വാക്കും രുചിയും

അധികമിരുണ്ടൊരു രാത്രിയായിരുന്നു. വാതിലിl ശക്തിയായ തട്ടി വിളികേട്ടാണ്‌ ഉണർന്നത്‌. കിടപ്പിൽ നിന്നെഴുന്നേൾക്കാൻ കഴിഞ്ഞില്ല. കയർ പഴകി, വലിഞ്ഞു തൂങ്ങിയ കട്ടിലാണ്‌. കട്ടിലിനു താഴെ ഇത്തിരിയിടത്ത്‌ പായ വിരിച്ചാണ്‌ ഭാര്യയും രണ്ടു മക്കളും കിടക്കുന്നുത്‌.

ഇരുളിൾ തട്ടിപ്പിടഞ്ഞെഴുന്നേറ്റ്‌ വാതിൽ തുറക്കാൽ നോക്കിയാൽ അവരെ ചവുട്ടി മെതിക്കേണ്ടി വരും.
അത്‌ ഓർത്തിട്ടല്ല എഴുന്നേൽക്കാതിരുന്നത്‌. കയർ അയഞ്ഞു തൂങ്ങിയതു കൊണ്ട്‌ എഴുന്നേൽക്കാൻ കുറച്ചു സമയമൊന്നും പോര.
വാതിൽ തുറക്കാത്തതു കൊണ്ടാകാം വാതിലിനെ തള്ളിയകറ്റി അവർ അകത്തേക്കു വന്നു.

എത്ര പേരുണ്ടെന്ന്‌ കാണാലായില്ല, ആകെ ഇരുള്. അവർ തെളിച്ച വെളിച്ചത്തിൽ മക്കളുടെ പഠിപ്പു മേശയിൽ എന്തോ പരതുന്നതു കണ്ടു. മറ്റു ചിലർ അടുക്കളയിലേക്ക്‌ നീങ്ങുന്നതും. അടുക്കളയിൽ നിന്നും അവരുടെ സംഭാഷണത്തോടു കൂടി
പാത്രങ്ങൾ തട്ടി മറിച്ചിടുന്ന ശബ്ദങ്ങൾ കേട്ടു. കൂടെ, അവരുടെ ചവിട്ടേറ്റിട്ടാകാം മക്കൾ കരയുന്നതും. ഞാൻ  ഭാര്യയെ, മക്കളെ നോക്കി. പക്ഷെ, കാണാനായില്ല. ഇരുളോടുകൂടി ഭയത്തിന്റെ ഒരു പുക മറ കൂടി കണ്ണിനെ ബാധിച്ചിരുന്നു.

ഒന്നും കിട്ടാതെ വന്നതു കൊണ്ടാകാം അവർ തിരച്ചിൽ നിർത്തി വന്ന്‌

എനിക്ക്‌ ചുറ്റും നിന്നും, വെളിച്ചും എന്റെ മുഖത്തേക്ക്‌ പ്രകാശിപ്പിച്ചു.

…മോനെ….
എല്ലാം നിർത്തിക്കോണം… അല്ലെങ്കിൽ നിന്റെ നാക്ക്‌ ഞങ്ങളറുത്തെടുക്കും…..

ശിരസ്സിൽ
രണ്ടു പ്രഹരവും തന്നിട്ടവർ പുറത്തേക്ക്‌ പോയി, പോകും വഴി വാതിലിനെ ശക്തിയായി ചവുട്ടി ശബ്ദവും കേൾപ്പിച്ചു.

നിശ്ചലമായി നിന്നിരുന്ന നിമിഷങ്ങൾക്കു ശേഷം ഭാര്യ വിളക്കു കൊളുത്തി. വെളിച്ചമെത്തി മുറി മുറിയെ കാണിച്ചപ്പോൾ മക്കൾ കട്ടിലിലെത്തി എന്നെ കെട്ടി പിടിച്ചു, ഭാര്യയും ചേർന്നിരുന്നു.

അവൾ പറഞ്ഞു

നമുക്കിനി ആ കച്ചവടം വേണ്ട…വേറെ എന്തെങ്കിലും പണി ചെയ്തു ജീവിക്കാം…

കച്ചവടം എന്റെ തൊഴിലാണ്‌. ഉപജീവന മാര്‍ഗ്ഗം. സർക്കാർ നടത്തുന്ന മാംസ വില്പനശാലയിൽ നിന്നും മൊത്തമായി മാംസം വാങ്ങി നാട്ടിലെ ഉൾപ്രദേശങ്ങളിൽ, സൈക്കിളിൾ കൊണ്ടുപോയി വില്പന നടത്തുന്നു. സൈക്കിളിൽ പോകുമ്പോൾ ഹോണ്‍ വിളിയോടു കൂടി എന്റെ കലമ്പിച്ച

സ്വരത്തിൽ പാടുകയും ചെയ്തു. അദ്ധ്വാനിക്കുന്നവന്റെ, കഷ്ടപ്പെടുന്നവന്റെ മോചനത്തെക്കുറിച്ച്‌ ആരൊക്കയോ പാടിയിട്ടുള്ള

ഗാനങ്ങള്‍. സ്വന്തം ഭാഷയിലും അപരഭാഷയിലുമുള്ള ഗാനങ്ങളുടെയൊന്നും ശരിയായ അർത്ഥങ്ങൽ അറിഞ്ഞിട്ടല്ല പാടിയി

രുന്നത്‌. അതിന്റെ താളവും ഈണവും, പാടുമ്പോൾ കിട്ടുന്ന ഈർജ്ജവുമാണെന്നെ
മോഹിപ്പിച്ചിരിന്നത്‌. അവർ പറഞ്ഞതിന്റെ പൊരുൾ ഞാനറിയുന്നു.

നാക്കു ചെത്തുക വിഴി അവരെന്റെ വാക്കുകളും രുചിയുമാണ്‌ ഇല്ലാതാക്കാൻ നോക്കുന്നത്‌. ചെറുപ്പം മുതൽ അനുഭവിച്ച രുചികളും പാടിയ പാട്ടുകളും ഏതു നിമിഷവും എന്നിൽ നിന്നും തട്ടിയകറ്റപ്പെടാമെന്നും, നാളെ അടിമയാക്കപ്പെടുമെന്നും, വില്പന ചരക്കാക്കുമെന്നും….. !

@@@@@@




തന്ത്ര – അർദ്ധനാരീശ്വര

“ദർശനം പുണ്യം, സ്പർശനം പാപ നാശിതം, സഹശയനം മോക്ഷ പ്രാപ്തി”.

ഒന്നും ദർശിക്കാനാകാതെ അവൾ അവനോടൊട്ടി, അവന്റെ കണ്ണുകളിൾ നയനങ്ങൾ ചേർത്ത്, ശേഷം കേൾനായി കാത്തു.

അവൻ പറഞ്ഞു.

നിന്നെ കാണുമ്പോൾ ഞാനീ പ്രകൃതിയെയാണ്‌ കാണുന്നത്‌, അതു പുണ്യമാണ്‌. നിന്നോട്‌ സംവദിക്കുമ്പോൾ ഞാനീ പ്രകൃതിയെ സ്പർശിക്കുകയാണ്‌,അതെന്നിലെ പാപങ്ങളെ കഴുകിക്കളയുകയാണ്‌.    നിന്നോടൊത്ത്‌ പ്രവർത്തിക്കുമ്പോൾ പ്രകൃതിയിൽ ലയിക്കുകയാണ്‌, അതെനിക്ക്‌ മോക്ഷദായകമാണ്‌.

അവന്റെ വാക്കുകൾ അവളുടെ ഉൾക്കാമ്പിലേക്ക്‌ ആഴ്‌ന്നിറങ്ങി ഉൾപ്പൂ

വിരിഞ്ഞു, സഹസ്രദളങ്ങൾ വിടർത്തി, സപ്തരാഗങ്ങളുണർത്തി, വിഘർഷണമായി, ഉൾക്കിടിലമായി, ഉന്മാദമായി, അകതാരിൽ പ്രകമ്പനമായി, ഝടുതിയിൽ പൊട്ടി വിടർന്ന്, അവൾ അവനിലേക്ക്‌ പടർന്നൊഴുകി, വ്യക്തിസത്തയില്ലാതെ
അവർ കാറ്റായി, മഴയായി, വിദ്യുത്‌ പ്രവാഹമായി, പ്രപഞ്ചങ്ങളെ ഉൾക്കൊണ്ട്‌ പ്രകൃതിയായി, പരമാനന്ദമായി, പരമ സത്യമായി, പരമ ചൈതന്യമായി…

നിലയ്ക്കാതെ,

എങ്ങും നിലയ്ക്കാതെ,

ഒരിക്കലും നിലയ്ക്കാതെ,

അനന്തമായി,

അവാച്യമായി,

അർദ്ധനാരീശ്വര………….

@@@@@@@




“ സെൽഫി”കൾ കവിതകളാകുന്നതെപ്പോൾ….

