Novel/നോവൽ / കേട്ടെഴുത്തുകാരന്‍റെ ഒളിക്കാഴ്ചകൾ / അദ്ധ്യാ‍യം  ഇരുപത്തിയാറ്

നവവധൂവരന്മാരെപ്പോലെ പുതു വസ്ത്രങ്ങളണിഞ്ഞ് സുദേവ്, നിവേദിത. അവന്‍റെ തോളത്ത് ചെറിയൊരു ബാഗ്.

       മുറ്റത്ത് പ്രത്യേകമായൊരുക്കിയ പന്തലില്‍ കയറുമ്പോള്‍ ഊഷ്മളമായ വരവേല്‍പ്പ്….

       ലാസറലി, ലൈല, ഷാഹിന, ഹണി, ശിഖ, മൂന്നു കുട്ടികള്‍, നജീം, എബിന്‍, വിനോദ് മേനോന്‍, സാമുവല്‍ സക്കറിയാസ്, അനിത പ്രസാദ് വര്‍ക്കി, ജോര്‍ജ് ജോഷി കല്ലുങ്കല്‍, മധു വാകത്താനം, പിന്നെ അറിയാത്ത കുറേപ്പേര്‍…

       കിഴക്ക് മൂലയില്‍ മണ്ഡപം. ഒരു വിവാഹ മണ്ഡപം പോലെ അലങ്കിരിച്ചിരിക്കുന്നു, ചിത്ര വിളക്കുകള്‍ തെളിച്ചിരിക്കുന്നു.  ഇരുനൂറു പേര്‍ക്കിരിക്കാവുന്നത്ര ടേബിളുകളും കസേരകളും…. അവകളെ ചിത്രണം ചെയ്ത തുണികളാല്‍ പൊതിഞ്ഞിരിക്കുന്നു.

       വെളുപ്പും കറുപ്പും സമാസമം യോജിപ്പുച്ചുണ്ടാക്കിയ യൂണിഫോമിട്ട വെയിറ്റര്‍മാര്‍. പടിഞ്ഞാറ് കോണില്‍ മുന്തിയ കുപ്പികള്‍ ഉള്‍ക്കൊണ്ട ഓപ്പണ്‍ ബാര്‍…

       ലാസറലി പറഞ്ഞു.

       ഒരാള്‍ കൂടിയെത്താനുണ്ട്, നമ്മുടെ ഗ്രൂപ്പിലെ ഏറ്റവും പ്രധാനി നമ്മുടെ മന്ത്രി…. പതിനഞ്ചു മിനിട്ടിനുള്ളില്‍ എത്തും… സുദേവ്, നിവേദിത എല്ലവരുമായും പരിചയപ്പെടുക…സംസാരിക്കുക…

       ലാസറലിയുടെ സംസാരം കേട്ടിട്ട് എത്തിയവര്‍ സുദേവിനെ, നിവേദിതയെ അനുമോദിക്കാനും സംസാരിക്കാനും തിരക്കുകൂട്ടി.  ആനന്ദകരമായ നിമിഷങ്ങള്‍…

       ഇതേവരെ സുദേവിനോ നിവേദിതക്കോ ഇങ്ങിനെ ഒരു സാഹചര്യമുണ്ടായിട്ടില്ല. പത്രത്താളുകളില്‍ , പുരക്കുള്ളിലെ ടിവി സ്ക്രീനില്‍ സ്ഥിരമെന്നോണം കണ്ടിട്ടുള്ള അദ്ദേഹം എത്തിയച്ചേര്‍ന്നപ്പോള്‍ എല്ലാവരിലും ഉണ്ടാക്കിയ ചലനം ശ്രദ്ധേയമായിരിക്കുന്നു.  അവരില്‍ നിന്നെല്ലാം ഉയരുന്ന സുഗന്ധങ്ങള്‍ അവിടമാകെ നിറഞ്ഞ് മനസ്സുകളെ ഉന്മത്തത്തമാക്കുന്നുണ്ടെന്ന് നിവേദിതയിലെ കഥാകാരി സങ്കല്‍പ്പിച്ചു.

       ഔപചാരികമായ ചടങ്ങുകള്‍ മൂന്നു വീഡിയോകള്‍ പകര്‍ത്തി കൊണ്ടിരുന്നു.

       ആത്മകഥയും കഥകളും മന്ത്രി സ്വീകരിച്ചു. തുടര്‍ന്ന് സുദേവിനുള്ള നന്ദി പ്രസംഗവും അദ്ദേഹം തന്നെ നിര്‍വ്വഹിച്ചു,  പാരിതോഷികം കൊടുക്കലും പൊന്നാടയണിയിക്കലും ലാസറലിയുടെ വകയായി…

       ഭക്ഷണത്തിലേക്ക് വന്നപ്പോള്‍ എല്ലാവരാലും സുദേവും നിവേദിതയും ശ്രദ്ധിക്കപ്പെടാത്തവരായിയെന്ന് അവര്‍ക്ക് തോന്നി.  ഭക്ഷണം കഴിച്ചെന്നു വരുത്തി, ആഘോഷങ്ങള്‍ അലയടിച്ചുയര്‍ന്നു കൊണ്ടിരിക്കെ ലാസറലിയോടും ലൈലയോടും മാത്രം പറഞ്ഞിട്ട് അവര്‍ രംഗത്തു നിന്നും പിന്‍ വാങ്ങി.

       ധരിച്ചിരുന്ന വസ്ത്രങ്ങള്‍ രണ്ടാളും രണ്ടു മുറികളില്‍ അഴിച്ചു വച്ച് സാധാരണ ധരിക്കാറുള്ള വസ്ത്രങ്ങള്‍ ധരിച്ച്, ലാപ്ടോപ്പില്‍ നിന്നും അവര്‍ക്ക് വേണ്ടതുകള്‍ പെന്‍ഡ്രൈവിലേക്ക് മാറ്റി, ലാപ്പിലെ പ്രധാന ഫയലുകളെല്ലാം ഡലീറ്റ് ചെയ്തു. രണ്ടു പേരുടെയും മൊബൈലിലെ ആവശ്യമുള്ള ഡേറ്റകള്‍ മാത്രം ലാപ്പുവഴി പെന്‍ഡ്രൈവിലാക്കി, സകല മെസ്സേജുകളും ഡിലീറ്റാക്കി, ഒരു ജോഡി വസ്ത്രം മാത്രം പെയിന്‍റു പണിക്കാരനെപ്പെലെ ഒരു പ്ലാസ്റ്റിക് കൂട്ടിലാക്കി, പേഴ്സിലും ബാഗിലുമുണ്ടായിരുന്ന പണം പേപ്പറില്‍ പൊതിഞ്ഞ് ഡ്രസ്സിന്‍റെ കൂടെ വച്ചു. പെന്‍ഡ്രൈവ് കീശയിലാക്കി. നിവേദിതയുടെ വേണ്ടെതെല്ലാം ഒരു കൂട്ടിലാക്കി..

       സുദേവ് അമ്മയെ വിളിച്ചു.

       അമ്മേ, ഞങ്ങള്‍ ഇറങ്ങുകയാണ്…. ഈ ഫോണില്‍ നിന്നും ഇനി വിളിക്കില്ല… ഇനി എന്തു കേട്ടാലും അമ്മ ഭയക്കരുത്…. അതൊന്നും ശരിയായിരിക്കില്ല…

       നിവേദിത അച്ഛനെ വിളിച്ച് അങ്ങിനെ തന്നെ പറഞ്ഞു.

       ലത വിളിച്ചു.

       സുദേവ് എല്ലാം ശരിയല്ലേ…. ഞാന്‍ പറഞ്ഞതു പോലെ …?

       അതെ….

       ലാപ്, മൊബൈലുകള്‍, മറ്റെല്ലാം വസ്തുക്കളും അവിടെ ഉപേക്ഷിക്കുക… അവിടെ നിന്നും ഇറങ്ങുക… ഇരുള് പറ്റി ലാസറിടത്തു കൂടി കിഴക്കോട്ടു നടക്കുക… എല്ലാം കര്‍മ്മങ്ങളും കഴിഞ്ഞ് നിങ്ങള്‍ പൂര്‍വ്വാശ്രമത്തെ കൈയ്യൊഴിയുകയാണ്….

       അതെ….

       കരിങ്കല്‍ പാകിയ വഴി കഴിഞ്ഞ് ചെത്തി വെടിപ്പാക്കിവഴിയില്‍ രണ്ടുപേര്‍ നിങ്ങളെ കാത്തു നില്‍ക്കുന്നുണ്ട്….. അവരുടെ സഹയാത്താല്‍ നിങ്ങള്‍ക്ക് മതിലിനെ മറികടക്കാനാകും….. പുറത്ത് വാഹനമുണ്ട്…. നിങ്ങള്‍ക്കുള്ള വസ്ത്രങ്ങള്‍, പണം, മൊബൈല്‍ ഒക്കെ അതിലുണ്ട്…. ഒരു കാര്യം മാത്രം വാഹനത്തില്‍ ഇരുന്ന് പ്രധാനപ്പെട്ട ഒരു കാര്യവും സംസാരിക്കരുത.്  അവര്‍ നമ്മുടെ വിശ്വസ്തര്‍ തന്നെയാണ് പക്ഷെ, അവര്‍ക്ക് പരിധിയുണ്ട്… എന്‍റെ ഫോണ്‍ വന്നാല്‍ വാഹനംനിര്‍ത്തി പുറത്തിറങ്ങി മാത്രം സംസാരിക്കുക…

       ഒരിക്കല്‍ കൂടി മുറിയാകെ നോക്കുക…. എന്തെങ്കിലും ഉപേക്ഷിക്കാനുണ്ടൊ, എടുക്കാനുണ്ടൊയെന്ന് ഓര്‍മ്മിച്ചു നോക്കുക…ഇനി സുദേവിനെ ഈ ഫോണില്‍ നിന്നും വിളിക്കില്ല….. ഈ ഫോണ്‍ നമ്പര്‍ ഇനി എന്നന്നേക്കമായി നിശ്ചലമാവുകയാണ്…

       ഏസ്….

       പതിനഞ്ചു മണിക്കൂര്‍ നേരത്തെ തുടര്‍ യാത്രയ്ക്കു ശേഷം അവര്‍ ഒരു വീട്ടിലെത്തിച്ചേര്‍ന്നു. ഏതോ ഒരു ഗ്രാമത്തില്‍, ഏതോ ഒരു ദേശത്ത്,  ആളും അനക്കവുമില്ലാത്ത വീട്.

       വിട് തുറന്ന് ഉള്ളിലെ സൗകര്യങ്ങള്‍ അവരെ കാണിച്ചു കഴിഞ്ഞപ്പോള്‍ കൂട്ടു യാത്രക്കാര്‍ പറഞ്ഞു.

       സാര്‍, ഞങ്ങള്‍ പോവുകയാണ്…

       ആകട്ടെ….

       അതിനിമുമ്പ് അതിലൊരാള്‍ ഒരിക്കല്‍ മാത്രമാണ് മിണ്ടിയിട്ടുണ്ട്,  കഴിഞ്ഞ വെളുപ്പിന് നാലു മണികഴിഞ്ഞ്. കാറില്‍ സുദേവും നിവേദിതയും നല്ല ഉറക്കത്തിലായിരുന്നു.

       സാര്‍, ഇത് എന്‍റെ ഒരു ബന്ധുവിന്‍റെ വീടാണ്…. ഒന്നു ഫ്രഷായിട്ട് പോകാം….

       അവര്‍ ഇറങ്ങി,  ഏതു നാടെന്നോ, ആരുടെ വീടെന്നോ അറിയാത്തിടത്ത് നിന്നും ഫ്രഷായി, കടുംചായ കുടിച്ച് വീണ്ടും യാത്ര തുടര്‍ന്നതായിരുന്നു.

       അവരുടെ സഹായികള്‍ യാത്ര പറഞ്ഞിറങ്ങി.

       സിറ്റിംഗ് റൂമില്‍ നാല് പ്ലാസ്റ്റിക് കസേരകള്‍, ഒരു പ്ലാസ്റ്റിക് ടീപ്പോയി, വലത് കൈപ്പാടിനുള്ള ബഡ്റൂമില്‍ ഒരു കട്ടില്‍, കിടക്ക, വിരി ഇന്നു വിരിച്ചതു പോലെ പുതിയത്.  ടേബിള്‍, രണ്ടു കസേരകള്‍, അടഞ്ഞിരിക്കുന്ന അലമാര… രണ്ട് തുറക്കാത്ത മുറികള്‍, സിറ്റിംഗ് റൂമില്‍ നിന്നും ആര്‍ച്ച് ചെയ്ത് തിരിച്ചിരിക്കുന്ന ഡൈനിംഗ് ഹാള്‍, പഴമയുടെ ഓര്‍മ്മ നിലനിര്‍ത്തുന്ന ഒരു ഡൈനിംഗ് ടേബില്‍ മൂന്നു കസേരകള്‍,  അടുക്കള, വിറകടുപ്പ്… കബോഡില്‍, അടുക്കളയുടെ മൂലയില്‍ പലവ്യഞ്ജനങ്ങള്‍, പച്ചക്കറികള്‍… അടുക്കള വാതില്‍ പുറത്തേക്ക് തുറക്കുന്നു, ഗ്രില്ല് ചെയ്ത് ഉറപ്പാക്കിയിരിക്കുന്ന വരാന്ത, വരാന്തയില്‍ നിന്നും കയറും വിധത്തില്‍ ബാത്ത് റൂം.

       നിശബ്ദമായ അന്തരീക്ഷം. അടിച്ചു വാരാതെ പുല്ലുവളര്‍ന്നിരിക്കുന്ന മുറ്റം.  കാപ്പികൃഷിയും തെങ്ങുകളും…

       ഒറ്റപ്പെടലിന്‍റെയും മൂകതയുടേയും ശ്വാസം മുട്ടിക്കുന്ന അവസ്ഥയില്‍ നിവേദിതക്ക് വിളര്‍ച്ചതോന്നി.

       ഞാന്‍ കുളിക്കട്ടെ…?

       ഉം…

       ഡൈനിംഗ് ഹാളിലെ കബോര്‍ഡ് തുറന്നപ്പോള്‍ ടി വി., സുദേവിന് പെട്ടന്ന് ഉന്മേഷം വന്നു.  ടിവി ഓണാക്കി മലയാളെ ചാനലുകള്‍ തിരഞ്ഞു.

       വാര്‍ത്താ ചാനല്‍….

       പതിനഞ്ചു മിനിട്ട് കണ്ടിരുന്നിട്ടും അവന്‍ പ്രദീക്ഷിച്ച തൊന്നും കണ്ടില്ല..

       നിവേദിത കുളിച്ചു വന്നു.

       കുളിക്കൂ… ഞാന്‍ ചായ ഉണ്ടാക്കാം…

       തീപ്പെട്ടി, ഉണങ്ങിയ വിറക് എല്ലാം അവിടെ പുതുതായിട്ട് ശേഖരിച്ചിരിക്കുന്നതാണെന്ന് അവള്‍ അറിഞ്ഞു, തങ്ങള്‍ക്ക് വേണ്ടി ഒരുക്കിയത്.

       പക്ഷെ, ഇതെവിടെയാണെന്ന് ഇനിയും മനസ്സിലാകുന്നില്ല, കാഴ്ചയില്‍ കാപ്പിയും തെങ്ങും മാത്രം.  തെങ്ങുകള്‍ക്ക് വിളവു കുറവാണ്. കാപ്പികള്‍ മുറ്റിത്തഴച്ച് പൂത്തുകുലക്കാന്‍ സമയമടുത്തിരിക്കുന്നു, പൂര്‍ണ്ണ ഗര്‍ഭിണികളെപ്പോലെ.

       സുദേവ് കുളിച്ചു വന്ന് ചായ കഴിച്ചു കൊണ്ട് അവര്‍ ഒരുമിച്ചിരുന്ന് വാര്‍ത്താ ചാനലുകളില്‍ പരതി നടന്നു.  ഒരു ചാനലില്‍ പ്രധാന വാര്‍ത്തകള്‍ വീണ്ടും പറയുന്നു.  അന്തര്‍ദേശിയം കഴിഞ്ഞ് രാജ്യാതിര്‍ത്തിക്കുള്ളിലെ കഴിഞ്ഞ് സംസ്ഥാനത്തെ വാര്‍ത്തകളില്‍ രണ്ടോ മൂന്നോ എണ്ണം കഴിഞ്ഞപ്പോള്‍…

       സംസ്ഥാനത്ത് വ്യാപകമായി മാവോയിസ്റ്റ റെയിഡ് നടന്നു കൊണ്ടിരിക്കുകയാണ്,  അസം തൊഴിലാളികള്‍ തിങ്ങിപ്പാര്‍ക്കുന്നിടങ്ങളിലും, ഒറ്റപ്പെട്ട വില്ലകളിലും വനാന്തരങ്ങളിലും സ്പെഷ്യല്‍ സ്ക്വാഡുകാണ് നേതൃത്വം കൊടുക്കുന്നത്…. കാടിനെ വിട്ട് മാവോയിസ്റ്റുകള്‍ നാട്ടിലേക്കിറങ്ങിയിട്ടുണ്ടെന്ന ഇന്‍റലിജന്‍സ് റിപ്പോര്‍ട്ടിനെ തുടര്‍ന്നാണ് പുതിയ നടപടികള്‍ തുടങ്ങിയിരിക്കുന്നത്…മങ്കാവുടിക്കടുത്ത പഞ്ചായത്തില്‍ ഒരു പ്ലാന്‍ററുടെ ഗസ്റ്റ് ഹൗസില്‍ നടത്തിയ റെയിഡില്‍ ലാപ്ടോപ്പും മൊബൈലുകളും മറ്റു രേഖകളും പിടിച്ചെടുത്തു.  അവിടെ വാടകയ്ക്ക് താമസ്സിച്ചിരുന്നത് അവിവാഹിതരായ യുവാവും യുവതിയുമായിരുന്നു.  പോലീസിന്‍റെ സാന്നിദ്ധ്യം അറിഞ്ഞ് അവര്‍ ഓടി രക്ഷപെടുകയായിരുന്നു.  അവരെപ്പറ്റി മറ്റ് വിവരങ്ങള്‍ പുറത്ത് വിടാന്‍ പോലീസ് വിസമ്മതിച്ചു.

       സുദേവ് താമസ്സിച്ചിരുന്നു ലാസറിടത്തെ ഗസ്റ്റ് ബംഗ്ലാവിന്‍റെ ദൃശ്യങ്ങള്‍ കാണിക്കുന്നു. ജനല്‍പ്പാളികള്‍ തകര്‍ക്കപ്പെട്ട്,  സെറ്റിയും കിടക്കളു ം കുത്തിക്കീറപ്പെട്ട് വസ്ത്രങ്ങളെല്ലാം വലിച്ചു വാരിയിട്ടിരിക്കുന്നതായി കാണിച്ച്, തകര്‍ന്നു കിടക്കുന്ന ടിവി കാണിച്ച് വെടിയേറ്റിട്ടെന്ന പോലെ തുള വീണ ഭിത്തി കാണിച്ച് അടുത്ത വാര്‍ത്തയിലേക്ക് ചാനല്‍ പോയപ്പോള്‍ സുദേവിന്‍റെ മൊബൈല്‍ വിളിച്ചു.

       അവന്‍ വാഹനത്തില്‍ കയറിയപ്പോള്‍ മുതല്‍ കൈയ്യില്‍ ഇരുന്ന മൊബൈല്‍ ഇപ്പോഴാണ് ശബ്ദിക്കുന്നത്.  സ്ക്രീനില്‍ ഒരു നമ്പര്‍ തെളിഞ്ഞു. ആരുടേതെന്ന് അറിയാത്ത നമ്പറാണെങ്കിലും സുദേവ് ഫോണ്‍ അറ്റ്ന്‍റ് ചെയ്തു.

       സുദേവ് ഞാനാണ്…നിങ്ങള്‍ സുരക്ഷിതരായിട്ടെത്തിയല്ലേ… ഡ്രൈവറുടെ ഫോണ്‍ റെയിഞ്ചിലില്ലായിരുന്നു.  ഇപ്പോഴാണ് റെയിഞ്ചിലെത്തിയത്. അവര്‍ ഇപ്പോള്‍ വിളിച്ചതേയുള്ളൂ. അവിടെയെല്ലാ സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്. കുറച്ച് നാളുകള്‍ അവിടെ തങ്ങേണ്ടി വരും… ടിവി അവിടെയുണ്ട് വാര്‍ത്ത കാണുക…..

       സുദേവ് പറഞ്ഞു.

       വാര്‍ത്ത കാണുകയായിരുന്നു.

       അതേ…. കാര്യങ്ങള്‍ വ്യക്തമാകുന്നില്ലേ… അവര്‍ കാല്‍ക്കുലേറ്റ് ചെയ്ത് നടപ്പിലാക്കിയതാണ്… മാവോയിസ്റ്റുകളെന്ന പേരില്‍ നിങ്ങളെ ആക്രമിക്കുക…ലാസറലിയും മന്ത്രിയും കൂടി തീരുമനിച്ചിട്ടുള്ള കാര്യമാണ്. പക്ഷെ, എന്തിനു വേണ്ടിയാണ് നിങ്ങളെ കരുവാക്കിയതെന്ന് മനസ്സിലാക്കാന്‍ കഴിയുന്നില്ല. കുഞ്ഞാറുമേരിയുടെ അടുത്തു പോയതു മാത്രമല്ല കാരണം. നിങ്ങളുടെ നേരെ ഒരു വധശ്രമം ഉണ്ടാകുമെന്ന് എനിക്ക് അറിവു കിട്ടിയിരുന്നു.  അതുകൊണ്ടാണ് ഇങ്ങിനെയൊരു ഒളിച്ചോട്ടം പ്ലാന്‍ ചെയ്തത്.

       എന്‍റെ അമ്മ, നിവേദിതയുടെ വീട്ടുകാര്‍…..?

       രണ്ടിടത്തും ഇന്നലെ രാത്രി തന്നെ റെയിഡ് നടത്തിയിട്ടുണ്ട്. പക്ഷെ, അവിടെ നിന്നും ഒന്നും അവര്‍ക്ക് കിട്ടിയിട്ടില്ല. നിങ്ങളുടെ ലാപ്പിലും മൊബൈയിലിലും എന്തെങ്കിലും കാണുമെന്നവര്‍ കരുതുന്നു. ഇല്ലെന്നു കണ്ടാല്‍ പുറം ലോകത്തെ അറിയിക്കാതെ കഥ അവസാനിപ്പിക്കും.  നിങ്ങളെ കിട്ടിയിരുന്നെങ്കില്‍ കുറെ നാളത്തെ ആഘോഷത്തിനായിട്ടത് ഉപയോഗിക്കുമായിരുന്നു.   അവര്‍ക്ക് മാത്രമല്ല പത്രക്കാര്‍ക്കും ചാനലുകാര്‍ക്കും….

       അവര്‍ അര്‍ദ്ധപ്രജ്ഞരായി, എന്തു പറയണം, എന്തു ചെയ്യണം, എന്തു ചോദിക്കണം എന്ന് അറിയാത്ത അവസ്ഥയാലായി.

       നിങ്ങളുടെ പേരിലുള്ള ആരോപണം അധികനാള്‍ നില നില്‍ക്കില്ല. നമ്മള്‍ അടുത്ത നടപടിയിലേക്ക് പോവുകയാണ്. നിങ്ങള്‍ക്ക് എന്താവശ്യത്തിനും ഈ നമ്പറിലേക്ക് വിളിക്കാം. ഇനി നിങ്ങളുടെ മുന്നില്‍ ഞങ്ങളുടെ വഴികള്‍ തുറന്നിടുകയാണ,് സുദേവ് നിവേദിത…  നിങ്ങള്‍ ഇപ്പോള്‍ ഞങ്ങളുടെ ഭാഗമാണ്…

***

       നിവേദിതക്ക് കിട്ടിയിരുന്ന ഫോണിലേക്ക് ഒരു ലാന്‍റ് ലൈനില്‍ നിന്നും വിളി വന്നു. അവള്‍ക്ക് അച്ഛന്‍റെ ശബ്ദം സാന്ത്വനമായി.

       മോളെ…സുഖമല്ലെ…?  രാത്രയില്‍ പോലീസുകാരു വന്നിരുന്നു.  ഇത്തിരി റാഷായിട്ടൊക്കെ ചോദ്യങ്ങള്‍ ചോദിച്ചു….. ഞങ്ങള്‍ക്ക് അറിയില്ലെന്നും മകള്‍ അങ്ങനെയുള്ള ആളല്ലെന്നും പറഞ്ഞു.  അവരിവിടെ അരിച്ചു പെറുക്കി നടന്നു. ഞങ്ങള്‍ക്ക് പേടിയൊന്നും തോന്നിയില്ല…ഇപ്പോള്‍ ഒരു പയ്യന്‍ വന്ന് ഈ നമ്പര്‍ തന്ന് ബൂത്തില്‍ പോയി വിളിക്കാന്‍ പറഞ്ഞു… അവന്‍ ദേ അവിടെ  നോക്കി നില്‍ക്കുന്നുണ്ട്….

       സുദേവിന്‍റെ ഫോണില്‍ അമ്മ വിളിച്ചു.  അതും ബൂത്തിലെ നമ്പറില്‍ നിന്നു തന്നെ.

       മോനെ…

       രണ്ടു നിശ്ചല ജലാശയങ്ങളെ പോലെയായി സുദേവും നിവേദിതയും. ഒന്നിനെപ്പറ്റിയും ചിന്തിച്ചില്ല, പ്രത്യേകിച്ച്  ഒന്നിനെപ്പറ്റിയും അറിഞ്ഞില്ല.  എന്തെങ്കിലും അറിയാനായി കൂടെക്കൂടെ വാര്‍ത്താ ചാനലുകള്‍ വച്ചു.  അവര്‍ക്ക് വേണ്ടതൊന്നുമില്ലെന്ന് കാണുമ്പോള്‍ ഓഫ് ചെയ്ത് വെറുതെയിരുന്നു.  മൂന്നു ദിവസങ്ങള്‍, അവിടെയുള്ളെതെന്തെങ്കിലും, എന്തെല്ലാമോ പേരുകളില്‍ നിവേദിത വേവിച്ചു, ചിലപ്പോള്‍ സുദേവ് സഹായിച്ചു.  വേവിച്ചതൊക്കെ തിന്നു.  കുളിച്ചു ഉറങ്ങി, ഒരു കട്ടിലില്‍ കിടന്നു തന്നെ.  ഒരിക്കല്‍ പോലും അവര്‍ക്ക് സ്പര്‍ശിക്കണമെന്നു തോന്നിയില്ല.  അവരുടെ ഹൃദയങ്ങള്‍ പരസ്പരം ബന്ധിതമായിരുന്നെന്ന കാര്യം കൂടി മറന്നു.

       ദിവസത്തില്‍ രണ്ടു നേരവും ലത വിളിച്ചു, സുദേവിനെ അമ്മയും നിവേദിതയെ അച്ഛനും  മൂന്നു ദിവസവും വിളിച്ചു.  ആരും പ്രത്യേകിച്ച് ഒന്നും പറഞ്ഞില്ല.  അവരുടെ ജീവിതങ്ങളും പുതുതായിട്ട് എന്തെങ്കിലും ചെയ്യുന്നതായിട്ട് പറഞ്ഞില്ല.

       നാലാമതു നാള്‍ പുലര്‍ച്ചെ അവരുടെ വീടിനു മുന്നില്‍ ഒരു വാഹനം എത്തിയതവര്‍ അറിഞ്ഞു.  അവര്‍ ഉണര്‍ന്നു കട്ടിലില്‍ തന്നെ കിടക്കുകയായിരുന്നു.  ആദ്യം ഒന്നും തോന്നിയില്ലെങ്കിലും അടുത്ത നിമിഷം അവരില്‍ ഒരു ഞെട്ടല്‍ പടര്‍ന്നു കയറി.  ആയുധം എന്തെങ്കിലും വേണമെ എന്ന് സുദേവ് ചിന്തിച്ചു. അപകടം മണക്കുന്നുണ്ടോയെന്ന് നിവോദിത ശ്രദ്ധിച്ചു.

       സാര്‍…സുദേവ് സാര്‍…

       മലയാളത്തിലുള്ള ശബ്ദം.  മുറ്റത്ത് ഒരാളുടെ പാദപതനമേ കേട്ടുള്ളൂവെന്ന് അവന്‍ ശ്രദ്ധിച്ചു.  വസ്ത്രങ്ങുടെ ചലന ശബ്ദങ്ങള്‍ പോലും കേള്‍പ്പിക്കാതെ അവരെഴുന്നേറ്റൂ. കിടപ്പു മുറിയുടെ ജനാല്‍പ്പാളിയെ ശബ്ദമില്ലാതെ തുറന്ന് പുറത്തു നോക്കി.  വാഹനത്തില്‍ ആരുമില്ല.  മുറ്റത്ത് ഒരാള്‍ മാത്രം

       അയാള്‍ വീണ്ടും വിളിച്ചു.

       സാര്‍, സുദേവ് സാര്‍…

       സുദേവ് വാതില്‍ തുറന്നു.  നിവേദിതയേക്കാള്‍ ചെറുപ്പമായ ഒരു യുവാവ്.

       സാര്‍,  ഞാന്‍ ജോസാണ്…ഈ വീട് നിങ്ങള്‍ക്ക് ഒരുക്കി വച്ചത് ഞാനാണ്…സാധനങ്ങള്‍ വാങ്ങി വച്ചത് ഞാനാണ്…ഇവിടെയെല്ലാം അടിച്ചുവാരി വൃത്തിയാക്കിയത് ഞാനാണ്… ഈ വീടും സ്ഥലവും എന്‍റെ എളേപ്പെന്‍റെയാണ്…

       അവന്‍ ഒറ്റ ശ്വാസത്തില്‍ അവനെ പരിചയപ്പെടുത്തുവാനായിട്ട് അത്രയും പറഞ്ഞു..

       വരൂ…

       കതക് തുറന്ന് കൊടുത്ത് സുദേവ് പിന്‍ വാങ്ങിയപ്പോള്‍ ജോസ് ജീപ്പില്‍ നിന്നും കുറെ പ്ലാസ്റ്റിക് ബാഗുകളെടുത്ത് അകത്തേക്ക് വന്നു.

       കുറച്ച് മീനും ഇറച്ചിയും മസാലുമൊക്കെ…

       ഓ…

       ഇവിടന്ന് പത്തു കിലോമീറ്റര്‍ മാറിയാണ് ഞാന്‍ താമസ്സിക്കുന്നത്…അവിടെ കുറച്ച് സ്ഥലമുണ്ട്… കൃഷിയാണ് കാപ്പിയും തെങ്ങും തന്നെ, ഇവിടത്തെ പോലെ. ഞാന്‍ മാത്രമേയുള്ള… ഇവിടയും നോക്കുന്നതും ഞാന്‍ തന്നയാ…

       ബഡ്റൂമിന്‍റെ വാതില്‍ക്കല്‍ തന്നെ നിന്ന് നിവേദിത അവനെ കണ്ടു.

       ഭയക്കേണ്ട ചേച്ചി… ഇതങ്ങ് ഫ്രിഡ്ജില്‍ വച്ചോ…

       അവള്‍ സുദേവിനെ നോക്കി, അവന്‍റെ മുഖം അതിനനുവദിക്കുന്നുണ്ടെന്ന് മനസ്സിലായപ്പോള്‍  ജോസിന്‍റെ കയ്യില്‍ നിന്നും ബാഗുകള്‍ വാങ്ങി.  ജോസ് ഒരു കെട്ടു പത്രങ്ങള്‍ സുദേവിനും കൊടുത്തു.

       മൂന്നു ദിവസത്തെ പത്രമുണ്ട്… ഇവിടത്തെ ടൗണില്‍ മലയാള പത്രം കിട്ടും…ഇവിട നിന്ന് പതിനഞ്ചു കിലോമീറ്ററുണ്ട് ടൗണിലേക്ക്…

       ഉം…

       സാറിന് ബൈക്കോടിക്കാന്‍ അറിയില്ലേ…

       ഉവ്വ്…

       എന്‍റെ ബൈക്ക് ഇവിടെ വയ്ക്കാം… ഇപ്പോള്‍ കൊണ്ടു വരും. എന്‍റെ പണിക്കാരനാണ്, ഇവിടത്തുകാരനാണ്… അവന്‍ ഇവിടെയും പണിക്ക് വരാറുണ്ട്…

       മുറ്റത്തേക്ക് ബൈക്ക് വരുന്നത് സുദേവ് കണ്ടു.  വന്ന ആള്‍ ബൈക്കിന്‍ നിന്നിറങ്ങി വന്ന് താക്കോലും ഒരു ബാഗും ജോസിന് കൊടുത്ത് പുറത്തിറങ്ങി.  ആയാള്‍ തൊടിയിലേക്ക് പോയി.  അയാളുടെ പോക്കും ശ്രദ്ധയും കണ്ടാല്‍ തന്നെ അറിയാം കൃഷിക്കാരനാണെന്ന്.

       സാര്‍, ഇത് ലാപ്ടോപ്പാണ്  ഇക്ക തരാന്‍ പറഞ്ഞു.

       ഇക്കയോ…

       ഉം…സാറിനെ വിളിക്കാറില്ലെ നൗഷാദിക്ക…

       നൗഷാദ്…

       സുദേവിന് ലതയും യഥാര്‍ത്ഥ പേരു കിട്ടിയിരിക്കുന്നു.  അവന്‍ നിവേദിതയെ നോക്കി.  അവളുടെ മുഖത്ത് ഒരു വെളിച്ചും വീഴുന്നു, ഇവിടെയെത്തി ആദ്യമായി.

       ജോസു കൊടുത്ത ബാഗുമായിട്ടവള്‍ അകത്തേക്കു പോയി. സുദേവ് ജോസും അഭിമുഖമായിരുന്നു.  സുദേവിന് തോന്നി കൂടുതലായെന്തൊക്കയോ അവനു പറയാനുണ്ടെന്ന്…

       നിവേദിത ഉണ്ടാക്കിയ കടുംചായ കുടിച്ച് അവര്‍ ജോസ് പറയുന്ന കഥ കേട്ടു.

       സാറിനോട് ഒരു കഥ പറഞ്ഞിട്ടുണ്ട്, ഇക്ക.  ഒരു സോമശേഖരന്‍ ഏ എസ് ഐയുടെ കഥ… ആത് ഇക്കയുടെ ബാപ്പയാണ്… ബാപ്പയുടെ പോര് അതല്ല.  ഉമ്മയുടെ പേരും അതല്ല… പക്ഷെ, കഥ നടക്കുന്നത് മങ്കാവുടിയിലാണ്,  അന്ന് ഇക്കയുടെ ബാപ്പ മങ്കാവുടി പോലീസ് സ്റ്റേഷനിലെ ഏ എസ് ഐ ആയിരുന്നു.  മുച്ചീട്ടുകളി സംഘത്തിന്‍റെ കഥ നടക്കുന്നത് ആ പോലീസ് സ്റ്റേഷന്‍ അതിര്‍ത്തിയാല്‍ തന്നെ ആയിരുന്നു.  ഇക്ക, ബാപ്പയുടെ മരണത്തിന്‍റെ ഔദാര്യത്തിലാണ് ജോലിക്ക് കയറിയത്.. പോലീസില്‍ തന്നെ, പോലീസുകാരനായിട്ടല്ല.  സര്‍ക്കില്‍ ഓഫീസിലെ ക്ലാര്‍ക്കായിട്ട്, ഇപ്പോള്‍ റൈറ്ററാണ്…

       നൗഷാദ,് ഒരു പക്ഷെ, സോമശേരന്‍റെ കഥ കേട്ടയുടനെ അന്വേഷിച്ചിരുന്നെങ്കില്‍ കണ്ടെത്താന്‍ കഴിയുമായിരുന്നു…പക്ഷെ,  കണ്ടെത്തിയിട്ടും എന്തു കാര്യമെന്ന്  ചിന്തിച്ചിരുന്നു.  അറിയേണ്ടിയിരുന്നതും അറിഞ്ഞിട്ടുള്ളതും ലാസറലിയെ കുറിച്ചായിരുന്നു.

       ഞാന്‍ മങ്കാവുടിക്കാരന്‍ തന്നെയാണ്…എനിക്കും ലാസറലിയുമായി ബന്ധിച്ചൊരു കഥയുണ്ട്.  അത് പിന്നീട് പറയാം…. ഇപ്പോള്‍ പോകണം, ഇത്തിരി തിരക്കുണ്ട്….. സാറ് അത്യാവശ്യത്തിന് ടൗണിലൊക്കെ പോകണം….. ഇവിടെ മലയാളികള്‍ കുറവാണ്….. ഒള്ളവരൊന്നും നിങ്ങളെ തിരിച്ചറിയില്ല….. എങ്കിലും അധികം ആര്‍ക്കും മുഖം കൊടുക്കണ്ട….. പിന്നെ എന്തു വേണമെങ്കിലും എന്നെ വിളിച്ചാല്‍ മതി….. ഇവിടത്തുകാരൊന്നും എന്നോട് അത്ര പെട്ടന്നൊന്നും മുട്ടില്ല…

       അതു ശരിയാണെന്ന് സുദേവിന് തോന്നി.  ഉറച്ച കൈകാലുകളും വിരിഞ്ഞ നെഞ്ചും തീഷ്ണമായ കണ്ണുകളും ജോസിന്‍റെ സംസാരം പോലെയല്ല.

***

       ലത സുദേവിനെ വിളിച്ചു.

       സുദേവ്, ജോസ് വിവരങ്ങള്‍ തന്നില്ലെ… നിങ്ങളുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ കെട്ടടങ്ങുന്നതായിട്ടാണ് കാണുന്നത്.  ആ ആന്വേഷണ സംഘത്തില്‍ എനിക്ക് വേണ്ടപ്പട്ടവരുണ്ട്.  എന്തോ വളരെ പ്രധാനപ്പെട്ട കാര്യം മറച്ചു വയ്ക്കാന്‍ നിങ്ങളെ ബലിയാടാക്കാന്‍ ശ്രമിച്ചതാണ്. പക്ഷെ, നിങ്ങളെ കിട്ടിയില്ലെന്ന് മാത്രമല്ല, അവിടെ നിന്നും അവര്‍ക്ക് വേണ്ടതൊന്നും കിട്ടിയില്ല… കാര്യങ്ങള്‍ മെന്നഞ്ഞ് ചേര്‍ക്കാന്‍ പല ഉദ്ദ്യാഗസ്ഥര്‍ക്കും താല്പര്യവുമില്ലായിരുന്നു.  ആ മിഷനില്‍ താല്പര്യമില്ലാത്ത ഓഫീസര്‍മാരുമുണ്ടായിരുന്നു.  ഒരു കാര്യ കെട്ടി ചമക്കാനാണെങ്കില്‍ എല്ലവരുടേയും സപ്പോര്‍ട്ടു വേണം.  പണവും മദ്യവും പെണ്ണും കൊടുത്താണ് കാര്യങ്ങള്‍ നടപ്പാക്കുന്നത്, നേരത്തെ ആലോചിച്ച് തീരുമാനിച്ച് തിരക്കഥയുണ്ടാക്കിയാണ് ഇറങ്ങുന്നത്.  ഇവിടെ അതുണ്ടായില്ല.  വേഗത്തില്‍ ചെയ്തു തീര്‍ക്കാന്‍ ശ്രമിച്ചതാണ്.  വിജയിച്ചില്ല. താഴേക്കിടയിലുള്ള ഉദ്ദ്യോഗസ്ഥര്‍ക്ക് അത് മന്ത്രിയുടെ ഒരു തട്ടിപ്പാണെന്ന് മനസ്സിലാവുകയും ചെയ്തിരുന്നു.  പക്ഷെ, നമുക്കങ്ങിനെ കണ്ട് ഒതുങ്ങിയിരിക്കാറായിട്ടില്ല.  നിങ്ങള്‍ തല്ക്കാലം അവിടെ തന്നെ നില്‍ക്കുക….. വേണ്ടത് ഞാന്‍ അറിയിച്ചു കൊണ്ടിരിക്കാം…… പക്ഷെ, ഒന്നുണ്ട്.  രണ്ടു പേരുടേയും എഴുത്തുകള്‍ മുടക്കരുത്.  ഇത് എഴുത്തിനുള്ള ഒരു അവധി താമസ്സമായി കാണുക… ലാസറിടത്തു നിന്നും ഒളിഞ്ഞു കണ്ടതെല്ലാം സമൂഹത്തെ അറിയിക്കാന്‍ ക്രിയേറ്റീവായൊരു സൃഷ്ടി ഞങ്ങള്‍ പ്രതീക്ഷിക്കുന്നുണ്ട്…ഓക്കെ…

       ഏസ്…

       ഏസ് എന്ന് പറഞ്ഞ് ഫോണ്‍ ഓഫ് ചെയ്തപ്പോഴാണ് സുദേവ് എഴുത്തിനെ കുറിച്ച് ഓര്‍മ്മിച്ചതു തന്നെ, താനൊരു എഴുത്തുകാരനാണെന്നും, എഴുതിയിട്ടുണ്ടെന്നുമുള്ള കാര്യങ്ങളും.  സുദേവ് എന്ന വ്യക്തിയുടെ ഐഡന്‍റിറ്റി തന്നെ മറന്നിരിക്കുകയായിരുന്നു.

       സുദേവ് അടുക്കളയിലെത്തിയപ്പോള്‍ നിവേദിത തിരക്കു കൂട്ടിയുള്ള പണിയിലായിരുന്നു.  കുറച്ചു നേരം നോക്കി നിന്നു. പിന്നെ എന്തെല്ലാമോ സഹായങ്ങള്‍ ചോയ്ത കൊടുത്തു.  ഇപ്പോള്‍ അവര്‍ പരസ്പരം സാമിപ്യം അറിയുന്നുണ്ട്. ഇടക്ക് നിവേദിത സുദേവിന്‍റെ കണ്ണുകളില്‍ നോക്കി മന്ദഹസിച്ചു, അവനും.

       നമുക്കൊന്നു ടൗണില്‍ പോയാലോ…..?

       സുദേവ് ചോദിച്ചു.

       ഉം..

       അവളുടെ മുഖം പറയുന്നു സന്തോഷമായെന്ന്.

       കനം കുറച്ച് മൊരിച്ചെടുത്ത ദോശ അടുക്കളയില്‍ ഇരുന്നു തന്നെ അവര്‍ കഴിച്ചു.  നിവേദിത ദോശയുണ്ടാക്കിയപ്പോള്‍ മിക്സിയില്‍ അടിച്ച് ചമ്മന്തി ഉണ്ടാക്കിയത് സുദേവായിരുന്നു.  അതിന്‍റെ കൂട്ടുകളെപ്പറ്റി അവന്‍ അവളോട്  ചോദിച്ചിരുന്നു. കൈത്തഴക്കത്തോടെ തന്നെയാണ് തേങ്ങ ചെരകുന്നതെന്ന് അവള്‍ ശ്രദ്ധിച്ചിരുന്നു.

       ടൗണിലേക്കുള്ള പതിനഞ്ചു കിലോമീറ്ററും ടാര്‍ വിരിക്കാത്ത വഴിയാണ്.  എങ്കിലും മണ്ണൊലിച്ച് പോഴി അപകടകാരിയല്ല. വഴി ചെന്നു ചേരുന്നിടത്ത് ഒരു നാല്‍ക്കവലയാണ്.  അവര്‍ വന്ന വഴിയ്ക്കു നേരെ എതിരായിട്ട് ഒരു ചെമ്മണ്‍പാത കൂടി വന്നു ചോരുന്നുണ്ട്, ചേരുന്നത് ടാര്‍ വിരിച്ച പാതയിലാണ്. കുറെ കടകള്‍, പച്ചക്കറി ചന്ത, കാഴ്ചക്ക് പത്തോ നൂറോ മനുഷ്യര്‍…

       ടൗണില്‍ എത്തുന്നതിനിടയില്‍ ഒറ്റ വാഹനവും അവര്‍ കണ്ടില്ല. തലയിലും മുതുകത്തും വലിയ ഭാണ്ഡങ്ങള്‍ കെട്ടി വച്ചു പോകുന്ന നാലഞ്ച് ആളുകളെ കണ്ടു.  

       അവര്‍ വെറുതെ ചന്തയിലൂടെ നടന്നു.  ജീവനുള്ള പച്ചക്കറികള്‍,  ഉണങ്ങിയ മീനുകള്‍, ഇറച്ചിക്കട,  അവര്‍ക്ക് മനസ്സിലാകാത്ത ഭാഷയും.

       രണ്ടു ഹോട്ടലുകളുണ്ട്, അവിടെയിരുന്നു ഭക്ഷണം കഴിക്കുന്നതില്‍ സ്ത്രീകളുമുണ്ട്… സാമ്പാറും ദോശയും പച്ചരിച്ചോറും… അവര്‍ ഒരു ഹോട്ടലില്‍ കയറി ചായ കുടിച്ചു. പത്തോ നൂറോ ഇനം മരുന്നുകള്‍ മാത്രമുള്ള മൊഡിക്കല്‍ സ്റ്റോറില്‍ നിന്നും നിവേദിതക്ക് പാരാസെറ്റമോള്‍ ഗുളിക വാങ്ങിച്ചു. ഒരു മണിക്കൂറോളം ടൗണില്‍ കറങ്ങി നടന്നിട്ടും കണ്ടത് മൂന്നു നാഷനല്‍ പെര്‍മിറ്റ് ലോറിയും രണ്ടു കാറുകളും ഒരു ബൈക്കും മാത്രമായിരുന്നു.  പ്രത്യേകിച്ച് കിട്ടിയത് ഒരു ദിവസത്തെ പത്രമാണ്, മലയാള മനോരമയും മാതൃഭൂമിയും.

       താമസ്സിക്കുന്നിടത്ത് തിരിച്ചെത്തി ഉച്ചഭക്ഷണം കഴിഞ്ഞ് വിശ്രമിക്കുമ്പോള്‍ നിവേദിതക്ക് കാപ്പി പൂവിന്‍റെ ഗന്ധം കിട്ടി.  അവള്‍ പുറത്തിറങ്ങി ആദ്യം പൂത്ത കാപ്പിച്ചെടി തേടി നടന്നു.  മുറ്റത്തേക്ക് തല നീട്ടി നില്‍ക്കുന്നവര്‍ക്ക് പിറകില്‍ നല്ല വലിപ്പമുളളവളാണ് പൂത്തു തുടങ്ങിയത്. അതിനടുത്തെത്തി പൂവിനെ മണപ്പിച്ച് നില്‍ക്കുമ്പോള്‍ അവള്‍ക്ക് പിറകില്‍ നിന്ന് സുദേവിന്‍റെ മണവും കിട്ടി. അവള്‍ തിരിഞ്ഞു നോക്കി. അവിടെയെത്തി ആദ്യമായിട്ടാണവള്‍ സുദേവിന്‍റെ കണ്ണുകളില്‍ സൂക്ഷ്മമായി നോക്കുന്നത്.

       എന്തേ എന്നവള്‍ കണ്ണുകളാല്‍ ചോദിച്ചു.

       എന്നോട് ദേഷ്യമാണോ….?

       എന്തിന്…?

       ഇങ്ങിനെയൊരു സാഹചര്യത്തില്‍ കൊണ്ടെത്തിച്ചതിന്…

       നിവേദിത അടക്കി നിര്‍ത്തിയിരുന്നതെല്ലാം തകര്‍ന്നു പോയി.  അവള്‍ വിങ്ങിപ്പൊട്ടി കരഞ്ഞു.  അവന്‍റെ ദേഹത്തേക്ക് ചേര്‍ന്ന്, മാറില്‍ തല ചേര്‍ത്തിട്ടും അടക്കാന്‍ കഴിയാതെ അവനെ ശക്തിയായി പുണര്‍ന്ന് കരഞ്ഞു.  കരഞ്ഞു കഴിഞ്ഞ് മനസ്സ് ശാന്തമായപ്പോള്‍ പറഞ്ഞു.

       ഇല്ല.

***

       ലതയെന്ന നൗഷാദ്.

       സുദേവ്, നിങ്ങള്‍ എന്നെയിതേവരെ വിളിച്ചില്ല. അവിടം അത്രയ്ക്ക് ഇഷ്ടമായോ…ജോസ് പലകാര്യങ്ങളും സംസാരിച്ചെന്ന് പറഞ്ഞു. അതെല്ലാം ശരികളാണ്.

       സുദേവ് നിശബ്ദനായിരുന്നു കേട്ടു.  നിവേദിതക്ക് കേള്‍ക്കാനായി ഫോണ്‍ ലൗഡ്സ്പീക്കറില്‍ ഇട്ടു.

       നിങ്ങള്‍ക്കെതിരെയുള്ള ആക്രമണം ആസൂത്രിതവും  കൃത്യമായിട്ടുമാണ് ചെയ്തത്. പക്ഷെ, അതു നമ്മള്‍ വിചാരിച്ചതു പോലെ ലാസറലിക്കു വേണ്ടിയല്ല, നമ്മുടെ മന്ത്രിക്കു വേണ്ടിയുമല്ല.  സുദേവ് കുഞ്ഞാറുമേരിയെ കണ്ടതു കൊണ്ടുമല്ല.  മണികണ്ഠന്‍റെ മരണം പോലും നമ്മള്‍ ഉദ്ദേശിച്ചതു പോലെ നമ്മളുമായി ബന്ധിച്ചുള്ളതല്ല.  നമ്മുടെ ജനാധിപത്യ മുഖ്യഭരണാധികാരിയും കൂട്ടരും നടത്തിയിരിക്കുന്ന വലിയ ഒരു അഴിമതിയുടെ കഥ മൂന്നു മാസമായിട്ട് പത്രമാധ്യമങ്ങളില്‍ നിറഞ്ഞു നില്‍ക്കുന്നില്ലേ… അതില്‍ നിന്നും പൊതു ജനത്തിന്‍റെ ശദ്ധ്ര തിരിച്ചു വിടുന്നതിനുവേണ്ടി ലാസറലി ചെയ്തൊരു ഉപഹാരമായിരുന്നു.  വധം തന്നെയായിരുന്നു അവരുടെ ഉദ്ദേശം.  എറ്റുമുട്ടലില്‍ മരിച്ചു വെന്നു വരുത്തി തിര്‍ക്കുക. മാവോയിസ്റ്റുകളെ ഒതുക്കുന്നതിനാണ് മിഷന്‍.  ആ മിഷനില്‍ നിരപരാധികളെ കുരിശിലേറ്റുന്നതിനോട് എതിര്‍പ്പുള്ള ഒരു ഓഫീസറുണ്ട്  അയാളുടെ വിയോജിപ്പാണ് ന്യൂസ് പുറത്തു വരാന്‍ കാരണം.  എനിക്ക് വിവരം കിട്ടിയതും അതു കൊണ്ടാണ്.  അവരുടെയൊക്കെ ക്രൂരതക്ക് നമ്മള്‍ മറുപടി കൊടുക്കുകയാണ്.  ജോസ് ലാപ്ടോപ്പ് തന്നിട്ടില്ലെ…

       ഉണ്ട്…

       ഇപ്പോള്‍ തന്നെ ഫെയ്സ് ബുക്കില്‍ കയറി നോക്കണം. സുദേവിന്‍റെ ഒരു സുഹൃത്താണ് വികടന്‍….. കൂനുള്ള ഒരു കറുക്കന്‍റെ സ്കെച്ചാണ് മുഖചിത്രം. അയ്യായിരത്തിനടുത്ത് സുഹൃത്തുക്കളുണ്ടതിന്, പതിനായിരത്തോളം ഫോളോവേഴ്സുമുണ്ട്. ഇന്നലെ പോസ്റ്റു ചെയ്ത ഒരു വീഡിയോക്ക്  പതിനാലായിരം കാണികളെ കിട്ടിയിട്ടുണ്ട്. കമന്‍റുകള്‍ കുറവാണ്, ഭയം കൊണ്ടാകാം. കാണുക… നാളെ ടിവിയിലും ദിനപ്പത്രങ്ങളിലും ന്യൂസുണ്ടാകും.

       നൗഷാദ് ഫോണ്‍ ഓഫു ചോയ്തപ്പോള്‍ സുദേവ് വികടനെ കുറിച്ച് ഓര്‍മ്മിച്ചു വിലകുറഞ്ഞ തമാശകളും കോമിക്കുകളും കാണിച്ചിരുന്ന ഒരു സൈറ്റായിരുന്നു. അതില്‍ വരുന്ന കമന്‍റുകളും തരം താണതായി തോന്നിയട്ടുണ്ട്, സുദേവ് അത് ശദ്ധിക്കാറില്ലായിരുന്നു.

       വികടനിലെ ദൃശ്യങ്ങള്‍ അവര്‍ക്കു മുന്നില്‍ വ്യക്തമായി വന്നു.  ജനാധിപത്യ മുഖ്യഭരണാധികാരിമായുള്ള ലാസറലിയുടെ വീതം വക്കലിന്‍റെ ദൃശ്യങ്ങള്‍, യുവതുര്‍ക്കിയുടെ ഷാഹിനയുമായുള്ള ദൃശ്യങ്ങള്‍, ആഭ്യന്തര പുത്രന്‍റെ മഴ നിറ യാത്രകള്‍… ഓരോ കാഴ്ചകളും ഒരു സെക്കന്‍റുകള്‍ മാത്രമാണുള്ളത്.  വളരെ വിശദമായ കാപ്ഷനുകളും…

       അപ്പോള്‍ തന്നെ അവര്‍ വാര്‍ത്താ ചാനലുകള്‍ വഴി തേടി നടന്നു.  മാധ്യമ വാര്‍ത്ത ആയിട്ടില്ല.  പക്ഷെ, ആഗോളമായി പതിനായിരങ്ങള്‍ കാണുന്നുണ്ടെന്ന് അവര്‍ കണക്കുകൂട്ടി.  അടുത്ത ദിനങ്ങളില്‍ ഒരു സ്പോടനമായത് പ്രവിശ്യാ രാഷ്ടീയ മണ്ഡലമാകെ നിറയും.

       കാണാം ഇനി നിറകാഴ്ചകള്‍…

       നിവേദിതക്കും സുദേവിനും മനസ്സ് കുളിര്‍ത്തു.  പക്ഷെ, അടുത്ത നിമിഷം അവര്‍ ഭയന്നു.  അതിന്‍റെ പ്രതികരണങ്ങള്‍ ഏറ്റവും ആദ്യമെത്തുന്നത് അവരുടെ വീടുകളിലായിരിക്കും.

       സുദേവ് നൗഷാദിനെ വിളിച്ചു.

       നൗഷാദ് പറഞ്ഞു.

       ഞങ്ങള്‍ നോക്കിക്കൊണ്ടാണിരിക്കുന്നത്, അവര്‍ക്കു വേണ്ട സുരക്ഷിത മാര്‍ഗ്ഗങ്ങള്‍ സ്വീകരിച്ചിട്ടുമുണ്ട്.  അവരുടെ ജീവിതത്തിന് ഒരു ബുദ്ധിമുട്ടുകളുമണ്ടാകില്ല.  ആളുകൊണ്ടും അര്‍ത്ഥം കൊണ്ടും നമ്മള്‍ സമ്പന്നരാണ്.

       അര്‍ത്ഥം….?

       അതെ, അര്‍ത്ഥം തന്നെ. ഞങ്ങളാരും അദ്ധ്വാനിച്ച ധനമല്ലത്….. ലാസറിടത്തു നിന്നും കവര്‍ന്നതാണ്… രത്നങ്ങള്‍ കൊടുത്ത്…കൊടുത്ത രത്നങ്ങളൊന്നും യഥാര്‍ത്ഥ രത്നങ്ങളായിരുന്നില്ല.

       രത്നവ്യാപാരിയുടെ മുഖം സുദേവിന്‍റെ മനസ്സില്‍ തെളിഞ്ഞു വന്നു.  റിസോര്‍ട്ടിലെ ആഘോഷ പാര്‍ട്ടിയില്‍ ആ മുഖം കണ്ടപ്പോള്‍ മറ്റെവിടയോ കണ്ട ഓര്‍മ്മയുണ്ടെന്ന് നിവേദിത പറഞ്ഞ കാര്യവും ഓര്‍മ്മിച്ചു.

       അവള്‍ പറഞ്ഞു.

       അയാള്‍ നമുക്കിടയില്‍ തന്നെ ഉണ്ടായിരുന്നു.

***

       സ്ഥലകാലങ്ങള്‍ മറന്നുള്ള ഉറക്കമായിരുന്നു സുദേവിനും നിവേദിതക്കും.  അര്‍ദ്ധരാത്രികഴിഞ്ഞപ്പോള്‍ മുതല്‍ ശക്തിയായ മഴ പെയ്തു കൊണ്ടിരുന്നു.  സ്വതവെ ഉണ്ടായിരുന്ന തണുപ്പ് അധികമായി. ഒരു പുതപ്പിനുള്ളില്‍ അവര്‍ പുണര്‍ന്നു കിടന്നു.  വസ്ത്രങ്ങളെ നിരാകരിച്ച,് ദേഹത്തിന്‍റെ ചൂടിനെ പരസ്പരം കൊടുത്ത,് പരസ്പരം സ്വീകരിച്ച് മന്ദം മന്ദം ഗാഢമായ നിദ്രയിലേക്ക് പോകുകയായിരുന്നു.

       നേരും പുലര്‍ന്നു ഉണര്‍ന്നപ്പോള്‍ മഴ നിലച്ചിരിക്കുന്നു.  അവരുടെ മനസ്സുകളും അന്തരീക്ഷവും തണുത്തിരിക്കുന്നു.  നിവേദിത പറഞ്ഞു.

       നമുക്കൊരു അമ്പലത്തില്‍ പോകണം…..

       ഇവിടയോ…..?

       ഉം… നിങ്ങള്‍ക്ക് വിശ്വാസമില്ലായിരിക്കാം…എനിക്ക് ചെറിയൊരു വിശ്വാസമുണ്ട്…അവിടെയെത്തിയാല്‍ എന്‍റെ ഭാരങ്ങളൊക്കെ ഇറക്കി വയ്ക്കാന്‍ കഴിയുമെന്ന വിശ്വാസം…..

       ജോസ് പറഞ്ഞു.

       അമ്പലമൊന്നും അടുത്തില്ല. പക്ഷെ, ഒരു കോവിലുണ്ട്….കുറച്ച് ഉള്ളിലേയ്ക്ക മാറിയാണ്, മാരിയമ്മന്‍ കോവില്‍…

       ഒരു വലിയ വൃക്ഷച്ചുവട്ടില്‍ ഒരു പ്രതിമ,  ആരോ രാവിലെ തന്നെ അതിന്‍റെ മുകളില്‍ കുറെ പൂക്കള്‍ വിതറിയിട്ടുണ്ട്….പൂജിച്ചതാകാം.

       നിവേദിത കണ്ണടച്ചു നിന്നു പ്രാര്‍ത്ഥിച്ചു. സുദേവും ജോസും കണ്ടു നിന്നു.  പ്രാര്‍ത്ഥന കഴിഞ്ഞ് ജോസ് കൊണ്ടു വന്നു കൊടുത്ത താലി, ചുരിദാര്‍ ഷാളില്‍ നിന്നും പിഴുതെടുത്ത നൂലില്‍ കോര്‍ത്ത് സൂദേവ് അവളുടെ കഴുത്തില്‍ അണിയിച്ചു.

***

       പ്രചണ്ഡമായൊരു പ്രകമ്പനമാണ് വികടന്‍ പ്രവിശ്യയാകെ ഉണ്ടാക്കിയത്.  ആറുമാസക്കാലം നീണ്ടു നിന്ന പേമാരിയും ഇടിയും കാറ്റും പോലെ.  ഉരുള്‍ പൊട്ടലില്‍ വന്‍ മലകള്‍ തകര്‍ന്നു.  താഴ് നിലങ്ങളില്‍ വെള്ളം നിറഞ്ഞു. വന്‍ മരങ്ങള്‍ പോലും കടപുഴക്കി വീണു,  ശക്തിയായ വെള്ളപ്പാച്ചിലില്‍ ഒഴുകി അന്യദേശങ്ങളില്‍ അടിഞ്ഞു.  ഇടിയുടെ ആഘാതത്തില്‍ വന്‍ ബംഗ്ലാവുകള്‍ പോലും തകര്‍ന്നു വീണു. മിന്നലില്‍ കത്തിയമര്‍ന്നു.

       പത്ര-ദൃശ്യമാധ്യമങ്ങള്‍ക്ക് പൂരമായിരുന്നു.  ആന എഴുന്നള്ളിപ്പുകളും, കുട തോരണങ്ങളും, മേളക്കൊഴുപ്പും, കുട മാറ്റങ്ങളും, നിറഭേങ്ങളും, പുരുഷാരവും….  വന്‍കിട പരസ്യങ്ങള്‍ വഴി കോടികളുടെ വരവും. 

