ശിരച്ഛേദം

വിശ്വന് സുശീലനെ മറക്കാന്‍ കഴിയുമോ?

ഇല്ല.

സുശീലന്റെ അടുത്തുനിന്നും എന്തെങ്കിലും വാര്‍ത്ത എത്തു
മ്പോള്‍ മറന്നിരുന്നു എന്ന തോന്നലും ഉണ്ടായിട്ടുണ്ട്‌.

അങ്ങിനെ മറന്നിരിക്കു മ്പോള്‍ അറിഞ്ഞിട്ടുള്ള വാര്‍ത്തകളാണ്‌, സുശീലന്‍ ഡിഗ്രി കഴിഞ്ഞതും, സര്‍ക്കാരില്‍ ഗുമസ്തനായതും,സഹോദരിമാരെ വിവാഹം ചെയ്തു വിട്ടതും, അവന്‍ വിവാഹം കഴിച്ചതും, അവന്റെ അച്ഛന്‍ മരിച്ചതും, അ
മ്മക്ക്‌ (പ്രഷര്‍ അധികമായി തളര്‍ന്നു കിടന്നതു ം…..

എന്നാല്‍ ഈ അറിവുകളെല്ലാം വിശ്വനെ തേടിയെത്തിയിട്ടും, അതെല്ലാം സുശീലന്‍ അറിയിച്ചതായിട്ടും ഒരിക്കല്‍ പോലും അവന്റെയിടത്ത്‌ പോവുകയോ, കാണെണമമെന്ന്‌ തോന്നുകയോ ചെയ്തിട്ടല്ല. എങ്കില്‍ സുശീലന്‍, വിശ്വന്റെ എല്ലാ
വിശേഷങ്ങള്‍ക്കും അവനരുകില്‍ ഓടിയെത്തുകയും വേണ്ടതെല്ലാം ചെയ്തിട്ടുമുണ്ട്‌. അതിനൊന്നും ഒരു നന്ദി വാക്കുപോലും വിശ്വന്‍ പറഞ്ഞിട്ടില്ല, സുശീലന്‍ കാത്തു നിന്നിട്ടുമില്ല.

അതിന്റെയൊക്കെ പേരില്‍ വിശ്വന്റെ അച്ഛനും അമ്മയും പരിഭവം പറഞ്ഞിട്ടു ണ്ട്‌. ശങ്കു പണിക്കന്റെ മരണ അറിയിപ്പു കിട്ടിയ പ്പോള്‍ പോകണമെന്ന്‌ വിശ്വന്റെ ഭാര്യ വിശാലം നിര്‍ബ്ബന്ധത്തോടെ ശഠിക്കുകയും, അവള്‍ മാ്രമായിട്ട്‌ പോവുകയും
ചെയ്തിട്ടുണ്ട്‌. ആ കുടുംബ ബന്ധങ്ങളുടെ കെമിസ്ര്രി അത്രമാധ്രം വിശാലത്തെ സ്വാധീനിച്ചിട്ടുണ്ട്‌. എന്നിട്ടുപോലും വിശ്വന്‍ ആ കെമിസ്ദ്രിക്കു ള്ളില്‍ എത്തിയില്ല.

സുശീലനെ ആദ്യമായി കാണുന്നത്‌ ഇന്നും ഓര്‍മ്മയുണ്ട്‌ വിശ്വന്‍,

ഇരുപത്തിയഞ്ച്‌ വര്‍ഷങ്ങള്‍ക്ക്‌ മുമ്പ്‌ മങ്കാവുടി താലൂക്കില്‍ ശ്രീപുരം
ദേശത്ത്‌ ഓടുമേഞ്ഞ പഴയൊരു വീട്ടില്‍ വാടകക്ക്‌ താമസ്സത്തിനെത്തിയ പ്പോള്‍, അന്ന്‌ വിശ്വന്‍ പത്തു വയസ്സാണ്‌, സുശീലനും.

വിശ്വന്റെ അച്ഛന്‍, സുകുമാരന്‍ നായര്‍ ശ്രീപുരം സര്‍ക്കാര്‍ സ്കൂളില്‍ ഇംഗ്ലീഷ്‌ ഭാഷാ അദ്ധ്യാപകനായി സ്ഥലം മാറി എത്തിയതായിരുന്നു. ശ്രീപുരത്തു നിന്നും കൊണ്ടിപ്പാടത്തേക്കുള്ള പാതയോരത്തായിരുന്നു അവരുടെ വാടക വീട്‌.

അത്‌ മഴയില്‍ കുതിര്‍ന്നൊരു ദിവസമായിരുന്നു. അന്നൊക്കെ ഇടവപ്പാതി കഴിഞ്ഞാല്‍ മഴ പെയ്യുക എന്നത്‌ കണിശ്ശൂമായിരുന്നു, കുട്ടികള്‍ സ്കൂളില്‍ പോകുമ്പോഴും സ്കൂളു വിട്ടു വരുമ്പോഴും പെയ്യുക എന്നത്‌ ഒരു ശൈലിയും.

വിശ്വന്‌ ആ ദേശം ഇഷ്ടമായില്ല, സ്കൂളും വീടും. നഗരത്തിലെ സ്കൂളും, വാഹനത്തിലുള്ള പോക്കു വരവും കൂട്ടുകാരും വേര്‍പെട്ടുതില്‍ വിഷമിച്ചു. പക്ഷെ,

ഒറ്റ മകനെ ചിറകിനുള്ളില്‍ നിന്നും അകറ്റി നിര്‍ത്തുന്നതില്‍ സുകുമാരന്‍ നായര്‍ ഇഷ്ടപ്പെട്ടില്ല.

അവന്റെ വാടക വീടിന്റെ തൊട്ട്‌ അയലത്തായിരുന്നു ശങ്കു പണിക്കനും ഭാര്യയും മൂന്നു മക്കളും പാര്‍ത്തിരിന്നത്‌. മക്കളില്‍ ഇളയവനായിരുന്നു സുശീലന്‍.
സുശീലന്റെ ചേച്ചിമാര്‍ സുനന്ദയും സുലോചനയും സുന്ദരികളായിരുന്നു, അവരുടെ അമ്മ ലക്ഷ്‌മിക്കുട്ടിയെ പ്പോലെ. സുശീലന്‍ ഇരു നിറത്തില്‍ ഉയരം കുറഞ്ഞവനായിരുന്നു, അവന്റെ അച്ഛനെ പോലെ.

മുമ്പേ നടന്നു പോകുന്ന സുകുമാരന്‍ സാറിന്റെ പിന്നാലെ തോളത്തു
കൈയ്യിട്ട്‌ അങ്ങോട്ടും ഇങ്ങോട്ടും ഉന്തും തള്ളുമായിട്ടാണ്‌ അവര്‍ സ്‌കൂളില്‍ പോയിരുന്നത്‌. അവര്‍ക്ക്‌ പിറകെ സുനന്ദയും സുലോചനയും.

അവരുടെ ആദ്യ മഴക്കാലത്തു തന്നെ ഇടം കാലിട്ട്‌ സുശീലനെ ചെളി വെള്ളത്തില്‍ വീഴ്ത്തി, വിശ്വന്‍. വെളുത്ത യൂണിഫോം ഷര്‍ട്ടില്‍ ചെളിയുമായി ക്ലാസ്സില്‍ ചെന്നപ്പോള്‍ ടീച്ചര്‍ ചോദിച്ചിട്ടും വിശ്വനാണ്‌ വീഴ്ത്തിയതെന്ന്‌ അവന്‍ പറഞ്ഞില്ല.
സുലോചന അതിനെ ചോദ്യം ചെയ്തു.

സുശീലന്‍ പറഞ്ഞു.

“അവനെ സാറു തല്ലില്ലെ ചേച്ചി… അവനെന്റെ കൂട്ടുകാരനല്ലെ ചേച്ചി…..””

ആ കൂട്ടുകാരന്‍ പിന്നീടും അതേപോലുള്ള വികൃതികള്‍ കാണിച്ചു, സുശീലന്‍ ചിരിയോടെ ഉള്‍ക്കൊണ്ടു. അമ്മ, വിശേഷിച്ച്‌ എന്തുണ്ടാക്കിയാലും ഒരു പങ്ക്‌ വിശ്വന്‍ കൊടുത്തു. അവന്റെ പുസ്തകങ്ങള്‍ ചുമന്നു നടന്നു. വിശ്വന്‍ ഒരിക്കല്‍ പനി പിടിപെട്ട്‌ അബോധാവസ്ഥയില്‍ കിടന്നപ്പോള്‍ ഉറക്കമിളച്ച്‌ കട്ടിലിനരുകില്‍ വിഷമിച്ചിരുന്നു. എങ്കിലും ലഭിച്ച എല്ലാ നല്ല സമയങ്ങളിലും അവനെ വേദനിപ്പിക്കാന്‍ നോക്കിയിട്ടു ണ്ട്‌, വിശ്വന്‍. പക്ഷെ, ഒരിക്കല്‍ പോലും വേദനിച്ചെന്ന്‌ പറയുകയൊ, ഇഷ്ടമല്ലെന്ന്‌ നടിക്കകയോ ചെയ്തില്ല, സുശീലന്‍. ശങ്കു പണിക്കന്‍ നല്ല കല്ലാശ്ലാരി ആയിരുന്നു. ഇരു നിറത്തില്‍ ഒരു കല്ലനായിരുന്നു. അയാള്‍ പണിത വീടുകളെല്ലാം മനോഹരങ്ങളായിരുന്നു. അന്തിക്ക്‌ ഇത്തിരി മദ്യവുമായെത്തുന്ന അയാള്‍ നല്ല കഥകള്‍ പറയുമായിരുന്നു, പാട്ടുകള്‍ പാടുമായിരുന്നു.