അക്ഷരങ്ങളെ കൂട്ടിവായിക്കാൻ കഴിഞ്ഞപ്പോൾ, വാക്കുകളെ തെരൂത്ത്‌ വാചകങ്ങളുണ്ടാക്കുവാൾ തുടങ്ങിയപ്പോൾ ഉടലെടുത്ത മോഹമാണ്‌ കവിയാവുകയെന്നത്‌. ഒരു കവിതയെഴുതി, പത്തു കവിതകളെഴുതി ഒടുങ്ങാനുള്ളതായിരുന്നില്ല തീരുമാനം. എഴുത്തച്ഛനെങ്കിലുമാകണം. അല്ലെങ്കിൽ മഹാകാവ്യമെഴുതാത്തൊരു കുമാരനാശാ൯……

പഠനം തുടങ്ങി, ഒരുക്കങ്ങളായി, എഴുത്തോലയെത്തി, നാരായവുമെത്തി.

എഴുതി…

പൂക്കളെ, കിളികളെ, രാജാക്കളെ,
ദൈവങ്ങളെക്കുറിച്ചൊക്കെ…. കവികുല ഗുരുക്കൾ വിധിച്ചു, ഇതിലൊന്നും കവിതയില്ല… മണ്ണിലേയ്ക്കിറങ്ങി വരൂ…

പുഴുക്കളെ, കീടങ്ങളെ, മണ്ണിനെ, പെണ്ണിനെ, പുതിയ രാജാക്കളെ, പുതിയ ദൈവങ്ങളെ കണ്മിഴിച്ചു കാണൂ……. പുതുതായി, കവിഞ്ഞ ജ്ഞാനത്തോടെ എന്തെങ്കിലും എഴുതൂ…

എഴുതി.  പക്ഷെ, അതിലൊന്നും കവിതയില്ലായിരുന്നു. മണ്ണ്‌ ഭക്ഷണവും, പെണ്ണ്‌ സ്വപ്നങ്ങളും,
രാജാക്കൾ പുതിയ അടിമത്തവും ദൈവങ്ങൾ പുതിയ അന്ധതയും തന്നു.  ഒന്നും മനസ്റ്റിൽ കയറിയിരുന്ന്‌ ചിനച്ച്‌, മുറിച്ച്‌, പഴുത്ത്‌ ചല മൊഴുക്കിയില്ല. കാരണം, ഞാൻ അതിന്റെ

യൊക്കെ ഭാഗമാവുകയായിരുന്നു. സുഖം നേടുകയാകയായിരുന്നു. ഒഴുക്കിന്‌ അനുകൂലിച്ചാണ്‌ നീന്തിയത്‌. പിന്നെ എഴുത്ത്‌ കഥകളായി. അപ്പോഴും സ്വപ്നങ്ങൾ കണ്ടു.  സി വി രാമൻപിള്ള…..ഒ വി വിജയൻ….

എഴുതിയെഴുതി കൈ കഴച്ചപ്പോൾ എല്ലാം വിട്ട്‌ ജീവിക്കാൻ തീരുമാനിച്ചു. ജീവിച്ച്‌ തുടങ്ങിയപ്പോഴാണ്‌ അദ്ധ്വാനം വേണമെന്നറിഞ്ഞത്‌. അദ്ധ്വാനത്തിന് മടുത്ത്‌ പട്ടിണി കിടന്നു.

പട്ടിണി കിടന്ന്‌ മടുത്തപ്പോൾ ഭിക്ഷയെടുത്തു നോക്കി.. ഭിക്ഷകൊണ്ട്‌ തീറ്റ തികയാതെ അലച്ചിലായി.. ക്ഷീണിച്ച്‌ വൃക്ഷച്ചുവട്ടിൽ ബോധോദയത്തിനായി കാത്തിരുന്നു. ഒരു ബോധവും ഉദിച്ചില്ല. കണ്ട ഉദയങ്ങൾ പുതുമയുള്ളതോ ആഗ്രഹിച്ചതോ ആയിരുന്നില്ല. കോലം കെട്ടു. കെട്ട കോലത്തിലെന്തോ പുതുമ തോന്നി മൊബൈലിൽ പകർത്തി.. മുഖത്തിന്റ നേർകാഴ്ചകൾ മാത്രമല്ല, ചരിഞ്ഞതും, നവരസങ്ങൾ നിറഞ്ഞതും, ദേഹത്തിന്റെ മുഴുകാഴ്ചകളും പകർത്തി രസിച്ചു. പകർത്തിയതൊക്കെ തോന്നിയപ്പോഴൊക്കെ മുഖപുസ്തകത്തിലും ചേർത്തു വന്നു.

പെട്ടന്നൊരു കാറ്റടിച്ചതു പോലെ മാറ്റങ്ങളുണ്ടാവുകയായിരുന്നു. മുഖപുസ്തകത്തിൽ പലരും സുഹൃത്തുക്കളാകുന്നു, ഇഷ്ടങ്ങൾ രേഖപ്പെടുത്തുന്നു. ചിത്രങ്ങൾ പങ്കുവയ്ക്കുന്നു. നിത്യവും പുതിയ സുഹൃത്തുളുണ്ടാകുന്നു, പുസ്തകം നിറയുന്നു.

രൂപവതികൾ, ലാസ്യവതികൾ,

പണ്ഡിതർ, പാമരർ,

ജനപ്രിയർ, മനപ്രിയർ,

നിയമജ്ഞർ, തത്വജഞാനികൾ,

പുതിയ രാജാക്കൾ, പുതിയ അടിമകൾ…

പുളകം കൊണ്ടു പോയി…

ദേഹമുണർന്ന് സുഖമൂർച്ഛയിലെത്തുന്നു പലപ്പോഴും…

ഒരു നാൾ, തിരഞ്ഞെടുത്തൊരു ലാസ്യയവതിയോടു തന്നെ ചോദിച്ചു…

പ്രിയയമുള്ളവളെ, നിനക്ക്‌ എന്നിലെ എന്തൊക്കായാണ്‌ ഇഷ്ടപ്പെട്ടത്‌ ഇത്ര മാത്രം രേഖപ്പെടുത്താൻ, പങ്കുവക്കാൻ….

ഹായ്‌, മിത്രമേ നിങ്ങളെന്താണ്‌ ചോദിച്ചത്‌….ഞാനിഷ്ടപ്പെട്ടത്‌ നിങ്ങളുടെ ദേഹത്തെയോ, മുഖത്തെയോ ചേഷ്ടകളെയോ അല്ല… നിങ്ങൾ പകർത്തിയ ചിത്രങ്ങളിൽ, നിങ്ങൾക്ക് പിറകിലുള്ള കാഴ്ചകളെയാണ്‌… പ്രകൃതിയെ, ജീവികളെ, ജീവിതത്തെ… അതെല്ലാം കവിതകളാണ്‌….അവിടെ നിന്നെല്ലാം കേൾക്കുന്നത്‌ വ്യത്യസ്തമായ കഥകളാണ്‌…

ഞാനൊന്നു തിരിഞ്ഞു നോക്കി…

എന്റെ മുഖ പുസ്തകത്തിന്റെ ഏടുകൾ മറിച്ചു നോക്കി…

അവൾ പറഞ്ഞത്‌ ശരിയാണ്‌…

കാട്‌,
പടല്, മേരുക്കൾ, പുഴകൾ, പൂക്കൾ, കായ്കൾ, പുഴുക്കൾ, ശലഭങ്ങൾ, മൃഗങ്ങൾ, മനുഷ്യർ… മറ്റ്‌ ജീവികൾ, ജീവിതങ്ങൾ…

എല്ലാം കവിതകളാകുന്നു……

കഥകളാകുന്നു…..

@@@@@@




ഒരച്ഛനും മകനും

അച്ഛൻ, ക്ഷുഭിത യ്യൌവന കാലത്ത്‌ പതിനാലിഞ്ച്‌ ബെൽബോട്ടം പാന്റ്സിട്ട്‌ തോളറ്റം മുടി നീട്ടി വളർത്തി ഗഞ്ചാവിന്റെ പുക നുകർന്ന് നടന്നു. സച്ചിദാനന്ദനേയും ചുള്ളിക്കാടിനെയും മുഖദാവിൽ നിന്നു മറിഞ്ഞു. സാത്രിനേയും കാമുവിനെയും ഉള്ളിലേക്കാവാഹിച്ചു. സമപ്രായക്കാരും സുഹൃത്തുക്കളും ടാർ വിരിച്ച പാതയിലൂടെ വാഹനങ്ങളിൽ കയറി പോയപ്പോൾ തനിച്ച്‌ പാതയോരം ചേർന്നു നടന്നു. ഒന്നിനോടും യോജിക്കാൻ കഴിയാതെ, ആരോടും കൂടാൻ കഴിയാതെ അല്ലറ ചില്ലറ ജോലികൽ ചെയ്ത്‌ ഭാര്യയേയും ഒരു മകനേയും എങ്ങിനയോ പോറ്റി ജീവിച്ചു.

മകൻ, അച്ഛന്റെ പരിമിതികൾ അറിഞ്ഞ്‌ സർക്കാർ സ്‌കുളിൽ പഠിച്ചു. സർക്കർ കോളേജിൽ നിന്ന്‌ പാറ്റയുടെ ഹൃദയും കണ്ട്‌, മഞ്ഞത്തവളയുടെ വൃക്കകൽ പിളർന്നു നോക്കി ഡിഗ്രിയെടുത്ത്‌ ഓട്ടോ

തൊഴിലാളിയായി ജീവിതം തുടങ്ങി.

