശത്തുകൂടി ആണ്‌ എത്തിയത്‌. വേദിയില്‍ വെളിച്ചം നിറഞ്ഞു. സദസ്സിനിപ്പോള്‍ വേദി മുഴുവന്‍ കാണാറായി.

കോലങ്ങളുടെ ശബ്ദങ്ങളും ആക്രോശങ്ങളും രംഗത്തെ ചൂടു പിടിപ്പിക്കുകയാണ്‌.
തോറ്റങ്ങളുടെ സംഗീതത്തെ, ആശയ വൈപുല്യത്തെ കുറിച്ച്‌ ചിന്തിച്ചും വിമര്‍ശിച്ചുമിരുന്ന സദസ്ത്യരുടെ ഞരമ്പുകള്‍ വീണ്ടും വലിഞ്ഞു മുറുകുകയാണ്‌.

** മരിച്ചത്‌ നമ്മുടെ കീചകനാണ്‌.”

കോലങ്ങള്‍ ഒറ്റ ശബ്ദത്തില്‍ വിളിച്ചു പറഞ്ഞു.

” അതെ കീചകന്‍ തന്നെയാണ്‌, തലയെടുപ്പു കണ്ടില്ലെ, നെഞ്ചിന്റെ വിരിവ്‌, കൈകാലുകളില്‍ ഉരുണ്ടുകൂടിയിരിക്കുന്ന പേശികള്‍… അതെ ഇത്‌ കീചകന്‍ തന്നെയാണ്‌.

എങ്കില്‍ കൊന്നത്‌ ഭീമനാണ്‌.

” ശരിയാണ്‌” എന്ന്‌ സദസ്സ്‌ ്രതിവചിച്ചില്ല. എങ്കിലും മനസ്സുകളില്‍ പറഞ്ഞു തീര്‍ച്ചയായും അത്‌ അങ്ങിനെ തന്നയെ സംഭവിക്കൂ… അതിനേ തരമുള്ളൂ…യുഗങ്ങളോളം നീണ്ടൊരു വിശ്വാസമാണത്‌, ആചാരമാണത്‌. അതിനെ മാറ്റാനാവില്ല. മാറ്റേണ്ട കാര്യമില്ല. മാറ്റു
ന്നത്‌ തെറ്റാണ്‌. പണ്ട്‌, പണ്ട്‌, വളരെ പണ്ട്‌, ഭാരതമെന്നൊരു കാല്പനിക കഥയില്‍ വ്യാസനെന്ന കവി പറഞ്ഞു വച്ചിട്ടുള്ളതാണെങ്കിലും, ഏതൊരു കവിയും ചെയ്യുന്നതു പോലെ തന്നെയാണെങ്കിലും. ചത്തത്‌ കീചകനെങ്കില്‍ കൊന്നത്‌ ഭീമന്‍ തന്നെ…….. സദസ്സ്‌ മനസ്സുകളില്‍ ഉറപ്പിക്കുക യാണ്‌.

” അല്ല, അത്‌ കീചകനല്ല്‌”

ശീലക്ക്‌ പിന്നില്‍ നിന്നും ദൃഡ്ദമായൊരു ശബ്ദം. തുടര്‍ന്ന്‌ ഒരു പറ്റം കോലങ്ങള്‍ രംഗത്തെത്തി. അവര്‍ ഇടതു വശം ചേര്‍ന്നാണ്‌ പ്രവേശിച്ചത്‌. അവര്‍ ഇടതു കോലങ്ങളായി.

“ കീചകനെന്നത്‌ സങ്കല്പമാണ്‌. കീചകന്‍ സകങ്കല്പമാണെങ്കില്‍ ഭീമനോ, ഭീമനും സങ്കല്പമാണ്‌. അക്കഥ തന്നെ സങ്കല്പമാണ്‌. അല്ലെങ്കില്‍ പാഞ്ചാലിയെവിടെ….?””

** പാഞ്ചാലിയോ…. ആരാണത്‌…?””

വലതു കോലങ്ങള്‍ക്ക്‌ സംശയമായി. അവര്‍ക്കറിയാവുന്നത്‌ ഭീമനേയും കീചകനേയും മാത്രമാണ്‌.

അപ്പോള്‍ നിങ്ങള്‍ക്ക്‌ പാഞ്ചാലിയെ അറിയില്ല. അക്കഥകളൊന്നുമറിയില്ല….?”

വ്യാസന്‍ പറഞ്ഞ ഭാരത കഥയിലെ ഏറ്റവും പ്രധാനപ്പെട്ട കഥാ പാത്രമായിരുന്നു പാഞ്ചാലി. പാഞ്ചാലി ആയിരുന്നു എല്ലാറ്റിനും കാരണം, കേന്ദ്രം. അവള്‍ക്ക്‌ അഞ്ചു ഭര്‍ത്താക്കന്മാരുണ്ടായിരുന്നു. അവരായിരുന്നു നായകന്മാര്‍. അന്ന്‌ ഒരു (സതീക്ക്‌ അഞ്ചും അതിലധിവും ഭര്‍ത്താക്കന്മാര്‍ അനുവദനീയമായിരുന്നു. ഭര്‍ത്താവുണ്ടെങ്കിലും ഇഷ്ടമെങ്കില്‍ മറ്റുപുരുഷന്മാരെയും സ്വീകരിക്കാമായിരുന്നു. അതിനെയാണ്‌ ഉഭയകക്ഷി സമ്മതമെന്നു പറയുന്ന ത്‌. നായകന്മാരുടെ അമ്മ കുന്തി ഭര്‍ത്താവുണ്ടായിരുന്നിട്ടും മറ്റു പല പുരുന്മാരെയും സ്വീകരിച്ചിട്ടുണ്ട്‌. അതുപോലെ, പുരുഷന്മാര്‍ക്കും ഇഷ്ടമുള്ളിടത്തോളം ഭാര്യമാരെ അനുവദനീയമായി
രുന്നു. അത്‌ നാട്ടു നടപ്പായിരുന്നു. കീചകന്‍, ദാസിയായി എത്തിയ പാഞ്ചാലിയോട്‌ പ്രേമാഭ്യര്‍ത്ഥന നടത്തി. പലപ്രാവശ്യം. പിന്നീടത്‌ കാമാഭൃര്‍ത്ഥനയായി. അതൊരു തെറ്റായിരുന്നെന്നു പറയാനാവില്ല. എന്തോ അവള്‍ക്കത്‌ രുചിച്ചില്ലായിതിക്കാം. കീചകനെ നാടൃശാലയി

ലേക്ക്‌ നി അനുനയിപ്പിച്ചു വരുത്തി ഭീമന്‍ കൊല്ലുകയായിരുന്നു.

സദസ്സിന്‌ അങ്ങിനെ ചോദിക്കാമായിരുന്നു. പക്ഷെ, ചോദിച്ചില്ല. ചോദിക്കാന്‍ താല്പര്യമില്ലാത്തതു പോലെ നിര്‍വ്വികാരമായിരുന്നു.

ഇപ്പോഴും ഇടതുവലതു കോലങ്ങള്‍ തോറ്റങ്ങള്‍ തുടര്‍ന്നു കൊണ്ടിരിക്കുന്നു. ഇരുകോലങ്ങളും പുതിയ, പുതിയ വാദമുഖങ്ങള്‍ നിരത്തിക്കൊണ്ടിരിക്കുന്നു. സദസ്സിനോട്‌ അഭിപ്രായ രൂപീകരണം നടത്താന്‍ ആഹ്വാനം ചെയ്തുകൊണ്ടിരിക്കുന്നു. അപലപിക്കാന്‍ അവശ്യപ്പെടുന്നു.

പക്ഷെ, സദസ്സ്യര്‍ കഥ അറിയാതെ ആട്ടം കാണുന്നവരെപ്പോലെയാണ്‌. ആട്ടവിളക്കിനു മുന്നില്‍ തുള്ളി വിറക്കുന്ന ആട്ടക്കാരന്റെ വര്‍ണ്ണങ്ങളെയും, മുഖ, വിരല്‍ ആംഗഗ്യങ്ങളെയും മാത്രമേ അവര്‍ കാണുന്നുള്ളൂ.

ഭൂരിപക്ഷം അങ്ങിനെയാണെങ്കിലും ചെറിയൊരു വിഭാഗം ചില ചോദ്യങ്ങള്‍ മനസ്സില്‍ ഉന്നയിച്ചു കൊണ്ടരിക്കുന്നുണ്ട്‌.

ഇക്കാണുന്നതെല്ലാം കേള്‍ക്കുന്നതെല്ലാം സത്യങ്ങളാണോ……. അല്ലെങ്കില്‍ ഇക്കാണുന്നതിലും കേള്‍ക്കുന്നതിലും ഏതെല്ലാമാണ്‌ സത്യങ്ങള്‍… ഇതു വെറും നാടകമല്ലെ. നാടകം കഴിഞ്ഞ്‌, തിരശ്ശീല വീണു കഴിഞ്ഞ്‌ എന്തായിരിക്കും സത്യമായി നിലനില്ക്കുന്നത്‌…

പക്ഷെ, അധികനേരം ആ നിസ്സംഗത നിലനിന്നില്ല.

തോറ്റങ്ങളുടെ താളവും ശബ്ദവും ഏറി വന്നു. കേള്‍വിക്കാരുടെ സിരകളെ ഉണര്‍ത്താന്‍ തക്കതായി, ഉച്ഛസ്ഥായി ആയി.

നിമിഷങ്ങള്‍ പോകവെ, സദസ്സില്‍ ചില അനക്കങ്ങള്‍, തുള്ളി വിറച്ചുകൊണ്ട്‌ അവിടവിടെ ചിലര്‍ എഴുന്നേറ്റു നില്കുന്നു. എഴുന്നേറ്റു നിന്നവര്‍ രണ്ടു ചേരിയായി തിരിയുന്നു.

സദസ്സ്‌ രണ്ടു ചേരിയായി വിഭജിക്കപ്പെട്ടിരിക്കുന്നു. ഉറഞ്ഞു തുള്ളാത്തവര്‍ വിരലിലെണ്ണാവുന്നവരായി അവശേഷിക്കുന്നു.

സദസ്സിനെ കീറി മുറിച്ചു നടുവില്‍ വലിയൊരിടം വെറുതെയിട്ട്‌, വിരലിലെണ്ണാവുന്ന നിസ്സംഗരെ നടുവില്‍ നിര്‍ത്തി ഉറഞ്ഞു തുള്ളവരുടെ ആക്രോശങ്ങള്‍, അരുളപ്പാടുകള്‍ കൊണ്ട്‌
തളവും, പ്രേക്ഷകമണ്ഡപവും പ്രകമ്പനം കൊണ്ടു തുടങ്ങിയിരിക്കുന്നു.

പെട്ടന്ന്‌ തിരശ്ശീല വീണിരിക്കുന്നു, വേദിയിലെ വിളക്കുകള്‍ അണഞ്ഞിരിക്കുന്നു. അകത്തളത്തില്‍ വെളിച്ചം നിറഞ്ഞിരിക്കുന്നു.

ഇപ്പോള്‍ നാടകമില്ല, നാടകക്കാരില്ല, അരങ്ങില്ല, അണിയറയില്ല, അണിയറക്കാരില്ല, സംഘാടകരില്ല. കീചകനില്ല, ഭീമനില്ല….

പ്രകമ്പനം കൊള്ളിക്കുന്ന ശബ്ദങ്ങള്‍ മാത്രം, വിറച്ചു തുള്ളുന്ന കോമരങ്ങള്‍ മാത്രം.

ആ ശബ്ദങ്ങള്‍ കേട്ട്‌, തുള്ളി വിറക്കുന്നവരുടെ അരുളപ്പാടുകള്‍ കേട്ട്‌ ചെവി പൊട്ടി, ചെവി പൊത്തി, കണ്ണുകളടച്ച്‌ നിലത്തിരുന്നു പോകുന്നു നിസ്സംഗര്‍.

പക്ഷെ, അവര്‍ക്കവിടെ ഇരിക്കാനായില്ല. ഇരു ചേരികളുടേയും ശത്രുവാക്കപ്പെട്ടുവെന്ന്‌, വേട്ട മൃഗമാക്കപ്പെട്ടുവെന്നു തോന്നിയ നിമിഷം അവര്‍ ഓടിത്തുടങ്ങി, അകത്തളത്തിന്‌ വെളിയിലേക്ക്‌…

അവര്‍ ഓടിക്കപ്പെടുകയായി, വേട്ടയാടപ്പെടുകയായി, തകര്‍ക്കപ്പെടുകയായി…

ഇപ്പോള്‍ തിരശ്ലീലയില്ല,

പിന്‍ശീലയില്ല,

പിന്‍ശീലക്കും പിന്നിലെ സത്യവുമില്ല.