       പ്രവിശ്യയിലെ ഭരണം തകര്‍ന്നു, പ്രതിപക്ഷത്തിന് ഭൂരിപക്ഷം തെളിയിക്കാനാകാതെ വന്നു.

രാഷ്ട്രപതി ഭരിക്കാന്‍ തീരുമാനിച്ചു.    ഡോ. ലാസറലി രാജ ഗ്രൂപ്പിന്‍റെ തായ് വേരുകള്‍ പോലും ദ്രവിച്ച് പടര്‍ന്നു പന്തലിച്ചു നിന്നിരുന്ന ഇലകള്‍ കൊഴിഞ്ഞ് ശിഖരങ്ങള്‍ കരിഞ്ഞ് നിപതിച്ചു.  സ്വത്തുവഹകള്‍ സര്‍ക്കാര്‍ കണ്ടു കെട്ടി.

***

       ഒരു വര്‍ഷം കഴിഞ്ഞ് തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു.  ഇന്ന് വ്യവസായ നഗരിയിലെ പ്രസ്സ് ക്ലബ്ബില്‍ രണ്ടു പുസ്തകങ്ങളുടെ പ്രകാശനം നടക്കുകയാണ് .  സുദേവിന്‍റെ നൂറ്റിയൊന്ന് ചെറുകഥകളടങ്ങിയ സമാഹാരത്തിന്‍റെയും കേട്ടെഴുത്തുകാരന്‍റെ ഒളികാഴ്ചകളെന്ന നോവലിന്‍റെയും. സുദേവിന്‍റെയും നിവേദിതയുടേയും സഹപ്രവര്‍ത്തകരും എഴുത്തു സുഹൃത്തുക്കളും വായനക്കാരും ബന്ധുക്കളും എത്തിച്ചേര്‍ന്നപ്പോഴേക്കും ഹാള്‍ നിറഞ്ഞു കഴിഞ്ഞു.  പ്രസ്സ് ക്ലബ്ബ് പ്രസിഡന്‍റ് ഒരു സഹൃദയന് കൊടുത്തു കൊണ്ടാണ് പ്രകാശന കര്‍മ്മ നിര്‍വ്വഹിക്കുന്നത്.  അവര്‍ ആ സഹൃദയനെ കാത്തിരിക്കുകയാണ്.

       നിവേദിത അക്ഷമയായി വാച്ചില്‍ നോക്കിയിരുന്നപ്പോള്‍ സദസ്സില്‍ കരഘോഷം മുഴങ്ങി. അവരുടെ പ്രധാന അതിഥിയായ സഹൃദയന്‍ ഹാളിലേക്ക് പ്രവേശിക്കുകയാണ്.  സുദേവ് അയാളെ കണ്ടു, ലാസറിടത്തു വച്ച് ഒന്നു രണ്ടു പ്രാവശ്യം പ്രച്ഛന്ന വേഷിതനായി കണ്ടിട്ടുള്ള രത്നവ്യാപാരി വേഷങ്ങളൊക്കെ അഴിച്ചു വച്ച്, സുസ്മേരവദനനായി……

@@@@@




Novel/നോവൽ / കേട്ടെഴുത്തുകാരന്‍റെ ഒളിക്കാഴ്ചകൾ / അദ്ധ്യാ‍യം  ഇരുപത്തിയഞ്ച്

ലാസറിടത്തേക്കുള്ള മടക്കയാത്രയില്‍, ബസ്സില്‍ ഇരുന്ന് കണ്ണടക്കുമ്പോഴൊക്കെ മെസ്സേജിലെ ദൃശ്യങ്ങള്‍ മുന്നില്‍ നടക്കുന്നതു പോലെ തോന്നി സുദേവിന്. ആ കൃത്യം നടന്നു കൊണ്ടിരിക്കുമ്പോള്‍ ജിനോയുടെ ആവശ്യ പ്രകാരം പകര്‍ത്തിക്കൊണ്ടിരിക്കുകയായിരുന്നിരിക്കണം.  ജിനോ തന്നെ ആര്‍ക്കെല്ലാമോ അയച്ചു കൊടുത്തിട്ടുമുണ്ട്.  അങ്ങിനെയെങ്കില്‍ അതൊരു മുന്നറിയിപ്പാണ്. ആര്‍ക്കുള്ളതാണെന്ന് ഇനി ആറിയാന്‍ കഴിയില്ല. ലത പറയുന്നതു ശരിയാണെങ്കില്‍ നാടാകെ പടര്‍ന്നു കഴിഞ്ഞിരിക്കുന്നു.  ഇതേ പോലുള്ള ദൃശ്യങ്ങള്‍ കണ്ട് ആസ്വദിക്കുന്ന ഒരു വിഭാഗം തന്നെ സമൂഹത്തില്‍ ഉണ്ടായിട്ടുണ്ട്.  പല ഭീകര സംഘടനകളുടേതുമായിട്ട് തല അറുക്കുന്നതും മറ്റു രീതികളില്‍ കൊല ചെയ്യുന്നതുമായ മെസ്സേജുകള്‍ വ്യാപകമായി കാഴ്ചക്ക് കിട്ടുന്നുമുണ്ട്.  അതേ പോലെ ഇതും വ്യാപകമായി കണ്ടു കഴിഞ്ഞിരിക്കുന്നു.

       ലാസറിടത്തെത്തി ബല്ലടിച്ച് അധികം കാത്തു നില്‍ക്കാതെ കുമുദം കതക് തുറന്നു.  കുമുദം പോകേണ്ട സമയം കഴിഞ്ഞിരിക്കുന്നു.  കുമുദമുള്ളപ്പോഴാണ് ബല്ലടിച്ച് കാത്ത് നില്‍ക്കേണ്ടി  വരുന്നത്.  അല്ലെങ്കില്‍ കൈയ്യിലുള്ള താക്കോല്‍ ഉപയോഗിച്ച് തുറക്കാം.  കുമുദമുണ്ടെങ്കല്‍ താക്കോല്‍ ഉപയോഗിക്കാതെ ഓടാമ്പല്‍ ഇട്ട് കതക് അടക്കും.  കുമുദത്തിന്‍റെ മുഖത്ത് സദാ ഉള്ള ഭാവങ്ങളല്ല.  എന്തോ പ്രത്യേകിച്ച് പറയാന്‍ കരുതിവച്ചിരിയ്ക്കും പോലെ.  അതുകൊണ്ടാകാം പോകാതിരുന്നത്. 

       ഉള്ളില്‍ കയറിയപ്പോള്‍ മറ്റൊറാള്‍ കൂടിയുണ്ട്.  സുദേവിന് പരിചയമില്ലാത്ത ഒരു യുവതി.  കെട്ടുകാഴ്ചകളും ആടകളും വിലകുറഞ്ഞുള്ള യുവതിയെ നോക്കി സുദേവ് ചിരിച്ചു.  അവളുടെ മറു ചിരിക്ക് ഒരാകര്‍ഷണീയതയുണ്ട്. 

       കുമുദം പറഞ്ഞു.

       ദീപ, വലിയ ബംഗ്ലാവിലെ സേര്‍വന്‍റാണ്.

       സുദേവ് അവളെ കണ്ടിട്ടില്ലെന്ന് ഓര്‍മ്മിച്ചു. 

       സാര്‍ കണ്ടിട്ടുണ്ടാകില്ല… എനിക്ക് അടുക്കളയിലും ഡൈയിനിംഗിലും പണിയില്ല… ഞാന്‍ ഷാഹിന മാമിന്‍റെയും ലൈല മാമിന്‍റെയും പേര്‍സണല്‍ സേര്‍വന്‍റാണ്…

       സുദേവിന് അതൊരു പുതിയ അറിവാണ്.

       ഓ…

       ദീപ സാറിനോട് പേശതുക്കു വന്തത്…

       പേശതുക്ക്…..?

       ആമാ… അതു മട്ടും താന്‍ ഞാന്‍ പരോകാതെയിരുന്തത്…

       ഓ… രണ്ടുമിനിട്ട് ഞാനിപ്പോള്‍ വരാം…..

       സുദേവ് ബഡ്റൂമില്‍ പോയി, ബാഗ് ടേബിളില്‍ വച്ച്, ബാത്ത് റൂമില്‍ പോയി മുഖം കഴുകി തുടത്ത് തിരികെ വന്നു.  മുഖം കഴുകി കഴിഞ്ഞപ്പോള്‍ അവന് ഉന്മേഷം കിട്ടിയതു പോലെ തോന്നി.

       ദീപയിരിക്ക്…

       വേണ്ട സാര്‍… ഞാന്‍ നിന്നോളാം…

       ഹേയ്… ദീപ ഇരിക്ക്… കുമുദവും ഇരിക്ക്….

       എന്താണ് ദീപെ….?

       ദീപ അവനടുത്ത് സെറ്റിയില്‍ തന്നെയിരുന്നു.  അത്ര അടുത്തിരിക്കുന്നത് പറയാനുള്ള കാര്യത്തിന്‍റെ പ്രാധാന്യം കുട്ടുന്നുണ്ടെന്ന് സുദേവിന് തോന്നി.

       കുമുദം സുദേവിന് ചായ കൊണ്ടു വന്നു.  അവള്‍ വീണ്ടും അടുക്കളയിലേക്ക് പോയി.

       നമുക്ക് ഇവിടെയിരുന്നാല്‍ മതിയോ…..?

       ഉം… കുമുദത്തിനറിയാവുന്ന കാര്യമാണ്…

       എന്‍റെ വീട് ആവോലിയിലാണ്, മൂവാറ്റുപുഴയ്ക്കടുത്ത്… ഇവിടെ രണ്ടു വര്‍ഷമായി…ബ്യൂട്ടീഷ്യനെ വേണമെന്ന് പരസ്യ കണ്ടിട്ടു വന്നതാണ്… എന്നെപ്പോലെ ഒരാളു കൂടിയുണ്ട്…. അവള് ഹണിയുടേയും ശിഖയുടേയും സേര്‍വന്‍റാണ്… ഞങ്ങള്‍ക്ക് അവരുടെ കാര്യങ്ങള്‍ മാത്രം നോക്കിയാല്‍ മതി.  ഭക്ഷണവും താമസ്സവുമൊക്കെ മറ്റ് സേര്‍വന്‍റുകളുടെ കൂടെയാണ്.  താമസ്സിക്കാന്‍ പ്രത്യേക സ്ഥലമുണ്ട്., ബംഗ്ലാവിന് പുറകില്‍ ഒരു തണ്ടിക… എല്ലാ സൗകര്യങ്ങളുമുണ്ട്… മൂന്നു മുറികളും… ഇപ്പോള്‍ ഞങ്ങള്‍ അഞ്ചു പേരുണ്ട്…. മൂന്നു പേരെ സാറു കണ്ടിട്ടുണ്ടാകും…. അവര്‍ക്ക് ഡൈനിംഗിലും അടുക്കളയിലും വീടു വൃത്തിയാക്കലുമൊക്കയാണ് പണികള്‍…

       ദീപ ഏതു വരെ പഠിച്ചിട്ടുണ്ട്…..?

       പത്തു വരെ, അതുകഴിഞ്ഞ് ബ്യൂട്ടീഷന്‍സ് ജോലി പഠിച്ചു…

       എവിടെ…?

       മൂവാറ്റുപുഴ….

       സുദേവിന്‍റെ ഇടക്കുള്ള ചോദ്യം ദീപ ലതയുടെ ലാസറിടത്തെ കണ്ണുകളാണോയെന്നറിയാനായിരുന്നു. പക്ഷെ, മനസ്സിലായില്ല.  പെരുമാറ്റത്തില്‍ ദീപ പത്താം ക്ലാസ്സുകഴിഞ്ഞ പെണ്‍കുട്ടിയെ പോലെയല്ല.  നല്ല വിദ്യാഭായസവും വയാനയുമുള്ള കുട്ടിയെപ്പോലെയാണ് തോന്നിക്കുന്നത്.

       ഇവിടെ നടക്കുന്നതൊന്നും നല്ല കാര്യങ്ങളല്ല…..

       തുടര്‍ന്ന് ലാസറിടത്തെ കഥകളെ ചുരുക്കി പറയുകയായിരുന്നു.  ഒരു പൊടിപ്പും തൊങ്ങലുകളുമില്ലാതെ…..

       ഞാന്‍ രണ്ടു ദിവസം കഴിഞ്ഞാല്‍ പിരിഞ്ഞു പോവുകയാണ്… എന്‍റെ വിവാഹമാണ്…

       ഷാഹിന സമ്മതിച്ചോ…..?

       ഉവ്വ്,  അവര്‍ക്ക് ദേഷ്യമൊന്നുമില്ല… അവര് പുതിയ ആളെ വയ്ക്കും… അത്ര തന്നെ…. എനിക്ക് നല്ല സഹായം ചെയ്തിട്ടുണ്ട്… ഒരു മാലയും കുറച്ച് പൈസയും തന്നു… ഷാഹിനയുടെ വകയായിട്ട്….. ലൈല ലാസറലി സാറിനോട് പറഞ്ഞ് നന്നായി സഹായിയ്ക്കുമെന്ന് മറ്റ് സേര്‍വന്‍റ്സ് പറയുന്നുണ്ട്…..

       ഓ..നല്ലത്…..

       ഞാന്‍ പറയാന്‍ വന്നത് ഇതൊന്നുമല്ല…

       പിന്നെ…..?

       ഇന്നലെ ആരോ മരിച്ചില്ലേ…..?

       ഉം…

       അതു കഴിഞ്ഞതില്‍ പിന്നെ… സാറിനോട് അവര്‍ക്ക് ദേഷ്യമാണ്…

       ലതയുടെ കണ്ണുകളാണെങ്കില്‍ തന്നെ ലതയുമായുള്ള ബന്ധത്തെ കുറിച്ച് അവള്‍ക്കറിയില്ലെന്ന് സുദേവ് ഊഹിച്ചു.

       സാറിനെന്തോ അപകടം വരുമെന്ന് എനിക്ക് തോന്നുന്നു…..

       അങ്ങിനെ തോന്നാന്‍…..?

       ഞാന്‍ വന്നിട്ട് രണ്ടു വര്‍ഷമേ ആയുള്ളൂ… ഇവിടെ നടക്കുന്ന കാര്യങ്ങള്‍ കാണുമ്പോള്‍ അങ്ങിനെ തോന്നുന്നതാണ്… സാറിനെ ഞാന്‍ കണ്ടിട്ടുണ്ട്…കേട്ടിട്ടുണ്ട്…. ഷാഹിനയൊക്കെ വളരെ നന്നായിട്ടാണ് പറഞ്ഞിട്ടുള്ളത്… പെട്ടന്നിങ്ങിനെ കേട്ടപ്പോള്‍…..

       കുമുദവും അവരുടെ സംസാരത്തോടു ചേര്‍ന്നു.  അരമണിക്കൂറോളം അവര്‍ അടുത്തടുത്തിരുന്നു സംസാരിച്ചു.  അവളുടെ ഭീതികളെ സംസാരിച്ച്, നിസ്സാരമായിക്കാണാന്‍ സാന്ത്വനിപ്പിച്ച് യാത്രയാക്കി, സുദേവ്…

***

       വളരെ വൈകിയാണ് ലാസറലി വിളിച്ചത്.

       സുദേവ്, ഞാനിപ്പോള്‍ എത്തിയതേയുള്ളൂ… മരിച്ചത് നമ്മുടെ അടുത്ത ആളൊന്നുമല്ല… എന്തോ മുന്‍ വൈരാഗ്യമാണെന്നു തോന്നു… ബിസിനസ്സല്ലെ… അതുവിട്… ഞാന്‍ വിളിച്ചത് സുദേവ,് എഴുതികഴിഞ്ഞെന്നല്ലേ പറഞ്ഞത്…..?

       കഴിഞ്ഞു…നാളെ ഏല്പിക്കാമെന്ന് കരുതുകയാണ്…

       ഏസ്…. ഞാന്‍ അതു പറയാനാണ് വിളിച്ചത്….

       തീര്‍ച്ചയായും. ആത്മകഥ വൃത്തിയായി മാറ്റിയെഴുതി പിന്‍ചെയ്തു വച്ചു.  ചെറുകഥകള്‍ പ്രസിദ്ധീകരിച്ചു വന്ന വീക്കിലിയുടെ കോപ്പികള്‍ എടുത്തുവച്ചു….ഇനി പാക്കു ചെയ്യനേയുള്ളൂ…

       പിറ്റേന്ന് വൈകിട്ട് ബംഗ്ലാവില്‍ വച്ച് ഒരു ഫംഗ്ഷന്‍ നടക്കുന്നുണ്ടെന്നും അതില്‍ നിവേദിതയെ കൂടി പങ്കെടുപ്പിക്കണമെന്നും, ആ പ്രത്യേക പാര്‍ട്ടിയില്‍ പ്രധാനപ്പെട്ട രണ്ടുപേര്‍ കൂടി പങ്കെടുക്കുന്നുണ്ടെന്നും സുദേവിനെ ധരിപ്പിച്ച് ലാസറലി ഫോണ്‍ നിര്‍ത്തി.

***

       ലത പറഞ്ഞു.

       സുദേവ്, ഞങ്ങള്‍ പറയുന്നതു പോലെ മാത്രമേ പ്രവര്‍ത്തിക്കാവൂ…. ലാസറിടത്തു നിന്നും എനിക്കു കിട്ടിക്കൊണ്ടിരുക്കുന്ന പുതിയ അറിവുകള്‍ താങ്കളെ സംബന്ധിച്ച് അത്ര ശുഭകരമല്ല.  എഴുത്തുകള്‍ കൊടുത്ത് താങ്കള്‍ നാളെ പിരിയുകയാണ്.  എനിക്കു തേന്നുന്നത് ലാസറലി ആദ്യം പ്ലാന്‍ ചെയ്തിരുന്നത് അപ്രകാരമായിരുന്നില്ലെന്നാണ്. പുസ്തകത്തിന്‍റെ പിന്‍റിംഗും പ്രകാശനവും കഴിയും വരെ നിങ്ങളെ കൂടെ നിര്‍ത്തണമെന്നായിരുന്നു.  കുഞ്ഞാറുമേരിയുടെ അടുത്തുള്ള സന്ദര്‍ശനം എല്ലാം മാറ്റി മറിച്ചിരിക്കുന്നു.  അതിന് തലേ ദിവസം വരെ നിലനിന്നുരുന്ന താങ്കളോടുള്ള സമീപനമല്ല അതിനു ശേഷം ലാസറലിക്ക് ഉണ്ടായിരിക്കുന്നത്.  കുഞ്ഞാറുമേരിയുടെ അടുത്ത് പോകേണ്ടിയിരുന്നില്ല എന്ന് എനിക്കിപ്പോള്‍ തേന്നുന്നു.  അതിന് വഴിയൊരുക്കിയതും നിര്‍ബദ്ധിച്ചതും ഞാനായതു കൊണ്ട് നിങ്ങളെ സഹായിക്കേണ്ടതും എന്‍റെ ചുമതലയായി കാണുന്നു.  എന്താണെങ്കിലും അവിടെ നിന്ന് പിരിയാന്‍ തീരുമാനിച്ചില്ലെ ഇനി കാര്യങ്ങള്‍ തീരുമാനം പോലെ യഥാസമയം നടക്കട്ടെ… നിവേദിതയും പങ്കെടുക്കട്ടെ… പക്ഷെ, ഓരോ ചുവടുകളും ഞാന്‍ പറയുന്നതു പ്രകാരമേ ചെയ്യാവൂ… ലാസറലിയുടെ വാഹനത്തില്‍ തന്നെ നിവേദിതയെ വിളിക്കാന്‍ പോവുക. വൈകി മാത്രം തിരികെ വരിക… നിങ്ങള്‍ ഇല്ലാതിരിക്കുന്ന സാഹചര്യത്തില്‍ അവര്‍ ഒരുക്കുന്ന പ്രത്യേകതകളെ ഞങ്ങള്‍ക്ക് പഠിക്കണം… ആതായിരിക്കും നല്ലത്…

       സുദേവ് നിശ്ശബ്ദം കേട്ടിരുന്നു.  ദീപയില്‍ നിന്നും കിട്ടിയിരിക്കുന്ന അറിവ് ലതയ്ക്കും എത്തിയിട്ടുണ്ടെന്നത് വ്യക്തം. ലാസറലി അനധികൃതമായതെന്തോ ചെയ്യാനിരിക്കുന്നെന്ന് ലതയും ഭയക്കുന്നു.  ശരിയായിരിക്കും.  ഇപ്പോള്‍ ലതയുടെ സഹായം വേണ്ടിയിരിക്കുന്നു.

***

       രാത്രിയില്‍ മുഴുവന്‍ വാര്‍ത്താ ചാനലുകള്‍ നഗരത്തെ നടുക്കിയ കൊലപാതകത്തെപ്പറ്റി വാര്‍ത്തയും ദൃശ്യങ്ങളും കാണിച്ചു കൊണ്ടിരുന്നു.  മരിച്ചു കിടക്കുന്നതും, പോലീസ് നടപടികളും, പത്രക്കരുടെ ചോനലുകരുടെ പ്രവര്‍ത്തനങ്ങളും….

       രണ്ടു ഗുണ്ടാ സംഘങ്ങള്‍ക്കിടയിലുള്ള കുടിപ്പക തന്നെയാണെന്ന് വാര്‍ത്തകള്‍ സ്ഥിരീകരിച്ചു കൊണ്ടിരുന്നു.  ഇടക്കൊക്കെ സിറ്റി പോലീസ് കമ്മീഷണര്‍ മുഖം കാണിച്ച് ഒരു കാര്യ തന്നെ പറഞ്ഞു കൊണ്ടുമിരിക്കുന്നു.

       നഗരത്തിന്‍റെ ഗുണ്ടാ വിളയാട്ടത്തിന് അറുതി വരുത്തും കൊലപാതകികളെ പന്ത്രണ്ടു മണിക്കൂറിനുള്ളില്‍ അറസ്റ്റു ചെയ്യുമെന്നൊക്കെ…

       നേരം പുലരും മുമ്പ് സുദേവ് ഉറക്കമുണര്‍ന്നയുടനെ വീണ്ടും വാര്‍ത്തകള്‍ കണ്ടു. അവരുടെ തോറ്റങ്ങള്‍ തുടര്‍ന്നു കൊണ്ടിരിക്കുയാണ്,  അക്ഷരങ്ങളും വാക്കുകളും വാചകങ്ങളും മാറ്റാതെ.

       ഇരുള് നീങ്ങിയിട്ടില്ല. സുദേവ് ജനാല തുറന്നിട്ടു.  അകത്തെ ദുഷിച്ച വായുക്കളെ കതക് വഴി ഡൈനിംഗ് ഹാളിലേക്ക് പായിച്ചു കൊണ്ട് പുതു തെന്നല്‍ മുറിയിലേക്ക് വന്നു.  അത് സുദേവിനെ തഴുകി ഉന്മേഷവാനാക്കി.  അവന്‍ മര്‍മ്മരം ചെയ്തു.

       ഞാനിന്നു കൂടിയെ ഇവിടെ ഉണ്ടാകൂ, നിന്‍റെ സ്നേഹം നാളെ മുതല്‍ എനിക്ക് അന്യമായിരിക്കും.  നന്ദിയുണ്ട് എല്ലറ്റിനും, എന്നെ കുളിര്‍പ്പിച്ച് ഉള്‍താപം അകറ്റിയതിന്, ചൂടുകൂട്ടി വിയര്‍പ്പിച്ച് ഉള്ളിലെ അഴുക്കളെ അകറ്റിയതിന്…

       പെട്ടന്ന് തെന്നല്‍ വിഷാദം പൂണ്ട് നിശ്ചലമായി.

       ജനല്‍പ്പടി വരെയെത്തിയിരിക്കുന്ന മുല്ല വള്ളിയെ അവന്‍ തഴുകി. ജനല്‍ തുറന്നപ്പോള്‍ അവളുടെ രണ്ട് ഇലകള്‍ അടര്‍ന്ന് പോയി… അതിനു മാപ്പു പറഞ്ഞു.

       പേരയോട്, പ്ലാവിനോട്, മാവിനോട്, ആഞ്ഞിലി മരത്തിനോട് അവന്‍ യാത്രമൊഴികള്‍ പറഞ്ഞു.  അവരുടെയൊക്കെ മറു മൊഴിക്ക് ഈര്‍പ്പമുണ്ട്.

       അവന് വിഷമം തോന്നി.

       സഖാക്കളില്‍ ആദ്യമെത്തിയത് കാക്കയാണ് അവന്‍ കാര്യങ്ങള്‍ അറിഞ്ഞിരിക്കുന്നു.  അവന്‍ വലിയ ബംഗ്ലാവിലേയും സന്ദര്‍ശകനാണ്.  അവിടത്തെ പിറുപിറുക്കലുകള്‍ അവന്‍റെ കൗശല കര്‍ണ്ണങ്ങള്‍ കേട്ടിരിക്കുന്നു.

       അണ്ണാറക്കണ്ണനും ഭാര്യയും…

       കരിയില പിടകള്‍…

       ആഞ്ഞിലി മരച്ചുവട്ടില്‍ കീരിയും കുടുംബവും…

***

       സുദേവ്….

       ലതയുടെ ഫോണ്‍.

       ഇടതു പക്ഷത്തിന്‍റെ വാര്‍ത്താ ചാനല്‍ കാണൂ…

       ഫോണ്‍ ഡിസ്കണക്ട് ചെയ്യാതെ തന്നെ അവന്‍ വാര്‍ത്ത കണ്ടു.

       ബ്രേക്കിംഗ് ന്യൂസ്…

       കേരള പോലീസിന്‍റെ തൊപ്പിയില്‍ ഒരു പൊന്‍ തൂവല്‍ കൂടി….നഗരത്തെ നടുക്കിയ കൊലപാതകത്തിന്‍റെ പ്രതികള്‍ കസ്റ്റഡിയില്‍… മൂന്നു പേര്‍…അവരുടെ ചിത്രങ്ങള്‍….അതില്‍ ജിനോയില്ല… മൊബൈലില്‍ വന്ന മെസ്സേജില്‍ കണ്ട മറ്റ് രണ്ടു പേരുമില്ല…

       ലത പറഞ്ഞു.

       അവര്‍ പോലീസുനെ വിലക്കെടുത്തു കഴിഞ്ഞു..  ഇനിയും നമുക്ക് കാത്തിരിക്കാന്‍ കഴിയില്ല. ലാസറലി ഒരിക്കല്‍ കൂടി രക്ഷപെടാന്‍ പോവുകയാണ്… അത് തടയണം.  സുദേവ്, ഞങ്ങള്‍ യുദ്ധത്തിന് ഇറങ്ങുകയാണ്. പക്ഷെ, അത് നിങ്ങളെ കൂടുതല്‍ ഉപരോധത്തിലാക്കുകയേയുള്ളൂ വെന്നറിയാം. അതു കൊണ്ട് എന്‍റെ ഡയറക്ഷന്‍ അനുസരിച്ച്  ഓരോ നീക്കങ്ങളും നടത്തുക… നമ്മുടെ ആദ്യത്തെ അസ്ത്രം ജിനോയുടെ മെസ്സേജാണ്.  പോലീസ് കമ്മീഷണര്‍ക്ക്, ആഭ്യന്തരമന്ത്രിയ്ക്ക് മാധ്യമങ്ങള്‍ക്ക് മെസ്സേജ് ചെയ്യാന്‍ പോവുകയാണ്…

       ലതയുടെ പ്ലാനുകള്‍ വിശദമാക്കി കൊണ്ടിരുന്നു.

       സുദേവിന് തികച്ചും പ്രതിരോധത്തിലായതുപോലെ തോന്നി.  അവന് ലതയെ തള്ളിയകറ്റാന്‍ കഴിയില്ല.  അയാളെ കുറിച്ചുള്ള അറിവും അയാള്‍ നല്‍കിട്ടുള്ള അറിവുകളും  കിട്ടിയിരുന്നില്ലെങ്കില്‍ അവരെ പറ്റിയോ, പ്രവര്‍ത്തനങ്ങളെ പറ്റിയോ, ലാസറലിയുടെ വലിയ ഒരു ചരിത്രമോ അറിയില്ലായിരുന്നു. സുദേവ് ഇടയില്‍ വന്നില്ലായിരുന്നെങ്കിലും അവര്‍ ദൗത്യത്തിലേക്ക് വരുമായിരുന്നു  അവരുടെ യുദ്ധം നടക്കുകയും ചെയ്യുമായിരുന്നു.

***

       ജോഗിംഗ് ഒഴിവാക്കി സുദേവ് നിവേദിതയുടെ അടുത്തേക്കുള്ള യാത്രക്കൊരുങ്ങി.  ലാസറലിയുടെ വാഹനം അവനെ കാത്ത് ഗസ്റ്റ് ബംഗ്ലാവിന്‍റെ പോര്‍ച്ചില്‍ എത്തി.

       ലത.

       സുദേവ്, ലാസറിടത്ത് ഇന്നലെ ഒരു ക്രൂരത കൂടി നടന്നിട്ടുണ്ട്. അതൊരു പ്രതിഫലം കൊടുക്കലാണ്. നഗര കൊലപാതകം ലാസറലി ഉദ്ദേശിച്ചതു പോലെ വാര്‍ത്തയാക്കിയതിനുള്ളത്.  വാട്സാപ്പില്‍ ഞാന്‍ ദൃശ്യങ്ങള്‍ അയക്കാം. കാണണം.  ആ ദൃശ്യവല്‍കരിച്ചിരിക്കുന്ന കാര്യങ്ങള്‍ കൂടാതെ വലിയൊരു തുക കൂടി ഒരു പോലീസുദ്ദ്യോഗസ്ഥന്‍ കൈപ്പറ്റിക്കഴിഞ്ഞു. 

       ലത ഫോണോഫാക്കിയപ്പോള്‍ സുദേവ് വാട്സാപ്പ് ദൃശ്യങ്ങള്‍ കണ്ടു.

       ഉന്നതനായ ഒരു പോലീസുകാരന്‍റെ അതുതായ്മകളിലേക്ക് ശിഖയെ പ്രവേശിപ്പിക്കുന്ന കാഴ്ചകള്‍…..

       സുദേവിന് ആ കാഴ്ചകള്‍ അധികം നേരം കാണാന്‍ തോന്നിയില്ല.  അവന്‍റെ മനസ്സിന്‍റെ സംവേദന തലം മരവിച്ചു പോയി.  അര്‍ദ്ധപ്രജ്ഞനായി കട്ടിലില്‍ ഇരുന്നപ്പോള്‍ ലത വീണ്ടും വിളിച്ചു.     

       സുദേവ്, നമ്മള്‍ വിചാരിക്കുന്നതിലും വലിയ അവകടാവസ്ഥയിലാണ് നിങ്ങള്‍…. അവര്‍ എന്താണ് ചെയ്യാന്‍ പോകുന്നതെന്ന് ഇനിയും നമുക്ക് കണക്കൂട്ടാന്‍ കഴിഞ്ഞിട്ടില്ല….നിങ്ങള്‍ ഉടന്‍പുറപ്പെടുക.  നിവേദിതയുടെ അച്ഛനെയും അമ്മയെയും നിങ്ങളുടെ അമ്മയേയും കാര്യങ്ങള്‍ പറഞ്ഞ് മനസ്സിലാക്കുക.  നിങ്ങള്‍ രണ്ടാളും തല്‍ക്കാലം ഇവിടെ നിന്നും മാറി നില്‍ക്കാന്‍ പോകുകയാണെന്ന് പറയുക.  അവരുടെ അടുത്തും അന്വേഷണങ്ങള്‍ ഉണ്ടാകുമെന്ന് ധരിപ്പിക്കുക.  അത് ലാസറലിയുടെ ഭാഗത്തു നിന്നും മാത്രമല്ല, പോലീസിന്‍ നിന്നും ഉണ്ടാകുമെന്നറിയിക്കുക.  ലാസറലിയുമായി ബന്ധപ്പെട്ട ഒരു പേപ്പറു പോലും അവിടെ ഉണ്ടാകരത്. താങ്കള്‍ക്ക് മനസ്സിലാകുമെന്ന് കരുതുന്നു.  വാഹനത്തില്‍ ഇരുന്ന് ഒരു കാര്യവും സംസാസരിക്കരുത്.  എന്‍റെ ഫോണ്‍ വന്നാല്‍ വാഹനത്തില്‍ നിന്ന് പുറത്തിറങ്ങി സംസാരിക്കുക.  വാഹനത്തിനുള്ളില്‍ നിങ്ങള്‍ കഴിയുന്നത്ര സന്തോഷത്തിലായിരിക്കാന്‍ ശ്രമിക്കുക.

       വാഹനം ലാസറിലടം വിട്ട് മങ്കാവുടി നഗരം വിട്ട് ഓടിത്തുടങ്ങിയപ്പോള്‍ സുദേവിന് മാനസിക സംഘര്‍ഷം കുറഞ്ഞു വരുന്നതായി തോന്നി.  ഭയക്കരുത്, അവന്‍ മനസ്സിനോട് പറഞ്ഞു.  മനസ്സ് അത് സമ്മതിച്ചു.

       ഇതൊരു സമരം തന്നെയാണ്, സുദേവിന്‍റെ ജീവിതത്തിലെ…. തിന്മകള്‍ക്കെതിരെയുള്ള സമരം…  അവന്‍ മനസ്സിനോട് പറഞ്ഞുകൊണ്ടിരുന്നു.

       നിവേദിതയുടെ വീട്ടിലായിരുന്നു, ആദ്യം എത്തിയത്. പഴയ നാഷണല്‍ പെര്‍മിറ്റ് ലോറി ഡ്രൈവര്‍ക്ക് പ്രമേഹ രോഗത്താല്‍ ദേഹത്തിന്‍റെ കരുത്ത് കുറഞ്ഞെന്നേയുള്ളൂ,  ഒന്നിലും പതറാത്ത മനക്കരുത്തുണ്ടെന്ന് സുദേവിന് തോന്നി.  അയാള്‍ പറഞ്ഞു.

       നിങ്ങള്‍, നിങ്ങളെ മാത്രം കാത്തു കൊള്ളുക മറ്റൊന്നും ഓര്‍ക്കേണ്ട… അല്ല എന്തിനും ഞാന്‍ മുന്നില്‍ നിന്നു ചെയ്യാന്‍ തയ്യാറാണെന്ന കാര്യവും മറക്കരുത്, വേണ്ടി വന്നാല്‍….പറയാന്‍ മടിക്കരുത്……

       പ്രഭാത ഭക്ഷണം അവിടെ നിന്നും കഴിച്ചു.  ഡ്രൈവര്‍ക്ക് നിവേദിതയുടെ അമ്മയുണ്ടാക്കിയ ദോശയും ചട്ടിണിയും നന്നേ ഇഷ്ടമായി.  നിവേദിതക്ക് രണ്ടു ജോഡി വസ്ത്രങ്ങള്‍ മാത്രമാണ് അവിടെ നിന്നും എടുക്കാനുണ്ടായിരുന്നുള്ളൂ.  അവള്‍ ഔദ്യോഗികമായതൊന്നു വീട്ടില്‍ വക്കാറില്ല. സത്യം പറഞ്ഞാല്‍ സൂക്ഷിക്കാനൊരു സ്ഥലം ആ വീട്ടിലില്ല, നല്ലൊരു അലമാര പോലും.

       നഗരത്തിലൂടെ അവര്‍ വെറുതെ ചുറ്റിക്കറങ്ങി.  അത് ഡ്രൈവര്‍ക്ക് മനസ്സിലായില്ല.  ഓരോ പാര്‍ക്കിംഗ് ഏരിയായില്‍ അയാളെയും വാഹനത്തെയും വിശ്രമിക്കാന്‍ വിട്ട് അവര്‍ നടന്നു.  ഇടയ്ക്ക് നിവേദിത സ്വന്തം അക്കൗണ്ടിലെ പണം അച്ഛന്‍റെ അക്കൗണ്ടിലേക്ക് മാറ്റിയിട്ടു.  അവളുടെ ആ നീക്കത്തില്‍ സുദേവിന് അസൂയ തോന്നി. 

       അവരുടെ ഹോട്ടലില്‍ അതേയിരിപ്പിടത്തില്‍ മുഖത്തോടു മുഖം നോക്കിയിരുന്ന് ഉച്ചഭക്ഷണം കഴിച്ചു.  അവരെ കാണാന്‍ കഴിയും വിധം അകന്നിരിന്ന് ഡ്രൈവറും കഴിച്ചു.  സുദേവ് അവളെത്തെന്നെ ശ്രദ്ധിച്ചിരുന്നു. അവള്‍ ആസ്വദിച്ച് തന്നെയാണ് ഭക്ഷണം കഴിക്കുന്നത്.  ഇടക്കവള്‍ അവരുടെ ഹോട്ടല്‍ സംഗമത്തിന്‍റെ ആദ്യ ദിനത്തെ ഓര്‍മ്മിച്ചു.  പനിനീര്‍ മലരില്‍ തങ്ങിനിന്ന ജലകണവും, സപ്ത വര്‍ണ്ണങ്ങളും നാടന്‍ പട്ടിയും അവന്‍റെ അടയാളപ്പെടുത്തലും തോട്ടക്കാരന്‍റെ പ്രതിഷേധവും…

       നവ വധൂവരന്മാരെ സ്വീകരിക്കുന്ന മാനസ്സിക അവസ്ഥയിലാണ് സുദേവിന്‍റെ അമ്മ അവരെ വീടിനുള്ളിലേക്ക് വിളിച്ചു കൊണ്ടു പോയത്.  നിവേദിതയുടെ ദോഹത്ത് തടവി, മുടിയില്‍ തഴുകി, കെട്ടിപ്പിടിച്ച് മൂര്‍ധാവില്‍ ചുംബിച്ച് ശിരസ്സില്‍ രണ്ടു തുള്ളി കണ്ണീല്‍ വീഴ്ത്തി അനുഗ്രഹിച്ചു.

       വാഴയിലയില്‍ ചുട്ടെടുത്ത ഓട്ടട അവള്‍ക്കായി ഒരുക്കി കട്ടന് ചായ തിളപ്പിച്ചു വച്ച് ഊണുമേശയുടെ ഒരുവശത്ത് രണ്ടു കസേകളില്‍ അടുത്തടുത്ത് ഇരുത്തി,  ഒരോട്ടട പകുത്ത് രണ്ടു പേരുടെയും വായില്‍ വച്ചു കൊടുത്ത്, മധുരം വച്ചു.  കാപ്പി കുടിച്ചു കൊണ്ടിരിയ്ക്കെ ഡ്രൈവര്‍ മനസ്സില്‍ ചോദിച്ചു. ഇവരുടെ വിവാഹമായിരുന്നോ ഇന്ന്…..?

       അമ്മയ്ക്ക് സുദേവിനേക്കാള്‍ ധൈര്യമുണ്ടെന്ന് നിവേദിതക്ക് തോന്നി.  അവര്‍ പറഞ്ഞു.

       എന്‍റെ മക്കള്‍ക്ക് ഒന്നും വരില്ല…..

       പടിവരെ അവരെ അനുഗമിച്ച് അമ്മ വന്നപ്പോള്‍ ഡ്രൈവര്‍ക്കു തോന്നി അവരെവിടേയ്ക്കോ പോവുകയാണെന്ന്….. അയാളുടെ മനസ്സിലെ സംശയത്തെ നിരാകരിക്കാന്‍ സുദേവ് പറഞ്ഞു.

       ഞങ്ങള്‍ നാളെകഴിഞ്ഞ് വരും….

       കാറില്‍ കയറുമ്പോള്‍ സുദേവ് പറഞ്ഞു.

       നമുക്ക് ലാസറിടത്തേണ്ട സമയം ആയിട്ടില്ല… ഇനിയും നാലു മണിക്കൂര്‍ ബാക്കിയുണ്ട്.  ഇന്നൊരു കവിയരങ്ങ്            നടക്കുന്നുണ്ട്, പത്രത്തില്‍ കണ്ടതാണ്… കവി എന്‍ കെ ദേശമാണ് ഉത്ഘാടകന്‍….

       നിവേദിതക്ക് സന്തോഷമായി.

       അവരെത്തുമ്പോള്‍ സംഘാടകര്‍ എത്തിത്തുടങ്ങുന്നതേയുള്ളൂ…. പ്രാദേശിക ലൈബ്രറിയുടെ വാര്‍ഷികത്തോടനുബന്ധിച്ച് സംഘടിപ്പിച്ചിരിക്കുന്നതാണ്.  അടുത്ത സര്‍ക്കാര്‍ യൂ പി സ്കൂള്‍, നാല് ക്ലാസ് മുറികളുടെ പലക മറകളെ സൈഡിലേക്ക് ഒതുക്കി വച്ച് കുട്ടികള്‍ ഇരിക്കുന്ന ബഞ്ചുകള്‍ നിരത്തിയിട്ട്…. കവി ലൂയിസ് പീറ്റര്‍ അവരെ പരിചയപ്പെടാനെത്തി, അയാള്‍ അടുത്തെത്തിയപ്പോള്‍ മദ്യത്തിന്‍റെയും സിഗരറ്റിന്‍റെയും മടുപ്പിക്കുന്ന ഗന്ധം അവിടമാകെ പരന്നു.  അയാള്‍ അടുത്ത ആളുടെ സമീപത്തേക്ക് നീങ്ങിയപ്പോള്‍ സുദേവ് നിവേദിതയോടു പറഞ്ഞു.

       അയ്യപ്പന്‍റെ ജനുസില്‍ പെട്ട ആളാണ്, മദ്യത്തില്‍ നീന്തുന്നതിന് ഏറെ പ്രാധാന്യം കൊടുത്തവര്‍…ജോലിയും ഭാര്യയും അതുകൊണ്ട് അകന്നു പോയി…

       കവിതാ ചരിത്രത്തെ കുറിച്ച് എഴുത്തച്ഛന്‍ മുതല്‍ ആധുനിക കവികളെ വരെ പരാമര്‍ശിച്ചു കൊണ്ട് ചിന്തോദീപമായ, തര്‍ക്കിതമായ ആശയങ്ങളെ പ്രസംഗത്തില്‍ കൊണ്ടു വരികയായിരുന്നു കവി എന്‍ കെ ദേശം…. സുദേവിനതില്‍ യോജിപ്പും വിയോജിപ്പും തോന്നിയ കാര്യങ്ങളുണ്ട്…. പക്ഷെ, അദ്ദേഹത്തിന്‍റെ വലിയങ്ങാടിയെന്ന കവിത കേട്ടു കഴിഞ്ഞപ്പോള്‍ എല്ലാ തര്‍ക്കങ്ങളേയും മാറ്റി വച്ച് മനസ്സറിഞ്ഞ് കയ്യടിച്ചു…. നവതിയടെ നിറവില്‍ നില്‍ക്കുന്ന കവിയുടെ അമ്പതു

കൊല്ലം മുമ്പെഴുതിയ കവിതയാണ് വലിയങ്ങാടി.  പക്ഷെ, അതിന്‍റെ പ്രസക്തി ഇന്നും നശിച്ചിട്ടില്ലെന്ന് സുദേവ് നിവേദിതയോടു പറഞ്ഞു.  അവള്‍ക്കതില്‍ എതിര്‍പ്പ് തോന്നിയില്ല.

       ലാസറിടത്തെത്തിയപ്പോള്‍ ദീപാലങ്കാരത്താല്‍ പ്രശോഭിതമായി നില്‍ക്കുന്നു ഗ്രീന്‍ ഹൗസ്സെന്ന് ലാസറലി പേരിട്ടിരിക്കുന്ന ലാസറിടത്തെ വലിയ ബംഗ്ലാവ്.

       ഇത്രയും പ്രാന്യമുള്ള പരിപാടിയാണോ ഇന്ന് നടക്കാന്‍ പോകുന്നതെന്ന് നിവേദിത ചിന്തിച്ചു. സുദേവിനോട് ചോദിക്കുകയും ചെയ്തു.

       അതെ…. എല്ലാ കറകളും കളഞ്ഞൊരു ആത്മകഥയുടെ, മലയാള സാഹിത്യത്തില്‍ ശ്രദ്ധിക്കപ്പെടാന്‍ പോകുന്ന ഒരു ചെറുകഥാ സമാഹാരത്തിന്‍റെ രചയിതാവാന്‍ പോകുകയാണ് ഡോ. ലാസറലി രാജ.

       ഏസ്…

       കതക് തുറന്ന് അകത്തു കയറിയപ്പോഴേക്കും ലാസറലിയുടെ ഫോണ്‍ വന്നു.

       സുദേവ് എത്തിയില്ലേ…?

       ഉവ്വ്….

       റെഡിയായിട്ടെത്തിക്കൊള്ളൂ…. ഇവിടെയെല്ലാം ഒരുങ്ങിക്കഴിഞ്ഞു…

@@@@@




Novel/നോവൽ / കേട്ടെഴുത്തുകാരന്‍റെ ഒളിക്കാഴ്ചകൾ / അദ്ധ്യാ‍യം  ഇരുപത്തിനാല്

കവാടത്തിലെ സെക്യൂരിറ്റി ചെക്കിംഗ് കഴിഞ്ഞ്, പോര്‍ച്ചില്‍  സുദേവിനെ ഇറക്കി കാര്‍

എവിടയോ പോയി മറഞ്ഞു.  കൊച്ചി നഗരത്തിലെ മാമങ്കലത്തെ വീഥിയില്‍, തുടര്‍ന്ന് വന്ന യാത്രയില്‍ അനുഭവപ്പെട്ട ഹൃദയ സംഘര്‍ഷം പോര്‍ച്ചില്‍ ഇറങ്ങി നിന്നപ്പോള്‍ അനുഭവപ്പടുന്നില്ലെന്ന് അവനു തോന്നി.  സുഖശീതളിമയുള്ള അന്തരീക്ഷത്തില്‍ എത്തിയപ്പോള്‍ മനസ്സും ശാന്തമായിരിക്കുന്നു.  വീടിന്‍റെ മുന്‍ കതക് തുറന്ന് ഒരു സുന്ദരിക്കുട്ടി സ്വാഗതം ചെയ്തു.  അവളുടെ മുഖത്ത് വിരിഞ്ഞു നില്‍ക്കുന്ന പുഞ്ചിരിക്ക് അസാധാരണമായ ഒരു മധുരം.  ആ മധുരിമ നുകര്‍ന്ന് അകത്തു കയറി സെറ്റിയില്‍ അമര്‍ന്നപ്പോള്‍ പിന്നില്‍ ഡോര്‍ അടയുകയും സ്വീകരിച്ച പെണ്‍കുട്ടി

മുറിയില്‍ നിന്ന് അന്തര്‍ധാനം ചെയ്യുകയും മറ്റൊരു സുന്ദരി ഡ്രെയില്‍, നീണ്ട ഗ്ലാസില്‍ നിറഞ്ഞു തുളുമ്പും വിധത്തിലൊരു പൈനാപ്പിള്‍ ജ്യൂസുമായിട്ടെത്തി അവനെ ഉപചാരം ചെയ്ത് മടങ്ങി.  ജ്യൂസ് നാവില്‍ തൊട്ട് അന്ന നാളം വഴി ആമാശയത്തിലെത്തുന്നതു വരെ തണുപ്പോടു കൂടി അനുഭപ്പെടുത്തിയ അവാച്യമായ സ്വാദ് സുദേവിനെ പുളകം കൊള്ളിച്ചു.

       ഉളളില്‍ ശയ്യയില്‍, അനന്തശയനത്തിലെ പത്മനാഭനെപ്പോലെ പാര്‍ശ്വം ചരിഞ്ഞ് കിടന്ന് മേരി, സുദേവ് ഗെയിറ്റ് കടന്ന് വന്ന്, ഡോറ് കയറി സ്വീകരണ മുറിയില്‍ ഇരുന്ന് ഉപചാരങ്ങള്‍ ഏറ്റു വാങ്ങുന്നത് കമ്പ്യൂട്ടര്‍ സ്ക്രീനില്‍ കാണുകയാണ്.  അടുത്തു നിന്ന് ഒരു പെണ്‍കുട്ടി അവനെ

പരിചയപ്പെടുത്തുന്നുമുണ്ട്.  പുതിയ ക്ലയന്‍റാകുമ്പോള്‍ ഇതുപോലുള്ള ഫോര്‍മാലിറ്റീസ് വളരെ കൃത്യമായിട്ട് സൂക്ഷിക്കാറുണ്ട,. അവര്‍.

       സുദേവ്, മുപ്പത്തിയഞ്ച് വയസ്സ് എഴുത്തുകാരനാണ്. മോഹം കൊണ്ട് വന്നതാണ്. സമ്പന്നനല്ല. ആദ്യമായിട്ടാണ് ഇങ്ങിനെയൊരിടത്ത് സന്ദര്‍ശിക്കുന്നത്.. മറ്റ് ക്ലബ് സന്ദര്‍ശനങ്ങളുമില്ല.  ഒരു ശുദ്ധന്‍റെ മട്ടാണ്, സൗമ്യനാണ്…

       ശുദ്ധന്‍ ദുഷ്ടന്‍റെ ഫലം ചെയ്യുമോ…?

       ഇല്ല മാം…

       അത് നിനക്കെങ്ങനെ അറിയാം….?

       മേരിയുടെ മറു ചോദ്യം പെണ്‍കുട്ടിയുടെ വായടപ്പിച്ചു.  അവള്‍ ഒന്നു പതറി. കമ്പ്യൂട്ടറില്‍ തന്നെ നോക്കി കിടക്കുന്ന മേരിയെ പെണ്‍കുട്ടി ഭയത്തോടെ നോക്കി.

       മേരി  ലാസറലി ആദ്യം കണ്ടകാലത്തെ മേരിയല്ല.  കറുപ്പില്‍ നിന്നും സ്വര്‍ണ്ണ വര്‍ണ്ണത്തിലെത്തിയിരിക്കുന്നു.  പനങ്കുലപോലുള്ള മുടിയുടെ ഉള്ള് നഷ്ടപ്പെട്ടിട്ടില്ല.  പക്ഷെ, കറുത്ത പനങ്കുല വിരിഞ്ഞ തെങ്ങില്‍ പൂങ്കുല പോലെ ആയിട്ടുണ്ട്.  ഒരു പ്രത്യേക വശ്യത വന്നു ചോര്‍ന്നിരിക്കുന്നു.  മുഖത്ത് ഗര്‍വ്വും സംസാരത്തില്‍ അധികാര സ്വരവും കണ്ണുകളില്‍ ശക്തി സ്ഫുലിംഗങ്ങളും നെറ്റിയില്‍ ചുവന്ന വലിയ സിന്ദൂരക്കുറിയും തിളങ്ങുന്ന, ലക്ഷങ്ങള്‍ മതിക്കുന്ന ചേലയും വിദേശ സുഗന്ധങ്ങളും എഴുപതുകാരിയെങ്കിലും ഇപ്പോഴും അങ്കത്തിന് സന്നദ്ധയായ യൗവന പ്രസരിപ്പുമുണ്ട്.

       ആരാ അവനെ റെക്കമെന്‍റ് ചെയ്തത്….?

       തോമസ്സ്…

       ആരാണവന്‍…….?

       നമ്മുടെ പ്രധാന പിമ്പുകളില്‍ ഒരാളാണ്…?

       വിളിക്കവനെ…

       പെണ്‍കുട്ടി ഫോണില്‍ വിളിക്കുന്നു.

       ഞാന്‍ സവിതയാണ് മേരി മാഡത്തിനടുത്തു നിന്നും….സുദേവിനെ കുറിച്ചറിയാന്‍…. ഏസ്…. ഏസ്….ഓക്കെ…എന്നുമില്ല…. ഓക്കെ….

       അവള്‍ ഫോണ്‍ ഓഫാക്കി പറഞ്ഞു.

       തോമസ്സിനു മുമ്പ് പരിചയമില്ല… 

       പിന്നെ…?

       സുദേവ് ഇപ്പോള്‍ താമസ്സിക്കുന്നത് ലാസറലിയിടത്താണ്. ഡോ. ലാസറലി രാജയുടെ ആത്മകഥയെഴുതുന്ന ജോലിയാണ്…

       രാജായെ വിളിക്ക്….

       പെണ്‍കുട്ടി ഫോണില്‍ വിളിക്കുന്നു.

       സാര്‍, മേരി മാഡത്തിന്‍റെ അടുത്തു നിന്നാണ്…

       പെണ്‍കുട്ടി ഫോണ്‍ മേരിക്ക് കൊടുക്കുന്നു.  മേരിയുടെ മുഖം ചുവക്കുകയും കണ്‍തടങ്ങളില്‍ നാണം പൂക്കള്‍ വിരിയുകയും ചെയ്യുന്നുണ്ട്. കാമുകി കാമുകനെ രഹസ്യമായി വിളിക്കുന്നതിന്‍റെ ഭാവങ്ങള്‍ ആ മുഖത്ത്.  പെണ്‍കുട്ടി മന്ദഹസിക്കുന്നു.  മേരിയുടെ മുഖത്ത് വിരിയുന്ന ശൃംഗാര ഭാവങ്ങള്‍ അവര്‍ നേരത്തെ തന്നെ കണ്ടിട്ടുള്ളതാണെന്ന് അവളുടെ മുഖം പറയുന്നുയണ്ട്.  നീ എന്തിനിവിടെ നില്‍ക്കുന്നു വെന്ന് ദ്യോതിപ്പിക്കും വിധം മേരി പോണ്‍കുട്ടിയെ നോക്കുന്നു.  പെണ്‍കുട്ടി അത് മനസ്സിലാക്കി മുറി വിട്ടു പോകുന്നു.  പക്ഷെ, അവള്‍ മുറിക്കു പുറത്തിറങ്ങി കതകിന് മറവില്‍ നില്‍ക്കുന്നതേയുള്ളൂ….

       രാജാ… ആ സുദേവിനെ എന്തിനാണയച്ചത്…?

       സുദേവിനെ…. ഇല്ല…. ഞാനയച്ചിട്ടില്ല.

       പിന്നെ അവനിവിടെ….?

       അവനറിയാതെ എത്തിയതാകാം…

       അല്ല… അവനറിഞ്ഞെത്തിയതു തന്നെയാണ്…. അതെന്തിനാണെന്നറിയണം… അവനൊരു ഇടപാടുകരനല്ല…. അതു സത്യം… അവന് മറ്റെന്തോ ഉദ്ദേശമുണ്ട്… അവന്‍ രാജായുടെ കഥയെഴുതുകയാണോ…?

       അതെ…

       രാജായുടെ കഥയില്‍ മേരിക്കോന്താ സ്ഥാനം….?

       അതോരു ചീത്ത കഥയല്ല… നല്ല കഥയാണ്…. മേരിയും നല്ല സ്ത്രീയാണ്…

       എഴുതുന്നത് ആണല്ലെ… മേരിയെപ്പറ്റി നല്ലതായി ചിന്തിക്കുമോ…?

       തീര്‍ച്ചയായും…

       എനിക്ക് തേന്നുന്നില്ല…

       ഇല്ല, മേരി ഞാന്‍ സത്യമാണ് പറയുന്നത്…

       കഥയിലെങ്ങാനും മേരി വേശ്യയും വേശ്യാലയം നടത്തുന്നവളും മേരിയുടെ മോന്‍ ഗുണ്ടുയമായാല്‍..

       ഒരിക്കലുമില്ല… ആത്മകഥ നമ്മളെഴുതിക്കുന്നതാണ്… അതു നല്ലാതായിട്ടു ചെയ്യിക്കാനാണ് ഇവിടെ താമസ്സിപ്പിച്ച് ചെല്ലും ചെലവും കൊടുത്ത് എഴുതിക്കുന്നെ…അവന്‍ നമ്മളു പറയുന്നതു വിട്ട് ചെയ്യില്ല..

       എങ്കിലും അവനെ ഒന്ന് ശ്രദ്ധിക്കണം…  അവന്‍റെ പൊറകില്‍ മറ്റാരോകൂടിയുണ്ട്…

       ഹേയ്…..

       ഹേയ് അല്ല, നോക്കണം…

       ഏസ്…ഏസ്…. തീര്‍ച്ചയായും…

       ജ്യൂസ്  കഴിച്ച് പതിനഞ്ച് മിനിട്ടു കഴിഞ്ഞിട്ടും ആരെയും കാണാതെ വന്നപ്പോള്‍ സുദേവിന് അലോരസം തോന്നിത്തുടങ്ങി. എവിടെ ആയാലും പണമടച്ച് കാത്തു നില്‍ക്കുമ്പോള്‍ ഉപഭോക്താവിന് തോന്നു ദേഷ്യം… യഥാര്‍ത്ഥത്തില്‍ അവന് അനുവദിച്ചു കിട്ടേണ്ട പരിഗണന… അത് ഉപഭോക്താവിനോടുള്ള പരിഗണനയ മാത്രമല്ല്ല.  പണത്തിനോട് മനുഷ്യന്‍ കാണിക്കുന്ന കീഴ്വഴക്കം കൂടിയാണ്.  അതു കിട്ടാതെ വരുമ്പോഴുള്ള ദേഷ്യം, സുദേവിന് തോന്നിത്തുടങ്ങിയിരിക്കുന്നു.  അവന്‍ ഇരിപ്പില്‍ നിന്നും എഴുന്നേറ്റു. ചുവരില്‍ തൂക്കിയിരിക്കുന്ന ചിത്രങ്ങളെ കാണാന്‍ അടുത്തേക്ക് നീങ്ങി.  ആധുനീക ചിത്രങ്ങളെ മനസ്സിലാക്കാന്‍ അവന്‍റെ മനസ്സ് കൂട്ടാക്കിയില്ല.  ചിത്രങ്ങളെ വിട്ട് ഷോക്കേസില്‍ വച്ചിട്ടുള്ള ശില്പങ്ങളിലേക്ക് ചെന്നു.  അവാര്‍ഡുകള്‍ക്ക് കൊടുക്കുന്ന ശില്പങ്ങളാണതെല്ലാം.  എന്തെല്ലാമോ ആലേഖനം ചെയ്തിട്ടുണ്ട്. ഷോക്കേസില്‍ വെളിച്ചം കുറവായതുകൊണ്ട് വായിക്കാനിയില്ല.  എന്തിനുള്ള അവാര്‍ഡുകളായിരിക്കാം… കാമ കലക്കുള്ളതോ… സമ്പന്നരുടെ പാരിതോഷികങ്ങളുമാകാം… ഷോക്കേസിനെ വിട്ട് പുസ്തകങ്ങളുടെ അലമാരയിലേക്ക് സുദേവ് നീങ്ങി.  അവിടെ ഷേക്സ്പിയറും ഷെല്ലിയും കാഫ്കയും കാളിദാസനും മാര്‍ക്ക്വിസും…. ഒഥല്ലൊയും ഒഡിസിയും… അന്നകരീനയും യുദ്ധവും സമാധാനവും ബൈബിളും ഖുറാനും ദഗവത്ഗീതയും മുട്ടത്തു വര്‍ക്കിയും പൊന്‍കുന്നം വര്‍ക്കിയും… കേശവദേവും ഓവിയും ഓ എന്‍വിയും എം ടിയും പത്മനാഭനും…. അയ്യപ്പപണിക്കരും അയ്യപ്പനും….

       മുന്‍ വാതില്‍ ശക്തിയായി തുറന്ന് അലോരസമുണ്ടാക്കും വിധമാണവന്‍ ഉള്ളിലേക്ക് വന്നത്.  സുദേവ് ഓന്ന് ഞെട്ടിപ്പോയി. ക്രിയാത്മക സൃഷ്ടി കര്‍ത്താക്കളെ, അവരുടെ സൃഷ്ടി വ്യത്യാസങ്ങളെ കുറിച്ച് ചിന്തിച്ച് മനസ്സ് പരിസരം വിട്ട് പോയിരുന്നു.  അങ്ങിനെ ആയിക്കൂടാത്തതാണ്.  ഇങ്ങിനെയൊരിടത്ത്, സാഹചര്യത്തില്‍…

       അസാധാരണ വലിപ്പവും കരുത്തുമുള്ള ദേഹം, ഇരുണ്ട വസ്ത്രങ്ങളും … സുദേവിന് അവന്‍റെ മുഖം എവിടയോ കണ്ടതിന്‍റെ ഓര്‍മ്മ….

       ഞാന്‍ ജിനോ…. തമ്മനം ജിനോയെന്ന് അപരനാമം. ലാസറലിയുടെ മകന്‍, മേരിയുടെ മകന്‍. താനെന്തിനിവിടെ വന്നു….?

       അപ്രതീക്ഷിതമായൊരു പ്രതി സന്ധിയിലേക്ക് നീങ്ങുകയാണ് കാര്യങ്ങളെന്ന് സുദേവിന് തോന്നി. തോമസ്സെന്ന ഇടനിലക്കാര്‍ വഴിയാണ് ഇവിടെയെത്തിയതെങ്കിലും ഈ തോമസ്സിനെ നേരിട്ട് അറിയില്ല.  ലത പരിചയപ്പെടുത്തിയതു വഴി തോമസ്സിനോട് ഫോണില്‍ സംസാരിക്കുകയും ഇവിടത്തേക്കുള്ള ഗതി നിയന്ത്രിക്കപ്പെടുകയുമായിരുന്നു.  പതിനായിരം രൂപയും പോയി പ്രതിസന്ധിയില്‍ പെടുകയും ചെയ്തിരിക്കുന്നു..