അയാള്‍ പറഞ്ഞിരുന്ന കഥകളെല്ലാം സുന്ദരന്മാരായ രാജകുമാരന്മാരുടേയും സുന്ദരികളായ രാജകുമാരിമാരുടേതുമായിരുന്നു. അയാള്‍ പാടിയ പാട്ടുകളെല്ലാം
പ്രണയഗാനങ്ങളായിരുന്നു.

ശങ്കു പണിക്കന്റെ മനസ്സും ശരീരവുമായിരുന്നു സുശീലന്‍ കിട്ടിയത്‌. അതു കൊണ്ട്‌ അവന്റെ എല്ലാ കോറലുകളും, എല്ലാ കുനിപ്പുകളും കവിതകളായി……. ഗുരുക്കന്മാരുടെ ശിക്ഷണമില്ലാതെ തന്നെ സുന്ദരന്മാരെയും സുന്ദരിമാരെയും ക്യാന്‍വാസില്‍ വരച്ചു വച്ചു. കല്ലുകളില്‍ കൊത്തി വച്ചു. (പകൃതിയിലെപ്പോലെ ഒരു ലോപവുമില്ലാതെ ചായക്കൂട്ടുകള്‍ ക്യാന്‍വാസിലേക്ക്‌ കോരിയൊഴിച്ച്‌ (പകൃ തിക്ക്‌
പ്രതിരൂപങ്ങള്‍ തീര്‍ത്തു…

പിരിഞ്ഞു പോകുന്ന അദ്ധ്യാപകരെയും നാട്ടിലെ അപ്പൂന്മാരെയും അമ്മൂുമ്മമാരെയും വരച്ചു കൊണ്ട്‌ നാട്ടുകാരിലെ താരമായി.

വിശ്വന്റെ കണ്ണുകള്‍ക്ക്‌ മുമ്പില്‍ അതൊന്നും സുന്ദരങ്ങളായില്ല, മനസ്സില്‍ കവി തകളായില്ല. അവന്‍ വ്യത്യസ്ഥമായ ലോകത്ത്‌ ഒറ്റയാനെ പ്പോലെ അലഞ്ഞു നടന്നു, ആവശ്യത്തിലേറെ വളര്‍ച്ചയും ഇത്തിരി അഹങ്കാരവു മായിട്ട്‌.

ഇതിന്‌ മുമ്പൊരിക്കലും അവനെക്കുറിച്ചൊരു വാര്‍ത്ത പ്രതത്താളുകളിലൊ, ചാനലുകളിലൊ കണ്ടതായുള്ള ഓര്‍മ്മയില്ല വിശ്വന്‍. വന്നിരുന്നെങ്കില്‍ ഒരു പ്രതക്കാരനെന്ന നിലയില്‍ കാണേണ്ടതായിരുന്നു. വിമര്‍ശനപരമായിട്ടെങ്കിലും (ശദ്ധിക്കേണ്ട
തായിരുന്നു.

വിശ്വന്റെ പ്രതം നഗര വിശേഷങ്ങളുമായിട്ട്‌ രണ്ടു പേജുകള്‍ സ്ഥിരം പ്രസിദ്ധീകരിക്കുന്നുണ്ട്‌. അതില്‍ ചേര്‍ക്കുന്നതിനായിട്ടാണ്‌ വാര്‍ത്ത വന്നത്‌.

നഗരത്തിലെ ഒരു ആര്‍ട്ട്‌ ഗാലറിയില്‍ ഒരു ചിത്രം അഞ്ചു ലക്ഷം രൂപക്ക്‌ വില്പന നടത്തിയിരിക്കു ന്നു. അതും ലേലം ചെയ്തു. അപ്രശസ്തനായൊരു ചിത്രകാരന്റെ സൃഷ്ടിയെന്ന നിലയില്‍ വാര്‍ത്തയോടുകൂടി ചേര്‍ക്കാന്‍ ചിത്രകാരന്റെ ഫോട്ടോയും, ചിത്രത്തിന്റെ ഫോട്ടോ (പിന്റും.

ആ ചിത്രകാരന്‍ സുശീലനായിരുന്നു.

അവന്റെ മുഖഛായക്ക്‌ ഒട്ടും വ്യത്യാസം വന്നിട്ടില്ല. നിഷ്കളങ്കമായ നോട്ടവും സ്‌നേഹം ഒളിപ്പിച്ചു വച്ചിട്ടുള്ള പുഞ്ചിരിയും………….

നേര്‍ത്ത വസ്ര്രത്തിലുള്ളില്‍ അംഗവടിവുകളും നിമ്നോന്നതകളും കലകളും ഭാവങ്ങളും ഒട്ടും ചോര്‍ന്നു പോകാതെ, (പകൃതി നല്‍കിയിരിക്കുന്ന നിറത്തില്‍, ലാസ്യശയനയായി ഒരു സ്രതീ….

അവന്‍ എട്ടു ചിത്രങ്ങളുമായിട്ടാണ്‌ പ്രദര്‍ശനത്തിനെത്തിയത്‌. മറ്റ്‌ മൂന്നു ചിത്രങ്ങള്‍ പ്രകൃതി ദൃശ്യങ്ങളും നാലെണ്ണം ആധുനീക വീക്ഷണങ്ങളുമായിരുന്നു.
ആരെല്ലാമോ കൂടി സംഘടിപ്പിച്ചൊരു (പദര്‍ശനം. വളരെ (്രശസ്തരായവരുടേയും വിലകൂടിയവരുടേയും ചിധ്രങ്ങളുണ്ടായിരുന്നു. തുടക്കത്തിലും തുടര്‍ന്നും അവന്റെ
ചിത്രങ്ങള്‍ക്ക്‌ മുന്നില്‍ കാഴ്ചക്കാര്‍ പോലും കുറവായിരിന്നു.

പ്രദര്‍ശനം തീരുന്ന ദിനം അവന്റെ ചിത്രങ്ങള്‍ നോക്കി ഒരാള്‍ നിന്നു. പലതും കണ്ട ശേഷം ആ ചിത്രത്തിനു മുന്നില്‍ വീണ്ടും വന്നു.

വേഷങ്ങളില്‍, ഭൂഷണങ്ങളില്‍ അയാളൊരു വിലയേറിയ ഉപഭോക്താവാണെന്നു തോന്നിച്ചു. അയാള്‍ക്ക്‌ ചുറ്റും കാണികളുടെ എണ്ണം കൂടി. എല്ലാ മുഖങ്ങളിലും ആകാഠക്ഷാപരമായൊരു വെളിച്ചം.

ആദ്യ ബെല്ലില്‍ തന്നെ അവന്റെ അമ്മ അറിഞ്ഞതാണ്‌. പക്ഷെ, ഒരു വശം തളര്‍ന്ന്‌ കുഴമ്പിന്റേയും, കഷായത്തിന്റേയും മണവുമായി കിടക്കുന്ന അവര്‍ക്ക്‌ എന്തു ചെയ്യാനാകും…
കട്ടിലില്‍ കിടന്നു തന്നെ സുശീലനെ വിളിച്ചു. കോടിപ്പോയ ചുണ്ടില്‍ നിന്നും പുറത്തു വന്നത്‌ അപശബ്ദങ്ങള്‍ മാതം.

അവരുടേത്‌ ഭോഗാലസ്ൃത്തിലുള്ള ഉറക്കമായിരുന്നു, സുശീലന്റേയും സിന്ധുവിന്റേയും. അതുകൊണ്ട്‌ ആദ്യ മണിമുഴക്കത്തിലൊന്നും പൂര്‍ണ്ണമായ ഉണര്‍വിലേക്കെത്തിയില്ല.

അവന്‍ ഉണര്‍ന്നപ്പോള്‍ ആദ്യം (്ശദ്ധിച്ചത്‌ സിന്ധുവിനെയാണ്‌. അവള്‍ ഉണര്‍ന്നിട്ടില്ലെന്നുമാ(്രമല്ല, ആലസ്യത്തില്‍ വിവസ്ര്തരയുമാണ്‌.