ഉപദേശികള്‍

പ്രവാസ ജീവിതത്തിനിടവേളയില്‍ നാട്ടുകാരോട്‌ സോറ പറയാനിറങ്ങിയ വഴിക്കാണ്‌
സത്യനേശന്‍ പുതിയ വീട്‌ വച്ച്‌ പാര്‍പ്പു തുടങ്ങിയത്‌ കാണുന്നത്‌.

ചെറുപ്പക്കാരനായ സത്യനേശന്‍, സുന്ദരിയായ ഭാര്യ, അരുമയായ മകള്‍. മതില്‍ കെട്ടി ഭംഗിയാക്കിയ കുഞ്ഞിടം. പെയിന്റ്‌ പൂശി, പണി പൂര്‍ത്തിയാക്കിയ കുഞ്ഞു വീട്‌. മുന്നില്‍ പൂന്തോട്ടം. ആര്‍ത്തുല്ലസിച്ചു നില്‍ക്കുന്നു, റോസും മുല്ലയും നാലുമണിച്ചെടിയും, വാടാമ
ല്ലിയും ചെത്തിയും…

മടങ്ങവെ, ഒരു റോസാ പുഷ്പം എന്നെ നോക്കി ചിരിച്ചു. ഒരു മുല്ല വള്ളി എന്റെ ഇടതു കൈയ്യിലെ ചെറുവിരലില്‍ തൊട്ടു. ഒരു വാടാമല്ലിപ്പുവ്‌ കണ്ണടച്ചു കാണിച്ചു.

മൂന്നു ശ്രീഷ്മങ്ങള്‍ക്ക്‌ ശേഷമാണ്‌ പിന്നീട്‌ സത്യനേശന്റെ വീടിന്‌ മുന്നിലൂടെ നടന്നത്‌.
പക്ഷെ, ചായം മങ്ങി, ജനാലയുടെ ഒരു ചില്ലു പൊട്ടി, മുന്‍ വാതില്‍ കുത്തന്‍ വീണ തുളയുമായി കണ്ടപ്പോള്‍ വിഷമം തോന്നി.

വെള്ളം കിട്ടാതെ, വളമില്ലാതെ പൂന്തോട്ടമാകെ കരിഞ്ഞു പോയിരിക്കുന്നു. റോസാച്ചെടിയും, മുല്ലവള്ളിയും എന്നെ ഒന്നു നോക്കുക കൂടി ചെയ്തില്ല.

കവിളൊട്ടി കണ്ണുകുഴിഞ്ഞ്‌ എല്ലും തോലുമായി, കാസരോഗിയെപ്പോലെ മുന്നോട്ട്‌
വളഞ്ഞ്‌ സത്യനേശന്‍, അതുപോലെ തന്നെ ഭാര്യ. മകളെ തിരഞ്ഞു കണ്ടില്ല.

“എന്നതാ സത്യനേശാ….?””

മാഷേ, ഞാനൊരു യോഗീശ്വരനെ കണ്ടു… ഇപ്പോ ജീവിതത്തിന്റെ സത്യം കണ്ടെത്തിയതു പോലുണ്ട്‌… എനിക്കിപ്പോള്‍ ജീവിക്കാന്‍ മുന്നു നേരം ചോറു വേണ്ട… സാമ്പാറും അവിയലും കാളനും തോരനും ഇടക്കിടക്ക്‌ മീനും ഇറച്ചിയും ഒന്നും വേണ്ട… കുറച്ച്‌ പച്ച വെള്ളം, രണ്ടു മൂന്നു തക്കാളി, വെള്ളരി, ഒന്നു രണ്ടു ചെറുപഴം… പണവും ലാഭം, സമയവും ലാഭം…”

പിന്നീട്‌ അഞ്ച്‌ ഇടവപ്പാതികള്‍ കഴിഞ്ഞ്‌ ഒരു കര്‍ക്കിടകത്തില്‍ കുടചൂടി റോഡിലെ വെള്ളം തട്ടിത്തെറിപ്പിച്ച്‌ ഉല്ലസിച്ചാണ്‌ സത്യനേശന്റെ വീട്ടു പടിക്കലെത്തിയത്‌.

സത്യനേശന്റെ പുന്തോട്ടം കാണാനില്ല. കാട്ടപ്പയും പോതപ്പുല്ലും കമ്മ്യൂണിസ്റ്റു പച്ചയും തൊട്ടാവാടിയും തുമ്പയും മഴയത്ത്‌ നിന്ന്‌ തുള്ളിക്കളിക്കുന്നു. വീട്ടിലേക്കുള്ള പത്തടി വഴി
ശോഷിച്ച്‌ നടപ്പാതയായിരിക്കുന്നു. തുരുമ്പിച്ച അറ്റ്‌ വീഴാറായ ഗെയിറ്റ്‌ കടന്നപ്പോള്‍ തന്നെ വരാന്തയില്‍, കസേരയില്‍ കിടക്കുന്ന ഭീമാകാരനായ, വികൃതനായ മനുഷ്യ രൂപത്തെ കണ്ടു.

“വാ മാഷേ…”
രണ്ടു കസേരകളിലും ഒതുങ്ങാത്ത സത്യനേശന്‍, ആന ചന്തവുമായി ഭാര്യ.

“മഴയല്ല… കേറി വാമാഷേ…ചൂടായിട്ടെന്തിങ്കലും കഴിക്കാം…”

വസ്ഥ നിലനിര്‍ത്താന്‍ നമ്മളാല്‍ കഴിയുന്നതെല്ലാം ഭക്ഷിച്ചു തീര്‍ക്കണമെന്ന സത്യം തിരിച്ചറി ഞ്ഞു. ഒരു ഉദാഹരണം പറയാം , കടുവ മാനിനെ വേട്ടയാടി ഭക്ഷിച്ചില്ലെങ്കില്‍, മാനുകള്‍
പെരുകി കാട” മുഴുവന്‍ തിന്നു തീര്‍ക്കില്ലലേ…. ഞാനിപ്പോള്‍ കയ്യില്‍ കിട്ടുന്നതെല്ലാം തിന്നും…
ആട്‌, മാട്‌, കോഴി, താറാവ്‌, കപ്പ, ചക്ക, മാങ്ങ… പിന്നെ, ഇത്തിരി കൊളസ്ടോള്‍, ഷുഗറ്‌,പ്രഷറ്‌…… എല്ലാമുണ്ട്‌, മരുന്നു കഴിക്കും… ഇതൊക്കയല്ലേ മാഷേ ജീവിതം…”

കര്‍ക്കിടകങ്ങള്‍ പറന്നു പോയി,

വസന്തങ്ങള്‍ പലത്‌ കൊഴിഞ്ഞു വീണു.

പ്രവാസം മടുത്ത്‌ നാട്ടില്‍ സ്ഥിരമായപ്പോള്‍ പ്രഭാത സവാരികളില്‍ രസം കണ്ടെത്തി യൊരു ശിശിരക്കുളിരില്‍ വഴിയോരം ചേര്‍ന്നു നടക്കുമ്പോള്‍ സത്യനേശന്റെ പഴയ മുല്ല വള്ളി മതിലിന്‌ പുറത്തേക്ക്‌ പടര്‍ന്ന്‌ വന്ന്‌ എന്റെ കൈയ്യില്‍ കയറിപ്പിടിച്ച്‌ അകത്തേക്ക്‌ ക്ഷണിച്ചു. എന്റെ സിരകളെ ഉണര്‍ത്തി, മനസ്സിനെ കിളിര്‍പ്പിച്ച്‌ വാസനകള്‍ തന്നുകൊണ്ട്‌ മുല്ലയും റോസും ഗന്ധരാജനും കല്ല്യാണ സൌഈഗന്ധികവും സ്വീകരിച്ചു.

ഗെയിറ്റ്‌ കടന്നപ്പോള്‍ ഞാനാകെ ഉന്മത്തനായി.

പെയിന്റടിച്ച്‌ വൃത്തിയാക്കിയ വീട്‌, ചെത്തി വെളുപ്പിച്ച മുറ്റം.
കോളിംഗ്‌ ബെല്ലടിച്ചപ്പോള്‍ തുറന്നത്‌ കൌമാരക്കാരിയായൊരു പെണ്‍കുട്ടി.

“സത്യനേശന്‍…”

സത്യനേശന്‍ വരുന്നു, സത്യനേശന്റെ ഭാര്യ വരുന്നു സ്പോര്‍ട്ടസ്മാന്റെ ചുറുചുറുക്കോടെ…

എന്റെ കണ്ണുകളിലെ, മുഖത്തെ അത്ഭുതം സത്യനേശന്‍ തിരിച്ചറിഞ്ഞിരിക്കുന്നു.

മാഷെ… എനിക്ക്‌ തെറ്റു പറ്റിയിരുന്നു. ഞാന്‍ നമ്മുടെ വാര്യര്‍ വൈദ്യരെ കണ്ടു, അദ്ദേഹം പറഞ്ഞു മനസ്സിനും ശരീരത്തിനും പഥ്യമായതു മാത്രം കഴിക്കാന്‍…”

“നന്നായി…..”

  • മാഷേ…… ഒരു കട്ടന്‍ ചായ എടുക്കട്ടെ…”

“വേണ്ട സത്യനേശാ.. പിന്നിട്‌ ഒരിക്കലാകാം……”
മടങ്ങവെ, റോസ്‌ പുഷ്പത്തിനൊരു മുത്തം കൊടുത്തു, മുല്ലവള്ളിക്കൊരു തലോടലും.

൭൭൪൭൪൪




ശിരച്ഛേദം

വിശ്വന് സുശീലനെ മറക്കാന്‍ കഴിയുമോ?

ഇല്ല.

സുശീലന്റെ അടുത്തുനിന്നും എന്തെങ്കിലും വാര്‍ത്ത എത്തു
മ്പോള്‍ മറന്നിരുന്നു എന്ന തോന്നലും ഉണ്ടായിട്ടുണ്ട്‌.

അങ്ങിനെ മറന്നിരിക്കു മ്പോള്‍ അറിഞ്ഞിട്ടുള്ള വാര്‍ത്തകളാണ്‌, സുശീലന്‍ ഡിഗ്രി കഴിഞ്ഞതും, സര്‍ക്കാരില്‍ ഗുമസ്തനായതും,സഹോദരിമാരെ വിവാഹം ചെയ്തു വിട്ടതും, അവന്‍ വിവാഹം കഴിച്ചതും, അവന്റെ അച്ഛന്‍ മരിച്ചതും, അ
മ്മക്ക്‌ (പ്രഷര്‍ അധികമായി തളര്‍ന്നു കിടന്നതു ം…..

എന്നാല്‍ ഈ അറിവുകളെല്ലാം വിശ്വനെ തേടിയെത്തിയിട്ടും, അതെല്ലാം സുശീലന്‍ അറിയിച്ചതായിട്ടും ഒരിക്കല്‍ പോലും അവന്റെയിടത്ത്‌ പോവുകയോ, കാണെണമമെന്ന്‌ തോന്നുകയോ ചെയ്തിട്ടല്ല. എങ്കില്‍ സുശീലന്‍, വിശ്വന്റെ എല്ലാ
വിശേഷങ്ങള്‍ക്കും അവനരുകില്‍ ഓടിയെത്തുകയും വേണ്ടതെല്ലാം ചെയ്തിട്ടുമുണ്ട്‌. അതിനൊന്നും ഒരു നന്ദി വാക്കുപോലും വിശ്വന്‍ പറഞ്ഞിട്ടില്ല, സുശീലന്‍ കാത്തു നിന്നിട്ടുമില്ല.

അതിന്റെയൊക്കെ പേരില്‍ വിശ്വന്റെ അച്ഛനും അമ്മയും പരിഭവം പറഞ്ഞിട്ടു ണ്ട്‌. ശങ്കു പണിക്കന്റെ മരണ അറിയിപ്പു കിട്ടിയ പ്പോള്‍ പോകണമെന്ന്‌ വിശ്വന്റെ ഭാര്യ വിശാലം നിര്‍ബ്ബന്ധത്തോടെ ശഠിക്കുകയും, അവള്‍ മാ്രമായിട്ട്‌ പോവുകയും
ചെയ്തിട്ടുണ്ട്‌. ആ കുടുംബ ബന്ധങ്ങളുടെ കെമിസ്ര്രി അത്രമാധ്രം വിശാലത്തെ സ്വാധീനിച്ചിട്ടുണ്ട്‌. എന്നിട്ടുപോലും വിശ്വന്‍ ആ കെമിസ്ദ്രിക്കു ള്ളില്‍ എത്തിയില്ല.