       തോമസ്സു വഴിയാണിവിടെ വന്നത്….. 

       അതു മനസ്സിലായി…. തോമസ്സിനെ ബന്ധപ്പെടുത്തി തന്ന ആളിനെയാണെനിക്കു വേണ്ടത്…

       അങ്ങിനെ ഒരാളില്ല…

       നോ… നീ കള്ളനാണ്… പെരും കള്ളന്‍…അപ്പന്‍റെ ജീവിത കഥയെഴുതാന്‍ വന്നവന്‍ ഇവിടെയെന്തിനു വന്നു…..

       അപ്പന്‍റെ ജീവിത കഥയുമായിട്ട് ഇതിന് ബന്ധിമില്ല. ഇവിടെ വില്പനക്ക് വച്ചിരിക്കുന്നത് വാങ്ങുകയെന്ന ഒരൊറ്റ ഉദ്ദേശമേയുള്ളൂ…

       അല്ല… നിനക്ക് അബ്ദുള്‍ ഖാദറിനെ അറിയുമോ… മണികണ്ഠനെ അറിയുമോ…?

       ഇല്ല… എനിക്കറിയില്ല…. നിങ്ങള്‍ക്ക് താല്പര്യയമില്ലെങ്കില്‍ എന്‍റെ പണം തിരിച്ചു തന്നാല്‍ ഞാന്‍ പൊയ്ക്കൊള്ളാം…

       പണം തിരിച്ചു തരും നീ പോവുകയും ചെയ്യും. പക്ഷെ, എനിക്ക് അവരുമായുള്ള നിന്‍റെ  ബന്ധം അറിയണം…അപ്പന്‍റെ ആത്മകഥയെഴുതുന്നതില്‍ അവര്‍ക്കെന്തു കാര്യം…?

       എനിക്കറിയില്ല… അവരെയും നിന്‍റെപ്പനുമായുള്ള അവരുടെ ബന്ധവുമറിയില്ല… അറിയുകയും വേണ്ട… എനിക്ക് ലാസറലിയോട് മാത്രമാണ് കമ്മിറ്റ്മെന്‍റുള്ളത്…. അദ്ദേഹം പറയും പോലെയാണ് ആത്മകഥയെഴുതുന്നതും… അത് ആര് തടഞ്ഞാലും ചെയ്യുക തന്നെ ചെയ്യും… അതെന്‍റെ തൊഴിലാണ്… കൂലിയും വാങ്ങുന്നുണ്ട്…

       ദെന്‍ ഔട്ട്….

       ഏസ്…

       ഈ മുഖം സുദേവിന് ഓര്‍മ്മ വന്നു.  പത്രത്തില്‍ കണ്ടിട്ടുള്ളതു തന്നെ.  ഏതോ ഒരു കൊലപതകവുമായിട്ട് ബന്ധപ്പെട്ട്…ഗുണ്ട…. വാടകക്കൊലയാളി….

       നൗ ഔട്ട്….

       അവന്‍റെ കണ്ണുകള്‍ ക്രൂരമായിരിക്കുന്നു.  മുഖം കൂടുതല്‍ കറുത്തിരിക്കുന്നു.

       പോര്‍ച്ചില്‍ സുദേവിനായി ഇവിടേക്ക് വന്ന കറുത്ത സ്കോര്‍പ്പിയോ കാത്തു കിടപ്പുണ്ടായിരുന്നു.  വാഹനത്തില്‍ കയറിയപ്പോള്‍ തന്നെ പതിനായിരം രൂപ ഡ്രൈവര്‍ അവന് നല്‍കുകയും ചെയ്തു.

       സുദേവ് രാവിലെ ഉണര്‍ന്നത് നിവേദിതയുടെ ഫോണ്‍ കേട്ടിട്ടാണ്. തലേന്നാളത്തെ മാനസ്സിക ആഘാതത്താല്‍ രാവിലെ ജോഗിംഗ് വേണ്ടെന്നു വച്ചു.  വളരെ വൈകിയാണുറങ്ങിയത്.  അമിതമായി മദ്യപിക്കുകയും ചെയ്തു.  എന്നിട്ടും വളരെ വൈകി.  ഫോണ്‍ റിംഗ് കേട്ടിട്ടും കണ്ണു തുറന്ന് നോക്കി ആരെന്ന് നിജപ്പെടുത്താതെ തന്നെ ഫോണ്‍ എടുത്തു.

       രാത്രി ഞങ്ങളുടെ പത്ര ഓഫീസിനടുത്ത് ഫ്ളാറ്റില്‍ ഒരു മര്‍ഡര്‍ നടന്നിട്ടുണ്ട്…. പോഷ് ഫ്ളാറ്റാണ്.  വി ഐ പികള്‍ മാത്രം കൈവശം വച്ചിരിക്കുന്നത്. കൊല്ലപ്പെട്ടിരിക്കുന്നത് ഒരു പുരുഷനാണ്. മുപ്പത്തിയഞ്ച് നാല്പതുവയസ്സ്… കൊലയ്ക്കു പിന്നില്‍ ഒരു ഗുണ്ടാ സംഘമാണ്. നഗരത്തില്‍ ആഴത്തില്‍ വേരുകളുള്ള സംഘം… തമ്മനം ജിനോയുടെ ഗ്രൂപ്പാണെന്നു കേള്‍ക്കുന്നു.

       സുദേവ് പിടഞ്ഞെഴുന്നേറ്റു.  ശക്തിയായ തലവേധന.  മുറിയാകെ മദ്യത്തിന്‍റെ, സിഗററ്റിന്‍റെ ഗന്ധം. നിവേദിത പറയുന്നതു കേട്ടുകൊണ്ട് ജനാലയെ തുറന്നിട്ടു.  പുറത്ത് സൂര്യരശ്മികള്‍ക്ക് ശക്തികൂടിയിരിക്കുന്നു.  ഒന്‍പതു മണി ആയതിന്‍റെ ചൂട്.

       ഞാന്‍ വരുന്നുണ്ട്, നിവേദിതയെ കാണാന്‍ പറ്റുമോ…?

       നോക്കാം… തിരക്കുള്ള ദിവസമാണ്. നാളത്തെ എഡിഷന്‍ സ്പെഷ്യലാണ്.  ക്ലാസിഫൈഡ് ആഡുകള്‍ കൂടുതലുള്ള ദിവസം.  ചില സ്ഥാപനങ്ങളുടെ ഫീച്ചറുകള്‍ കൊടുക്കാനുണ്ട്.  സര്‍ക്കാര്‍ സ്ഥാപനങ്ങള്‍, പബ്ലിക് ലിമിറ്റഡ് കമ്പനികള്‍ ഒക്കെയുള്ള ഫീച്ചര്‍. എഴുത്തിന്‍റെ പണി എനിക്കാണ്. നെറ്റില്‍ നിന്നും ഡീറ്റെയില്‍സ് കളക്ട് ചെയ്യണം.

       വരാം… സൗകര്യമാണെങ്കില്‍ സംസാരിക്കാം…… ആ മരണവുമായിട്ട് നമുക്കെന്തോ ബന്ധമുണ്ട്… ഞാനിന്നലെ മേരിയെ കാണാന്‍ പോയിരുന്നു.

       കുഞ്ഞാറുമേരിയെ…?

       ഉം…

       എവിടെ…?

       കാക്കനാട്…

       അതും ഇതുമായിട്ട്…?

       നേരിട്ട് പറയാം…..

       ഫോണ്‍ ഡിസ്കണക്ട് ചെയ്ത് കുളിച്ചു തയ്യാറാകാന്‍ ഒരുങ്ങിയപ്പോഴേക്കും ലാസറലി വിളിച്ചു.

       ഏസ് സാര്‍…

       ഇന്നലെ മേരിയെ കാണാന്‍ പോയിരുന്നല്ലെ…?

       ഉവ്വ്…

       വേണ്ടിരുന്നില്ല… അതത്ര ബുദ്ധിയായില്ല… അവിടെ എത്താന്‍ നിങ്ങള്‍ കാണിച്ച അതി ബുദ്ധി ശരിയായില്ല… അവന്, ജിനോയ്ക്ക് ഇഷ്ടമായിട്ടില്ല. നമുക്ക വൈകിട്ട് മീറ്റു ചെയ്യണം.  നമ്മുടെ സ്ഥാപനത്തിന്‍റെ ഒരു സുഹൃത്ത് മരിച്ചിട്ടുണ്ട്.  അവിടെ പോയിട്ടു വന്നിട്ട്, രാത്രിയിലാകാം…

       ഏസ്…

       കണക്കു കൂട്ടലുകളും യാത്രകളും വഴികളും പിഴയ്ക്കുന്നതു പോലെ സുദേവിന് തോന്നി.  ആവശ്യമില്ലാത്തൊരു കുരുക്കിലേക്ക് നിങ്ങിയിരിക്കുന്നതായിട്ടും. സ്വന്തം സുരക്ഷിതത്വത്തേക്കാള്‍ കൂടെ നില്‍ക്കുന്നവരുടെ കാര്യത്തിലാണ് ഒരു ആശങ്ക…. നിവേദിത….

       ഇന്നലത്തെ യാത്രയുമായിട്ട് കൊലപാതകത്തിനെന്തോ ബന്ധമുള്ളതുപെലെ ഒരു തോന്നല്‍.  മരിച്ച വ്യക്തിക്ക് ലതയെന്ന ഫോണ്‍കാരനുമായിട്ടന്തായിരിക്കാം ബന്ധം…..  അയാളാണ് കുഞ്ഞാറു മേരിയെക്കാണുന്നതിന് പ്രേരിപ്പിച്ചത്. ജിനോ ചോദിച്ചത് തോമസ്സിനെ കുറിച്ച് അറിയാനല്ല.് അബ്ദുള്‍ ഖാദറെ കുറിച്ചും മണികണ്ഠനെ കുറിച്ചുമായിരുന്നു.  യഥാര്‍ത്ഥത്തില്‍ അവരെ അറിയില്ലാത്തതാണ്.  പക്ഷെ, ലത അവരുടെ ആളായിരിക്കുമോ…. ജിനോയ്ക്ക് ജനാബ് അബ്ദുള്‍ ഖാദറുമായും മണിക്ഠനുമായും ശത്രുത ഉണ്ടാകുമോ…. ലാസറലിയുടെ വര്‍ഗ്ഗ ശത്രുക്കള്‍ ജിനോയുടേയും ശത്രുക്കളാകുമോ… എല്ലാം ഒത്തു വരുമ്പോള്‍ സുദേവെന്ന എഴുത്തുകാരന്‍റെ അനധികൃതമായ ബന്ധം സ്ഥാപിക്കാനുള്ള ശ്രമം ഒരു തൊലപാതകം വരെ എത്തിയതായി വന്നു ചേരുമോ…?

       കൊച്ചി നഗരത്തിലൂടെ പ്രച്ഛന്ന വേഷനായിട്ട് സുദേവ് ഓട്ടോയില്‍ യാത്ര ചെയ്താണ് കൊലപാതകം നടന്ന ഫ്ളാറ്റിന്‍റെ പരിസരത്തെത്തിയത്.  അവിടെമാകെ ചാനലുകാരും പത്രപ്രവര്‍ത്തകരും പോലീസുകാരും കാണികളും നിറഞ്ഞിരിക്കുന്നു.  വെറും കാഴ്ചക്കാരനായൊരു മദ്ധ്യ വയസ്ക്കന്‍, നാട്ടിന്‍ പുറത്തുകാരന്‍ അവര്‍ക്കിടയിലൂടെ നുഴഞ്ഞ കയറുന്നത് ആര്‍ക്കും അത്ര ഇഷ്ടമായില്ല.   ദേഹത്തു തൊടുകയോ വിടവുണ്ടാക്കാന്‍ ദേഹങ്ങളെ അകറ്റുവാന്‍ ശ്രമിക്കുകയോ ചെയ്തപ്പോഴൊക്കെ അവനെ ക്രുദ്ധമായി നോക്കിയ മുഖങ്ങളിലെല്ലാം തനിക്ക് വേറെ പണിയൊന്നുമില്ലെ  എന്നു ചോദിക്കുന്ന ഭാവങ്ങളാണ്.

       ഇരുപതു നിലകളുള്ള ബില്‍ഡിംഗിന് നാലു പോര്‍ഷനുകളായിട്ട് എണ്‍പതു ഫ്ളാറ്റുകളാണുള്ളത്.  അതിന്‍റെ ഏതാണ്ട് മധ്യത്തില്‍ ട്വല്‍വ് ബിയിലാണ് സംഭവം.  നഗരത്തില്‍ തന്നെ വ്യാപാരസ്ഥാപനങ്ങലുള്ള ഗ്രൂപ്പിന്‍റെ ഒരു പ്രധാന പാര്‍ട്ടണാറാണ് കൊല്ലപ്പെട്ടത്.  അയാള്‍ ഫ്ളാറ്റില്‍ തനിച്ചായിരുന്നു.  ചാലക്കുടിയിലാണ് ഭാര്യയും മക്കളും.  ആഴ്ചയില്‍ മൂന്നു ദിവസമേ അയാള്‍ ഫ്ളാറ്റില്‍ തങ്ങാറുള്ളൂ… ആ ദിവസങ്ങളില്‍ വ്യാപാര സ്ഥാപനത്തിലേക്ക് പര്‍ച്ചേയ്സ് നടത്തുന്ന സൗകര്യത്തിനാണ് അവിടെ തങ്ങുന്നത്.  വടക്കേ ഇന്ത്യയില്‍ നിന്നു വരുന്ന വ്യാപാരികളെയും റപ്രസെന്‍റേറ്റീവുകളെയും കാണുന്നതിനും സംസാരിക്കുന്നതിനും ഇടപാടുകള്‍ ഉറപ്പിക്കുന്നതിനുമുള്ള സൗകര്യത്തിനു വേണ്ടിയാണ്.  എന്തെല്ലാമോ അനധികൃത വ്യാപാരങ്ങളും അവിടെ കേന്ദ്രീകരിച്ച് നടക്കുന്നുണ്ടെന്ന് ചിലരൊക്കെ പറഞ്ഞു കൊണ്ടിരുന്നു.  കാഴ്ചക്കാരുടെ സംഭാഷണങ്ങളില്‍ നിന്നും അങ്ങിനെ കുറെക്കാര്യങ്ങള്‍ സുദേവ് അരിച്ചെടുത്തു.

       സുദേവ് കാണുമെന്ന് പ്രതീക്ഷിച്ചിരുന്ന ആരെയും അവിടെ കാണാന്‍ സാധിച്ചില്ല..  കാഴ്ചക്കാരും പത്രക്കാരും ദൃശ്യമീഡിയക്കാരും തിക്കിതിരക്കുണ്ടാക്കി വിഭ്രമം സൃഷ്ടിച്ചതല്ലാതെ അവിടെ ഒന്നും നടന്നില്ല.  അടുത്ത ഫ്ളാറ്റുകളിലെ ആരെയും കാണുനുമായില്ല.  അവരെല്ലാം നിശ്ശബ്ദരായി മാളങ്ങളിലേക്ക് വലിഞ്ഞുപോയി.  പോലീസ് നടപടികള്‍ തുടര്‍ന്നു കൊണ്ടിരിക്കെ  ഒരിക്കല്‍ സുദേവിന് മരിച്ച ആളുടെ മുഖം കാണാന്‍ കഴിഞ്ഞു.  പരിചയമുള്ള മുഖമല്ലത്.  ഒരിക്കല്‍ പോലും കണ്ടിട്ടുള്ള മുഖമല്ല.

       പ്രച്ഛന്ന വേഷനായിട്ടു തന്നെ നിവേദിതയുടെ കൂടെ കാന്‍റിനില്‍ നിന്നും ഉച്ചഭക്ഷണം കഴിച്ചു.  തെരക്കിയവരോട് അമ്മാവനാണ് നാട്ടില്‍ നിന്ന് ടൗണിലെന്തോ അത്യാവശ്യത്തിന് വന്നതാണെന്നും വളരെ നാളായി കണ്ടിട്ട്, അതു കൊണ്ട് കാണാന്‍ വന്നതാണെന്നും പറയാന്‍ കുറെ വിശേഷങ്ങല്‍ ഉണ്ടെന്നും നിവേദിത പറഞ്ഞു.

       സുദേവ് കഴിഞ്ഞ നാളുകളില്‍ ഉണ്ടായ വിഷേങ്ങള്‍ എല്ലാം വ്യക്തമായി നിവേദിതയെ ധരിപ്പിച്ചു.  പ്രതിവചനങ്ങള്‍ ഒന്നുമില്ലാതെ നിവേദിത കേട്ടിരുന്നു.  കേട്ടിരിയ്ക്കുമ്പോള്‍ സുദേവിന്‍റെ കണ്ണുകളില്‍ നിന്നും സ്വന്തം നയനങ്ങളെ മാറ്റിയില്ല.  അവന്‍റെ വാക്കുകളിലെ സത്യങ്ങള്‍ ഒന്നു പോലും ചോര്‍ന്നു പോകാതിരിക്കാനാണത്.  വില കൊടുത്ത് പെണ്ണിന്‍റെ അടുത്തു പോയിയെന്ന് നിവേദിതയോടു പറയുമ്പോള്‍ വല്ലാത്തൊരു ജാള്യത അവനെ മൂടി നിന്നു.  ഹൃദയത്തില്‍ വിരിയുന്ന വികാരമെന്തെന്നറിയാന്‍ ആഗ്രഹിച്ച് അവളെ ശ്രദ്ധിച്ചിട്ട് അവിടെ ഒന്നും കാണാന്‍ കഴിഞ്ഞില്ല.  അകപ്പെട്ടിരിക്കുന്ന അപകടത്തെ ഓര്‍ത്തുള്ള ഭയമാണ് അവളുടെ മുഖത്ത്.

       ഭക്ഷണ ശേഷവും സംസാരിച്ചു കൊണ്ടിരുന്നപ്പോള്‍ ജോണ്‍ എന്ന് ഫോണ്‍ കാരന്‍ വിളിച്ചു.

       സുദേവ് നിങ്ങളെവിടയാണ്….?

       ഞാന്‍ നാട്ടിലാണ്, അമ്മയുടെ അടുത്ത്…

       സുഖമല്ലേ…?

       അതെ..

       കൊച്ചിയില്‍ നമ്മളുമായി കണക്ട് ചെയ്ത് ഒരു ഇന്‍സിഡന്‍റ് ഉണ്ടായിട്ടുണ്ട്. നമ്മുടെ ബിസിനസ്സ് നോക്കി നടക്കുന്ന ഒരാള്‍ കൊല്ലപ്പെട്ടു.  മണികണ്ഠന്‍.  സുദേവ് ആ പേര് നേരത്തെ കേട്ടിട്ടുണ്ടോ…?

       ഇല്ല.

       ലാസറലി ഗ്രൂപ്പില്‍ ആയാള്‍ പാര്‍ട്ടണര്‍ അല്ല.  കൊച്ചി കേന്ദ്രീകരിച്ച് കുറെ ബിസിനസ്സുകള്‍ അയാള്‍ നടത്തുന്നുണ്ട്, അതില്‍ ചിലതുമായിട്ട് ലാസറലിക്കും നമ്മള്‍ക്കും ബന്ധമുണ്ട്.. സാമ്പത്തിക ഇടപാടുകളില്‍ കണിശ്ശക്കാരനായിരുന്നു. ചാലക്കുടിക്കാരനാണ്. അടുത്ത നാളിലാണ് ഉയര്‍ന്നു വന്നത്. നമ്മുടെ ചില പാര്‍ട്ടണര്‍മാരുമായിട്ട് വളരെ അടുപ്പമുണ്ടായിരുന്നു.  എറണാകുളത്തെ ഫ്ളാറ്റില്‍ വച്ച് കൊല്ലപ്പെടുകയായിരുന്നു.  വിശദമായിട്ടൊന്നുമറിയില്ല.  ഞാന്‍ വൈകിട്ട് വിളിക്കാം…

       ജോണ്‍ ഫോണ്‍ നിര്‍ത്തും മുമ്പുതന്നെ മറ്റൊരു കോള്‍ വന്ന് ഫോണിനെ തട്ടി വിളിച്ചു കൊണ്ടിരുന്നു.  ജോണ്‍ നിര്‍ത്തി, ഉടനെ ആ ഫോണ്‍ വന്നു, ലത.

       സുദേവ് ബ്ലൂടൂത്ത് ഓണാക്ക് ഞാനൊരു മെസ്സേജ് അയച്ചു തരാം…

       സുദേവ് ഡിസ്കണക്ട് ചെയ്ത് ബ്ലൂടൂത്ത് ഓണാക്കി മെസ്സേജിനെ കാത്തു.

       മെസ്സേജ് വന്നു തീര്‍ന്ന ഉടനെ ലത വിളിച്ചു.

       കണ്ട് നോക്ക് എറണാകുളത്തെ ഒരു സംഭവമാണ്.  എനിക്കിപ്പോള്‍ കിട്ടിയതേയുള്ളൂ…  മെസ്സേജ് പാസ്സു ചെയ്തു തന്ന ആളിനെ അറിയില്ല. വിളിച്ചു സംസാരിച്ചിട്ടും അയാള്‍ പിടി തന്നില്ല.  ഒരു പക്ഷെ, അയച്ച ആള്‍ രസകരമായ മെസ്സേജ് കിട്ടിയപ്പോള്‍ ഫോര്‍വേഡ് വെറുതെ ചെയ്തതാകാം… ഞാന്‍ വൈകിട്ട് വിളിക്കാം…..

       സുദേവ് മെസ്സേജ് തുറന്നു.

       മണികണ്ഠനെ വെട്ടികൊല്ലുന്ന ദൃശ്യങ്ങള്‍…. തമ്മനം ജിനോ … മറ്റു രണ്ടു പേരും… ജിനോ ആണ് കൃത്യം ചെയ്യുന്നത്.  സഹായികളായി രണ്ടു പേരും ഇരുപുറവും നില്‍ക്കുന്നുണ്ടെന്നു മാത്രം, അവരും ആയുധ ധാരികളാണ്.

       ജോണിനോടും ലതയോടും അമ്മയുടെ അടുത്താണെന്ന് കള്ളം പറഞ്ഞു, ഉടനെ അമ്മയെ കാണെണമെന്ന് സുദേവിന് തോന്നി.  നിവേദിതയെ രാത്രി വിളിക്കാമെന്ന് പറഞ്ഞ് പ്രച്ഛന്നമായ വേഷത്തില്‍ ടാക്സിയില്‍ ആലുവ ടൗണ്‍ ട്രാന്‍സ്പോര്‍ട്ട് സ്റ്റാന്‍റിനു മുന്നില്‍ ഉറങ്ങി, ടാക്സിയെ മടക്കി. സ്റ്റാന്‍റിലെ ടോയിലറ്റില്‍ കയറി പ്രച്ഛന്ന വേഷത്തെ അഴിച്ച് ബാഗിലാക്കി, എറണാകുളം സ്റ്റാന്‍റിലെ ടോയിലറ്റില്‍ വച്ച് കെട്ടി ആലുവ സ്റ്റാന്‍റില്‍ വച്ചു മോചിതനായി.  ടോയിലറ്റിന് പുറത്തിറങ്ങിയപ്പോള്‍ കരാറുകാരന്‍ മണി അടിച്ചു.  സുദേവ് വീണ്ടും ഫീസ് കൊടുത്തു.  ആലുവയില്‍ നിന്നും ടാക്സിയില്‍ അമ്മയുടെ ജോലിസ്ഥലത്തെത്തി മുരുകനെ കണ്ടു.  അമ്മ  ഉരാഴ്ചയായിട്ട് വരുന്നില്ലെന്നും സുഖമില്ലെന്നും അറിഞ്ഞപ്പോള്‍ ഹൃദയത്തെ തരിപ്പിച്ച വേദന അമ്മയും മകനും തമ്മിലുള്ള ബന്ധത്തെ ഓര്‍മ്മപ്പെടുത്തി.

       വീട് മൂകമായിരുന്നു.  രണ്ടുമൂന്നു ദിവസമായിട്ട് അടിച്ചു വാരാത്ത മുറ്റവും അടഞ്ഞു കിടക്കുന്ന മുന്‍ വാതിലും .  അവന്‍ അമ്മയെ വിളിച്ചു കൊണ്ട് വരാന്തയില്‍ കയറി.  അകത്തു നിന്നും കുറ്റിയിടാത്ത വാതിലിനെ തള്ളിത്തുറന്നു.  അമ്മയുടെ മുറിയുടെ വാതിലും തള്ളിത്തുറന്നു, ലൈറ്റിട്ടു.  കട്ടിലില്‍ അമ്മ. അടുത്തിരുന്ന്  വശം ചരിഞ്ഞ് കിടന്നിരുന്ന അമ്മയെ മെല്ലെ നേരെ കിടത്തി.  ഗാഢമായി തളര്‍ന്ന് ഉറങ്ങിയിരുന്ന അമ്മ പെട്ടന്ന് ഞെട്ടിയുണര്‍ന്നു.  അമ്മയുടെ ദേഹം വിയര്‍പ്പില്‍ കുതിര്‍ന്നിരിക്കുന്നു. 

       അമ്മേ….

       അവന്‍ ഭയന്നു.

       അമ്മയ്ക്കു മനസ്സിലായി.

       എനിക്കൊന്നുമില്ല… പനിയായിരുന്നു… ഇപ്പോള്‍ പനി വിട്ടു.  നിന്നെ കാണെണമെന്നു തോന്നി.  മൂന്നി ദിവസമായി… പനിമാറിയിട്ട് നിന്‍റെ അടുത്ത വരാമെന്നു കരുതി… അമ്മയ്ക്കൊന്നുമില്ല… മോന് അമ്മയോടു ദേഷ്യമാണോ….?

       സുദേവിന്‍റെ കണ്ണുകള്‍ നിറഞ്ഞു വന്നു.  അവന്‍ അമ്മയെ ദേഹത്തോടു ചേര്‍ത്ത് പുണര്‍ന്നു.  ശിരസ്സില്‍ ഉമ്മ വച്ചു.  അവന്‍റെ കണ്ണു നീരില്‍ അമ്മയുടെ ശിരസ്സ് നനഞ്ഞ് കുതിര്‍ന്നു.

       അരിയും പലചരക്ക് സാധനങ്ങളും പച്ചക്കറിയും കവലയില്‍ നിന്ന് വാങ്ങി വന്ന്. കഞ്ഞി വച്ച് അമ്മയോടൊത്തിരുന്ന് കഴിച്ചു കഴിഞ്ഞപ്പോള്‍ അവനും അമ്മയ്ക്കും ഉന്മേഷമായി.  അമ്മയുടെ മുഖത്തെ നിറഞ്ഞ ചിരി അവനെ കൂടുതല്‍ ശക്തനാക്കി.

       ഞാനിനി കടയില്‍ പോണില്ല… മോനിനി എന്നു വരും…?

       നാളെ കഴിഞ്ഞ്……

       അവന്‍ വഴിയിലേയ്ക്ക് നടക്കുമ്പോള്‍ അമ്മ പടി വരെ അനുഗമിച്ചു.

@@@@@




Novel/നോവൽ / കേട്ടെഴുത്തുകാരന്‍റെ ഒളിക്കാഴ്ചകൾ / അദ്ധ്യാ‍യം  ഇരുപത്തിമൂന്ന്

കവാടത്തിലെ സെക്യൂരിറ്റി ചെക്കിംഗ് കഴിഞ്ഞ്, പോര്‍ച്ചില്‍  സുദേവിനെ ഇറക്കി കാര്‍

എവിടയോ പോയി മറഞ്ഞു.  കൊച്ചി നഗരത്തിലെ മാമങ്കലത്തെ വീഥിയില്‍, തുടര്‍ന്ന് വന്ന യാത്രയില്‍ അനുഭവപ്പെട്ട ഹൃദയ സംഘര്‍ഷം പോര്‍ച്ചില്‍ ഇറങ്ങി നിന്നപ്പോള്‍ അനുഭവപ്പടുന്നില്ലെന്ന് അവനു തോന്നി.  സുഖശീതളിമയുള്ള അന്തരീക്ഷത്തില്‍ എത്തിയപ്പോള്‍ മനസ്സും ശാന്തമായിരിക്കുന്നു.  വീടിന്‍റെ മുന്‍ കതക് തുറന്ന് ഒരു സുന്ദരിക്കുട്ടി സ്വാഗതം ചെയ്തു.  അവളുടെ മുഖത്ത് വിരിഞ്ഞു നില്‍ക്കുന്ന പുഞ്ചിരിക്ക് അസാധാരണമായ ഒരു മധുരം.  ആ മധുരിമ നുകര്‍ന്ന് അകത്തു കയറി സെറ്റിയില്‍ അമര്‍ന്നപ്പോള്‍ പിന്നില്‍ ഡോര്‍ അടയുകയും സ്വീകരിച്ച പെണ്‍കുട്ടി

മുറിയില്‍ നിന്ന് അന്തര്‍ധാനം ചെയ്യുകയും മറ്റൊരു സുന്ദരി ഡ്രെയില്‍, നീണ്ട ഗ്ലാസില്‍ നിറഞ്ഞു തുളുമ്പും വിധത്തിലൊരു പൈനാപ്പിള്‍ ജ്യൂസുമായിട്ടെത്തി അവനെ ഉപചാരം ചെയ്ത് മടങ്ങി.  ജ്യൂസ് നാവില്‍ തൊട്ട് അന്ന നാളം വഴി ആമാശയത്തിലെത്തുന്നതു വരെ തണുപ്പോടു കൂടി അനുഭപ്പെടുത്തിയ അവാച്യമായ സ്വാദ് സുദേവിനെ പുളകം കൊള്ളിച്ചു.

       ഉളളില്‍ ശയ്യയില്‍, അനന്തശയനത്തിലെ പത്മനാഭനെപ്പോലെ പാര്‍ശ്വം ചരിഞ്ഞ് കിടന്ന് മേരി, സുദേവ് ഗെയിറ്റ് കടന്ന് വന്ന്, ഡോറ് കയറി സ്വീകരണ മുറിയില്‍ ഇരുന്ന് ഉപചാരങ്ങള്‍ ഏറ്റു വാങ്ങുന്നത് കമ്പ്യൂട്ടര്‍ സ്ക്രീനില്‍ കാണുകയാണ്.  അടുത്തു നിന്ന് ഒരു പെണ്‍കുട്ടി അവനെ

പരിചയപ്പെടുത്തുന്നുമുണ്ട്.  പുതിയ ക്ലയന്‍റാകുമ്പോള്‍ ഇതുപോലുള്ള ഫോര്‍മാലിറ്റീസ് വളരെ കൃത്യമായിട്ട് സൂക്ഷിക്കാറുണ്ട,. അവര്‍.

       സുദേവ്, മുപ്പത്തിയഞ്ച് വയസ്സ് എഴുത്തുകാരനാണ്. മോഹം കൊണ്ട് വന്നതാണ്. സമ്പന്നനല്ല. ആദ്യമായിട്ടാണ് ഇങ്ങിനെയൊരിടത്ത് സന്ദര്‍ശിക്കുന്നത്.. മറ്റ് ക്ലബ് സന്ദര്‍ശനങ്ങളുമില്ല.  ഒരു ശുദ്ധന്‍റെ മട്ടാണ്, സൗമ്യനാണ്…

       ശുദ്ധന്‍ ദുഷ്ടന്‍റെ ഫലം ചെയ്യുമോ…?

       ഇല്ല മാം…

       അത് നിനക്കെങ്ങനെ അറിയാം….?

       മേരിയുടെ മറു ചോദ്യം പെണ്‍കുട്ടിയുടെ വായടപ്പിച്ചു.  അവള്‍ ഒന്നു പതറി. കമ്പ്യൂട്ടറില്‍ തന്നെ നോക്കി കിടക്കുന്ന മേരിയെ പെണ്‍കുട്ടി ഭയത്തോടെ നോക്കി.

       മേരി  ലാസറലി ആദ്യം കണ്ടകാലത്തെ മേരിയല്ല.  കറുപ്പില്‍ നിന്നും സ്വര്‍ണ്ണ വര്‍ണ്ണത്തിലെത്തിയിരിക്കുന്നു.  പനങ്കുലപോലുള്ള മുടിയുടെ ഉള്ള് നഷ്ടപ്പെട്ടിട്ടില്ല.  പക്ഷെ, കറുത്ത പനങ്കുല വിരിഞ്ഞ തെങ്ങില്‍ പൂങ്കുല പോലെ ആയിട്ടുണ്ട്.  ഒരു പ്രത്യേക വശ്യത വന്നു ചോര്‍ന്നിരിക്കുന്നു.  മുഖത്ത് ഗര്‍വ്വും സംസാരത്തില്‍ അധികാര സ്വരവും കണ്ണുകളില്‍ ശക്തി സ്ഫുലിംഗങ്ങളും നെറ്റിയില്‍ ചുവന്ന വലിയ സിന്ദൂരക്കുറിയും തിളങ്ങുന്ന, ലക്ഷങ്ങള്‍ മതിക്കുന്ന ചേലയും വിദേശ സുഗന്ധങ്ങളും എഴുപതുകാരിയെങ്കിലും ഇപ്പോഴും അങ്കത്തിന് സന്നദ്ധയായ യൗവന പ്രസരിപ്പുമുണ്ട്.

       ആരാ അവനെ റെക്കമെന്‍റ് ചെയ്തത്….?

       തോമസ്സ്…

       ആരാണവന്‍…….?

       നമ്മുടെ പ്രധാന പിമ്പുകളില്‍ ഒരാളാണ്…?

       വിളിക്കവനെ…

       പെണ്‍കുട്ടി ഫോണില്‍ വിളിക്കുന്നു.

       ഞാന്‍ സവിതയാണ് മേരി മാഡത്തിനടുത്തു നിന്നും….സുദേവിനെ കുറിച്ചറിയാന്‍…. ഏസ്…. ഏസ്….ഓക്കെ…എന്നുമില്ല…. ഓക്കെ….

       അവള്‍ ഫോണ്‍ ഓഫാക്കി പറഞ്ഞു.

       തോമസ്സിനു മുമ്പ് പരിചയമില്ല… 

       പിന്നെ…?

       സുദേവ് ഇപ്പോള്‍ താമസ്സിക്കുന്നത് ലാസറലിയിടത്താണ്. ഡോ. ലാസറലി രാജയുടെ ആത്മകഥയെഴുതുന്ന ജോലിയാണ്…

       രാജായെ വിളിക്ക്….

       പെണ്‍കുട്ടി ഫോണില്‍ വിളിക്കുന്നു.

       സാര്‍, മേരി മാഡത്തിന്‍റെ അടുത്തു നിന്നാണ്…

       പെണ്‍കുട്ടി ഫോണ്‍ മേരിക്ക് കൊടുക്കുന്നു.  മേരിയുടെ മുഖം ചുവക്കുകയും കണ്‍തടങ്ങളില്‍ നാണം പൂക്കള്‍ വിരിയുകയും ചെയ്യുന്നുണ്ട്. കാമുകി കാമുകനെ രഹസ്യമായി വിളിക്കുന്നതിന്‍റെ ഭാവങ്ങള്‍ ആ മുഖത്ത്.  പെണ്‍കുട്ടി മന്ദഹസിക്കുന്നു.  മേരിയുടെ മുഖത്ത് വിരിയുന്ന ശൃംഗാര ഭാവങ്ങള്‍ അവര്‍ നേരത്തെ തന്നെ കണ്ടിട്ടുള്ളതാണെന്ന് അവളുടെ മുഖം പറയുന്നുയണ്ട്.  നീ എന്തിനിവിടെ നില്‍ക്കുന്നു വെന്ന് ദ്യോതിപ്പിക്കും വിധം മേരി പോണ്‍കുട്ടിയെ നോക്കുന്നു.  പെണ്‍കുട്ടി അത് മനസ്സിലാക്കി മുറി വിട്ടു പോകുന്നു.  പക്ഷെ, അവള്‍ മുറിക്കു പുറത്തിറങ്ങി കതകിന് മറവില്‍ നില്‍ക്കുന്നതേയുള്ളൂ….

       രാജാ… ആ സുദേവിനെ എന്തിനാണയച്ചത്…?

       സുദേവിനെ…. ഇല്ല…. ഞാനയച്ചിട്ടില്ല.

       പിന്നെ അവനിവിടെ….?

       അവനറിയാതെ എത്തിയതാകാം…

       അല്ല… അവനറിഞ്ഞെത്തിയതു തന്നെയാണ്…. അതെന്തിനാണെന്നറിയണം… അവനൊരു ഇടപാടുകരനല്ല…. അതു സത്യം… അവന് മറ്റെന്തോ ഉദ്ദേശമുണ്ട്… അവന്‍ രാജായുടെ കഥയെഴുതുകയാണോ…?

       അതെ…

       രാജായുടെ കഥയില്‍ മേരിക്കോന്താ സ്ഥാനം….?

       അതോരു ചീത്ത കഥയല്ല… നല്ല കഥയാണ്…. മേരിയും നല്ല സ്ത്രീയാണ്…

       എഴുതുന്നത് ആണല്ലെ… മേരിയെപ്പറ്റി നല്ലതായി ചിന്തിക്കുമോ…?

       തീര്‍ച്ചയായും…

       എനിക്ക് തേന്നുന്നില്ല…

       ഇല്ല, മേരി ഞാന്‍ സത്യമാണ് പറയുന്നത്…

       കഥയിലെങ്ങാനും മേരി വേശ്യയും വേശ്യാലയം നടത്തുന്നവളും മേരിയുടെ മോന്‍ ഗുണ്ടുയമായാല്‍..

       ഒരിക്കലുമില്ല… ആത്മകഥ നമ്മളെഴുതിക്കുന്നതാണ്… അതു നല്ലാതായിട്ടു ചെയ്യിക്കാനാണ് ഇവിടെ താമസ്സിപ്പിച്ച് ചെല്ലും ചെലവും കൊടുത്ത് എഴുതിക്കുന്നെ…അവന്‍ നമ്മളു പറയുന്നതു വിട്ട് ചെയ്യില്ല..

       എങ്കിലും അവനെ ഒന്ന് ശ്രദ്ധിക്കണം…  അവന്‍റെ പൊറകില്‍ മറ്റാരോകൂടിയുണ്ട്…

       ഹേയ്…..

       ഹേയ് അല്ല, നോക്കണം…

       ഏസ്…ഏസ്…. തീര്‍ച്ചയായും…

       ജ്യൂസ്  കഴിച്ച് പതിനഞ്ച് മിനിട്ടു കഴിഞ്ഞിട്ടും ആരെയും കാണാതെ വന്നപ്പോള്‍ സുദേവിന് അലോരസം തോന്നിത്തുടങ്ങി. എവിടെ ആയാലും പണമടച്ച് കാത്തു നില്‍ക്കുമ്പോള്‍ ഉപഭോക്താവിന് തോന്നു ദേഷ്യം… യഥാര്‍ത്ഥത്തില്‍ അവന് അനുവദിച്ചു കിട്ടേണ്ട പരിഗണന… അത് ഉപഭോക്താവിനോടുള്ള പരിഗണനയ മാത്രമല്ല്ല.  പണത്തിനോട് മനുഷ്യന്‍ കാണിക്കുന്ന കീഴ്വഴക്കം കൂടിയാണ്.  അതു കിട്ടാതെ വരുമ്പോഴുള്ള ദേഷ്യം, സുദേവിന് തോന്നിത്തുടങ്ങിയിരിക്കുന്നു.  അവന്‍ ഇരിപ്പില്‍ നിന്നും എഴുന്നേറ്റു. ചുവരില്‍ തൂക്കിയിരിക്കുന്ന ചിത്രങ്ങളെ കാണാന്‍ അടുത്തേക്ക് നീങ്ങി.  ആധുനീക ചിത്രങ്ങളെ മനസ്സിലാക്കാന്‍ അവന്‍റെ മനസ്സ് കൂട്ടാക്കിയില്ല.  ചിത്രങ്ങളെ വിട്ട് ഷോക്കേസില്‍ വച്ചിട്ടുള്ള ശില്പങ്ങളിലേക്ക് ചെന്നു.  അവാര്‍ഡുകള്‍ക്ക് കൊടുക്കുന്ന ശില്പങ്ങളാണതെല്ലാം.  എന്തെല്ലാമോ ആലേഖനം ചെയ്തിട്ടുണ്ട്. ഷോക്കേസില്‍ വെളിച്ചം കുറവായതുകൊണ്ട് വായിക്കാനിയില്ല.  എന്തിനുള്ള അവാര്‍ഡുകളായിരിക്കാം… കാമ കലക്കുള്ളതോ… സമ്പന്നരുടെ പാരിതോഷികങ്ങളുമാകാം… ഷോക്കേസിനെ വിട്ട് പുസ്തകങ്ങളുടെ അലമാരയിലേക്ക് സുദേവ് നീങ്ങി.  അവിടെ ഷേക്സ്പിയറും ഷെല്ലിയും കാഫ്കയും കാളിദാസനും മാര്‍ക്ക്വിസും…. ഒഥല്ലൊയും ഒഡിസിയും… അന്നകരീനയും യുദ്ധവും സമാധാനവും ബൈബിളും ഖുറാനും ദഗവത്ഗീതയും മുട്ടത്തു വര്‍ക്കിയും പൊന്‍കുന്നം വര്‍ക്കിയും… കേശവദേവും ഓവിയും ഓ എന്‍വിയും എം ടിയും പത്മനാഭനും…. അയ്യപ്പപണിക്കരും അയ്യപ്പനും….

       മുന്‍ വാതില്‍ ശക്തിയായി തുറന്ന് അലോരസമുണ്ടാക്കും വിധമാണവന്‍ ഉള്ളിലേക്ക് വന്നത്.  സുദേവ് ഓന്ന് ഞെട്ടിപ്പോയി. ക്രിയാത്മക സൃഷ്ടി കര്‍ത്താക്കളെ, അവരുടെ സൃഷ്ടി വ്യത്യാസങ്ങളെ കുറിച്ച് ചിന്തിച്ച് മനസ്സ് പരിസരം വിട്ട് പോയിരുന്നു.  അങ്ങിനെ ആയിക്കൂടാത്തതാണ്.  ഇങ്ങിനെയൊരിടത്ത്, സാഹചര്യത്തില്‍…

       അസാധാരണ വലിപ്പവും കരുത്തുമുള്ള ദേഹം, ഇരുണ്ട വസ്ത്രങ്ങളും … സുദേവിന് അവന്‍റെ മുഖം എവിടയോ കണ്ടതിന്‍റെ ഓര്‍മ്മ….

       ഞാന്‍ ജിനോ…. തമ്മനം ജിനോയെന്ന് അപരനാമം. ലാസറലിയുടെ മകന്‍, മേരിയുടെ മകന്‍. താനെന്തിനിവിടെ വന്നു….?

       അപ്രതീക്ഷിതമായൊരു പ്രതി സന്ധിയിലേക്ക് നീങ്ങുകയാണ് കാര്യങ്ങളെന്ന് സുദേവിന് തോന്നി. തോമസ്സെന്ന ഇടനിലക്കാര്‍ വഴിയാണ് ഇവിടെയെത്തിയതെങ്കിലും ഈ തോമസ്സിനെ നേരിട്ട് അറിയില്ല.  ലത പരിചയപ്പെടുത്തിയതു വഴി തോമസ്സിനോട് ഫോണില്‍ സംസാരിക്കുകയും ഇവിടത്തേക്കുള്ള ഗതി നിയന്ത്രിക്കപ്പെടുകയുമായിരുന്നു.  പതിനായിരം രൂപയും പോയി പ്രതിസന്ധിയില്‍ പെടുകയും ചെയ്തിരിക്കുന്നു..

       തോമസ്സു വഴിയാണിവിടെ വന്നത്….. 

       അതു മനസ്സിലായി…. തോമസ്സിനെ ബന്ധപ്പെടുത്തി തന്ന ആളിനെയാണെനിക്കു വേണ്ടത്…

       അങ്ങിനെ ഒരാളില്ല…

       നോ… നീ കള്ളനാണ്… പെരും കള്ളന്‍…അപ്പന്‍റെ ജീവിത കഥയെഴുതാന്‍ വന്നവന്‍ ഇവിടെയെന്തിനു വന്നു…..

       അപ്പന്‍റെ ജീവിത കഥയുമായിട്ട് ഇതിന് ബന്ധിമില്ല. ഇവിടെ വില്പനക്ക് വച്ചിരിക്കുന്നത് വാങ്ങുകയെന്ന ഒരൊറ്റ ഉദ്ദേശമേയുള്ളൂ…

       അല്ല… നിനക്ക് അബ്ദുള്‍ ഖാദറിനെ അറിയുമോ… മണികണ്ഠനെ അറിയുമോ…?

       ഇല്ല… എനിക്കറിയില്ല…. നിങ്ങള്‍ക്ക് താല്പര്യയമില്ലെങ്കില്‍ എന്‍റെ പണം തിരിച്ചു തന്നാല്‍ ഞാന്‍ പൊയ്ക്കൊള്ളാം…

       പണം തിരിച്ചു തരും നീ പോവുകയും ചെയ്യും. പക്ഷെ, എനിക്ക് അവരുമായുള്ള നിന്‍റെ  ബന്ധം അറിയണം…അപ്പന്‍റെ ആത്മകഥയെഴുതുന്നതില്‍ അവര്‍ക്കെന്തു കാര്യം…?

       എനിക്കറിയില്ല… അവരെയും നിന്‍റെപ്പനുമായുള്ള അവരുടെ ബന്ധവുമറിയില്ല… അറിയുകയും വേണ്ട… എനിക്ക് ലാസറലിയോട് മാത്രമാണ് കമ്മിറ്റ്മെന്‍റുള്ളത്…. അദ്ദേഹം പറയും പോലെയാണ് ആത്മകഥയെഴുതുന്നതും… അത് ആര് തടഞ്ഞാലും ചെയ്യുക തന്നെ ചെയ്യും… അതെന്‍റെ തൊഴിലാണ്… കൂലിയും വാങ്ങുന്നുണ്ട്…

       ദെന്‍ ഔട്ട്….

       ഏസ്…

       ഈ മുഖം സുദേവിന് ഓര്‍മ്മ വന്നു.  പത്രത്തില്‍ കണ്ടിട്ടുള്ളതു തന്നെ.  ഏതോ ഒരു കൊലപതകവുമായിട്ട് ബന്ധപ്പെട്ട്…ഗുണ്ട…. വാടകക്കൊലയാളി….

       നൗ ഔട്ട്….

       അവന്‍റെ കണ്ണുകള്‍ ക്രൂരമായിരിക്കുന്നു.  മുഖം കൂടുതല്‍ കറുത്തിരിക്കുന്നു.

       പോര്‍ച്ചില്‍ സുദേവിനായി ഇവിടേക്ക് വന്ന കറുത്ത സ്കോര്‍പ്പിയോ കാത്തു കിടപ്പുണ്ടായിരുന്നു.  വാഹനത്തില്‍ കയറിയപ്പോള്‍ തന്നെ പതിനായിരം രൂപ ഡ്രൈവര്‍ അവന് നല്‍കുകയും ചെയ്തു.

       സുദേവ് രാവിലെ ഉണര്‍ന്നത് നിവേദിതയുടെ ഫോണ്‍ കേട്ടിട്ടാണ്. തലേന്നാളത്തെ മാനസ്സിക ആഘാതത്താല്‍ രാവിലെ ജോഗിംഗ് വേണ്ടെന്നു വച്ചു.  വളരെ വൈകിയാണുറങ്ങിയത്.  അമിതമായി മദ്യപിക്കുകയും ചെയ്തു.  എന്നിട്ടും വളരെ വൈകി.  ഫോണ്‍ റിംഗ് കേട്ടിട്ടും കണ്ണു തുറന്ന് നോക്കി ആരെന്ന് നിജപ്പെടുത്താതെ തന്നെ ഫോണ്‍ എടുത്തു.

       രാത്രി ഞങ്ങളുടെ പത്ര ഓഫീസിനടുത്ത് ഫ്ളാറ്റില്‍ ഒരു മര്‍ഡര്‍ നടന്നിട്ടുണ്ട്…. പോഷ് ഫ്ളാറ്റാണ്.  വി ഐ പികള്‍ മാത്രം കൈവശം വച്ചിരിക്കുന്നത്. കൊല്ലപ്പെട്ടിരിക്കുന്നത് ഒരു പുരുഷനാണ്. മുപ്പത്തിയഞ്ച് നാല്പതുവയസ്സ്… കൊലയ്ക്കു പിന്നില്‍ ഒരു ഗുണ്ടാ സംഘമാണ്. നഗരത്തില്‍ ആഴത്തില്‍ വേരുകളുള്ള സംഘം… തമ്മനം ജിനോയുടെ ഗ്രൂപ്പാണെന്നു കേള്‍ക്കുന്നു.

       സുദേവ് പിടഞ്ഞെഴുന്നേറ്റു.  ശക്തിയായ തലവേധന.  മുറിയാകെ മദ്യത്തിന്‍റെ, സിഗററ്റിന്‍റെ ഗന്ധം. നിവേദിത പറയുന്നതു കേട്ടുകൊണ്ട് ജനാലയെ തുറന്നിട്ടു.  പുറത്ത് സൂര്യരശ്മികള്‍ക്ക് ശക്തികൂടിയിരിക്കുന്നു.  ഒന്‍പതു മണി ആയതിന്‍റെ ചൂട്.

       ഞാന്‍ വരുന്നുണ്ട്, നിവേദിതയെ കാണാന്‍ പറ്റുമോ…?

       നോക്കാം… തിരക്കുള്ള ദിവസമാണ്. നാളത്തെ എഡിഷന്‍ സ്പെഷ്യലാണ്.  ക്ലാസിഫൈഡ് ആഡുകള്‍ കൂടുതലുള്ള ദിവസം.  ചില സ്ഥാപനങ്ങളുടെ ഫീച്ചറുകള്‍ കൊടുക്കാനുണ്ട്.  സര്‍ക്കാര്‍ സ്ഥാപനങ്ങള്‍, പബ്ലിക് ലിമിറ്റഡ് കമ്പനികള്‍ ഒക്കെയുള്ള ഫീച്ചര്‍. എഴുത്തിന്‍റെ പണി എനിക്കാണ്. നെറ്റില്‍ നിന്നും ഡീറ്റെയില്‍സ് കളക്ട് ചെയ്യണം.

       വരാം… സൗകര്യമാണെങ്കില്‍ സംസാരിക്കാം…… ആ മരണവുമായിട്ട് നമുക്കെന്തോ ബന്ധമുണ്ട്… ഞാനിന്നലെ മേരിയെ കാണാന്‍ പോയിരുന്നു.

       കുഞ്ഞാറുമേരിയെ…?

       ഉം…

       എവിടെ…?

       കാക്കനാട്…

       അതും ഇതുമായിട്ട്…?

       നേരിട്ട് പറയാം…..

       ഫോണ്‍ ഡിസ്കണക്ട് ചെയ്ത് കുളിച്ചു തയ്യാറാകാന്‍ ഒരുങ്ങിയപ്പോഴേക്കും ലാസറലി വിളിച്ചു.

       ഏസ് സാര്‍…

       ഇന്നലെ മേരിയെ കാണാന്‍ പോയിരുന്നല്ലെ…?

       ഉവ്വ്…

       വേണ്ടിരുന്നില്ല… അതത്ര ബുദ്ധിയായില്ല… അവിടെ എത്താന്‍ നിങ്ങള്‍ കാണിച്ച അതി ബുദ്ധി ശരിയായില്ല… അവന്, ജിനോയ്ക്ക് ഇഷ്ടമായിട്ടില്ല. നമുക്ക വൈകിട്ട് മീറ്റു ചെയ്യണം.  നമ്മുടെ സ്ഥാപനത്തിന്‍റെ ഒരു സുഹൃത്ത് മരിച്ചിട്ടുണ്ട്.  അവിടെ പോയിട്ടു വന്നിട്ട്, രാത്രിയിലാകാം…

       ഏസ്…

       കണക്കു കൂട്ടലുകളും യാത്രകളും വഴികളും പിഴയ്ക്കുന്നതു പോലെ സുദേവിന് തോന്നി.  ആവശ്യമില്ലാത്തൊരു കുരുക്കിലേക്ക് നിങ്ങിയിരിക്കുന്നതായിട്ടും. സ്വന്തം സുരക്ഷിതത്വത്തേക്കാള്‍ കൂടെ നില്‍ക്കുന്നവരുടെ കാര്യത്തിലാണ് ഒരു ആശങ്ക…. നിവേദിത….

       ഇന്നലത്തെ യാത്രയുമായിട്ട് കൊലപാതകത്തിനെന്തോ ബന്ധമുള്ളതുപെലെ ഒരു തോന്നല്‍.  മരിച്ച വ്യക്തിക്ക് ലതയെന്ന ഫോണ്‍കാരനുമായിട്ടന്തായിരിക്കാം ബന്ധം…..  അയാളാണ് കുഞ്ഞാറു മേരിയെക്കാണുന്നതിന് പ്രേരിപ്പിച്ചത്. ജിനോ ചോദിച്ചത് തോമസ്സിനെ കുറിച്ച് അറിയാനല്ല.് അബ്ദുള്‍ ഖാദറെ കുറിച്ചും മണികണ്ഠനെ കുറിച്ചുമായിരുന്നു.  യഥാര്‍ത്ഥത്തില്‍ അവരെ അറിയില്ലാത്തതാണ്.  പക്ഷെ, ലത അവരുടെ ആളായിരിക്കുമോ…. ജിനോയ്ക്ക് ജനാബ് അബ്ദുള്‍ ഖാദറുമായും മണിക്ഠനുമായും ശത്രുത ഉണ്ടാകുമോ…. ലാസറലിയുടെ വര്‍ഗ്ഗ ശത്രുക്കള്‍ ജിനോയുടേയും ശത്രുക്കളാകുമോ… എല്ലാം ഒത്തു വരുമ്പോള്‍ സുദേവെന്ന എഴുത്തുകാരന്‍റെ അനധികൃതമായ ബന്ധം സ്ഥാപിക്കാനുള്ള ശ്രമം ഒരു തൊലപാതകം വരെ എത്തിയതായി വന്നു ചേരുമോ…?

       കൊച്ചി നഗരത്തിലൂടെ പ്രച്ഛന്ന വേഷനായിട്ട് സുദേവ് ഓട്ടോയില്‍ യാത്ര ചെയ്താണ് കൊലപാതകം നടന്ന ഫ്ളാറ്റിന്‍റെ പരിസരത്തെത്തിയത്.  അവിടെമാകെ ചാനലുകാരും പത്രപ്രവര്‍ത്തകരും പോലീസുകാരും കാണികളും നിറഞ്ഞിരിക്കുന്നു.  വെറും കാഴ്ചക്കാരനായൊരു മദ്ധ്യ വയസ്ക്കന്‍, നാട്ടിന്‍ പുറത്തുകാരന്‍ അവര്‍ക്കിടയിലൂടെ നുഴഞ്ഞ കയറുന്നത് ആര്‍ക്കും അത്ര ഇഷ്ടമായില്ല.   ദേഹത്തു തൊടുകയോ വിടവുണ്ടാക്കാന്‍ ദേഹങ്ങളെ അകറ്റുവാന്‍ ശ്രമിക്കുകയോ ചെയ്തപ്പോഴൊക്കെ അവനെ ക്രുദ്ധമായി നോക്കിയ മുഖങ്ങളിലെല്ലാം തനിക്ക് വേറെ പണിയൊന്നുമില്ലെ  എന്നു ചോദിക്കുന്ന ഭാവങ്ങളാണ്.

       ഇരുപതു നിലകളുള്ള ബില്‍ഡിംഗിന് നാലു പോര്‍ഷനുകളായിട്ട് എണ്‍പതു ഫ്ളാറ്റുകളാണുള്ളത്.  അതിന്‍റെ ഏതാണ്ട് മധ്യത്തില്‍ ട്വല്‍വ് ബിയിലാണ് സംഭവം.  നഗരത്തില്‍ തന്നെ വ്യാപാരസ്ഥാപനങ്ങലുള്ള ഗ്രൂപ്പിന്‍റെ ഒരു പ്രധാന പാര്‍ട്ടണാറാണ് കൊല്ലപ്പെട്ടത്.  അയാള്‍ ഫ്ളാറ്റില്‍ തനിച്ചായിരുന്നു.  ചാലക്കുടിയിലാണ് ഭാര്യയും മക്കളും.  ആഴ്ചയില്‍ മൂന്നു ദിവസമേ അയാള്‍ ഫ്ളാറ്റില്‍ തങ്ങാറുള്ളൂ… ആ ദിവസങ്ങളില്‍ വ്യാപാര സ്ഥാപനത്തിലേക്ക് പര്‍ച്ചേയ്സ് നടത്തുന്ന സൗകര്യത്തിനാണ് അവിടെ തങ്ങുന്നത്.  വടക്കേ ഇന്ത്യയില്‍ നിന്നു വരുന്ന വ്യാപാരികളെയും റപ്രസെന്‍റേറ്റീവുകളെയും കാണുന്നതിനും സംസാരിക്കുന്നതിനും ഇടപാടുകള്‍ ഉറപ്പിക്കുന്നതിനുമുള്ള സൗകര്യത്തിനു വേണ്ടിയാണ്.  എന്തെല്ലാമോ അനധികൃത വ്യാപാരങ്ങളും അവിടെ കേന്ദ്രീകരിച്ച് നടക്കുന്നുണ്ടെന്ന് ചിലരൊക്കെ പറഞ്ഞു കൊണ്ടിരുന്നു.  കാഴ്ചക്കാരുടെ സംഭാഷണങ്ങളില്‍ നിന്നും അങ്ങിനെ കുറെക്കാര്യങ്ങള്‍ സുദേവ് അരിച്ചെടുത്തു.

       സുദേവ് കാണുമെന്ന് പ്രതീക്ഷിച്ചിരുന്ന ആരെയും അവിടെ കാണാന്‍ സാധിച്ചില്ല..  കാഴ്ചക്കാരും പത്രക്കാരും ദൃശ്യമീഡിയക്കാരും തിക്കിതിരക്കുണ്ടാക്കി വിഭ്രമം സൃഷ്ടിച്ചതല്ലാതെ അവിടെ ഒന്നും നടന്നില്ല.  അടുത്ത ഫ്ളാറ്റുകളിലെ ആരെയും കാണുനുമായില്ല.  അവരെല്ലാം നിശ്ശബ്ദരായി മാളങ്ങളിലേക്ക് വലിഞ്ഞുപോയി.  പോലീസ് നടപടികള്‍ തുടര്‍ന്നു കൊണ്ടിരിക്കെ  ഒരിക്കല്‍ സുദേവിന് മരിച്ച ആളുടെ മുഖം കാണാന്‍ കഴിഞ്ഞു.  പരിചയമുള്ള മുഖമല്ലത്.  ഒരിക്കല്‍ പോലും കണ്ടിട്ടുള്ള മുഖമല്ല.

       പ്രച്ഛന്ന വേഷനായിട്ടു തന്നെ നിവേദിതയുടെ കൂടെ കാന്‍റിനില്‍ നിന്നും ഉച്ചഭക്ഷണം കഴിച്ചു.  തെരക്കിയവരോട് അമ്മാവനാണ് നാട്ടില്‍ നിന്ന് ടൗണിലെന്തോ അത്യാവശ്യത്തിന് വന്നതാണെന്നും വളരെ നാളായി കണ്ടിട്ട്, അതു കൊണ്ട് കാണാന്‍ വന്നതാണെന്നും പറയാന്‍ കുറെ വിശേഷങ്ങല്‍ ഉണ്ടെന്നും നിവേദിത പറഞ്ഞു.

       സുദേവ് കഴിഞ്ഞ നാളുകളില്‍ ഉണ്ടായ വിഷേങ്ങള്‍ എല്ലാം വ്യക്തമായി നിവേദിതയെ ധരിപ്പിച്ചു.  പ്രതിവചനങ്ങള്‍ ഒന്നുമില്ലാതെ നിവേദിത കേട്ടിരുന്നു.  കേട്ടിരിയ്ക്കുമ്പോള്‍ സുദേവിന്‍റെ കണ്ണുകളില്‍ നിന്നും സ്വന്തം നയനങ്ങളെ മാറ്റിയില്ല.  അവന്‍റെ വാക്കുകളിലെ സത്യങ്ങള്‍ ഒന്നു പോലും ചോര്‍ന്നു പോകാതിരിക്കാനാണത്.  വില കൊടുത്ത് പെണ്ണിന്‍റെ അടുത്തു പോയിയെന്ന് നിവേദിതയോടു പറയുമ്പോള്‍ വല്ലാത്തൊരു ജാള്യത അവനെ മൂടി നിന്നു.  ഹൃദയത്തില്‍ വിരിയുന്ന വികാരമെന്തെന്നറിയാന്‍ ആഗ്രഹിച്ച് അവളെ ശ്രദ്ധിച്ചിട്ട് അവിടെ ഒന്നും കാണാന്‍ കഴിഞ്ഞില്ല.  അകപ്പെട്ടിരിക്കുന്ന അപകടത്തെ ഓര്‍ത്തുള്ള ഭയമാണ് അവളുടെ മുഖത്ത്.