അച്ഛന്‍, അൻപത്തിയെട്ട്‌ കഴിഞ്ഞപ്പോൾ പെൻഷൻ പറ്റിയെന്ന്‌ പറഞ്ഞ്‌ വീട്ടിലെ തിണ്ണയിൽ എവിടെ നിന്നോ വാങ്ങിയ ഒരു കാൻ വാസ്‌ കസേരയിൽ കാലുകൾ നീട്ടി വച്ച്‌ കിടന്നു മയങ്ങി. ഒരു നാൾ പാതി മയക്കത്തിൾ മുത്രമൊഴിക്കാൽ ഇറങ്ങിയപ്പോൾ കാലിടറി, നട തെറ്റി, മുറ്റത്തു വീണു, നടയിൽ ശിരസ്സിടിച്ച്‌ സർക്കർ ആശുപ്രതി വരാന്തയിൽ കുറേ നാൾ ബോധമറ്റു കിടന്നു. ഇനിയും ബോധം തിരികെ

വരില്ലെന്ന്‌ കേട്ടറിഞ്ഞ്‌, അച്ഛന്റെ സമ്മത പത്രവുമായിട്ടൊരു പഞ്ചനക്ഷത്ര ആശുപത്രിക്കാർ വന്ന്‌ അച്ഛനെ സർക്കാർ ആശുപ്രതിയിൽ നിന്നും മോചിപ്പിച്ചു. ദാനമായിട്ടെഴുതിക്കൊടുത്തിരുന്ന കണ്ണുകളും കരളും ഹൃദയവും വൃക്കകളും തുരന്നെടുത്ത്‌, മജ്ജ ഈറ്റിയെടുത്ത്‌, ത്വക്ക്‌ ചുരണ്ടിയെടുത്ത്‌, വെള്ള വസ്ത്രത്തിൽ പോതിഞ്ഞ്‌; അവർ അച്ഛനെ വീടിന്റെ തിണ്ണയിൽ നല്ലയൊരു പുൽപ്പായിൽ കിടത്തി, പത്രത്തിൽ കളർ ഫോട്ടോയോടു കൂടി ഒരു ഫിച്ചറും എഴുതിച്ചു.

വിളക്ക്‌ കൊളുത്തി വച്ച്‌, ഉറുമ്പരിക്കാതെ അരി വൃത്തത്തിൽ കിടക്കുന്ന തുണിക്കെട്ട്‌ കണ്ടിട്ട്‌ മകൻ രണ്ടു തുള്ളി കണ്ണീർ വാർത്തു. അച്ഛന്റെ അവശിഷ്ടം തെക്കേ പുറത്ത്‌ കൊണ്ടു വന്നു വച്ചിരിക്കുന്ന
ഗ്യാസ്സ് സ്റ്റൌനവിൽ കത്തിച്ച്‌ ഭസ്മമാക്കിയെടുക്കാൻ ഇനിയും പതിനായിരം കൂടി രൂപ വേണം.

@@@@@@




നിയമം കണ്ണു കുത്തുന്നു.

നിയമം കണ്ണു കുത്തുന്നു,

കാഴ്ച കെടുത്തുന്നു,

പ്രിയ ദൃശ്യങ്ങളന്യമാകുന്നു.

നിയമം കാതു കൊട്ടുന്നു,

ശ്രവണം ഹനിക്കുന്നു,

മധു സ്വനികൾ നഷ്ടമാകുന്നു.

നിയമം നാവറുക്കുന്നു,

വാക്കെടുക്കുന്നു,

രുചികൾ, മൊഴികൾ മൃതമാകുന്നു.

നിയമം കയ്യരിയുന്നു,

പ്രവൃത്തി മുട്ടുന്നു,

മമ സ്വദനം തീരുന്നു.

നിയമം കാലൊടിക്കുന്നു,

വഴി മുട്ടുന്നു,

ജീവനിരുളിൽ ഒടുങ്ങുന്നു.

പേനായ്ക്കൾ ഉടൽ കീറി

രുധിരം നുണയുമ്പോൾ

നിയമം സുഖനിദ്ര കൊള്ളുന്നു.

* ഓർമ്മയിൽ: സ്ത്രീ-ദലിത്‌-ദരിദ്ര പീഡനങ്ങൾ, തെരുവുനായ്ക്കൾ.




നെരുപ്പോട്

പാകത്തിന്‌ വെന്ത മൺകലം. കനലിട്ട്‌ മേലെ ഉണങ്ങിയ ചകിരിയടുക്കി, പുകച്ച്‌ കത്തിച്ച്‌ തീ കായുന്നു ശൈത്യത്തിൽ. ഇവിടെയുള്ളവരും അവിടെയുള്ളവരും വരുന്നവരും പോകുന്നവരും ചുറ്റുമിരുന്ന്‌ കൈകളും പാദങ്ങളും തീയിൽ കാണിച്ച്‌ ചൂടുപിടിപ്പിച്ച്‌ ശരീരത്തിലെ താപം നിലനിർത്തുന്നു.

പക്ഷെ, മൺകലം തീർക്കുന്നത്‌ നെരുപ്പോടിനു വേണ്ടിയല്ല. അരിയും കറിയും വേവിച്ചെടുക്കുന്നതാണ്‌ കർമ്മം. ഈ നിയോഗത്തിൽ പെട്ടില്ലായിരുന്നെങ്കിൽ ഏതെങ്കിലും കൊട്ടാരത്തിലെ അല്ലെങ്കിൽ ബംഗ്ലാവിലെ അടുക്കളയിൽ അവിയലും സാമ്പാറും ഇറച്ചിയും മീനും വേവിക്കുന്ന അരുമയാകുമായിരുന്നു. നിത്യവും തേച്ചു മിനുക്കി വെള്ളം തുവർത്തി സൂക്ഷിക്കപ്പെടുന്ന പ്രിയപ്പെട്ടവൾ. ഒരുപാട്‌ രുചികളും മണങ്ങളും അനുഭവിച്ച്‌ ലോകത്തിന്റെ സ്വഭാവ വ്യത്യാസങ്ങളും അറിയുമായിരുന്നു.

ഒരിക്കൽ അവളെ മോഹിച്ച്‌ ഒരാൾ വന്നതാണ്‌. പൊന്നു പോലെ നോക്കിക്കൊള്ളാമെന്ന്‌ വാക്കു കൊടുക്കുകയും ചെയ്തു. വിട്ടു കൊടുത്തില്ല, കൈവശക്കാരൻ. നിത്യവും സമ്മർദ്ദത്തിലകപ്പെട്ട്‌ വെന്ത്‌ ഉടൽ ഭാഗങ്ങൾ വെണ്ണീറായിക്കൊണ്ടിരുന്നിട്ടും വിണ്ടുകീറി സ്വയം അടങ്ങാൻ കൂട്ടാക്കിയില്ല, അവളും……

വെടിച്ച്‌ തുളകൾ വീണ്‌
ഇരിക്കുന്നിടം മലിനമായിത്തുടങ്ങിയപ്പോൾ അശ്രീകരമെന്ന വാക്കോടുകുടി മതിൽ ഭിത്തിയിലെ കരിങ്കല്ലിലേക്കെറിയപ്പെട്ട്‌ തകർന്ന് അസ്തിത്വമില്ലാതായപ്പോൾ
ആരോ ചോദിച്ചു വിഡ്ഡിത്തമായിരുന്നോ ജീവിതമെന്ന്‌. മറുപടി കൊടുക്കാതെ പാത്രം കഴുകുന്നിടത്തെ ചാര സംഭരണിയായി ശിഷ്ടകാലം ജീവിക്കാമെന്ന്‌ കരുതി…

@@@@@@@




കൂടിക്കാഴ്ച

നരച്ച ഉച്ച നേരത്താണവൾ വന്നത്‌. അയാൾ ചാരു കസേരയിൾ മയക്കത്തിലായിരുന്നു. കരിയിലയിൽ പാദങ്ങൾ പതിച്ചപ്പോൾ ഉണ്ടായ ശബ്ദം തന്നെ അയാളെ ഉണർത്തി. വർഷങ്ങൾക്കു ശേഷം ബാല്യകാല സഖിയെ കണ്ടപ്പോൾ മനസ്സ്‌ വല്ലാതെ പിടഞ്ഞു. അവളോടൊത്തു മോഹിച്ച ജീവിതം തട്ടിപ്പറിച്ച്‌ കൊണ്ടു പോയതായിരുന്നു. ഓടിയിറങ്ങിച്ചെന്ന്‌ സ്വികരിക്കണമെന്ന്‌ തോന്നിയതാണ്‌, തളർന്ന വലതുകാൽ അതിന്‌ സമ്മതിക്കാത്തതിൽ ദുഃഖിച്ചു.

ഓടി വന്ന്‌ സ്വീകരിക്കേണ്ടതാണ്‌, കാല്‌ സമ്മതിക്കുന്നില്ല….വാ….കയറി
വാ…..

അയാൾ ക്ഷണിച്ചു.