സുശീലനെ ആദ്യമായി കാണുന്നത്‌ ഇന്നും ഓര്‍മ്മയുണ്ട്‌ വിശ്വന്‍,

ഇരുപത്തിയഞ്ച്‌ വര്‍ഷങ്ങള്‍ക്ക്‌ മുമ്പ്‌ മങ്കാവുടി താലൂക്കില്‍ ശ്രീപുരം
ദേശത്ത്‌ ഓടുമേഞ്ഞ പഴയൊരു വീട്ടില്‍ വാടകക്ക്‌ താമസ്സത്തിനെത്തിയ പ്പോള്‍, അന്ന്‌ വിശ്വന്‍ പത്തു വയസ്സാണ്‌, സുശീലനും.

വിശ്വന്റെ അച്ഛന്‍, സുകുമാരന്‍ നായര്‍ ശ്രീപുരം സര്‍ക്കാര്‍ സ്കൂളില്‍ ഇംഗ്ലീഷ്‌ ഭാഷാ അദ്ധ്യാപകനായി സ്ഥലം മാറി എത്തിയതായിരുന്നു. ശ്രീപുരത്തു നിന്നും കൊണ്ടിപ്പാടത്തേക്കുള്ള പാതയോരത്തായിരുന്നു അവരുടെ വാടക വീട്‌.

അത്‌ മഴയില്‍ കുതിര്‍ന്നൊരു ദിവസമായിരുന്നു. അന്നൊക്കെ ഇടവപ്പാതി കഴിഞ്ഞാല്‍ മഴ പെയ്യുക എന്നത്‌ കണിശ്ശൂമായിരുന്നു, കുട്ടികള്‍ സ്കൂളില്‍ പോകുമ്പോഴും സ്കൂളു വിട്ടു വരുമ്പോഴും പെയ്യുക എന്നത്‌ ഒരു ശൈലിയും.

വിശ്വന്‌ ആ ദേശം ഇഷ്ടമായില്ല, സ്കൂളും വീടും. നഗരത്തിലെ സ്കൂളും, വാഹനത്തിലുള്ള പോക്കു വരവും കൂട്ടുകാരും വേര്‍പെട്ടുതില്‍ വിഷമിച്ചു. പക്ഷെ,

ഒറ്റ മകനെ ചിറകിനുള്ളില്‍ നിന്നും അകറ്റി നിര്‍ത്തുന്നതില്‍ സുകുമാരന്‍ നായര്‍ ഇഷ്ടപ്പെട്ടില്ല.

അവന്റെ വാടക വീടിന്റെ തൊട്ട്‌ അയലത്തായിരുന്നു ശങ്കു പണിക്കനും ഭാര്യയും മൂന്നു മക്കളും പാര്‍ത്തിരിന്നത്‌. മക്കളില്‍ ഇളയവനായിരുന്നു സുശീലന്‍.
സുശീലന്റെ ചേച്ചിമാര്‍ സുനന്ദയും സുലോചനയും സുന്ദരികളായിരുന്നു, അവരുടെ അമ്മ ലക്ഷ്‌മിക്കുട്ടിയെ പ്പോലെ. സുശീലന്‍ ഇരു നിറത്തില്‍ ഉയരം കുറഞ്ഞവനായിരുന്നു, അവന്റെ അച്ഛനെ പോലെ.

മുമ്പേ നടന്നു പോകുന്ന സുകുമാരന്‍ സാറിന്റെ പിന്നാലെ തോളത്തു
കൈയ്യിട്ട്‌ അങ്ങോട്ടും ഇങ്ങോട്ടും ഉന്തും തള്ളുമായിട്ടാണ്‌ അവര്‍ സ്‌കൂളില്‍ പോയിരുന്നത്‌. അവര്‍ക്ക്‌ പിറകെ സുനന്ദയും സുലോചനയും.

അവരുടെ ആദ്യ മഴക്കാലത്തു തന്നെ ഇടം കാലിട്ട്‌ സുശീലനെ ചെളി വെള്ളത്തില്‍ വീഴ്ത്തി, വിശ്വന്‍. വെളുത്ത യൂണിഫോം ഷര്‍ട്ടില്‍ ചെളിയുമായി ക്ലാസ്സില്‍ ചെന്നപ്പോള്‍ ടീച്ചര്‍ ചോദിച്ചിട്ടും വിശ്വനാണ്‌ വീഴ്ത്തിയതെന്ന്‌ അവന്‍ പറഞ്ഞില്ല.
സുലോചന അതിനെ ചോദ്യം ചെയ്തു.

സുശീലന്‍ പറഞ്ഞു.

“അവനെ സാറു തല്ലില്ലെ ചേച്ചി… അവനെന്റെ കൂട്ടുകാരനല്ലെ ചേച്ചി…..””

ആ കൂട്ടുകാരന്‍ പിന്നീടും അതേപോലുള്ള വികൃതികള്‍ കാണിച്ചു, സുശീലന്‍ ചിരിയോടെ ഉള്‍ക്കൊണ്ടു. അമ്മ, വിശേഷിച്ച്‌ എന്തുണ്ടാക്കിയാലും ഒരു പങ്ക്‌ വിശ്വന്‍ കൊടുത്തു. അവന്റെ പുസ്തകങ്ങള്‍ ചുമന്നു നടന്നു. വിശ്വന്‍ ഒരിക്കല്‍ പനി പിടിപെട്ട്‌ അബോധാവസ്ഥയില്‍ കിടന്നപ്പോള്‍ ഉറക്കമിളച്ച്‌ കട്ടിലിനരുകില്‍ വിഷമിച്ചിരുന്നു. എങ്കിലും ലഭിച്ച എല്ലാ നല്ല സമയങ്ങളിലും അവനെ വേദനിപ്പിക്കാന്‍ നോക്കിയിട്ടു ണ്ട്‌, വിശ്വന്‍. പക്ഷെ, ഒരിക്കല്‍ പോലും വേദനിച്ചെന്ന്‌ പറയുകയൊ, ഇഷ്ടമല്ലെന്ന്‌ നടിക്കകയോ ചെയ്തില്ല, സുശീലന്‍. ശങ്കു പണിക്കന്‍ നല്ല കല്ലാശ്ലാരി ആയിരുന്നു. ഇരു നിറത്തില്‍ ഒരു കല്ലനായിരുന്നു. അയാള്‍ പണിത വീടുകളെല്ലാം മനോഹരങ്ങളായിരുന്നു. അന്തിക്ക്‌ ഇത്തിരി മദ്യവുമായെത്തുന്ന അയാള്‍ നല്ല കഥകള്‍ പറയുമായിരുന്നു, പാട്ടുകള്‍ പാടുമായിരുന്നു.

അയാള്‍ പറഞ്ഞിരുന്ന കഥകളെല്ലാം സുന്ദരന്മാരായ രാജകുമാരന്മാരുടേയും സുന്ദരികളായ രാജകുമാരിമാരുടേതുമായിരുന്നു. അയാള്‍ പാടിയ പാട്ടുകളെല്ലാം
പ്രണയഗാനങ്ങളായിരുന്നു.

ശങ്കു പണിക്കന്റെ മനസ്സും ശരീരവുമായിരുന്നു സുശീലന്‍ കിട്ടിയത്‌. അതു കൊണ്ട്‌ അവന്റെ എല്ലാ കോറലുകളും, എല്ലാ കുനിപ്പുകളും കവിതകളായി……. ഗുരുക്കന്മാരുടെ ശിക്ഷണമില്ലാതെ തന്നെ സുന്ദരന്മാരെയും സുന്ദരിമാരെയും ക്യാന്‍വാസില്‍ വരച്ചു വച്ചു. കല്ലുകളില്‍ കൊത്തി വച്ചു. (പകൃതിയിലെപ്പോലെ ഒരു ലോപവുമില്ലാതെ ചായക്കൂട്ടുകള്‍ ക്യാന്‍വാസിലേക്ക്‌ കോരിയൊഴിച്ച്‌ (പകൃ തിക്ക്‌
പ്രതിരൂപങ്ങള്‍ തീര്‍ത്തു…

പിരിഞ്ഞു പോകുന്ന അദ്ധ്യാപകരെയും നാട്ടിലെ അപ്പൂന്മാരെയും അമ്മൂുമ്മമാരെയും വരച്ചു കൊണ്ട്‌ നാട്ടുകാരിലെ താരമായി.

വിശ്വന്റെ കണ്ണുകള്‍ക്ക്‌ മുമ്പില്‍ അതൊന്നും സുന്ദരങ്ങളായില്ല, മനസ്സില്‍ കവി തകളായില്ല. അവന്‍ വ്യത്യസ്ഥമായ ലോകത്ത്‌ ഒറ്റയാനെ പ്പോലെ അലഞ്ഞു നടന്നു, ആവശ്യത്തിലേറെ വളര്‍ച്ചയും ഇത്തിരി അഹങ്കാരവു മായിട്ട്‌.

ഇതിന്‌ മുമ്പൊരിക്കലും അവനെക്കുറിച്ചൊരു വാര്‍ത്ത പ്രതത്താളുകളിലൊ, ചാനലുകളിലൊ കണ്ടതായുള്ള ഓര്‍മ്മയില്ല വിശ്വന്‍. വന്നിരുന്നെങ്കില്‍ ഒരു പ്രതക്കാരനെന്ന നിലയില്‍ കാണേണ്ടതായിരുന്നു. വിമര്‍ശനപരമായിട്ടെങ്കിലും (ശദ്ധിക്കേണ്ട
തായിരുന്നു.

വിശ്വന്റെ പ്രതം നഗര വിശേഷങ്ങളുമായിട്ട്‌ രണ്ടു പേജുകള്‍ സ്ഥിരം പ്രസിദ്ധീകരിക്കുന്നുണ്ട്‌. അതില്‍ ചേര്‍ക്കുന്നതിനായിട്ടാണ്‌ വാര്‍ത്ത വന്നത്‌.

നഗരത്തിലെ ഒരു ആര്‍ട്ട്‌ ഗാലറിയില്‍ ഒരു ചിത്രം അഞ്ചു ലക്ഷം രൂപക്ക്‌ വില്പന നടത്തിയിരിക്കു ന്നു. അതും ലേലം ചെയ്തു. അപ്രശസ്തനായൊരു ചിത്രകാരന്റെ സൃഷ്ടിയെന്ന നിലയില്‍ വാര്‍ത്തയോടുകൂടി ചേര്‍ക്കാന്‍ ചിത്രകാരന്റെ ഫോട്ടോയും, ചിത്രത്തിന്റെ ഫോട്ടോ (പിന്റും.

ആ ചിത്രകാരന്‍ സുശീലനായിരുന്നു.

അവന്റെ മുഖഛായക്ക്‌ ഒട്ടും വ്യത്യാസം വന്നിട്ടില്ല. നിഷ്കളങ്കമായ നോട്ടവും സ്‌നേഹം ഒളിപ്പിച്ചു വച്ചിട്ടുള്ള പുഞ്ചിരിയും………….

നേര്‍ത്ത വസ്ര്രത്തിലുള്ളില്‍ അംഗവടിവുകളും നിമ്നോന്നതകളും കലകളും ഭാവങ്ങളും ഒട്ടും ചോര്‍ന്നു പോകാതെ, (പകൃതി നല്‍കിയിരിക്കുന്ന നിറത്തില്‍, ലാസ്യശയനയായി ഒരു സ്രതീ….

അവന്‍ എട്ടു ചിത്രങ്ങളുമായിട്ടാണ്‌ പ്രദര്‍ശനത്തിനെത്തിയത്‌. മറ്റ്‌ മൂന്നു ചിത്രങ്ങള്‍ പ്രകൃതി ദൃശ്യങ്ങളും നാലെണ്ണം ആധുനീക വീക്ഷണങ്ങളുമായിരുന്നു.
ആരെല്ലാമോ കൂടി സംഘടിപ്പിച്ചൊരു (പദര്‍ശനം. വളരെ (്രശസ്തരായവരുടേയും വിലകൂടിയവരുടേയും ചിധ്രങ്ങളുണ്ടായിരുന്നു. തുടക്കത്തിലും തുടര്‍ന്നും അവന്റെ
ചിത്രങ്ങള്‍ക്ക്‌ മുന്നില്‍ കാഴ്ചക്കാര്‍ പോലും കുറവായിരിന്നു.