       ഭക്ഷണ ശേഷവും സംസാരിച്ചു കൊണ്ടിരുന്നപ്പോള്‍ ജോണ്‍ എന്ന് ഫോണ്‍ കാരന്‍ വിളിച്ചു.

       സുദേവ് നിങ്ങളെവിടയാണ്….?

       ഞാന്‍ നാട്ടിലാണ്, അമ്മയുടെ അടുത്ത്…

       സുഖമല്ലേ…?

       അതെ..

       കൊച്ചിയില്‍ നമ്മളുമായി കണക്ട് ചെയ്ത് ഒരു ഇന്‍സിഡന്‍റ് ഉണ്ടായിട്ടുണ്ട്. നമ്മുടെ ബിസിനസ്സ് നോക്കി നടക്കുന്ന ഒരാള്‍ കൊല്ലപ്പെട്ടു.  മണികണ്ഠന്‍.  സുദേവ് ആ പേര് നേരത്തെ കേട്ടിട്ടുണ്ടോ…?

       ഇല്ല.

       ലാസറലി ഗ്രൂപ്പില്‍ ആയാള്‍ പാര്‍ട്ടണര്‍ അല്ല.  കൊച്ചി കേന്ദ്രീകരിച്ച് കുറെ ബിസിനസ്സുകള്‍ അയാള്‍ നടത്തുന്നുണ്ട്, അതില്‍ ചിലതുമായിട്ട് ലാസറലിക്കും നമ്മള്‍ക്കും ബന്ധമുണ്ട്.. സാമ്പത്തിക ഇടപാടുകളില്‍ കണിശ്ശക്കാരനായിരുന്നു. ചാലക്കുടിക്കാരനാണ്. അടുത്ത നാളിലാണ് ഉയര്‍ന്നു വന്നത്. നമ്മുടെ ചില പാര്‍ട്ടണര്‍മാരുമായിട്ട് വളരെ അടുപ്പമുണ്ടായിരുന്നു.  എറണാകുളത്തെ ഫ്ളാറ്റില്‍ വച്ച് കൊല്ലപ്പെടുകയായിരുന്നു.  വിശദമായിട്ടൊന്നുമറിയില്ല.  ഞാന്‍ വൈകിട്ട് വിളിക്കാം…

       ജോണ്‍ ഫോണ്‍ നിര്‍ത്തും മുമ്പുതന്നെ മറ്റൊരു കോള്‍ വന്ന് ഫോണിനെ തട്ടി വിളിച്ചു കൊണ്ടിരുന്നു.  ജോണ്‍ നിര്‍ത്തി, ഉടനെ ആ ഫോണ്‍ വന്നു, ലത.

       സുദേവ് ബ്ലൂടൂത്ത് ഓണാക്ക് ഞാനൊരു മെസ്സേജ് അയച്ചു തരാം…

       സുദേവ് ഡിസ്കണക്ട് ചെയ്ത് ബ്ലൂടൂത്ത് ഓണാക്കി മെസ്സേജിനെ കാത്തു.

       മെസ്സേജ് വന്നു തീര്‍ന്ന ഉടനെ ലത വിളിച്ചു.

       കണ്ട് നോക്ക് എറണാകുളത്തെ ഒരു സംഭവമാണ്.  എനിക്കിപ്പോള്‍ കിട്ടിയതേയുള്ളൂ…  മെസ്സേജ് പാസ്സു ചെയ്തു തന്ന ആളിനെ അറിയില്ല. വിളിച്ചു സംസാരിച്ചിട്ടും അയാള്‍ പിടി തന്നില്ല.  ഒരു പക്ഷെ, അയച്ച ആള്‍ രസകരമായ മെസ്സേജ് കിട്ടിയപ്പോള്‍ ഫോര്‍വേഡ് വെറുതെ ചെയ്തതാകാം… ഞാന്‍ വൈകിട്ട് വിളിക്കാം…..

       സുദേവ് മെസ്സേജ് തുറന്നു.

       മണികണ്ഠനെ വെട്ടികൊല്ലുന്ന ദൃശ്യങ്ങള്‍…. തമ്മനം ജിനോ … മറ്റു രണ്ടു പേരും… ജിനോ ആണ് കൃത്യം ചെയ്യുന്നത്.  സഹായികളായി രണ്ടു പേരും ഇരുപുറവും നില്‍ക്കുന്നുണ്ടെന്നു മാത്രം, അവരും ആയുധ ധാരികളാണ്.

       ജോണിനോടും ലതയോടും അമ്മയുടെ അടുത്താണെന്ന് കള്ളം പറഞ്ഞു, ഉടനെ അമ്മയെ കാണെണമെന്ന് സുദേവിന് തോന്നി.  നിവേദിതയെ രാത്രി വിളിക്കാമെന്ന് പറഞ്ഞ് പ്രച്ഛന്നമായ വേഷത്തില്‍ ടാക്സിയില്‍ ആലുവ ടൗണ്‍ ട്രാന്‍സ്പോര്‍ട്ട് സ്റ്റാന്‍റിനു മുന്നില്‍ ഉറങ്ങി, ടാക്സിയെ മടക്കി. സ്റ്റാന്‍റിലെ ടോയിലറ്റില്‍ കയറി പ്രച്ഛന്ന വേഷത്തെ അഴിച്ച് ബാഗിലാക്കി, എറണാകുളം സ്റ്റാന്‍റിലെ ടോയിലറ്റില്‍ വച്ച് കെട്ടി ആലുവ സ്റ്റാന്‍റില്‍ വച്ചു മോചിതനായി.  ടോയിലറ്റിന് പുറത്തിറങ്ങിയപ്പോള്‍ കരാറുകാരന്‍ മണി അടിച്ചു.  സുദേവ് വീണ്ടും ഫീസ് കൊടുത്തു.  ആലുവയില്‍ നിന്നും ടാക്സിയില്‍ അമ്മയുടെ ജോലിസ്ഥലത്തെത്തി മുരുകനെ കണ്ടു.  അമ്മ  ഉരാഴ്ചയായിട്ട് വരുന്നില്ലെന്നും സുഖമില്ലെന്നും അറിഞ്ഞപ്പോള്‍ ഹൃദയത്തെ തരിപ്പിച്ച വേദന അമ്മയും മകനും തമ്മിലുള്ള ബന്ധത്തെ ഓര്‍മ്മപ്പെടുത്തി.

       വീട് മൂകമായിരുന്നു.  രണ്ടുമൂന്നു ദിവസമായിട്ട് അടിച്ചു വാരാത്ത മുറ്റവും അടഞ്ഞു കിടക്കുന്ന മുന്‍ വാതിലും .  അവന്‍ അമ്മയെ വിളിച്ചു കൊണ്ട് വരാന്തയില്‍ കയറി.  അകത്തു നിന്നും കുറ്റിയിടാത്ത വാതിലിനെ തള്ളിത്തുറന്നു.  അമ്മയുടെ മുറിയുടെ വാതിലും തള്ളിത്തുറന്നു, ലൈറ്റിട്ടു.  കട്ടിലില്‍ അമ്മ. അടുത്തിരുന്ന്  വശം ചരിഞ്ഞ് കിടന്നിരുന്ന അമ്മയെ മെല്ലെ നേരെ കിടത്തി.  ഗാഢമായി തളര്‍ന്ന് ഉറങ്ങിയിരുന്ന അമ്മ പെട്ടന്ന് ഞെട്ടിയുണര്‍ന്നു.  അമ്മയുടെ ദേഹം വിയര്‍പ്പില്‍ കുതിര്‍ന്നിരിക്കുന്നു. 

       അമ്മേ….

       അവന്‍ ഭയന്നു.

       അമ്മയ്ക്കു മനസ്സിലായി.

       എനിക്കൊന്നുമില്ല… പനിയായിരുന്നു… ഇപ്പോള്‍ പനി വിട്ടു.  നിന്നെ കാണെണമെന്നു തോന്നി.  മൂന്നി ദിവസമായി… പനിമാറിയിട്ട് നിന്‍റെ അടുത്ത വരാമെന്നു കരുതി… അമ്മയ്ക്കൊന്നുമില്ല… മോന് അമ്മയോടു ദേഷ്യമാണോ….?

       സുദേവിന്‍റെ കണ്ണുകള്‍ നിറഞ്ഞു വന്നു.  അവന്‍ അമ്മയെ ദേഹത്തോടു ചേര്‍ത്ത് പുണര്‍ന്നു.  ശിരസ്സില്‍ ഉമ്മ വച്ചു.  അവന്‍റെ കണ്ണു നീരില്‍ അമ്മയുടെ ശിരസ്സ് നനഞ്ഞ് കുതിര്‍ന്നു.

       അരിയും പലചരക്ക് സാധനങ്ങളും പച്ചക്കറിയും കവലയില്‍ നിന്ന് വാങ്ങി വന്ന്. കഞ്ഞി വച്ച് അമ്മയോടൊത്തിരുന്ന് കഴിച്ചു കഴിഞ്ഞപ്പോള്‍ അവനും അമ്മയ്ക്കും ഉന്മേഷമായി.  അമ്മയുടെ മുഖത്തെ നിറഞ്ഞ ചിരി അവനെ കൂടുതല്‍ ശക്തനാക്കി.

       ഞാനിനി കടയില്‍ പോണില്ല… മോനിനി എന്നു വരും…?

       നാളെ കഴിഞ്ഞ്……

       അവന്‍ വഴിയിലേയ്ക്ക് നടക്കുമ്പോള്‍ അമ്മ പടി വരെ അനുഗമിച്ചു.

@@@@@




Novel/നോവൽ / കേട്ടെഴുത്തുകാരന്‍റെ ഒളിക്കാഴ്ചകൾ / അദ്ധ്യാ‍യം  ഇരുപത്തിരണ്ട്

നിവേദിതക്ക് അവധി ദിവസമായിരുന്നു.  ലാസറിടത്തെ ഗസ്റ്റ് ബംഗ്ലാവില്‍ അവള്‍ സുദേവിനൊപ്പം ലത കൊടുത്തയച്ച പെന്‍ഡ്രൈവിലെ ദൃശ്യങ്ങള്‍ കാണാനിരുന്നു.  പതിനാറു ജിബിയുടെ പെന്‍ഡ്രൈവില്‍ നിറയെ വീഡിയോകളും വളരെ കുറച്ച് ഡേറ്റകളുമാണുള്ളത്.

       ആദ്യ വീഡിയോ തന്നെ അവളെ അത്ഭുതപ്പെടുത്തി.  അത് ഷാഹിനയും സാംസ്കാരിക രംഗത്ത് അറിയപ്പെടുന്ന, മാധ്യമങ്ങള്‍ വഴി  പ്രസ്ഥാവനകളും പ്രസംഗ പരിപാടികളുമായിട്ട് നിറഞ്ഞു നില്‍ക്കുന്ന ഒരു വ്യക്തിയുമായുള്ള കിടപ്പറ രംഗങ്ങളാണ്.  സുദേവ് പെട്ടന്ന് അതില്‍ നിന്നും മറ്റൊരു ഫയലിലേക്ക് മാറി.  സുദേവിനു മുന്നില്‍ വച്ച് അവള്‍ക്ക് ആ കാഴ്ച കണ്ടതില്‍ ജാള്യത തോന്നി.  അടുത്തതും കിടപ്പറ കാഴ്ചകള്‍ തന്നെയാണ്.  ഷാഹിനക്കു പകരം ഹണിമോളാണ്. നിവേദിത വല്ലാത്തൊരു അങ്കലാപ്പിലായി.

       സുദേവ് ചിരിച്ചു.

       വിഷമിക്കേണ്ട… കൂടുതലും ബഡ്റൂം സീനുകളാണ്.  വളരെ കുറച്ച് വീഡിയോകള്‍ പ്രധാനപ്പെട്ടതാണ്… പതിനൊന്നാമത്തെ വീഡിയോ തുറന്നു നോക്കൂ…

       നിവേദിത സുദേവ് പറഞ്ഞ ഫയല്‍ തുറന്നു.

       പ്രശാന്തവും സുന്ദരവുമായെരു ഭൂപ്രദേശം.

       സസ്യജാലങ്ങളും പൂക്കളും നിറഞ്ഞ് നന്നായി പരിപാലിച്ചു പോരുന്ന ഒരു പൂന്തോട്ടും.  പോന്തോട്ടത്തിനെ തുടര്‍ന്ന് നല്ലൊരു ഭവനം, മൂന്നു നിലകളുള്ളത്.  പുതുതായി പെയിന്‍റ് ചെയ്ത് നിറ വെളിച്ചത്തില്‍ ആരെയും ആകര്‍ഷിക്കത്തക്കത്.  അവിടെ ജീവിച്ചാല്‍ കൊള്ളാമെന്ന് നിവേദിതക്ക് തോന്നി.

       നല്ല സ്ഥലമല്ലേ…?

       അതെ…

       അവിടെ താമസ്സിക്കണമെന്ന് തോന്നിന്നില്ലേ…?

       ഉം…

       വേണ്ട എന്നെ നോക്കണ്ട, അതിലെ അടുത്ത സീനുകള്‍ കാണാതെ വരണ്ട… അങ്ങോട്ടു തന്നെ നോക്കൂ…

       പൂന്തോട്ടം കയറി, മുറ്റം കയറി, സ്റ്റെയറുകള്‍ കയറി,  ആരോ വരും പോലെ… എവിടെക്കോ വരുന്നതു പോലെ… നിവേദിതയില്‍ ആകാക്ഷ നിറഞ്ഞു. കണ്ടിട്ടുള്ള മുറ്റം, സ്റ്റെയര്‍, അതെ കണ്ടിട്ടുള്ള പൂന്തോട്ടവും…

       ഇത്, ഈ ബംഗ്ലാവല്ലേ…?

       ഉം…

       ഓ… അവര്‍ നമ്മളെയും പകര്‍ത്തിയിട്ടുണ്ടല്ലേ…?

       ഏസ്…

       കാഴ്ച കയറി  സുദേവും നിവേദിതയും ഇരിക്കുന്ന ഡൈനിംഗ് ഹാളിലെത്തി, നേരെ അടുക്കളയിലേക്ക് കടന്ന് കുമുദത്തിനെ കാണിക്കുന്നു. 

       നവേദിത ചിന്തിച്ചത്,  ആ കുമുദം എതു ദിവസത്തെ ആയിരിക്കുമെന്നാണ്.  അവള്‍ കണ്ടിട്ടുള്ള ഏതെങ്കിലും ദിവസത്തെ… അല്ലെന്ന് തോന്നി.  കുമുദത്തിന്‍റെ പാചകം കാണിച്ച് മടുക്കും മുമ്പു പുറത്തിറങ്ങി ഡൈനിംഗ് ഹാള്‍ കടന്ന് രണ്ട് ബഡ്ഡ് റൂമുകളും ആളില്ലാതെ കാണിച്ചു.  നല്ല അടുക്കും ചിട്ടയും, ആരെയും മോഹിപ്പിക്കുന്നതുതന്നെ….

       നേരില്‍ കാണുന്നതിലും മനോഹരം…

       ഏസ്….

       സുദേവ് കാഴ്ചയിലേക്ക് വന്നു. ബാത്ത് റൂമില്‍ നിന്നും കുളി കഴിഞ്ഞ് പുറത്ത് വന്ന് ഡ്രെസ്സ് ചെയ്ത് ഡൈനിംഗ് ഹാളിലെത്തി ഭക്ഷണം കഴിക്കുന്നു.  കുമുദം വിളമ്പിക്കൊടുക്കുന്നു. നിവേദിത വളരെ കാര്യമായിട്ട് അത് ശ്രദ്ധിച്ചു.  കുമുദത്തിന്‍റെ ഇടപഴകല്‍,  വളരെ അടുപ്പമുള്ളര്‍ ഇടപഴകുന്നതു പോലെ.  അടുപ്പമെന്ന് പറഞ്ഞാല്‍ ഭാര്യയുടെ അത്ര അടുപ്പം..

       കുമുദത്തിന്‍റെ അടുപ്പം കണ്ടാല്‍ വീട്ടു കാരിയാണെന്നേ തോന്നൂ…

       എന്‍റെ…?

       ഉം…. എന്‍റെ ധാരണകള്‍ തെറ്റുമോ…?

       അതു ഞാന്‍ പറയില്ല. പക്ഷെ, ഒരു കഥയെഴുത്തുകാരിക്ക്, പത്രപ്രവര്‍ത്തകയ്ക്ക് മുന്‍കൂട്ടിയൊരു ധാരണയും പാടില്ല.  എല്ലാ ധരണകളെയും മാറ്റി വച്ച് പുതിയ കാഴ്ചകള്‍ കാണണം.  കാഴ്ചപ്പാടുകള്‍ ഉണ്ടാകണം…

       സുദേവ് ഭക്ഷണം കഴിച്ചു കഴിഞ്ഞ്  കാണിച്ചിട്ടുള്ള  സീനുകള്‍ക്ക് ഒരു പ്രാധാന്യവും തോന്നിയില്ല.  സുദേവിന്‍റെ നിഗരറ്റു വലി, വായന, എഴുത്ത്, മഗ്ഗില്‍ നിന്നും നേരിട്ടുള്ള ജലപാനം. ചിന്താമഗ്നനായി ജനാല വഴിയുള്ള നോക്കി നില്‍പ്പ്…  ജനാലക്കരുകിലേക്ക് അണ്ണാറകണ്ണന്‍ വരുന്നത്.

       പെട്ടന്ന് ലാപ്പിന്‍റെ സ്ക്രീന്‍ ഇരുണ്ടപ്പോള്‍ നിവേദിത ചോദിച്ചു.

       കഴിഞ്ഞോ…?

       ഇല്ല…. മടുപ്പു തോന്നാത്ത സീനുകള്‍ വരുന്നുണ്ട്…

       ഒരു പുലര്‍ കാലത്ത് ബഡ്ഡ്റൂം വാതില്‍ തുറന്ന് നിവേദിത വരുന്നു.  ഉറക്കച്ചടവുള്ള മുഖം… മുടികോതി ഒതുക്കി, കെട്ടി വയ്ക്കുന്നു.  അവിടെ കുമുദത്തിനെ കണ്ട് ഗുഡ്മോര്‍ണിംഗ് പറഞ്ഞ് നില്‍ക്കുമ്പോള്‍ കുമുദം ചോദിക്കുന്നു.

       ചായയോ, കാപ്പിയോ…?

       ചായ….

       നിവേദിത മടങ്ങി ബഡ്ഡ് റൂമിലെത്തി, ബാത്ത് റൂമില്‍ കയറി വാതില്‍ അടയ്ക്കുന്നു.

       നിവേദിത ഞെട്ടിപ്പോയി.  അവളുടെ മുഖഭാവങ്ങള്‍, കണ്ണുകളില്‍ വിരിഞ്ഞിരിക്കുന്ന ഭീതിയുടെ നിഴലുകള്‍…. സുദേവ് ചിരിച്ചു.

       ബാത്ത് റൂം സീനുകളില്ല…

       ങേ…?

       ബാത്ത് റൂം സീനുകളില്ല.

       ബാത്ത് റൂം വാതില്‍ കാണിച്ച്, നിവേദിത ഡൈനിംഗ് ഹാളിലെത്തുന്നതു കാണിക്കുന്നു. പാതി ചാരിയിരിക്കുന്ന സുദേവിന്‍റെ മുറി തുറന്ന് നോക്കി അവിടെ അവനില്ലെന്ന് കണ്ട് അടുക്കളയിലെത്തി കുമുദം കൊടുത്ത ചായ കുടിക്കുന്നു.  കുമുദത്തിനെ സഹായിച്ചു നില്‍ക്കുന്നു.  പെട്ടന്നു തന്നെ ആ സീനിനെ മുറിച്ചു കളഞ്ഞ് സായാഹ്നത്തിലെ വീടിന്‍റെ ഉള്‍ ഭാഗത്തെ കാണിച്ചു കൊണ്ട് അവിടെ കുമുദമില്ലെന്നും നിവേദിതയും സുദേവും മാത്രമെണെന്നും കാണിക്കുന്നു. അവര്‍ വായനയിലാണ്.  അടുത്തടുത്ത് കസേരകളില്‍.  വളരെ അടുത്ത് ഇടപഴകുന്നതും അവരുടെ ദേഹസ്പര്‍ശനങ്ങളും കാണിക്കുന്നു.  അത് അറിഞ്ഞ് ചെയ്യുന്നതല്ല.  യാദൃശ്ചികമായി സംഭവിക്കുന്നതാണ്.  പക്ഷെ, അതിനിടയില്‍ നിവേദിത സുദേവിനെ ശ്രദ്ധിക്കുന്നുണ്ട്.  അപ്പോള്‍ അവളുടെ കണ്ണുകളില്‍ വിരിയുന്ന വികാരത്തിന,് അളവറ്റ സന്തോഷത്തിന് എന്ത പോരു വിളിക്കാമെന്ന് ചോദിച്ചാല്‍ പ്രണയമെന്നേ പറയാനാകു, എന്ന് വ്യക്തമാക്കുന്നതുപോലെ…

       അവിടെ വീഡിയൊ അവസാനിക്കുന്നു.

       എന്‍റെ ദൈവമേ…

       നമ്മളെ കുരുക്കിയിടാനുള്ള, അല്ലെങ്കില്‍ ഭയപ്പെടുത്തി നിര്‍ത്താനുള്ള ഷാഹിനയുടെ ബുദ്ധികളാണ്…

       പക്ഷെ, അതെന്‍റെ ജീവിതത്തെ വച്ചാണ് കളിക്കുന്നത്….

       നിവേദിത ക്ഷോഭിച്ചു.  വിവശയായി. മുഖം പൊത്തിയിരുന്ന് അടക്കാന്‍ കഴിയാതെ, കരഞ്ഞു.

       സുദേവ് അവളുടെ തോളത്ത് മെല്ലെ തട്ടി ഉണര്‍വ്വിലേക്ക് കൊണ്ടു വന്നു.

       ഒന്നും…. ഒന്നും ഭയക്കരുത്…നമ്മള്‍ മനപ്പൂര്‍വ്വം ഇവിടെ എത്തിയതല്ല… ജോലിയുടെ ഭാഗമായിട്ടാണ്…ജീവിതത്തിന്‍റെ ഭാഗമായിട്ടാണ്….. ഇതില്‍ കൂടുതലൊന്നുമില്ലെന്നാണ് എനിക്ക് തോന്നുന്നത്….അല്ല, ഉണ്ടെങ്കില്‍ തന്നെ നമ്മള്‍ അനധികൃതമായ ബന്ധത്തിലൊന്നും പെട്ടിട്ടില്ല.

       ഏസ്…. ബട്ട്….ബാത്ത് റൂം…..

       ഏസ്…. ഐ നോ…. ഒട്ടും ഭയക്കരുത് ഞാനുണ്ടാകും എന്തിനും നിവേദിതയുടെ കൂടെ… ഉണ്ടാകുമെന്നു പറഞ്ഞാല്‍ എന്‍റെ മരണത്തിനു ശേഷമേ ഈ ദേഹത്ത് ഒരു പോറലു പോലുമേല്‍ക്കാന്‍ അനുവദിക്കൂ എന്നാണ്…

       അവള്‍ കാര്യങ്ങളുടെ ഭയാനകതയില്‍ നിന്നും മോചിതയായില്ല. എങ്കിലും, ഉള്ളില്‍ അവാച്യമായൊരു ആനന്ദം നിറയുന്നുണ്ട്… ആ സന്തോഷത്തിന്‍റെ അവര്‍ണ്ണ്യമായ ആനന്ദം കൊണ്ട് ഹൃദയം വികസിക്കുന്നു. വികാരങ്ങളെ തടഞ്ഞു നിര്‍ത്താനാകാതെ അവള്‍ പൊട്ടിക്കരയുന്നു.

       വളരെ അരുമയോടെ അവന്‍ അവളെ ദേഹത്തോടു ചേര്‍ത്തു.  ഒരു നിമിഷം അവള്‍ ചേര്‍ന്നു നിന്നു.  പെട്ടന്ന് വിട്ടകന്നു.  ഇപ്പോഴും അവള്‍ ക്യാമറക്കണ്ണുകളെ ഭയക്കുന്നു.

***

       ഇത് ഏത് ബംഗ്ലാവാണെന്നറിയില്ല.  ഇക്കാണുന്ന ബംഗ്ലാവുളൊക്കെ ഒരാളെക്കൊണ്ട് തിറിച്ചറിയാനും കഴിയില്ല.  പണ്ട്, കുറെ ചെറ്റകളും കൂരകളും വീടുകളും നില്‍ക്കെ നടുക്കൊരു ബംഗ്ലാവു കണ്ടാലായി, ഇന്നതല്ല കാണുന്നതെല്ലാം ബംഗ്ലാവുകളാണ്,  പണിയുന്നതെല്ലാം ബംഗ്ലാവുകളാണ്.  അങ്ങിനെയുള്ള ഏതോ ഒരു ബംഗ്ലാവാണ്  ലതയുടെ പെന്‍ഡ്രൈവു അടുത്തതായി കാണിക്കുന്നത്.

       നിറ പകലാണ്, നന്നായി മഴയുണ്ട്. മഴയെ, മഴയില്‍ കുളിച്ചു നില്‍ക്കുന്ന സസ്യജാലങ്ങളെ, മഴയുടെ ഈണങ്ങളെ, മനോഹാരിതയെ കാണിക്കാനായിട്ടാണോ ഷാഹിനയുടെ വീഡിയോ എന്നു ചോദിപ്പിക്കുന്നു.  കാറ്റുണ്ട്, കാറ്റില്‍ ഉലയുന്ന തെങ്ങുകള്‍, മഴത്തുള്ളികള്‍ക്ക് കീഴെ നിന്നു നടനം ചെയ്യുന്ന പ്ലാവിലകള്‍…. സുദേവിന,് നിവേദിതക്ക് ആകാംക്ഷയായി.  അവര്‍ കാണാന്‍ കാക്കുന്നത് മഴയെയല്ല.  മഴ നനഞ്ഞെത്തുന്ന, അല്ലെങ്കില്‍ മഴ നനയാതെകുട ചൂടിയെത്തുന്ന ഷാഹിനയുടെ അടുത്ത ഇരയെയാണ്. 

       മഴ നനഞ്ഞ് ഒരു കാര്‍ ബംഗ്ലാവിലേക്ക് കയറി വന്ന് പോര്‍ച്ചില്‍ നിര്‍ത്തി.  കാറിനുള്ളില്‍ നിന്നും നനയാതെ ഡ്രൈവര്‍ സീറ്റില്‍ നിന്നും ഒരു ചെറുപ്പക്കാന്‍ ഇറങ്ങി.  കണ്ടു പരിചമുള്ള മുഖം.  അധികം പ്രശസ്തനല്ല.  അവന്‍ എതിര്‍ വശത്ത് വന്ന് കാറിന്‍റെ ഡോര്‍ തുറന്നപ്പോള്‍ ഒരു പെണ്‍കുട്ടി ഇറങ്ങി.  കൗമാരം വിട്ടകന്നു കൊണ്ടിരിക്കുന്ന പെണ്‍കുട്ടി, അതി സുന്ദരി, വെളുത്ത ചുരിദാറില്‍.  വെളുത്ത് നെറ്റു കൊണ്ടാണ് ചുറിദാര്‍ തീര്‍ത്തിരിക്കുന്നത്.  അതിന്‍റെ വെണ്മ പോണ്‍കുട്ടിയെ കൂടുതല്‍ സുന്ദരിയാക്കുന്നു.  ഡോക്യുമെന്‍ററിയുടെ ഇടക്ക് അശരീരിയായി കാര്യങ്ങള്‍ ഗ്രഹിക്കാന്‍ പറയും പോലെ, സംസാരം.

       ഇത് സഹകരണ മന്ത്രിയുടെ മകനാണ്.  പ്രവിശ്യ രാഷ്ട്രീയത്തിലെ യുവതുര്‍ക്കി എന്ന് ഭാവിയില്‍ അറിയപ്പെടാന്‍ ഇടയുള്ളതും, രാഷ്ട്രീയ കയ്യാങ്കളിയില്‍, ഏത് നിലയില്‍ നിന്നും  കളിക്കാന്‍ കെല്‍പ്പുള്ളവനും, ആളും പേരുമുള്ളവനുമാണ്.  കൂടെയുള്ള പെണ്‍കുട്ടി പേരും പെരുമയുമില്ലാത്ത ഒരയല്‍പക്കത്തുകാരിയും വിവാഹ വാഗ്ദാനം കൊടുത്ത് തല്‍ക്കാലത്തേക്ക് കൊണ്ടു വന്നിട്ടുളളതുമാണ്.

       അവള്‍ കാറില്‍ നിന്നിറങ്ങിയപ്പോള്‍ ആളും അനക്കവുമില്ലാതിരുന്ന വീടിന്‍റെ കതക് തുറന്ന് കൊഴുത്ത് സുന്ദരിയായ ഒരു ആന്‍റി പുറത്തു വന്നു. അവളുടെ മുഖം നിറച്ചും പുഞ്ചിരിയും സന്തേഷവുമാണ്.

       എപ്പഴാ മോനെ നിങ്ങള് പോന്നത്…?

       ഒന്നും പറയണ്ടാന്‍റി, പത്തു മണിക്കെറങ്ങിയതാ… മുടിഞ്ഞ ബ്ലോക്കല്ലായെ… പോരാത്തതിനു വഴിയിലു നിറയെ കുഴിയും… മഴയും … ഒരു രക്ഷയുമില്ലായിരുന്നു.

       ശ്ശോ…

       ആന്‍റിക്ക് വല്ലാതെ വിഷമം തോന്നുന്നു.  അവരെ ആനയിച്ച് അകത്തേക്ക് കൊണ്ടുപോയി.  മുന്‍വാതിലടച്ച് സ്വീകരണ മുറിയില്‍ അവരെ ഇരുത്തി ആന്‍റി ചോദിച്ചു.

       നല്ല ചൂടുള്ള കാപ്പിയെടുക്കട്ടായോ…?

       ഓ… എനിക്ക് വേണ്ട… അവള്‍ക്ക് കൊടുക്ക്… ഞാനൊന്ന് ഫ്രഷാകട്ടെ…

       അവന്‍ ഡൈനിംഗ് ഹാളിന്‍ കടന്ന് ബഡ്റൂമിലേക്ക് പോയി.  പെണ്‍കുട്ടിയും അവനോടൊപ്പം ബഡ്റൂമില്‍ കയറി.  കയറും മുമ്പ് ആന്‍റിയോടു പറഞ്ഞു.

       ഇപ്പം ഒന്നും വേണ്ടാന്‍റി… കുറച്ചു കഴിഞ്ഞ് മതി…

       ആന്‍റിയുടെ മുഖം കണ്ടാല്‍ എല്ലാ കര്യങ്ങളും മനസ്സിലായി എന്ന് തോന്നിക്കും.  ബഡ്റുമില്‍ കയറി അവര്‍ ഫ്രഷാകാന്‍ പോകും മുമ്പ് മേല്‍ വസ്ത്രങ്ങളെല്ലാം ഊരി കട്ടിലില്‍ വഴിയും മാര്‍ബിള്‍ തറയിലും വലിച്ചെറിഞ്ഞു…

       ബാക്കി കാഴ്ചകളെ ഓടിച്ചു തീര്‍ത്ത് അവര്‍ വീടിന് പുറത്തേക്ക് വരുന്നതും ആന്‍റിയോടു യാത്രപറയുന്നതും കണ്ടുകൊണ്ട് അവര്‍ പറയുന്നതു കേട്ടു, സുദേവും നിവേദിതയും.

       ആന്‍റി ഇനി ഒട്ടും സമയമില്ലാഞ്ഞിട്ടാ… കേട്ടോ… അഞ്ചു മണിക്ക് മുമ്പേ അവിടെയെത്തണം.  ഇവള്‍ക്ക് അഞ്ചു മണിക്ക് വീട്ടിക്കേറണം…

       ഷാഹിന ഒരുക്കി കൊടുത്ത കാഴ്ചകളോട് മടുപ്പു തോന്നി ലാപ്പ ഓഫാക്കി,  ഇനിയെന്തെന്ന് ചിന്തിച്ചിരിക്കെ സുദേവ്, സന്തോഷ് ജോര്‍ജ് കുളങ്ങരയുടെ ലണ്ടന്‍ കാണാന്‍ വിളിച്ചപ്പോള്‍ അതിന്‍റെ കൂടെ അഞ്ചു മിനിട്ട് യാത്ര ചെയ്തു, നിവേദിത.  പക്ഷെ,  കുളങ്ങരയുടെ കമന്‍റും ലണ്ടന്‍ നഗര വാസികളെ കാണുന്നതും പെട്ടന്ന് മടുത്തു.  മഴവില്‍ മനോരമയില്‍ തമാശകളിലേക്ക് പോയി.  അവിടെ സിദ്ധിക്കും രമേഷ് പിഷാരടിയും ജയസൂര്യയും തമാശകള്‍ പറഞ്ഞ് നില്‍ക്കുന്നുണ്ടായിരുന്നു.  ജയസൂര്യ ദിലീപിനെ അനുകരിച്ച് കാണിക്കുകയാണ്.  സിനിമ ലൊക്കേഷനുകളില്‍ കാണിക്കുന്ന തമാശകളാണ് അനുകരിക്കുന്നത്.  അവന് മനസ്സിനെ അവിടെ നിര്‍ത്താനാകുന്നില്ല.  ടിവി ഓഫാക്കി സെറ്റിയില്‍ കണ്ണുകളടച്ച് കിടന്നു.

       നിവേദിത വടക്കോട്ടുള്ള കാഴ്ചയുള്ള ബാല്‍ക്കണിയില്‍ നോക്കി നിന്നു മഴകാണുന്നു.  ആര്‍ത്തലച്ച് പെയ്യുന്ന മഴ.  മിന്നലുണ്ടാവുകയും ഇടി വെട്ടുകയും ചെയ്യുന്നുണ്ട്.  ശക്തിയായി മഴയുണ്ടെങ്കിലും വാനം വെളുത്തിട്ടാണ്.  സൂര്യന്‍ വിശ്രമത്തിന് പോയിട്ടില്ല.  പക്ഷെ, കാണാനില്ല.  സൂര്യനെ കണ്ണുകള്‍ക്ക് കണാനില്ലായെന്നേയുള്ളൂ. വാനത്ത് തട്ടി നില്‍ക്കുന്ന വെളിച്ചം കൊണ്ട് സാഹ്നിദ്ധ്യം അറിയിക്കുന്നുണ്ട്.  ഇടിയുടേയും മിന്നലിന്‍റെയും കൂടെ കാറ്റും ഉണ്ടാകാറുണ്ടായിരുന്നു.   എന്തോ കാറ്റില്ല.  നിഫേന്‍ കൊടുങ്കാറ്റ് അറബിക്കടലിന് വടക്ക് രൂപം കൊണ്ട് ഗുജറാത്ത് തീരത്ത് ശക്തായായി പ്രഹരിച്ച്, ശക്തി കുറഞ്ഞിട്ടുണ്ട്. ഇപ്പോള്‍ വീണ്ടും കുറഞ്ഞിരിക്കണം. ഇന്നലെ വൈകിട്ട് മഴയും കാറ്റുമുണ്ടായിരുന്നു.  മഴ കൊണ്ടു നില്‍ക്കുന്ന മരങ്ങള്‍ക്ക് തണുത്തു വിറക്കുന്ന ഒരു ഭാവം കാണാനില്ല.  വലിയ മരങ്ങള്‍ക്ക് മാത്രമല്ല.  അവര്‍ക്ക് കീഴെ നില്‍ക്കുന്ന ചെടികള്‍ക്കും വള്ളിപ്പടര്‍പ്പുകള്‍ക്കുമില്ല.  രാവിലെ ശക്തിയായ വെയിലു കിട്ടുന്നതു കൊണ്ടാകാം. തെളിയുന്ന വെയിലിന് വരട്ടുന്ന ചൂടുണ്ട്.  രാവിലെ വീട്ടില്‍ നിന്നും ഓഫീസിലേക്കുള്ള വഴിക്ക് പത്തു മിനിട്ടു കൊള്ളുന്ന വെയില്‍ നല്‍കുന്ന ചൂടിനെയാണ് നിവേദിത ഓര്‍മ്മിച്ചത്.

       നിവേദിതക്കിന്ന് ഓഫ് ഡെ അല്ല.  നാളെയാണ് വീക്കിലി ഓഫ്.  ഇന്ന് ലീവെടുത്തു.  നിത്യവും രാവിലെ പത്തു മണിക്ക് തുടങ്ങുന്ന ജോലി അവസാനിക്കുന്നത് രാത്രി വളരെ വൈകി എഡിറ്റോറിയല്‍ ഡെസ്ക് പണികള്‍ തീര്‍ന്ന് ഒഴിയുമ്പോഴാണ്.  പത്രത്തിന്‍റെ ഫസ്റ്റ് പ്രിന്‍റെടുത്ത് കാണേണ്ട ഉത്തരവാദിത്വമില്ല.  കാണാറില്ല.  മടുത്തു.  ലീവെടുത്ത വിവരം അമ്മയോടു പറഞ്ഞില്ല.  ഇന്ന് വീട്ടിലെത്തില്ലെന്നും ഓഫീസില്‍ തന്നെ തങ്ങുമെന്നും, കുറച്ച് ജോലികള്‍ ചെയ്ത തീര്‍ക്കാനുണ്ടെന്നം മാത്രം പറഞ്ഞു.  അങ്ങിനെ തങ്ങേണ്ടി വന്നാല്‍,  ഓഫീസില്‍ സ്ത്രകള്‍ക്കിടമുണ്ട്.  സഹപ്രവര്‍ത്തകര്‍ ആരെങ്കിലുമുണ്ടെങ്കില്‍ ജോലിത്തിരക്കുണ്ടെങ്കില്‍ തങ്ങാറുമുണ്ട്.  അമ്മ അറിയാതെ അവള്‍ രണ്ടാമതു പ്രാവശ്യമാണ് സുദേവിന്‍റെ അടുത്ത് തങ്ങുന്നത്.  ഇന്ന് ലീവെടുത്തു നാളെ ഓഫ്, മറ്റന്നാള്‍ രാവിലെ നേരെ ഓഫീസിലെത്തും വിധത്തില്‍ മടങ്ങിയാല്‍ മതിയെന്നു തോന്നി.  സുദേവിനെ സഹായിക്കാനോ, അഭിപ്രായം പറയുന്നതിനോ ആണെന്നാണ് പൊതു ധാരണ.  പക്ഷെ, അതു മാത്രമേയുള്ളോ, നിവേദിത സ്വയം ചോദിച്ചു.  അല്ല.  അതു മാത്രമല്ല, ഇവിടെയെത്തുമ്പോള്‍ ഒരു വിശ്രമിക്കലെന്ന തോന്നലാണ്.  പിന്നെ സുദേവിന്‍റെ ഇഷ്ടപ്പെടുത്തുന്ന സാമിപ്യവും.  സുരക്ഷിതയാണെന്ന ഒരു ബോധം. സുദേവിന്‍റെ കൂടെ ഭാവി ജീവിതം പൂര്‍ത്തീകരിക്കാമെന്നൊരു മോഹം മനസ്സില്‍ മുളച്ചിട്ടുണ്ടോ…. ഉണ്ടോ… ആ ചോദ്യത്തിന് ഉത്തരം കണ്ടെത്തിയിട്ടില്ല. ചിലപ്പോള്‍ തോന്നിയിട്ടുണ്ട്. പക്ഷെ, അടുത്ത നിമിഷം അതു തന്‍റെ മാത്രം തോന്നലാണെന്ന ധാരണയിലെത്തുന്നു. കാരണം, സുദേവില്‍ നിന്നും അങ്ങിനെയൊരു സൂചനയുണ്ടായിട്ടില്ല.  കൂടാതെ, അത്ര അടുത്തിടപഴകിയിട്ടും അതിരു വിട്ട ഒരു സ്പര്‍ശനം പോലും ഉണ്ടായിട്ടില്ല.  ഇപ്പോള്‍ ഉണ്ടാകും, ഇപ്പോള്‍ ഉണ്ടാകും എന്ന് തോന്നിച്ചിട്ടുള്ള സമയമുണ്ടായിട്ടുണ്ട്,  ഷാഹിന നല്‍കിയ കാഴ്ചാ വിരുന്ന് കണ്ടിരിക്കെ.  സ്ത്രീപുരുഷ ബന്ധത്തിന്‍റെ വ്യത്യസ്ത രീതികള്‍, ഭാവങ്ങള്‍, ശബ്ദങ്ങള്‍, വികാര ദീപനമാക്കുന്നവകള്‍, ഹര്‍ഷോന്മാദമായവകള്‍, ചിലതുകള്‍ അറപ്പു വെറുപ്പും ഉണ്ടാക്കുന്നവകളുമാണ്.

       പലപ്പോഴും നിവേദിത പൂത്തു വിരിഞ്ഞു പോയിട്ടുണ്ട്.  ശരീരമാകെ കുളിരു കോരി, രോമങ്ങളാകെ ഉണര്‍ന്ന് മനസ്സ് വികസിച്ച് ആകാശത്തോളം വ്യാപിച്ച് എല്ലാ വാതായനങ്ങളും തുറന്നു പോയിട്ടുണ്ട്.  ഒളി കണ്ണിട്ട് സുദേവിനെ നോക്കിയിട്ടുണ്ട്, അവന്‍റെ വരവ് ഉണ്ടായെങ്കിലെന്ന് മോഹിച്ചിട്ടുമുണ്ട്. പക്ഷെ, അവന്‍ ഒരു സാധാരണ സിനിമ കാണുന്നതു പോലെ, ഒരു ഡോക്യുമെന്‍ററി കാണുന്ന പോലെ നിര്‍വ്വികാരനായിട്ട് നിസംഗനായിട്ട്, പൗരുഷമില്ലാതെ…

       പൗരുഷം…

       നിവേദിത ഒന്നു ഞെട്ടിപ്പോയി. പാടില്ല.  അങ്ങിനെയൊരിക്കല്‍ പോലും ചിന്തിക്കരുത്.  മാപ്പ്, മാപ്പ്, മാപ്പ്… ഞാനിപ്പോള്‍ എത്രമാത്രം സുദേവിനെ സ്നേഹിക്കുന്നു. സ്നേഹിക്കുന്ന ഒരാളെ പറ്റി അങ്ങനെ ചിന്തിക്കരുത്.  ഒരു പക്ഷെ, അങ്ങിനെ ആണെങ്കില്‍ തന്നെ എനിക്ക് സുദേവിനെ സ്നേഹിക്കാനേ കഴിയൂ… അയാള്‍ വിവാഹം ചെയ്യാമെന്നു പറഞ്ഞാല്‍ നൂറു വട്ടം സമ്മതിക്കാനേ കഴിയൂ… അല്ലാതൊന്നും… അല്ലാതൊന്നും…അല്ലാതൊന്നും….. എനിക്ക് കഴിയില്ല.  സുദേവ് ഞാന്‍ നിങ്ങളെ സ്നേഹിക്കുന്നു. നരകത്തിലായാലും സ്വര്‍ഗ്ഗമായാലും നിങ്ങള്‍ അനുവദിച്ചാല്‍ നൂറൂവട്ടം സമ്മതമാണ്.  പക്ഷെ, അതെന്തു കൊണ്ട് നിങ്ങള്‍ അറിയുന്നില്ല.  നിങ്ങള്‍ ഒരെഴുത്തുകാരനല്ലെ…  എല്ലാം തുറന്നു പറയാതെ തന്നെ അറിയില്ലെ… അറിഞ്ഞിട്ടും അറിഞ്ഞില്ലെന്ന് നടിക്കുകയാണോ…. അതോ എന്നോടു പറയാന്‍ മടിയായിട്ടാണോ…. നമ്മുടെ സംസ്കാരം പുരുഷന്‍ മുന്‍കൈയ്യെടുക്കണമെന്ന് അറിയാത്തതു കൊണ്ടാണെ… ഞാന്‍ സമ്മതിക്കല്ലെന്ന് തെറ്റിദ്ധരിച്ചിരിക്കുകയാണോ….

       നിവേദിത തിരിഞ്ഞു നോക്കി. സുദേവ് കണ്ണുകളടച്ച് ഒരു ധ്യാനത്തിന്‍റെ അവസ്ഥയില്‍ സെറ്റിയില്‍ ചാരി കൈകാലുകളെ നീട്ടി വച്ച്, കൈകളെ അയച്ചിട്ട് കിടക്കുകയാണ്.  അവന്‍റെ അരികിലെത്തി അവനോട് ചേര്‍ന്നിരുന്ന് അവനെയുണര്‍ത്തി തന്നിലേക്കടുപ്പിക്കാന്‍ അവള്‍ക്ക് തേന്നി…

       പെട്ടന്നവന്‍ കണ്ണുകള്‍ തുറന്നു.  അവനെ തന്നെ നോക്കി നില്‍ക്കുന്ന അവളെ കണ്ടിട്ട്…

       എന്താണ് ചോദിച്ചത്…?

       ഞാനൊന്നും ചോദിച്ചില്ല…. ഇത്ര നന്നായി മഴ പെയ്തിട്ടും കണ്ണടച്ചു കിടന്ന് ഉറങ്ങുകയാണല്ലോ എന്നു ചിന്തിച്ചതാ…

       ചിന്തിക്കുക മാത്രമേ ചെയ്തുള്ളൂ…. എന്നെ വിളിക്കുന്നതു പോലെ തോന്നി…

       ഹേയ്… ഇല്ല…

       അവള്‍ വീണ്ടും മഴ ദൃശ്യങ്ങളിലേക്ക് പോയി. എവിടെ നിന്നോ മഴ നനഞ്ഞ് കുതിര്‍ന്നെത്തിയ ഒരു കാക്ക ബാല്‍ക്കണിയുടെ സ്റ്റീലില്‍ തീര്‍ത്ത കൈപ്പിടിയില്‍ വന്നിരുന്ന് അവളെ നോക്കി.  അവള്‍ക്കിഷ്ടമായില്ലങ്കില്‍ പൊക്കൊള്ളാമെന്ന് പറയുമ്പോലെ രണ്ട് പ്രാവശ്യം കരഞ്ഞു…  അവള്‍ അവനെ അവിടെ ഇരിക്കാന്‍ അനുവദിച്ചു.

       മഴ പിന്നയും ശക്തി കൂടിക്കൊണ്ടിരിക്കുന്നു.

       അവള്‍ക്ക് പിന്നില്‍ ഒരു പദസ്വനം. സംശയിച്ചതാണെന്ന് അവള്‍ക്ക് തോന്നി.  അല്ല.  അവന്‍ നടന്നടുക്കുമ്പോള്‍ കൂടെ വന്ന തെന്നല്‍ ആദ്യം അടുത്തെത്തി.  അവന്‍റെ ഗന്ധം, അവന്‍റെ ഉച്ഛ്വാസം അവള്‍ക്കഏരുകില്‍… അവള്‍ അനങ്ങുകയോ, തിരിഞ്ഞു നോക്കുകയോ ചെയ്തില്ല. അവന്‍ വന്ന് തന്നില്‍ നിറയട്ടെയെന്ന് മോഹിച്ചു.

       തോളത്ത് അവന്‍റെ കൈസ്പര്‍ശം. കൈ അമര്‍ത്തി ഒരു നിമിഷം ശ്രദ്ധിക്കുന്നു, അവള്‍ കൈ  തട്ടി മാറ്റുന്നുണ്ടോയെന്നാകാം.  വൈദ്യുതാഘാതമേറ്റതുപോലെ അവളൊന്ന് കിടുകിടുത്തു.  കിടുകിടുപ്പ് മേലാകെ ഒരു വിറയലായി പടര്‍ന്നു കയറി.. പടര്‍ന്നു കയറിയ വിറയല്‍ പെട്ടന്ന് മാറി. ദേഹത്താകെ ഒരു കുളിര്‍ പടര്‍ന്നു.  പടര്‍ന്ന കുളിരില്‍ അവളിതുവരെ അറിയാത്തൊരു വികാരം മുള പൊട്ടി.  മുള പൊട്ടിയ വികാരം അവളെ അവനു നേരെ തിരിച്ചു.  ഒരു നിമിഷം അവള്‍ അവന്‍റെ കണ്ണുകളില്‍ നോക്കി.  അവന്‍റെ കണ്ണുകളില്‍ ഒരു കടലാകെ ആര്‍ത്തലച്ചു നില്‍ക്കുന്നു.  തിരയിളകി, അലച്ച് കരയെ തകര്‍ക്കാനുള്ള വെമ്പലാണെന്നവള്‍ക്കു തോന്നി.  അവള്‍ ഭയന്നു പോയി. അവളിലെ ഭയത്തെ അവനറിയരുതെന്നു കരുതി അവള്‍ കണ്ണുകളെ അടച്ചു.  അവനിലേക്ക് ശയിച്ചു.

       അടുത്ത നിമിഷം ഒരു പുതു വസന്തം വരുന്നതായിട്ടവളറിഞ്ഞു.  വസന്തത്തിന്‍റ വരവ് അവള്‍ക്കുള്ളില്‍ നിന്നും ഒരു കുഞ്ഞ് മുകുളമായാട്ടായിരുന്നു. ആ മുകുളം പുറത്തേക്ക് വന്നു.  ഹൃദയത്തിന് പുറത്തെത്തി സിരകളിലൂടെ ദേഹത്തമാകെ പടര്‍ന്നപ്പോള്‍ അവള്‍ പൂത്തു വിരിഞ്ഞു പോയി… ഒരായിരം പൂക്കളായി, നിറങ്ങളായി, സുഗന്ധങ്ങളായി….

       ദൈവമേ…..

       അവള്‍ നിലവിളിച്ചു.

       അവളുടെ നിലവിളി അവന് കേള്‍ക്കാന്‍ കഴിഞ്ഞില്ല.  അവന്‍റെ ചെവികള്‍ അടഞ്ഞു പോയി. കണ്ണുകളില്‍ നിന്നും കാഴ്ച പോയി.  നാസികയില്‍ നിന്നും ഗന്ധമറിയാനുള്ള സംവേദനം അകന്നു പോയി.  ത്വക്കില്‍ നിന്നും സ്പര്‍ശനമറിയാനുള്ള കഴിവ് ചോര്‍ന്നു പോയി.  അവന്‍റെ ഹൃദയം ഒരായിരം പൂക്കളെ കണ്ടു, അതില്‍ നിന്നുയരുന്ന സുഗന്ധങ്ങളറിഞ്ഞു, അതിന്‍റെയെല്ലാം നിറങ്ങള്‍ ഗ്രഹിച്ചു. അതില്‍ നിന്നെല്ലാം തേന്‍ നുകര്‍ന്നു….

       ദൈവമേ….

       എന്നവന്‍ വിളിച്ചില്ല.  അവനൊരു ദൈവ വിശ്വാസിയല്ലാത്തതു കൊണ്ട്….. ദീനമായി അവന്‍ കേണു കൊണ്ടിരുന്നു.

       അവള്‍ മേല്‍ കഴുകി പുതു വസ്ത്രം ധരിച്ചെത്തിയപ്പോള്‍ അവന്‍ പുതപ്പിനുള്ളില്‍ മയങ്ങി കിടക്കുകയായിരുന്നു.  അവനെ ഉണര്‍ത്താതെ അവനരുകില്‍ കൊച്ചു കുഞ്ഞിനരുകില്‍ അമ്മയെന്നതു പോലെ, തികഞ്ഞ സ്നേഹകത്തോടെ പറ്റിച്ചേര്‍ന്ന് കിടക്കാന്‍ ശ്രമിക്കവെ അവന്‍ കൈകള്‍ കൂപ്പി അവളോടു കേണു..

       സോറി….സോറി…. സോറി…. ഞാനറിയാതെ… എന്നോടു ക്ഷമിക്കണം… ഞാനെന്തു വേണമെങ്കിലും ചെയ്യാം… എന്നെ വെറുക്കരുത്…

       അവളാദ്യം ഒന്നു പകച്ചു പോയി. പക്ഷെ പെട്ടന്ന് അവന്‍റെ ഹൃദയ വികാരത്തെ കണ്ടെത്താനായി.  അവളറിയുന്നു,  അവന്‍ അബദ്ധം പറ്റിയൊരു കൊച്ചു കുഞ്ഞിനെപ്പോലെയാണെന്ന്. 

       അവളും അതൊക്കെ ആഗ്രഹിച്ചിരുന്നുവെന്ന്, ഇനിയുള്ള ജീവിതകാലം മുഴുവന്‍ അവനില്‍ നിന്നും അങ്ങിനെയെല്ലാം ആഗ്രഹിക്കുന്നുണ്ടെന്നും, അവന്‍റെ കരുത്ത്, തണല്‍, സ്നേഹം അവള്‍ക്ക് ഒഴിവാക്കാന്‍ കഴിയുകയില്ലെന്ന,് അവനില്‍ നിന്നും അതൊക്കെ അവകാശത്തോടെ വേണെമെന്ന്, അവള്‍ ആഗ്രഹിക്കുന്നെന്ന്, നിത്യവും ആഗ്രഹിക്കുന്നെന്ന് അവനറിയില്ലല്ലോ.

       ഹേയ് എന്തായിത്….?

       അവള്‍ അവനെ മാറോട് ചോര്‍ത്തു പിടിച്ചു, അവന്‍റെ കണ്ണുകള്‍ കലങ്ങിയിരിക്കുന്നതും, വിഷാദം നിറഞ്ഞിരിക്കുന്നതും അവള്‍ക്ക് വേദനയായി. 

       ഹേയ്… പ്ലീസ്,  എന്തായിത്…. നിങ്ങളു മാത്രമല്ലല്ലോ.. ഞാനും കൂടിയല്ലെ തെറ്റു ചോയ്തത്, അത് തെറ്റാണന്ന് നിങ്ങള്‍ കരുതുന്നുണ്ടെങ്കില്‍… ഞാനത് തെറ്റാണെന്ന് കരുതുന്നില്ല… ഞാനത് അത്രമാത്രം ആഗ്രഹിച്ചിരുന്നു.  ഇനിയും ആഗ്രഹിക്കുന്നു.  എന്‍റെ ജീവിത കാലം മുഴുവന്‍…

       സത്യമായും…?

       ഏസ്… സത്യമായും…

       പ്യൂപ്പയെ ഉപേക്ഷിച്ച് ആകാശത്തേക്കുയര്‍ന്നു പറക്കുന്ന ശലഭങ്ങളെ കണ്ടിട്ടുണ്ടോ… അപ്പോള്‍ അവയ്ക്കുണ്ടാകുന്ന ആനന്ദത്തെ അറിയുമോ….  വാനത്ത് പറക്കുന്ന പട്ടത്തെ കണ്ടിട്ടുണ്ടോ… പട്ടത്തിന്‍റെ  നൂല്‍ പൊട്ടിക്കഴിയുമ്പോള്‍ പട്ടത്തിന്‍റെ മനസ്സെന്തെന്നറിയുമോ….കൂട്ടിലടച്ചിരിക്കുന്ന തത്തപ്പെണ്ണിനെ കണ്ടിട്ടുണ്ടോ… അതിന്‍റെ വളര്‍ത്തുകാരി പാത്രത്തില്‍ പാല്‍ കൊടുത്തിട്ട് കൂടിന്‍റെ വാതില്‍ അടക്കാന്‍ മറന്ന് അവിടെ നിന്നും പോയിക്കഴിഞ്ഞപ്പോള്‍ പുറത്തിറങ്ങാന്‍ കഴിഞ്ഞ തത്തപെണ്ണിനെ കണ്ടിട്ടുണ്ടോ… അപ്പോള്‍ അതിന്‍റെ കാന്തന്‍ പാട്ടു പാടുന്നതു കേട്ടിട്ടുണ്ടോ… ആകാശ നീലിമയോളമുയര്‍ന്ന് പറന്നിട്ട് താഴേക്ക്, ചിറകുകളെ ചലിപ്പിക്കാതെ പറന്നിറങ്ങുന്ന ചങ്ങാലിക്കിളിയെ കണ്ടിട്ടുണ്ടോ… അപ്പോള്‍ അതിന്‍റെ കുളിരറിഞ്ഞിട്ടുണ്ടോ….

       ഇതെല്ലാം ഇപ്പോള്‍ ഞാനറിയുകയാണ്…. ഞാന്‍…. ഞാന്‍….നിവേദിത….

       കുമുദമെത്തുമ്പോള്‍ കുളി കഴിഞ്ഞ് പുതിയ വസ്ത്രത്തില്‍, മുടി തുവര്‍ത്തി പിന്നില്‍ കെട്ടി വച്ച്, മുടിയുണങ്ങാനായി തോര്‍ത്ത് ചുറ്റി, പുതു പുലരിയില്‍ ഉന്മേഷവതിയായി നിന്ന റോസാ ചെടിയെപ്പോലെ നിവേദിത അടുക്കളയില്‍ ചായ തിളപ്പുക്കുന്നതു കണ്ടപ്പോള്‍, മുഖത്ത് വിരിഞ്ഞു നില്‍ക്കുന്ന റോസാദളങ്ങളെ കണ്ടപ്പോള്‍, റോസാ ദളങ്ങളില്‍ ഒരു വൈഡൂര്യ മുത്തുപോലെ നില്‍ക്കുന്ന ജലകണം കണ്ടപ്പോള്‍ കുമുദത്തിന് തലേന്നാളത്തെ സാഹചര്യങ്ങളെ അളക്കാനായി.  അവളും നിവേദിതയുടെ പ്രായം കഴിഞ്ഞ്, പല സാഹചര്യങ്ങളും കഴിഞ്ഞെത്തിയിട്ടുള്ളതാണല്ലോ….അവള്‍ നിശബ്ദയായി നിന്ന് നിവേദിതയെ അടിമുടി അളന്നു നോക്കി.  അവള്‍ പിറുപിറുത്തു.

       നിജമാണ്…… നിജമാണ്…

       എന്നമ്മാ ഇത്രകാലേലെ ചായ പോടത്…. രാത്രിക്ക് ഒന്നും ശാപ്പിടതില്ലയാ….?

       ഓ… കുമുദം…

       നിവേദിത രണ്ടു ഗ്ലാസ്സില്‍ ചായ പകര്‍ന്ന് വച്ച്, ഒരു കള്ള നോട്ടത്തോടെ കുമുദത്തിനെ നോക്കി.  ഒരു കള്ളിപ്പൂച്ച നടുക്കുന്നതു പോലെ കുമുദത്തിനടുത്തേക്ക് നടന്നു.  കുമുദത്തിനെ ചേര്‍ത്ത് നിര്‍ത്തി, അവളുടെ നഗ്നമായ വയറില്‍ സ്പര്‍ശിച്ച്, അമര്‍ത്തി, പൊക്കിള്‍ ചുഴിയില്‍ വിരള്‍ കടത്തി ചലിപ്പിച്ച്….

       ഏസ്… ഇന്നലെ…

       നിജമാ…?

       ഏസ്…  ഇനി നീ അന്തസാറിന്‍റെ പിറകെ നടക്ക കൂടാത്… അന്ത സാര്‍ എനിക്ക് മട്ടും വേണം… തെരിഞ്ചിതാ…  നീയേതാവത് തപ്പ് പണ്ണിയാ കൊന്ന് ശുട്ടിടുവേ….

       ഇല്ലാമ്മാ…. ഞാന്‍ തപ്പു പണ്ണില്ലയാ… എനക്ക് നിങ്കള് രണ്ടാളെയും പുടിക്കും… നിങ്കള് കല്യാണമൊക്കെ പണ്ണി സുഖമായി പാര്‍ത്തിട്…

       ഓ.. ഷുവര്‍… താങ്ക്യൂ….

       രണ്ട് ഗ്ലാസ്സ് ചായ ടീപ്പോയില്‍ വച്ച് ജനാലയെ തുറന്ന് പുതിയ വായുവിനെ ബഡ്ഡ് റൂമിലേക്ക് സ്വാഗതം ചെയ്ത്…. പുറത്ത് സുദേവിന്‍റെ നിത്യസന്ദര്‍ശകരായ അണ്ണാറക്കണ്ണനെയും കാവതിക്കാക്കയെയും കാണാന്‍ നിവേദിത തെരഞ്ഞു.  അവരെ കാണാനുള്ള വെളുപ്പ് പുറത്ത് എത്തിയിരുന്നില്ല.