കുലുക്കി വിളിച്ചപ്പോള്‍ ഞെട്ടലോടെ ഉണര്‍ന്നു വസ്ധ്രങ്ങള്‍ നേരെയാക്കാനുള്ള ബദ്ധപ്പാടില്‍ വല്ലാത്തൊരു മുഖഭാവത്തോടെയാണ്‌ അവനെ നോക്കിയത്‌.

മണിമുഴക്കങ്ങള്‍ ഏറുകയാണ്‌…

വസ്ര്രങ്ങള്‍ തെരു പിടിച്ച്‌, മുറുക്കിയുടു ക്കാനുള്ള സാവകാശം പോലും കാണിക്കാതെ ബഡ്റൂം തുറന്ന്‌, പുറത്തേക്കുള്ള കതക്‌ തുറന്ന്‌,

പുറത്ത്‌ ഇരുട്ടില്‍ നാലഞ്ചു പേര്‍….

മുഖങ്ങള്‍ മറച്ച്‌,

ആയുധങ്ങള്‍ ധരിച്ച്‌,

അവര്‍ തിക്കി അകത്തേക്ക്‌ വന്നു.

സുശീലന്‍, സിന്ധുവിന്‌ ഒന്നു മിണ്ടാന്‍ കൂടി കഴിയാതെ നിന്ന നേരത്ത്‌…

“ഞങ്ങള്‍ നിന്റെയീ വലതു കൈ ഇങ്ങെടുക്കു വാ… ഈക്കൈ കൊണ്ട്‌
നീയിനി പടം വരക്കല്ല്‌….”
“നിങ്ങള്‍…”

സുശീലന്‍ മുഴു മിക്കാന്‍ കഴിഞ്ഞില്ല.

കൈപ്പത്തിയറ്റ്‌ തറയില്‍…

സിന്ധുവിന്റെ മുഖത്തും നൈറ്റിയിലും ചുവപ്പണിയിച്ചുകൊണ്ട്‌, വെള്ള പൂശിയ ഭിത്തിയില്‍ രക്ത പുഷ്പങ്ങള്‍ തീര്‍ത്തു കൊണ്ട്‌…

എല്ലാ ഓര്‍മ്മകളും നശിച്ച്‌…

സുശീലന്‍ വരച്ചത്‌ ലോകപ്രശസ്തയായ, ബഹുമാന്യയായ ഒരു നര്‍ത്തകിയുടെ ചിത്രമായിരുന്നെന്ന്‌ പ്രതങ്ങള്‍, ചാനലുകള്‍ പറഞ്ഞു, അവരുടെ വൃത്ൃസ്ഥ ഫോട്ടോകള്‍ കാണിച്ച്‌ വിശ്വസിപ്പിച്ചു.

ആ നര്‍ത്തകിയുടേത്‌ തികച്ചും അനാഥമായൊരു ബാല്യമായിരുന്നെന്നും, തുണക്കെത്തിയ ആളുടെ ആഗ്രഹ പ്രകാരം മേടയിലേറിയെന്നും, ആകാര സൌഷ്ടവം കൊണ്ടും സൌന്ദര്യം കൊണ്ടും (പതിഭകൊണ്ടും യവനമായപ്പോഴേക്കും
മേടകള്‍ കീഴടക്കിയെന്നും, പണവും അധികാരവും, അധികാരികളും കാല്‍ കീഴിലായെന്നും കഥകള്‍ പറഞ്ഞു.

അപ്പോഴാണ്‌ ഒരു തൃണം, ആ മനോഹാരിതയാകെ ഒരു ചിത്രത്തില്‍ പകര്‍ത്തി ലേലം ചെയ്തു വിറ്റ്‌ പണമുണ്ടാക്കിയി രിക്കുന്ന ത്‌……

മലയാളിയുടെ സാംസ്കാരിക മണ്ഡലമാകെ ശക്തമായ തുലാ മഴ കൊണ്ട്‌ കലങ്ങി മറിഞ്ഞിരിക്കുകയാണെന്നും, ഇടി വെട്ടലുകളും മിന്ന ലുകളും കൊണ്ട്‌ മനസ്സുകളാകെ വ്യാകുലപ്പെടുകയാണെന്നും, ഇനിയും ചെറിയൊരു കാറ്റുകൂടി വീശിയാല്‍ വാഴക്കൃഷിയും കപ്പകൃഷിയും റബ്ബര്‍ മരങ്ങളും നശിച്ചു പോകുമെന്നും കൈര
ളിയാകെ നാശത്തിന്റെ വക്കിലാണെന്നും രക്ഷപെടുത്തേണ്ടവര്‍ സാംസ്‌കാരിക നായകന്മാരാണെന്നും അവര്‍ ഉറക്കം തൂങ്ങിയിരുന്നാല്‍ ശരിയാവില്ലെന്നും മാധ്യമങ്ങള്‍
എഴുതി.

ആ ചിത്രം സുശീലന്റെ വെറുമൊരു സ്വപ്നമായിരുന്നെന്നും, രൂപസാദൃശ്യം യാദൃച്ഛികമാണെന്നും, അവനെതിരെയുള്ള നടപടികള്‍ ചിത്രകാരന്റെ അവകാശത്തിനെതിരെ, സ്വാത്ന്ത്രയത്തിനെതിരെ ഓങ്ങുന്ന വാളാണെന്നും, അത്‌ അനുവദനീയമല്ലെന്നു സാംസ്കാരിക നായകന്മാര്‍ പ്രതിവചിച്ചു.

എന്താകിലും ശിക്ഷാ നടപടികള്‍ക്ക്‌, നിയമത്തെ കൈയ്യിലെടുക്കാന്‍
ആര്‍ക്കും അധികാരമില്ലെന്നും, അത്‌ ചെയ്തത്‌ നിയമിക്കപ്പെട്ടവരാണോ, ആരാധകരാണോ, ഇവരാരുമല്ലാത്ത സാമൂഹ്യ വിരുദ്ധരാണോ എന്ന്‌ തീര്‍പ്പാക്കേണ്ടത്‌, അതു

ചെയ്തവരെ നിയമത്തിന്റെ മുന്നില്‍ കൊണ്ടു വരേണ്ടത്‌ സര്‍ക്കാരിന്റെ ഉത്തരവാദിത്വമാണെന്നും പ്രതങ്ങള്‍ മുഖക്കുറിപ്പുകളെഴുതി.

ഈ ചര്‍ച്ചകളൊന്നും നേരില്‍ കാണാതെ, കേള്‍ക്കാതെ, വായിക്കാതെ പലരും പറഞ്ഞറിഞ്ഞു കൊണ്ട്‌ സുശീലന്‍, നഗരത്തിലെ ഏറ്റവും വില കൂടിയ ആശുപ്രതിയുടെ ഓപ്പറേഷന്‍ തീയറ്ററില്‍, പിന്നീട്‌ റെക്കവറി റൂമില്‍ കിടന്നു. പുറത്ത്‌ അവന്റെ ഭാര്യയും രണ്ടു
കുഞ്ഞുങ്ങളും, കാവലായി പോലീസും കുറെ സുഹൃത്തുക്കളും…

രണ്ടു ദിവസ ശേഷം, സുശീലന്റെ ആദ്യ ഓപ്പറേഷന്‍ കഴിഞ്ഞ്‌ കൈപ്പത്തി തുന്നി ചേര്‍ത്തുവെന്നും ബോധം തെളിഞ്ഞെന്നും സംസാരിച്ചു തുടങ്ങിയെന്നും മാധ്യമങ്ങള്‍ ലോകത്തെ അറിയിച്ചു.

അവിചാരിത സമയത്ത്‌ വിശ്വന്‍ വിശാലത്തോടു പറഞ്ഞു.

“ഞാന്‍ സുശീലനെ കാണാന്‍ പോകുന്നു”

അവള്‍ ഒന്നും പറഞ്ഞില്ല. അവളുടെ മുഖത്ത്‌ ചോര വാര്‍ന്നുണ്ടാകുന്ന വെളുപ്ലുമാധ്രമാണുള്ളത്‌. വിശ്വന്‍ ഒരു സാദാ പ്രതക്കാരനായിട്ടാണോ, സുഹൃത്തായിട്ടാണോ പോകുന്നതെന്ന ചോദ്യത്തിന്‌ ഉത്തരം അവന്റെ കണ്ണുകളില്‍ ഉണ്ടോ എന്നറിയാന്‍ ഒരു നിമിഷം നോക്കി. പക്ഷെ, ഒരു ഉത്തരവും അവള്‍ക്ക്‌ കണ്ടെത്താനായില്ല, എന്താകിലും വിശ്വന്റെ തീരുമാനത്തെ പ്രോത്സാഹിപ്പിച്ചു.