പ്രദര്‍ശനം തീരുന്ന ദിനം അവന്റെ ചിത്രങ്ങള്‍ നോക്കി ഒരാള്‍ നിന്നു. പലതും കണ്ട ശേഷം ആ ചിത്രത്തിനു മുന്നില്‍ വീണ്ടും വന്നു.

വേഷങ്ങളില്‍, ഭൂഷണങ്ങളില്‍ അയാളൊരു വിലയേറിയ ഉപഭോക്താവാണെന്നു തോന്നിച്ചു. അയാള്‍ക്ക്‌ ചുറ്റും കാണികളുടെ എണ്ണം കൂടി. എല്ലാ മുഖങ്ങളിലും ആകാഠക്ഷാപരമായൊരു വെളിച്ചം.

ആദ്യ ബെല്ലില്‍ തന്നെ അവന്റെ അമ്മ അറിഞ്ഞതാണ്‌. പക്ഷെ, ഒരു വശം തളര്‍ന്ന്‌ കുഴമ്പിന്റേയും, കഷായത്തിന്റേയും മണവുമായി കിടക്കുന്ന അവര്‍ക്ക്‌ എന്തു ചെയ്യാനാകും…
കട്ടിലില്‍ കിടന്നു തന്നെ സുശീലനെ വിളിച്ചു. കോടിപ്പോയ ചുണ്ടില്‍ നിന്നും പുറത്തു വന്നത്‌ അപശബ്ദങ്ങള്‍ മാതം.

അവരുടേത്‌ ഭോഗാലസ്ൃത്തിലുള്ള ഉറക്കമായിരുന്നു, സുശീലന്റേയും സിന്ധുവിന്റേയും. അതുകൊണ്ട്‌ ആദ്യ മണിമുഴക്കത്തിലൊന്നും പൂര്‍ണ്ണമായ ഉണര്‍വിലേക്കെത്തിയില്ല.

അവന്‍ ഉണര്‍ന്നപ്പോള്‍ ആദ്യം (്ശദ്ധിച്ചത്‌ സിന്ധുവിനെയാണ്‌. അവള്‍ ഉണര്‍ന്നിട്ടില്ലെന്നുമാ(്രമല്ല, ആലസ്യത്തില്‍ വിവസ്ര്തരയുമാണ്‌.

കുലുക്കി വിളിച്ചപ്പോള്‍ ഞെട്ടലോടെ ഉണര്‍ന്നു വസ്ധ്രങ്ങള്‍ നേരെയാക്കാനുള്ള ബദ്ധപ്പാടില്‍ വല്ലാത്തൊരു മുഖഭാവത്തോടെയാണ്‌ അവനെ നോക്കിയത്‌.

മണിമുഴക്കങ്ങള്‍ ഏറുകയാണ്‌…

വസ്ര്രങ്ങള്‍ തെരു പിടിച്ച്‌, മുറുക്കിയുടു ക്കാനുള്ള സാവകാശം പോലും കാണിക്കാതെ ബഡ്റൂം തുറന്ന്‌, പുറത്തേക്കുള്ള കതക്‌ തുറന്ന്‌,

പുറത്ത്‌ ഇരുട്ടില്‍ നാലഞ്ചു പേര്‍….

മുഖങ്ങള്‍ മറച്ച്‌,

ആയുധങ്ങള്‍ ധരിച്ച്‌,

അവര്‍ തിക്കി അകത്തേക്ക്‌ വന്നു.

സുശീലന്‍, സിന്ധുവിന്‌ ഒന്നു മിണ്ടാന്‍ കൂടി കഴിയാതെ നിന്ന നേരത്ത്‌…

“ഞങ്ങള്‍ നിന്റെയീ വലതു കൈ ഇങ്ങെടുക്കു വാ… ഈക്കൈ കൊണ്ട്‌
നീയിനി പടം വരക്കല്ല്‌….”
“നിങ്ങള്‍…”

സുശീലന്‍ മുഴു മിക്കാന്‍ കഴിഞ്ഞില്ല.

കൈപ്പത്തിയറ്റ്‌ തറയില്‍…

സിന്ധുവിന്റെ മുഖത്തും നൈറ്റിയിലും ചുവപ്പണിയിച്ചുകൊണ്ട്‌, വെള്ള പൂശിയ ഭിത്തിയില്‍ രക്ത പുഷ്പങ്ങള്‍ തീര്‍ത്തു കൊണ്ട്‌…

എല്ലാ ഓര്‍മ്മകളും നശിച്ച്‌…

സുശീലന്‍ വരച്ചത്‌ ലോകപ്രശസ്തയായ, ബഹുമാന്യയായ ഒരു നര്‍ത്തകിയുടെ ചിത്രമായിരുന്നെന്ന്‌ പ്രതങ്ങള്‍, ചാനലുകള്‍ പറഞ്ഞു, അവരുടെ വൃത്ൃസ്ഥ ഫോട്ടോകള്‍ കാണിച്ച്‌ വിശ്വസിപ്പിച്ചു.

ആ നര്‍ത്തകിയുടേത്‌ തികച്ചും അനാഥമായൊരു ബാല്യമായിരുന്നെന്നും, തുണക്കെത്തിയ ആളുടെ ആഗ്രഹ പ്രകാരം മേടയിലേറിയെന്നും, ആകാര സൌഷ്ടവം കൊണ്ടും സൌന്ദര്യം കൊണ്ടും (പതിഭകൊണ്ടും യവനമായപ്പോഴേക്കും
മേടകള്‍ കീഴടക്കിയെന്നും, പണവും അധികാരവും, അധികാരികളും കാല്‍ കീഴിലായെന്നും കഥകള്‍ പറഞ്ഞു.

അപ്പോഴാണ്‌ ഒരു തൃണം, ആ മനോഹാരിതയാകെ ഒരു ചിത്രത്തില്‍ പകര്‍ത്തി ലേലം ചെയ്തു വിറ്റ്‌ പണമുണ്ടാക്കിയി രിക്കുന്ന ത്‌……

മലയാളിയുടെ സാംസ്കാരിക മണ്ഡലമാകെ ശക്തമായ തുലാ മഴ കൊണ്ട്‌ കലങ്ങി മറിഞ്ഞിരിക്കുകയാണെന്നും, ഇടി വെട്ടലുകളും മിന്ന ലുകളും കൊണ്ട്‌ മനസ്സുകളാകെ വ്യാകുലപ്പെടുകയാണെന്നും, ഇനിയും ചെറിയൊരു കാറ്റുകൂടി വീശിയാല്‍ വാഴക്കൃഷിയും കപ്പകൃഷിയും റബ്ബര്‍ മരങ്ങളും നശിച്ചു പോകുമെന്നും കൈര
ളിയാകെ നാശത്തിന്റെ വക്കിലാണെന്നും രക്ഷപെടുത്തേണ്ടവര്‍ സാംസ്‌കാരിക നായകന്മാരാണെന്നും അവര്‍ ഉറക്കം തൂങ്ങിയിരുന്നാല്‍ ശരിയാവില്ലെന്നും മാധ്യമങ്ങള്‍
എഴുതി.

ആ ചിത്രം സുശീലന്റെ വെറുമൊരു സ്വപ്നമായിരുന്നെന്നും, രൂപസാദൃശ്യം യാദൃച്ഛികമാണെന്നും, അവനെതിരെയുള്ള നടപടികള്‍ ചിത്രകാരന്റെ അവകാശത്തിനെതിരെ, സ്വാത്ന്ത്രയത്തിനെതിരെ ഓങ്ങുന്ന വാളാണെന്നും, അത്‌ അനുവദനീയമല്ലെന്നു സാംസ്കാരിക നായകന്മാര്‍ പ്രതിവചിച്ചു.

എന്താകിലും ശിക്ഷാ നടപടികള്‍ക്ക്‌, നിയമത്തെ കൈയ്യിലെടുക്കാന്‍
ആര്‍ക്കും അധികാരമില്ലെന്നും, അത്‌ ചെയ്തത്‌ നിയമിക്കപ്പെട്ടവരാണോ, ആരാധകരാണോ, ഇവരാരുമല്ലാത്ത സാമൂഹ്യ വിരുദ്ധരാണോ എന്ന്‌ തീര്‍പ്പാക്കേണ്ടത്‌, അതു

ചെയ്തവരെ നിയമത്തിന്റെ മുന്നില്‍ കൊണ്ടു വരേണ്ടത്‌ സര്‍ക്കാരിന്റെ ഉത്തരവാദിത്വമാണെന്നും പ്രതങ്ങള്‍ മുഖക്കുറിപ്പുകളെഴുതി.

ഈ ചര്‍ച്ചകളൊന്നും നേരില്‍ കാണാതെ, കേള്‍ക്കാതെ, വായിക്കാതെ പലരും പറഞ്ഞറിഞ്ഞു കൊണ്ട്‌ സുശീലന്‍, നഗരത്തിലെ ഏറ്റവും വില കൂടിയ ആശുപ്രതിയുടെ ഓപ്പറേഷന്‍ തീയറ്ററില്‍, പിന്നീട്‌ റെക്കവറി റൂമില്‍ കിടന്നു. പുറത്ത്‌ അവന്റെ ഭാര്യയും രണ്ടു
കുഞ്ഞുങ്ങളും, കാവലായി പോലീസും കുറെ സുഹൃത്തുക്കളും…

രണ്ടു ദിവസ ശേഷം, സുശീലന്റെ ആദ്യ ഓപ്പറേഷന്‍ കഴിഞ്ഞ്‌ കൈപ്പത്തി തുന്നി ചേര്‍ത്തുവെന്നും ബോധം തെളിഞ്ഞെന്നും സംസാരിച്ചു തുടങ്ങിയെന്നും മാധ്യമങ്ങള്‍ ലോകത്തെ അറിയിച്ചു.

അവിചാരിത സമയത്ത്‌ വിശ്വന്‍ വിശാലത്തോടു പറഞ്ഞു.

“ഞാന്‍ സുശീലനെ കാണാന്‍ പോകുന്നു”

അവള്‍ ഒന്നും പറഞ്ഞില്ല. അവളുടെ മുഖത്ത്‌ ചോര വാര്‍ന്നുണ്ടാകുന്ന വെളുപ്ലുമാധ്രമാണുള്ളത്‌. വിശ്വന്‍ ഒരു സാദാ പ്രതക്കാരനായിട്ടാണോ, സുഹൃത്തായിട്ടാണോ പോകുന്നതെന്ന ചോദ്യത്തിന്‌ ഉത്തരം അവന്റെ കണ്ണുകളില്‍ ഉണ്ടോ എന്നറിയാന്‍ ഒരു നിമിഷം നോക്കി. പക്ഷെ, ഒരു ഉത്തരവും അവള്‍ക്ക്‌ കണ്ടെത്താനായില്ല, എന്താകിലും വിശ്വന്റെ തീരുമാനത്തെ പ്രോത്സാഹിപ്പിച്ചു.

മൂന്നു വര്‍ഷമായിട്ട്‌ വിശ്വന്‍ ഡെസ്ക്‌ വിട്ട്‌ പുറത്തു പോയിട്ടില്ല. ഡെസ്‌കിലെ പണി കഴിഞ്ഞാല്‍ രണ്ടല്ലെങ്കില്‍ മൂന്ന്‌ പെഗ്‌ മദ്യവും കോളമെഴുത്തിനുള്ള വായനയുമായി സ്വസ്ഥമായിരുന്നു.

ഫോട്ടോ (ഗാഫര്‍ ജോസഫിനോടെപ്പം എല്ലാ സജ്ജീകരണങ്ങളുമായിട്ടാണ്‌ പുറപ്പാട്‌. ഏതു കാലാവസ്ഥയിലും യോജിക്കാന്‍ കഴിയുന്ന ബൈജുവാണ്‌ ഡ്രൈവര്‍.

പ്രതക്കാരന്റെ അധികാരത്തോടും അവകാശത്തോടും കൂടിയെത്തിയിട്ടും അര മണിക്കൂര്‍ കാത്തു നിന്നതിനു ശേഷമാണ്‌ അവരെ സുശീലന്റെ മുറിയിലേക്ക്‌ കടത്തിവിട്ടത്‌.

ശീതീകരിച്ച മുറിയില്‍, കട്ടിലില്‍, നീലച്ച പുതപ്പിനുള്ളില്‍ അവന്‍ ഉറങ്ങുകയാണ്‌. വിശ്വന്‍ ആ മുഖത്തു തന്നെ നോക്കി നിന്നു. നിഷ്കളങ്കമായ ആ മണ്ണുകള്‍ കണ്ടില്ല, ചുണ്ടത്ത്‌ സ്‌നേഹം ഒളിപ്പിച്ചു വച്ച പുഞ്ചിരിയിപ്പോഴു മുണ്ട്‌.