@@@@@




Novel/നോവൽ / കേട്ടെഴുത്തുകാരന്‍റെ ഒളിക്കാഴ്ചകൾ / അദ്ധ്യാ‍യം  ഇരുപത്തിയൊന്ന്

സുദേവ്…

       ലത വിളിക്കുന്നു.

       സുദേവ് സുവര്‍ണരേഖ സാഹിത്യകട്ടായ്മയില്‍ ബാബു ഇരുമലയുടെ റോസാപൂക്കണ്ടം എന്ന മിനികഥാ സമാഹാരത്തിന്‍റെ പ്രകാശനത്തോടനുബന്ധിച്ച് പുസ്തകത്തെ പരിചയപ്പെടുത്തി സംസാരിക്കുകയായിരുന്നു.  മിനിക്കഥകള്‍ അല്ലെങ്കില്‍ മൈക്രോ കഥകള്‍, വലിയ കഥകളെ കാപ്സ്യൂളുകളാക്കി വായിക്കാന്‍ സമയമില്ലാത്തവരെ വായനയിലേക്ക് ആകര്‍ഷിക്കാനെഴുതുന്ന ഉപാധിയാണ്.  കുഞ്ഞുകഥകളില്‍ പൊടിപ്പും തൊങ്ങളും ചമല്‍ക്കാരവും ഉപകഥകളും പുറംകാഴ്ചകളും മനോവ്യാപാരങ്ങളും  കൂട്ടിച്ചേര്‍ക്കുമ്പോള്‍ പൂര്‍ണ്ണകഥകളാകുന്നു.  പൂര്‍ണ്ണ കഥകള്‍ നമുക്കു തരുന്ന അനുഭൂതികള്‍ തന്നെ മിനിക്കഥകളും തരുന്നുണ്ട്, ഉള്ളിലാക്കി മനനം ചെയ്യണമെന്നു മാത്രം.

       ഫോണ്‍ അടിച്ചപ്പോള്‍ സുദേവ് ഒന്നു ഞെട്ടി.  വേദിയില്‍ നില്‍ക്കെ തന്നെ ഫോണിന്‍റെ സ്ക്രീനില്‍ തെളിഞ്ഞ അക്ഷരങ്ങളിലൂടെ ലതയെ തിരിച്ചറിഞ്ഞു.  മൈക്കില്‍ നിന്നും അകന്ന് നിന്ന് ലതയോട് പത്തു മിനിട്ട് കഴിഞ്ഞ് വിളിക്കണമെന്ന് പറഞ്ഞ് ഫോണ്‍ പോക്കറ്റില്‍ വയ്ക്കുമ്പോള്‍ നൂറു പേരില്‍ അധികമുള്ള സദസ്സില്‍ നിന്നും സണ്ണി കളമ്പാടന്‍റേയും ജനാര്‍ദ്ദനന്‍ കൊച്ചുകുടിയുടേയും കണ്ണുകള്‍ എന്തെന്നു തിരക്കി.  സുദേവ് അവരെ നോക്കി ഒന്ന് മന്ദഹസിച്ച് ഒന്നുമില്ലെന്ന് അറിയിച്ചു.  വീണ്ടും സദസ്സിനെ റോസാപൂക്കണ്ടത്തിലേക്ക് വിളിച്ചിറക്കി കൊണ്ടുപോയി.  സദസ്സിലിരുന്ന് നിവേദിത ആകാംക്ഷപ്പെട്ടു.  സംസാരം കഴിഞ്ഞ ഉടന്‍ വേദി വിട്ട്, സദസ്സ് വിട്ട് സുദേവ് പുറത്തിറങ്ങിയപ്പോള്‍ ലത വീണ്ടും വിളിച്ചു.  സുവര്‍ണരേഖ സെക്രട്ടറി ജേക്കബ് ഇട്ടൂപ്പ് എന്തെങ്കിലും സഹായം വേണോയെന്ന് തിരക്കി.  ഒന്നും വേണ്ടെന്ന് പറഞ്ഞ് അകന്നു നിന്ന് സുദേവ് ഫോണ്‍ അറ്റന്‍റ് ചെയ്തു.

       സുദേവ് താങ്കല്‍ വളരെ ശ്രദ്ധയോടെയും സമാധാനത്തോടെയും കേള്‍ക്കണം.

       ഏസ്…

       നിങ്ങള്‍ താമസ്സിക്കുന്നിടത്ത് ഷാഹിന ഒളിക്യാമറകള്‍ വച്ചിട്ടുണ്ട്.  അടുക്കളയില്‍, സിറ്റിംഗ് റൂമില്‍, ഡൈനിംഗ് ഹാളില്‍, രണ്ട് ബഡ്ഡ്റൂമുകളില്‍ … ആ ദൃശ്യങ്ങള്‍ പെന്‍ഡ്രൈവിലാക്കി ഞാന്‍ കൊടുത്തു വിടുന്നുണ്ട്. നാളെ കൊറിയറിലെത്തും….

       ങേ….ഹാ….

       നിങ്ങളുടെ സീനുകള്‍ മാത്രമല്ല… ഷാഹിനയുമായും ഹണിയുമായും ബന്ധപ്പെട്ട കുറേ കാര്യങ്ങള്‍ ഡേറ്റകളായും വീഡിയോ ആയും പെന്‍ഡ്രൈവില്‍ ഉണ്ട്…ഷാഹിനയുടെ ലാപ്പില്‍ നിന്നും കോപ്പി ചെയ്തതാണ്….നമ്മള്‍ ഉദ്ദേശിച്ചതിലും വളരെ അഡ്വാന്‍സ്ഡ് ആണവര്‍.  എന്തെല്ലാമോ വ്യക്തമായ പ്ലാനുകളില്‍ അവര്‍ ചെയ്യുന്നതാണ്, സീനുകള്‍ കണ്ടാല്‍ മനസ്സിലാകും.  അവര്‍ക്കെതിരെ ഞങ്ങള്‍ക്ക്  തൊടുക്കാനുള്ള അസ്ത്രങ്ങളാണ് നിങ്ങള്‍ക്ക് തരുന്നത്…നിങ്ങളുടെ സ്റ്റേജ് ക്ലീയര്‍ ചെയ്യുന്നതിനും തറയില്‍ ഉറച്ചു നിന്ന് എന്തിനും ഏതിനും എപ്പോഴും സന്നദ്ധമാകുന്നതിനും  വേണ്ടിയാണ്.  അതിലെ പതിനൊന്നാമത്തെ ഫയല്‍ നിങ്ങളുടെ താമസ്സസ്ഥലത്തെ കാര്യങ്ങളാണ് കുമുദവും നിവേദിതയും ഉണ്ടതില്… നിവേദിത അവിടെ വന്നു താമസ്സിക്കുന്നതില്‍ ഷാഹിനക്ക് താല്പരിയമില്ലാത്തതു പോലെ സംസാരമുണ്ടായതായിട്ട് എനിക്ക് അറിയാന്‍ കഴിഞ്ഞു.  ഞാന്‍ നിങ്ങളോട് പറഞ്ഞിരുന്നു ലാസറലിയിടത്തെ മുക്കിലും മൂലയിലും ഞങ്ങളുടെ കണ്ണകളുണ്ടെന്ന്….

       ലത സംസാരം നീട്ടി കൊണ്ടുപോയില്ല.  രാത്രിയില്‍ താമസ്സിക്കുന്നിടത്തെത്തയിട്ട് വിളിക്കാമെന്ന് പറഞ്ഞ് ഫോണ്‍ ഓഫ് ചെയ്തു.

       സുദേവ് സദസ്സിലെത്തിയപ്പോള്‍ നിവേദിത വേദിയില്‍ കഥ പറയുകയായിരുന്നു.  ഒരച്ഛന്‍റെയും മകന്‍റെയും മഥ. മിനിക്കഥ.  അച്ഛന്‍റെ മരണാനന്തര ക്രിയകള്‍ക്ക് പണമില്ലാതെ വിഷമിക്കുന്ന മകന്‍. അച്ഛന്‍റെ കണ്ണുകളും, അടര്‍ത്തിയും മുറിച്ചും ചോര്‍ത്തിയും എടുക്കാവുന്ന എല്ലാ അവയവങ്ങളും ഒരു പ്രൈവറ്റ് മെഡിക്കല്‍ കോളേജിന് സൗജന്യമായി എഴുതി കൊടുത്തിരുന്നു അച്ഛന്‍.  അവര്‍ അതുകളെല്ലാം കൊണ്ടു പോവുകയും ചെയ്തു.  അതിനു   ശേഷം ദുഃഖിക്കുന്ന മകനാണ് കഥയില്‍….

       കഥ പറഞ്ഞ് കഴിഞ്ഞ്  സദസ്സിലെത്തിയപ്പോള്‍ തന്നെ നിവേദിതക്ക് എറണാകുളത്ത് എത്താനുള്ളതാണെന്ന് കാരണം പറഞ്ഞ് സാഹിത്യ കൂട്ടായ്മയില്‍ നിന്നു അവര്‍ പിരിഞ്ഞു.  നിവേദിതയെ എറണാകുളത്തിനുള്ള ബസ്സ് കയറ്റിവിട്ട് സുദേവ് ലാസറിടകത്തേക്ക് മടങ്ങി.  നിവേദിത, ലതയുടെ ഫോണ്‍ കാര്യം തിരക്കിയതാണ്.  ലതയൊന്നും പറഞ്ഞില്ലെന്നും രാത്രിയില്‍ വിളിക്കാമെന്നാണ് പറഞ്ഞിരിക്കുന്നതെന്നും അവളെ അറിയിച്ച്,  ലത പറഞ്ഞത് അവളില്‍ നിന്നും മറച്ചു വച്ചു.

       നിവേദിത സാഹിത്യ കൂട്ടായ്മയില്‍ ആദ്യമായിട്ടാണ്. പത്രമാസികളും പുസ്തകങ്ങളും കൂടാതെ സാഹിത്യത്തിന്‍റെ ഒരിടം, അവള്‍ക്കത് ഇഷ്ടമായി.  പിരിയുമ്പോള്‍ ഇനിയും ഇങ്ങിനെയുള്ള കൂട്ടായ്മകളില്‍ പോകണമെന്ന് അവള്‍ ആഗ്രഹം പ്രകടിപ്പിച്ചു.  സുദേവ് അതിനെ സ്വീകരിച്ചു.  സംഘര്‍ഷഭരിതമായ ജീവിതത്തിനിടയില്‍ മൂന്നു മണിക്കൂര്‍ നേരത്തെ വിശ്രമമാണ് അത്.

അവള്‍  അങ്ങിനെയാണതിനെ വിലയിരുത്തിയത്.

       ലാസറിടത്തെത്തിയപ്പോള്‍ കുമുദവും പനീര്‍ശെല്‍വവും പോയിക്കഴിഞ്ഞു.  അടുക്കളയില്‍, ഡൈനിംഗ് ഹാളില്‍, സിറ്റിംഗ് റൂമില്‍, ബഡ്ഡറൂമില്‍, ബാത്ത് റൂമില്‍ അവന്‍ ഒളിക്യാമറകള്‍ തിരഞ്ഞു. ബാത്ത് റൂമില്‍ മാത്രം ക്യാമറകള്‍ ഇല്ല.  മറ്റിടങ്ങളിലെ ക്യാമറകള്‍ അവനഴിച്ചെടുത്തു.  അവന്‍ സ്വയം സമാധാനിച്ചു.  ഒരു പക്ഷെ, ഈ സംവിധാനം ഗസ്റ്റ് ബംഗ്ലാവില്‍ എല്ലായിടത്തും ഘടിപ്പിച്ചിട്ടുള്ളതായിരിക്കാം.  സുദേവിനെ മാത്രം ഉദ്ദേശിച്ചുള്ളതായിരിക്കില്ല.  എന്തായാലും അറിയണമെങ്കില്‍ നേരം വെളുക്കണം. രാത്രയില്‍ ലത വിളിച്ചില്ല. ലതയെ വിളിച്ചപ്പോള്‍ ഫോണ്‍ ഓഫാണ്.

       നേരും പുലര്‍ന്നു കഴിയും മുമ്പു തന്നെ ലതയുടെ കൊറിയറുകാരന്‍ സുദേവിന്‍റെ വാസസ്ഥത്തെ കോളിംഗ് ബല്ലടിച്ചു..  ഇരുപതു വയസ്സില്‍ താഴെ പ്രായമുള്ള പയ്യന്‍. കൊറിയര്‍ സര്‍വ്വീസുകാരന്‍ തന്നെയെന്ന് അവന് തോന്നി.

       ഏതു കൊറിയറാണ് നിങ്ങളുടെ…?

       സ്പീഡ് ആന്‍റ് സേഫ്..

       ഇത്ര രാവിലെ വന്നത്…?

       ഇന്നലെ വൈകിട്ടാണ് ഏല്പിച്ചത്…രാവിലെ തന്നെ കൊടുക്കണമെന്നു പറഞ്ഞു.

       അയാളെ അറിയുമോ…?

       ഇല്ല…

       നേരത്തെ കണ്ടിട്ടില്ല…?

       ഇല്ല…

       അഡീഷണല്‍ കാഷ് തന്നപ്പോള്‍ രാവിലെ തന്നെ സേര്‍വ് ചെയ്യാമെന്നേറ്റൂ…?

       അതെ..

       അവന്‍ യാത്ര പറഞ്ഞിറങ്ങിയയുടന്‍ സുദേവ് പാര്‍സല്‍ തുറന്നു.

       മൂന്ന് ഒളിക്യാമറകളും ഒരു പതിനാറ് ജിബി പെന്‍ഡ്രൈവും… ഒളിക്യാമറകള്‍ ഒന്ന് പേനയും രണ്ട് ബട്ടനുകളും…

       വല്ലാത്തൊരു ഭീതി സുദേവനില്‍ പടര്‍ന്നു കയറി…

       അറിയാത്ത എന്തിലെല്ലാമോ, കാണാത്ത എന്തിലെല്ലാമോ അകപ്പെടുന്നു വെന്ന തോന്നല്‍…. ലാപ് ഓണാക്കി പെന്‍ഡ്രൈവ് കുത്താന്‍ നോക്കുമ്പോഴേയ്ക്കും ലതയുടെ ഫോണെത്തി.

       സുദേവ് പാര്‍സല്‍ കിട്ടിയില്ലേ…?

       ഉവ്വ്…

       അതില്‍ മൂന്നു ക്യാമറകളുണ്ട് നിങ്ങളുടെ സുരക്ഷിതത്വത്തിനുവേണ്ടിയാണ്… താങ്കള്‍ ഇനി ലാസറലിയുമായി ബന്ധപ്പെട്ട് എവിടെപ്പോയാലും അത് ധരിച്ചിരിക്കണം…. പെന്‍ഡ്രൈവില്‍ പതിനൊന്നാമത്തെ ഫയലാണ് താങ്കളെക്കുറിച്ചുള്ളത്.  ഷാഹിനയുടെ ലാപ്പില്‍ ഇനിയും വളരെയേറെ ഫയലുകളുണ്ട്.  അതിന്‍ എന്തൊക്കയായിരിക്കുമെന്ന് കണ്ടാലെ അറിയൂ… സുദേവ് താങ്കളുടെ മുന്നോട്ടുള്ള പോക്ക് വളരെ സൂക്ഷിച്ചു വേണം… ലാസറലി നമ്മള്‍ കരുതുന്നതിലും ശക്തനാണ്. സ്വാധീനമുള്ള ആളാണ്…

       ലത പിന്നീടും എന്തെല്ലാമോ പറഞ്ഞു കൊണ്ടിരുന്നു.  സുദേവ് പെന്‍ഡ്രൈവില്‍ പതിനൊന്നമത്തെ ഫയല്‍ തുറന്നു കാണാനുള്ള തന്തപ്പാടിലായിരുന്നതിനാല്‍ ശ്രദ്ധിച്ചില്ല.  എപ്പോഴോ ലത ഫോണ്‍ സ്വിച്ചോഫാക്കി.

***

       സുദേവ്, ഷാഹിനയുടെ താമസ്സിക്കുന്നിടത്തെ വാതില്‍ ബല്ല് മുഴക്കി കാത്തു നിന്നു.  ഏറെ വൈകിയിട്ടാണ് കതക് തുറന്നത്.  ഷാഹിന ഉച്ച മയക്കത്തിലായിരുന്നു.  സൂര്യ ശക്തി കുറഞ്ഞിട്ടും മയക്കം വിട്ടെഴുന്നേല്‍ക്കാന്‍ അവള്‍ വൈകിയിരിക്കുന്നെന്ന്  വെറുതെ ചിന്തിച്ചു.

       കതക് തുറന്നു വന്ന ഷാഹിന ആടയാഭരണങ്ങളും കെട്ടുതോരണങ്ങളും  അഴിച്ചു വച്ച്, ആട്ടം കഴിഞ്ഞെത്തിയ നര്‍ത്തകിയുടെ ലാസ്യത്തിലാണ്, സ്വരത്തിന് ഉറക്കത്തിന്‍റെ ഗന്ധവും. 

       ഓ…. മഹാനായ സാഹിത്യകാരാ എന്താണ് വേണ്ടതെന്ന ചേദ്യത്തില്‍ ആക്ഷേപഹാസ്യവും കലര്‍ത്തിയിരിക്കുന്നു.

       ഞാന്‍ താമസ്സിക്കുന്നിടത്ത് ഒളിക്യാമറ വച്ചിട്ടുണ്ട്…..?

       ഉവ്വ്…വച്ചിട്ടുണ്ട്…

       എന്‍റെ സ്വകാര്യതയിലേക്കാണ് നിങ്ങള്‍ ഒളിഞ്ഞു നോക്കുന്നത്…?

       അതെ, നിങ്ങള്‍ ഞങ്ങള്‍ക്കെതിരായിട്ടെന്തെങ്കിലും ചെയ്യുന്നുണ്ടൊ എന്നറിയാനാണ്… അതൊരു തെറ്റാണോ…..?

       സുദേവ് വല്ലാത്തൊരു അങ്കലാപ്പിലേക്ക് വഴുതി വീണു.  അതൊരു അപ്രതീക്ഷിത ചുവടു വയ്പായിരുന്നു.  അല്ലെങ്കില്‍ അകാലത്തിലുള്ളത്.

       ഞാന്‍ വന്നത് അസമയത്താണോ….?

       സമയവും അസമയവും… വാട്ടീസ് ദാറ്റ്… ഓര്‍ ഹൗയീസ് ദാറ്റ്….?

       ഉറക്കാലാസ്യം കൂടാതെ മദ്യ ഗന്ധവും ഷാഹിനയില്‍ നിന്നും സുദേവിന് അനുഭവപ്പെട്ടു.

       ഇരിക്കണം… കഥാകാരാ…. താങ്കള്‍ ഇനി എന്തെല്ലാം കാണാനിരിക്കുന്നു,  കേള്‍ക്കനിരിക്കുന്നു….

       അവള്‍ പുറം വാതില്‍ അടച്ച് മുറിയിലെ വിളക്ക് തെളിച്ചു, മയങ്ങിയിരുന്ന കമ്പ്യൂട്ടറിന്‍റെ മൗസിനെ ചലിപ്പിച്ചുണര്‍ത്തി, ഏതോ ഫയലിലേക്ക് പോകുന്നതിനുള്ള വാതില്‍ തുറന്നു.

       അതിമനോഹരമായ ഒരു ദൃശ്യം ഇപ്പോള്‍ കാണാം, പതിനഞ്ചു മിനിട്ട് മുമ്പ് വരെ സജീവമായിരുന്ന ഒരു ദൃശ്യമാണിത്… ഇത് കണ്ട് ഞെട്ടാതിരിക്കണമെന്ന് ഒരഭ്യര്‍ത്ഥനയുണ്ട്…. താങ്കളിരിക്കണം….

       സുദേവ് ഇരുന്നില്ല.  അരുതാത്തതെന്തോ ചെയ്യുന്ന ഭാവമാണ് മുഖത്ത്.  അതിന്‍റെ വേദനയാണ് ഉള്ളില്‍. എന്തുകൊണ്ടും ഇതൊരു അസമയമാണ്.  വരേണ്ടിയിരുന്നില്ല. അല്ലെങ്കില്‍ ഈ ജോലി തന്നെ ഏറ്റെടുക്കേണ്ടിയിരുന്നില്ല. സംഘര്‍ഷവും മനവേദനയുമുണ്ടാക്കുന്ന ജോലിയായിപ്പോയി. 

       സ്ക്രീനില്‍ തെളിയുന്ന ദൃശ്യങ്ങളിലേക്ക് സുദേവ് അശ്രദ്ധമായിട്ടാണ് നോക്കിയത് ഏതോ ഒരു കിടപ്പറയുടെ വിദൂരമായ ദൃശ്യങ്ങള്‍, അവകള്‍ അടുത്തടുത്തുവരികയും അഗമ്യമായ ശബ്ദങ്ങളോടെ സ്ക്രീനില്‍ നിറയുകയും മുറിയാകെ അതിന്‍റെ പ്രകമ്പനം വളര്‍ന്ന് പടരുകയും ചെയ്തപ്പോള്‍ സുദേവിന് കാണാന്‍ കഴിയുന്ന മുഖങ്ങള്‍ ഷാഹിനയുടെ, പ്രവിശ്യരാഷ്ട്രീയത്തിലെ സുപരിചിതനായ ഒരാളുടെ….

       കഥാകാരാ വരൂ…

       ഷാഹിന വിളിച്ചു.  അവള്‍ ബഡ്റൂമിന്‍റെ വാതില്‍ തുറന്ന് നീലിച്ച മുറിയില്‍ കിടക്കുന്ന ആളിനെ സുദേവിന് കാണിച്ചു.

       ലാസറിടം ഒരു പാട് കഥകളുടേയും കവിതകളുടേയും ഇടം കൂടിയാണ്.  അതുകള്‍ കണ്ട് പകര്‍ത്തി എഴുതി തീരണമെങ്കില്‍ എന്‍റെ പ്രിയപ്പെട്ട കഥാകാരാ താങ്കള്‍ക്ക് ഒരു പക്ഷെ, ഈ ജീവിതം മതിയാകാതെ വരാം…

       ഷാഹിന ചിരിച്ചു.  ചിരിച്ചുതിര്‍ക്കുന്നത് മുത്തു മണികളല്ല.  അഗമ്യഗമനങ്ങളുടെ വാഴ്ത്താരികളാണെന്ന് സുദേവ് ഭയന്നു.  കമ്പ്യൂട്ടര്‍ സ്ക്രീനില്‍ വിരുദ്ധമായതും പ്രകൃതിയനകൂലമായതും ഉഭയകക്ഷി സമ്മതമുള്ളതും അല്ലാത്തതുമായ നര്‍ത്തനങ്ങള്‍ യഥേഷ്ടം നടന്നു കൊണ്ടിരിക്കെ, സുദേവ് ഷാഹിനയെ വിട്ട് വാസസ്ഥലത്തേക്ക് നടന്നു.

***

       സന്ധ്യ മയങ്ങുന്ന നേരത്ത് ഹണിമോളുടെ ഫോണ്‍ വന്നു.

       ഏസ്…..

       ഒന്നു കാണാന്‍ പറ്റുമോ…?

       അവളുടെ സ്വരത്തില്‍ വിഷാദം കലര്‍ന്നിരിക്കുന്നു.  മണിക്കൂര്‍ മുമ്പുണ്ടായ അനൗചിത്യ സംഭവം ഷാഹിന പറഞ്ഞിരിക്കണം.

       കാണാം….

       അധികം വൈകാതെ സുദേവ് ലാസറിടത്തെ വലിയ ബംഗ്ലാവിലെത്തി.  അവര്‍, ലൈല, ഷാഹിന, ഹണി അവനെ കാത്തിരിക്കുകയായിരുന്നു.  ഷാഹിനയുടെ മുഖം വിഷാദാത്മകമാണ്. ആ വിഷാദത്തിന്‍റെ നേര്‍ത്തൊരു  ഛായ മറ്റ് രണ്ടു പേരിലും പടര്‍ന്നിട്ടുണ്ട.്

       ഷാഹിന നിശ്ശബ്ദവും സുദേവിന് മുഖം കൊടുക്കാതെയും ഇരുന്നു.  ഒരു സ്ത്രീ  അന്യ പുരുഷനെ കാണിക്കാന്‍ കൊള്ളില്ലാത്ത കാഴ്ചയാണ് ഷാഹിന സുദേവിന് മുന്നില്‍ പ്രദര്‍പ്പിച്ചതെന്ന് അവള്‍ക്കു തന്നെ അറിയാം.  അതിനെതിരെ പ്രതികരിക്കാന്‍ കഴിയാതെയാണവന്‍ എത്രയും വേഗം അവിടെ നിന്നും പോയത്.  എന്തു പറയണം എവിടെ തുടങ്ങണമെന്ന് ആര്‍ക്കും തീരുമാനിക്കാനാകാതെ കുറെ നേരം വെറുതെയിരുന്നു.

       പാലായില് ചേട്ടന്‍റെ അടുത്ത് പോയിരുന്നല്ലേ….?

       ഉവ്വ്…പോയിരുന്നു….

       സംസാരം തുടങ്ങിയത് ഹണിമോളാണ്.

       ആരാണ് അങ്ങിനെ ഒരു ഇന്‍ഫോര്‍മേഷന്‍ തന്നത്….?

       സുദേവിന്  ഒന്നും പറയാന്‍ കഴിഞ്ഞില്ല.  പറയുകയാണെങ്കില്‍ ലത എന്ന ഫോണ്‍കാരനെ മുതല്‍ പറയേണ്ടി വരും.  അതൊരു പക്ഷെ, മുന്നോട്ടുള്ള യാത്രക്ക് വിഘാതമാകാം.

       പറയേണ്ട… നിങ്ങള്‍ക്ക് ഇവിടെ നിന്നും പുറത്തു നിന്നും വളരെയേറെ ഇന്‍ഫോര്‍മേഷനുകള്‍ കിട്ടുമെന്നറിയാം. പക്ഷെ, കിട്ടുന്ന അറിവുകളുടെയൊക്കെ സത്യസ്ഥിതി അറിഞ്ഞിരിക്കണമെന്നാണ് ഞങ്ങള്‍ക്ക് പറയാനുള്ളത്…

       സുദേവ് കേള്‍ക്കുമെന്ന് പ്രതീക്ഷിച്ച കാര്യങ്ങളിലേക്കല്ല സംസാരം നീണ്ടു പോകുന്നതെന്ന് വ്യക്തമായി.  ആവന്‍ കണക്കു കൂട്ടിയതു പോലെ അറിയാത്ത ജീവിതങ്ങള്‍ ഏറെയുള്ള ഇടമാണ്. ലാസറലി പറഞ്ഞതു പോലെ ഇതിന്‍റെയെല്ലാം ദൃക്സാക്ഷിയാകാന്‍ ദൗത്യമേറ്റെടുത്തിരിക്കുകായാണെന്ന് ഒരിക്കല്‍ കൂടി ചിന്തിച്ചു ഉറപ്പിച്ചു.

       ഉപ്പയുടെ പാര്‍ട്ടണര്‍മാര്‍ ഉപ്പയുടെ ജീവചരിത്രമെഴുതിക്കണമെന്ന് പറയുമ്പോള്‍ ഒരു തമാശയായിട്ടായിരുന്നു ആദ്യം തോന്നിയത്. ഉപ്പ ഇതിനെ അനുകൂലിച്ചില്ല.  കാരണം എന്തെന്ന് നിങ്ങള്‍ക്ക് ഊഹിക്കാവുന്നതേയുള്ളൂ… ഞങ്ങളുടെ ജീവിതം എന്താണെന്നും എങ്ങിനെയാണെന്നും കണ്ടു കൊണ്ടിരിക്കുകയല്ലെ…പഴയതു പലതും അറിഞ്ഞു കഴിഞ്ഞു. അങ്ങിനെയുള്ളൊരു ജീവിതത്തിന്‍റെ പകര്‍ത്തിയെഴുത്ത് എന്തിനു വേണ്ടിയാണെന്നാണ് ഉപ്പ ചിന്തച്ചിരുന്നത്.  അവര്‍ വീണ്ടും വീണ്ടും പറയുകയും കാര്യങ്ങള്‍ വ്യക്തമാക്കുകയും ചെയ്തപ്പോള്‍ നല്ലതെന്നു തോന്നി.  വേണ്ടതെന്നു തോന്നി. പാര്‍ട്ടണര്‍മാരുടെ നന്മ മാത്രം കണ്ടുകൊണ്ടല്ല.  ഉപ്പയുടെ അനന്തര തലമുറയെക്കൂടി കണ്ടുകൊണ്ടാണ് സമ്മതിച്ചത്.  എഴുതേണ്ട ആത്മകഥയുടെ ഒരു ഏകദേശ രൂപമൊക്കെ അവര്‍ തന്നെ പലപ്പോഴായി പറഞ്ഞിരുന്നു.  അതു വച്ചു കൊണ്ടു തന്നെയാണ് ഉപ്പയും പാര്‍ട്ടണര്‍മാരും ഞങ്ങളും സംസാരിച്ചിട്ടുള്ളത്.  നിങ്ങള്‍ എഴുതി വരുന്നതും.  അങ്ങിനെ വളരെ ക്ലീനായ ഒരു ജീവചരിത്രം വിപുലമായ ഈ ബിസിനസ്സ് ശൃംഖലയ്ക്ക് ആവശ്യവുമാണ്. ഫീച്ചറുകളും മറ്റും പാര്‍ട്ടണര്‍മാരുടെ സ്വാധീനത്തിലാണ് വന്നു കൊണ്ടിരിക്കുന്നത്.  ഈ ചരിത്ര രചനക്കു ശേഷം എന്തായിരിക്കുമെന്ന് നിങ്ങള്‍ ചിന്തിച്ചിട്ടുണ്ടോ…?

       ആ ചോദ്യത്തിന് ഷാഹിന ഉത്തരം പ്രതീക്ഷിക്കുന്നതു പേലെ നിര്‍ത്തി.  ഷാഹിന മാത്രമല്ല ലൈലയും ഹണിയും പ്രതീക്ഷിക്കുന്നുണ്ട്.  അവരുടെ മുഖങ്ങളില്‍ മാറി മാറി നോക്കി സുദേവിരുന്നു.  അതിനുള്ള ഉത്തരം അവരില്‍ നിന്നു തന്നെ അറിയണമെന്നാണ് അവനു തോന്നിയത്.  അവന്‍റെ കഥാ മനസ്സ് സങ്കല്പിച്ചെടുക്കന്നതിനേക്കാള്‍ നല്ലത് അനുഭവിച്ചു വന്നു കൊണ്ടിരിക്കുന്നതിന്‍റെ അനന്തര ഫലം അവരുടെ ചിന്തകള്‍ തന്നെ കണ്ടെത്തിയിട്ടുണ്ടെങ്കില്‍ അതാണ് അറിയേണ്ടത്.  ഏതാണ്ട് ചിന്തിക്കാന്‍ കഴിയുന്ന ഏതു മനുഷ്യനും തുടര്‍ന്ന വരുന്ന ജീവിതത്തിന്‍റെ ഭാവി കണ്ടറിയാന്‍ കഴിയുമെന്നു തന്നെയാണ് സുദേവിന്‍റെ അനുഭവം.  പക്ഷെ, അവര്‍ ഉത്തരം പറഞ്ഞില്ല.  മൗനത്തിലേക്ക് നീങ്ങി.  അവരുടെ മുഖങ്ങള്‍ മ്ലാനവും മനസ്സുകള്‍ ചിന്തകളെക്കൊണ്ട് നിറഞ്ഞതുമായി..

       ഇപ്പോള്‍ പറയുന്നില്ല.  നിങ്ങളും പറയേണ്ട.. ഞങ്ങളുടെയൊക്കെ ജീവിതം കൊണ്ടാണ് ഇത്രയുമൊക്കെ ഉണ്ടാക്കിയെടുത്തത്.  അതുകള്‍ മുഴുവനും ഞങ്ങളില്‍ നിന്നും തട്ടിയെടുക്കാന്‍ ശ്രമിച്ചു കൊണ്ടിരിക്കുകയാണവര്‍.  അത്രമാത്രം നിങ്ങള്‍ ഇപ്പോള്‍ അറിഞ്ഞാല്‍ മതി.  ആ നെറികെട്ട പ്രവര്‍ത്തികള്‍ക്കെതിരായ ഒരു പ്രരിരോധം കൂടിയാണ് നിങ്ങള്‍…

       സുദേവിന്‍റെ കണക്കു കൂട്ടലുകള്‍, ഉള്‍ക്കാഴുചകള്‍ ശരിവെക്കുന്ന രീതിയിലുള്ള സംഭാഷണത്തിലേക്ക് അവരെത്തിയിരിക്കുന്നു.  യേസ്, സുദേവ് ഉള്ളില്‍ പറഞ്ഞു.  അവര്‍ ഭയക്കുന്നു.  പാര്‍ട്ടണര്‍മാരെ തന്നെ, ഈ ഉണ്ടാക്കിയതെല്ലാം ഇക്കാണുന്നതെല്ലാം കൈവിട്ടു പോകുമോ എന്ന് ഭയക്കുന്നു.  കൈവിട്ടു പോകുന്നതു കൂടാതെ ജീവനുകള്‍ തന്നെ അപകടത്തിലാണെന്നും സംശയിക്കുന്നു.  ക്ലീന്‍ ഇമേജുള്ളൊരു ജീവചരിത്രമുണ്ടാക്കി സമൂഹത്തെ ധരിപ്പിച്ച ശേഷം കറുത്ത പുള്ളിക്കുത്തുകളെ ഒഴിവാക്കി കളയുമെന്ന് വിചാരിക്കുന്നു.  യേസ്, ശരിയാകാം.  അതുകൊണ്ട് മാത്രമാകാം,  അവര്‍ തെളിച്ച വഴിയെ ഒരു ആത്മകഥ എഴുതുന്നതിന് എവിടെയിരുന്നാലും സാധിക്കുമെന്നിരിക്കെ, എല്ലാ അറിയുന്നതിനും നേരിട്ട് കാണുന്നതിനും വേണ്ടി ഇവിടെ പാര്‍പ്പിടവും ഭക്ഷണവും ഒരുക്കി താമസ്സിപ്പിച്ചരിക്കുന്നത്.

       ഈ മുന്നു സ്ത്രീകള്‍ക്കും വേണ്ടിയിരുന്നെങ്കില്‍ ലാസറലിയുടെ ജീവിതവുമായി ബന്ധപ്പെട്ടു നില്‍ക്കാതെ മറ്റു മാര്‍ഗ്ഗങ്ങളിലൂടെ പുറത്ത് പോകാമായിരുന്നു.  പീഡിപ്പിക്കപ്പെട്ടതിന്‍റെ കൂലിയായിട്ടായിരുന്നു ലൈലക്ക് ലാസറലിയുമായി ബന്ധപ്പെടേണ്ടി വന്നത്.  പോരിനൊരു ഭര്‍ത്താവ്.  അയാളുടെ യഥാര്‍ത്ഥ നിറം കണ്ടപ്പോള്‍ എന്തുകൊണ്ട് ഇങ്ങിനെയൊരു ജീവിതം വേണ്ടെന്നു വച്ചില്ല.  ലൈലയുടെ പീഡനത്തിന്‍റെ ഫലമാണ് ഷാഹിന.  അവള്‍ക്ക് കാര്യങ്ങള്‍ ഗ്രഹിച്ചു തുടങ്ങിയപ്പോള്‍ ഈ ജീവിതത്തില്‍ നിന്നും അകന്ന് പോകാമായിരുന്നു.  ഹണിമോള്‍ക്കാണെങ്കില്‍ ലാസറലിയുമായുള്ള ബന്ധം വ്യക്തമാണ്. ഇഷ്ടമല്ലെങ്കില്‍ ഇതിനൊക്കെ കൂട്ടു നില്‍ക്കാതെ മറ്റു മാര്‍ഗ്ഗങ്ങള്‍ നോക്കാമായിരുന്നു.  പക്ഷെ, മൂന്നു പേരും അങ്ങിനെയൊന്നും ചിന്തിച്ചിട്ടില്ല.  ഒരു സമൂഹത്തെ മുഴുവന്‍ വിഡ്ഢികളാക്കുകുയും വഞ്ചിക്കുകയും ചൂഷണം ചെയ്യുകയും ആണ് തങ്ങള്‍ ചെയ്തു കൊണ്ടിരിക്കുന്നതെന്ന് തിരിച്ചറിയാത്തവരല്ല. തുടര്‍ന്നു വരുന്നു എന്നത് യാഥാര്‍ത്ഥ്യം.  അവര്‍ പറയുമായിരിക്കും, അവരെ മുന്നില്‍ നിര്‍ത്തി കളിക്കുന്നത് മറ്റു പലരുമാണെന്ന്.  ഒരിക്കലും അവരുടെ ചര്യകളെ ഭേദിച്ച് രക്ഷപെടാന്‍ കഴിഞ്ഞിട്ടില്ലെന്ന്, കഴിയുകയില്ലെന്ന്.  സാമാന്യ ബുദ്ധിയില്‍ ചിന്തിക്കുന്ന ഒരാള്‍ക്ക് അതു കേട്ടാല്‍ ചിരിയാണ് ആദ്യം തോന്നുന്നത്, പിന്നെ പുച്ഛം.  പോയി മരിച്ചു കൂടെയെന്ന് ചോദിക്കുകയും ചെയ്യും. ഒരു ജീവിക്കും മരണത്തിലേയ്ക്കു പോകാന്‍ താല്പര്യം ഉണ്ടാകില്ല.  ആതു മാത്രമല്ല ജീവിക്കുന്നത് ആവശ്യത്തില്‍ കൂടുതല്‍ സുഖസൗകര്യങ്ങളോടെയാണെങ്കിലോ….

       നിങ്ങള്‍ സാഗര്‍ എന്ന് പേരിലെഴുതിയിട്ടുള്ള കഥകളൊക്കെ ഞങ്ങള്‍ക്കിഷ്ടമായി… ഒരു സുപ്രഭാതത്തില്‍ സാഗര്‍ എന്നയാള്‍ ലാസറലിയാണെന്ന് വെളിപ്പെടുത്തുന്നത് കാത്തിരിക്കുകയാണ് ഞങ്ങള്‍. പപ്പയും വല്ലാത്തൊരു ത്രല്ലിലാണ്.

       ഹണിമോള്‍ വീണ്ടും സംസാരത്തിലേക്ക് വന്നു.  വിഷമം മാറിയപ്പോള്‍ അവരുടെ മുഖങ്ങളിലേക്ക് സന്തോഷം ഇരച്ചു കയറുന്നത് കാണാം.  അവര്‍ കൂടുതല്‍ സുന്ദരികളാകുന്നു.  പിരി മുറുക്കം കുറയ്ക്കുന്നതിനായിട്ടാകാം ഷാഹിന സിഡി പ്ലയര്‍ ഓണ്‍ ചെയ്ത് ഒരു ഹിന്ദുസ്ഥാനി സംഗീതം വച്ചു.  വളരെ നേര്‍ത്ത ശബ്ദത്തില്‍ അത് മുറിയില്‍ നിറഞ്ഞു.  മനസ്സ് ഉണര്‍ന്നു തുടങ്ങിയപ്പോള്‍ ആ മുറിയിലെ അലങ്കാരങ്ങളിലേക്ക്  അവടെ തങ്ങി നില്‍ക്കുന്ന വശ്യമായ സുഗന്ധത്തിലേക്ക് മനസ്സ് ഇഴുകിച്ചേരുന്നത് സുദേവ് അറിഞ്ഞു.

       മകന്‍റെ ഓപ്പറേഷന് പണമുണ്ടാക്കുന്നതിനു വേണ്ടി ഒരു പെണ്‍കുട്ടിയെ കൊല്ലാനെത്തുന്ന അച്ഛന്‍റെ മാനസ്സിക അവസ്ഥ ഇരുളില്‍ നന്നായിട്ട് അവതരിപ്പിച്ചിട്ടുണ്ട്.  ഒരു പക്ഷെ, സ്വന്തം മകനു വേണ്ടി ഏതൊരച്ഛനും അങ്ങിനെ ചെയ്യാന്‍ തയ്യാറാകുമായിരിക്കാം.  അതല്ലെ മകന്‍ മരിച്ചു കഴിഞ്ഞപ്പോള്‍ എല്ലാ പ്രതീക്ഷളും തകര്‍ന്നു കഴിഞ്ഞപ്പോള്‍ അയാള്‍ ഏറ്റെടുത്ത മിഷന്‍ കൂടി വേണ്ടെന്നും വച്ച്, ക്വട്ടേഷന്‍ പണി വേണ്ടന്ന് വച്ച് മടങ്ങിയത്.  ആരാലും തിരിച്ചറിയാത്ത  ഒരു ഇടത്തേക്ക് പലായനം ചെയ്യുന്ന ക്ലൈമാക്സ് ഉഗ്രനായിട്ടുണ്ട്.  അതേ പോലെ തന്നെ നാനാര്‍ത്ഥങ്ങളും എനിക്കേറെ ഇഷ്ടമായി. വിവാഹ ചെയ്യാതെയുള്ള കൂടി താമസവും സത്യസന്ധമായി ജീവിതത്തെ സമീപിക്കുന്ന രീതിയും.  ഭര്‍ത്താവില്‍ നിന്നും ഒളിച്ചോടി അഭയം തേടുന്ന സിനിമാ നടിയും ഇന്നത്തെ ജീവിതത്തില്‍ കണ്ടെത്തുന്ന കഥാപാത്രങ്ങള്‍ തന്നെയാണ്….

       പക്ഷെ, അടുത്ത നാളില്‍ ഞാന്‍ വായിച്ചതില്‍ ഏറ്റവും തന്നെന്ന് തോന്നിയ കഥ പിന്‍ ശീലക്കും പിന്നില്‍ ആണ്, നിങ്ങളുടെ പേരില്‍ എഴുതിയത്….

       ഹണിമോളില്‍ നിന്നും ഷാഹിനയിലേക്ക് സംസാരം പകര്‍ന്നു. ലൈല അപ്പോഴും അധികം സംസാസരിക്കാതെ, എല്ലാവരുടേയും സംസാരങ്ങളെ കേട്ടുകൊണ്ട്, ആസ്വദിച്ചു കൊണ്ടിരുന്നു.  ഒരു പക്ഷെ, മക്കള്‍ക്ക് സംസാരിക്കാനുള്ള ഇടം കൊടുത്തിട്ട്, തിരശീലക്ക് പിന്നിലേക്ക് പിന്‍ വാങ്ങി കാര്യങ്ങളെ നിയന്ത്രിക്കു കൃത്യം ചെയ്തു കൊണ്ടിരിക്കുകയായിരിക്കാം.  സംസാരത്തില്‍ മാത്രമല്ല ജീവിതത്തിലും അങ്ങിനെയാകാം.  അക്കാര്യം മക്കളും അറിഞ്ഞ് മുന്നോട്ടു പോകുന്നതു പോലെ തന്നെയാണ് തോന്നുന്നത്.  ജീവിതത്തില്‍ അവര്‍ പരാജയത്തിന്‍റെ വക്കെത്തെത്തി നില്‍ക്കുകയാണെന്ന് തിരിച്ചറിഞ്ഞിരിക്കുന്നു. മുന്നില്‍ അഗാധമായ ഗര്‍ത്തവും പിന്നില്‍ പല്ലുകള്‍ കാട്ടിച്ചിരിക്കുന്ന  ഹിംസ്രജന്തുവും  വന്നു നില്‍ക്കുന്ന അവസ്ഥ.

       അക്കഥയെക്കുറിച്ച് ഒരു വായനക്കാരന്‍ എഴുതിക്കഴിഞ്ഞപ്പോള്‍ കൂടുതല്‍ ശ്രദ്ധേയമായി.  അയാളുടെ എഴുത്തു വായിച്ചശേഷവും ഞാന്‍ കഥ വായിച്ചു അപ്പോഴാണ് ഞാനാദ്യം കാണാതിരുന്ന കാര്യങ്ങള്‍ കണ്ടത്.  അത്യന്താധുനിക സാഹിത്യത്തിന്‍റെ ശില്‍പികളിലൊരാളായ യുനസ്കോയുടെ ഒരു കഥയോടാണ് അയാള്‍ ഉപമിച്ചിരിക്കുന്നത്.

       അക്കഥ എഴുതുമ്പോള്‍ എനിക്കതില്‍ ഒരു വിശേഷണവും തോന്നിയിരുന്നില്ല. ഏതു കഥയായാലും വായനക്കാരനിലെത്തി, അവര്‍ വായിച്ച് കഴിയുമ്പോളാണ് യഥാര്‍ത്ഥ സാഹിത്യമായി പരിണമിക്കുന്നത്.  വായിക്കാതിരിക്കുന്നതുവരെ എഴുത്ത് മേശയിലെ ഒരസംസ്കൃത വസ്തു മാത്രമായിരിക്കും  അക്കഥ എന്‍റെ പേരില്‍ പ്രസിദ്ധീകരിക്കുമ്പോള്‍ ഇങ്ങിനെ ഒരു പ്രതികരണം അതിനുണ്ടാകുമെന്ന് കരുതിയില്ല…

       കഥകള്‍ പ്രസിദ്ധീകരിക്കാന്‍ നിവേദിതയുടെ സഹായങ്ങള്‍ കിട്ടുന്നുണ്ടല്ലേ…?

       ഉണ്ട്… നിവേദിതയുടെ സഹായമില്ലായിരുന്നങ്കില്‍ ഇത്രയും വായനക്കാരുള്ള ഒരു വാരികയില്‍ കഥകള്‍ അടിച്ചു വരില്ല.  എഴുത്തായാലും ഇങ്ങിനെയൊക്കെയാണ് സ്വന്തക്കാരും ബന്ധുക്കളും ഒക്കെ അങ്ങിനെയുള്ള രംഗത്തുണ്ടെങ്കില്‍ മാത്രേ പുറത്തു വരികയുള്ളൂ എന്നായിട്ടുണ്ട്, സാംസ്കാരിക രംഗം..  എന്‍റെ ഒരെഴുത്തുകാരന്‍ സുഹൃത്ത് അടുത്ത നാളില്‍ പറയുകയുണ്ടായി, സാഹിത്യവും എം എല്‍ എയുടെ സ്വാധീനമുണ്ടങ്കിലേ നല്ല പ്രസിദ്ധീകരണങ്ങളില്‍ വരികയുള്ളൂ എന്ന്.  നല്ലതെന്ന് ഉദ്ദേശിക്കുന്നത് വായനക്കാരുള്ളതെന്ന അര്‍ത്ഥത്തിലാണ്.  പ്രധാന മാധ്യമങ്ങള്‍ മാത്രമല്ല. സമാന്തര മാസികകളും ഇപ്പോള്‍ സ്വാധീനമില്ലെങ്കില്‍ എത്ര നല്ല സര്‍ഗ്ഗ സൃഷ്ടിയായലും  പ്രസിദ്ധീകരിക്കില്ല.

       ഏത് എം എല്‍ എയുടെ കാര്യമാണ് പറഞ്ഞത്….?

       എം എല്‍ എ അസംബ്ലി മെമ്പര്‍ അല്ല… മണി ലേഡി ലിക്കര്‍…

       സത്യമായും….?

       ഏസ്….

       ഗുഡ്… പുതിയ അറിവാണ്…..

       നിവേദിത ഇപ്പോള്‍ സ്വന്തക്കാരിയാണോ,  അതോ ബന്ധുക്കാരിയോ…..?

       ഹണിമോളുടെ ആ ചോദ്യത്തിലെ അര്‍ദ്ധഗര്‍ഭാവസ്ഥ സുദേവ് അറിഞ്ഞു. കഴിഞ്ഞൊരു നാള്‍ നിവേദിതക്ക് ഉണ്ടായ അനുഭവവും കൂട്ടിച്ചേര്‍ത്തു ചിന്തിച്ചു.  മനസ്സാലെ അവനൊന്നു ചിരിച്ചു.   പെണ്ണിങ്ങനെയാണ,്ഏതു പെണ്ണായാലും.  കുന്നായ്മയും കുശുമ്പും പേനും അമിത ആഗ്രഹവും ആസ്കതിയുമൊക്കെയായിട്ട്…

       നിവേദിത ഇപ്പോള്‍ സ്വന്തക്കാരിയും ബന്ദുക്കാരിയുമായിട്ടില്ല. ഒരു ഫ്രണ്ട് മാത്രമാണ്.

       ഇനി ആകുമോ…?

       സത്യത്തില്‍ അതിനെ കുറിച്ച് ചിന്തിച്ചിട്ടില്ല…

       മന്നു ദിവസം വരെ കൂടെ താമസ്സിച്ചിട്ടുണ്ട്…

       ഉവ്വ്… എഴുത്തിന് അവളുടെ സഹായമുണ്ട്…ചര്‍ച്ചകളിലും അന്വേഷണങ്ങളിലും അവള്‍ സജീവമാണ്.  വിശാലമായൊരു വീക്ഷണമുണ്ട്… ബോള്‍ഡാണ്….

       ഉള്ളാലെ നിവേദിതയെ അറിഞ്ഞിട്ടുണ്ട്, ബാഹ്യമായിട്ടില്ലെന്നേയുള്ളൂ… അല്ലെ…?

       സുദേവ് ചിരിച്ചു. മറുപടി കൊടുത്തില്ല.

       ഞങ്ങളെ ഒന്നു വിരട്ടി… വെര്‍ജിനിറ്റി ടെസ്റ്റ് ചെയ്യാമെന്നൊക്കെ പറഞ്ഞ്… ഏതായാലും വിട്ടു.  ആളെ ഞങ്ങള്‍ക്കിഷ്ടമായി… നിങ്ങളെപ്പോലെ ഞങ്ങള്‍ക്ക് കൊള്ളിക്കാമെന്ന് തോന്നി…

       അവളെയും ദൃക്സാക്ഷിയാക്കാനാണോ… അതു വേണ്ട പ്രാരാപ്തങ്ങളുള്ള പെണ്ണാണ്,  അവളെ കണ്ട് ജീവിക്കുന്ന അച്ഛനും അമ്മയുമുണ്ട്,  അവള്‍ക്ക് മറ്റൊരു ജോലിക്കും പോകാന്‍ ഇനി കഴിയില്ല.  ഒരു സിസറ്റര്‍ ഉണ്ട് വിവാഹിതയാണ്, പക്ഷെ, തുടര്‍ന്നുള്ള ജീവിതത്തില്‍ അവര്‍ക്കിനിയും നിവേദിതയുടെ ഹെല്‍പ്പ് ആവശ്യമുണ്ട്….

       ഒരു തമാശ പറഞ്ഞതല്ലേ ലീവിറ്റ്…

       ഹണിമോളുടെ മാദക ദേഹം ഏതാണ്ട് പ്രദര്‍നപരമായിട്ടാണ് വസ്ത്രം ധരിച്ചിരിക്കുന്നത്.  അവളുടെ അംഗ ചലനങ്ങളും മുഖഭാവങ്ങളും കണ്‍ചടുലയൂം ആരേയും ആകര്‍ഷിക്കുന്നതാണ്, കാമോദ്ദീപമാണ്.  ഷാഹിനയെക്കാള്‍ വ്യത്യസ്തയാണ് ദേഹം കൊണ്ടും മനസ്സു കൊണ്ടും സംസാരം കൊണ്ടും.  ഷാഹിന എന്തിനെയും തുറന്ന് സമീപിക്കുന്ന രീതിക്കാരിയാണ്.  എതിര്‍ക്കുമ്പോള്‍ പല്ലും നഖവും വരെ ഉപയോഗിക്കാന്‍ ശ്രമിക്കും.  ഹണിമോള്‍ ഉള്ളില്‍ ഒതുങ്ങിയിട്ട് തക്കം പാര്‍ത്തിരിക്കുകയും ഒതുക്കമെന്ന് കാണുന്ന സമയം ആക്രമിക്കുകയും ചെയ്യും. 

       വളരെപ്പെട്ടന്ന് സംസാരം ദീര്‍ഘിപ്പിക്കാതിരിക്കാനെന്നപോലെ ഷാഹിന പറഞ്ഞു

       ഞങ്ങളുടെ നേട്ടങ്ങളെല്ലാം അവിഹിതങ്ങള്‍ തന്നെയാണ്… രക്തത്തിന്‍റെ, മാംസത്തിന്‍റെ  മണവുമുണ്ട്… പക്ഷെ, ഇതിനു കാരണം ഞങ്ങള്‍ മാത്രമല്ല… ഒരു ഗ്രൂപ്പു തന്നെയുണ്ട്… ഈ സമൂഹത്തിനും പങ്കുണ്ട്… ഒരു പെണ്ണും മനപ്പൂര്‍വ്വം വേശ്യയാകില്ല.  വ്യക്തമായി പറഞ്ഞാല്‍ ഒരു പെണ്ണും അവളുടെ ശരീരം ഇഷ്ടമില്ലാത്ത ഒരാള്‍ക്ക് അനുഭവിക്കാന്‍ വിട്ടു കൊടുക്കാന്‍ താല്പര്യം കാണിക്കില്ല.  അങ്ങിനെ ചെയ്താല്‍ അതിന് കാരണങ്ങളുണ്ടാകും… അതിനുള്ള പ്രതിഫലം ആഗ്രഹിക്കുന്നുണ്ടാകും…. അങ്ങിനെ പല വിധത്തിലും അവിഹിതമായി സംഭരിച്ചതാണിതെല്ലാം. അതിന്‍റെ മുഖ്യ പങ്ക് വഹിച്ചിരിന്നതും വേദന അനിഭവിച്ചിരിക്കുന്നതും ഞങ്ങളാണ്. ഡോ. ലാസറലി രാജയും കുടുംബവും… അതു കൊണ്ട് ഇതുകളൊന്നും അങ്ങിനെ പെട്ടന്ന് ആര്‍ക്കും കൊടുക്കാന്‍ പറ്റില്ല.

       പെട്ടന്നല്ല. ഞങ്ങള്‍ വിട്ടു കൊടുക്കില്ല.. ഞങ്ങളില്‍ ഒരാള്‍ ബാക്കി ആകും വരെ…. ഇതെടുക്കണമെന്നുള്ളവര്‍ക്ക് ഞങ്ങളെ എല്ലാവരെയും ഇല്ലായ്മ ചെയ്യേണ്ടി വരും….

       പെട്ടന്ന് മരണത്തിന്‍റെ നിഴല്‍ മുറിയാകെ, ആ ബംഗ്ലാവ് ആകെ, ലാസറിടമാകെ പടരും പോലെ വൈദ്യുതി നിലച്ച് ഇരുളിമ പടര്‍ന്നു.   ആകെ പടര്‍ന്ന ഇരുളുമായി ബന്ധിച്ച് അവരുടെ സംഭാഷണം നിലച്ചു പോയി.  ഇരുളിനെ മറയാക്കി അവര്‍ ഓരോരുത്തരും സ്വന്തം മനസ്സുകളിലേക്ക് ചേക്കേറി.  ഇരുളിനൊപ്പം അവടിമാകെ ഒരു മരണ മൗനം പതിയിരിക്കുന്നുവെന്ന് സുദേവിനു തോന്നി.  ലാസറലിയും കുടുംബവും അതിനെ ഭയക്കുന്നുണ്ടെന്നും അറിഞ്ഞു.

       പുറത്ത് ജനറേറ്ററിന്‍റെ ശബ്ദം കേട്ടതോടുകൂടി വെളിച്ചം തിരികെ വന്നു.

       ഏസ്, മി. സുദേവ്, താങ്കള്‍ ഇപ്പോള്‍ ചിന്തിച്ചതു പോലെ ഞങ്ങള്‍ മരണത്തെ ഭയക്കുന്നുണ്ട്.  അത് ഞങ്ങളുടെ പാര്‍ട്ടണര്‍മാരില്‍ നിന്നും വരുമെന്നും ഭയക്കുന്നു. 

       സംസാരം വീണ്ടും നിലച്ചു, വാനത്ത് പറന്നു കളിച്ചു കൊണ്ടിരുന്ന കിളിയുടെ ചിറകുകള്‍ വൈദ്യത കമ്പികളില്‍ തട്ടി ഷോക്കേറ്റ് ചത്ത് മലച്ച് നിലത്തു വീണതുപോലെ.

       നമ്മള്‍ വളരെ നേരമായി ഇവിടെ ഇരുന്നു തുടങ്ങിയിട്ട,് സംസാരിച്ചു തുടങ്ങിയിട്ട്. ഒരു ഗ്ലാസ് വെള്ളം പോലും കുടിച്ചിട്ടില്ല.  എല്ലാം മറന്നു. മി. സുദേവ് ഞങ്ങളുടെ അതിഥിയാണെന്നു കൂടി മറന്നു….

       പിന്നെയും വൈകാതെ സുദേവ് അവിടെ നിന്നും ഗസ്റ്റ് ഹൗസിലേക്ക് മടങ്ങി പോന്നു.

@@@@@




Novel/നോവൽ / കേട്ടെഴുത്തുകാരന്‍റെ ഒളിക്കാഴ്ചകൾ / അദ്ധ്യാ‍യം  ഇരുപത്

നീനക്ക് അയാളൊരു കൊച്ചു കുഞ്ഞായിരുന്നു.  അവളുടെ രണ്ടു മക്കളെപ്പോലെ മൂന്നാമതൊരാള്‍.  അവളെക്കാള്‍ പത്തു വയസ്സെങ്കിലും അധികമുണ്ടെങ്കിലും അവള്‍ക്കു മുന്നില്‍ അയാള്‍ ചെറുതായി, ചെറുതായി ചെമന്ന തൊള്ളകാണിച്ച് ചിരിക്കുന്ന പിഞ്ചു കുഞ്ഞിനെപ്പോലെ പരിണമിക്കപ്പെട്ടു പോകുന്നു.  അയാളൊരു ശാന്തനാണ്, കാഴ്ചയിലും പെരുമാറ്റത്തിലും. അവളെക്കാള്‍ ഒരിഞ്ച് ഉയരക്കൂടുതല്‍,  ഒരു കിലോ തൂക്കക്കൂടുതല്‍. കൃശഗാത്രന്‍, ഇരു നിറത്തില്‍, നന്നെ കറുത്ത കണ്ണുകളും കട്ടി കൂടിയ പുരുകങ്ങളും ആകൃതിയൊത്ത മൂക്കും, മൃദുവായ ചുണ്ടുകളും… അധികം ദൃഢമല്ലാത്ത പേശികള്‍, മൃദുവായ കൈ വെള്ളകള്‍, നീണ്ട മനോഹരമായ വിരലുകള്‍, ചോര കനച്ചു നില്‍ക്കുന്ന നഖങ്ങള്‍,  മുറിച്ച്, ഉരച്ച് മുനുസമാക്കിയ നഖത്തുമ്പുകള്‍…..  ഇമ്പമാര്‍ന്ന സ്വരം, സംസാരം….

       അയാള്‍ ആദ്യം വീട്ടില്‍ വന്ന ദിവസം അവള്‍ ഓര്‍ക്കുന്നില്ല.. ഓര്‍മ്മിക്കാന്‍ മാത്രം ഒരു പ്രത്യേകതയും അന്ന് ആയാളുടെ സന്ദര്‍ശനത്തിനു തോന്നിയില്ല.  വാതില്‍ ബെല്ലു കേട്ട് തുറന്നപ്പോള്‍ കതകിന് വളരെ അടുത്ത് സൗമ്യനായി നിന്ന ഒരു സാധാരണക്കാരന്‍.  വളരെ വില കൂടിയതൊന്നുമല്ലാത്ത ഷര്‍ട്ടും പാന്‍റ്സും.  കടുത്ത നിറത്തിലുള്ളതല്ല.  സാറില്ലെ എന്ന് പതുങ്ങിയ ശബ്ദത്തിലെ ചോദ്യം. സാര്‍ എന്ന് അയാള്‍ ഉദ്ദേശിച്ച നീനയുടെ ഭര്‍ത്താവ് ജെയിംസ് കുളിക്കുകയായിരുന്നു.  സാറ് കുളിക്കുകയാണെന്നു പറഞ്ഞപ്പോള്‍ അയാള്‍ സമ്മതിച്ച് സിറ്റൗട്ടില്‍ ഇട്ടിരുന്ന ചൂരല്‍ കസേരയില്‍ ഇരുന്നു. നീന ഭര്‍ത്താവിനെ സാറെന്നു തന്നെയാണ് വിളിച്ചിരുന്നത്.  അതെന്തുകൊണ്ടാണെന്ന് നീന ചിന്തിച്ചിട്ടില്ല.  ജെയിംസ് അദ്ധ്യാപകനോ ഉന്നത സര്‍ക്കാരുദ്ദ്യോഗസ്ഥനോ അല്ല.  പക്ഷെ, സംസ്ഥാന ഭരണ ചക്രം തിരിക്കുന്ന ഒരു ജനാധിപത്യ പാര്‍ട്ടിയുടെ അറിയപ്പെടുന്ന നേതാവാണ്.  ജെയിംസിനെ കാണാനെത്തുന്നവരൊക്കെ സാറെന്നു വിളിക്കുന്നു.  മറ്റുള്ളവര്‍ കേള്‍ക്കാതെ, വീട്ടിനുള്ളില്‍, അടുക്കളയില്‍, ഡൈനിംഗ് ഹാളില്‍, ബഡ്ഡ് റൂമില്‍, കിടക്കുന്ന കട്ടിലില്‍ വച്ച് എന്തു വിളിക്കുന്നു എന്ന് അവള്‍ക്കു തന്നെ ഓര്‍മ്മയില്ല.  ഈയിടെ ഒന്നും വിളിക്കുന്നുമില്ല.  വിവാഹം കഴിഞ്ഞു വന്ന നാളുകളില്‍ എന്തു വിളിച്ചിരുന്നെന്നും ഇപ്പോള്‍ മറക്കുകയും ചെയ്തിരിക്കുന്നു.  പക്ഷെ, അവള്‍ ജെയിംസിനെ ഇപ്പോള്‍ പേരു ചോര്‍ത്തു ചേട്ടായെന്നു വിളിക്കുന്നു. ഒരിക്കല്‍ പോലും പേരു ചേര്‍ക്കാതെ ചേട്ടാ എന്നു വിളിച്ചിട്ടുമില്ല.