മൂന്നു വര്‍ഷമായിട്ട്‌ വിശ്വന്‍ ഡെസ്ക്‌ വിട്ട്‌ പുറത്തു പോയിട്ടില്ല. ഡെസ്‌കിലെ പണി കഴിഞ്ഞാല്‍ രണ്ടല്ലെങ്കില്‍ മൂന്ന്‌ പെഗ്‌ മദ്യവും കോളമെഴുത്തിനുള്ള വായനയുമായി സ്വസ്ഥമായിരുന്നു.

ഫോട്ടോ (ഗാഫര്‍ ജോസഫിനോടെപ്പം എല്ലാ സജ്ജീകരണങ്ങളുമായിട്ടാണ്‌ പുറപ്പാട്‌. ഏതു കാലാവസ്ഥയിലും യോജിക്കാന്‍ കഴിയുന്ന ബൈജുവാണ്‌ ഡ്രൈവര്‍.

പ്രതക്കാരന്റെ അധികാരത്തോടും അവകാശത്തോടും കൂടിയെത്തിയിട്ടും അര മണിക്കൂര്‍ കാത്തു നിന്നതിനു ശേഷമാണ്‌ അവരെ സുശീലന്റെ മുറിയിലേക്ക്‌ കടത്തിവിട്ടത്‌.

ശീതീകരിച്ച മുറിയില്‍, കട്ടിലില്‍, നീലച്ച പുതപ്പിനുള്ളില്‍ അവന്‍ ഉറങ്ങുകയാണ്‌. വിശ്വന്‍ ആ മുഖത്തു തന്നെ നോക്കി നിന്നു. നിഷ്കളങ്കമായ ആ മണ്ണുകള്‍ കണ്ടില്ല, ചുണ്ടത്ത്‌ സ്‌നേഹം ഒളിപ്പിച്ചു വച്ച പുഞ്ചിരിയിപ്പോഴു മുണ്ട്‌.

അവനരുകില്‍ അലങ്കോലമായ വസ്രതത്തില്‍ പാറിപ്പറന്ന മുടിയുമായി സിന്ധു. അവളെ ആദ്യം കാണുകയാണെന്ന്‌ വിശ്വന്‍ ഓര്‍മ്മിച്ചു. അവരുടെ നേര്‍ത്ത പാദ ചലനം പോലും അവളെ ഉണര്‍ത്തി. അവളുടെ മുഖത്ത്‌ പുഞ്ചിരി, അവള്‍ക്ക്‌
വിശ്വനെ മനസ്സിലായിരിക്കുന്നു.

“സുശീലാ… “”

വിശ്വന്‍ വിളിച്ചു.

അവന്‍ കണ്ണുകള്‍ തുറന്നു, നിഷ്കളങ്കമായ ആ കണ്ണുകളിലേക്ക്‌ നോക്കിയിരുന്നു, വിശ്വന്‍, എത സമയം എന്നു നോക്കാതെ.

ആ നിമിഷം വരെയുള്ള കഥകള്‍ വള്ളിപുള്ളി വിടാതെ എല്ലാം പറഞ്ഞു, സുശീലന്‍ ഇടക്കൊക്കെ സിന്ധുവിന്റെ സഹായവും കിട്ടി.

ഈ സമയത്തും ജോസഫ്‌ ജോലി ചെയ്തു കൊണ്ടിരുന്നു, ആവശ്ൃത്തിലേറെ…

കര്‍ട്ടണ്‍ നീക്കി വച്ചിരിക്കുന്ന ജനാലയുടെ ചില്ലില്‍കൂടി അസ്തമന സൂര്യന്റെ ചോരച്ചുവപ്പ്‌ മുറിയിലേക്ക്‌ കടന്നു വരുന്നുണ്ട്‌. നേര്‍ത്ത ഒരു ചൂടുണ്ട്‌. ഏസി ഓഫ്‌ ചെയ്തിരിക്കു കയാണോ എന്ന്‌ വിശ്വന്‍ സംശയിച്ചു. ദേഹത്ത്‌ വിയര്‍പ്പു പൊടിഞ്ഞിരിക്കുന്നു.

“കോളേജില്‍ എനിക്കൊരു ഇഷ്ടമുണ്ടാരുന്നു. വനജ, കൊണ്ടിപ്പാടത്തുകാരി തന്നെയാരുന്നു.

സുശീലന്‍ അടുത്ത കഥ പറഞ്ഞു തുടങ്ങിയ പ്പോള്‍ സിന്ധു കട്ടിലിനെ വിട്ട്‌ ജനാലക്കരുകിലേക്ക്‌ നീങ്ങി, അസ്തമന സൂര്യനെ നോക്കി നിന്നു. അവന്റെ (പണയ കഥ കേള്‍ക്കാതിരിക്കാന്‍ മനസ്സാല്‍ ചെവിയെ അടച്ചു പിടിക്കുകയാണെന്ന്‌ അവളുടെ മുഖം പറയുന്നു.

“വെറു മൊരു കാമ്പസ്‌ പ്രണയമായിരുന്നില്ല ഞങ്ങളുടേത്‌, പക്ഷെ, പലര്‍ക്കും വേണ്ടി ഒരുമിച്ചൊരു ജീവിതം വേണ്ടെന്നു വച്ചു, അവളെ അമ്മാവന്‍ മൂളിയാറിലേക്ക്‌ നാടുകടത്തി കൊണ്ടു പോയി, കാസര്‍ ഗോട്ടെ… അവിടെ ഒരാള്‍ക്ക്‌ വിവാഹം ചെയ്തു കൊടുത്തു.

“കാസര്‍ഗോടും, മൂളിയാറും, തെക്കന്‍ കര്‍ണാടകവുമെല്ലാം ഇന്ന്‌ ചരിത്രത്തിന്റെ ഭാഗമായിരിക്കുകയല്ലെ, ചരിത്രരേഖകളിലും, അതിന്റെ വര്‍ണ്ണ ലിപികളിലും എന്റോസല്‍ഫാനെന്ന മനോഹരമായ നാമം വായിക്കാത്ത വരാരുമുണ്ടാകില്ലല്ലോ…

“വനജ തിരിച്ചു പോന്നു, മോനുമായിട്ട്‌, ഭര്‍ത്താവിന്റെ സ്നേഹവും കരുതലും ഇല്ലാഞ്ഞിട്ടല്ല… ജീവിച്ചു മടുത്തതു കൊണ്ടാണ്‌…. ആ കുഞ്ഞിന്റെ ചികിത്സക്കു വേണ്ടിയാണ്‌ ഞാന്‍ ചിത്രങ്ങളുമായിട്ട്‌ (പദര്‍ശനത്തിന്‌ പോയത്‌… അല്ലാതെ എന്റെ ചിത്രങ്ങള്‍ വിറ്റ്‌ ലക്ഷങ്ങള്‍കിട്ടു മെന്നും, ജീവിതം ആഘോഷമാക്കാമെന്നൊന്നും
മോഹിച്ചിട്ടല്ല… എനിക്കും എന്റെ കൊച്ചു കുടുംബത്തിനും കഴിയാന്‍ എന്റെ സര്‍ക്കാരു പണിയുടെ ശമ്പളം മതി… അമ്മ വീണു കിടന്നിട്ട്‌ ആറുമാസമായി, അപ്പോഴൊന്നും ഞാനിങ്ങനെ ഒരു കാര്യം ചിന്തിച്ചില്ല… എനിക്ക്‌ ആ സ്ര്രീയെ അറിയില്ല… ഒരു ഫോട്ടോ കണ്ട ഓര്‍മ്മ പോലുമില്ല…

“പക്ഷെ സുശീലാ, ഈ ലോകം നീ പറയുന്നതൊന്നും വിശ്വസിച്ചിട്ടില്ല… നീ പറയുന്നത്‌ സത്യമായിരിക്കാം, അത്‌ അറിയുന്നത്‌, വിശ്വസിക്കുന്നത്‌ നിന്നെ അറിയുന്നവര്‍ മാത്രമാണ്‌, അല്ലാത്തവര്‍ വെറുതെ നിശ്ശൂബ്ദരാകുമെന്ന്‌ ധരിക്കരുത്‌… ന

“എനിക്കറിയാം വിശ്വാ……
മങ്കാവുടി നഗരത്തില്‍ നിന്നും ശ്രീപുരത്തേക്കുള്ള പാതക്കിരുപുറവും വന്നി രിക്കുന്ന പരിവര്‍ത്തനം (ശ്രദ്ധേയമാണ്‌. പുതിയ വ്യാപാരസ്ഥാപനങ്ങള്‍, അല്ലാത്ത സ്ഥാപനങ്ങള്‍, ബാങ്കുകള്‍, ആധുനീക വീടുകള്‍, ഇടിച്ചു നിരത്തപ്പെട്ട കുന്നിട ങ്ങള്‍,
തിരക്കേറിയ കവലകള്‍…

പ്രധാന പാത വിട്ട്‌ (ശീപുരത്തു നിന്നും കൊണ്ടിപ്പാടത്തേക്കുള്ള വഴിയോര ങ്ങളും മാറ്റങ്ങള്‍ക്ക്‌ വിധേയമായിരിക്കുന്നു. പക്ഷെ, സുശീലന്റെ വീട്‌ അന്നത്തെ പോലെ തന്നെ. അതിനോട്‌ ചേര്‍ന്നുള്ള വാടക വീട്‌ ഇന്നില്ല. അവിടെ ഉയര്‍ന്ന മതിലും അതിനുള്ളില്‍ മനോഹരമായ വീടും.