അവനരുകില്‍ അലങ്കോലമായ വസ്രതത്തില്‍ പാറിപ്പറന്ന മുടിയുമായി സിന്ധു. അവളെ ആദ്യം കാണുകയാണെന്ന്‌ വിശ്വന്‍ ഓര്‍മ്മിച്ചു. അവരുടെ നേര്‍ത്ത പാദ ചലനം പോലും അവളെ ഉണര്‍ത്തി. അവളുടെ മുഖത്ത്‌ പുഞ്ചിരി, അവള്‍ക്ക്‌
വിശ്വനെ മനസ്സിലായിരിക്കുന്നു.

“സുശീലാ… “”

വിശ്വന്‍ വിളിച്ചു.

അവന്‍ കണ്ണുകള്‍ തുറന്നു, നിഷ്കളങ്കമായ ആ കണ്ണുകളിലേക്ക്‌ നോക്കിയിരുന്നു, വിശ്വന്‍, എത സമയം എന്നു നോക്കാതെ.

ആ നിമിഷം വരെയുള്ള കഥകള്‍ വള്ളിപുള്ളി വിടാതെ എല്ലാം പറഞ്ഞു, സുശീലന്‍ ഇടക്കൊക്കെ സിന്ധുവിന്റെ സഹായവും കിട്ടി.

ഈ സമയത്തും ജോസഫ്‌ ജോലി ചെയ്തു കൊണ്ടിരുന്നു, ആവശ്ൃത്തിലേറെ…

കര്‍ട്ടണ്‍ നീക്കി വച്ചിരിക്കുന്ന ജനാലയുടെ ചില്ലില്‍കൂടി അസ്തമന സൂര്യന്റെ ചോരച്ചുവപ്പ്‌ മുറിയിലേക്ക്‌ കടന്നു വരുന്നുണ്ട്‌. നേര്‍ത്ത ഒരു ചൂടുണ്ട്‌. ഏസി ഓഫ്‌ ചെയ്തിരിക്കു കയാണോ എന്ന്‌ വിശ്വന്‍ സംശയിച്ചു. ദേഹത്ത്‌ വിയര്‍പ്പു പൊടിഞ്ഞിരിക്കുന്നു.

“കോളേജില്‍ എനിക്കൊരു ഇഷ്ടമുണ്ടാരുന്നു. വനജ, കൊണ്ടിപ്പാടത്തുകാരി തന്നെയാരുന്നു.

സുശീലന്‍ അടുത്ത കഥ പറഞ്ഞു തുടങ്ങിയ പ്പോള്‍ സിന്ധു കട്ടിലിനെ വിട്ട്‌ ജനാലക്കരുകിലേക്ക്‌ നീങ്ങി, അസ്തമന സൂര്യനെ നോക്കി നിന്നു. അവന്റെ (പണയ കഥ കേള്‍ക്കാതിരിക്കാന്‍ മനസ്സാല്‍ ചെവിയെ അടച്ചു പിടിക്കുകയാണെന്ന്‌ അവളുടെ മുഖം പറയുന്നു.

“വെറു മൊരു കാമ്പസ്‌ പ്രണയമായിരുന്നില്ല ഞങ്ങളുടേത്‌, പക്ഷെ, പലര്‍ക്കും വേണ്ടി ഒരുമിച്ചൊരു ജീവിതം വേണ്ടെന്നു വച്ചു, അവളെ അമ്മാവന്‍ മൂളിയാറിലേക്ക്‌ നാടുകടത്തി കൊണ്ടു പോയി, കാസര്‍ ഗോട്ടെ… അവിടെ ഒരാള്‍ക്ക്‌ വിവാഹം ചെയ്തു കൊടുത്തു.

“കാസര്‍ഗോടും, മൂളിയാറും, തെക്കന്‍ കര്‍ണാടകവുമെല്ലാം ഇന്ന്‌ ചരിത്രത്തിന്റെ ഭാഗമായിരിക്കുകയല്ലെ, ചരിത്രരേഖകളിലും, അതിന്റെ വര്‍ണ്ണ ലിപികളിലും എന്റോസല്‍ഫാനെന്ന മനോഹരമായ നാമം വായിക്കാത്ത വരാരുമുണ്ടാകില്ലല്ലോ…

“വനജ തിരിച്ചു പോന്നു, മോനുമായിട്ട്‌, ഭര്‍ത്താവിന്റെ സ്നേഹവും കരുതലും ഇല്ലാഞ്ഞിട്ടല്ല… ജീവിച്ചു മടുത്തതു കൊണ്ടാണ്‌…. ആ കുഞ്ഞിന്റെ ചികിത്സക്കു വേണ്ടിയാണ്‌ ഞാന്‍ ചിത്രങ്ങളുമായിട്ട്‌ (പദര്‍ശനത്തിന്‌ പോയത്‌… അല്ലാതെ എന്റെ ചിത്രങ്ങള്‍ വിറ്റ്‌ ലക്ഷങ്ങള്‍കിട്ടു മെന്നും, ജീവിതം ആഘോഷമാക്കാമെന്നൊന്നും
മോഹിച്ചിട്ടല്ല… എനിക്കും എന്റെ കൊച്ചു കുടുംബത്തിനും കഴിയാന്‍ എന്റെ സര്‍ക്കാരു പണിയുടെ ശമ്പളം മതി… അമ്മ വീണു കിടന്നിട്ട്‌ ആറുമാസമായി, അപ്പോഴൊന്നും ഞാനിങ്ങനെ ഒരു കാര്യം ചിന്തിച്ചില്ല… എനിക്ക്‌ ആ സ്ര്രീയെ അറിയില്ല… ഒരു ഫോട്ടോ കണ്ട ഓര്‍മ്മ പോലുമില്ല…

“പക്ഷെ സുശീലാ, ഈ ലോകം നീ പറയുന്നതൊന്നും വിശ്വസിച്ചിട്ടില്ല… നീ പറയുന്നത്‌ സത്യമായിരിക്കാം, അത്‌ അറിയുന്നത്‌, വിശ്വസിക്കുന്നത്‌ നിന്നെ അറിയുന്നവര്‍ മാത്രമാണ്‌, അല്ലാത്തവര്‍ വെറുതെ നിശ്ശൂബ്ദരാകുമെന്ന്‌ ധരിക്കരുത്‌… ന

“എനിക്കറിയാം വിശ്വാ……
മങ്കാവുടി നഗരത്തില്‍ നിന്നും ശ്രീപുരത്തേക്കുള്ള പാതക്കിരുപുറവും വന്നി രിക്കുന്ന പരിവര്‍ത്തനം (ശ്രദ്ധേയമാണ്‌. പുതിയ വ്യാപാരസ്ഥാപനങ്ങള്‍, അല്ലാത്ത സ്ഥാപനങ്ങള്‍, ബാങ്കുകള്‍, ആധുനീക വീടുകള്‍, ഇടിച്ചു നിരത്തപ്പെട്ട കുന്നിട ങ്ങള്‍,
തിരക്കേറിയ കവലകള്‍…

പ്രധാന പാത വിട്ട്‌ (ശീപുരത്തു നിന്നും കൊണ്ടിപ്പാടത്തേക്കുള്ള വഴിയോര ങ്ങളും മാറ്റങ്ങള്‍ക്ക്‌ വിധേയമായിരിക്കുന്നു. പക്ഷെ, സുശീലന്റെ വീട്‌ അന്നത്തെ പോലെ തന്നെ. അതിനോട്‌ ചേര്‍ന്നുള്ള വാടക വീട്‌ ഇന്നില്ല. അവിടെ ഉയര്‍ന്ന മതിലും അതിനുള്ളില്‍ മനോഹരമായ വീടും.

കൊണ്ടിപ്പാടം കവലയില്‍ രണ്ടു മൂന്നു കടകളുണ്ട്‌, വലത്തോട്ട്‌ തിരിഞ്ഞുള്ള ട്രാര്‍ വഴിയിലെ നാലാമത്തെ വീടാണ്‌ വനജയുടേത്‌.

ഓടു വച്ച പഴയവീട്ടില്‍ നിശബ്ദതയുടെ ഇരുളിമയാണ്‌. കോളിംഗ്‌ ബെല്ലും നിശ്ശൂബ്ദമാണ്‌. തുറന്നു കിടന്നുരുന്ന വാതിലില്‍ തട്ടി വിളിച്ചപ്പോള്‍ കണ്ണില്‍ വെളിച്ചം കുറഞ്ഞ ഒരു സ്ത്രീയാണ്‌ വന്നത്‌.

വാതില്‍ നിറഞ്ഞു നില്ക്കുന്ന ബൈജുവിനെ കണ്ടിട്ട്‌ അവരൊന്നു ഞെട്ടിയൊ…

“എന്നാ… ആരാ… “”

പരിചയപ്പെടുത്തി യിട്ടും അവര്‍ക്കൊന്നും മനസ്സിലായില്ല, കാഴ്ചയില്‍ മാന്യന്മാരാണെന്നു തോന്നിയിട്ടും കെട്ടും മട്ടും കണ്ടിട്ട്‌ സ്ഥിരം സന്ദര്‍ശകരല്ലെന്നു ധരിച്ചതു കൊണ്ടും അകത്തേക്ക്‌ കയറുവാന്‍ വാതില്‍ക്കല്‍ നിന്നും നിങ്ങി നിന്നു.

വരാന്തയുടെ സൈഡിലെ മുറിയില്‍ ആകെ ഇരുളാണ്‌. ഒരു മെഴുകു തിരിയുടെ വെളിച്ചം തരുന്ന മണ്ണെണ്ണ വിളക്ക്‌ കത്തുന്നുണ്ട്‌. ജനാല ഉണ്ടായിട്ടും തുറന്നിട്ടില്ല.
ആ കുഞ്ഞു വെളിച്ചത്തില്‍ വനജയെ കാണാം, പായ വിരിച്ച കട്ടില്‍ വളഞ്ഞുകൂടി കിടക്കുന്ന വനജയുടെ മകനേയും.

ആകെ നിശ്ശബ്ദത. അവള്‍, അവരുടെ സാമിപ്യം അറിഞ്ഞിട്ടില്ല. എന്തോ
ആഹാര വസ്തു ചവക്കുന്നുണ്ട്‌,

അരഞ്ഞു കഴിഞ്ഞപ്പോള്‍ കൈയ്യില്‍ തുപ്പിയെടുത്ത്‌ മകന്റെ വായില്‍ വച്ചു കൊടുക്കുന്നു…

പിന്നെയും, പിന്നെയും…

തള്ള പക്ഷി പപ്പു മുളക്കാത്ത ചോരക്കു ഞ്ഞിന്‌ തീറ്റ കൊടുക്കും പോലെ…

വനജയുടെ മകന്‍ ഒരു പക്ഷിക്കു ഞ്ഞിനെ പ്പോലെയാണ്‌, സ്വന്തമായി എടുത്തു കഴിക്കാനോ, ചവച്ചരക്കാനോ കഴിവില്ലാതെ…

എന്തോ ചലനം കേട്ടിട്ട്‌ അവള്‍ തിരിഞ്ഞു നോക്കി, ഭയന്ന്‌ എഴുന്നേറ്റു.

“സോറി, ഞങ്ങള്‍… കൊടുത്തോളൂ… ഞങ്ങള്‍ പുറത്ത്‌ നില്ക്കാം… “”
ജോസഫ്‌ ക്യാമറ പോസ്‌ ചെയ്തതാണ്‌. പക്ഷെ, വിശ്വന്‌ അനുവദിക്കാന്‍ കഴിഞ്ഞില്ല.

അവള്‍ പറഞ്ഞു
“ജന്മനാ ഇങ്ങനാരുന്നു… വിഷമരുന്നിന്റെ ഫലമാന്നാ പറയുന്നെ…
“മോന്റെത വയസ്സായി ?

“പതിമൂന്ന്‌
മോന്റെ അച്ഛന്‍?
മൂളിയാറില്‍ തന്നെ… വരും, കാശൊക്കെ കൊണ്ടത്തരും… അവിടെ മാവും തോട്ടത്തില്‍ പണിക്കാരനാ… “”

പക്ഷിക്കു ഞ്ഞായിരുന്നെങ്കില്‍ പപ്പുകള്‍ മുളച്ചു, പറക്ക മുറ്റമ്പോള്‍ പറന്നു പോവുകയും, ആഹാരും തേടുകയും, ജീവിക്കുകയും ചെയ്യും. പക്ഷെ, ഈ കുഞ്ഞോ…

വിശ്വന്‍ ഉള്‍ക്കിടിലം കൊണ്ടു… ദേഹം വിയപ്പില്‍ മു ങ്ങി..