       വെളുത്ത കോലു പോലൊരു പെണ്ണായിരുന്നു നീന എന്ന് ജെയിംസ് പറയും. ഇവിടെ വന്ന ശേഷം തെങ്ങില്‍ പൂക്കുല ലേഹ്യവും ച്യവനപ്രാശവും പഞ്ചജീരക ഗുഡവും ആട്ടില്‍ സൂപ്പും കൊടുത്ത് ആകൃതി വയ്പ്പിച്ചത് ഞാനാണെന്ന് ബന്ധുക്കളോട് സമയം കിട്ടുമ്പോഴൊക്കെ പറയും.  അങ്ങിനെ തന്നെയാണെന്ന്  നീനയും സമ്മതിക്കും.  അതില്‍ അഭിമാനം കൊള്ളുകയും ചെയ്യും.  ഭര്‍ത്താവിന്‍റെ സ്നേഹത്തിന്‍റെ കാഴ്ചകളാണ് തന്‍റെ ദേഹത്തുള്ളതെന്നതല്ലേ സത്യമെന്ന് സ്വന്തം മനസ്സിനോടും അവള്‍ ചോദിക്കും.  ജെയിംസ് തടിച്ചിട്ടാണ്, ദേഹത്തു മുഴുവന്‍ രോമങ്ങള്‍ നിറഞ്ഞ്, പരിണാമ സിദ്ധാന്തം ശരിയാണെങ്കില്‍ പൂര്‍വ്വികരോട് കൂടുതല്‍ അടുത്തു നില്‍ക്കുന്ന ദേഹം. 

       ജെയിംസ് മാത്രമല്ല. അപ്പനും അപ്പാപ്പനും അയാളുടെ അപ്പനും അങ്ങിനെ തന്നെ ആയിരുന്നെന്ന് അയാളുടെ അമ്മാമ്മ പണ്ട് പറഞ്ഞിരുന്നു. കുടുംബത്തിലെ ആണുങ്ങളുടെ ദേഹ പ്രകൃതിയെ വര്‍ണ്ണിക്കേണ്ടി വരുമ്പോള്‍ ഇപ്പോഴും പറയുന്നു.  ജെയിംസിന് രണ്ട് അനുജന്മാരുണ്ടെങ്കിലും അവരൊന്നും ഇങ്ങിനെയുള്ള കഥകളൊന്നും ആരെടും പറഞ്ഞില്ല.  അവര്‍ റബ്ബര്‍ വെട്ടുകാരും ഇഞ്ചി കൃഷിക്കരുമായി ജീവിക്കുമ്പോള്‍ ജെയിംസ് മാത്രം വലതുപക്ഷ രാഷ്ട്രീയത്തിലെ അറിയപ്പെടുന്ന നേതാവായി ഉയര്‍ന്നു.

       ജെയിംസ് ഭാവിയില്‍ എംഎല്‍എയും മന്ത്രിയുമാകും. അപ്പോള്‍ പി എയും മറ്റ് സ്റ്റാഫുകളുമാകാനുള്ളവരെയാണ് കൂടെ കൂട്ടി, കൊണ്ടു നടക്കുന്നത്.  അയാള്‍ പ്രത്യകിച്ച് ജോലികളൊന്നുമില്ലാത്ത സ്വതന്ത്രനുമാണ്.   ജെയിംസിനുള്ള ഉപദേശങ്ങള്‍, വഴികാണിച്ചു കൊടുക്കല്‍, കത്തുകളെഴുതി കൊടുക്കലൊക്കയാണ് ജോലി.  ഒരു ദിവസം സിറ്റൗട്ടിലെ ചിരി കേട്ടിട്ടാണ് നീന മുന്നിലേക്ക് വന്നത്.  അവള്‍ ഭര്‍ത്താവും വേണുവും ചിരിക്കുന്നത് നോക്കി നിന്നു. പക്ഷെ, അവള്‍ക്ക് ചിരി വന്നില്ല.  കുറെ നേരം നോക്കി നിന്നപ്പോള്‍ അതൊരു ഹാസ്യമായി തോന്നി.  ആ ഹാസ്യത്തില്‍ പങ്കുചേരാതെ തിരികെ ഉള്ളിലേക്ക് നടക്കാന്‍ തിരിഞ്ഞപ്പോള്‍ വേണുവിന്‍റെ കണ്ണുകില്‍ ഒരു തിളക്കം അനുഭവപ്പെട്ടു.  അവള്‍ അതേ വരെ കണ്ടിട്ടില്ലാത്ത ഒരു ജ്വലനം.  ജ്വലിച്ചു നിന്ന ആ കണ്ണുകളില്‍ നോക്കി ഒരു നിമിഷം നിന്നു.  പക്ഷെ, ആ കണ്ണുകളില്‍ നോക്കി നില്‍ക്കാന്‍ അധികം നേരം കഴിയുകയില്ലെന്നും, ആ കണ്ണുകളിലെ പ്രകാശ രേണുക്കള്‍ തന്‍റെ പുറം കണ്ണില്‍ മാത്രമല്ല ഏല്‍ക്കുന്നതെന്നും, പുറം കണ്ണില്‍ നിന്നും ഉള്ളിലേക്ക് കയറി, കയറി…. മനസ്സിന്‍റെ നീലിച്ച അകത്തളത്തിലാകെ പ്രകാശമാനമാക്കുകയാണെന്നും ദേഹം ഉന്മേഷം കൊള്ളുകയാണെന്നും അറിഞ്ഞു.

       എന്താണിത്… എന്ന് മനസ്സിനോട് ചോദിച്ച്, ശരീരം ആകെയൊന്നു കിടുകിടുത്ത്, കണ്ണുകളെ വേണുവിന്‍റെ കണ്ണകളില്‍ നിന്നും വേര്‍പെടുത്തി ഉള്ളിലേക്ക് പോന്നു.  പക്ഷെ, ഉള്ളിലെത്തിയിട്ടും അവിടെ നില്‍ക്കാനാകാതെ തിരികെ വന്നു.  അതെന്തു കാഴ്ചയാണെന്ന് ഒന്നു കൂടി അറിയണമെന്നു തോന്നി.  വീണ്ടും അങ്ങിനെ തന്നെ. പിന്നീടവള്‍ക്ക് അവിടെ നില്‍ക്കാനായില്ല.  അതെന്താണെന്നവള്‍ ചിന്തിച്ചു.  എവിടെയെങ്കിലും വായിച്ചിട്ടുണ്ടോയെന്ന് ആലോചിച്ചു.  അധികമൊന്നും വായിക്കാത്ത അവള്‍ക്ക് അതെന്തെന്ന് പെട്ടന്ന് കണ്ടെത്താനായില്ല. പത്താം ക്ലാസ്സില്‍ പഠിക്കുമ്പോള്‍ നാലു കൂട്ടുകാരുടെ കൂടെ അവരേക്കാളൊക്കെ പൊക്കത്തില്‍,  അവരുടെ നടുക്ക് മാറില്‍ പുസ്തകവും അടുക്കി പിടിച്ച,് നിലത്തു നോക്കി നടന്നിരുന്ന അവള്‍ക്ക് അന്ന് റോഡരുകില്‍ നിന്നു കാഴ്ച കണ്ടിരുന്ന പൂവാലന്മാരുടെ കണ്ണുകള്‍ക്ക് അങ്ങിനെയുള്ള ശക്തിയുണ്ടായിരുന്നെന്ന് അറിയില്ല.  പക്ഷെ, അതനുഭവിച്ചിട്ടുള്ള കൂട്ടുകാരികള്‍ പറയുന്നത് കേട്ടിട്ടുണ്ട്.  ഓ, എന്നാ നോട്ടമാടി അവന്‍റെയെന്ന്.  ആ നോട്ടമാകുമോയിത്.  അന്ന് പാഠപുസ്തകത്തിനിടയില്‍ വച്ച് വായിച്ചിട്ടുള്ള മനോരമയിലും മനോരാജ്യത്തിലും ഇങ്ങിനെ ചില നോട്ടങ്ങളുടെ കാര്യം വായിച്ചിട്ടുണ്ട്.  അയലത്തെ ലീലാമ്മയെ സോമന്‍ നോക്കുന്നതായിട്ട്, പോളച്ചന്‍ ശാന്തമ്മയെ നോക്കുന്നതായിട്ട്.  പക്ഷെ, വായിച്ചപ്പോള്‍ നോട്ടത്തില്‍ ഇത്രയും ശക്തിയുണ്ടാകുമെന്ന് അറിഞ്ഞിരുന്നില്ല.

       പിന്നീടൊരു നാള്‍ അവളാ സിറ്റൗട്ടില്‍ വച്ചു തന്നെ വേണുവിന് ഒരു ഗ്ലാസ്സ് ചായ കൊടുക്കുമ്പോള്‍, ജെയിംസ് അകത്തെന്തോ എടുക്കാനായി പോയിരുന്ന സമയത്ത്. വളരെ പഴയ ഒരു ഏര്‍പ്പാടായിരുന്ന, ഒരു വിരള്‍ സ്പര്‍ശം അവള്‍ക്ക് കിട്ടി.  അപ്പോള്‍ അയാളുടെ കണ്ണുകളില്‍ നോക്കിയപ്പോള്‍ അവള്‍ ശരിക്കും  ഭയന്നു പോയി.  ആ കണ്ണുകളില്‍ അവള്‍ സംശയിച്ചതു പോലുള്ള തിളക്കമായിരുന്നു.  പതുങ്ങിയ ശബ്ദത്തില്‍ പറയുകയും ചെയ്തു. നീന സുന്ദരിയാണു കേട്ടോ… എനിക്കിഷ്ടമാണ്… അവള്‍ ഞെട്ടി വിറച്ചു പോയി.  ഉള്ളില്‍ തിരികെ എത്തും മുമ്പു തന്നെ ദേഹത്ത്  പനി പടര്‍ന്നു.  ഉള്ള് കിടുകിടാ വിറച്ചു.  ദേഹമാകെ തണുത്തു വിറച്ചു.  അവള്‍ ബഡ്ഡ് റൂമില്‍ പോയി മൂടി പുതച്ച് കിടന്നു. തലവഴി മൂടിയിട്ടും പുതപ്പിനുള്ളിലേക്ക് ആ രണ്ടു കണ്ണുകള്‍ കടന്നു വരുന്നതു പോലെ തോന്നി.  ശ്വാസമടക്കി കിടന്നപ്പോള്‍ വിയര്‍ത്തു കുളിച്ചു പോയി.  അപ്പോള്‍ അവളറിഞ്ഞു.  അവള്‍ക്കും വേണുവിനെ ഇഷ്ടമാണെന്ന്.  അവള്‍ കട്ടിലില്‍ നിന്നും ഇറങ്ങി നിലത്ത് മുട്ടുകുത്തി നിന്നു.

       എന്‍റെ ചെറുപള്ളി മുത്തപ്പാ…

       ചെറിയ പള്ളി മുത്തപ്പന്‍ അവളില്‍ കരുണ ചൊരിഞ്ഞോ, ഇല്ലയോ എന്നവള്‍ ചിന്തിച്ചില്ല.  അവള്‍ പ്രണയത്തെ കുറിച്ചു മാത്രം ചിന്തിച്ചു.  ഈ നാല്പതു വര്‍ത്തിനുള്ളില്‍ എപ്പോഴെങ്കിലും അവളിലേക്ക് പ്രണയം വന്നണഞ്ഞിട്ടുണ്ടോ എന്ന് ആലോചിച്ചു.  അതു കണ്ടെത്താന്നായി അവള്‍ ഓര്‍മ്മ വച്ചനാള്‍ മുതലുള്ള കാര്യങ്ങളെ മനസ്സില്‍ കൊണ്ടു വന്ന് വിശകലനം ചോയ്തു.  കൗമാരത്തില്‍, യൗവനത്തിന്‍റെ തുടക്കത്തില്‍ സ്ക്കൂളില്‍ പോകുമ്പോള്‍, അപ്പന്‍റെ കപ്പത്തോട്ടത്തിലൂടെ നടക്കുമ്പോള്‍, വിളഞ്ഞ നില്‍ക്കുന്ന നെല്‍ വയല്‍ വരമ്പിലൂടെ നടക്കുമ്പോള്‍, ഇടവഴി കയറി റോഡിലെത്തി, മറ്റുള്ളവരെ കാണുമ്പോള്‍ ഏതെങ്കിലും കണ്ണുകളില്‍ നിന്നും പ്രണയത്തിന്‍റെ ലക്ഷണങ്ങള്‍ കണ്ടിട്ടുണ്ടെയെന്ന് ഓര്‍മ്മിച്ചു നോക്കി. ഇല്ലെന്നു കണ്ടു.  മാറില്‍ പുസ്തകമടക്കി വച്ച് റോഡില്‍ നോക്കി നടക്കുമ്പോഴും അനുഭവപ്പെട്ടിട്ടില്ലെന്നു കണ്ടു.  പിന്നെ ഇരുപത്തി മൂന്നു വയസ്സു മുതല്‍, ജെയിംസിന്‍റെ അടുത്ത് കിടക്കുമ്പോള്‍ സാധാരണ ക്രിസ്ത്യാനി ചെറുപ്പക്കാരുടെ മണമായ മദ്യത്തിന്‍റെയും സിഗരറ്റിന്‍റേയും മണമുയണ്ടായിരുന്നതു മാത്രമാണ് ഓര്‍മ്മയിലേക്ക് വരുന്നത്.  ആദ്യരാത്രിയില്‍ നേരത്തെ കിടന്നോ എന്നു പറഞ്ഞയുമ്പോള്‍ ആ കണ്ണുകളില്‍ ഉണ്ടായിരുന്നതു പ്രണയമായിരുന്നോ… ആ നാളുകളിലെല്ലാം അയാള്‍ തിരക്കിലായിരുന്നു.  പാര്‍ട്ടി സമ്മേളനങ്ങളും യാത്രകളുമായിട്ട്.  വളരെ വൈകി വീട്ടിലെത്തുകയും, കൂടെ കിടന്ന് തളര്‍ന്ന് ഉറങ്ങുകയും ചെയ്തപ്പോള്‍ ജെയിംസിനെ തെറ്റിദ്ധരിക്കുകയും ചെയ്തിരുന്നു.  പക്ഷെ, തിരക്കൊക്കെ ഒഴിഞ്ഞു കഴിഞ്ഞപ്പോള്‍ ഒരാഴ്ച വീട്ടില്‍ തന്നെ തങ്ങി, രാവും പകലും ശാരീരിക ആഘോഷങ്ങളില്‍ മുഴുകിയപ്പോള്‍ പ്രണയമുണ്ടായിരുന്നോ… അതും അറിയില്ല.

       പക്ഷെ, വേണുവിന്‍റെ കണ്ണുകളില്‍ നിന്നും സ്വന്തം കണ്ണുകളിലേക്ക് എത്തുന്ന, വിരലുകളില്‍ നിന്നും സ്വന്തം വിരലുകള്‍ വഴി ദേഹത്ത് പടരുന്ന, മൊഴികള്‍ വഴി കാതിലെത്തി ബോധത്തില്‍ നിറയുന്ന സുഖം, ആ സുഖം നല്‍കുന്ന അനുഭൂതി… വീണ്ടും വേണെമെന്ന ആര്‍ത്തി… ഇതാണ് പ്രണയമെങ്കില്‍…. 

       അവള്‍ക്കതിനെ അകറ്റാന്‍ കഴിയാതെയായി, ഉറങ്ങാന്‍ കഴിയാതെയായി, ജെയിംസിനോടൊത്ത് ശയിക്കാന്‍ കഴിയാതെയായി… ശയനത്തില്‍ പോലും ജെയിംസ്സല്ല ആ സ്ഥാനത്ത് വേണുവാണെന്ന് കരുതിത്തുടങ്ങി…

       എന്‍റെ പിതാവേ…. ഞാനന്നേറ്റു ചെയ്ത സത്യം… തിരുഹൃദയത്തിന് മുന്നില്‍ നിന്ന്, തിരുമേനിയുടെ മുന്നില്‍ ശിരസ്സു നമിച്ച്, കൊടുത്ത ഉറപ്പ്… ഊണിലും ഉറക്കത്തിലും നിറവിലും മനസ്സിലും  അവനെ മാത്രം, ജെയിംസിനെമാത്രം ചിന്തിച്ച്, ജെയിംസിനോടൊത്ത് പടുത്തുയര്‍ത്തുന്ന കുടുംബത്തിന്‍റെ അത്താണിയായി  ജീവിത വൃക്ഷത്തെ പടുത്തുയര്‍ത്തി കൊള്ളാമെന്ന് പറഞ്ഞ സത്യപ്രസ്ഥാവന… എല്ലാം തകിടം മറിയുകയാണോ….

       ഇല്ല, ഒന്നുമറിയില്ല…. എനിക്കെന്താണെന്ന്, എന്തുവേണമെന്ന്, എന്തു പറ്റിയെന്ന്… അയാള്‍ പറഞ്ഞപ്പോള്‍ അയാളോട് ചേര്‍ന്നു നിന്നു, വിവസ്ത്രയായി. അയാളുടെ അധരങ്ങളില്‍ നിന്നും തേന്‍ നുകര്‍ന്നു… മാറിടത്തെ അനാവൃതമാക്കി അമൃത് നുകരാന്‍ കൊടുത്തു… അയാളുടെ കാഴ്ചകള്‍ക്കായി പല വിധത്തില്‍ ശയിച്ചു… പക്ഷെ, അയാള്‍ കാഴ്ചകള്‍ മാത്രം കണ്ടു…. എന്തുകൊണ്ടെന്ന് തിരക്കിയില്ല… എനിക്ക് വേണ്ടിയിരുന്നത് ആ ദേഹത്തിന്‍റെ ശക്തിയല്ല.  കൈകളുടെ ചലനങ്ങളുമല്ല… അയാളുടെ ഉള്ളില്‍ നിന്നും ഒഴുകിയെത്തുന്ന പ്രണയമായിരുന്നു.  പ്രണയത്തിന്‍റെ തേന്‍ മധുരിമയായിരുന്നു.

       പ്രണയത്തിന് മണമുണ്ടാകുമോ…. സുഗന്ധമാകുമേ, ദുര്‍ഗന്ധമാകുമോ… പനിനീര്‍ മലര്‍ മണമാകുമോ… മുല്ല മലര്‍ മണമാകുമോ… മണമെന്തായിരുന്നാലും ജെയിംസ് മണത്തെടുത്തു.  അദൃശ്യമായ ഏതോ ശക്തിയാലെന്ന് നീന കരുതി. അവള്‍ കേട്ടിരിക്കുന്നത് ഭര്‍ത്താവിന്‍റെ ജാര ബന്ധത്തെ ഭാര്യ മണത്തറിയാറുണ്ടെന്നാണ്.  പക്ഷെ, മണത്തിലൂടെ  ഒരു ഭര്‍ത്താവ് ഭാര്യയുടെ ജാരനെ കണ്ടത്തുമോ… അറിയില്ല. അറിയില്ലെന്ന അറിവ് അവളെ തകര്‍ത്തെറിയുകയല്ല ചെയ്തത്….

       കാട്ടിലേക്കുള്ള ഒരു വണ്‍ഡെ പിക്ക്നിക്കായിരുന്നു, അത്.  എം എല്‍ എയും പേഴ്സണല്‍ സ്റ്റാഫുകളും കൂടിയുള്ള ഒരു ദിനാഘോഷം.  ആഘോഷങ്ങള്‍ ജെയിംസിന്‍റെ ഒരു തന്ത്രമാണ്.  രാഷ്ടീയാധീതമായ തന്ത്രം.  മാസത്തിലൊരിക്കലെങ്കിലും ഒരു ആഘോഷം സംഘടിപ്പിക്കുമായിരുന്നു.  കൂടെ നില്‍ക്കുന്ന വരെ സന്തോഷിപ്പിക്കാന്‍. ഭക്ഷണവും പാട്ടും കൂത്തുമൊക്ക യഥേഷ്ടം കുത്തി നിറച്ച ഒരു റിയാലിറ്റിഷോയെ പോലെ കൊഴുപ്പിച്ചു നടത്തും.  ഏതെങ്കിലും ഒരു പ്രധാന വ്യക്തിയും ഉണ്ടാകും കൂടെ. അവര്‍ പലപ്പോഴും ഒറ്റക്കായിരിക്കും.  അവര്‍ക്കു വേണ്ടി എല്ലാം കരുതിയിരിക്കും.  ആ പ്രധാന വ്യക്തിക്കു എല്ലാം വിളമ്പുന്നതിനുള്ള മറയാണ് ആഘോഷങ്ങള്‍ തന്നെ.  അങ്ങിനെ ആഘോഷിക്കാന്‍ വേണ്ടി ഒരു കാട്ടില്‍ കയറുകയായിരുന്നു, അന്ന്.  പക്ഷെ, പ്രധാന വ്യക്തിയെ നീന അന്ന് കണ്ടില്ല.  എല്ലാവരും നിത്യേന കൂടെയുള്ളവര്‍. എല്ലാ ആഘോഷങ്ങളിലും പങ്കെടുക്കാത്ത എന്നാല്‍ വളരെ പ്രധാനപ്പെട്ട ആഘോഷങ്ങളില്‍ കാണാറുള്ള വേണുവുമുണ്ടായിരുന്നു.

       പുഴ കടന്ന,് കൃഷിയിടങ്ങള്‍ കടന്ന്, നാടിന്‍റെ ചൂരും സ്വരവും വിട്ടു കഴിഞ്ഞ്, കാട്ടിലേക്ക് കയറിയപ്പോള്‍ കുളിര്‍മ മനസ്സിലാണ് പടരുന്നതെന്ന് നീനക്കു തോന്നി.  പക്ഷെ, പെട്ടന്ന് പിക്നിക്കില്‍ നിന്നും ജെയിംസ് ഒഴിവായപ്പോള്‍ ചെറിയൊരു വിഷമം തോന്നി.  വേണുവിന്‍റെ സൗരഭ്യം ആസ്വദിക്കാന്‍ ജെയിംസിന്‍റെ സാമിപ്യം ഒരു തടസ്സമാകുമോ എന്ന് ചന്തിച്ചിരുന്ന നേരം.  വളരെ പെട്ടന്ന് ചില രാഷ്ട്രീയ കുഴമറിച്ചിലുകള്‍ ഉണ്ടായെന്ന് ജെയിംസ് പറഞ്ഞു. അപ്പോള്‍ തന്നെ തലസ്ഥാനത്ത് എത്തേണ്ടിയിരിക്കുന്നെന്നും. ജെയിംസ് ഇല്ലെങ്കിലും യാത്രക്കും ആഘോഷത്തിനും ഒരു കുറവുമുണ്ടാക്കുകയില്ലെന്ന ജെയിംസിന്‍റെ ഉറപ്പ് ആദ്യമുണ്ടായ വിഷമത്തെ നീക്കി. 

       കാട്ടു ചോലകളിലൂടെ പുറത്ത് ബാഗു തൂക്കിയുള്ള പതിനഞ്ചു പേരുടെ വരിവരിയായിട്ടുള്ള കയറ്റങ്ങളും ഇറക്കങ്ങളും രസകരമായിരുന്നു.  ഇടക്ക് വേണുവിന്‍റെ നയന രസത്തിന്‍റെ സുഗന്ധവും നീനയെ സന്തോഷിപ്പിച്ചിരുന്നു.  മൂത്തമകന്‍ മുന്നിലും ഇളയമകള്‍ പിന്നിലും അവര്‍ക്ക് മുന്നിലും പിന്നിലുമായി മറ്റെല്ലാവരും. വന്‍ മരങ്ങള്‍, അവയില്‍ പടര്‍ന്ന് കിടക്കുന്ന കാട്ടു വള്ളികള്‍, കാട്ടു വള്ളികെളിലുള്ള പൂക്കള്‍, പൂക്കളിലെ തേന്‍ നുകരുന്ന ശലഭങ്ങള്‍, കുഞ്ഞുകിളികള്‍, കാട്ടിലെ ഓര്‍ക്കിഡുകളും ചേമ്പിനങ്ങളും വ്യത്യസ്ത വര്‍ണ്ണങ്ങളില്‍ മണങ്ങളില്‍ പൂത്തു നില്‍ക്കുമ്പോള്‍ മനസ്സുകളും പുഷ്പിക്കുന്നുണ്ടെന്ന് നീന അറിഞ്ഞു.  പൂക്കളുടെ  നിറങ്ങളോടും ഗന്ധങ്ങളോടും  കിളികളുടെ മധുര ഗാനങ്ങളോടും ചേര്‍ന്ന് മനസ്സ് പ്രണയത്തിന്‍റെ അവാച്യമായ ഒരു അവസ്ഥയില്‍ ആന്ദോളനം ചെയ്യപ്പെടുന്നു………

       വയ്യ…  സഹിക്കാന്‍ കഴിയുന്നില്ല. ഹൃദയം വികസിച്ചു കൊണ്ടിരിക്കുകയാണ് വീണ്ടും വീണ്ടും….

       ഉച്ചക്ക് മുമ്പാണ് മന്നാന്‍കുടിയിലെത്തിയത്, അമ്പതോളം വീടുകള്‍ മുന്നറോളം മനുഷ്യര്‍….

       കാട്ടിറച്ചിയും കാട്ടു കിഴങ്ങുകളും വാറ്റിയ മദ്യവും കാടിന്‍റെ പുകയും….

       അവര്‍ തന്നതില്‍ കൂടുതല്‍ തിരിച്ചും കൊടുത്തു.  വസ്ത്രങ്ങളും സുഗന്ധദ്രവ്യങ്ങളും സോപ്പുകളും പണവും… രാത്രി വളരെ വൈകുന്നതു വരെ ആട്ടവും പാട്ടും കൂടിയാട്ടങ്ങളും തീകായലും … കുടിലുകളിലെ നിലത്ത് വിരിച്ച പായിലെ ഉറക്കവും…

       പുലര്‍ച്ചെ മടക്കയാത്ര തുടങ്ങുമ്പോഴാണ് വേണുവിന്‍റെ തിരോധാനത്തെ കുറിച്ച് നീന അറിയുന്നത്.  അയാള്‍ എവിടെയെന്ന് ആര്‍ക്കും അറിയാതെ പോയി, കൂടെ വന്നവരും കുടിലിലുണ്ടായിരുന്നവരും രാത്രി ഉറങ്ങും വരെ അയാളെ കണ്ടിരുന്നു.  മദ്യത്തിന്‍റെ സുഖാലാസ്യത്തില്‍, അല്ലെങ്കില്‍ വിഭ്രമത്തില്‍ ഉറങ്ങിപ്പോയതു കൊണ്ട് ആരും ഒന്നും അറിയാതെ പോയി…

       മടങ്ങി വന്ന് രണ്ടു നാളുകള്‍ കഴിഞ്ഞപ്പേള്‍ വനാന്തരത്തില്‍ ആനയുടെ കുത്തേറ്റ് മരിച്ചു കിടക്കുന്നവെന്ന് ടിവി ന്യൂസ് കാണും വരെ ഒന്നും അറിയാതെ…

       നീനയുടെ കൈകാലുകള്‍ കൊച്ചു കുഞ്ഞിന്‍റേതു പോലെ ആയിപ്പോയി.  അവള്‍ തകര്‍ന്ന് ഇയനാഴിയിലൂടെ പിച്ചവച്ചു നടന്നു.  രണ്ടു മൂന്നു നാളുകള്‍ അവളുടെ നടത്തം കണ്ടപ്പോള്‍ ജെയിംസ് പറഞ്ഞു.

       വേണു മരിച്ചതല്ല… നീ ചെയ്യിച്ചതാണ്… വേണുവിനെ തീര്‍ക്കാനായിരുന്നു ആ ട്രിപ്പു തന്നെ. എനിക്ക് നിന്നെ വേണമായിരുന്നു… എന്‍റെ ഇമേജ്… എന്‍റെ പൊസിഷന്‍… എന്‍റെ പേര്… അതൊന്നും കളയാന്‍ എനിക്കാവില്ല.. നീന്നാല്‍ എനിക്കുണ്ടാകാവുന്ന ദുഷ് പേരില്‍ ഇതെല്ലാം നശിച്ചു പോയേനെ… അതുണ്ടാകാതിരിക്കാന്‍….

       സാഗറെന്ന തൂലികാ നാമത്തില്‍ ഡോ. ലാസറലിക്കു വേണ്ടി സുദേവ് എഴുതിയ ഒരു കഥയാണത്…. ആ കഥ നിവേദിതയുടെ വീക്കിലിയില്‍ നാലാമത്തെ പേജു മുതല്‍ തന്നെ പ്രസിദ്ധീകരിച്ചു.  മാതൃഭൂമി ആഴ്ചപ്പതിപ്പ്  ടി.പത്മനാഭന്‍റെ കഥകള്‍ അങ്ങിനെയാണ് പ്രസിദ്ധീകരിക്കുന്നത്.  അങ്ങിനെ വേണ്ടി വരുമ്പോള്‍ വായനക്കാരുടെ എഴുത്തുകള്‍ അവസാന പേജിലേക്ക് മാറ്റി വിടുന്നു.  അങ്ങിനെ വായനക്കാരേക്കാള്‍ പ്രധാനിയാകുന്നു എഴുത്തുകാരന്‍. സാഗര്‍ എന്ന എഴുത്തുകാരന്‍ വായനക്കാരേക്കാള്‍ പ്രധാനിയായി കഥ വന്ന് ആഴചപ്പതിപ്പ് പുറത്തിറങ്ങിയതിന്‍റെ പിറ്റേന്ന് തന്നെ ഷാഹിന സുദേവിനെ വിളിച്ചു.

       ഇക്കഥ നിങ്ങളോട് ആരു പറഞ്ഞതാണ്….?

       അതൊരു സാങ്കല്പിക കഥയാണ്…

       അല്ല…അത് സാങ്കല്പിക കഥയല്ല… അതില്‍ ജെയിംസ് വടകക്കെടുത്ത കൊലയാളി ലാസറലിയാണ്.  അയാളന്ന് ലാസറലിയല്ല… രാജനായിരുന്നു.  അയാളുടെ ആദ്യ ക്വട്ടേഷനായിരുന്നു.  കൊട്ടേഷന്‍ കൊടുത്തത് എന്‍റെ വാപ്പച്ചിയാണ്… ഞങ്ങളുടെ പ്രധാന പാര്‍ട്ടണര്‍… ആയാളാണ് ഈ ബിസിനസ്സ് സാമ്രാജ്യം കെട്ടിപ്പടുക്കാന്‍ കാരണമായത്… അയാളുടെ ക്സറ്റഡിയിലായിരുന്നു എന്‍റെ ഉമ്മച്ചി ലൈല കഴിഞ്ഞിരുന്നത്… ലൈലയേയും ക്വട്ടേഷന്‍റെ പ്രതിഫലത്തില്‍ പെടുത്തി കൊടുത്തതായിരുന്നു.  അതിനു ശേഷമാണ് രാജ, അലിരാജയായത്…

       സുദേവിന് വിമ്മിട്ടം തോന്നി… അവന്‍ ജോഗിംഗ് വേണ്ടെന്നു വച്ച് മുറിയില്‍ പുതച്ചു മൂടി കിടന്നു.

       ലതയുടെ ഫോണ്‍. 

       വേണുവിന്‍റെ മരണത്തെ കുറിച്ചുള്ള കഥ സാങ്കല്പികം അല്ലെന്നാണ് അയാള്‍ക്കും പറയാനുള്ളത്.  ആയാള്‍ ആദ്യം ചോദിച്ചതും അക്കഥ ആരു പറഞ്ഞുവെന്നാണ്.  സാങ്കല്പിക കഥയെന്ന് പറഞ്ഞപ്പോള്‍  ഫോണില്‍  അയാള്‍ അമ്പരന്നിരിക്കുന്നെന്ന് തോന്നിപ്പിക്കുന്ന ശബ്ദങ്ങള്‍ കേട്ടു.  ആ മുഖമെങ്ങിനെയിരിക്കുമെന്നാണ് സുദേവ് ചിന്തിച്ചു.  ഒന്നും തെളിഞ്ഞു വന്നില്ല.

       അതൊരു സാങ്കല്പിക കഥയല്ല.  ലത പറഞ്ഞു.

       ലാസറലി നിയമത്തിന്‍റെ മുന്നില്‍ നിന്നും പരലിനെപ്പോലെ വഴുതി രക്ഷപെട്ടു കളഞ്ഞ ആദ്യത്തെ കേസാണത്. വീട്ടില്‍ അലങ്കാരത്തിന് വച്ചിരുന്ന, ഇപ്പോളും അവിടെ തന്നെയിരിക്കുന്ന ആന കൊമ്പുകളില്‍ ഒന്നാണ് വേണുവിന്‍റെ മരണത്തിനിടയാക്കിയത്.  അക്കഥയില്‍ രണ്ടു പേരുകളേ മാറിയിട്ടുള്ളൂ… കൊല്ലപ്പെട്ട ആളുടെ പേര് വേണു വെന്നു തന്നെയായിരുന്നു.

       സത്യമായിട്ടും…?

       അതെ…

       വല്ലാത്തൊരു അമ്പരപ്പ് സുദേവിന്‍റെ അടി വയറ്റില്‍ നിന്നും കയറി മുകളിലേക്ക് വന്ന് ഏമ്പക്കമായി പരിണമിച്ച് പുറത്തേക്ക് പോയി.  തലയ്ക്ക് പെരുപ്പ് കൂടി ഒന്നും മിണ്ടാനാകാതെ സെറ്റിയിലേക്ക് മലര്‍ന്ന് കിടന്നു.

       ഫോണില്‍ ലത വീണ്ടും സംസാരിച്ചു കൊണ്ടിരുന്നു. 

       സാഹചര്യത്തെളിവുകളെല്ലാം നേതാവിനെതിരായിരുന്നു.  ലാസറലിയെ കസ്റ്റഡിയില്‍ എടുത്തതുമായിരുന്നു.  പക്ഷെ, പോലീസിനു തെളിയിക്കാന്‍ കഴിഞ്ഞില്ല.  അന്ന് ആ കാട്ടില്‍ ആനയിറങ്ങിയിട്ടുണ്ടായിരുന്നു.  വേണു മരിച്ചു കിടന്നിടത്ത് ആന മെതിച്ച പാടുകളുണ്ടായിരുന്നു.  പക്ഷെ, മന്നാംകുടിയില്‍ നിന്നും രണ്ട് കിലോമീറ്റര്‍ അകന്ന് ഭയാനകമായ ഇടത്ത് ആരും അറിയാതെ വേണു എങ്ങിനെ ആനക്കിരയാകാന്‍ എത്തിച്ചേര്‍ന്നു വെന്ന് ഉത്തരമില്ലാത്ത ചോദ്യമായി നിര്‍ത്തിക്കൊണ്ട് പോലീസ് കേസ് അവസാനിപ്പിച്ചു കളഞ്ഞു.  ആ മന്നാംകുടിയും മൂപ്പനും ഇന്നും നേതാവിന്‍റെ രഹസ്യങ്ങള്‍ ഉറങ്ങുന്ന താഴ്വരകളാണ്.  അതിന് ശേഷവും പലതും ഉളിപ്പിച്ചു വക്കാന്‍ നേതാവ് അവരെ കരുവാക്കിയിട്ടുണ്ട്.  ഇപ്പോഴും അതു തുടരുന്നുണ്ട്.  ആ സംഭവം കൊണ്ട് എറ്റവും ഗുണം കിട്ടിയത് ലാസറലിക്കായിരുന്നു.  അയാള്‍ അറിയപ്പെടുന്ന ഗുണ്ടയായതും ലൈലയെന്ന ഭാര്യ ഉണ്ടായതും ഷാഹിനയെന്ന മകളെ കിട്ടിയതും അങ്ങിനെ ആയിരുന്നു.  ശരിക്ക് പറഞ്ഞാല്‍ ലാസറലിയുടെ ഈ കൊള്ളസങ്കേതം ഉണ്ടാക്കിയെടുത്തത് അയാളായിരുന്നു.  ഇന്നും ഗാംഗിലെ ഏറ്റവും ശക്തനും കാര്യങ്ങള്‍ തീരുമാനിക്കുന്നതും അയാളാണ്.  യഥാര്‍ത്ഥത്തില്‍ അയാളുടെ ബുദ്ധിയാണ് ക്ലീനായിട്ടുള്ള ഒരു ആത്മകഥ.  പക്ഷെ, അങ്ങിനെയൊരു ആത്മകഥയെഴുതി കഴിഞ്ഞ്, ഒരു ചെറുകഥാ സമാഹാരവും പ്രസിദ്ധീകരിച്ചു കഴിഞ്ഞ് ലാസറലിയുടെ കഥ ഏതു വഴിക്ക് പോകുമെന്നാണ് ഇപ്പോള്‍ ആലോചിക്കേണ്ടതാണ്.  ആ ആലോചന ലാസറലിക്കും കുടുംബത്തിനും ഉണ്ടെന്നതും വ്യക്തമാണ്.  ഇപ്പോള്‍ കാര്യങ്ങള്‍ വളരെ ശ്രദ്ധിക്കേണ്ട ആള്‍ നിങ്ങളാണ്.  സുദേവിന് മനസ്സിലാകുന്നുണ്ടെന്ന് കരുതുന്നു.  സാഗര്‍ എന്ന് പേരിലാണ് നിങ്ങളെഴുതിക്കൊണ്ടിരിക്കുന്നതെങ്കിലും ലാസറലിയുടെ പുസ്തകത്തിനു വേണ്ടിയുള്ള കഥയാണത്.  അങ്ങിനെയൊരു കഥ അവര്‍ ആ പുസ്തകത്തില്‍ ചേര്‍ക്കാന്‍ സാദ്ധ്യതയില്ല.  അതു മാത്രമല്ല ഒരു പക്ഷെ, നിങ്ങളെ ആ ദൗത്യത്തില്‍ നിന്നും നീക്കാനും സാദ്ധ്യതയുണ്ട്.  മനസ്സിലായോ… അവര്‍ വരക്കുന്ന വരയില്‍ തന്നെ നിന്ന് എഴുതുമോ എന്ന സംശയം അവര്‍ക്കുണ്ടായാല്‍ നിങ്ങളെ നീക്കം ചെയ്യും… ആ നീക്കം ചെയ്യല് നേതാവിന്‍റെ ഒരു രീതിയെന്നു പറഞ്ഞാല്‍…

       ലത സംസാരം പെട്ടന്ന് നിര്‍ത്തി.  അയാളുടെ ശബ്ദത്തിന്‍റെ ഏറ്റക്കുറച്ചിലുകള്‍ സൂചിപ്പുക്കുന്നകാര്യം സുദേവിനു മനസ്സിലായി.  കരുതിയിരിക്കുകയെന്നു തന്നെ, കരുതേണ്ടത് സ്വന്തം ജീവനെ തന്നെ.  സുദേവ് ഒന്നു മന്ദഹസിച്ചു. പുതിയ ജീവിത സാഹചര്യങ്ങളിലേക്ക് മനുഷ്യ ജീവിതങ്ങളെത്തിപ്പെടുന്നതിനെ കുറിച്ചാണവന്‍ അപ്പോള്‍ ചിന്തിച്ചത്. 

       നീന എന്ന കഥാപാത്രത്തിന്‍റെ ഒറിജിനലിലെ കാണാതെ ഇനിയും മുന്നോട്ടു പോകാനാകില്ലെന്ന് അവനു തോന്നി.  ഒരക്ഷരം പോലും വായിക്കാനോ ചിന്തിക്കാനോ ടിവി കണ്ടാസ്വദിക്കാനോ കഴിയാതെ മനസ്സ് കലുഷമായിപ്പോയിരിക്കുന്നു.  സാങ്കല്പികമായൊരു കഥയെഴുതി, പക്ഷെ, അത് യഥാര്‍ത്ഥത്തില്‍ സംഭവിച്ചതായിരിക്കുന്നു.  അതും താനെത്തിപ്പെട്ടിരിക്കുന്ന, ചേര്‍ന്നിരിക്കുന്ന, ചെയ്തു കൊണ്ടിരിക്കുന്ന ജോലിയുമായി വളരെ അടുത്ത് ബന്ധപ്പെട്ട്.  വിശ്വാസിയായിരുന്നെങ്കില്‍ ദൈവം എഴുത്തിനെ സഹായിക്കാനായിട്ട് ഓരോ മാര്‍ഗ്ഗങ്ങള്‍ കാണിച്ചു തരുന്നതാണെന്ന് ചിന്തിച്ച് മാറ്റി വയ്ക്കാമായിരുന്നു.  അല്ലെങ്കില്‍ വന്നു ഭവിക്കുന്നതെല്ലാം സംഭവാമിയുഗേ യുഗേയെന്ന് പറയാമായിരുന്നു. 

       നീനയെക്കുറിച്ച് ലതയോട് ചോദിക്കാമെന്നാണ് ആദ്യം വിചാരിച്ചത്.  പക്ഷെ, അത് വേണ്ടെന്നു വച്ചു.  ഷാഹിനയോടു തെരക്കി, അവള്‍ നിസ്സാഹയായി.  അവള്‍ക്ക് പാര്‍ട്ടണര്‍മാരെക്കുറിച്ചുള്ള അറിവ് പരിമിതപ്പെട്ടിരിക്കുന്നെന്ന് മനസ്സിലായി. സ്വന്തം ജീവിതവും കുറെ കൂട്ടു ജീവിതങ്ങളും കൂടി മനസ്സില്‍ കൊള്ളാവുന്നതില്‍ കൂടുതല്‍ ഉള്‍ക്കൊള്ളിച്ചിരിക്കുകയും, ഓരോ നിമിഷവും നവീനമായതുകള്‍ കൂട്ടിച്ചേര്‍ത്തു കൊണ്ടുമിരിക്കെ അവള്‍ക്ക് ഉള്‍ക്കൊള്ളാന്‍ കഴിയാതെ വന്നിട്ടുള്ളതായിരിക്കാം.  അന്വേഷണം നിവേദിതയുടെ തന്നെ ഉത്തരവാദിത്വത്തില്‍ എത്തിച്ചേര്‍ന്നു.

       ആദ്യം തെരഞ്ഞത് മന്ത്രി സദനത്തിലാണ്.  തലസ്ഥാന നഗരിയില്‍.  വളരെ അനുകൂലമായൊരു മറുപടിയും സമീപനവുമായിരുന്നു അവിടെ നിന്നും കിട്ടിയത്. ഇവിടുണ്ടായിരുന്നു ഇപ്പോള്‍ അപ്പുറത്തേക്കോ ഇപ്പുറക്കോ മാറിയതായിരിക്കും എന്നയാരിന്നു ആദ്യ മറുപടി. പക്ഷെ, അത്  അത്രയും കൊണ്ടവസാനിച്ചു.  അപ്പുറത്തും ഇപ്പുറത്തും പോയി തിരഞ്ഞു നോക്കി.  അവിടുള്ളവരോടും അന്വേഷിച്ചു.  മാഞ്ഞു പോയെന്ന പോലെ മറുപടിയായി പിന്നീട്.  അന്വേഷണം മന്ത്രി സദനത്തില്‍ നിന്നും നാട്ടില്‍ തറവാടു വീട്ടില്‍ എത്തിച്ചേര്‍ന്നപ്പോള്‍ ആനയും അമ്പാരിയും പരിചാരകരും സില്‍ബന്ദികളുമായിട്ടൊരു പഴയ രാജകൊട്ടാരത്തിലെത്തിയ പ്രതീതി.  എല്ലാവരും തിരക്കായിട്ട് എങ്ങോട്ടെല്ലാമോ പോയിക്കൊണ്ടിരിക്കുന്നു, മടങ്ങി വന്നു കൊണ്ടിരിക്കുന്നു.  ആര്‍ക്കും വ്യക്തമായിട്ടൊന്നും അറിയില്ല.  ചാത്തന്‍ സേവക്കരും ജ്യോത്സ്യന്മാരും പറയുമ്പോലെ എല്ലാം ഒരു മായ ജാലത്തില്‍ അകപ്പെട്ടതു പോലെ. അവിടെ മന്ത്രിയുമായി ബന്ധപ്പെട്ട കാര്യങ്ങളല്ല നടക്കുന്നത്.  മന്ത്രിയുടെ ജ്യേഷ്ടാനുജന്മാരുടെ കച്ചവടങ്ങളും കൃഷിയുമൊക്കയാണ്.  അവര്‍ക്ക് കഥാനായിക എവിടെയുണ്ടെന്ന് വ്യക്തമാക്കാനായില്ല.  അവര്‍ക്കതിന് സമയവുമില്ലെന്നു തോന്നി.  ഒടുവില്‍ ചെന്നെത്തിയത് തറവാട്ടു വീട്ടില്‍ നിന്നും പത്തു കിലോമീറ്റര്‍ ഉള്‍നാട്ടിലേക്ക് മാറി നഗരത്തിന്‍റെ എല്ലാ അകുലതകളില്‍, ആശങ്കകളില്‍ നിന്നും അകന്ന് ഒരു മണിസൗധത്തില്‍.  ആശ്രിതവത്സലയെ കണ്ട് മന്ത്രിയില്‍ നിന്നും ആനുകൂല്യങ്ങള്‍  നേടിയെടുക്കാന്‍ എത്തിയ ഒരു അഭയാര്‍ത്ഥി ഭാര്യാഭര്‍ത്താക്കന്മാരെപ്പോലെ ആയിരുന്നു, സുദേവും നിവേദിതയും. പത്രക്കാരിയുടെ എഴുത്തുകാരിയുടെ എഴുത്തുകാരന്‍റെ എല്ലാവിധ ആടയാഭരണങ്ങളും അഴിച്ചു വച്ച് ഒറ്റമുണ്ടും നിറം മങ്ങിയ ഷര്‍ട്ടും കോട്ടണ്‍സാരിയും മാച്ചു ചെയ്യാത്ത ബ്ലൗസും അവരെ തികച്ചും അഭയാര്‍ത്ഥികളാക്കുകയും ചെയ്തു. 

       വൃത്തിയായി പെയിന്‍റു ചെയ്ത് സൂക്ഷിക്കുന്ന വലിയൊരു മതില്‍ കെട്ട്, മതില്‍ ചാടണമെങ്കില്‍ പതിനാറടി ഏണി കുരതേണ്ടിയിരിക്കുന്നെന്ന് സുദേവ് കണക്കുകൂട്ടി.

       ഊം… എന്നാ കാര്യം…?

       ജയില്‍ കമ്പികളില്‍ പിടിച്ചു നില്‍ക്കുന്ന തടവുകാരനെപ്പോലെ വലിയ ഗെയിറ്റിന് അകത്തു നിന്ന് പാറാവുകാരന്‍ ചോദിച്ചു.

       ഇവിടത്തെ കൊച്ചമ്മയെ കാണാന്‍….

       കൊച്ചമ്മയോ ഏതു കൊച്ചമ്മ…?

       പാറാവുപുരയില്‍ നിന്നിറങ്ങി അടുത്ത പാറാവുകാരനുമെത്തി.

       ഏതു കൊച്ചമ്മ… ഇവിടെ അങ്ങിനെ കൊച്ചമ്മകളൊന്നുമില്ല… അമ്മകളും മക്കളുമാരുമൊക്കയേയുള്ളൂ…  അതില്‍ ഏതിനെയാ കാണണ്ടെ…..?

       ഇവടെ പണിക്ക് നിക്കാന്‍ വന്നതാ…

       ഓ… പണിക്കാ…ഞാങ്കരുതി പിരിവിനാരിക്കുമെന്ന്… ആരു പറഞ്ഞിട്ടാ…?

       ഇവിടന്നു പോയ  ആ ചേച്ചി…

       ഏതു ചേച്ചി….ഇവിടന്ന് അങ്ങിനെ ഒത്തിരി ചേച്ചിമാരു പോയിട്ടൊണ്ട്… ദേ കണ്ടോ,  ഉള്ളിലേക്ക് നോക്ക് തോട്ടത്തില്‍ പണിതു കൊണ്ടിരിക്കുന്ന ചേച്ചിമാരേം അനുജത്തിമാരേം കണ്ടോ…. അങ്ങനത്തെ പത്തു പതിനഞ്ചു എണ്ണം ഒരു സമയത്ത് പണിക്കൊണ്ടാകും.  പണിക്കു വരും കുറെ നാള് പണിയും… കൈയ്യില്‍ കിട്ടുന്ന വെല  പിടിപ്പുള്ളതെന്തെങ്കിലും അടിച്ചെടുത്തോണ്ടു പോകും.  അതൊരു സ്ഥിരം ഏര്‍പ്പാടാ…

       ഇന്നലേം മിനിയാന്നും അങ്ങിനെ രണ്ടെണ്ണം എന്തെല്ലാമോ അടിച്ചെടുത്തു കൊണ്ട് പോയിട്ടുണ്ട്.  അതിലാരേലും പറഞ്ഞയച്ചതാണേല്‍… ജയിലില്‍ പോയി കെടക്കും പറഞ്ഞേക്കാം… ങാ… ചെല്ല്…

       അയാള്‍ ഗെയിറ്റ് തുറന്നു.

       മനോഹരമായൊരു പൂന്തോട്ടത്തിലേക്കാണവര്‍ പ്രവേശിച്ചത്.  തോട്ടത്തിന്‍റെ നടുവില്‍ ഒരു ചില്ലു കൊട്ടാരവും. ചെടികള്‍ക്കിടയിലൂടെ കളപറിച്ചും പുഴുക്കളെ ഓടിച്ചും നിറമില്ലാത്ത വസ്ത്രങ്ങളിട്ട കുറെ സ്ത്രീകളും. ചില്ലു കൊട്ടാരത്തിലേക്ക് നടക്കും വഴി അവര്‍ കടന്നു പോകുമ്പോള്‍ സ്ത്രീകള്‍ അവരെ ശ്രദ്ധിച്ചതേയില്ലെന്ന് സുദേവ് മനസ്സിലാക്കി.  അവര്‍ ജോലികളില്‍ വ്യാപൃതരായിരിക്കുന്നു.  ചില്ലു കൊട്ടാരത്തിന്‍റെ മുറ്റത്ത് അവരെ ഒരു പാറാവുകാരന്‍ കൂടി തടഞ്ഞ് നിര്‍ത്തി.  അവര്‍ വന്നതെന്തിനെന്ന് അയാള്‍ക്ക് വ്യക്തമായിട്ടറിയണം.  പരിചാരികയുടെ ഒഴിവിലേക്കാണെന്ന് പറഞ്ഞപ്പോള്‍ അയാള്‍ക്കും മറിച്ചൊന്നും പറയാനില്ലായിരുന്നു പരിചാരികമാര്‍ പുതുതായി ജോലിക്കു വരികയും ആദ്യ പാറാവുകാരന്‍ പറഞ്ഞതു പോലെ കുറെ നാള്‍ ജോലി ചെയ്ത് വില പിടച്ചതെന്തെങ്കിലും കൈയ്യില്‍ കിട്ടിയാല്‍ ജോലി നിര്‍ത്തി പോവുകയും ചെയ്യുന്നത് ഒരു സ്ഥിരം നടപടിയായിരുന്നിരിക്കും.  പെട്ടന്ന് തോന്നിയ കാര്യമായിരുന്നു പരിചാരികയുടെ വേഷപ്പര്‍ച്ച.  അതേതായാലും വിജയിച്ചിരിക്കുകയാണ്.  അവര്‍  ചില്ലു കൊട്ടാരത്തിലേക്ക് ആനയിക്കപ്പെട്ടു.  സ്വീകരണ മുറിയുടെ വിശാലതയില്‍, മനോഹാരിതയില്‍ അവര്‍ അന്തം വിട്ട് നോക്കിക്കൊണ്ടും വ്യത്യസസ്തമായ പലതും, ഇതേവരെ കാണാത്ത ചിലതുകളും കണ്ടു കൊണ്ടും നിന്നു.  രണ്ടു തോഴിമാരാല്‍ ആനയിക്കപ്പെട്ട് അവള്‍ എത്തിയപ്പോള്‍ സുദേവിന് മനസ്സിലായി നീനയേക്കാള്‍ സുന്ദരിയാണ് ഒര്‍ജിനലെന്ന്.  റോസ് നിറമാര്‍ന്ന മുഖം, ഉടല്‍. കാഞ്ചീപുരം പട്ടില്‍ പൊതിഞ്ഞ്, സ്വര്‍ണ്ണാഭരണങ്ങളില്‍ വിഭൂഷിതയായി…

       നിങ്ങളെന്തിനാ വന്നെ…?

       പണിക്ക് ആളെ വേണമെന്നറിഞ്ഞു..

       ആരു പറഞ്ഞു…?

       ഇവിടന്നു പോയൊരു പണിക്കാരി…

       എന്നു പറഞ്ഞു….?

       ഇന്നലെ…

       ഇന്നലെ എന്നു പറഞ്ഞാല്‍ ദിവസമേതാണ്…?

       ബുധനാഴ്ച…

       ബുധനാഴ്ച പറഞ്ഞതു കൊണ്ട് പണിയില്ല.

       നീനയുടെ ഒര്‍ജിനല്‍ സ്വപ്നാടനക്കാരിയെ പോലെയാണ് സംസാരിക്കുന്നതെന്ന് അവര്‍ക്ക് മനസ്സിലായി.  അവര്‍ അടുത്തു നിന്ന വാല്യക്കാരിയുടെ മുഖത്തു നോക്കിയപ്പോള്‍ അര്‍ദ്ധഗര്‍ഭമായുള്ള അവളുടെ ചിരി അതിനെ ന്യായീകരിക്കുന്നതാണെന്നു കണ്ടു.

       പണിയില്ലെങ്കില്‍ ഇവരെ പറഞ്ഞു വിടട്ടെ…?

       വേണ്ട..അവരിവിടെ നിന്നോട്ടെ…. ഇവടെ കഴിഞ്ഞോട്ടെ… കല്യാണം കഴിഞ്ഞതല്ലെ… ഇവിടെ കഴിഞ്ഞോട്ടെ… അവര് പിള്ളേരുമായിട്ട് ഇവിടെയൊക്കെ കഴിഞ്ഞോട്ടെ…

       അതിന് സാറു സമ്മതിക്കുമോ….?

       സാറിനിവിടെയെന്താ കാര്യം… ഞാന്‍ പറഞ്ഞ് സമ്മതിപ്പിച്ചു കൊള്ളാം…

       എന്നാ പിന്നെ അങ്ങനെ ചെയ്യാമല്ലേ…?

       വാല്യക്കാരി അവരെ കൂട്ടി അടുത്ത മുറിയിലേക്ക് പോന്നു.

       കുറെ നാളായിട്ട് അവരിങ്ങിനെയാണ്…

       സാറും മക്കളും…..?

       സാറ് വല്ലപ്പോഴും വരും… കാര്യങ്ങള്‍ നോക്കാന്‍… മക്കളൊക്കെ പഠിക്കുകയോ ജോലിയിലൊക്കയോ ആണ്… വിദേശത്തൊക്കെ…

       എന്നതാ അവരുടെ പേര്…?

       റോസ് മറിയം…. പണ്ടന്നോ ജീവിച്ചിരുന്നൊരു രാജകുമാരിയെണെന്നാ പറയുന്നത്… അയല്‍ പക്കത്തൊള്ള ഏതോ ഒരു രാജ്യത്തെ രാജകുമാരനെ സ്നേഹിച്ചിരിന്നു.  അയാള്‍ വന്നാലെ വിവാഹം ചെയ്യുകയുള്ളൂവെന്ന് പറഞ്ഞ് കാത്തിരിക്കുകയാണ്…

       ചെറുപ്പത്തിലെ ഇങ്ങിനെ ആയിരുന്നൊ…?

       അതറിയില്ല… ഞാന്‍ വന്നിട്ട് അധിക നാളായില്ല…. അവര് നിര്‍ത്തില്ല… എന്തെങ്കിലും പ്രശ്നമുണ്ടാക്കി പറഞ്ഞു വിടും… കാര്യങ്ങള്‍ നോക്കുന്നതിനൊരു മാനേജരുണ്ട്.  ആയാളെന്നും വരും വേണ്ടതൊക്കെ എത്തിച്ചു തരാനുള്ള ഏര്‍പ്പാടാക്കും… ഇതൊരു ക്ഴച ബംഗ്ലാവു പോലെയാ… നല്ല പഠിപ്പും വിവരോ ഉണ്ടായിരുന്ന സ്ത്രീയായിരുന്നു.  സാറ് കെട്ടിക്കഴിഞ്ഞ് രണ്ടു മക്കളും ഉണ്ടായിക്കഴിഞ്ഞ് ഒരു ഹിന്ദു ചെറുക്കനുമായി ഇഷ്ടമായി… അയാളെ കാട്ടാന ചവുട്ടിക്കൊന്നതില്‍ പിന്നെയാണിങ്ങിനെ ആയത്…. രാജകുമാരി… സോജാ രാജകുമാരിയെന്നാ പറയുന്നത്…

       അയാളെ കൊന്നതാണെന്നും ഒരു കഥയുണ്ട്…

       പെട്ടന്നവര്‍ സുദേവിന്‍റെ, നിവേദിതയുടെ മുഖത്ത് നോക്കി.  അവരുടെ മുഖത്ത് ഈര്‍ഷ്യത തെളിഞ്ഞു….

       നിങ്ങള്‍ പണിക്കു വന്നതല്ലാ അല്ലേ…?

       അല്ല കാഴ്ചകള്‍ കാണാന്‍ വന്നതാണ്…

       വാല്യക്കാരിക്ക് എന്തു പറയണമെന്നറിയാതെ നിന്നു.

       ഞങ്ങള്‍ പോകുന്നു.

       അവര്‍ ചില്ലു കൊട്ടാരം വിട്ടു.

@@@@@




Novel/നോവൽ / കേട്ടെഴുത്തുകാരന്‍റെ ഒളിക്കാഴ്ചകൾ / അദ്ധ്യാ‍യം  പത്തൊമ്പത്

ധനതത്വശാസ്ത്രത്തില്‍ ബിരുദാനന്തര ബിരുദത്തിന്‍റെ റിസള്‍ട്ട് വന്ന് ദിവസം അച്ഛന്‍ ചോദിച്ചു.  തുടര്‍ ജീവിതം, എങ്ങിനെ ആയിരിക്കണമെന്നാണ് ചിന്തിക്കുന്നതെന്ന്.  ആ ചോദ്യം ആവശ്യവുമായിരുന്ന സമയത്തു തന്നെയാണ് ഉണ്ടായിരിക്കുന്നത്.  കലാലയത്തില്‍ തുടര്‍ന്ന് രണ്ടു വര്‍ഷം ചെയര്‍മാനാകുകയും രണ്ടു വര്‍ഷം യൂണിവേഴ്സിറ്റിയിലേക്ക് കോളേജിന്‍റെ പ്രതിനിധിയാകുകയും വഴി മങ്കാവുടി  നഗരത്തിന്‍ മാത്രമല്ല സംസ്ഥാന തലത്തില്‍ തന്നെ ശ്രദ്ധിക്കപ്പെട്ടിരുന്നു.  ഒന്നു മനസ്സു വച്ചിരുന്നെങ്കില്‍ വാര്‍ഡില്‍ നിന്ന് ഇലക്ഷന് ജയിച്ച് നഗര സഭയിലെത്താമിയിരുന്നു. സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി പ്രവര്‍ത്തിച്ചിരുന്നെങ്കില്‍ നഗര പിതാവുമാകാമായിരുന്നു.  അസംബ്ലിയിലേക്ക് മത്സരിച്ചിരുന്നെങ്കില്‍ എംഎല്‍എയും വേണെമെങ്കില്‍ മന്ത്രിയു മാകാമായിരുന്നു.  ലോകസഭയിലേക്ക് മത്സരിച്ചിരുന്നെങ്കല്‍ എംപിയും ഇത്തിരി തന്ത്രപരമായി നിന്നാല്‍ സഹമന്ത്രിയെങ്കിലുമാകാമായിരുന്നു.  അങ്ങിനെ ആകാമയിരുന്നതിനെയൊക്കെ മാറ്റിവച്ച് ആകാന്‍ ബിദ്ധിമുട്ടുള്ള ഒരു മാര്‍ഗ്ഗം തരഞ്ഞെടുക്കുകുയായിരുന്നു.