കൊണ്ടിപ്പാടം കവലയില്‍ രണ്ടു മൂന്നു കടകളുണ്ട്‌, വലത്തോട്ട്‌ തിരിഞ്ഞുള്ള ട്രാര്‍ വഴിയിലെ നാലാമത്തെ വീടാണ്‌ വനജയുടേത്‌.

ഓടു വച്ച പഴയവീട്ടില്‍ നിശബ്ദതയുടെ ഇരുളിമയാണ്‌. കോളിംഗ്‌ ബെല്ലും നിശ്ശൂബ്ദമാണ്‌. തുറന്നു കിടന്നുരുന്ന വാതിലില്‍ തട്ടി വിളിച്ചപ്പോള്‍ കണ്ണില്‍ വെളിച്ചം കുറഞ്ഞ ഒരു സ്ത്രീയാണ്‌ വന്നത്‌.

വാതില്‍ നിറഞ്ഞു നില്ക്കുന്ന ബൈജുവിനെ കണ്ടിട്ട്‌ അവരൊന്നു ഞെട്ടിയൊ…

“എന്നാ… ആരാ… “”

പരിചയപ്പെടുത്തി യിട്ടും അവര്‍ക്കൊന്നും മനസ്സിലായില്ല, കാഴ്ചയില്‍ മാന്യന്മാരാണെന്നു തോന്നിയിട്ടും കെട്ടും മട്ടും കണ്ടിട്ട്‌ സ്ഥിരം സന്ദര്‍ശകരല്ലെന്നു ധരിച്ചതു കൊണ്ടും അകത്തേക്ക്‌ കയറുവാന്‍ വാതില്‍ക്കല്‍ നിന്നും നിങ്ങി നിന്നു.

വരാന്തയുടെ സൈഡിലെ മുറിയില്‍ ആകെ ഇരുളാണ്‌. ഒരു മെഴുകു തിരിയുടെ വെളിച്ചം തരുന്ന മണ്ണെണ്ണ വിളക്ക്‌ കത്തുന്നുണ്ട്‌. ജനാല ഉണ്ടായിട്ടും തുറന്നിട്ടില്ല.
ആ കുഞ്ഞു വെളിച്ചത്തില്‍ വനജയെ കാണാം, പായ വിരിച്ച കട്ടില്‍ വളഞ്ഞുകൂടി കിടക്കുന്ന വനജയുടെ മകനേയും.

ആകെ നിശ്ശബ്ദത. അവള്‍, അവരുടെ സാമിപ്യം അറിഞ്ഞിട്ടില്ല. എന്തോ
ആഹാര വസ്തു ചവക്കുന്നുണ്ട്‌,

അരഞ്ഞു കഴിഞ്ഞപ്പോള്‍ കൈയ്യില്‍ തുപ്പിയെടുത്ത്‌ മകന്റെ വായില്‍ വച്ചു കൊടുക്കുന്നു…

പിന്നെയും, പിന്നെയും…

തള്ള പക്ഷി പപ്പു മുളക്കാത്ത ചോരക്കു ഞ്ഞിന്‌ തീറ്റ കൊടുക്കും പോലെ…

വനജയുടെ മകന്‍ ഒരു പക്ഷിക്കു ഞ്ഞിനെ പ്പോലെയാണ്‌, സ്വന്തമായി എടുത്തു കഴിക്കാനോ, ചവച്ചരക്കാനോ കഴിവില്ലാതെ…

എന്തോ ചലനം കേട്ടിട്ട്‌ അവള്‍ തിരിഞ്ഞു നോക്കി, ഭയന്ന്‌ എഴുന്നേറ്റു.

“സോറി, ഞങ്ങള്‍… കൊടുത്തോളൂ… ഞങ്ങള്‍ പുറത്ത്‌ നില്ക്കാം… “”
ജോസഫ്‌ ക്യാമറ പോസ്‌ ചെയ്തതാണ്‌. പക്ഷെ, വിശ്വന്‌ അനുവദിക്കാന്‍ കഴിഞ്ഞില്ല.

അവള്‍ പറഞ്ഞു
“ജന്മനാ ഇങ്ങനാരുന്നു… വിഷമരുന്നിന്റെ ഫലമാന്നാ പറയുന്നെ…
“മോന്റെത വയസ്സായി ?

“പതിമൂന്ന്‌
മോന്റെ അച്ഛന്‍?
മൂളിയാറില്‍ തന്നെ… വരും, കാശൊക്കെ കൊണ്ടത്തരും… അവിടെ മാവും തോട്ടത്തില്‍ പണിക്കാരനാ… “”

പക്ഷിക്കു ഞ്ഞായിരുന്നെങ്കില്‍ പപ്പുകള്‍ മുളച്ചു, പറക്ക മുറ്റമ്പോള്‍ പറന്നു പോവുകയും, ആഹാരും തേടുകയും, ജീവിക്കുകയും ചെയ്യും. പക്ഷെ, ഈ കുഞ്ഞോ…

വിശ്വന്‍ ഉള്‍ക്കിടിലം കൊണ്ടു… ദേഹം വിയപ്പില്‍ മു ങ്ങി..

പിറ്റേന്ന്‌ വിശ്വന്റെ പ്രതത്തില്‍, വിശ്വന്റെ കോളത്തില്‍, മറ്റു പ്രത ക്കാരൊന്നും എഴുതാത്ത കഥയെഴുതി, കാര്യങ്ങളും കാരണങ്ങളും എഴുതി…

ലേഖനത്തിനൊടുവില്‍ ഇങ്ങിനെ പൂര്‍ത്തീകരിച്ചു,

സുശിലന്റേത്‌ ഹസ്തച്ഛേദമല്ല, ശിരച്ഛേദം തന്നെയാണ്‌. സംസ്കാരത്തിന്റെ, അഭിപ്രായസ്വാത്ന്ത്യത്തിന്റെ, സത്‌ പ്രവര്‍ത്ത നത്തിന്റെ…

ഇത്‌ മലയാളിയുടെ മൂല്യച്യുതിയാണ്‌….

സമ്പന്നതയുടെ, അറിവില്ലായ്മയുടെ മേല്‍കൈ ആണ്‌……




ഇര

ജിനേഷ്‌ മുപ്പത്തിയഞ്ച്‌ വയസ്സ്‌,

ഷേര്‍ളി, ഭാര്യ, മുപ്പത്‌ വയസ്സ്‌,

ജിഷ, മകള്‍, അഞ്ചു വയസ്സ്‌,

ഇന്ന്‌, നേരം പരപരാ വെളുത്തപ്പോള്‍ അവര്‍ മൂന്നു പേരും സ്വന്തം മാരുതി കാറില്‍ വീടു വിട്ടിരിക്കുകയാണ്‌.

പരപര വെളുക്കുമ്പോള്‍ തന്നെ വീട്ടില്‍ നിന്നിറങ്ങുന്നതിനു വേണ്ടി ഷേര്‍ളി വെളുപ്പിന്‌ മൂന്നു മണിക്ക്‌ ഉണര്‍ന്നതാണ്‌, ആഹാരം പാകം ചെയ്യാന്‍. വീട്ടില്‍ അവരെ കൂടാതെ ജിനേഷിന്റെ അപ്പനും അമ്മയുമുണ്ട്‌. കറക്കുന്നൊരു പശുവും മൂന്ന്‌ ആടുകളും കുരയ്ക്കുക മാത്രം ചെയ്യുന്നൊരു നായയും എവിടെ നിന്നോ ഒരു പൂച്ചത്തള്ളയെത്തി പെറ്റുപെരുകി ഇപ്പോള്‍ നാലു പൂച്ചകളും മുന്നു പൂച്ചകുട്ടികളുമടങ്ങുന്നൊരു പൂച്ച ഫാമിലിയുമുണ്ട്‌.

മൂന്നു മണിക്ക്‌ ഷേർളിയെ ജിനേഷാണ്‌ വിളിച്ചുണര്‍ത്തിയത്‌. അതിന്‌
ശേഷം അവനും ഉറങ്ങിയിട്ടില്ല. അവനും വെളുപ്പിന്‌ ചെയ്യാന്‍ വീട്ടു ജോലികളുണ്ട്‌.