പിറ്റേന്ന്‌ വിശ്വന്റെ പ്രതത്തില്‍, വിശ്വന്റെ കോളത്തില്‍, മറ്റു പ്രത ക്കാരൊന്നും എഴുതാത്ത കഥയെഴുതി, കാര്യങ്ങളും കാരണങ്ങളും എഴുതി…

ലേഖനത്തിനൊടുവില്‍ ഇങ്ങിനെ പൂര്‍ത്തീകരിച്ചു,

സുശിലന്റേത്‌ ഹസ്തച്ഛേദമല്ല, ശിരച്ഛേദം തന്നെയാണ്‌. സംസ്കാരത്തിന്റെ, അഭിപ്രായസ്വാത്ന്ത്യത്തിന്റെ, സത്‌ പ്രവര്‍ത്ത നത്തിന്റെ…

ഇത്‌ മലയാളിയുടെ മൂല്യച്യുതിയാണ്‌….

സമ്പന്നതയുടെ, അറിവില്ലായ്മയുടെ മേല്‍കൈ ആണ്‌……




ഇര

ജിനേഷ്‌ മുപ്പത്തിയഞ്ച്‌ വയസ്സ്‌,

ഷേര്‍ളി, ഭാര്യ, മുപ്പത്‌ വയസ്സ്‌,

ജിഷ, മകള്‍, അഞ്ചു വയസ്സ്‌,

ഇന്ന്‌, നേരം പരപരാ വെളുത്തപ്പോള്‍ അവര്‍ മൂന്നു പേരും സ്വന്തം മാരുതി കാറില്‍ വീടു വിട്ടിരിക്കുകയാണ്‌.

പരപര വെളുക്കുമ്പോള്‍ തന്നെ വീട്ടില്‍ നിന്നിറങ്ങുന്നതിനു വേണ്ടി ഷേര്‍ളി വെളുപ്പിന്‌ മൂന്നു മണിക്ക്‌ ഉണര്‍ന്നതാണ്‌, ആഹാരം പാകം ചെയ്യാന്‍. വീട്ടില്‍ അവരെ കൂടാതെ ജിനേഷിന്റെ അപ്പനും അമ്മയുമുണ്ട്‌. കറക്കുന്നൊരു പശുവും മൂന്ന്‌ ആടുകളും കുരയ്ക്കുക മാത്രം ചെയ്യുന്നൊരു നായയും എവിടെ നിന്നോ ഒരു പൂച്ചത്തള്ളയെത്തി പെറ്റുപെരുകി ഇപ്പോള്‍ നാലു പൂച്ചകളും മുന്നു പൂച്ചകുട്ടികളുമടങ്ങുന്നൊരു പൂച്ച ഫാമിലിയുമുണ്ട്‌.

മൂന്നു മണിക്ക്‌ ഷേർളിയെ ജിനേഷാണ്‌ വിളിച്ചുണര്‍ത്തിയത്‌. അതിന്‌
ശേഷം അവനും ഉറങ്ങിയിട്ടില്ല. അവനും വെളുപ്പിന്‌ ചെയ്യാന്‍ വീട്ടു ജോലികളുണ്ട്‌.

ഇരുവശവും തളര്‍ന്നു മേലോട്ട്‌ നോക്കി കിടക്കുന്ന അപ്പന്റെ ബഡ്പാന്‍ ക്ളീനിങും യൂറിന്‍ ബാഗ്‌ ഒഴിവാക്കലും അവന്റെ ദിനചര്യകളില്‍ പെടും. അതും കഴിഞ്ഞ്‌ തൊഴുത്ത്‌ വൃത്തിയാക്കി പശുവിനെ കറന്നുകൊണ്ടിരുന്നപ്പോള്‍ ആദ്യ കുർബ്ബാനയുടെ പള്ളി മണി കേട്ടു. അപ്പോള്‍ മണി അഞ്ചായി.

എന്നും ആറുമണിക്ക്‌ മുക്കിലെ പലചരക്ക്‌ കട തുറക്കും,ജിനേഷ്‌
എന്നിട്ടും കച്ച വടം പരാജയമാണെന്ന്‌ അവന്‍ പറയും, നഗരത്തില്‍ റിലയന്‍സും മറ്റു മൂന്നു കുത്തകകളും സൂപ്പര്‍ മാര്‍ക്കറ്റുകള്‍ തുടങ്ങിയ ശേഷം.
വാഹനമുള്ളവരും മാസ ശമ്പളം കിട്ടുന്നവരും സൂപ്പര്‍മാര്‍ക്കറ്റുകളാണ്‌ ഉപയോഗിക്കുന്നത്‌. കൂലിപ്പണിക്കാരും കടം പറ്റുന്നവരുമാണ്‌ ജിനേഷിന്റെ കസ്റ്റമേഴ്‌സ്‌.
അവനാണെങ്കില്‍ കപ്പയും ചേനയും ചേമ്പുമൊക്കെ ആവശ്യക്കാര്‍ വന്നു നില്‍കെ പറമ്പില്‍ നിന്നു പറിച്ചു കൊടുക്കും, (്രഷ്നസ്സിനു വേണ്ടി.

കാറ്‌ ഹൈറേഞ്ച്‌ വിട്ട്‌ ഇറങ്ങുകയാണ്‌. മിസ്റ്റ്‌ ലൈറ്റ്‌ ഉണ്ടായിട്ടു കൂടി
മുന്നില്‍ പത്തടിയില്‍ കൂടുതന്‍ കാണാനില്ല. വിന്റോഗ്ലാസ്‌ താഴ്ത്തിയപ്പോള്‍ വിറപ്പിക്കുന്ന കുളിരും.

വൃശ്ചികമാണ്‌. മരങ്ങള്‍ ഇലകള്‍ കൊഴിച്ച്‌ തപസ്സ്‌ ചെയ്യുന്നു. ചില
തൊക്കെ തപസ്സില്‍ നിന്നും ഉണര്‍ന്ന്‌ പൂക്കള്‍ വിരിയിച്ചു തുടങ്ങിയിരിക്കുന്നു.
അതില്‍ മാവുകളും പ്ലാവുകളും കണ്ടപ്പോള്‍ ജിനേഷിന്‌ സന്തോഷമായി. കടയില്‍ ഇനി ഫ്രഷ്‌ ചക്കയും മാങ്ങയും വില്‍ക്കാം.

നേരം പുലര്‍ന്നപ്പോള്‍ നാട്ടിലെത്തി. ചായക്കടയിലെ സമോവറിന്റെ
തുള്ളിച്ച കണ്ടപ്പോള്‍ കട്ടന്‍ ചായ കുടിക്കാന്‍ മോഹം ജിനേഷിന്‌, ഷേര്‍ളിക്ക്‌ താല്പര്യം തോന്നിയില്ല. മകള്‍ ഉറക്കവും…..

അടുത്ത പട്ടണത്തിലെത്തിയപ്പോള്‍ വെയില്‍ നാളങ്ങള്‍ ജിഷമോളെ കവിത്ത്‌ ഉമ്മ വച്ച്‌ ഉണര്‍ത്തി. അവരുടെ കാറിനെ കടത്തി വിടാതെ പള്ളി കഴിഞ്ഞു വന്നവര്‍ കടന്നു പോയി. ജിഷമോള്‍ക്ക്‌ സന്തോഷമായി, അവള്‍ രണ്ടു കുഞ്ഞു ചേച്ചിമാര്‍ക്ക്‌ ടാറ്റ കൊടുത്തു.

മൂക്കുന്ന വെയിലിലേക്ക്‌ ഇറങ്ങി വരുന്നവര്‍ നയന സുഖം നല്‍കുന്നു
ണ്ടെന്ന്‌ ജിനേഷിനു തോന്നി, വസ്ത്ര വൈവിധ്യത്തില്‍, നിറക്കൂട്ടുകളിൽ…

ഷേര്‍ളി കുന്നായ്മപ്പെട്ടു. പെണ്ണുങ്ങളങ്ങിനയേ കാണു എന്ന്‌ ജിനേഷ്‌
അവളെ കളിയാക്കി. പ്രദര്‍ശനപരമായിട്ടുള്ളതെല്ലാം കാണാന്‍ വേണ്ടിയാണെന്നാണ്‌ അവന്റെ വാദം.

“ഓ കണ്ടോ…!””

ആ പറഞ്ഞതില്‍ ഷേര്‍ളിയെന്ന ഭാര്യയുടെ സ്വാര്‍ത്ഥതയുണ്ടെന്ന്‌ ജിനേഷ്‌ ഉള്ളാലെ പറഞ്ഞു, മന്ദഹസിച്ചു.

ജിനേഷിന്റെ ആപ്പിള്‍ മൊബൈല്‍ ചുളമടിച്ചപ്പോള്‍ ഷേര്‍ളിയാണ്‌ എടുത്തത്‌.

““ഹലോ.. ആരാത്‌…? “”

“ഞാനാ, മാളികേലെ ബിജു…”

“എന്നതാ ബിജു….? “”

“ഇന്നെന്നാ കടയില്ലേ…? .””

“ഞങ്ങളൊരു ഓട്ടിങിന്‌ പോകുവാ…”
““എങ്ങോട്ടാ…? “”
“മഹാ നഗരത്തിലേക്ക്‌…”

“ഓ കലക്കി…!

യേശുദാസും ജയചന്ദ്രനും ചിത്രയും കഴിഞ്ഞ്‌ കൊലവെറിയും അമ്മായി അപ്പം ചുട്ടതും വന്നപ്പോള്‍ ജിഷമോള്‍ തുള്ളിത്താടി.

അവള്‍ പറഞ്ഞു.

*പപ്പെ നമ്മക്ക്‌ ഉച്ചക്ക്‌ ഉസ്താദ്‌ ഹോട്ടലിക്കേറിയാ മതി…”

“ഓ… ആയിക്കോട്ടെ…”

ഞായറാഴ്ച നഗരത്തിരക്കിന്‌ വിധം മാറുന്നു, ആര്‍ത്തുല്ലസിച്ചു നടക്കുന്ന യുവത്വമാണെങ്ങും. ആര്‍പ്പുവിളിയും കുരവയിടലും നടുറോഡില്‍ത്തന്നെ.

മൊബൈലിനെ പുണര്‍ന്നും, നുകര്‍ന്നും ഉമ്മവെച്ചും….

മുട്ടിയുരുമ്മിയും തൊട്ടുതലോടിയും…

ആഘോഷിക്കുന്ന യുവത്വം.

ഹോട്ടലിലും അവര്‍ തന്നെയാണ്‌ നിറയെ……..

ഇടയില്‍ ജിനേഷിന്റെതു പോലൊരു ഓട്ടിങ” ഫാമിലിയുണ്ട്‌. അവര്‍
അടുത്തടുത്തു തന്നെയാണ്‌ ഇരുന്നത്‌.

അവിടെയിരുന്നാല്‍ അവര്‍ക്ക്‌ അടുക്കള കാണാം. സുതാര്യമാക്കുന്ന
തിന്റെ ഭാഗമായിട്ട്‌ ഗ്ലാസ്‌ മറയേയുള്ളു…

ഭക്ഷണങ്ങള്‍ വേവുന്നതിന്റെ കൊതിപ്പിക്കുന്ന ഗന്ധങ്ങള്‍……

യൂണിഫോമിട്ട്‌, കിന്നരി വച്ച പാചകക്കാരും പരിചാരകരും…

ഷെഫ്‌ ആന്റ്‌ വെയിറ്റേഴ്‌സ്‌…..

ഷീയെന്ന്‌ ബോര്‍ഡു വച്ച ടോയിലറ്റിലേക്ക്‌ ഷേര്‍ളി നടക്കുമ്പോള്‍
ജിനേഷും മോളും ഓര്‍ഡര്‍ കൊടുക്കാന്‍ മത്സരിക്കുക തന്നെ ചെയ്തു.

മട്ടന്‍ പുലാവ്‌, ചിക്കന്‍ ടിക്ക, ബീഷ്‌ ഷെസ്വാന്‍. പിഗ്‌ വിന്താലു…..

ഷേര്‍ളി മടങ്ങിയെത്തി വളരെ നേരം കാത്തിരുന്ന ശേഷമാണ്‌ ടേബിളി
ലേക്ക്‌ വിഭവങ്ങളെത്തിയത്‌. ആ സമയം അവര്‍ അടുത്ത ടേബിളുകളില്‍ നോക്കിയിരുന്നു.