ഒരു കാലത്ത്‌ നിറച്ച്‌ ആളുകളുണ്ടായിരുന്ന വിട്……മുറ്റം മെഴുകി കറ്റ മെതിക്കാൻ പാകത്തിന്‌ വൃത്തിയാക്കിയിട്ടിരിക്കും, സദാസമയവും ഒച്ചയും ബഹളവും ചിരിയും കളിയും കുട്ടിക്കരച്ചിലുകളും കേട്ടിരുന്നു……വെള്ളപ്പുശി, പെയന്റടിച്ച്‌ എന്നും പുതിയതുപോലെ നിന്ന്‌ വീട്‌ കഥകൾ പറഞ്ഞിരുന്നു…

അവൾ നാലുപാടും നോക്കി…

വെള്ളയിളകി ചെങ്കല്ല്‌ കാണുന്ന ഭിത്തി…… നിറം മങ്ങി കറുത്തിരിക്കുന്ന ജനാലകൾ, വാതിലുകൾ …. മുറ്റം പുല്ലുകയറി, ഇലകള്‍ വീണു നിറഞ്ഞ്‌…..

അയാളും കാണുകയാണ്‌,

അവളും മാറിയിരുക്കുന്നു, ചടച്ചു പോയി….വസ്ത്രങ്ങളും നിറം മങ്ങിയതാണ്‌, കൺ തടത്തിൽ കറുപ്പ്‌ കയറിയിരിക്കുന്നു, കറുകറുത്ത്‌ സമൃദ്ധമായിരുന്ന മൂടി കൊഴിഞ്ഞകന്ന്‌ തുത്തുകുണുക്കി പക്ഷിയുടെ വാലു പോലെ കുറച്ച്… ഉള്ളതിൽ കുടുതലും വെളുത്തുമിരിക്കുന്നു…..

അവൾ ഓർമ്മിച്ചു,

ആ കാലുകൾ തീർത്തിരുന്ന മാന്ത്രികത… ഗോൾ വലയത്തിലേക്ക്‌ പറത്തിയിരുന്നു……

ഞാൻ വന്നത്‌ ഒരു കേസു കൊടുക്കാൻ പാങ്ങുണ്ടോന്നു നോക്കിയാണ്‌…

അവൾ വരാന്തയിൽ കയറി നിന്ന്‌ പറഞ്ഞു.

അയാൾ ഒന്നും മനസ്സിലാകാതെ മിഴിച്ചിരിക്കെ
അവൾ വീണ്ടും പറഞ്ഞു.

പണ്ട്‌ മാറിലെ മറുകിൽ നാവു കൊണ്ട്‌ നനച്ചിട്ടില്ലേ….. ഇടതു ചെവിക്ക്‌ താഴെയുള്ള പാലുണ്ണി കടിച്ചെടുത്തില്ലേ……..

പിന്നെ അവൾ ചിരിച്ചു, കൌമാരക്കാരിയുടേതുപോലെ മനോഹരമായ, നാണപ്പുക്കളുള്ള ചിരി….. കുടെ അയാളും…

ഇവിടെ ആരുമില്ല ?

ഇല്ല… പറക്കമുറ്റി, പറന്നകന്നു…

ഭാര്യ…?

കുടൊഴിഞ്ഞു പോയി……

എങ്കിൾ ഞാനും കുടെ ചേക്കേറട്ടെ…. വെറും കയ്യുമായി മടങ്ങിച്ചെന്നാൽ അവിടെ കയറ്റുമെന്ന്‌ തോന്നുന്നില്ല….

അയാളുടെ വെളുപ്പു കയറിയ കണ്ണുകൾ വിടർന്നു,

നരച്ച സുര്യൻ ഒന്നു പുഞ്ചിരിച്ചു,

മുറ്റത്ത്‌ ചിക്കിച്ചിനക്കി നിന്നിരുന്ന പുവനരുകിലേക്ക്‌ പിടയെത്തുന്നു.

@@@@@@




അമ്മയ്ക്കൊരു പാരിതോഷികം

“ഹലോ… സുനിതാ മാഡമല്ലേ….. വൃദ്ധ കരുണാലയത്തിലെ… മാം ഞാൻ പത്മിനിയമ്മയുടെ മകൻ ശരത്‌…. യേസ്‌… അമ്മയ്ക്ക്‌ സുഖമല്ലേ… അമ്മയുടെ ബെർത്ത് ഡേയാണിന്ന്‌, അമ്മയ്ക്കത്‌ ഓർമ്മ കാണില്ല, എന്റെ ആയിരുന്നെങ്കിൽ മറക്കില്ല… നോ.. നോ…എഴുപതായി… വേണ്ട കൊടുക്കണ്ട, തിരക്കാണ്‌, സമയമില്ലെന്ന്‌ പറഞ്ഞാൽ മതി… കൊടുത്താൽ അതുമിതും പറഞ്ഞ്‌ അമ്മ സമയം കളയും… യേസ്‌…കഴിഞ്ഞ ബെർത്ത് ഡേയ്ക്ക്‌ ഞങ്ങളെല്ലാവരും കൂടി വന്ന്‌ കണ്ടതാണ്‌… അമ്മയോട്‌ പറയണം ഗണപതിയമ്പലത്തിലൊരു

പുഷ്പാജ്ഞലി കഴിപ്പിച്ചെന്ന്‌… കൂടാതെ അമ്മയ്ക്കു വേണ്ടി കൊച്ചി എഫ്‌ എമ്മിൽ ഒരു സോങ്ങ്‌ ഡെഡിയ്ക്കേറ്റ്    ചെയ്യുന്നുണ്ടെന്ന്‌…. “സംഭവാമി യുഗേ,
യുഗേ…” എന്ന മലയാളം ഫിലിമിലെ “അമ്മയല്ലാതൊരു ദൈവമുണ്ടോ…” എന്ന സോങ്ങാണ്‌… യേസ്‌, ഇന്ന്‌ ഉച്ചകഴിഞ്ഞ്‌ രണ്ടു മുതലാണ്‌ എസെമ്മസ്സ്‌ വെള്ളിത്തിര… അപ്പോൾ റേഡിയോ ഒന്നു വച്ചു കൊടുക്കണം… എല്ലാവരും കേൾക്കട്ടെ….താങ്ക് യു… തീർച്ചയായും ഞങ്ങൾ പ്രാർത്ഥിക്കൂന്നുണ്ട്‌… പിന്നെ പ്രിയ, പ്രത്യേകം അന്വേഷിച്ചതായി പറയണം. അതെ മരുമകളാണ്‌…തനുമോളും … യേസ്‌, കൊച്ചു മകളാണ്‌… ഓ, സോറി… വരാൻ തീരെ സമയമില്ലാത്തതു കൊണ്ടാണ്‌. യേസ്‌, ഓകെ…. ശരിയാണ്‌, പത്തു കിലോമീറ്ററേയുള്ളൂ…. എങ്കിലും………

@@@@@@@@




ആറ് കഥകൾ

കഥയും കവിതയും

കവിത റം ആകുന്നു, കഥ വിസ്കിയും. കവിത ബോധത്തിൽ കയറി വിസ്ഫോടനം തീർത്ത് ദേഹമാകെ പടർന്ന് വിയർപ്പിച്ച്‌ അഴുക്കുകളെ അകറ്റുന്നു. കഥ മനസ്സിൽ കയറി എരിച്ചെരിച്ച് ദേഹത്തെ
വിറപ്പിച്ച്‌ മലങ്ങളെ പുറത്താക്കുന്നു. എനിക്കിഷ്ടം കോക്ക്ടെയിലാണ്‌, തികഞ്ഞ മന്ദത. സമൂഹത്തിന്റെ കരിമുഖം കണ്ടിട്ടെന്റെ ചേതന അറ്റു പോകാത്തത്‌ അതുകൊണ്ടാണ്‌.

ഭാര്യയും കാമുകിയും

ഭാര്യയെ ഞാൻ നെരുപ്പോടാക്കി കിടപ്പു മുറിയുടെ മുലക്ക്‌ വച്ചിരിക്കുകയാണ്‌, കാമുകിയെ ആഴിയാക്കി കിടപ്പറക്ക്‌ പുറത്തും.

പോക്കറ്റ്

പോക്കറ്റുകൾ പണം സൂക്ഷിക്കുന്നിടം മാത്രമല്ല. നവമതങ്ങളെ കനലിലിട്ട്‌ പഴുപ്പിച്ച്‌,
അടിച്ച്‌ പതം വരുത്തി ചൂരികകളാക്കുന്ന ആലകൾ കൂടിയാണ്‌. അങ്ങിനെയുള്ള ഒളിപ്പോക്കറ്റുകളിൽ നിന്നുമാണ്‌ ക്ഷുഭിത യൌവനങ്ങൾ പരുവപ്പെട്ട്‌ പുറത്ത്‌ വന്ന്‌ മലയാളക്കരയാകെ പടർന്നത്.

കടം

കടം കൊണ്ടവൻ കണക്കുകൾ കൂട്ടിയും കിഴിച്ചും ഗുണിച്ചും ഹരിച്ചും ഗണിച്ചും ചിത്തഭ്രമം കൊണ്ടു. കണക്കുകൾ കാണാച്ചുഴിയിലേക്ക്‌ ചൂഴ്ന്നു പോയി. കടം കൊടുപ്പവൻ കാണാച്ചുഴികൾ തേടി നടന്ന്‌ ഉന്മാദിയായി, കണ്ട ചുഴിലിലേക്ക്‌ ഇറങ്ങിപ്പോയി.