ഇരുവശവും തളര്‍ന്നു മേലോട്ട്‌ നോക്കി കിടക്കുന്ന അപ്പന്റെ ബഡ്പാന്‍ ക്ളീനിങും യൂറിന്‍ ബാഗ്‌ ഒഴിവാക്കലും അവന്റെ ദിനചര്യകളില്‍ പെടും. അതും കഴിഞ്ഞ്‌ തൊഴുത്ത്‌ വൃത്തിയാക്കി പശുവിനെ കറന്നുകൊണ്ടിരുന്നപ്പോള്‍ ആദ്യ കുർബ്ബാനയുടെ പള്ളി മണി കേട്ടു. അപ്പോള്‍ മണി അഞ്ചായി.

എന്നും ആറുമണിക്ക്‌ മുക്കിലെ പലചരക്ക്‌ കട തുറക്കും,ജിനേഷ്‌
എന്നിട്ടും കച്ച വടം പരാജയമാണെന്ന്‌ അവന്‍ പറയും, നഗരത്തില്‍ റിലയന്‍സും മറ്റു മൂന്നു കുത്തകകളും സൂപ്പര്‍ മാര്‍ക്കറ്റുകള്‍ തുടങ്ങിയ ശേഷം.
വാഹനമുള്ളവരും മാസ ശമ്പളം കിട്ടുന്നവരും സൂപ്പര്‍മാര്‍ക്കറ്റുകളാണ്‌ ഉപയോഗിക്കുന്നത്‌. കൂലിപ്പണിക്കാരും കടം പറ്റുന്നവരുമാണ്‌ ജിനേഷിന്റെ കസ്റ്റമേഴ്‌സ്‌.
അവനാണെങ്കില്‍ കപ്പയും ചേനയും ചേമ്പുമൊക്കെ ആവശ്യക്കാര്‍ വന്നു നില്‍കെ പറമ്പില്‍ നിന്നു പറിച്ചു കൊടുക്കും, (്രഷ്നസ്സിനു വേണ്ടി.

കാറ്‌ ഹൈറേഞ്ച്‌ വിട്ട്‌ ഇറങ്ങുകയാണ്‌. മിസ്റ്റ്‌ ലൈറ്റ്‌ ഉണ്ടായിട്ടു കൂടി
മുന്നില്‍ പത്തടിയില്‍ കൂടുതന്‍ കാണാനില്ല. വിന്റോഗ്ലാസ്‌ താഴ്ത്തിയപ്പോള്‍ വിറപ്പിക്കുന്ന കുളിരും.

വൃശ്ചികമാണ്‌. മരങ്ങള്‍ ഇലകള്‍ കൊഴിച്ച്‌ തപസ്സ്‌ ചെയ്യുന്നു. ചില
തൊക്കെ തപസ്സില്‍ നിന്നും ഉണര്‍ന്ന്‌ പൂക്കള്‍ വിരിയിച്ചു തുടങ്ങിയിരിക്കുന്നു.
അതില്‍ മാവുകളും പ്ലാവുകളും കണ്ടപ്പോള്‍ ജിനേഷിന്‌ സന്തോഷമായി. കടയില്‍ ഇനി ഫ്രഷ്‌ ചക്കയും മാങ്ങയും വില്‍ക്കാം.

നേരം പുലര്‍ന്നപ്പോള്‍ നാട്ടിലെത്തി. ചായക്കടയിലെ സമോവറിന്റെ
തുള്ളിച്ച കണ്ടപ്പോള്‍ കട്ടന്‍ ചായ കുടിക്കാന്‍ മോഹം ജിനേഷിന്‌, ഷേര്‍ളിക്ക്‌ താല്പര്യം തോന്നിയില്ല. മകള്‍ ഉറക്കവും…..

അടുത്ത പട്ടണത്തിലെത്തിയപ്പോള്‍ വെയില്‍ നാളങ്ങള്‍ ജിഷമോളെ കവിത്ത്‌ ഉമ്മ വച്ച്‌ ഉണര്‍ത്തി. അവരുടെ കാറിനെ കടത്തി വിടാതെ പള്ളി കഴിഞ്ഞു വന്നവര്‍ കടന്നു പോയി. ജിഷമോള്‍ക്ക്‌ സന്തോഷമായി, അവള്‍ രണ്ടു കുഞ്ഞു ചേച്ചിമാര്‍ക്ക്‌ ടാറ്റ കൊടുത്തു.

മൂക്കുന്ന വെയിലിലേക്ക്‌ ഇറങ്ങി വരുന്നവര്‍ നയന സുഖം നല്‍കുന്നു
ണ്ടെന്ന്‌ ജിനേഷിനു തോന്നി, വസ്ത്ര വൈവിധ്യത്തില്‍, നിറക്കൂട്ടുകളിൽ…

ഷേര്‍ളി കുന്നായ്മപ്പെട്ടു. പെണ്ണുങ്ങളങ്ങിനയേ കാണു എന്ന്‌ ജിനേഷ്‌
അവളെ കളിയാക്കി. പ്രദര്‍ശനപരമായിട്ടുള്ളതെല്ലാം കാണാന്‍ വേണ്ടിയാണെന്നാണ്‌ അവന്റെ വാദം.

“ഓ കണ്ടോ…!””

ആ പറഞ്ഞതില്‍ ഷേര്‍ളിയെന്ന ഭാര്യയുടെ സ്വാര്‍ത്ഥതയുണ്ടെന്ന്‌ ജിനേഷ്‌ ഉള്ളാലെ പറഞ്ഞു, മന്ദഹസിച്ചു.

ജിനേഷിന്റെ ആപ്പിള്‍ മൊബൈല്‍ ചുളമടിച്ചപ്പോള്‍ ഷേര്‍ളിയാണ്‌ എടുത്തത്‌.

““ഹലോ.. ആരാത്‌…? “”

“ഞാനാ, മാളികേലെ ബിജു…”

“എന്നതാ ബിജു….? “”

“ഇന്നെന്നാ കടയില്ലേ…? .””

“ഞങ്ങളൊരു ഓട്ടിങിന്‌ പോകുവാ…”
““എങ്ങോട്ടാ…? “”
“മഹാ നഗരത്തിലേക്ക്‌…”

“ഓ കലക്കി…!

യേശുദാസും ജയചന്ദ്രനും ചിത്രയും കഴിഞ്ഞ്‌ കൊലവെറിയും അമ്മായി അപ്പം ചുട്ടതും വന്നപ്പോള്‍ ജിഷമോള്‍ തുള്ളിത്താടി.

അവള്‍ പറഞ്ഞു.

*പപ്പെ നമ്മക്ക്‌ ഉച്ചക്ക്‌ ഉസ്താദ്‌ ഹോട്ടലിക്കേറിയാ മതി…”

“ഓ… ആയിക്കോട്ടെ…”

ഞായറാഴ്ച നഗരത്തിരക്കിന്‌ വിധം മാറുന്നു, ആര്‍ത്തുല്ലസിച്ചു നടക്കുന്ന യുവത്വമാണെങ്ങും. ആര്‍പ്പുവിളിയും കുരവയിടലും നടുറോഡില്‍ത്തന്നെ.

മൊബൈലിനെ പുണര്‍ന്നും, നുകര്‍ന്നും ഉമ്മവെച്ചും….

മുട്ടിയുരുമ്മിയും തൊട്ടുതലോടിയും…

ആഘോഷിക്കുന്ന യുവത്വം.

ഹോട്ടലിലും അവര്‍ തന്നെയാണ്‌ നിറയെ……..

ഇടയില്‍ ജിനേഷിന്റെതു പോലൊരു ഓട്ടിങ” ഫാമിലിയുണ്ട്‌. അവര്‍
അടുത്തടുത്തു തന്നെയാണ്‌ ഇരുന്നത്‌.

അവിടെയിരുന്നാല്‍ അവര്‍ക്ക്‌ അടുക്കള കാണാം. സുതാര്യമാക്കുന്ന
തിന്റെ ഭാഗമായിട്ട്‌ ഗ്ലാസ്‌ മറയേയുള്ളു…

ഭക്ഷണങ്ങള്‍ വേവുന്നതിന്റെ കൊതിപ്പിക്കുന്ന ഗന്ധങ്ങള്‍……

യൂണിഫോമിട്ട്‌, കിന്നരി വച്ച പാചകക്കാരും പരിചാരകരും…

ഷെഫ്‌ ആന്റ്‌ വെയിറ്റേഴ്‌സ്‌…..

ഷീയെന്ന്‌ ബോര്‍ഡു വച്ച ടോയിലറ്റിലേക്ക്‌ ഷേര്‍ളി നടക്കുമ്പോള്‍
ജിനേഷും മോളും ഓര്‍ഡര്‍ കൊടുക്കാന്‍ മത്സരിക്കുക തന്നെ ചെയ്തു.

മട്ടന്‍ പുലാവ്‌, ചിക്കന്‍ ടിക്ക, ബീഷ്‌ ഷെസ്വാന്‍. പിഗ്‌ വിന്താലു…..

ഷേര്‍ളി മടങ്ങിയെത്തി വളരെ നേരം കാത്തിരുന്ന ശേഷമാണ്‌ ടേബിളി
ലേക്ക്‌ വിഭവങ്ങളെത്തിയത്‌. ആ സമയം അവര്‍ അടുത്ത ടേബിളുകളില്‍ നോക്കിയിരുന്നു.