അവടങ്ങളിലെ മുഖഭാവങ്ങള്‍, കൈവേഗതകള്‍, ശബ്ദ വിന്യാസങ്ങള്‍…
തീറ്റകള്‍ക്കിടയിലും മൊബൈലില്‍ പരതി നടക്കുന്നവര്‍…..

ടേബിള്‍ വൃത്യസ്തമായ നിറങ്ങളെ, മണങ്ങളെക്കൊണ്ട്‌ നിറഞ്ഞപ്പോള്‍ ജിഷമോള്‍ക്ക്‌ അടക്കാന്‍ കഴിയാതെയായി.

ഷേര്‍ളി മകള്‍ക്ക്‌ പ്ലേറ്റുകള്‍ അടുപ്പിച്ച്‌, വിഭവങ്ങള്‍ എടുത്തുകൊടുക്കുമ്പോള്‍ ജിനേഷിനെ ബിജു വീണ്ടും വിളിച്ചു.

** ജിനേഷേ നീ എവിടയാ…..? “”
“* ഞങ്ങള്‌ ഭക്ഷണം കഴിക്കുവാ…. ഹോട്ടലില്‍…”
” നീയാ മെസ്സേജൊന്നു നോക്ക്‌…..””.

“ നോക്ക്‌…”

ബിജുവിന്റെ സ്വരത്തിലെ ഭാവ വൃത്യാസം ജിനേഷ്‌ ശ്രദ്ധിച്ചു. അവന്‍
മെസ്സേജ്‌ തുറന്നു.

-ഷേര്‍ളി ആ ഹോട്ടലിലെ ബാത്ത്‌ റൂമില്‍ പോകുന്ന സീനുകള്‍……

അടുത്ത ടേബിളിലെ ചെറുപ്പക്കാര്‍ ഷേര്‍ളിയേയും ജിനേഷിനെയും കൌതുകത്തോടെ നോക്കിക്കൊണ്ടിരിക്കുന്നു.

വിഹ്വലമായ ഭീതിയോടെ ഷേര്‍ളി ആ സീനുകള്‍ കണ്ടു.

അവളുടെ തളര്‍ന്നു പോയ കൈയില്‍ നിന്നും ആപ്പിള്‍ നിലത്തു വീണ
ചില്ലുടഞ്ഞ്‌, ബാറ്ററിയകന്ന്‌, സിംകാര്‍ഡ്‌ ദൂരേക്ക്‌ തെറിച്ചു വീണു.

൭൭൭൭൭൭൭൭




രണ്ടു തെറിക്കഥകള്‍

ഒന്ന്

നൂറ്റിപ്പതിനഞ്ചു വയസ്സ്‌ കഴിഞ്ഞ്‌ ഈര്‍ഭ്ധ്ം വലിച്ചു കിടക്കുന്ന മുതു
തള്ളക്ക്‌ തൊള്ളായിരത്തി തൊണ്ണൂറ്റി ഒമ്പതു വര്‍ഷത്തെ തലക്കുറിയുമായിട്ട്‌
മൂത്തവള്‍, ഭുവനേശ്വരി വന്നപ്പോള്‍ ഇളയവള്‍ മദനേശ്വരിക്ക്‌ വിമ്മിട്ടം.

മദനേശ്വരി കോപിച്ചു.

ചൊറിയും ചെരങ്ങും പൊട്ടിയൊലിച്ചു കെടക്കുന്ന നശൂലത്തിനെ ചാവാന്‍
വിട്ടുകൂടെ നിനക്കിനിയും…….

ഓ……. അതിന്‌ വേറൊരു തള്ളയെ കെടത്തിയാല്‍ പോരെ…….

ഓ….ഓ…..മോളെ…..നീ വേറെ തള്ളെ കൊറെ കെടത്തും……. നിന്നെ
എനിക്ക്‌ അറിയാന്മേലേടി മോളേ……. മോളേ…..മോളേ….

പിന്നെ തെറിയഭിഷേഘകമായി, പൂരപ്പാട്ടായി………..

രണ്ടു തള്ളകളുടേയും പിന്നില്‍ അണി നിരന്ന്‌ മക്കളും ചെറുമക്കളും
കേട്ടുനിന്നു.

തള്ളകളുടേതെങ്കിലും തെറികള്‍ കേള്‍ക്കുന്നതും കാണുന്നതും ഹരം പിടി
പ്പിക്കുന്ന ഏര്‍പ്പാടാണെന്ന്‌ അവരറിഞ്ഞു, ആസ്വദിച്ചു.

പക്ഷെ, അധികം നീളും മുമ്പെ അവര്‍ക്ക്‌ ബോറടിച്ചു.

വൃത്തത്തിലും പ്രാസത്തിലും താളത്തിലും മേളത്തിലും കുറച്ചു പഴഞ്ചനു
കള്‍ മാത്രം.

മക്കള്‍, ചെറുമക്കള്‍ പ്രതിവചിച്ചു.

നിര്‍ത്തു തള്ളകളെ…. ഇനി ഞങ്ങളാകാം….

അവര്‍ ആയി.

വൃത്തവും പ്രാസവും കാറ്റില്‍ പറത്തി,

ചതുരവും വട്ടവും തല്ലിയുടച്ച്‌,

കുറെ തെറികള്‍……

വാണങ്ങളായി,

അമിട്ടുകളായി,

ഗുണ്ടുകളായി,

മാലപ്പടക്കങ്ങളായി.

ഒറ്റ പടക്കങ്ങളും, കുറെ പൊട്ടാസുകളും കൂട്ടുകൂടി……..

ഹാ…..! ഹാ…..! ഹാ…..! എന്തു രസം.

രണ്ട്‌

മുതു കാരണവര്‍ ഭരണ പരിഷ്കാരമായിട്ടാണ്‌ ഒരു മദാമ്മയെ പിള്ളേരുടെ
ഇടയിലേക്ക്‌ ഉഴിച്ചിലിനും പിഴിച്ചിലിനും നിയമിച്ചത്‌.

മുക്കിലും മുലയിലും സകലമാന പെട്ടിക്കടകളിലും നാട്ടിലെ ചെറുവ്യാപാ
രികളുടെ വക ഇടിച്ചു പിഴിച്ചിലും തൊട്ടു തടവലും തകൃതിയായി നടക്കാഞ്ഞിട്ടല്ല.

പ്രജകളെ ഒന്നുസുഖിപ്പിക്കാന്‍, ഒരു മാറ്റത്തിനു വേണ്ടി, മദാമ്മ ആകുമ്പോള്‍
വെളുപ്പും ഭംഗിയും കൂടുകയും കുലി കുറയുകയും ചെയ്യും.
മേല്‍ത്തട്ടിലും തന്തമാരുടെ ഇടയിലും മദാമ്മയുടെ സഹവാസം നല്ല രീതി
യില്‍ വികസിപ്പിച്ചെടുക്കുകയും വിജയിപ്പിക്കുകയും ചെയ്തിട്ടുള്ളതാണ്‌.
അപ്പോഴാണ്‌, മരപ്പൊത്തിലിരിക്കുന്ന വൃത്തികെട്ട ഒരു മുങ്ങയുടെ ഓരിയി

മുതു കാര്‍ന്നോരെ…. തന്റെ മുതുമുത്തപ്പന്മാര്‍ സായിപ്പന്മാര്‍ക്ക്‌ എടം
കൊടുത്തു കച്ചോടം ചെയ്തു, ചെയ്തു ഒടുവില്‍ കിട്ടിയതോര്‍മ്മയില്ലേ……..

മുതു കാര്‍ണവര്‍ ഒന്നു വെറ്ച്ചു തുള്ളിയെങ്കിലും അടങ്ങിയിരുന്നു.

കാര്‍ണവര്‍ക്കറിയാം ഇന്നല്ലെങ്കില്‍ നാളെ എല്ലാം ശരിയാകുമെന്ന്‌.

പിന്‍ കുറിപ്പ്‌;
ക്ഷമിക്കണം, ഇത്‌ അന്ധനും ബധിരനും മുകനുമായ ഒരു സാദാ മലയാളി
യുടെ മനരോദനമാണ്‌.
൭൭൭൭൭൭൭൭൭




ഒരു രാജാവുണ്ടായ കഥ

തട്ടി ക്കൊണ്ടു വന്ന പെണ്ണിന്റെ മാറില്‍ ചേര്‍ന്നു കിടന്നപ്പോള്‍ വീരശൂര പരാക്രമി മല്ലശിരോമണിക്കൊരു മോഹമുദിച്ചു.

എന്തേ തനിക്കു മൊരു രാജാ വായിക്കൂടാ…

തണ്ടും തടിയും മുറ്റിയ മീശ യു മില്ലേ…….

കൊണ്ടും കൊടുത്തും പതം വന്ന മനമല്ല്ലേ…

നാട്ടിറച്ചിയും കാട്ടി റച്ചിയും തിന്ന; മധു നുകരുന്ന തനുവല്ലേ……….

പെണ്ണു വേട്ടയും പൊന്നു വേട്ടയും വശമില്ല്ലേ……….

പോരാത്തതിന്‌ മങ്കാ വുടിക്ക്‌ ഇന്നേ വരെയൊരു രാജാ വുണ്ടായോ……..

അതെ അന്നു വരെ മങ്കാവുടിക്ക്‌ ഒരു രാജാവില്ലായിരുന്നു.

മല്ലശിരോമണിയുടെ നാലോ അഞ്ചോ തലമുറകള്‍ക്ക്‌ മുമ്പ്‌ എവിടെ നിന്നോ അന്നം തേടിയെത്തിയൊരു ജന സമൂഹമാണ്‌ മങ്കാവുടിക്കാര്‍.

പാര്‍ത്തിരുന്ന ഇടത്തെ രാജാവിന്റെ ദുര്‍ഭരണത്തില്‍ സഹിമെട്ട്‌, കിങ്കരന്മാരെക്കൊണ്ട്‌ പൊറുതിമുട്ടി, കപ്പം കൊടുത്ത്‌ മുടിഞ്ഞ്‌ കൂടും കുടുക്കയും കുമ്മട്ടിക്കായും പെറുക്കി, കിട്ടിയതെല്ലാം ഒക്കത്ത്‌ ഇടുക്കി, കക്ഷത്തില്‍ തിരുകി, കുറച്ച്‌ ചാവാലി മാടുകളുമായി രായ്ക്കുരാമാനം നാടുവിട്ട്‌, അലഞ്ഞു തിരിഞ്ഞ്‌ മങ്കാവുടി
യിലെത്തുകയായിരുന്നു, അവര്‍.

തെക്കെ കാടും താണ്ടി, മലകളുടെ ചുരമിറങ്ങി, പുഴ കയറി വിശാലമായ മങ്കാവുടി സമതലത്തിലെത്തിയ പ്പോള്‍ അവര്‍ ആമോദം കൊണ്ടു.

കൊത്തിക്കിളച്ച്‌, ഉഴുതു നനച്ച്‌ അവരങ്ങ്‌ ഫലപുഷ്ടിപ്പെട്ടു.

കാട്ടു മൃഗങ്ങളെ വേട്ടയാടിപ്പിടിച്ചും പുഴ മത്സ്യങ്ങളെ അമ്പെയ്തു പിടിച്ചും മേനി മിനുക്കി പുലര്‍ന്നു.

എല്ലാവരും അദ്ധ്വാനിച്ചും തുല്യമായി വീതം വച്ചു തിന്നും സുഖിച്ചുവരവെ,

മല്ലശിരോമണിയെപ്പോലെ മറ്റു പലര്‍ക്കും പുതിയ മോഹങ്ങള്‍ ഉദിക്കാന്‍ തുടങ്ങി.

അവര്‍ മല കയറി, കാടിറങ്ങി അടുത്ത ദേശങ്ങളില്‍ പോയി പെണ്‍ വേട്ടയും പൊന്നു മോഷണവും നടത്തി നാട്ടില്‍ പേരെടുത്തു.

അങ്ങിനെയിരിക്കെയാണ്‌ പുതിയ മോഹവുമായി മല്ലശിരോമണി രംഗത്തേക്ക്‌
വരുന്നത്‌, അവന്റെ കൂട്ടാളികള്‍ക്കും അതങ്ങ്‌ ബോധിച്ചു.

എന്തേ നമുക്കുമൊരു രാജാ വുണ്ടായാല്‍……..

പിന്നെ അവര്‍ വൈകിച്ചില്ല, ര്രമങ്ങള്‍ തകൃതിയായി നടത്തി.