പെണ്ണ്

പെണ്ണേ, നിന്നെ അന്ന്‌ മധുരാ നഗരിയിൽ വച്ചു (കണ്ണകി) കണ്ടപ്പോഴും, ഇവിടെ ആലപ്പുഴയിൽ വച്ചു (മുലക്കരത്തെ പ്രതിഷേധിച്ച്‌ മാറ്‌ മുറിച്ച്‌ വലിച്ചെറിഞ്ഞവൾ) കണ്ടപ്പോഴും, അങ്ങ്‌ ആസ്സാം ബോർഡറിലെ പട്ടാള ക്യാമ്പിലേക്ക്‌ നഗ്നയായി (സ്വന്തം കാവൽക്കാരനാൽ, പട്ടാളക്കാരനാർ ബലാത്സംഗ ചെയ്യപ്പെട്ടവർ) മാർച്ചു ചെയ്തപ്പോഴും, ഇവിടെ കൊച്ചിയിലെ മറൈൻഡ്രൈവിൽ ചുംബന പ്രതിഷേധം നടത്തിയപ്പോഴും,
മഹാരാജാസ്സിൽ പരസ്യാലിംഗനം ചെയ്തപ്പോഴും ആകാശം മുട്ടെ നിൽക്കുന്ന ഫ്ലക്സിൽ

അടിവസ്ത്രങ്ങളുടെ പരസ്യമാകുമ്പോഴും പുരക്കുള്ളിലെ വിഡ്ഡിപ്പെട്ടിയിൽ നീലച്ചിത്രമായി നർത്തനം ചെയ്യുമ്പോഴും ഞാൻ ഒറ്റക്കാര്യമേ ശ്രദ്ധിച്ചുള്ളു, ഇതിനൊക്കെ ശേഷം അറുത്തു വിൽക്കുമ്പോൾ എത്ര റാത്തല്‍ മാംസം കിട്ടുമെന്ന്‌. കാരണം ഞാൻ ഒരു പാവം കച്ചവടക്കാരനും നീ ഒരു ‘സാധനവും’ ആകുന്നു.

സദാചാര പോലിസ്

കൊന്നും തിന്നും മതി വന്നിട്ടല്ല, ഒരുൾ ഭയം,
അടുത്ത ഇരയാകുമോയെന്ന്‌. കയ്യൂക്കു കൊണ്ട്‌ ഒരു ദേശീയ പാർട്ടിയുടെ പ്രദേശിക നേതാവായി. ഇപ്പോൾ സ്വസ്ഥം. നാൽക്കവലയിൽ നിന്ന്‌ സദാചാരം പറയാം, അമ്മയുടെ പുരയിലും, പെങ്ങളുടെ മറക്കുള്ളിലും ഒളിഞ്ഞു നോക്കാം, സദാചാരം നടപ്പാക്കാം. തീറ്റക്കൊരു കുറവുമില്ല, ഉൾഭയമില്ല, സുഖം, സമാധാനം.

@@@@@@@




അദ്ധ്യായം മൂന്ന്

പോക്കുവെയിൽ പൊന്നുവിളയിക്കുന്ന ഒരു
സായാഹ്‌നം.

കായൽക്കരയിലെ പാർക്കിൽ
ആവോളം വെയിൽ
കിട്ടുവാൻ തക്കത്തിന്‌
ഒരു സിമന്റ്‌
കസേരയിൽ തന്നെയാണ്
സൌമ്യയും,
സലോമിയും അശ്വതിയും ഇരുന്നത്‌.
തൊട്ടുതൊട്ടു
തന്നെയിരുന്നിട്ടും സലോമിയും അശ്വതിയും സ്വപ്നത്തിലൂടെ
നീന്തിനീന്തി വളരെ അകന്നുപോയിരിക്കുന്നതായിട്ട്‌
സൌമ്യയ്ക്കു
തോന്നി.

സൌമ്യ അവരെ, അവരുടെ
വഴികളിലൂടെ തന്നെ പോകാൻ
വിട്ട്‌
കായലിൽ നോക്കിയിരുന്നു.
വെയിൽ നാളങ്ങൾ വെള്ള
ത്തിൽ തൊട്ടുതൊട്ടില്ലെന്ന
പോലെ പരക്കുമ്പോൾ വെള്ളം
തന്നെ ചുവന്ന്‌
പഴുത്ത്‌
തനിത്തങ്കമാകും പോലെ…

കായൽ എത്രയോ
ശാന്തമാണ്‌
! പക്ഷെ,
കായൽ പരന്ന്,
പരന്ന് കടലിൽ ലയിച്ച്‌
കഴിയുമ്പോൾ ആകെയുലഞ്ഞ്‌,
ഇളകിമറിഞ്ഞ്‌
കലുഷമായിപ്പോകുന്നു.
സൌമ്യയയെപ്പോലെ,
പ്രശാന്തവും സുന്ദരവുമായ മുഖമാണ്‌
സൌമ്യയുടേത്.
പക്ഷെ,
ഉള്ളാകെ കൊടുങ്കാററിലും പേമാരിയിലുംപെട്ട്‌
ഉഴലുന്ന ഒരു
സാഗരവും.
പക്ഷെ,
ഇവിടെ കടൽ
കരയിൽ നില്ക്കുന്ന ആർക്കുമേ
സ്വനയനങ്ങളാൽ അതു ദർശിക്കാനാവുന്നില്പ.
ആരും ആ കായൽ
നിരപ്പ്‌
കഴിഞ്ഞ്‌
ഉള്ളിലേക്ക് എത്താൻ
 ശ്രമിക്കുന്നുമില്ല.

കണ്ണുകൾ പൂട്ടിയപ്പോൾ
അറബിക്കടൽ അപ്പാടെ
അവളുടെ ഉള്ളിൽ പരന്നു.
അടുത്ത് നീലച്ചും അകന്ന്‌
കറു
കറത്തും.

ശക്തിയായ കാററുണ്ട്‌ അടുത്തെപ്പോൽ വേണമെങ്കിലും
മഴപെയ്യാം-
വാനമാകെ ഇരുണ്ട്‌ കനത്തിട്ടാണ്‌.

അങ്ങകലെ ഒരു
പൊട്ട്‌.

പൊട്ടിനടുത്തേയ്ക്ക് കാഴച
നീങ്ങിനീങ്ങി.
അടുത്തെത്തി
യപ്പോൾ അതൊരു വഞ്ചിയായി,
തൂുഴപോലും നഷ്‌ടപ്പെട്ടൊരു
വഞ്ചിക്കാരിയും
.

അവളടെ മുടിയാകെ
കാററിൽ അലങ്കോലപ്പെട്ട് ചിതറി
പറക്കുകയും വസ്ത്രമാകെ അഴിഞ്ഞുലഞ്ഞ്,
നനഞ്ഞ് വൃത്തി
കെടുകയും ചെയ്തിരിക്കുന്നു.

എന്നിട്ടും അവളുടെ
മുഖത്ത് ശാന്തിയുണ്ട്‌,
സമാധാന
മുണ്ട്‌…

അതെ, അത്‌ സൌമ്യയാണ്‌ !

അമ്മാ!

സൌമ്യ വിങ്ങിപ്പോയി.

 പെട്ടെന്നവൾ കണ്ണകൾ തുറന്നു.  സലോമിയും ,അശ്വതിയും അറിഞ്ഞിട്ടില്ല.

അവൾ വിരലുകളാൽ
കണ്ണുകൾ പൊത്തിയിരുന്ന്‌,
ഉള്ളിലേയ്ക്ക് നോക്കി,
മനസ്സിനോട്‌
ശാന്തമാകാൻ കേണു.

കണ്ണുകൽ തുറന്ന്‌ പാർക്കിലെ
പൂക്കളെ വർണ്ണങ്ങളുള്ള
ഇലകളെ,
വർണ്ണങ്ങൾ തേടിയെത്തുന്ന ശലഭങ്ങളെ നോക്കി
യിരുന്നു.

ഈ ജീവിതമാകെ എത്രയെത്ര
വർണ്ണങ്ങളാണ്‌
!

അവിചാരിതകമായിട്ടാണ് സൌമ്യയുടെ
ദൃശ്യപഥത്തില്‍
ആ രണ്ടു കുട്ടികൾ വന്നുപെട്ടത്‌.

ഒരാൺ കുട്ടിയും, ഒരു
പെൺ കുട്ടിയും
.

ടീനേജ്‌സ്‌ .

ചെടികളടെ മറവിൽ
മററുള്ളവർക്ക് ഗോചരമാകാത്തതു
പോലെയാണ്‌
അവർ ഇരുന്നത്‌.
എന്നിട്ടും ഇവിടെയിരുന്നാൽ
സൌമ്യയ്ക്ക്
വ്യക്തമായി കാണാം.