അവടങ്ങളിലെ മുഖഭാവങ്ങള്‍, കൈവേഗതകള്‍, ശബ്ദ വിന്യാസങ്ങള്‍…
തീറ്റകള്‍ക്കിടയിലും മൊബൈലില്‍ പരതി നടക്കുന്നവര്‍…..

ടേബിള്‍ വൃത്യസ്തമായ നിറങ്ങളെ, മണങ്ങളെക്കൊണ്ട്‌ നിറഞ്ഞപ്പോള്‍ ജിഷമോള്‍ക്ക്‌ അടക്കാന്‍ കഴിയാതെയായി.

ഷേര്‍ളി മകള്‍ക്ക്‌ പ്ലേറ്റുകള്‍ അടുപ്പിച്ച്‌, വിഭവങ്ങള്‍ എടുത്തുകൊടുക്കുമ്പോള്‍ ജിനേഷിനെ ബിജു വീണ്ടും വിളിച്ചു.

** ജിനേഷേ നീ എവിടയാ…..? “”
“* ഞങ്ങള്‌ ഭക്ഷണം കഴിക്കുവാ…. ഹോട്ടലില്‍…”
” നീയാ മെസ്സേജൊന്നു നോക്ക്‌…..””.

“ നോക്ക്‌…”

ബിജുവിന്റെ സ്വരത്തിലെ ഭാവ വൃത്യാസം ജിനേഷ്‌ ശ്രദ്ധിച്ചു. അവന്‍
മെസ്സേജ്‌ തുറന്നു.

-ഷേര്‍ളി ആ ഹോട്ടലിലെ ബാത്ത്‌ റൂമില്‍ പോകുന്ന സീനുകള്‍……

അടുത്ത ടേബിളിലെ ചെറുപ്പക്കാര്‍ ഷേര്‍ളിയേയും ജിനേഷിനെയും കൌതുകത്തോടെ നോക്കിക്കൊണ്ടിരിക്കുന്നു.

വിഹ്വലമായ ഭീതിയോടെ ഷേര്‍ളി ആ സീനുകള്‍ കണ്ടു.

അവളുടെ തളര്‍ന്നു പോയ കൈയില്‍ നിന്നും ആപ്പിള്‍ നിലത്തു വീണ
ചില്ലുടഞ്ഞ്‌, ബാറ്ററിയകന്ന്‌, സിംകാര്‍ഡ്‌ ദൂരേക്ക്‌ തെറിച്ചു വീണു.

൭൭൭൭൭൭൭൭




രണ്ടു തെറിക്കഥകള്‍

ഒന്ന്

നൂറ്റിപ്പതിനഞ്ചു വയസ്സ്‌ കഴിഞ്ഞ്‌ ഈര്‍ഭ്ധ്ം വലിച്ചു കിടക്കുന്ന മുതു
തള്ളക്ക്‌ തൊള്ളായിരത്തി തൊണ്ണൂറ്റി ഒമ്പതു വര്‍ഷത്തെ തലക്കുറിയുമായിട്ട്‌
മൂത്തവള്‍, ഭുവനേശ്വരി വന്നപ്പോള്‍ ഇളയവള്‍ മദനേശ്വരിക്ക്‌ വിമ്മിട്ടം.

മദനേശ്വരി കോപിച്ചു.

ചൊറിയും ചെരങ്ങും പൊട്ടിയൊലിച്ചു കെടക്കുന്ന നശൂലത്തിനെ ചാവാന്‍
വിട്ടുകൂടെ നിനക്കിനിയും…….

ഓ……. അതിന്‌ വേറൊരു തള്ളയെ കെടത്തിയാല്‍ പോരെ…….

ഓ….ഓ…..മോളെ…..നീ വേറെ തള്ളെ കൊറെ കെടത്തും……. നിന്നെ
എനിക്ക്‌ അറിയാന്മേലേടി മോളേ……. മോളേ…..മോളേ….

പിന്നെ തെറിയഭിഷേഘകമായി, പൂരപ്പാട്ടായി………..

രണ്ടു തള്ളകളുടേയും പിന്നില്‍ അണി നിരന്ന്‌ മക്കളും ചെറുമക്കളും
കേട്ടുനിന്നു.

തള്ളകളുടേതെങ്കിലും തെറികള്‍ കേള്‍ക്കുന്നതും കാണുന്നതും ഹരം പിടി
പ്പിക്കുന്ന ഏര്‍പ്പാടാണെന്ന്‌ അവരറിഞ്ഞു, ആസ്വദിച്ചു.

പക്ഷെ, അധികം നീളും മുമ്പെ അവര്‍ക്ക്‌ ബോറടിച്ചു.

വൃത്തത്തിലും പ്രാസത്തിലും താളത്തിലും മേളത്തിലും കുറച്ചു പഴഞ്ചനു
കള്‍ മാത്രം.

മക്കള്‍, ചെറുമക്കള്‍ പ്രതിവചിച്ചു.

നിര്‍ത്തു തള്ളകളെ…. ഇനി ഞങ്ങളാകാം….

അവര്‍ ആയി.

വൃത്തവും പ്രാസവും കാറ്റില്‍ പറത്തി,

ചതുരവും വട്ടവും തല്ലിയുടച്ച്‌,

കുറെ തെറികള്‍……

വാണങ്ങളായി,

അമിട്ടുകളായി,

ഗുണ്ടുകളായി,

മാലപ്പടക്കങ്ങളായി.

ഒറ്റ പടക്കങ്ങളും, കുറെ പൊട്ടാസുകളും കൂട്ടുകൂടി……..

ഹാ…..! ഹാ…..! ഹാ…..! എന്തു രസം.

രണ്ട്‌

മുതു കാരണവര്‍ ഭരണ പരിഷ്കാരമായിട്ടാണ്‌ ഒരു മദാമ്മയെ പിള്ളേരുടെ
ഇടയിലേക്ക്‌ ഉഴിച്ചിലിനും പിഴിച്ചിലിനും നിയമിച്ചത്‌.

മുക്കിലും മുലയിലും സകലമാന പെട്ടിക്കടകളിലും നാട്ടിലെ ചെറുവ്യാപാ
രികളുടെ വക ഇടിച്ചു പിഴിച്ചിലും തൊട്ടു തടവലും തകൃതിയായി നടക്കാഞ്ഞിട്ടല്ല.

പ്രജകളെ ഒന്നുസുഖിപ്പിക്കാന്‍, ഒരു മാറ്റത്തിനു വേണ്ടി, മദാമ്മ ആകുമ്പോള്‍
വെളുപ്പും ഭംഗിയും കൂടുകയും കുലി കുറയുകയും ചെയ്യും.
മേല്‍ത്തട്ടിലും തന്തമാരുടെ ഇടയിലും മദാമ്മയുടെ സഹവാസം നല്ല രീതി
യില്‍ വികസിപ്പിച്ചെടുക്കുകയും വിജയിപ്പിക്കുകയും ചെയ്തിട്ടുള്ളതാണ്‌.
അപ്പോഴാണ്‌, മരപ്പൊത്തിലിരിക്കുന്ന വൃത്തികെട്ട ഒരു മുങ്ങയുടെ ഓരിയി

മുതു കാര്‍ന്നോരെ…. തന്റെ മുതുമുത്തപ്പന്മാര്‍ സായിപ്പന്മാര്‍ക്ക്‌ എടം
കൊടുത്തു കച്ചോടം ചെയ്തു, ചെയ്തു ഒടുവില്‍ കിട്ടിയതോര്‍മ്മയില്ലേ……..

മുതു കാര്‍ണവര്‍ ഒന്നു വെറ്ച്ചു തുള്ളിയെങ്കിലും അടങ്ങിയിരുന്നു.

കാര്‍ണവര്‍ക്കറിയാം ഇന്നല്ലെങ്കില്‍ നാളെ എല്ലാം ശരിയാകുമെന്ന്‌.

പിന്‍ കുറിപ്പ്‌;
ക്ഷമിക്കണം, ഇത്‌ അന്ധനും ബധിരനും മുകനുമായ ഒരു സാദാ മലയാളി
യുടെ മനരോദനമാണ്‌.
൭൭൭൭൭൭൭൭൭




ഒരു രാജാവുണ്ടായ കഥ

തട്ടി ക്കൊണ്ടു വന്ന പെണ്ണിന്റെ മാറില്‍ ചേര്‍ന്നു കിടന്നപ്പോള്‍ വീരശൂര പരാക്രമി മല്ലശിരോമണിക്കൊരു മോഹമുദിച്ചു.

എന്തേ തനിക്കു മൊരു രാജാ വായിക്കൂടാ…

തണ്ടും തടിയും മുറ്റിയ മീശ യു മില്ലേ…….