       ഒരു വ്യാപാരം.

       നാലഞ്ച് വ്യത്യസ്ത വലിപ്പത്തിലുള്ള അച്ചുകള്‍, കുറച്ച് മെഴുക്, വ്യാപാരം തുടങ്ങാന്‍ അതുമതിയായിരുന്നു.  ആദ്യ തൊഴിതാളികള്‍ അയല്‍പക്കത്തെ നാലു അമ്മമാര്‍.  അവര്‍ക്കൊരു താങ്ങാവുമെന്ന് കരുതിയാണ് തൊഴിലാളികളായി സ്വീകരിച്ചത്.  ആ കുരതല്‍  ഇന്നും തുടര്‍ന്നു വരുന്നുണ്ട്.  പെന്‍ഷന്‍ പ്രായം കഴിഞ്ഞിട്ടും അവര്‍ തുടരുന്നുണ്ട്.  മെഴുകുതിരി വ്യാപാരത്തില്‍ തന്നെ.  റോയല്‍ ബ്രാന്‍റ് മെഴുകിതിരികള്‍…. രാജകീയമായത്…. സംസ്ഥാനത്തെ ഏതു മുക്കിലും മൂലയിലും റോയല്‍ ബ്രാന്‍റിന്‍റെ ഒരു കൂടു മെഴുകുതിരിയെങ്കിലും കാണാത്ത മുറുക്കാന്‍ കടയോ, സ്റ്റേഷനറിക്കടയോ, പലചരക്ക് കടയോ ഇന്നു ഉണ്ടാകില്ല.  അതേപോലെ തന്നെ ആ നാലു വീട്ടുകാരും രക്ഷപെട്ടു.  അവര്‍ക്ക് നല്ല വീടുകളുണ്ടായി, മക്കളെ നല്ല നിലയില്‍ വിദ്യാഭ്യാസം ചെയ്യിക്കാന്‍ കഴിഞ്ഞു, പെണ്‍മക്കളെ നല്ല നിലയില്‍ വിവാഹം ചെയ്തയക്കാന്‍ കഴിഞ്ഞു.  ആണ്‍കുട്ടികള്‍ക്ക് എണ്ണം പറഞ്ഞ തറവാടുകളില്‍ നിന്നും ബന്ധുതകള്‍ കിട്ടി.

       വായനയുടെ ഇടവേളയില്‍ നിവേദിത സുദേവിനെ നേക്കി കമന്‍റ് ചെയ്തു.

       ഓ… ഇനി എന്തു വേണം….സംപൂര്‍ണ്ണ മനുഷ്യന്‍…

       ഏസ്… അതാണ് ഞാന്‍ ഉദ്ദേശിക്കുന്നത്… അവര്‍ ഉദ്ദേശിക്കുന്നത്…

       രോഗിയുടേയും വൈദ്യന്‍റേയും പഴങ്കഥയില്‍ പറയും പോലെ…രണ്ടുകൂട്ടരും ഉദ്ദേശിച്ചത് പാലു തന്നെ…

       അതെ പാലു തന്നെ…. നല്ല പശുവില്‍ പാല്‍… അത് നാടന്‍ പശുവിന്‍റെ ആണെങ്കില്‍ ഗുണവും കൂടും….

       ഇത് നാടന്‍ പശുവിന്‍റേതാണോ… കൊഴുപ്പ് കുറവാണെന്നു തോന്നുന്നു. ജേഴ്സിയുടേതല്ലേ… അതോ സങ്കരയിനമോ….?

       അല്ല നാടന്‍ തന്നെയാണ്. ചില ദിവസങ്ങളില്‍ കറക്കുമ്പോള്‍ അളവ് കറഞ്ഞ് പോകുന്നുണ്ട്.  അപ്പോള്‍ ഇത്തിരി വെള്ളും ചേര്‍ക്കും….

       നിവേദിത പൊട്ടിച്ചിരിച്ചു പോയി.

       പാലും വെള്ളവും…. തീര്‍ച്ചയായും അതു തന്നെയാണ് കോമ്പിനേഷന്‍….. പാലില്‍ വെള്ളം തന്നെയേ ചേര്‍ക്കാന്‍ കഴിയുള്ളൂ….

       ജോഗിംഗും ദിനചര്യകളും പ്രാതലും കഴിഞ്ഞ് അവര്‍ വായനയിലേക്കും ചര്‍ച്ചകളിലേക്കും പ്രവേശിക്കുകയായിരുന്നു.  ജനവാതിലുകളെ തുറന്നിട്ട് യഥേഷ്ടം കാറ്റും വെളിച്ചവും സ്വീകരിച്ച്, മുറിയിലെ അഴുക്ക് വായുക്കളെ അകറ്റി, ഉന്മേഷത്തിലായിരുന്നു, സുദേവും നിവേദിതയും. കുമുദം അടുക്കളയില്‍ തിരക്കിലായിരുന്നെങ്കിലും നിവേദിതയെ പഠിക്കാന്‍ സശ്രദ്ധം, അവളെ കണ്ടു കൊണ്ടുമിരുന്നു.  കുമുദം കാണാന്‍ കൊതിക്കുന്നത് നിവേദിതയില്‍ പുരുഷ ബന്ധം അറിഞ്ഞിട്ടുള്ള ഒരു സ്ത്രീയെ ആണ്.  അതുകണ്ടെത്താന്‍ ചില ലക്ഷണങ്ങള്‍ മനസ്സില്‍ കരുതി വച്ചിട്ടുണ്ട്.  അവള്‍ക്ക് പൂര്‍വ്വികരില്‍ നിന്നും കിട്ടിയത്.  അതു വച്ചു കൊണ്ടുള്ള പരീക്ഷണങ്ങളും നിരീക്ഷണങ്ങളുമാണ് നടത്തി കൊണ്ടിരുക്കുന്നത്.  ഹേയ്, നടന്നിട്ടില്ല, റിസള്‍ട്ട് വീണ്ടും നിരാശപ്പെടുത്തുന്നതു തന്നെ, എന്നവള്‍ അറിയുന്നുണ്ട്.  എന്നിട്ടും അടുത്ത പരീക്ഷണത്തിനൊരുങ്ങിക്കെണ്ടിരിക്കുന്നു.  കുമുദത്തിന്‍റെ നോട്ടങ്ങള്‍ നിവേദിയ വായിക്കുന്നതിനിടക്ക് ശ്രദ്ധിച്ചു കൊണ്ടുമിരുന്നു.  വായനയുടെ ഒരിടവേളയില്‍ നിവേദിത ഒരു പൂച്ച കുഞ്ഞിനെപ്പോലെ പതുങ്ങി അടുക്കളയിലെത്തി കുമുദത്തിനെ പിന്നില്‍ നിന്നും കെട്ടിപ്പിടിച്ച് വിവസ്ത്രമായിരുന്ന പൊക്കിളിനെ തടവി, മാറിലമര്‍ത്തി ചെവിയില്‍ മന്ത്രിച്ചു.

       ഒന്നും സംഭവിച്ചിട്ടില്ല… സംഭവിച്ചാലുടന്‍ പറയാം… ആലോചിച്ചും, കള്ളകണ്ണാല്‍ നോക്കിയും വിഷമിക്കണ്ട… തല പുണ്ണാക്കുകയും വേണ്ട..ഊം….?         

       കുമുദം അമ്പരന്നു പോയി.  അവള്‍ക്ക് ആദ്യമായുണ്ടായ അനുഭവമായിരുന്നത്, ഒരു സ്ത്രീ പുരുഷന്മാര്‍ ചെയ്യുന്നതു പോലെ സ്പര്‍ശ്ശിക്കുന്നത്.  പെട്ടന്ന് ഇക്കിളി തോന്നി തെന്നി മാറി.

       ഞാന്‍ അപ്പടിയൊന്നും നിനക്കാത്… നിജമാ…

       അവളുടെ മൊഴിയില്‍ പോലും കള്ളത്തരം ഒളിഞ്ഞിരിപ്പുണ്ടെന്ന് നിവേദിത കണ്ടു.  കുമുദത്തിന് ഒരു കള്ള പുഞ്ചിരി  മറുപടിയായി കൊടുത്ത് അവള്‍ സുദേവിനടുത്തേക്ക് മടങ്ങി.

       ലാസറലിയെ പൂര്‍ണ്ണനായൊരു പുരുഷനായിട്ടാണ് അവതരിപ്പിക്കുന്നതല്ലേ… ഒരു ഉത്തമ പുരുഷനായിട്ട്.  വാത്മീകിയുടെ ഉത്തമ പുരുഷനു പോലും ഇടക്കൊക്കെ പിഴവുകള്‍ പറ്റിയിട്ടുണ്ട്… അങ്ങിനെയെന്തെങ്കിലും ഇടകളില്‍ വരുത്തിയില്ലെങ്കില്‍ തികച്ചും സാങ്കല്പികമായിത്തീരും….

       അവരുദ്ദേശിക്കുന്നത് ഒരു പൂര്‍ണ്ണ ഉത്തമ പുരുഷനെയാണ്.  ഇക്കഥ ഇന്ന് വായിക്കാനുള്ളതല്ല.  ഭാവിയില്‍ വായിക്കപ്പെടാനുള്ളതാണ്.  അവരുടെ വ്യാപാര ശൃംഖല തഴച്ച് വളര്‍ന്നു നില്‍ക്കുമ്പോള്‍ അവര്‍ക്ക് അടുത്ത തലമുറയോട് പറയാനുള്ളതാണ്.  ഒരു ഉത്തമ പുരുഷനാണ് ഇതെല്ലാം കെട്ടിപ്പടുത്തതെന്ന് കാണിക്കാനുള്ളതാണ്.  നമ്മുടെ ചരിത്രത്തെ പോലെ തന്നെയാണ് ഈ ആത്മകഥയും എഴുതിക്കുന്നവര്‍ക്ക് താല്പര്യമുള്ള വിധത്തില്‍ കഥ പരിണമിക്കുകയാണ്, അല്ലെങ്കില്‍ പരിണമിക്കപ്പെടുത്തുകയാണ്.  ഞാന്‍ ഉദ്ദേശിച്ചത്, നമ്മുടെ ചരിത്രം കോണ്‍ഗ്രസ് എഴുതുന്നതു പോലെയല്ല ബീജെപി എഴുതിയാല്‍,  ഇതു രണ്ടു പോലെയുമായിരിക്കില്ല കമ്മ്യൂണിസ്റ്റ്കാരെഴുതിയാല്‍.  അതേപോലെ തന്നെയാണ് ആത്മകഥകളും. അതിന് യഥാര്‍ത്ഥ ജീവിതവുമായി കുറച്ചൊക്കെ ബന്ധമുണ്ടാകാം, ചുറ്റുപാടുകളും ചരിത്രവുമൊക്കെ ഒരു പരിധി വരെ സത്യാമയിരിക്കാം, പക്ഷെ, വ്യക്തി ജീവിതം പകര്‍ത്തുമ്പോള്‍ ശദ്ധയോടെ കറകളഞ്ഞ് എഴുതുന്നു.

       ഒരു പരിധി വരെയെന്ന് പറഞ്ഞത് മനസ്സിലായില്ല….. എന്താണ് പരിധി, എതാണ് പരിധി…?

       പരിധി എഴുതുന്ന ആള്‍ തീരുമാനിക്കുന്നതാണ്.  ഇവിടെ എഴുതിക്കുന്ന ആള്‍ തീരുമാനിക്കുന്നതാണ്.  ഞാന്‍ ഉപകരണം മാത്രമാണ്.  എനിക്കുള്ള വികാരങ്ങള്‍ ചിന്തകള്‍ എഴുതി നിറക്കാനുള്ളതല്ല ലാസറലിയുടെ കഥ.  അത് അവര്‍ പറയും പോലെ എഴുതി കൂലി വാങ്ങുന്നു.

       എഴുത്തുകാരന് ഒരു കടപ്പാടുണ്ട്, സമൂഹത്തിനോട് ബാദ്ധ്യതയുണ്ട്….

       കടപ്പാട്, ബാദ്ധ്യത എഴുത്തുകാരനു മാത്രമല്ല.  സമൂഹത്തിലെ എല്ലാവര്‍ക്കുമുള്ളതാണ്.  അത് സമൂഹത്തിനോടു മാത്രമല്ല, സമൂഹത്തിനോടുള്ളതിനേക്കാള്‍ പ്രകൃതിയോടാണ്.  നമ്മളിവിടെ ജീവിച്ചു തീര്‍ക്കാന്‍ ഉപയോഗിക്കുന്ന പ്രകൃതി യഥാര്‍ത്ഥത്തില്‍ അത്രയും ഒരു മനുഷ്യ ജീവിയെന്ന നിലയില്‍ നമുക്ക് അവകാശപ്പെട്ടതാണോ,  നമ്മള്‍ അമിതമായ ആര്‍ത്തിയോടുകൂടി ഉപയോഗിച്ച് പ്രകൃതിയുടെ സന്തുലിതാവസ്ഥ തന്നെ തകരാക്കിയിരിക്കുകയാണെന്ന സത്യം ഇപ്പോള്‍ ഓര്‍ക്കണം.  ഇങ്ങിനെ ചിന്തിക്കേണ്ടത് സാഹിത്യകാരന്‍ മാത്രമല്ല.  എല്ലാ മനുഷ്യനുമാണ്.  എല്ലാ മനുഷ്യര്‍ക്കും പ്രകൃതിയോടും സമൂഹത്തോടുമുള്ള കടപ്പാടും ബാദ്ധ്യതയുമേ സാഹിത്യകാരനുമുള്ളൂ. എഴുത്തുകാരനു ജീവിതത്തില്‍ നിന്നു കിട്ടിയ അനുഭൂതികള്‍ മറ്റുള്ളവരുമായി പങ്കു വയ്ക്കുന്നതാണ് എഴുത്ത്. അനുഭവങ്ങളും അനുഭൂതികളും എഴുത്തുകാരനു മാത്രമല്ല, ഏതൊരു മനുഷ്യനും കിട്ടുന്നുണ്ട്. എഴുത്തുകാരന് അത് എഴുത്തിലൂടെ മറ്റുള്ളവര്‍ക്ക് പങ്കു വച്ചു കൊടുക്കാന്‍ കഴിയുന്നുവെന്നതു മാത്രമാണ് പ്രത്യേതകത. യഥാര്‍ത്ഥത്തില്‍ ഈ ആത്മകഥയില്‍ വെള്ളം ചേര്‍ക്കുന്നത് തെറ്റാണ്.  പക്ഷെ, ഇത് ഞാന്‍ സ്വീകരിച്ച തൊഴിലാണ്.  പ്രതിഫലവും പറ്റുന്നുണ്ട്.  അതു കൊണ്ടു തന്നെ എന്‍റെ ഉത്തരവാദിത്വം സമൂഹത്തിനോടല്ല.  പ്രതിഫലം തരുന്നവരോടാണ്.  ഇതെഴുതിക്കുന്നവര്‍ കൂടി ഈ സമൂഹത്തില്‍ ഉള്ളവരാണെന്ന് കാണണം.  നമ്മുടെ ഈ ചെറിയ സമൂഹത്തിന്‍റെ ജീവിതത്തെ നിയന്ത്രിക്കുന്നതിനുള്ള നിയമങ്ങളെ ഉണ്ടാക്കി പരിപാലിക്കുന്ന ഭരണ കര്‍ത്താക്കളാണ് ഇതിനു പിന്നിലുള്ളതെന്നോര്‍ക്കണം. അവര്‍ ജനാധിപത്യ സംവിധാനത്തിലൂടെ ആണ് ഈ അധികാര സ്ഥാനത്തെത്തിയിരിക്കുന്നതെന്നു കൂടി ഓര്‍ക്കണം. അതുകൂടി കണക്കിലെടുത്താല്‍ ഞാന്‍ ചെയ്യുന്ന തെറ്റിന്‍റെ അളവ് കുറയുന്നുമുണ്ട്.

       എന്തായി നിങ്ങളുടെ ജോണ്‍ എന്ന ഫോണ്‍കാരനും അനിത പ്രസാദ് വര്‍ക്കിയും വിനോദ് മേനോനും ഉറക്കം തൂങ്ങി സാമുവലും വിമര്‍ശകനും സ്ക്രിപ്റ്റ് റൈറ്ററും…?

       എല്ലവരും നിലവിലുണ്ട്.  ഓരോ അദ്ധ്യായം കഴിയുമ്പോഴും  വായിച്ചു കേള്‍പ്പിക്കും അവര്‍ ഹാപ്പിയാണ്… ഞാനും ഹാപ്പിയാണ്.

       വായന അനിതയുടെ രാജകൊട്ടാരത്തിലോ കടവന്ത്ര സുഖവാസ ഫ്ളാറ്റിലോ…?

       രണ്ടിടത്തും… രണ്ടിടത്തായാലും അനിതയുടെ മനോഹരമായ, സ്വാദിഷ്ടമായ ഒരു ജ്യൂസു കിട്ടും… എഴുതിയതത്രയും വായിക്കും മടങ്ങും….

       അല്ലാതൊന്നുമില്ല… അനിതയെ കൂടുതല്‍ അറിഞ്ഞില്ല…. കണ്ടില്ല…?

       ചോദ്യത്തില്‍ വ്യംഗ്യത വേണ്ട… അനിതയെ അറിയാന്‍ ശ്രമിച്ചില്ല… പക്ഷെ,  അറിഞ്ഞിട്ടുണ്ട്… അനിത ദേഹശുദ്ധിയുള്ള സ്ത്രീയാണ്… ഭര്‍ത്താവു കൂടാതെ വിനോദ് മേനോനുമായേ ബന്ധമുള്ളൂ… അവര്‍ പ്രണയത്തിലാണ്…

       ഓഹോ… രണ്ടു പേരുമായിട്ടുള്ള ബന്ധകൊണ്ട് ദേഹ ശുദ്ധി നഷ്ടമാകില്ലായിരിക്കും….?

       ഞാന്‍ പറഞ്ഞു,  അവര്‍ പ്രണയത്തിലാണ്…

       ഓക്കെ സമ്മതിക്കുന്നു….പ്രണയത്തെമാത്രം…

       നിവേദിത…. ഒരു എഴുത്തുകാരിയാണ്… പ്രണയത്തെ അത്ര ചെറുതായി കാണരുത്…

       ഞാന്‍ ചെറുതായി കാണുന്നില്ല… നമ്മുടെ സമൂഹത്തിന്‍റെ കണ്ണുകളിലാണ് തെറ്റും ശരിയും തിരിക്കാനുള്ള അളവുകോലിരിക്കുന്നത്.  ഭര്‍ത്തൃമതിയായ ഒരു പെണ്ണ് മറ്റൊരു പുരുഷനെ പ്രണയിക്കുന്നതും ശാരീരിക ബന്ധം പുലര്‍ത്തുന്നതും ഇന്നത്തെ സമൂഹം തെറ്റായിട്ടാണ് കണക്കു കൂട്ടുന്നത്…

       സമൂഹത്തെ വിട,്  നിവേദിത എങ്ങിനെ കാണുന്നു.  ഞാന്‍ സാഹിത്യകാരിയെന്ന നിലയിലല്ല ചോദിക്കുന്നത്…

       എനിക്ക് അന്യപുരുഷനുമായിട്ടുള്ള ബന്ധം ഇഷ്ടമല്ല.  എന്‍റെ പുരുഷന്‍ അന്യസ്ത്രീ ബന്ധമുള്ള ആളാകുന്നതില്‍ വെറുപ്പുമാണ്.  ഞാനെന്‍റെ ദേഹത്തെ എന്‍റെ മാത്രം സ്വത്തായി കാണുന്നു.  അതു പങ്കുവയ്ക്കുമ്പോള്‍ അയാളും വൃത്തിയുള്ളവനായിരിക്കണമെന്ന് ആഗ്രഹിക്കുന്നു.

       ഞാനംഗീകരിക്കുന്നു.  അനിത ഒരു ചീത്ത സ്ത്രീയായിട്ട് തോന്നുന്നില്ല.  അവര്‍ പ്രണയത്തെയും ഭര്‍ത്താവിനെയും ഒരേപോലെ ഇഷ്ടപ്പെടുന്നുണ്ടെന്നാണ് ഞാന്‍ കാണുന്നത്.  പ്രണയത്തെ സ്വകാര്യമാക്കി വയ്ക്കുകയും ആസ്വദിക്കുകയും ചെയ്യുന്നെന്നും ഞാനറിയുന്നു.  പക്ഷെ, അനിതക്ക് പണത്തിനോട് അമിതമായ ആര്‍ത്തിയുണ്ട്.  ആ ഫ്ളാറ്റില്‍ നടക്കുന്ന കച്ചവടത്തിന്‍റെ മുഖ്യ നോട്ടക്കാരി അനിതയാണ്.  മദ്യവും മയക്കു മരുന്നും യഥേഷ്ടം ഉപയോഗിക്കാനുള്ള ഒരു താവളമാണത്.  അവര്‍ക്ക് സ്ഥിരമായിട്ട് കസ്റ്റമേഴ്സുമുണ്ട്…ഈ സിറ്റിയില്‍ തന്നെ ഇതേപോലുള്ള താവളങ്ങള്‍ പലതുമുണ്ട,് അവരുടേതായിട്ട്…. കാര്യങ്ങള്‍ നോക്കാന്‍ പലരുമുണ്ട്…..

       അവിടെ മദ്യവും മയക്കു മരുന്നും മാത്രമേ വില്പനയുള്ളാ…?

       എന്നു തോന്നുന്നു.  മറ്റ് സൗകര്യങ്ങള്‍ ഒരുക്കിയിട്ടില്ല.  എല്ലാ മുറികളും തുറന്നിട്ടിരിക്കുകയാണ്.  ഒരു പക്ഷെ, അതിനുള്ള താവളത്തിലാക്ക് പോകുന്നതിന് മുമ്പ് കണ്ടുമുട്ടാനുള്ള ഇടമായിരിക്കാം…

       ദാറ്റ് മീന്‍സ് പിമ്പിംഗ് സ്റ്റേഷന്‍…?

       ഓ… യുവാര്‍… കവി ഭാവനയാണല്ലേ…?

       ഭാവനയല്ല, കവിതാണ്… പുതിയൊരു വാക്കാണ് പിമ്പിംഗ് സ്റ്റേഷന്‍…

       നിവേദിതയുടെ വളരെ തുറന്ന സംഭാഷണം സുദേവിനെ കൂടുതല്‍ ആകര്‍ഷിക്കുന്നു.  തുറന്ന സംസാരങ്ങള്‍ മനസ്സിന്‍റെ അടുപ്പത്തെയാണ് കാണിക്കുന്നത്.  നിവേദിത വളരെ അടുത്തിരിക്കുന്നു.  തികച്ചും സുരക്ഷിതമായൊരു സ്ഥലത്താണെന്ന് അവള്‍ കരുതുന്നു.

       അവിടത്തെ വില്പനകളുമായിട്ട് ലാസറലിക്ക് ബന്ധമുണ്ടോ…?

       അതിനെപ്പറ്റി അറിയാന്‍ കഴിഞ്ഞിട്ടില്ല… ലാസറലിയുടെ ബിസിനസ്സ് പാര്‍ട്ടണര്‍ ആണെങ്കിലും സ്വന്തമായിട്ട് മറ്റ് കച്ചവടങ്ങള്‍ നടത്തിക്കൂടാ എന്നില്ല…

       സ്വന്തമായും നടത്താം. പക്ഷെ, ലാസറലിയുടെ പോക്കുകള്‍ അതുകളുമായും ബന്ധപ്പി ക്കുന്നതാകാമെന്നു തോന്നിക്കുന്നുണ്ട്…

       തീര്‍ച്ചയുമാകാം… അങ്ങിനെയുള്ള അനധികൃത കച്ചവടക്കാരാണ് ലാസറലിയുടെ പാര്‍ട്ടണര്‍മാരെല്ലാമെന്നും കണക്കു കൂട്ടാം…

       ശരിയാണ്….

       ലാസറലിക്കും കൂട്ടര്‍ക്കും ജീവിതാസ്വാദനത്തിനൊരു സ്ഥലമുണ്ട്. ലത മൊബൈലില്‍ അയച്ചു തന്നിട്ട് ഞാന്‍ ലാപ്പില്‍ സേവു ചെയ്തതാണ്.  അതൊന്ന് കണ്ടുനോക്ക്…

       നിവേദിത ലാപ്പില്‍ ആഘോഷമെന്ന ഫയല്‍ ഓപ്പണാക്കി.  ആദ്യം തെളിഞ്ഞ വൊളുത്ത പ്രദലം ഇരുണ്ട് പിന്നെ പ്രകൃതിയുടെ അന്തഃരീക്ഷത്തിലേക്ക് കണ്ണു തുറന്നു.  ഇരുപുറവും തേയിലത്തോട്ടത്തിലൂടെ വാഹനം ഓടുകയാണ്.  താഴ്വാരം കോടമഞ്ഞില്‍ ആവരണപ്പെട്ടിരിക്കുന്നു.  പുലര്‍കാലമാണ്.  റോഡരുകില്‍ തേയില തോട്ടത്തില്‍ സ്ത്രീകളെ കാണാം. അവര്‍ കുളമ്പ് നുള്ളി പുറത്ത് വച്ചു കെട്ടിയിരിക്കുന്ന ചാക്ക് ബാഗുകളില്‍ നിക്ഷേപിക്കുകയാണ്.

       ലാപ്പില്‍ കാണുന്നതു കൊണ്ട് നിവേദിതക്ക് തണുപ്പ് അനുഭവപ്പെടുന്നില്ല.  പക്ഷെ, കാറിന്‍റെ വിന്‍റോ ഗ്ലാസ്സ് താഴ്ത്തിയുള്ള യാത്രയാണെങ്കില്‍ യാത്രക്കാര്‍ക്ക് നന്നായിട്ട് തണുക്കുന്നുണ്ടാകാം.

       പ്രധാന പാതവിട്ട് വാഹനം ഇടത് വഴിയിലൂടെ യാത്ര ചെയ്യുകയാണ്, മൂന്നു കിലോമീറ്ററെങ്കിലും യാത്ര ചെയ്തപ്പോള്‍ ഒരു റിസോര്‍ട്ടിന്‍റെ കോമ്പൗണ്ടില്‍ കയറി.  ഒരു മലയുടെ താഴ് വാരത്ത് തട്ടുകളായി തിരിച്ചിടത്താണ് റിസോര്‍ട്ട്.  ഉയരം കൂടിയയിടത്ത് വച്ച് അവള്‍ പത്ത് കെട്ടിടങ്ങള്‍ എണ്ണി.  കോമ്പൗണ്ടില്‍ കയറിയപ്പോള്‍ ശൈത്യകാല ചെടികളെക്കൊണ്ട് നിറഞ്ഞ പൂന്തോട്ടും ദൃശ്യമായി.  ആ ദൃശ്യങ്ങള്‍ മുഴുവന്‍ കാണിക്കാതെ വാഹനം മുറ്റത്ത് കയറി നിന്നു.  കരിങ്കല്ലില്‍ ഭീത്തി തീര്‍ത്ത കെട്ടിടം.  കരിങ്കുല്ലുകള്‍ പോളീഷ് ചെയ്ത് മിനുക്കിയിരിക്കുന്നു.  തറയില്‍ മാര്‍ബിള്‍ വിരിച്ചിരിക്കുന്നു.

       കറുത്ത ഫിലിമൊട്ടിച്ച വാതില്‍ തുറക്കുന്നത് വിശാലമായൊരു ഹാളിലേക്കാണ്.

       അവിടെയാണ് ആഘോഷം.

       അമ്പതില്‍ കൂടുതല്‍ പേര്‍…

       പരിചയമുള്ള മുഖങ്ങള്‍ നിവേദിത തിരഞ്ഞു.

       ലാസറലിയും ലൈലയും ഷാഹിനയും ഹണിയും മാത്രം….

       നജീമും എബിനും മക്കളുമില്ല….

       സമ്പന്നതയുടെ മുഖാവരണമുള്ളവര്‍…. വസ്ത്രങ്ങളും ആഭരണങ്ങളും അക്കാര്യത്തെ അരക്കിട്ട് ഉറപ്പിച്ച വിശ്വാസം തരുന്നു.

       ഒരു വലിയ പാര്‍ട്ടി…

       മദ്യവും ഭക്ഷണവും….

       ആടിപ്പാടി ആഘോഷിക്കുന്ന മുഖങ്ങളും…

       സുദേവ് പറഞ്ഞു.

       ഇവിടെ എല്ലവിധ വില്പനകളും നടക്കുന്നുണ്ടെന്ന് ലത പറയുന്നു.  വച്ചു മാറലുകളും ഉപയോഗങ്ങളും  യഥേഷ്ടം… ഒരു വിലക്കുകളും ആര്‍ക്കുമില്ല. അല്ലെങ്കില്‍ അങ്ങിനെ വിലക്കുളും കടമ്പകളും വേണമെന്നുള്ളവര്‍ ഇവിടെ വരുന്നില്ല.  ഇത് ജീവിതം ആഘോഷിക്കുന്നവരുടെ സ്ഥലമാണ്.  അവര്‍ക്ക് മാത്രമേ പ്രവേശനമുള്ളൂ… സമ്പത്ത് യഥേഷ്ടം വിളമ്പാന്‍ കഴിയുന്നവര്‍ക്കു മാത്രമേ അവിടെ അംഗത്വമുള്ളൂ… നിവേദിതക്ക് അറിയുന്ന മുഖങ്ങളുണ്ടോയെന്ന് നോക്കൂ…

       നിവേദിത കാഴ്ചകള്‍ ആദ്യം മുതല്‍ വീണ്ടും കണ്ടു.  ചില മുഖങ്ങള്‍ പോസ്സു ചെയ്തു നോക്കി.  പരിചിത മുഖങ്ങള്‍ കണ്ടെത്തിയേ തീരുവെന്ന വാശിയോടെ…

       പെട്ടന്നൊരു മുഖം അവള്‍ കണ്ടു.  അവളുടെ മുഖത്ത് അത്ഭുതം നിറയുന്നത് സുദേവ് കണ്ടു. ലാപ് സ്ക്രീനില്‍ വികസിപ്പിച്ച് നിശ്ചലമാക്കി നിര്‍ത്തിയിരിക്കുന്ന മുഖ സുദേവിന് പരിചിതമായി തോന്നിയില്ല.

       ആരാണത്…?

       ഞങ്ങളുടെ എം. ഡി, പി ബി നായര്‍.  പി ബാലകൃഷ്ണന്‍ നായര്‍.  അദ്ദേഹത്തിന് ഇവരുമായി ബന്ധമുണ്ടാകുമോ…?

       ബന്ധമുണ്ടാകണമെന്നില്ല.  ഞാന്‍ ഉദ്ദേശിക്കുന്നത് ലാസറലിയുമായൊരു പാര്‍ട്ടണര്‍ഷിപ്പ് ഉണ്ടാകണമെന്നില്ല എന്നാണ്.  ഈ ഫംഗ്ഷന്‍റെ ഗസ്റ്റാകാം…

       പത്രക്കാരും വന്‍കിട ബിസിനസ്സുകാരും ഉദ്ദ്യോഗസ്ഥരും രാഷട്രീയക്കാരും ഇങ്ങിനെയുള്ള ആഘോഷങ്ങളില്‍ ഗസ്റ്റുകളാകാറുണ്ട്.  പല സ്വാധിനങ്ങളിലും ഇടപെടുന്നത് ഇങ്ങിനെയാണ്.  വലയില്‍ ചെന്ന് വീഴുന്നു.  മദ്യവും സ്ത്രീയുമൊക്കെ മാധ്യമങ്ങളാണ്…

       അതു ശരിയാകാം.  അല്ലാതെ പി ബി നായറിനെ കുറിച്ച് മറ്റ് കാര്യങ്ങള്‍ ചിന്തിക്കാനേ കഴിയില്ല.  അദ്ദേഹം ഒരു ജന്‍റില്‍മാനാണ്.  ബിസിനസ്സിലായാലും റിലേഷന്‍സ് ഉണ്ടാക്കുന്ന കാര്യത്തിലായാലും … ഇടപാടുകളിലായാലും….

       നിവേദിത വീണ്ടും തിരഞ്ഞു കൊണ്ടിരുന്നു.  സുദേവ് കണ്ടിരുന്നു.  മറ്റെരു മുഖത്ത് അവള്‍ എത്തി നിന്നു.

       ഈ മുഖം ഞാനെവിടയോ കണ്ടിട്ടുണ്ട്. 

       കണ്ടു മടുത്തപ്പോേള്‍ അവര്‍ കമ്പ്യൂട്ടറിനെ ഷട്ട്ഡൗണ്‍ ചെയ്ത് വായനയിലേക്ക് വന്നു.

       പടിപടിയായി ലാസറലിയുടെ ബിസിനസ്സ് ശൃംഖല വളരുന്നതിന്‍റെ കഥയാണ് വായിക്കുന്നത്.  പുതിയ വ്യാപാര രംഗത്തേക്ക് വരുന്നതും പുതിയ പാര്‍ട്ടണര്‍മാര്‍ വരുന്നതും അവരുടെ പേരു വിവരങ്ങളും ആസ്തി ബാദ്ധ്യതകളും അക്കമിട്ട് നിരത്തിക്കൊണ്ട് കഥയുടെ ചാരുത ചോര്‍ന്നു പോകാതെ സുദേവിന്‍റെ എഴുത്ത് മുന്നേറുന്നത്, അല്ലെങ്കില്‍ വികസിക്കുന്നത് നിവേദിത ഉള്ളാലെ അറിഞ്ഞു.  അവന്‍ ലാസറലിയെന്ന വ്യക്തിയുടെ ഉള്ളില്‍ കയറിയിരുന്ന് കഥ പറയിക്കുന്നതുപോലെ തോന്നിച്ചു.  സ്വന്തം കഥ പറയുന്ന ലാഘവത്തോടെ….

       ഇതിനേയും പരകായപ്രവേശം എന്നു പറയാമോ…….

       പരകായപ്രവേശം…അതിന്ദ്രീയജ്ഞാനം….സെവന്ത് സെന്‍സ്….. ഇതൊന്നും എനിക്ക് വിശ്വസിക്കാന്‍ കഴിയാത്ത കാര്യങ്ങളാണ്…. നിലവില്‍ നില്‍ക്കുന്ന ശാസ്ത്രീയ ബോധത്തില്‍ തെളിയിക്കപ്പെട്ട കാര്യങ്ങള്‍ മാത്രമാണ് ഞാന്‍ വിശ്വാസത്തില്‍ എടുക്കുന്നത്…. അതാണെന്‍റെ യുക്തിബോധം…. ആരു പറഞ്ഞാലും… എന്ത് എഴുതിയത് വാച്ചാലും അതുകളെ എന്‍റെ യുക്തി ബോധക്കല്ലില്‍ ഉരച്ചു നോക്കി തിട്ടപ്പെടുത്തുകയാണ് ചെയ്യുന്നത്.  ഒരിക്കല്‍ തിട്ടപ്പെടുത്തിയത് പിന്നീട് മാറിയെന്നിരിക്കാം.  മാറ്റം എല്ലാറ്റിനും അനിവാര്യമാണെന്ന സത്യം ഞാന്‍ അംഗീകരിക്കുന്നു.  മാറ്റമേയില്ലാതെ തുടരുന്നുവെന്ന് പറഞ്ഞാല്‍ അവരുടെ ബോധം നിലച്ചു പോയെന്നേ പറയാന്‍ കഴിയൂ….

       സോറി ലീവിറ്റ്…… അതിനെപ്പറ്റി നമുക്ക് പിന്നീട് സംസാരിക്കാം…..

       തീര്‍ച്ചയായും….

       പ്രധാന നഗരങ്ങളിലെല്ലാം സ്വര്‍ണ്ണ വ്യാപാരസ്ഥാപനങ്ങള്‍, ജൗളിക്കടകള്‍.. ജനങ്ങളോട് വളരെ അടുത്തു നില്‍ക്കുന്നൊരു സാമ്പത്തിക സ്ഥാപനം… ചില വന്‍കിട ഏജന്‍സികള്‍… റിയലെസ്റ്റേറ്റ്…ഫളാറ്റ് നിര്‍മ്മാണം….ഷോപ്പിംഗ് മാളുകള്‍… ഷെയര്‍ ബ്രോക്കറിംഗ്… പ്രവിശ്യയെ മുഴുവന്‍ തന്‍റെ ഉദരത്തില്‍ ഉള്‍ക്കൊള്ളിക്കാന്‍ കഴിവുള്ള ഒരു വന്‍ ബിസിനസ്സ് ഗ്രൂപ്പ്….

       അതെ….

       ഞാനിത്രയൊന്നും കരുതിയിരുന്നല്ല….

       ഞാനും കരിതിയിരുന്നതല്ല….. ഇതെല്ലാം സമൂഹത്തിന് മുന്നില്‍ തുറന്ന് കാണിക്കാനാണ് അവര്‍  ആത്മകഥ കമ്മിറ്റി ഉണ്ടാക്കിയത്…

       ഏസ്സ്…. ഞാന്‍ ഉദ്ദേശിച്ചതിലും ശക്തരാണ്…

       പെട്ടന്ന് സുദേവ് ആ വിഷയത്തിന്‍ നിന്നും മാറി. അവന്‍ പറഞ്ഞു.

       നിവേദിത… എനിക്ക് ആ മുഖം കണ്ട ഒരോര്‍മ്മ കിട്ടുന്നു.  ആ ചെറുപ്പക്കാരന്‍റെ …. ലാപ് ഓണാക്ക്, അവനെ ഒരിക്കല്‍കൂടി കാണണം…

       ലാപിന്‍റെ സ്ക്രീനില്‍ ആ മുഖം തെളിഞ്ഞു വന്നു….

       ഏസ്… ഈ മുഖം തന്നെ, എനിക്ക് അറിയാം, കണ്ടിട്ടുണ്ട്,  നിവേദിത ഇത് ആയാളാണ്… രത്നവ്യാപാരി….അയാളും പി ബി നായരെപ്പോലെ ഗസ്റ്റ് ആകാം….കോടീശ്വരനായിരിക്കും, സുഖങ്ങള്‍ വിലയ്ക്കു വാങ്ങാന്‍ വന്നതാകാം…..

       നേരം വളരെ വൈകി.  തുറന്നു കിടന്നിരിന്നജനാല വഴി ഇരുട്ടും തണുപ്പും അവരിലേക്കെത്തിയിരിക്കുന്നു.  കുമുദം പോയിരിക്കുന്നു.  ലാപ് ഷട്ട്ഡൗണ്‍ ചെയ്ത്, ജനാലകളെ അടച്ച് സുദേവ് നിവേദിതയുടെ മുറി വിട്ട് പുറത്തു വന്നു.

       കുളിച്ചെത്തിയപ്പോള്‍ ഭക്ഷണം മേശമേല്‍ നിരത്തി നിവേദിത അവനെ കാത്തിരിക്കുകയായിരുന്നു.  നിശ്ശബ്ദമായിരുന്നു ഭക്ഷണം കഴിച്ചു.  ഭക്ഷണ സമയത്തും ശേഷവും അവര്‍ ഒന്നും സംസാരിച്ചില്ല.  അതിന് മുമ്പ് സംസാരിച്ചതെല്ലാം കേട്ടതെല്ലാം അയവിറക്കി പുതുതായിട്ടൊന്നും പറയാന്‍ ഇല്ലാതെ  നിശ്ശബ്ദരായിരുന്നു.

       ഉറങ്ങാന്‍ വേണ്ടി അവര്‍ പിരിയുമ്പോള്‍ നിവേദിത സുദേവിന് മുന്നില്‍ തടസ്സമായി നിന്നു.

       ഇന്നുകൂടിയെ ഞാനിവിടെ ഉണ്ടാകൂ…

       നിവേദിതയില്‍ നിന്നുമുയരുന്ന സുഗന്ധം അവനിലേക്ക് വന്നു നിറയുന്നു.

       യേസ്…. ഐനോ…. രാവിലെ ടൗണില്‍ എത്താനുള്ള ഏര്‍പ്പാടുണ്ടാക്കാം….

       ഞാനിവിടെ വരുമ്പോള്‍ ഒരു തീരുമാനത്തിലെത്തിയിരുന്നു.

       എന്താണത്…..?

       നിങ്ങള്‍ക്കെന്നെ എടുക്കാം…

       മനസ്സിലായില്ല…

       ഞാന്‍ അമ്പതിനായിരം രൂപക്ക് എന്നെ നിങ്ങള്‍ക്ക് വിറ്റതാണ്…

       പ്രതിസന്ധി നിറഞ്ഞ ആ സംഭാഷണം സുദേവിന് ഉള്‍ക്കൊള്ളാന്‍ കഴിഞ്ഞില്ല.  അവളില്‍ നിന്നും കുറെ അകന്ന് അവളെ നോക്കി നില്‍ക്കെ കാര്യങ്ങള്‍ ഗ്രഹിക്കാനായി.

       ഞാനങ്ങിനെ കരുതിയില്ല… ഞാനെന്‍റെ സുഹൃത്തിനെ സഹായിച്ചതാണ്… സുഹൃത്തെന്ന് പറഞ്ഞാല്‍ അര്‍ത്ഥമാക്കിയത് പണ്ട് കമ്മ്യൂണിസ്റ്റുകാര്‍ സഖാവ് എന്ന്  വിളിച്ചിരിന്നതിന്‍റെ അര്‍ത്ഥ തലത്തിലാണ്..  ഒന്നും പ്രതീക്ഷിക്കാത്ത സൗഹൃദത്തിന്‍റെ തലത്തിലാണ്.  ഞാന്‍ സ്ത്രീയുമായി ബന്ധപ്പെട്ടിട്ടുണ്ട്, ഒരറിവിനു വേണ്ടി… അതും ഷാഹിന വെല്ലു വിളിയോടെ ചോദ്യത്തിന് മുന്നില്‍ നിര്‍ത്തിയതു കൊണ്ട്.. ഞാന്‍ ലൈംഗീകതയെ സ്ത്രീ പുരുഷ ബന്ധത്തിന്‍റെ ശക്തമായ ഇഴയടുപ്പത്തിന് വേണ്ടി മാത്രം ഉപയോഗിക്കണമെന്ന് കരുതുന്നു.  അങ്ങിനെയുള്ളൊരു ബന്ധം നിവേദിതയുമായിട്ട് വേണമെന്ന് ഇതേവരെ തീരുമാനിച്ചിട്ടില്ല.  ഇനി തീരുമനിക്കുമോയെന്ന് പറയാനും കഴിയില്ല.  ചിലപ്പോള്‍ അങ്ങിനെയാകാം… അത് ഭാവിയിലെ കാര്യം… ഇപ്പോള്‍ നിവേദിത എന്‍റെ സഖാവാണ്… സഖാവു മാത്രം.. നമുക്ക് ഉറങ്ങാം… അല്ലെങ്കില്‍ ഇത്തിരി മദ്യവുമായിട്ട് സംസാരിച്ചിരിക്കാം… ടിവിയിലെ റിയാലിറ്റി ഷോകള്‍ കാണാം… ബീന ആന്‍റണി അമ്മയായിട്ടുള്ള സീരിയലു കാണാം…

       എന്തിനാണ് ബീന ആന്‍റണി…?

       ടിവിയില്‍ നിറഞ്ഞു നില്‍ക്കുന്ന സ്ത്രൈണത കാണാന്‍… മിന്നി മറയുന്ന മുഖ രസങ്ങള്‍ കാണാന്‍…

       അവര്‍ അന്നും ലാസറലി അനുവദിച്ചിരിക്കുന്ന വിലയേറിയ മദ്യത്തില്‍ ഒരോ പെഗ്ഗു വീതം കഴിച്ച് ഉറങ്ങാന്‍ കിടന്നു.

@@@@@




Novel/നോവൽ / കേട്ടെഴുത്തുകാരന്‍റെ ഒളിക്കാഴ്ചകൾ / അദ്ധ്യാ‍യം  പതിനെട്ട്

പാലായില്‍ നിന്ന് മൂന്നര മണിക്കൂര്‍ യാത്ര വേണ്ടി വന്നു നിവേദിതയുടെ പത്രമോഫീസിലെത്താന്‍. പത്രമോഫീസില്‍ നിന്നും കിട്ടിയ വിവരം വച്ച് പത്തു മിനിട്ട് നടന്നാണ് നിവേദിത വാടകക്ക് താമസ്സിക്കുന്ന ലൈന്‍ കെട്ടിടത്തിലെത്തിയത്.  രണ്ടു മുറികളും ഒരടുക്കളയും ഒരു വരാന്തയുമുള്ള താമസ്സസ്ഥലത്തിന് അയ്യായിരം രൂപ വാടക കൂടുതലാണെന്നു തോന്നി.  മുന്‍ വശത്തെ മുറ്റത്തു നിന്ന് വരാന്തയും രണ്ടു മുറികളും അടുക്കളയും കടന്ന് ഇളം തിണ്ണയില്‍ ഇറങ്ങി പിറകിലെ മുറ്റത്തെത്തുന്നതു പോലെ നേര്‍ രേഖയില്‍ വാതില്‍ വച്ചുള്ള  പണി.  അതു പോലെ പന്ത്രണ്ട് വീട്ടുകാരാണ് ആ ലൈന്‍ കെട്ടിടത്തില്‍.  ഗ്രില്ലിട്ട് മറച്ച വരാന്തയില്‍ തന്നെ ചാരു കസേരയില്‍ നിവേദിതയുടെ അച്ഛനുണ്ടായിരുന്നു.  പ്രമേഹത്തിന്‍റെ ആധിക്യത്തില്‍ കിരീടം പോയ രാജാവിനെപ്പോലെ… നാഷണല്‍ പെര്‍മിറ്റ് ലോറികളില്‍ ഡ്രൈവറായിരുന്നപ്പോഴും  താമസ്സം വാടക വീട്ടില്‍ തന്നെ ആയിരുന്നു.  രണ്ടുപെണ്‍ കുട്ടികള്‍ക്കും നല്ല വിദ്യാഭ്യാസം കൊടുക്കണമെന്നേ ആഗ്രഹിച്ചിരുന്നുള്ളൂ. ചാരുലതക്കും നിവേദിതക്കും.  അമ്മ സുമതിക്ക് പ്രത്യേകിച്ചൊന്നും ചെയ്യാനില്ലയിരുന്നു. ഭക്ഷണം പാകം ചെയ്തു കൊടുത്തും വസ്ത്രങ്ങള്‍ കഴുകി കൊടുത്തും അല്ലലില്ലാതെ ജീവിക്കുക എന്നതല്ലാതെ.  അഭിപ്രായങ്ങള്‍ പറയുകയും കാര്യങ്ങള്‍ നടത്തുകയും ചെയ്തിരുന്നത് ശിവശങ്കരന്‍ തന്നെ.  പതിനഞ്ചു വര്‍ഷം വരെ ഒരു വീട്ടില്‍ താമസ്സിച്ച ചരിത്രവുമുണ്ട്.  പെണ്‍കുട്ടികള്‍ പഠിക്കാന്‍ മിടുക്കികളായിരുന്നു.  സുന്ദരികളും.  മൂത്ത മകള്‍ ചാരുലത നിവേദിതയേക്കാള്‍ എന്തിനും ഒരു പടി മുന്നില്‍ നിന്നിരുന്നു.  അവള്‍ക്ക് കൂര്‍മ്മ ബുദ്ധിയായിരുന്നു.  അതുകൊണ്ട് കണക്ക് തന്നെ പഠിക്കാന്‍ തിരഞ്ഞെടുത്തു.

       ചാരു വിദ്യാഭ്യാസം കഴിഞ്ഞ് ഒരു കോളേജ് അദ്ധ്യാപിക അല്ലെങ്കില്‍ ബാങ്ക് ഉദ്യോഗസ്ഥ ആയി കഴിഞ്ഞ് ഒരു കുഞ്ഞു വീടൊക്കെ വച്ച,് കോളേജദ്ധ്യാപകനെ അല്ലെങ്കില്‍ ബാങ്ക് ഉദ്യോഗസ്ഥനെ കല്യാണം കഴിച്ച്, ഒരുമിച്ച് സുഖമായി കഴിയാമെന്നായിരുന്നു ഞാനും സുമതിയും കണക്കു കൂട്ടിയിരുന്നത്.  പക്ഷെ, എം എസ്സിക്ക് ആലുവാ യൂസി കോളേജിലായിരുന്നു.  അന്ന് അവിടെ അടുത്ത് ഒരു വീട്ടിലായിരുന്നു താമസ്സം.  പഠിത്തം കഴിയും മുമ്പെ, രണ്ടാം കൊല്ലം കോളേജിനു മുന്നില്‍ ഓട്ടോ ഓടിച്ചു കൊണ്ടിരുന്ന സക്കീറിനെ കല്യാണം ചെയ്ത്  അവന്‍റെ മുട്ടത്തെ വീട്ടില്‍ താമസ്സം തുടങ്ങി.  മുട്ടത്തു നിന്നം സ്റ്റാന്‍റേര്‍ഡ് പോട്ടറീസിലേക്കു പോകാനുള്ള ഒരു എളുപ്പ വഴിയുണ്ട്.   ആ വഴിക്ക് ഒരഞ്ചു സെന്‍റ് സ്ഥലത്ത് ഒരു കുഞ്ഞു വീട്.  വീട്ടില്‍ സക്കീറിന്‍റെ വാപ്പയും ഉമ്മയും മൂന്നു പെങ്ങമ്മാരും. പെങ്ങന്മാരെ നേരത്തെ തന്നെ വിവാഹം ചെയ്ത് അയച്ചിരുന്നു. …അവന്‍റെ വാപ്പക്ക് ആക്രി കച്ചോടമായിരുന്നു. അയാളു മര്യാദക്കാരനായതു കൊണ്ട് ജീവിതം സുഖമായിരുന്നു.  അയാളു മരിച്ചപ്പം ദുരിതമായി… സക്കീറിന് ഇത്തിരി ചെലവു കൂടുതലാ….രണ്ടു പെണ്‍മക്കള്‍ ഉണ്ട് മൂത്തത് അഞ്ചിലും രണ്ടാമത്തത് രണ്ടിലും…. ഇപ്പോ ഒരു പെണ്ണുകൂടി സക്കീറിന്‍റെ ജീവിതത്തിലേക്ക് വന്നു.  അവന്‍റെ എളിയുമ്മയുടെ മകള്‍.. പത്താം ക്ലാസ്സില്‍ പഠിക്കുന്നതേയുള്ളൂ… വീട്ടില്‍ സ്ഥിരം വന്നു തുടങ്ങിയ ബന്ധം. അവള,് ചാരു അടുത്തൊരു തയ്യല്‍ കടയില്‍ ജോലിക്ക് പോകുന്നുണ്ട്, ആ സമയത്താണ് എളിയുമ്മയുടെ മകളുടെ വരവ്…. അവന്‍റെ ഉമ്മ അനുവദിച്ചു കൊടുത്തു.  ഇന്നലെ അവളെ കൂടി നിക്കാഹ് കഴിച്ചു സക്കീറ്.  അതിന്‍റെ ചെലവിലേക്ക് വേണ്ടിയാണ് നിവേദിത കടം വാങ്ങിയത്…

       ശിവശങ്കരന്‍ കടം വാങ്ങിയത് എന്നും പറഞ്ഞപ്പോള്‍ അങ്കലാപ്പിലായതു പോലെയായി.  അക്കാര്യം അയാള്‍ പറയാന്‍ തീരുമാനിച്ചിരുന്നില്ല.  നിവേദിതയുടെ അമ്മ  കൊടുത്ത ചൂടുള്ള ചായ കുടിച്ചു കൊണ്ടിരിക്കെ ജീവിതത്തിലെ കാണാക്കയങ്ങളെ കുറിച്ചാണ് സുദേവ് ചിന്തിച്ചത്.  മുകള്‍ പരപ്പ് വളരെ ശാന്തവും നിശ്ചലവുമായിരിക്കും ചില ജലാശയങ്ങള്‍ക്ക്, പക്ഷെ, ശക്തിയായ അടിയൊഴുക്കുകളും കയങ്ങളും കാണും.  ഏതു നേരത്താണ്  ഒഴുക്കില്‍ അകപ്പെടുന്നതെന്ന്, കയങ്ങള്‍ വലിച്ചു താഴ്ത്തി കൊണ്ടു പോകുന്നതെന്നു പറയാനാവില്ല.  നല്ല നീന്തലുകാരനാണെങ്കില്‍ കൂടി ചിലപ്പോള്‍ തുഴഞ്ഞ് കയറാന്‍ കഴിയാതെ വരും.

       ഞാന്‍ ഇവിടെ വന്നപ്പോള്‍ വെറുതെ കണ്ടിട്ടു പോകാമെന്നു വെച്ചതാണ്, നിവേദിത ട്രെയിനിംഗിന് പോകുമെന്നു പറഞ്ഞിരുന്നു.

       കഥ പറഞ്ഞതൊന്നും അവളറിയണ്ട.  മോനാണ് പൈസ തന്നതെന്ന് അവളു ഇന്നലെ വിളിച്ചപ്പോള്‍ പറഞ്ഞിരുന്നു… പക്ഷെ, മോനിങ്ങനെ വരുമെന്നും സംസാരിക്കുമെന്നും കരുതിയില്ല.  നിവേദിത വളരെ അഭിമാനിയാ… പവമാ… ഭയങ്കര കഷ്ടപ്പാടാ…. എനിക്ക് മരുന്നും മന്ത്രോം… വീട്ടു ചെലവ്… നമ്മള് പറഞ്ഞതൊന്നും മോളറിയണ്ട… മോള്‍ക്ക് വിഷമമാകും…

       ഇല്ല… ഞാന്‍ വിഷമിപ്പിക്കാന്‍ പാകത്തിനൊന്നും പറയില്ല… പാവമാണെന്നെനിക്കറിയാം… വളരെ കുറച്ചു നാളത്തെ പരിചയമേയുള്ളൂ, എങ്കിലും … എന്നെ നന്നായി സഹായിക്കുന്നുണ്ട്… എന്‍റെ ജോലിയെപ്പറ്റിയൊക്കെ മോള് പറഞ്ഞിട്ടില്ലെ… മോളു സഹായിക്കുന്നതു കൊണ്ടാണ് മുന്നോട്ടു പോകുന്നത്… ഈ പണിയില്ലെങ്കിലും ഒരു കൈത്തൊഴില് എനിക്കറിയാം…. വീടുകള്‍ പെയിന്‍റടിക്കുന്ന പണി….

       ഓ.. അതു ശരി … ഞങ്ങളു കരുതിയത്…..

       ശിവശങ്കരനെ അതു മുഴുമിപ്പിക്കാന്‍ അനുവദിച്ചില്ല, സുമതി. കണ്ണുകള്‍ കൊണ്ട് വിലക്കി.  നിവേദിത സുദേവിനെപ്പറ്റി അറിഞ്ഞിട്ടുള്ള ജീവിതകഥ അച്ഛനും അമ്മയ്ക്കും പകര്‍ന്നു കൊടുത്തിട്ടില്ലെന്നു വ്യക്തമായി.  അവരുടെ ഉള്ളില്‍ മറ്റെന്തൊക്കയോ ചിത്രങ്ങളുണ്ട്. ചിത്രങ്ങളെ അപ്പാടെ നശിപ്പച്ചു കളയാതെ, ഒരു ചോദ്യ ഛിഹ്നം മനസ്സ് കലക്കാന്‍ കൊടുത്തിട്ട് സുദേവ് യാത്ര പറഞ്ഞിറങ്ങി.

       കൊച്ചിയില്‍ നിന്ന് ലാസറിടത്തെത്താന്‍ ഒരു മണിക്കൂറെടുത്തു.  ലാസറിടത്തെ ഗെയിറ്റ് അകത്തു നിന്നും പൂട്ടി, കാവല്‍ക്കാരന്‍ കാവല്‍ വീട്ടില്‍ ആകാശവാണി കേട്ടാസ്വദിച്ച് ഇരിപ്പായിരിക്കുന്നു.  ഗെയിറ്റ് പൂട്ടി കാവല്‍ക്കാരന്‍ കാവല്‍ വീട്ടില്‍ ഇരിക്കണമെങ്കില്‍ ലാസറിടത്തു നിന്നും പുറത്ത് പോയവരൊക്കെ തിരിച്ചെത്തിയെന്നു ധരിക്കണം.  അത്യാവശ്യം വെളിച്ചം കിട്ടുന്നതിനു വേണ്ടിയുള്ള വിളക്കുകളൊഴിച്ച് മറ്റെല്ലാം അണച്ചിരിക്കുന്നു.

       ഗസ്റ്റ് ബംഗ്ലാവിന്‍റെ ഡോര്‍ ബെല്ലടിച്ച് അധികം കാത്തു നില്‍ക്കാതെ തന്നെ നിവേദിത വാതില്‍ തുറന്നു.  അവള്‍ സന്തോഷവതിയും ലാസ്യവതിയും കൂടുതല്‍ സുന്ദരിയുമായിരിക്കുന്നു.  അവളുടെ മുഖം കണ്ടപ്പോള്‍ തന്നെ സുദേവിന് യാത്രയില്‍ കിട്ടിയ ക്ഷീണത്തിന്‍റെ പകുതി അകന്നതായി തോന്നി.

       ഞാന്‍ വൈകിയോ…?

       യേയ്… എനിക്ക് വൈകുന്നത് എഡിറ്റിംഗ് ജോലിയൊക്കെ കഴിഞ്ഞ് എഡിറ്റോറിയല്‍ ഡെസ്ക് കാലിയാകുമ്പോളാണ്.  അപ്പോള്‍ എതാണ്ട് പന്ത്രണ്ട് മണിയാകും…

       ഞാനൊന്ന് കുളിച്ചു വന്നിട്ട് സംസാരിക്കാം…

       ഓക്കെ…

       സുദേവ് റൂമിലേക്ക് പോയപ്പോള്‍ നിവേദിത ടീവിയുടെ റിമോട്ടില്‍ ശബ്ദം കൂട്ടുന്നതിനുള്ള കമാന്‍റ് കൊടുത്തു. സന്തോഷ് ജോര്‍ജ് കുളങ്ങര കാണിക്കുന്ന നേപ്പാളിന്‍റെ ദൃശ്യങ്ങള്‍ കണ്ടു കൊണ്ടിരുന്നു.  കേരളത്തേക്കാള്‍ പച്ചപ്പും മനോഹാരിതയും സമൃദ്ധമായ നെല്‍ വയലുകളും ചെറിയ വഴികളും പാതി അടഞ്ഞ കണ്ണുകളും… വെളുത്ത സുന്ദരന്മാരും  സുന്ദരികളും…

       കുളിച്ച് വസ്ത്രം മാറിയപ്പോള്‍ സുദേവിന് ഉന്മേഷമായി. ഡൈനിംഗ് ഹാളിലെത്തി ടീവിയുടെ മുന്നിലിരുന്നപ്പോള്‍ ടീവി ഓഫ് ചെയ്ത് നിവേദിത അവന് പറയാനുള്ളത് കേള്‍ക്കാന്‍ അവന്‍റെ മുഖത്ത് നോക്കിയിരുന്നു.

       സംസാരം തുടങ്ങും മുമ്പ് ഒരു പെഗ്ഗ് കഴിച്ചാല്‍ ദേഷ്യമാകുമോ….?

       ഇല്ല…

       ഭക്ഷണത്തിന്‍റെ കുടെ ലാസറലി അനുവദിച്ചിട്ടുള്ള ക്വാട്ട തന്നെയാണ് അലമാരയില്‍ അലങ്കരിച്ചു വച്ചിരിക്കുന്നത്. പല വര്‍ണ്ണത്തില്‍, ആകൃതിയില്‍, പേരില്‍, വിലാസത്തിലുള്ള കുപ്പികള്‍.  ഏതാണ് കുടുതല്‍ ഇഷ്ടപ്പെടുന്നതെന്ന് അവന്‍ ചിന്തിച്ചില്ല. തോന്നുമ്പോള്‍ മാത്രം രണ്ടു പെഗ്ഗ്, അല്ലെങ്കില്‍ മൂന്ന്. ശേഷം രണ്ടോ മൂന്നോ സിഗരറ്റിന്‍റെ പുകയും. പച്ച നിറത്തിലുള്ള കുപ്പി തുറന്ന് ഡൈനിംഗ് ടേബിളില്‍ കഴുകി കമഴ്ത്തി വച്ചിരുന്ന ഗ്ലാസില്‍ രണ്ടു പെഗ്ഗ് മാത്രം ഒഴിച്ച്  മഗ്ഗിലെ തണുത്ത വെള്ളം ചേര്‍ത്ത് നിവേദിതയെ നോക്കി.  അവള്‍ അവന്‍റെ ചെയ്തികളെ സശ്രദ്ധം വീക്ഷിക്കുകയായിരുന്നു.