അവന്റെ വിരലുകളാലുള്ള
ഒരു സ്പർശ്നത്താൽ
തന്നെ
നാണത്താൽ കൂമ്പിപ്പോകുന്ന അവളടെ നയനങ്ങൾ….പൂർണ്ണമായി
വിരിഞ്ഞ പൂ  പോലുള്ള മുഖം…

അടക്കാനാവാതെ വന്നപ്പോൾ
അവനെ തള്ളിയകററുന്ന,
മാന്തിപ്പറിക്കുന്ന പെൺകുട്ടി…

ഇണപ്രാവുകളെപ്പോലെ…

അല്ലെങ്കിൽ ഇണമാനുകളെപ്പോലെ….

അവക്കിടയിൽ നിലനില്‍ക്കുന്ന
തുല്യതയാണ്‌
സൌമ്യയെ
ഏറെ ആകർഷിച്ചത്‌.
അവൾക്ക് അവനിലും,
അവന്
അവളിലും തുല്യമായ അവകാശ അധികാരങ്ങളാണുള്ളതെന്ന്
തോന്നിപ്പോകുന്നു.

കണ്ടില്ലെ, നിലത്ത്
ചരിഞ്ഞുകിടക്കുന്ന പേടമാനിന്റെ
ചൊറിയുന്ന മുതുകത്ത് തന്റെ കൊമ്പുകളാൽ ഉരച്ച്‌
ചൊറി
ച്ചിൽ അകററുന്ന കലമാനെ……. മുളങ്കാട്ടിലെവിടയോ കയറി
മുറിഞ്ഞ അവളുടെ ഇടത്ത്‌
പള്ളയിലുണ്ടായ മുറിവിലെ അഴുക്കു
നീരിനെ അവൻ നാവാൽ വൃത്തിയാക്കുന്നത്…. …
വേദനയാൽ
ഈറനായ കണ്ണുകളെ മുത്തംകൊടുത്ത് തുവർത്തുന്നത്‌…

പക്ഷെ, അത്‌ മൃഗങ്ങളിലും
പക്ഷികളിലുമാണ്.
തന്റെ
ജീവിതരഥത്തിൽ മാത്യുസ്‌
കയറി യാത്രതുടങ്ങിയപ്പോൾ
ഒരിക്കൽ പോലും അയാൾ,
താൻ അയാളടെ ജീവന്റെ ഭാഗമാ
ണെന്ന്‌
മാനിച്ചില്ല.
അവന്റെ വാരിയെല്ലിൽ
നിന്നും മെന
ഞ്ഞെടുത്ത ഇണയാണെന്ന്‌
അംഗീകരിച്ചില്ല.

സൌമ്യ, അശ്വതിക്കും
സലോമിക്കും കാണുന്നതിനായിട്ട്
ആ ദൃശ്യം പകർന്നു
കൊടുത്തു.

അശ്വതിയയടെ ജീവിതത്തിൽ
അപ്രകാരമൊരു സാഹചര്യം
ഉണ്ടായിട്ടില്ലെന്ന് പറഞ്ഞു. അവൾ അന്തരമുഖയും ഭയചകിതയയ
മായിരുന്നു.
വഴിയോരത്തെ പൂക്കളെ കാണാനോ അറിയാനോ
വെമ്പൽ കാണിക്കാതെ ഇരുപുറവും നോക്കാതെ,
കുയിലുകളടെ
ഗാനം കേൾക്കാതെയുള്ള ഒററനടത്തയായിരുന്നു.
എറുമ്പിനെ
പ്പോലും വേദനിപ്പിക്കാതെ,
പതുങ്ങിപതുങ്ങി.

 സലോമിക്ക് ഒരുപാട്‌ അനർത്ഥങ്ങൾ
ഉണ്ടായി
ടുണ്ട്‌.
ഒന്നുപോലും മനസ്സിൽ തട്ടിയിട്ടില്ല.
മനസ്സിലേക്ക്
കയറിവരാൻ വേണ്ടിയുള്ള ഒന്നും ഉണ്ടായിട്ടില്ല എന്നത്
യാഥാർത്ഥ്യം.
സമീപിച്ചവർക്കൊക്കെ വേണ്ടിയിരുന്നത്
ബാഹ്യമായ സഹകരണമായിരുന്നു.
ജോലിയുടെ പ്രത്യേക
തയും സാഹചര്യങ്ങളും അപ്രകാരമുള്ളതാണെന്നതാണ് പ്രധാന
കാരണം.
എന്നിട്ടും ഒന്നിലും അകപ്പെടാതെ സശ്രദ്ധംതന്നെ
യാണ് ഇത്രയും
നാൽ കഴിഞ്ഞത്‌. യോഹന്നാൻ
ജീവിതത്തി
ലേയ്ക്ക്‌
കടന്നുവന്നത് സുഗന്ധവുമായിട്ടാണ്, ഗൾഫിന്റെ.
രണ്ടു വർഷത്തിനിടയിൽ രണ്ടുമാസവുമാണ് ശാരീരികമായിട്ട്‌
ആ സുഗന്ധം ആസ്വദിക്കുവാന്‍
കഴിഞ്ഞത്‌.
ആ രണ്ടുമാസവും
തികഞ്ഞൊരു സുഗന്ധമായിരുന്നു എന്നുമാത്രമേ പറയാനാകൂ
വിരുന്നുകൾ,
ഉല്പാസയാത്രകൾ,
സന്ദർശ്നങ്ങൾ. ലേശം മദ്യ
ത്തിന്റെ ഗന്ധമുള്ളതാണെങ്കിലും രാവ് യോഹന്നാന്റെ
സ്‌നേഹാശ്ലേഷണങ്ങളാൽ  നിറക്കൂടുതലുള്ളതുമായിരുന്നു.

രാത്രി ഉറങ്ങാൻ
കിടന്നപ്പോൾ സൌമ്യ പറഞ്ഞു.ഞാൻ
ഉണ്ണിയെ കണ്ടെത്താൻ
 തീരുമാനിച്ചു.

“പക്ഷെ…”

“നൊ
നതിംഗ്‌
സലോമി…….. ഐവാണ്ട്‌ ഹിം
……റിയലി…
… എനിക്കു വേണ്ടി
അയാൾ ജീവിതംതന്നെ ഹോമിക്കുകയായിരുന്നു.
ആ ജീവിതം
ഹോമാഗ്‌നിയിൽ നിന്നും പുറത്തെടുക്കാൻ എന്നാൽ കഴിയുമോ എന്ന്‌
നോക്കണം,
ശ്രമിക്കണം.
എന്റെ എയിമാണ്‌……. അംബീഷൻ…….
സൌമ്യയുടെ അഭിലാഷം പോലെയാണ്‌
സംഭവിക്കുന്നത്‌.
ഇനിയും പുസ്‌തകമായി
പുറത്തുവരാത്ത
“ഉണ്ണിയുടെ പരിദേവ
നങ്ങൾ”
എന്ന നോവലിന്റെ പരസ്യത്തിനായി പ്രസാധകർ
പുതിയൊരു വിപണന തന്ത്രവുമായി നഗരത്തിലെത്തിയിരി
ക്കുന്നു.
പത്രങ്ങൾവഴി,
നോട്ടീസുകൾ വഴി,
പോസ്റ്ററുകൾ
വഴി ടാൺ
ഹാളിലേയ്‌ക്ക്‌ ജനത്തെ
ക്ഷണിച്ചിരിക്കുന്നു.
അവിടെവച്ച് നോവലിന്റെ പ്രസക്തഭാഗങ്ങൾ എഴുത്തുകാരൻ
തന്നെ പൊതുജനത്തിന്‌
മുന്നിൽ വായിക്കുന്നു.
മലർക്കെ തുറന്നുവച്ച,
ടാൺഹാളിന്റെ കവാടം കടന്ന
പ്പോൾ സൌമ്യയുടെ ഉള്ളിന്റെ ഉള്ളിൽ ഒരു പിടയൽ ഉണ്ടായി.
പതറാതെ അവൾ സ്വയം നിയന്ത്രിച്ചു.
നോവലിൽ അവളടെ
മുഖം എങ്ങിനെയിരിക്കുമെന്നാണ്‌
ചിന്തിച്ചത്‌.
വികൃതവും സത്യവിരുദ്ധവുമാണെങ്കിൽ ശക്തിയുക്തം
എതിർക്കണമെന്നുതന്നെയാണ് സലോമിയുടെയും,
അശ്വതി
യുടെയും അഭിപ്രായം.
അതിന്‌
മാനസികമായി തയ്യാറായിട്ടു
തന്നെയാണ്‌
അവരെത്തിയിരിക്കുന്നതും.
ഇത്രയേറെ പരസ്യങ്ങളും കോലാഹലങ്ങളും ഉണ്ടായിട്ടും
ഹാളിനുള്ളിൽ അത്ര തിരക്കൊന്നും ഉണ്ടായിട്ടില്ല.
മുൻനിര
സീററുകൾ പത്രക്കാരെക്കൊണ്ടും പ്രത്യേകം ക്ഷണിക്കപ്പെട്ട
വ്യക്തികളെക്കൊണ്ടും നിറഞ്ഞിരിക്കുന്നു.
പിന്നിലെ പൊതു
ജനത്തിനായുള്ള കസേരകൾ മുക്കാൽ
ഭാഗവും ഒഴിഞ്ഞു കിടക്കുന്നു.
തിരക്കിൽ നിന്നും ഒഴിഞ്ഞു
തന്നെയാണ്‌ അവർ ഇരുന്നത്‌, വ്യക്തമായി
കേൾക്കാന്‍
സൌകര്യത്തിന്‌
ഒരു സ്പീക്കറിനടുത്ത്‌.
പ്രസാധക സ്ഥാപന മാനേജരുടെ സ്വാഗത
പ്രസംഗം, ഉടമ
യുടെ അദ്ധ്യക്ഷപ്രസംഗം,
തുടർന്ന് നോവൽ സാഹിത്യ
തല
ത്തിലെ പ്രഗത്ഭനായ വ്യാസൻ മൈക്കിനു മുന്നിൽ പ്രത്യക്ഷ
നായി.