അനുകുലിച്ചവരെ കൂടെ നിര്‍ത്തി, അല്ലാത്തവരെ ഒതുക്കി, ചില പടു കിഴവന്മാരുടെ വേദാന്തം നിര്‍ത്താനായി കൊന്ന്‌ കാട്ടുമൃഗ ങ്ങള്‍ക്ക്‌ തീറ്റയാക്കി.

അടുത്ത ദേശങ്ങളില്‍ പോയി കൊള്ളകളും കൊള്ളി വയ്പുകളും നടത്തി. തരുണികളെയും ചങ്കൂറ്റമുള്ള തരുണന്മാരെയും അടിമകളാക്കി,

നാട്ടില്‍ കോട്ടകളും കൊത്തളങ്ങളും തീര്‍ത്തു,

അന്തഃപുരങ്ങള്‍ തട്ടി ക്കൊണ്ടു വന്ന ലീലാ വിലാ സിനികളെക്കൊണ്ടു നിറച്ചു, ഭണ്ഡാരപ്പുരകളില്‍ പൊന്നും പണവും കൊള്ളാതെയായി,
പണ്ടകശാലകളില്‍ ധാന്യങ്ങള്‍ കുന്നുകൂടി,
ഒടു വില്‍, ഒരു സിംഹാസനം തീര്‍ത്തു. സിംഹാസനം പണി തീര്‍ന്ന അന്ന്‌ മല്ല ശിരോമണി രാജാവായി. അങ്ങിനെയാണ്‌ മങ്കാവുടിയില്‍ രാജാവുണ്ടായത്‌.




എന്നെ അറിയുമോ…

ആരാണ്‌ പുറത്ത്‌……

അകത്തേക്ക്‌ വന്നോളൂ…

മറയുടെ കെട്ടഴിച്ചാല്‍ മതി…..

വാതില്‍ മറ, അതു വെറുമൊരു മറയാണ്‌. അതിന്റെ ഉറപ്പോ സൌന്ദര്യമോ അല്ല കാര്യം. വെറുമൊരു ലക്ഷ്മണ രേഖയാണെന്ന്‌ കരുതിയാല്‍ മതി. അല്ലെങ്കില്‍ പിന്നെ ഈ ചെറ്റക്ക്‌ തേക്കു തടിയില്‍ തീര്‍ത്ത്‌ കൊത്തു പണികള്‍ ചെയ്ത കതക്‌ എന്തിനാണ്‌… കണ്ടുകൂടെ, വര്‍ഷങ്ങള്‍ക്ക്‌ മുമ്പ്‌ തെങ്ങോല മെടഞ്ഞ്‌ കെട്ടിയുണ്ടാക്കിയതാണ്‌. മേച്ചില്‍ മാത്രമല്ല ചുമരും അതു കൊണ്ട്‌ തന്നെയാണ്‌. മഴയും വെയിലും കൊണ്ട്‌ ദ്രവിച്ചു തീരാറായപ്പോള്‍ നീലച്ച ഷീറ്റില്‍ പുതപ്പിച്ചിരിക്കുകയാണ്‌. അകത്ത്‌ കണ്ടില്ലെ (്രവിച്ചുണ്ടായ വിടവുകള്‍ വഴിയെത്തുന്ന വെളിച്ചത്തിനും നീലിമ.

ഇവിടെ, ഇവിടെത്തന്നെ ഞാനുണ്ട്‌. ഈ അയഞ്ഞുതുങ്ങിയ കട്ടിലില്‍.

ഈ നിറഞ്ഞ വെളിച്ചത്തിലും എന്നെ കാണാന്‍ കഴിയുന്നില്ലേ, താങ്കളെ
ന്താണ്‌ സൂക്ഷ മതയോടെ പരതുന്നത്‌. അതോ താങ്കളുടെ കണ്ണുകളില്‍ അത്ഭുതത്തിന്റെ പകല്‍ വെളിച്ചമോ…

എന്റെ ഈ പുതപ്പൊന്ന്‌ നീക്കി നോക്കൂ, ജാളൃത വേണ്ട, പുതപ്പിനുള്ളില്‍ നാണത്തെ മറക്കുന്നൊരു തുണിക്കഷണം കൂടിയുണ്ട്‌.

അസ്ഥികൂടം, അല്ലേ…

പെയിന്റ്‌ പുഴിയതുപോലെ തൊലിയും.

ഒന്നും അനങ്ങില്ല, കൈകളും കാലുകളും…. ചലിക്കുന്നതായിട്ട്‌ രണ്ടു കണ്ണുകളും, നാവും മാത്രംമേ ഉള്ളൂ. ക്ഷമിക്കണം, ഹൃദയത്തിന്റെ സ്പന്ദനം കൂടിയുണ്ട്‌.

പത്തു വര്‍ഷം മുമ്പ്‌ പത്തു വയസ്സുകാരനായിരുന്ന ഞാനിങ്ങനെയൊന്നുമായിരുന്നില്ല. മുതലമടയെന്ന എന്റെ ഗ്രാമത്തിലെ എല്ലാ ആണ്‍കുട്ടികളേയും പോലെ കളിച്ചും വഴക്കുകൂടിയും, സ്‌നേഹിച്ചും പിണങ്ങിയും, എന്തിനെല്ലാമോ
വേണ്ടി അലഞ്ഞു നടന്നിരുന്നു.

അന്ന്‌ അച്ഛനുണ്ടായിരുന്നു, രണ്ടു മുറികളുള്ള വീടുണ്ടായിരുന്നു.
അച്ഛന്റെ വായനകളും കഥ പറച്ചിലും പുന്നാരങ്ങളും കേട്ട്‌ വാനം മുട്ടോളം സ്വപ്നങ്ങളുണ്ടായിരുന്നു. അന്നത്തെ എന്റെ വലിയ സ്വപ്നം പൈലറ്റ്‌ ആകുക എന്നതായിരുന്നു. അതിനൊരു കാരണവുമുണ്ടായിരുന്നു, അച്ഛനും അമ്മയും പണിയെടുത്തിരുന്ന മാന്തോപ്പിനു മുകളില്‍ മഴയുമായി പറക്കുന്ന ഹെലിക്കോ
പ്റററെന്ന വലിയ പക്ഷിയെ കണ്ടതിന്റെ മോഹം.

എന്റെ അച്ഛന്‍ സുന്ദരനായിരുന്നു, പഴശ്ലിരാജായിലെ മമ്മൂട്ടിയെ പോലെ, അമ്മ സുന്ദരിയായിരുന്നു, ഷീലയുടെ മാക്കത്തിനെപ്പോലെ.

പഴശ്ശിരാജ ഞാന്‍ കണ്ടിട്ടില്ല, ആ സിനിമ ഉണ്ടായപ്പോഴേക്കും എന്റെ ചലനങ്ങള്‍ നാവിലേക്കും കണ്ണുകളിലേക്കും ചുരുങ്ങിപ്പോയിരുന്നു. എന്നാല്‍ മാക്കത്തിനെ കണ്ടിട്ടുണ്ട്‌.

അച്ഛനിന്നില്ല, ഒരുനാള്‍ പനി വന്നു, ശേഷം എന്നേപ്പോലെ മേദസ്സും
വെള്ളവും ചോര്‍ന്നുപോയി, കണ്ണും നാവും മാത്രം ചലിക്കുന്നവനായി കിടന്നു,
ഒരു വര്‍ഷത്തോളം. ഒരുപാട്‌ ആശുപത്രികളില്‍ തുങ്ങിപ്പിടിച്ചിരുന്നു,

ഡോക്ടര്‍മാരെ കണ്ടു. ടെസ്റ്റുകള്‍ നടത്തി. ഒടുവില്‍ വൈദ്യ ശാസ്ത്രത്തിന്‌ ചോദൃഛിന്നമായി യാത്ര പറഞ്ഞു പോയി. അക്കൂടെ വീടും ആശുപത്രി ചെലവിനത്തില്‍ അലിഞ്ഞില്ലാതെ ആയി.

പിന്നീട്‌ എന്റെ ഈഴമായി, അതും ഈ ചെറ്റയില്‍ എത്തിയശേഷം.
ഇപ്പോള്‍ ചോദ്ൃഛിന്നമില്ല, ഞാന്‍ ഇരയാക്കപ്പെട്ടിരിക്കുന്നെന്ന്‌ ഡോക്ടര്‍മാര്‍ പറയുന്നു, മഴപോല്‍ പെയ്തിറങ്ങിയ കീടനാശിനിയുടെ…

അമ്മ മാന്തോപ്പിലെ പണി നിര്‍ത്തി, പക്ഷെ, ജീവിക്കാനുള്ള മാര്‍ഗമായി മറ്റൊന്നും കാണാതെ വന്നപ്പോള്‍ ഭിക്ഷക്കാരിയായി. അതിനുവേണ്ടി മാക്കത്തിന്റെ ദേഹത്തെ സ്‌നിഗ്ദ്ധതയും കൊഴുപ്പും ചോര്‍ത്തിക്കളഞ്ഞു, പട്ടിണി കിടന്നിട്ട്‌. അന്ധനായ ഭര്‍ത്താവിനെ ശുശ്രൂഷിക്കാന്‍ കണ്ണു മൂടിക്കെട്ടിയ ഗാന്ധാരിയെപ്പോലെ. ഇപ്പോള്‍ നിലത്തുറക്കാത്ത പാദങ്ങളോടെ അടുത്ത ടൌണിലെ ഏതെങ്കിലും കടയുടെ മുന്നില്‍ ഏങ്ങി വലിഞ്ഞു നിന്നു കൈ നീട്ടുന്നുണ്ടാകും.

സന്ധ്യക്ക്‌ മുമ്പ്‌ തന്നെ അമ്മ ഇങ്ങെത്തും, കൈയില്‍ അന്നത്തേക്കു
വേണ്ട ഭക്ഷണമുണ്ടാകും, പഴകിയ കുറെ പ്ര്രങ്ങളോ, ആഴ്ചപ്പതിപ്പുകളോ ഉണ്ടാകും, ചിലപ്പോള്‍ പുതിയതുമാകാം.

ഭക്ഷണത്തേക്കാള്‍ എനിക്ക വേണ്ടത്‌ അമ്മയുടെ വായനയാണ്‌,
വേറൊന്നും എനിക്കും അമ്മക്കും പറയാനില്ല. പ്രതത്തിലെ വാര്‍ത്തകള്‍, വാരികയിലെ കഥകള്‍ അത്രമാത്രം…

അമ്മയിലൂടെയാണ്‌ ഞാന്‍ പഴശ്ശിരാജയെ കണ്ടത്‌, ഹൈമവതഭുവിന്‌
അവാര്‍ഡ്‌ കിട്ടിയതറിഞ്ഞത്‌, ജി എല്‍ സി വി പൊട്ടിച്ചു കളഞ്ഞെന്നറിഞ്ഞത്‌,
അതുവഴി മുന്നുറ്റിയിരുപത്‌ കോടി രൂപ ബംഗാള്‍ ഉള്‍ക്കടലില്‍ കലക്കിയെന്നറിഞ്ഞത്‌, മാതൃഭൂമി ആഴ്ചപ്പതിപ്പിന്റെ ജീവനാശിനിപ്പതിപ്പ്‌ കണ്ടത്‌…

പക്ഷെ, അതില്‍ എന്റെ ഫോട്ടോയില്ല. ഒരു പക്ഷെ, മധുരാജിന്‌ എന്നെ
കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ലായിരിക്കാം.

എനിക്കതില്‍ വിഷമമൊന്നുമില്ല, അല്ലെങ്കില്‍ വേദനകളും വിഷമങ്ങളും ഇനിയെന്തിനാണെനിക്ക്‌, മരണം കണ്ഠനാളം വരെ എത്തി നില്‍ക്കുമ്പോള്‍……

എന്നാല്‍ ശേഷിക്കുന്നൊരു വിമ്മിട്ടം മാത്രമുണ്ട്‌,

പ്രായപൂര്‍ത്തിയായ ഒരു മകന്റെ ആഹാരനീഹാരങ്ങള്‍ക്ക്‌ സഹായിക്കേണ്ടി വരുന്ന ഒരമ്മയെ നിങ്ങള്‍ സങ്കല്പിച്ചു നോക്കൂ…

മനസ്സലാകുന്നില്ലേ…..

വേണ്ട, വേണ്ട ഇനിയൊരു ഫോട്ടോയും, സ്മാരകവും എനിക്കാവശ്യമില്ല, നിങ്ങളുടെ മനസ്സുകളില്‍ കോരിയിട്ട കെടാക്കനലായി ഞാന്‍ മാറുമെങ്കില്‍……

൭൪൪൪൪൪