       നിത്യേന ഇല്ലെന്നു തോന്നുന്നു…..?

       ഇല്ല…

       സിഗരറ്റും…?

       ഇല്ല… കുടിച്ചാലേ വലിക്കൂ… അച്ചാറു കഴിക്കൂ… അച്ചാറു കഴിച്ചാലേ… പിന്നെ ഒന്നുമില്ല…

       പിന്നെയും ഉണ്ട് ഞാന്‍ കേട്ടിട്ടുണ്ട്… പഴയ കാലത്തെ ചെറുക്കന്മാരുടെ സ്വഭാവത്തെപ്പററി പറയുന്ന നാടന്‍ ശൈലി…

       വളരെ സാവധാനം ഒരു സിപ്പ് നുണഞ്ഞ് സിഗറ്റുമായി പുറത്തേക്ക് നടന്നപ്പോള്‍ അവള്‍ ചോദിച്ചു…

       എനിക്കും ഒരു പെഗ്ഗ് ആകാമോ…?

       തീര്‍ച്ചയായും…

       അവള്‍ തന്നെ ഗ്ലാസ്സില്‍ പകര്‍ന്നു കുടിച്ചു. ഗ്ലാസ്സ് കഴുകി കമഴ്ത്തി വച്ചു.

       ഞാനും കഴിച്ചിട്ടുണ്ട്, സുഹൃത്തുക്കളുടെ കൂടെ…പഠിക്കുമ്പോള്‍… ഹോസ്റ്റലില്‍ താമസ്സിക്കുമ്പോള്‍…. പിന്നെ ഇപ്പോള്‍ പത്രക്കാര്‍ക്ക് പ്രത്യേക പാര്‍ട്ടികള്‍ പലരും ഒരുക്കിത്തരും, അപ്പോള്‍  രഹസ്യമായിട്ട് പെണ്‍പടയുടെ കൂടെ…

       എനിക്ക് ആദ്യം ഒരമ്പരപ്പു തോന്നി… പെണ്ണുങ്ങളുടെ മൊത്തത്തിലുള്ള കാര്യത്തിലല്ല നിവേദിതയുടെ കാര്യത്തില്‍ എന്‍റെ വിശ്വാസം മറ്റൊരു തരത്തിലായിരുന്നു… ഒരു സിഗററ്റു കൂടി ആകാമല്ലെ…?

       നോ…നോ… അതില്ല.  അതിന്‍റെ മണം, വലിച്ചു കയറ്റുമ്പോള്‍ ഉണ്ടാകുന്ന ചുമ… അതു വയ്യ…

       ഓക്കെ…

       സുദേവ് ഗ്ലാസ് കാലിയാക്കി, നിവേദിത ചെയ്തു പോലെ കഴുകി കമഴ്ത്തി വച്ച്, പുറത്ത് വരാന്തയില്‍ നിന്ന് സിഗരറ്റ് വലിച്ച് തീര്‍ത്ത് തിരികെ വന്ന് സംസാരിക്കാനിരുന്നു.

       എനിക്ക് പറയാനുള്ളത് ആദ്യം….

       നിവേദിത ആവശ്യപ്പെട്ടു.

       ശരി പറഞ്ഞോളു….

       മദ്യം അവളുടെ മുഖ ഭാവങ്ങളില്‍ ചെറിയ മാറ്റങ്ങള്‍  വരുത്തിയിട്ടുണ്ടെന്ന് സുദേവ് കണ്ടു.  അവനിലും അങ്ങിനെയൊരു വ്യത്യാസം കാണാം.  സിരകളിലേക്ക് ലഹരി നിറയുമ്പോഴുണ്ടാകുന്ന നിറപ്പകര്‍ച്ചയാണത്.  പെട്ടന്നുണ്ടാകുന്ന ഉണര്‍വ് ധൈര്യത്തെ വര്‍ദ്ധിപ്പിക്കും.  വാചകത്തെ ദീര്‍ഘിപ്പിക്കും, സംസാരത്തില്‍ അലങ്കാരങ്ങളും ഉപമകളും കൂട്ടും. അതുവരെ ഇല്ലാതിരുന്ന പല വികാരങ്ങളും ഉണ്ടാകാം.  പൊട്ടിക്കരയാം, ചിരിക്കാം, നാണമില്ലാതെ പെരുമാറാം… നാണം കെട്ടവനുമാകാം…

       എനിക്ക് രണ്ടു വിരുന്നുകാരുണ്ടായിരുന്നു.  ഷാഹിനയും ഹണിമോളും. ഇവിടത്തെ, എന്നു പറഞ്ഞാല്‍ ഗസ്റ്റ് ബംഗ്ലാവിലെ വിരുന്നുകാരായിരിക്കും എന്നാണ് ആദ്യം കരുതിയത്. സാഹിത്യകാരന്‍ സുദേവിനെ കാണാനെത്തിയത്.  പരിചയപ്പെടലുകളും പ്രാഥമിക വിശേഷം തിരക്കലും കഴിഞ്ഞപ്പോള്‍ അവര്‍ക്ക് അറിയേണ്ടത് രാവിലെ കുമുദം തിരക്കിയതു തന്നെ.  നമ്മുടെ ഇമ്മോറല്‍ റിലേഷനെ കുറിച്ച്.  അവരുടെ പെര്‍മിസ്സസ്സില്‍ നടക്കുന്ന ഇമ്മോറല്‍ റിലേഷനെ കുറിച്ച്… അതവര്‍ക്ക് അനുവദിക്കാനാകില്ലെന്ന മട്ടില്‍ കര്‍ക്കശമായി തന്നെ പറഞ്ഞു.  ഷാഹിനയാരെന്നും ഹണിമോളാരെന്നും ഉള്ള കഥകളൊക്കെ എനിക്കും അറിയാമെന്ന് അവര്‍ക്കറിയില്ലല്ലോ… ഞാന്‍ സുദേവിന്‍റെ കാമുകി… രഹസ്യ സംഗമത്തിനെത്തിയിരിക്കുന്നു. ഇവിടെ ആകുമ്പോള്‍ സേഫാണ്, വീട്ടുകാരെയും നാട്ടുകാരെയും നിയമപാലകരെയും ഭയക്കേണ്ട… അവരാരും അറിയില്ല.  കുമുദം പറഞ്ഞായിരിക്കും എന്‍റെ  വരവ് അവര്‍ അറിഞ്ഞിരിക്കുന്നത്…

       നിവേദിത രോഷം കൊണ്ട് ജ്വലിച്ചു.  മദ്യം രക്തഏസഞ്ചാരത്തെ കൂട്ടിയതും ജ്വലനത്തിന് ആക്കം കൂട്ടി.  സുദേവിന് അവളെ കണ്ടിരിക്കാനല്ലാതെ ഒന്നിനും കഴിയാതെയായി.  നിവേദിത തന്നെ വരുത്തി വച്ച വിനയാണിതെങ്കിലും എത്തിപ്പെട്ട ദുര്‍ഘടത്തെ കുറിച്ചോര്‍ത്തപ്പോള്‍ വിഷമം തോന്നി.  മാന്യമായി ജീവിക്കണമെന്നാഗ്രഹിക്കുന്ന ഒരു പെണ്‍കുട്ടിയെ സംബന്ധിച്ച് ഒരു വല്ലാത്ത സാഹചര്യമായിപ്പോയി.  സുദേവനില്‍ മദ്യം നല്‍കിയ ഉണര്‍വ് ഇല്ലാതെയായി.  അവന്‍ ശക്തമായി വിയര്‍ത്തു.  വീണ്ടും അവളെ കേള്‍ക്കാന്‍ കാത്തു.

       മാന്യമായ ഭാഷയില്‍ നമ്മുടെ ബന്ധം, ഇവിടെ വരാനുണ്ടായ കാരണം എല്ലാം വ്യക്തമാക്കി. ഇവിടത്തെ ചരിത്രമെഴുത്ത് ഞാനും കൂടി ചര്‍ച്ച ചെയ്താണെഴുതുന്നതെന്നും, സാഗര്‍ എന്ന് പേരില്‍ കഥകള്‍ പ്രസിദ്ധീകരിക്കുന്നത് ഞാന്‍ ജോലി ചെയ്യുന്ന ആഴ്ചപ്പതിപ്പിലാണെന്നും വ്യക്തമാക്കി. പക്ഷെ, അവര്‍ അതിലൊന്നും ഒതുങ്ങാന്‍ കൂട്ടാക്കാതെ തര്‍ക്കിച്ചു കൊണ്ടിരുന്നു. എന്നെ പുറത്താക്കുമെന്ന് കരുതുക വരെ ചെയ്തു.  ഞാനിപ്പോള്‍ എന്‍റെ വെര്‍ജിനിറ്റി തെളിയിയ്ക്കാമെന്നു പറഞ്ഞു. പിറ്റേന്നായാല്‍ ആര്‍ട്ടിഫിഷ്യലായിട്ട് റീബില്‍ട്ട് ചെയ്തതാണെന്ന് നിങ്ങള്‍ പറയും,  അതു കൊണ്ട് ഇപ്പോള്‍ തന്നെ നിങ്ങളുടെ ഡോക്ടറുടെ അടുത്തു തന്നെ പോകാമെന്നു പറഞ്ഞു.  പക്ഷെ, അങ്ങിനെ പറയുന്ന നിങ്ങള്‍ ഇമ്മോറല്‍ ബന്ധങ്ങള്‍ ഉള്ളവരാണെന്ന് ഞാന്‍ തെളിയിച്ചാല്‍, ഒരു പത്രപ്രവര്‍ത്തകയെന്ന നിലയില്‍ എന്നെക്കൊണ്ട് അത് ചെയ്യിച്ചാല്‍, നിങ്ങള്‍ ഉദ്ദേശിക്കുന്നതില്‍ കൂടുതല്‍ ഗുരുതരമായിരിക്കും.  ഞാന്‍ നന്നായി ക്ഷോഭിച്ചു തന്നെയാണ് പ്രതികരിച്ചത്.  ആദ്യമൊക്കെ അവര്‍ പിടിച്ചു നില്‍ക്കാന്‍ ശ്രമിച്ചു, പക്ഷെ, ശക്തമായ എതിര്‍പ്പു കണ്ടപ്പോള്‍ ട്യൂണ്‍ മാറ്റി, സൗഹൃദത്തിലാവുകയും വെറുതെ ഒരു ടെസ്റ്റിന് പറഞ്ഞതാണെന്നും, തമാശയായിട്ട് കാണെണമെന്നും പറഞ്ഞ് ക്ഷമിക്കണമെന്ന് ആവശ്യപ്പെട്ടു.

       മിനിട്ടുകളോളം നിശ്ശബ്ദമായിരുന്നു.

       നിവേദിതയുടെ അടുത്തു ചെന്ന് സുദേവ് അവളുടെ കവിളില്‍ തട്ടി പറഞ്ഞു.

       പ്ലീസ് ലീവിറ്റ്… ജീവിതത്തിന്‍റെ ചില ഇരുണ്ട അദ്ധ്യായങ്ങള്‍ അങ്ങിനെയൊക്കെ ആയിരിക്കും.  നിവേദിത വെറുമൊരു സ്ത്രീയല്ല.  ഒരു എഴുത്തുകാരിയാണ്.  പ്രതികൂലമായ പല കാര്യങ്ങളും ജീവിതത്തിലുണ്ടാകുമെന്ന് എഴുതി, വായിപ്പിച്ച് ശ്രദ്ധിക്കപ്പെട്ട എഴുത്തുകാരിയാണ്.  ഇതിനെയും ജീവിതത്തിലെ ഒരനുഭവമായി കാണുക.  അടുത്ത കഥയില്‍ ആ അനുഭവത്തെ എങ്ങിനെ കൊണ്ടു വരാമെന്ന് ചിന്തിക്കുക.  അതിനെ തുടര്‍ന്നും അതിനു മുമ്പും ഉണ്ടായ ഹൃദയ വികാരങ്ങളെ ഓര്‍മ്മയില്‍ കൊണ്ടു വന്ന് സമൂഹത്തിന് മുന്നില്‍ കഥയായി അവതരിപ്പുക്കുക.

       മെല്ലെ മെല്ലെ നിവേദിത സംഘര്‍ഷത്തില്‍ നിന്നും മോചിതയായി, സുസ്മേരവദനയായി, ഉന്മേഷ വതിയായി.

       സുദേവ് ഓഫര്‍ ചെയ്ത ഒരു പെഗ്ഗ വിസ്കി സിപ്പ് ചെയ്ത് കഴിച്ച് അവര്‍ സന്തോഷ് ജോര്‍ജ് കുളങ്ങരയുടെ കൂടെ ലണ്ടന്‍ നഗരത്തിലൂടെ ഒരു യാത്ര നടത്തി.

       സിജിന്‍ എന്ന എബിന്‍റെ ചേട്ടനെക്കുറിച്ച്, റബ്ബര്‍ വെട്ടുന്നതിനെ കുറിച്ച്, പാലെടുത്ത് ഉറയൊഴിച്ച് ഷീറ്റാക്കുന്നതിനെ കുറിച്ച,് ജോലികളെ കുറിച്ച് സംസാരിച്ച്. ചര്‍ച്ച ചെയ്ത് നിവേദിത ശാന്തയായി.  കുമുദം ഉണ്ടാക്കിവച്ചിരുന്ന ചോറും കറിയകളും പരസ്പരും വിളമ്പിക്കൊടുത്ത് കഴിച്ച് ഉറക്കത്തിന് പോകും മുമ്പ് കൊച്ചിയില്‍ എത്തി ശിവശങ്കരനെയും സുമതിയെയും കണ്ട വിവരങ്ങളും ചാരുലതയെ മനസ്സിലാക്കിയ കാര്യവും പറഞ്ഞപ്പോള്‍ നിവേദിത വീണ്ടും ജ്വാലയായി ഉയരുമെന്നു കരുതിയ സുദേവിന് തെറ്റി.

       ഞാനൊന്നും നിങ്ങളില്‍ നിന്നും മറച്ചു വച്ചതല്ല.  പറയാമെന്ന് കരുതി മാറ്റി വച്ചതാണ്.  എന്‍റെ കഥ ഞാന്‍ തന്നെ പറയേണ്ടി വരുന്ന ജാള്യത ഇപ്പോള്‍ ഇല്ലാതായി.

       ഉറങ്ങിക്കോളൂ…

       അവള്‍ മുറിയിലേക്ക് കയറും മുമ്പ് അവനോടു പറഞ്ഞു.

       ജോഗിംഗിന് ഞാന്‍ കൂടിയുണ്ട് നാളെ. പോകുമ്പോള്‍ വിളിക്കണം.

       ഏസ്…

       ഇരുട്ട് മാറും മുമ്പെ ജോഗിംഗിന് ഇറങ്ങി.  നിവേദിത ആദ്യമായതു കൊണ്ട് സുദേവിന് വേഗതകുറക്കേണ്ടി വന്നു. ലാസറിടത്തു നിന്നും പട്ടണത്തിലേക്കുള്ള വഴിയിലൂടെയാണവര്‍ നടന്നത്.  പത്തു മിനിട്ട് കഴിഞ്ഞപ്പോള്‍ തന്നെ ശരീര പേശികള്‍ക്ക്, സന്ധികള്‍ക്ക് ഉണ്ടാകുന്ന വ്യതിയാനങ്ങളെ കുറിച്ച് നിവേദിത ബോധവതിയായി.  തുറന്നയിടത്തു നിന്നും കിട്ടുന്ന ശുദ്ധവായു ഉള്ളിലേക്ക് കയറി ഉള്ള് ഉണര്‍വിലേക്ക് വരുന്നത് അറിയാന്‍ കഴിയുന്നു.  പച്ചിലപ്പടര്‍പ്പുകള്‍, കാട്ടു ചെടികള്‍, അവയുടെ പൂക്കള്‍, അറിയാത്ത പക്ഷികളുടെ ഗാനങ്ങള്‍, നിലം തൊട്ടു നടക്കുന്ന ചില ജീവികളുടെ ശബ്ദങ്ങള്‍, അരണയുടെ രോദനം…. പൂക്കളുടെ നിറങ്ങള്‍, ഏതോ ഒരു പൂവിന്‍റെ ദുര്‍ഗ്ഗന്ധം…

       തോട്ടത്തില്‍ റബ്ബര്‍ വെട്ടുന്നവര്‍ അവരെ ശ്രദ്ധിച്ചപ്പോള്‍ നിവേദിത കുറച്ചുകൂടി സുദേവിനോട് ചേര്‍ന്നു നടന്നു.  അവര്‍ അപ്പോള്‍ എന്താകാം കരുതിയിരിക്കുന്നതെന്നവള്‍ ചിന്തിച്ചു.  ഭാര്യയും ഭര്‍ത്താവും എന്നാകാം…  ആ ചിന്തക്ക് തെറ്റൊന്നുമില്ല… ശാന്തതയും സുഖവും തരുന്നൊരു ജീവിതമാണ് വിവാഹ ബന്ധത്തില്‍ അവള്‍ ആഗ്രഹിക്കുന്നത്.  അത് സുദേവില്‍ നിന്നും പ്രതീക്ഷിക്കാമോ എന്നാണ് അടുത്തു ചിന്തിച്ചത്.  അവള്‍ക്ക് ഉത്തരം കണ്ടെത്താനായില്ല.  സുദേവിന്‍റെ എഴുത്തുകളെ അവള്‍ ഇഷ്ടപ്പട്ടു തുടങ്ങിയിരിക്കുന്നു.  അവന്‍ പുലര്‍ത്തി വരുന്ന ജീവിത വീക്ഷണങ്ങള്‍, ആ ജീവിതവീക്ഷണങ്ങളെ ഉള്ളില്‍ നിര്‍ത്തി കൊണ്ടുള്ള പാത്ര സൃഷ്ടികള്‍, കഥാപാത്രങ്ങളുടെ വൈവിധ്യതകള്‍, അവര്‍ ജീവിതത്തെ സമീപിക്കുന്ന രീതികള്‍.  ആ കഥാപാത്രങ്ങളിലൂടെ അവള്‍ക്ക് സുദേവിന്‍റെ ഉള്‍ക്കാമ്പുകളെ കാണാന്‍ കഴിയുന്നുണ്ട്.  പക്ഷെ, കഥകള്‍ കാല്പനികമാണ്.  കാല്പനിക കഥകള്‍ വഴി കഥാകാരന്‍ കണ്ടെത്തുന്ന ജീവിത വീക്ഷണങ്ങളെല്ലാം അവരുടെ സ്വന്തം ജീവിതത്തില്‍ പ്രായോഗികമാക്കുമെന്നോ, അല്ലെങ്കില്‍ സ്വീകരിക്കുമെന്നോ കരുതാനാകില്ല. അവള്‍ ഇടം കണ്ണിലൂടെ അവനെ നോക്കി അളന്നു.  ആരോഗ്യമുള്ള ശരീരമാണ്.  ശരാശരി കാഴ്ച ഭംഗിയുമുണ്ട്.  ഇതേവരെ കണ്ട പെരുമാറ്റത്തില്‍ മാന്യതയുണ്ട്…

       ലാസറലിയുടെ ആത്മകഥയെന്തായി…?…

       പകുതിയായെന്നു തോന്നു.  നിവേദിത രണ്ടു ദിവസം കൂടി കഴിഞ്ഞല്ലേ മടങ്ങുകയുള്ളൂ…?

       ഉം…

       എഴുതിയത് വായിക്കണം നമുക്ക് ചര്‍ച്ച ചെയ്യാനുണ്ട്….

       അയാളുടെ ചെറുകഥാ സമാഹാരം….?

       പ്രസിദ്ധീകരിച്ച നാലു കഥകളെ ആയിട്ടുള്ളൂ… അഞ്ചാമതെഴുതിയതാണ് നിവേദിത പറഞ്ഞിട്ട് എന്‍റെ പേരില്‍ പ്രസിദ്ധീകരിച്ചത്…

       അക്കഥ അങ്ങിനെ ചെയ്തത് നന്നായി… ഈ അടുത്ത നാളില്‍ ആനുകാലികങ്ങളില്‍ വന്ന കഥളില്‍ ഏറ്റവും ശ്രദ്ധേയമായതാണ്,  ഒരു പക്ഷെ, സുദേവ് എന്ന എഴുത്തുകാരന്‍റെ വഴിത്തിരിവാകുന്ന കഥയാണത്…പത്രാധിപര്‍ക്കുള്ള കത്തുകള്‍ കൂടുതലും ആ കഥയെകുറിച്ച് പറഞ്ഞു കൊണ്ടുള്ളതാണ്.  അടുത്തു തന്നെ ഒരു കഥ ആവശ്യപ്പെട്ടു കൊണ്ട് പത്രാധിപര്‍ വിളിക്കാം…

@@@@@




Novel/നോവൽ / കേട്ടെഴുത്തുകാരന്‍റെ ഒളിക്കാഴ്ചകൾ / അദ്ധ്യാ‍യം  പതിനേഴ്

ചെമ്പൂര്‍ ഫിനാന്‍സിംഗ് കമ്പനി എന്ന പേരില്‍ ചെമ്പൂര്‍ ആസ്ഥാനമായിട്ടാണ് ഒന്നര വര്‍ഷം മുമ്പാണ് എബി ജോര്‍ജും ഹണിമോളും രംഗത്തു വരുന്നത്.  അതിനു മുമ്പ് അവരെ കുറിച്ച് വേണ്ട അറിവുകളൊന്നും ആര്‍ക്കുമുണ്ടായിരുന്നില്ല.  പ്രൈവറ്റ് ലിമിറ്റഡ് കമ്പനിയെന്നാണ് പ്രമോട്ടിംഗ് ലഘു ലേഖകളില്‍ എഴുതപ്പെട്ടിരുന്നത്.  വളരെ വ്യക്തവും വിപുലവുമായൊരു പ്രവര്‍ത്ത മണ്ഡലം ലഘുലേഖയില്‍ ആലേഖനം ചെയ്യപ്പെട്ടിരുന്നു.  പ്രവിശ്യയില്‍ എല്ലാ നഗരങ്ങളിലും  പട്ടണങ്ങളിലും ചെമ്പൂര്‍ ജ്വവല്ലറി എന്ന പേരില്‍ സ്വര്‍ണ്ണ വ്യാപാര കേന്ദ്രങ്ങള്‍ സ്ഥാപിക്കുക വഴിയാണ് സമൂഹത്തില്‍ ഇടപെടുന്നതെന്ന് വ്യക്തമാക്കിയിരുന്നു.  അതിനുള്ള തുക സംഘടിപ്പുക്കുന്നതിനു വേണ്ടിയാണ് ചെമ്പൂര്‍ ഫിനാന്‍സിംഗ് കമ്പനി.  സമൂഹത്തില്‍ നിന്നും ചെറുതും വലുതുമായ നിക്ഷേപങ്ങള്‍ സ്വീകരിക്കുക. സമ്പാദ്യങ്ങളായിട്ടാണ് പണം സ്വീകരിക്കുന്നതെങ്കിലും അവരെയൊക്കെ കമ്പനിയുടെ ഓഹരിയുടമകളാക്കുക. സ്വര്‍ണ്ണ വ്യാപാരത്തില്‍ പണം മുടക്കി, വ്യാപാരം നടത്തി ലാഭവിഹിതം എല്ലാവര്‍ക്കുമായി വീതിച്ചു നല്‍കുക എന്നതായിരുന്നു പദ്ധതി.  ഈ സംരംഭത്തിന്‍റെ പിന്നില്‍ ഒരു വലിയ സമ്പന്ന ഗ്രൂപ്പു തന്നെയുണ്ടെന്ന് ലിസ്റ്റ് ചെയ്ത് പറഞ്ഞിരുന്നു.  അതിന്‍റെ അനൗദ്യോഗീക നേതാവ് ജനാധിപത്യ ഭരണകൂടത്തിന്‍റെ മുഖ്യ അധികാരിയാണെന്ന് അനൗദ്ദ്യോഗീകമായിട്ട് സമൂഹത്തെ ധരിപ്പിക്കുകയും ചെയ്തിരുന്നു.  ഓരോ നഗരത്തില്‍ ശാഖകള്‍ തുടങ്ങിയപ്പോഴും ആ നഗരത്തില്‍ ശ്രദ്ധിക്കപ്പെടുന്ന വ്യക്തികളെ മുന്നില്‍ നിര്‍ത്തുകയും, അവിടെ നിന്നു തന്നെ ജീവനക്കാരെ കണ്ടെത്തുകയും ചെയ്തു. റിട്ടയേര്‍ഡ് ബാങ്ക് ഉദ്ദ്യോഗന്ഥരും അദ്ധ്യാപകരും ജീവനക്കാരായി വരികയും ചെയ്തു.  സമൂഹത്തില്‍ അവര്‍ക്കുള്ള സ്വാധീനം വഴി ഡെപ്പോസിറ്റുകള്‍ സ്വീകരിച്ചും വന്നു.  പ്രധാന നഗരങ്ങളില്‍ വാടകക്കെടുത്ത കെട്ടിടങ്ങളില്‍ സ്വര്‍ണ്ണ വ്യാപാര കേന്ദങ്ങള്‍ക്കായുള്ള പണികള്‍ തുടങ്ങുകയും ചെയ്തിരുന്നു. അതിനുള്ള പരസ്യങ്ങള്‍ ദൃശ്യപത്ര മാധ്യമങ്ങളില്‍ യഥേഷ്ടം വന്നു കൊണ്ടുമിരുന്നു.  ഒരു സൂപ്പര്‍ സ്റ്റാറിനെ ബ്രാന്‍റ് അംബാസിഡറായി നിയമിച്ചു കൊണ്ട് സമൂഹത്തിലേക്ക് കൂടുതല്‍ ആഴത്തില്‍ ബന്ധങ്ങള്‍ സ്ഥാപിച്ചു.  സ്വര്‍ണ്ണ വ്യാപാര കേന്ദ്രങ്ങള്‍ ഒന്നു പോലും തുറന്ന് പ്രവര്‍ത്തിച്ചു തുടങ്ങിയിരുന്നില്ല.  എങ്കിലും അത്യാവശ്യം വേണ്ടവര്‍ക്ക് ചെറിയ ലാഭ വിഹിതങ്ങളൊക്കെ കൊടുത്തു തുടങ്ങിയിരുന്നു.  അങ്ങിനെ കൂടുതല്‍ വിശ്വാസത്തിലേക്ക് സ്ഥാപനം പെട്ടന്ന് വളര്‍ന്നു.

       പക്ഷെ, ഒരു പ്രഭാതത്തില്‍ എബി ജോര്‍ജും ഹണിമോളും സമൂഹത്തില്‍ നിന്നും അപ്രത്യക്ഷരാവുകയാണുണ്ടായത്. നഗരങ്ങളിലും പട്ടണങ്ങളിലും തുറന്നിരുന്ന സ്ഥാപനങ്ങള്‍ അടച്ചു പൂട്ടി.  എബി ജോര്‍ജും ഹണിമോളും എവിടെയുണ്ടെന്നു കൂടി അറിയാന്‍ കഴിയാതെ വന്നു.  പത്രദൃശ്യ മാധ്യമങ്ങള്‍ അതൊരാഘോഷമാക്കി.  അവരു പറഞ്ഞ വളരെ പ്രധാനപ്പെട്ട ഒരാരോപണം ജനാധിപത്യ മുഖ്യഭരണാധികാരിയ്ക്കു വേണ്ടിയാണ് ചെമ്പൂര്‍ ഫിനാസിംഗ് കമ്പനി എന്ന സ്ഥാപനം ഉണ്ടാക്കിയതെന്നും അടച്ചതെന്നുമാണ്. അയാളുടെ രാഷട്രീയവും സാമൂഹികവുമായ ബന്ധങ്ങളാണ് സ്ഥാപനത്തെ ഇത്ര വേഗം വളര്‍ത്തിയതെന്നും തളര്‍ത്തിയതെന്നുമാണ്.  സമൂഹത്തിലും രാഷ്ട്രീയത്തിലും നിയസഭയിലും നഗര സഭകളിലും പട്ടണ രാഷട്രീയ നേതൃത്വത്തിലും അവരുണ്ടാക്കിയെടുത്ത സ്വാധീനങ്ങള്‍ വഴി സമൂഹത്തില്‍ നിന്നും പിരിച്ചെടുത്ത കോടികള്‍ എണ്ണിത്തിട്ടപ്പെടുത്തി മാധ്യമങ്ങള്‍ ജനതയെ അറിയിച്ചു.  ഓരോ ദിവസവും ഓരോ കുരുക്കുകള്‍ പൊതു സമൂഹത്തെ അഴിച്ചു കാണിച്ചു കൊടുത്തു.  അവരുമായി അതേ വരെ ഒരു ബന്ധവും സ്ഥാപിക്കാന്‍ കഴിയാതെയിരുന്നവര്‍, സ്ഥാപിക്കാന്‍ ധനമില്ലാതെയിരുന്നവര്‍ ആ കുരുക്കില്‍ വീഴാതെയിരുന്നവര്‍ പത്ര വാര്‍ത്തകള്‍ വായിച്ചും ദൃശ്യമാധ്യമങ്ങള്‍ കണ്ടു രസിക്കുകയും ചര്‍ച്ചകളും സെമിനാറികളും നടത്തുകയും ചെയ്തു കൊണ്ടിരുന്നു.  മലയാളി സമൂഹം തട്ടിപ്പിനു വീധേയമാകുന്ന മാര്‍ഗ്ഗങ്ങള്‍ അതിനോടുള്ള ധ്വരകള്‍, ഒരിക്കലും അതിനെ അടക്കാനാവില്ലെന്ന സത്യങ്ങള്‍, ഒരിക്കല്‍ പെട്ട്, നിരാശരായവരു തന്നെ പിന്നീട് പലതിലും പെടുന്നതിന്‍റെ മനശാസ്ത്രത്തെ പറ്റിയൊക്കെ ലേഖനങ്ങള്‍ എഴുതി ആഴ്ചപതിപ്പുകളും ദിനപ്പതിപ്പുകളും സ്പെഷ്യല്‍ എഡിഷനുകളും ജനസമൂഹത്തലേക്കെത്തിച്ച് സാമാന്യ ജനത്തിനെ ബോധവല്‍ക്കരിക്കാന്‍ ശ്രമിച്ചു കൊണ്ടിരുന്നു.  ഒരു പ്രഭാതത്തില്‍ മുങ്ങിയവര്‍, അടുത്തൊരു പ്രഭാതത്തില്‍ കോടതിയില്‍ കീഴടങ്ങി, തെറ്റുകളേറ്റെടുക്കുകയും വ്യാപാരങ്ങള്‍ നടത്തി സമൂഹത്തിന് നന്മ ചെയ്യാന്‍ ആയിരുന്നു ഉദ്ദേശമെന്നും ആരെല്ലാമോ പിറകില്‍ നിന്നും കുത്തിയതു കൊണ്ടാണ് മറിഞ്ഞു വീണതെന്നും, ഇനിയും നേരേ നില്‍ക്കാന്‍ സമ്മതിച്ചാല്‍ എല്ലാവരുടേയും പണം തിരിച്ചു കൊടുത്ത കൊള്ളാമെന്നും സത്യവാങ്മൂലം ചെയ്തു കൊണ്ട് കോടതിയില്‍ നിഷ്കളങ്കരെപ്പോലെ നിന്നു.  അങ്ങിനെ നിന്നപ്പോള്‍ ജനങ്ങള്‍ കണ്ടു അവരുടെ പിറകില്‍ ആരുമില്ലെന്നും, അവര്‍ രണ്ടാളുകള്‍ മാത്രമാണെന്നും ഒരാസ്തികളുമില്ലാത്ത പാവങ്ങളാണെന്നും. സമൂഹത്തില്‍ നിന്നു പിരിച്ചടുത്ത കുറച്ച് പണം പല നഗരങ്ങളില്‍ വ്യാപാര കേന്ദ്രങ്ങള്‍ സ്ഥാപിക്കാന്‍ മുടക്കിയിട്ടുണ്ടെന്നും ഇപ്പോള്‍ പാവങ്ങളാണെന്നും പാപ്പരാണെന്നും പുറത്തു വിട്ടാല്‍ ജോലികള്‍ ചെയ്ത് കടങ്ങള്‍ വീട്ടിക്കൊള്ളാമെന്നും സത്യം ചെയ്തു.  പ്രവിശ്യയിലെ എല്ലാ നഗരങ്ങളിലുമുള്ള കോടതികളില്‍ അവര്‍ കയറിയിറങ്ങി, സത്യവാങ് മൂലങ്ങള്‍ കൊടുത്തു.  പോലീസുകാര്‍ അകമ്പടിയായി യാത്ര ചെയ്തു കൊണ്ടിരുന്നു.  വക്കീലന്മാര്‍ ചാകര കിട്ടിയതു പോലെ സന്തോഷിച്ച് അവരുടെ കൂടെ നടന്നു.

       രണ്ടുമാസത്തോളം നീണ്ടു നിന്ന വാര്‍ത്തകളില്‍ ഹണിമോളും എബി ജോര്‍ജും എന്നും പത്രത്താളുകളില്‍ ചിരിച്ചു കൊണ്ട് പ്രത്യക്ഷപ്പെട്ടു.  ദൃശ്യ മാധ്യമങ്ങളില്‍ ചിരിച്ചു കൊണ്ട് പ്രത്യക്ഷപ്പെടുക മാത്രമല്ല ചെയ്തത് നല്ല നല്ല അഭിമുഖങ്ങളും കൊടുത്തു.  അവരോടൊപ്പം ബ്രാണ്ട് അമ്പാസിഡറായിരുന്ന സൂപ്പര്‍ സ്റ്റാറും ദൃശ്യമാധ്യങ്ങളില്‍ പ്രത്യക്ഷപ്പെട്ടപ്പോള്‍ ഒരു റിയാലിറ്റി ഷോയ്ക്കു കിട്ടുന്നതിനേക്കാള്‍ കൂടുതല്‍ കാണികള്‍ കിട്ടുന്നുണ്ടെന്ന് മാധ്യമങ്ങള്‍ കണ്ടറിഞ്ഞു.  അവര്‍ വാര്‍ത്തകള്‍ക്ക് കൂടുതല്‍ പ്രാധാന്യം കൊടുത്തു.  വാര്‍ത്തകള്‍ക്കിടയില്‍ പരസ്യങ്ങള്‍ കാണിച്ച് വില്പനകളും നടത്തിക്കൊണ്ടിരുന്നു.

       സുദേവ് രാത്രി ഏറെ വൈകിട്ടും ഉറങ്ങാതെ പത്രങ്ങള്‍ വായിച്ച്, ലാപ്പ്ടോപ്പില്‍ പെന്‍ഡ്രൈവിട്ട് കണ്ടു കൊണ്ടിരുന്നു.  ഒരു പ്രത്യേക ലോകത്തെത്തിയതു പോലെയാണ് അവന് തോന്നിയത്.  നന്നായിട്ട് ആസൂത്രണം ചെയ്ത ഒരു തട്ടിപ്പ്.  സ്കെച്ചും പ്ലാനും എസ്റ്റിമേറ്റും വളരെ കൃത്യമായിട്ടു തന്നെ ഉപയോഗിച്ചിരിക്കുന്നു. 

       ലത പറഞ്ഞ കാര്യം സുദേവ് ഓര്‍മ്മിച്ചു.

       മുന്നൂറു കോടി രൂപയാണ് അവര്‍ പിരിച്ചെടുത്തത്. കോടതിയില്‍ കേസു വന്നത് നൂറില്‍ ഒന്നു പോലുമില്ല.  എന്താണ് കാരണമെന്നറിയുമോ… ആ പണം കൂടുതലും ബ്ലാക്ക് മണിയായിരുന്നു.  പുറത്ത് കാണിക്കാന്‍ കഴിയാത്ത പണം.  ഒളിപ്പിച്ചു വക്കാനുള്ള ഒരിടമായിട്ടാണ് ഏറിയ ആളുകളും ചെമ്പൂര്‍ ഫിനാന്‍സിംഗ് കമ്പനിയെ കണ്ടത്.  ഉന്നത ഉദ്ദ്യോഗസ്ഥരുടെ, രാഷട്രീയ പ്രവര്‍ത്തകരുടെ, വലിയ ധനികരുടെ ഒക്കെ.  കേസില്‍ ബന്ധപ്പെട്ട് പുറത്തു വന്നവരൊക്കെ ചെറിയ പരല്‍ മീനുകളായിരുന്നു.  ഇടയ്ക്ക് കൈയ്യൂക്കുള്ളവരുടേയും ആള്‍ ബലകൊണ്ട് ശക്തരുടേയും കോടതിയില്‍ എത്തിയവരുടേയും പണം കൊടുത്ത് ഒതുക്കത്തില്‍ തീര്‍ക്കുകയും  ചെയ്തു.  പക്ഷെ, പ്രവിശ്യയിലാകെ നിന്ന് പിരിച്ചെടുത്ത മുന്നൂറു കോടിയോളം രൂപ എങ്ങിനെ എവിടെയെത്തിയെന്ന് കണ്ടെത്താന്‍ പോലീസിനു കഴിഞ്ഞില്ല.  ആ പണമെല്ലാം വന്നു കൊണ്ടിരുന്ന സമയങ്ങളില്‍ തന്നെ എവിടേക്കെല്ലാമോ ഒഴുകി അപ്രത്യക്ഷമായി, അതിന്‍റെ ഷെയറാണ് ഇപ്പോള്‍ പങ്കു വച്ചിരിക്കുന്നത്.

       അര്‍ദ്ധരാത്രി കഴിഞ്ഞ് മനസ്സും ശരീരവും തളര്‍ന്നും കഴിഞ്ഞപ്പോള്‍  സുദേവിന് തോന്നി തികച്ചും വ്യത്യസ്തമായ ഒരിടത്താണ് എത്തിപ്പെട്ടിരിക്കുന്നതെന്ന്. പക്ഷെ ഈ തൊഴിലേല്‍പിച്ചിരിക്കുന്നിന്‍റെ ഉദ്ദേശമാണിപ്പോള്‍ വ്യക്തമാകാതെയിരിക്കുന്നത്.  ക്ലീന്‍ ഇമേജ് ഉണ്ടാക്കിയെടുക്കാന്‍ മാത്രമായിട്ടൊരു ആത്മകഥ എഴുതുന്നതിനാണെങ്കില്‍ ഇവിടെ താമസ്സ സൗകര്യവും ഭക്ഷണവും തന്ന് പാര്‍പ്പിക്കേണ്ട ആവശ്യമില്ല.  പറഞ്ഞു തരുന്ന കഥകള്‍ വച്ചു കൊണ്ട് എഴുതണമെന്ന് പറഞ്ഞാല്‍ മതി.  അതിന്‍റെ കൂടെ ലാസറലിയുടെ മോഹമായ ഒരു കഥയെഴുത്തുകാരന്‍ കൂടി ആകണമെങ്കില്‍ കൂടി ഇതിന്‍റെ ആവശ്യമില്ല.  സുദേവ് എന്ന ഞാനല്ലെങ്കില്‍ മറ്റാരെങ്കിലും നല്ല പ്രതിഫലം കിട്ടുമെങ്കില്‍ എഴുതാന്‍  തയ്യാറാകുന്നതേയുളളൂ.  ഈ സാഹചര്യത്തില്‍ നിന്ന് ചിന്തിച്ചു നോക്കുമ്പോള്‍ ഈ ഉദ്യമത്തിന് പിന്നില്‍ നന്നായിട്ട് പ്ലാന്‍ ചെയ്ത ഒരു തിരക്കഥയുണ്ട്.  ആ തിരക്കഥയുടെ ചുവടുകളെ അപ്പാടെ സ്വീകരിച്ചു കൊണ്ടാണ് മുന്നോട്ടു പോകുന്നത്.  അപ്പോള്‍ ആ തിരക്കഥ തയ്യാറാക്കിയ ആളും, സംവിധാനം ചെയ്യുന്ന ആളും. . ഒരു പക്ഷെ, ആളുകള്‍ തന്നെ കാണും.  എങ്കില്‍ അവരെ കണ്ടത്തേണ്ടിയിരിക്കുന്നു.  അല്ലെങ്കില്‍ ഇവിടെ വിട്ടുപോകേണ്ടതുമാണ്.  ഇതിന് കിട്ടുന്ന പ്രതിഫലം വളരെ പ്രസക്തമാണ്.  ഇപ്പോള്‍ ഒഴിച്ചു കൂട്ടാന്‍ വയ്യാത്തതുമായിരിക്കുന്നു.  സുഖകരമായ ഒരു ജീവിതം കിട്ടി വരുമ്പോള്‍ കളയാനും തോന്നുന്നില്ല.  അവന്‍ ലോപ്പ്ടോപ്പ് ഷട്ട് ഡൗണ്‍ ചെയ്ത്, പേപ്പറുകളെ മടക്കി വച്ച് ഉറങ്ങാനായി ലൈറ്റ് ഓഫ് ചെയ്തപ്പോഴാണ് അതിഥിയെപ്പററി ചിന്തിച്ചത്.

       ഉച്ച ഭക്ഷണം നിവേദിതയോടൊത്താണ് കഴിച്ചത് കുമുദം അവളെ വിളിച്ചഴുന്നേല്‍പ്പിക്കുകയായിരുന്നു.  നാലുമണിക്കുള്ള ലഘുഭക്ഷണത്തിനും കുമുദം വിളിച്ചിരുന്നു. പക്ഷെ, നിവേദിത എഴുന്നേല്‍ക്കുകയോ സ്വീകരിക്കുകയോ ചെയ്തില്ല.  വേണ്ടെന്നു മാത്രം പറഞ്ഞു.  രാത്രി ഭക്ഷണത്തിന് വിളിക്കാന്‍ കുമുദം നില്‍ക്കാമെന്നും നിവേദിതയ്ക്ക് കൂട്ടായി കിടക്കാമെന്നും പറഞ്ഞതായിരുന്നു.  അതിന്‍റെ ആവശ്യമില്ലെന്ന് പറഞ്ഞ് സുദേവ് അവളെ യാത്രയാക്കുകയായിരുന്നു.  പത്രത്തിന്‍റേയും ലാപ്ടോപ്പിന്‍റേയും വശീകരണത്തില്‍ നിന്നും ഉണര്‍ന്ന് പത്തു മണി കഴിഞ്ഞപ്പോഴാണ് അത്താഴത്തിന്‍റെ കാര്യം ഓര്‍മ്മിച്ചത്.  നിവേദിതയെ വിളിച്ചുണര്‍ത്താന്‍ ശ്രമിച്ചതാണ്, അവള്‍ അത്താഴത്തെ ഉപേക്ഷിക്കുകയും ഉറക്കത്തെ സ്വീകരിക്കുകയും ചെയ്യുകയായിരുന്നു.

       ഉറങ്ങാന്‍ കിടക്കാന്‍ നേരം അവളെ ഓര്‍മ്മിച്ചപ്പോള്‍ സുദേവ് അവളുടെ മുറിയില്‍ ചാരിയിരിക്കുന്ന വാതിലിനെ ശബ്ദമുണ്ടാക്കാതെ തുറന്നു നോക്കി.  ഇടതു വശം ചരിഞ്ഞ് കിടന്ന് ശാന്തമായി ഉറങ്ങുന്നു.  മുഖം പ്രശാന്തവും സ്വസ്ഥവുമാണ്.  സുരക്ഷിതമായ ഒരിടത്ത് എത്തിയതു പോലെ..

       ജോഗിംഗ് കഴിഞ്ഞെത്തിയപ്പോള്‍ നിവേദിത കുമുദത്തോടൊത്ത് അടുക്കളയിലാണ്.    പത്ര വായനയോടുകൂടിയുള്ള ബ്ലാക്ക് ടീ കുടിക്ക് പങ്കെടുക്കാന്‍ നിവേദിത വന്നു.

       സുഖമായുറങ്ങിയല്ലേ…?

       ഉവ്വ്….

       അവളുടെ ഇന്നലത്തെ മാനസ്സിക അവസ്ഥയില്‍ നിന്നും വ്യത്യാസം കാണുന്നുണ്ട്.  മുഖം പ്രസന്നമാണ്.  പഴയ നിവേദിതയിലേക്ക് തിരിച്ചെത്തിയിരിക്കുന്നു.

       നിങ്ങളുടെ പാചകക്കാരി എന്നെ ചോദ്യം ചെയ്യുകയായിരുന്നു.

       ഊം…?

       അവള്‍ക്ക് കൊടുക്കാത്തത് എനിക്ക് തന്നോ എന്നറിയാന്‍…

       സുദേവിന് മനസ്സിലായില്ല.  അവന്‍ നിവേദിതയുടെ മുഖത്ത് നോക്കിയിരുന്നു.  അവന് മനസ്സിലായില്ലെന്ന് അവള്‍ അറിഞ്ഞു.

       മനസ്സിലായില്ല….?

       ഇല്ല…

       ചിന്തിക്കുമ്പോള്‍ മനസ്സിലാകും.

       നിവേദിതയുടെ മുഖം വിടര്‍ന്ന ചിരി.  ആ ചിരി ഉള്ളില്‍ നിന്നും വരുന്നതാണ്.  കൂടുതല്‍ ശോഭയുള്ളതാണ്.  കണ്‍കോണുകളില്‍ അവാച്യമായൊരു നാണം വിടര്‍ന്നിരിക്കുന്നു. സുദേവിന് അതിന്‍റെ അര്‍ത്ഥം ഇപ്പോള്‍ ഗ്രഹിക്കാനാകുന്നുണ്ട്.

       എന്‍റെ ദേഹത്തിന്‍റെ മണം… ബഡ്ഡ് റൂമിലെ മണം… കിടക്ക വിരിയുടെ ചുളിവുകള്‍ എല്ലാം സശ്രദ്ധം നോക്കുന്നതു കണ്ടു… എന്തേ അവളനുവദിച്ചിട്ടും…..?

       സുദേവ് ഒന്നും പറഞ്ഞില്ല.  പത്രത്തിലെ പ്രധാന വാര്‍ത്തയിലേക്ക് സംസാരത്തെ തിരിച്ചു വിട്ടു.  നിവേദിത ചായ കുടിച്ചു കൊണ്ടിരിക്കെ അവന്‍റെ മുഖത്തു തന്നെ നോക്കിയിരുന്നു.

       നിവേദിത, നമുക്കൊരു യാത്രയുണ്ട്… പാലായ്ക്ക്, ഹണിമോളുടെ എബിന്‍ ജോര്‍ജിന്‍റെ വേരുകള്‍ തേടി..

       ഇല്ല.  ഞാന്‍ പറഞ്ഞില്ലെ, ഇന്നും നാളെയും കൂടി എനിക്ക് റസ്റ്റാണ്.  ഓഫീസില്‍ പറഞ്ഞിരിക്കുന്നത് ഞാനൊരു കസിന്‍റെ വിവാഹത്തിന് അമ്മയുടെ നാട്ടില്‍ പോവുകയാണെന്നാണ്.  വീട്ടില്‍ പറഞ്ഞിരിക്കുന്നത് തിരുവനന്തപുരം എഡിഷനില്‍ മൂന്നു ദിവസത്തെ ട്രൈയിനിംഗ് ഉണ്ടെന്നാണ്.  ഞാനില്ല… ആരെങ്കിലും നമ്മളെ കണ്ടാല്‍ ധാരണകള്‍ തെറ്റും…

       എന്തിനാണ് ഈ ഒളിച്ചു താമസ്സം….?

       പറയാം…. ഇപ്പോളല്ല… പിന്നീട്… ഇവിടെ ഞാന്‍ സേഫാണ്… ഞാന്‍ ഹാപ്പിയാണ്… താങ്ക്സ്…പാലായ്ക്ക് ഞാനില്ല… റെഡിയായിക്കൊള്ളൂ ഞാന്‍ കുമുദത്തിന്‍റെ കൂടെ ബ്രേക്ക് ഫാസ്റ്റ് ഉണ്ടാക്കാന്‍ പോകുന്നു.

       അവളുടെ സന്തോഷം സുദേവിനെ കുളിര്‍പ്പിച്ചു.  പത്രത്തിന്‍റെ ഉള്‍ത്താളുകളിലേക്കവന്‍ കടന്നു പോയില്ല.  പാലായിലേക്കവനെ ഏതോ ശക്തി വലിച്ചു കൊണ്ടിരിക്കുന്നു.

       പാലാ നഗരത്തില്‍ നിന്നും മുപ്പതുകിലോമീറ്റര്‍ ഉള്ളിലേക്ക് കയറി, ഒരു പഞ്ചായത്ത് റോഡിന്‍റെ ഓരത്ത് കാര്‍ നിര്‍ത്തി ഇടവഴി കയറി ഒരു കുന്നിന്‍റെ മുകളിലാണ് എബിന്‍റെ ജ്യേഷ്ഠന്‍ സിജിന്‍ താമസ്സിക്കുന്നത്.  അയാളുടെ വീട്ടില്‍ എത്തിച്ചേരാന്‍ ആ പഞ്ചായത്ത് റോഡ് തുടങ്ങുന്നിടത്തെ സിറ്റിയില്‍ നിന്നും പുറപ്പട്ടിട്ട് നാലു പേരോട് വഴി ചോദിക്കേണ്ടി വന്നു.  ആ സിറ്റിയിലെത്താനാണെങ്കില്‍ രണ്ടു പേരോടും.  വഴിയിലും വഴിയരുകിലും കാണുന്ന വീടുകളിലൊന്നും ആളുകളില്ലായിരുന്നു. നിറയെ റബ്ബര്‍ മരങ്ങള്‍ മാത്രം. ആ വീടുകളിലുളളവരെല്ലാം തോട്ടങ്ങളിലായിരിക്കും, ആ നേരം. റബ്ബര്‍ വെട്ടുന്നതിനും പാലെടുക്കുന്നതിനും. ഒട്ടു പാല്‍ പറിക്കുന്നതിനുമൊക്കെയായിട്ട്. തോട്ടത്തില്‍ ജോലിയില്‍ ഏര്‍പ്പെട്ടിരിക്കുന്ന വരോടാണ് സിജിന്‍റെ വീട് തിരക്കിയത്.  വീട്ടില്‍ സിജിനും സെലിനുമുണ്ടായിരുന്നു.  ജോലിക്കിടവേളയില്‍ ഭക്ഷണം കഴിക്കാനെത്തിയതായിരുന്നു.  സിജിന്‍റെ അടുത്തിരുന്നപ്പോള്‍ ഒട്ടു പാലിന്‍റേയും വിയര്‍പ്പിന്‍റെയും സമ്മിശ്ര ഗന്ധം  മുറിയാകെ നിറഞ്ഞിരിക്കുന്നത് സുദേവ് അറിഞ്ഞു.

       സാററെവിടുന്നാ….?

       എറണാകുളത്തു നിന്നും.

       പോലീസിന്‍റെ ഏതു വിഭാത്തൂന്നാ…?

       ഇന്‍വെസ്റ്റിഗേഷന്‍…

       സാറിനെന്താ അറിയണ്ടെ…?

       എബിയെപ്പറ്റിയുള്ളതെല്ലാം…

       സാറിനോടും പറയാം… പോലീസുകാരോടും പത്രക്കാരോടും പറഞ്ഞു മടുത്തു.  പണിക്കു പോലും പോകാതെ കോട്ടയത്തും എറണാകുളത്തും മൂവാറ്റുപുഴയിലും പോലീസുകാരു വിളിച്ചിടത്തൊക്കെ നടക്കുവാരുന്നു മൂന്നു മാസക്കാലം… ഇപ്പോ കുറച്ച് കുറഞ്ഞു…. പിന്നേം തുടങ്ങിയാരിക്കുമല്ലെ…. പണിക്കു പോകാതെയിരുന്നാല്‍ എന്‍റെ പിള്ളേരാ പട്ടിണിയാകുന്നെ… നിങ്ങള്‍ക്കൊക്കെ അവിടെവാ… ഇവിടെവാ എന്നു പറഞ്ഞാല്‍ മതി…

       സിജിന് ബുദ്ധിമുട്ടുണ്ടെങ്കില്‍ ഇപ്പോള്‍ വേണ്ട, എറണാകുളത്തിന് വിളിപ്പിക്കാം…. ഭാര്യയേയും പിള്ളേരേയും വിളിപ്പിക്കാം. രണ്ടോ മൂന്നോ ദിവസം അവിടെ താമസ്സിച്ച് കഥയൊക്കെ പറഞ്ഞു കഴിഞ്ഞ് സ്റ്റേറ്റ്മെന്‍റൊക്കെയെടുത്തിട്ട് തിരിച്ചു വിടാം… പട്ടിണി കിടക്കുകയൊന്നും വേണ്ട, ഭക്ഷണവും തരാം…

       സിജിന്‍ വല്ലാതെ ആമ്പരന്നു.

       സാറെ ഞാന്‍ വെഷമം കൊണ്ട് പറഞ്ഞതാ…ക്ഷമിക്കണം…

       ഭയന്നു പോയ സിജിന്‍റെ ആ സാഹചര്യത്തിന്‍റെ ഇടയിലേക്ക് സെലിന്‍ ഒരു ഗ്ലാസ് ചായ കൊണ്ടു വന്നത് അയാള്‍ക്ക് സമാധാനമായി.  പഴക്കം കൊണ്ട് നിറം മങ്ങിയ ഗ്ലാസിലെ തണുത്ത ചായ സുദേവിന് മനം പിരട്ടലുണ്ടാക്കി.  സെലിന്‍റെ വരണ്ട കൈ വിരലുകളും, ചന്ദ്രക്കലയായ നഖങ്ങളും നഖത്തിന്‍റെ വിടവുകളില്‍ പറ്റിപ്പടിച്ചിരിക്കുന്ന കറുത്ത ചെളിയും…

       നിങ്ങള്‍ക്ക് എത്ര ഏക്കര്‍ തോട്ടമുണ്ട്….?

       തോട്ടമോ… ഞങ്ങള്‍ക്കോ…?

       വിടര്‍ന്ന് പോയ, സിജിന്‍റെ കണ്ണുകളില്‍ നോക്കിയപ്പോള്‍ സുദേവിന് ചിരി വന്നു.  ആ ചിരിയെ മറയ്ക്കാനായിട്ടവന്‍ റബ്ബര്‍ മരങ്ങളെ നോക്കിയിരുന്നു.

       ഈ വീടിരിക്കുന്നത് പത്തു സെന്‍റിലാ സാറെ, എന്‍റെ മോതലാളീടെ അപ്പന്‍ എന്‍റപ്പന് കുടി കിടപ്പവാകശമായിട്ടെഴുതി കൊടുത്തതാ.. എനിക്കും അവനും കൂടി ഇതേയൊള്ളൂ… എബി ഹണിമോളെ കെട്ടുന്നതിനു മുമ്പ് തന്നെ ഈ പത്തു സെന്‍റും എനിക്ക് എഴുതി തന്നതാ… അവനെ കോളേജില്‍ വിട്ട് പഠിപ്പിച്ചതൊക്കെ ഞാനാ… അതിന്‍റെ പ്രതിഫലമായൊന്നുമല്ല… ഇപ്പോഴും വരുമ്പം നന്നായിട്ട് പൈസ തന്ന് സഹായിക്കും… ഈ കേസൊന്നും അവനു വേണ്ടിയിട്ടു ചെയ്തതല്ല സാറെ… ഒക്കെ വല്യ വല്യ ആളുകള്‍ക്കു വേണ്ടീട്ടാ… ലാസറലിയുടെ ആളുകള്‍ക്കു വേണ്ടി…

       എബിയെങ്ങിനെയാണ് ഹണിമോളെ വിവാഹം ചെയ്തത്… അവര് പ്രേമത്തിലായിരുന്നോ….?

       അല്ല സാറെ, പഠിത്തം കഴിഞ്ഞപ്പോള്‍ അവന് ലാസറലിയുടെ ഓഫീസില്‍ ജോലി കിട്ടിയതാ… അവന്‍റെ മിടുക്കു കണ്ടിട്ട് ഹണിമോളെ കൊണ്ട് കെട്ടിച്ചതാ…

       സിജിന്‍റെ ജോലി മുടങ്ങാതിരിക്കാന്‍ സുദേവ് തോട്ടത്തില്‍ കൂടി നടന്നാണ് സംസാരിച്ചത്. സിജിന്‍ ചിരട്ടയില്‍ നിന്നും പാലെടുത്ത് തൊട്ടിയില്‍ ഒഴിച്ചുകൊണ്ട് സംസാരിച്ചു. സെലിനും അടുത്ത തട്ടില്‍ പാലെടുക്കുന്നുണ്ട്.  അവരുടെ സംസാരമൊക്കെ അവള്‍ സശ്രദ്ധം കേള്‍ക്കുന്നുമുണ്ട്.

       ക്ലാര്‍ക്കായിട്ട് ജോലിയില്‍ കയറിയ അവന്‍ മാനേജരായിട്ടാണ് കല്യാണം കഴിച്ചത്.  നല്ലതെന്നാ ഞങ്ങള് കരുതിയത്. പക്ഷെ, അവരുടെ വീട്ടിലെ താമസവും ഒക്കെയായപ്പോള്‍ പന്തികേടു തോന്നി.  ഇഷ്ടം പോലെ പണം ധൂര്‍ത്തടിച്ചുള്ള ജീവിതം, അവര്‍ക്കതില്‍ നിന്നും വിട്ടു പോരാന്‍ കഴിഞ്ഞില്ല.  ഒരു കൊച്ചുണ്ടായിപ്പോയില്ലെ… ഇപ്പോഴത്തെ ഈ കേസു തന്നെ. നല്ല രീതിയില്‍ കൊണ്ടു നടക്കാന്‍ വേണ്ടിയാ കമ്പനി തുടങ്ങിയതെന്നാ അവനും ഞങ്ങളുമൊക്കെ കരുതിയത്.  വന്നപ്പോ കേസ് അവന്‍റെയും അവളുടേയും പേരില്‍ മാത്രം… ബാക്കിയെല്ലാരും രക്ഷപെട്ടു.  ഈ പണമൊക്കെ എവിടെയാ  ആര്‍ക്കറിയാം… അവനും അറിയില്ല… അവള്‍ക്കും…

       ഒരു തട്ടില്‍ നിന്നും അടുത്ത തട്ടിലേക്ക് ചാടി കടക്കുവാന്‍ സുദേവിന് വിഷമം തോന്നി.  സിജിന്‍ നിസ്സാരമായി ചെയ്തു.

       സാറ് പോലീസിലല്ലെന്നു തോന്നുന്നു….

       എന്തേ…?

       പോലീസുകാരു ഇങ്ങിനെ കൂടെ നടന്ന് കാര്യങ്ങള്‍ തെരക്കില്ല…

       എല്ലാ പോലീസുകാരും അങ്ങിനെയാവില്ലല്ലോ…

       എന്‍റെയനുഭവം അങ്ങിനെയാണ്… പീഡിപ്പിക്കുകയായിരുന്നു സാറെ… എന്നേം സെലിനേം പിള്ളേരേം… ആ പണമൊക്കെ ഈ ചെറ്റയില്‍, പത്ത് സെന്‍റില്‍ കുഴിച്ചിട്ടിട്ടുണ്ടെന്ന വിധത്തിലാരുന്നു. പെരുമാറ്റം…

       സിജിന്‍ പാലെടുത്തു കഴിയും വരെ തോട്ടത്തിലൂടെ സുദേവ് അയാളുടെ പരിദേവനങ്ങള്‍ കേട്ടു നടന്നു.  പാലെടുത്ത് കഴിഞ്ഞപ്പോള്‍ പന്ത്രണ്ടു മണിയായി.  പാല്‍ ഉറയൊഴിച്ച് വച്ചു കഴിഞ്ഞ് ഉച്ചഭക്ഷണം കഴിഞ്ഞെത്തി കഴിഞ്ഞ ദിവസം ഉറക്കിട്ടിരുന്ന ഷീറ്റുകള്‍ പ്രസ്സ് ചെയ്ത് ഉണക്കാനിടുന്ന ജോലി കുടിയുണ്ടെന്ന് പറഞ്ഞു നില്‍ക്കുമ്പോള്‍ സുദേവ് യാത്ര പറഞ്ഞു.

       ഞാന്‍ പോലീസല്ല… എബിന്‍റെ ഒരു സുഹൃത്താണ്… അവനെ എങ്ങിനെയെങ്കിലും സഹായിക്കാന്‍ കഴിയുമോ എന്നറിയാന്‍ വന്നതാണ്… കേസിന്‍റെ ഇന്നത്തെ നിലവച്ച് ശിക്ഷിക്കപ്പടുകയാണെങ്കില്‍ അത് അവരെ രണ്ടു പേരെ മാത്രമായിരിക്കും.  നോക്കട്ടെ…. ഞാന്‍ ചിലപ്പോള്‍ വീണ്ടും വരും….

@@@@@