സലോമിയും അശ്വതിയും
അയാളെ ആദ്യമായിട്ടാണ്‌
കാണുന്നത്‌.
പക്ഷെ,
സൌമ്യ അയാളടെ പുസ്തകങ്ങൾ
വഴിയും
പത്രവാരികൾ വഴിയും അറിയുമായിരുന്നു.
മുടി കുറച്ച് നീട്ടിവളർത്തി നേർത്ത രോമങ്ങളാൽ
ബുഠംഗാൻ താടിവച്ച്‌,
സാഹിത്യകാരന്മാരുടെയും,
ചിത്രകാര
ന്മാരുടെയും മാത്രമായതെന്ന്‌
ധാരണയുള്ള വേഷത്തിൾ……

കട്ടികൂടിയ ഗ്‌ളാസുള്ള കണ്ണുടയ്ക്ക്
പിറകിൽ നരച്ച
കണ്ണുകളും,
എട്ടുകാലിയുടേതു
പോലെ ശോഷിച്ച കൈകാലു
കളമായി…. അധികം നീളാത്ത മുഖവുരയ്ക്കു
ശേഷം അയാൾ കഥ
പറഞ്ഞുതുടങ്ങി… …

ഒരു നവജാതശിശുവിന്റെ മനസ്സായിരുന്നു
ഉണ്ണിക്ക്‌;

അമ്മയുടെ ഗർഭ പാത്രത്തിൽ നിന്നും
അപ്പോൾ പുറത്ത്
വന്നതു പോലെ.

പഴകി കീറിത്തുടങ്ങിയ രണ്ടുജോഡി
വസ്ത്രങ്ങളും ആയിര
ത്തിനോടടുത്ത രൂപയും …….

തെളിഞ്ഞ ആകാശത്തിനു കീഴെ, വിശാലമായ
ഭൂമിയിൽ
നിന്നപ്പോൾ അനാഥത്വമാണ്‌
തോന്നിയത്‌,
മറേറത്‌
അന്തേ
വാസിക്കായിരുന്നെങ്കില്യം പുറത്തെത്തിയാൾ സ്വാതന്ത്ര്യം
കിട്ടിയതുപോലെ സന്തോഷിക്കുകയും പറവകളെപ്പോലെ
ചിറകിട്ടടിച്ചു പറന്നുയരാൻ വെമ്പൽ കൊള്ളകയും
ചെയ്യുമായി
രുന്നു.

ഉണ്ണി കൈകളിൽ, കാലുകളിൽ
നോക്കി ഒരു
നിമിഷം നിന്നു.

 കൈകൾ ചിറകുകളാകുന്നില്ല, കാലുകൾ
തൂവലുകൾ
നിറഞ്ഞൊരു വാലുമാകുന്നില്ല.

അവന്‌ പിന്നിൽ വാതിലടഞ്ഞു.
എങ്കിലും തിരിഞ്ഞു
നോക്കിയില്ല.
നോക്കിയിരുന്നെങ്കിലും അവനെ നോക്കി
നില്‍ക്കുന്ന
ഒരൊററ ജോഡി കണ്ണുകൾ
പോലുമുണ്ടാവില്ലെന്ന
റിയയകയും ചെയ്യുമായിരുന്നു.

എങ്കിലും, രണ്ടുകണ്ണുകൾ അന്തർധാരയിൽ
തെളിഞ്ഞു
നില്‍ക്കുന്നുണ്ട്‌.

അനുമോന്റെ…….!

പിറന്ന് തൊണ്ണൂറു തികയും
മുന്‍പ്
ഈ കൈകളില്‍
എത്തിയതാണ്‌.
ഇപ്പോൾ അവന് എട്ടവയസ്സ് തികഞ്ഞി
രിക്കുന്നു.

അവൻ ഏററവും അധികം
മൂത്രമൊഴിച്ചിരിക്കുന്നത്
തന്റെ ദേഹത്താണ് തെററിയിട്ടാണെങ്കിലും ആദ്യം അച്ഛ
നെന്ന്‌
വിളിച്ചത്‌
തന്നെയാണ്‌.

വസ്ത്രങ്ങൾ പൊതിഞ്ഞ് കക്ഷത്തിലിടുക്കി
വരാന്തയിൽ
നിന്നും പടികളിറങ്ങുമ്പോൾ അവൻ ചോദിച്ചു.

“എന്നെ
കാണാൻ വരില്ലെ?

ഉം.

ഉണ്ണിയുടെ മനസ്സു്‌ വിങ്ങിപ്പൊട്ടി,
കണ്ണുകൾ നിറഞ്ഞു.

തണൽ മരത്തിൾ ഇരുന്നു കരഞ്ഞ
കാക്ക അവനെ
ഉണർത്തി,

സമൂഹത്തിലുണ്ടായ ഒരു മർമ്മരം കേട്ട്  വ്യാസൻ കഥ
നിർത്തി;
സമൂഹത്തെ നോക്കി അപ്പോൾ ആരോ പറഞ്ഞു.

“യേസ്‌ പറഞ്ഞോളൂ”

അതെ പറഞ്ഞത്‌ ശരിയാണ്‌. അവൻ
ഒരു നവജാത
ശിശുവിനെപ്പോലെതന്നെയാണ്‌.
ശിക്ഷയായി കിട്ടിയ ഒരു
ജീവപര്യന്തകാലം മുഴുവൻ ഒരിക്കൽ പോലും പരോളിൽ
ഇറങ്ങാതെ അവധികളം ആനുകൂല്യങ്ങളം കഴിച്ച് ഒൻപതു
വർഷക്കാലം ജയിലിൽ
. .

രാവിലെയും വൈകിട്ടും വന്നു
പോകുന്ന ഏതോ
പ്രൈവററ് കമ്പനിയുടെ വക ബുസ്സിലാണ് ഉണ്ണി കേദാരത്തെ
ത്തിയത്‌.
വൈകിട്ട്‌
അഞ്ചു മണിയായിട്ടേ ഉണ്ടായിരുന്നുളള.
എന്നിട്ടും കേദാരമാകെ ഇരുള്‌
പരന്നു കഴിഞ്ഞിരിക്കുന്നു.

ബസ്സിന്റെ മുകളിൽ നിന്നും പലചരക്കു
സാധനങ്ങളം
പച്ചക്കറികളും ഇറക്കി,
പോട്ടർ നിലത്തിറങ്ങിയ
പ്പോഴേക്കും  ബസ്സ്‌ നിറഞ്ഞു കഴിഞ്ഞിരുന്നു.

ബസ്സ്‌ നീങ്ങി ത്തുടങ്ങിയപ്പോൾ
നിരത്താകെ ശൂന്യമായി.

തണുത്ത കാററ്‌.

തുള്ളി തുള്ളിയായി മഞ്ഞ്‌ പെയ്തു തുടങ്ങിയിരിക്കുന്നു.

പാതയോരത്തെ, പാട്ടവിളക്കിന്റെ
നാളത്തിൽ തെളിയുന്ന
പലവ്യഞ്ജനക്കടയ്ക്കും ചായക്കടയ്ക്കും നേരെ അവൻ നടന്നു.

ചൂടുള്ള കട്ടൻ കാപ്പി ഒരിറക്ക്‌ ഉള്ളിൽ
എത്തിയപ്പോൾ
ആശ്വാസം തോന്നി,
കാപ്പിക്ക്‌
കടുപ്പം കൂടുതലായി തോന്നി.

കാപ്പി പകുതി കുടിച്ച്‌ സംതൃപ്ലതിയോടെ
തല ഉയർത്തിയ
പ്പോൾ  അവനെ തന്നെ നോക്കി നിൽക്കൂകയായിരുന്നു,
രാമേട്ടൻ.

നരച്ച കുററിത്തലമുടി, താടിയിലും
കുററിരോമങ്ങൾ
മാറിൽ മാത്രം തഴച്ചു
വളരുന്ന രോമങ്ങൾ…. കൂടുതലും
നരച്ചത്.
എങ്കിലും,
ഏതിനും തയ്യാറുള്ള ശരീരം.

ഉണ്ണിചിരിച്ചു.

 “എവിടുന്നാ?”

“കൊറച്ച്‌ തെക്കുന്നാ…… സൈററ്‌ മാനേജർ
വിത്സൻ ഡിക്രൂസിനെ കാണണം.”

“ ജോലിക്കായിരിക്കും?”

“പഠിപ്പൊള്ള
ആളല്ലേ…മരിച്ച തോമസ്കുട്ടിക്ക് പകര
മായിരിക്കും?”

“അറിയില്ല.”

എട്ടു വർഷക്കാലം മകനെ
നോക്കിയതിനുള്ള പ്രതിഫലമാ
യിട്ട്‌
ജയില്‍സുൂപ്രണ്ട്
കൊടുത്ത ശുപാശ
കത്തുമായിട്ടാണ്‌
ഉണ്ണി,
 കേദാരം റിസോർട്ടിന്റെ  പണിസ്ഥലത്തെത്തിയത്.

വളവ്‌ കഴിഞ്ഞ്‌ റോഡിനു മേലെയുള്ള
കരിങ്കൽ വീടാണ് വിത്സൻ ഡിക്രൂസിന്റേത്‌.
അതിനു കുറച്ചുതാഴെ എഞ്ചി
നീയർ ഹബീബിന്റെ വീടാണ്‌.

വിത്സൻ ഡിക്രൂസ്‌ ദിവസത്തെ
അത്താഴം കഴിക്കാ
നുള്ള തയ്യാറെടുപ്പിലാണ്‌.
സന്ധ്യമുതലെ അതിനുള്ള ഒരുക്ക
ങ്ങൾ തുടങ്ങുന്നു.
മദ്യവും,
മാംസവും,
സിഗറററുപുകയും സാവ
ധാനം കഴിച്ചു
കഴിച്ച്‌ വയറു നിറഞ്ഞുകഴിഞ്ഞ്‌
ഒരു പിടി
ച്ചോറ്‌, അതാണ്‌ പതിവ്‌.

തീററ മേശയ്ക്ക് മുന്നിൽ    ഉണ്ണി നിൽക്കുന്നു.

മുറിയാകെ സിഗററ്റിന്റെ പുകയും
മണവും നിറഞ്ഞുനി
ൽക്കുന്നു.
മദ്യത്തിന്റെയും മാംസത്തിന്റെയും ഗന്ധം കലർ
ന്നിട്ടമുണ്ട്‌.

മുഖത്തിനു മുന്നില്‍ നിമിഷങ്ങളോളം നിശ്ചലമായി
നിന്നിരുന്ന പുക
വളയത്തെ കയ്യാൽ ആട്ടിയകററി.
അയാൾ
ഉണ്ണിയെ തുറിച്ചുനോക്കിയിരുന്നു.

ഉണ്ണി നൽകിയ കത്ത്‌ വീണ്ടും
വായിച്ചു.

“നിന്റെ
നാട്‌?”

അയാളടെ സ്വരം ഭീകരമായൊരു
ഗുഹയിൽ നിന്നും ചില
മ്പലോടെ ഉണ്ണിയുടെ ചെവികളിൽ
വന്നലച്ചു. അപ്രതീക്ഷിത
മായ സമയത്തെ ചോദ്യം
 കേട്ട് അവൻ ഒരുനിമിഷം
അമ്പരന്നു

*അപ്പന്റെ
പേര്‌?
അതോ അച്ഛനോ?”

“മാധവൻ
!”

അയാൾ ഒരു വലിയ
കഷണം മാംസം വായിനുള്ളിലാക്കി
ചവച്ചു.
മാംസത്തിൽ പൊതിഞ്ഞിരുന്ന ഗ്രേവി കവിളിലൂടെ
ഒലിച്ചിറങ്ങി.
കഴുകി വൃത്തിയാക്കിയിരുന്ന ഷർട്ടിൽ വീണു.
എരിവ്‌
ഏറിയിട്ടാകാം അയാളടെ കണ്ണുകൾ നിറഞ്ഞു
വന്നു.
കൂടുതൽ ചുവന്നു.

“അമ്മ?”

“ഉണ്ണിമായ.”

“ഓ!”

അയാളടെ മുഖം കോടി. പിന്നീടത്‌ ചിരിയായി.

“അപ്പൻ
ചത്തെന്നല്ലെ പറഞ്ഞത്‌?”

“ഉം.”

അയാൾ ഗ്ലാസ്സിൽ വീണ്ടും
മദ്യം നിറച്ചു.
തെരുവ് കുട്ടി
യുടെ ആത്തിയോടെ വലിച്ചു
കുടിച്ചു, ചിറി തുടച്ചു. വീണ്ടും
സിഗററ്റിന്റെ പുകയിൽ മൂടി.

ഉറക്കത്തിൽ നിന്നും ഉണർന്നതുപോലെ കസേരയിൽ
നിവ
ന്നിരുന്നു.
അവനെ തറച്ചുനോക്കി.

“ഇവിടെയും
ചരിത്രം ആവർത്തിക്കാമെന്ന്‌
കരുതുന്നുണ്ടോ?”

ഉണ്ണി തല കുനിച്ചു നിന്നു.

“എ വാണിംഗ്‌…“

അയാൾ വായിൽ ഇടുക്കിയിരുന്ന
മാംസക്കഷണം ചവ
ച്ചിറക്കി.
ഒടുവിൽ ഒരു
കവിൾ ബ്രാണ്ടി കൊണ്ട് വായ
ശുദ്ധ
മാക്കും വിധം കുടിച്ചിറക്കി.
കസേരയിൽ നിന്നും എഴുന്നേററു.

കൊഴുത്തുരുണ്ട അദ്ദേഹം……. ഉണ്ണിക്ക്‌ ബീഭത്സമായിതോന്നി.

“യു
മൈന്റ്‌ യവർ ഓണ്‍
ജോബ്‌
…..നോ…..
മോർ….
ഈസ്സിന്റിറ്റ്……“

“ഉം”

“ശൌരിയാരെ, ഇവനെ
തോമസുകട്ടീടെ വീട്ടിലാക്ക്……..
നാളെ ഓഫീസിൽ വരിക… വീട്ടില്‌ അത്യാവശ്യം
സൌകര്യങ്ങളൊക്കെ കാണും.
ആഹാരം അവറാച്ചന്റെ അടുത്തുനി
ന്നാകാം……“
$
*ഉം.”

ശൌരിയാർ ഒരു പ്ലെയിററ്
മാംസക്കറിയുമായിട്ടാണു
മുറിയിലെത്തിയത്,
മേശമേല്‍
വച്ച് ഉണ്ണിയുടെ മുന്നിൽ നടന്ന്‌
പടികടന്നു.

“എടോ! അവനെ
അവറാച്ചന്റെ അടുത്ത് പരിചയപ്പെടു
ത്തിയേക്ക്‌…….”

“ഓ!”

ഉണ്ണി തിരിഞ്ഞുനോക്കി, വാതിൽ നിറഞ്ഞ്‌
വിത്സൻ
ഡിക്രൂസ്‌
നിൽക്കുന്നു.

ആറടിയോളം ഉയരത്തിൽ ഒത്ത
ശരീരവുമായി……

പൊതുജനത്തിന്റെ ഇടയിൽ നിന്നും കൈയടി
ഉയർന്നു.
എട്ടോ പത്തോ പേര്‍
താളാത്മകമായിട്ട്പ്രോത്സാഹനമായി
ട്ടായിരുന്നില്ല;
അവഹേളനമായിട്ട്.

 എല്ലാവരുടെയും ശ്രദ്ധ അവരിലേയ്‌ക്കായി
എന്നറിഞ്ഞപ്പോൾ കയ്യടി നിർത്തി.

“വെൽഡൺ……..

“മാർവലസ്സ്…..”

‘എക്‌സലന്റ്‌……”

പലരുമാണ്‌ പറഞ്ഞത്‌. തുടർന്ന്
ഒരാൾ എഴുന്നേററു
നിന്നു.

“ഒരു
തേഡ്‌
റേറ്റ് സിനിമയുടെ സ്റ്റാംന്റേർഡിലേക്ക്
ഉയർന്നിട്ടുണ്ട്‌.
കഥാനായകനെയും പ്രധാന വില്ലനെയും അവതരിപ്പിച്ചിരിക്കുന്നു
.. … കടുത്ത
വർണ്ണുങ്ങളിൽ തന്നെ……..
ഫന്റാസ്റ്റിക് …….”

വ്യാസന്‍ അഭ്യർത്ഥിച്ചു.

‘മിസ്റ്റർ
താങ്കൾ എന്റെ കഥയുടെ ഉൾപ്പൊരുളി
ലേക്ക്‌ വരിക, കുറച്ച്
കേട്ടിട്ട് മ്ലേച്ഛമെന്നും, ശ്രേഷ്ട്മെന്നും
എഴുതിതള്ളാതെ……..”

പെട്ടെന്ന്‌ പൊതുജനത്തിന്‌ നട്ടവിൽ നിന്നുതന്നെ വ്യാ
സനെ അനുകൂലിക്കുകയും അഭിപ്രായം
പറഞ്ഞ ചെറുപ്പക്കാരനെ
എതിർക്കുകയും ചെയ്യുന്ന ശബ്‌ദങ്ങൾ
മുഖരിതമായി.
അപ്പോൾ ചെറുപ്പക്കാര൯
തന്നെ തോൽവി സമ്മതിച്ച്‌ കഥയെ
വളരാൻ  വിട്ടു.

“ഓക്കെ…
…. ഓക്കെ…
…. പ്ലീസ്‌ കാരിയോൺ”

@@@@@