കൊണ്ടും കൊടുത്തും പതം വന്ന മനമല്ല്ലേ…

നാട്ടിറച്ചിയും കാട്ടി റച്ചിയും തിന്ന; മധു നുകരുന്ന തനുവല്ലേ……….

പെണ്ണു വേട്ടയും പൊന്നു വേട്ടയും വശമില്ല്ലേ……….

പോരാത്തതിന്‌ മങ്കാ വുടിക്ക്‌ ഇന്നേ വരെയൊരു രാജാ വുണ്ടായോ……..

അതെ അന്നു വരെ മങ്കാവുടിക്ക്‌ ഒരു രാജാവില്ലായിരുന്നു.

മല്ലശിരോമണിയുടെ നാലോ അഞ്ചോ തലമുറകള്‍ക്ക്‌ മുമ്പ്‌ എവിടെ നിന്നോ അന്നം തേടിയെത്തിയൊരു ജന സമൂഹമാണ്‌ മങ്കാവുടിക്കാര്‍.

പാര്‍ത്തിരുന്ന ഇടത്തെ രാജാവിന്റെ ദുര്‍ഭരണത്തില്‍ സഹിമെട്ട്‌, കിങ്കരന്മാരെക്കൊണ്ട്‌ പൊറുതിമുട്ടി, കപ്പം കൊടുത്ത്‌ മുടിഞ്ഞ്‌ കൂടും കുടുക്കയും കുമ്മട്ടിക്കായും പെറുക്കി, കിട്ടിയതെല്ലാം ഒക്കത്ത്‌ ഇടുക്കി, കക്ഷത്തില്‍ തിരുകി, കുറച്ച്‌ ചാവാലി മാടുകളുമായി രായ്ക്കുരാമാനം നാടുവിട്ട്‌, അലഞ്ഞു തിരിഞ്ഞ്‌ മങ്കാവുടി
യിലെത്തുകയായിരുന്നു, അവര്‍.

തെക്കെ കാടും താണ്ടി, മലകളുടെ ചുരമിറങ്ങി, പുഴ കയറി വിശാലമായ മങ്കാവുടി സമതലത്തിലെത്തിയ പ്പോള്‍ അവര്‍ ആമോദം കൊണ്ടു.

കൊത്തിക്കിളച്ച്‌, ഉഴുതു നനച്ച്‌ അവരങ്ങ്‌ ഫലപുഷ്ടിപ്പെട്ടു.

കാട്ടു മൃഗങ്ങളെ വേട്ടയാടിപ്പിടിച്ചും പുഴ മത്സ്യങ്ങളെ അമ്പെയ്തു പിടിച്ചും മേനി മിനുക്കി പുലര്‍ന്നു.

എല്ലാവരും അദ്ധ്വാനിച്ചും തുല്യമായി വീതം വച്ചു തിന്നും സുഖിച്ചുവരവെ,

മല്ലശിരോമണിയെപ്പോലെ മറ്റു പലര്‍ക്കും പുതിയ മോഹങ്ങള്‍ ഉദിക്കാന്‍ തുടങ്ങി.

അവര്‍ മല കയറി, കാടിറങ്ങി അടുത്ത ദേശങ്ങളില്‍ പോയി പെണ്‍ വേട്ടയും പൊന്നു മോഷണവും നടത്തി നാട്ടില്‍ പേരെടുത്തു.

അങ്ങിനെയിരിക്കെയാണ്‌ പുതിയ മോഹവുമായി മല്ലശിരോമണി രംഗത്തേക്ക്‌
വരുന്നത്‌, അവന്റെ കൂട്ടാളികള്‍ക്കും അതങ്ങ്‌ ബോധിച്ചു.

എന്തേ നമുക്കുമൊരു രാജാ വുണ്ടായാല്‍……..

പിന്നെ അവര്‍ വൈകിച്ചില്ല, ര്രമങ്ങള്‍ തകൃതിയായി നടത്തി.

അനുകുലിച്ചവരെ കൂടെ നിര്‍ത്തി, അല്ലാത്തവരെ ഒതുക്കി, ചില പടു കിഴവന്മാരുടെ വേദാന്തം നിര്‍ത്താനായി കൊന്ന്‌ കാട്ടുമൃഗ ങ്ങള്‍ക്ക്‌ തീറ്റയാക്കി.

അടുത്ത ദേശങ്ങളില്‍ പോയി കൊള്ളകളും കൊള്ളി വയ്പുകളും നടത്തി. തരുണികളെയും ചങ്കൂറ്റമുള്ള തരുണന്മാരെയും അടിമകളാക്കി,

നാട്ടില്‍ കോട്ടകളും കൊത്തളങ്ങളും തീര്‍ത്തു,

അന്തഃപുരങ്ങള്‍ തട്ടി ക്കൊണ്ടു വന്ന ലീലാ വിലാ സിനികളെക്കൊണ്ടു നിറച്ചു, ഭണ്ഡാരപ്പുരകളില്‍ പൊന്നും പണവും കൊള്ളാതെയായി,
പണ്ടകശാലകളില്‍ ധാന്യങ്ങള്‍ കുന്നുകൂടി,
ഒടു വില്‍, ഒരു സിംഹാസനം തീര്‍ത്തു. സിംഹാസനം പണി തീര്‍ന്ന അന്ന്‌ മല്ല ശിരോമണി രാജാവായി. അങ്ങിനെയാണ്‌ മങ്കാവുടിയില്‍ രാജാവുണ്ടായത്‌.




എന്നെ അറിയുമോ…

ആരാണ്‌ പുറത്ത്‌……

അകത്തേക്ക്‌ വന്നോളൂ…

മറയുടെ കെട്ടഴിച്ചാല്‍ മതി…..

വാതില്‍ മറ, അതു വെറുമൊരു മറയാണ്‌. അതിന്റെ ഉറപ്പോ സൌന്ദര്യമോ അല്ല കാര്യം. വെറുമൊരു ലക്ഷ്മണ രേഖയാണെന്ന്‌ കരുതിയാല്‍ മതി. അല്ലെങ്കില്‍ പിന്നെ ഈ ചെറ്റക്ക്‌ തേക്കു തടിയില്‍ തീര്‍ത്ത്‌ കൊത്തു പണികള്‍ ചെയ്ത കതക്‌ എന്തിനാണ്‌… കണ്ടുകൂടെ, വര്‍ഷങ്ങള്‍ക്ക്‌ മുമ്പ്‌ തെങ്ങോല മെടഞ്ഞ്‌ കെട്ടിയുണ്ടാക്കിയതാണ്‌. മേച്ചില്‍ മാത്രമല്ല ചുമരും അതു കൊണ്ട്‌ തന്നെയാണ്‌. മഴയും വെയിലും കൊണ്ട്‌ ദ്രവിച്ചു തീരാറായപ്പോള്‍ നീലച്ച ഷീറ്റില്‍ പുതപ്പിച്ചിരിക്കുകയാണ്‌. അകത്ത്‌ കണ്ടില്ലെ (്രവിച്ചുണ്ടായ വിടവുകള്‍ വഴിയെത്തുന്ന വെളിച്ചത്തിനും നീലിമ.

ഇവിടെ, ഇവിടെത്തന്നെ ഞാനുണ്ട്‌. ഈ അയഞ്ഞുതുങ്ങിയ കട്ടിലില്‍.

ഈ നിറഞ്ഞ വെളിച്ചത്തിലും എന്നെ കാണാന്‍ കഴിയുന്നില്ലേ, താങ്കളെ
ന്താണ്‌ സൂക്ഷ മതയോടെ പരതുന്നത്‌. അതോ താങ്കളുടെ കണ്ണുകളില്‍ അത്ഭുതത്തിന്റെ പകല്‍ വെളിച്ചമോ…

എന്റെ ഈ പുതപ്പൊന്ന്‌ നീക്കി നോക്കൂ, ജാളൃത വേണ്ട, പുതപ്പിനുള്ളില്‍ നാണത്തെ മറക്കുന്നൊരു തുണിക്കഷണം കൂടിയുണ്ട്‌.

അസ്ഥികൂടം, അല്ലേ…

പെയിന്റ്‌ പുഴിയതുപോലെ തൊലിയും.

ഒന്നും അനങ്ങില്ല, കൈകളും കാലുകളും…. ചലിക്കുന്നതായിട്ട്‌ രണ്ടു കണ്ണുകളും, നാവും മാത്രംമേ ഉള്ളൂ. ക്ഷമിക്കണം, ഹൃദയത്തിന്റെ സ്പന്ദനം കൂടിയുണ്ട്‌.

പത്തു വര്‍ഷം മുമ്പ്‌ പത്തു വയസ്സുകാരനായിരുന്ന ഞാനിങ്ങനെയൊന്നുമായിരുന്നില്ല. മുതലമടയെന്ന എന്റെ ഗ്രാമത്തിലെ എല്ലാ ആണ്‍കുട്ടികളേയും പോലെ കളിച്ചും വഴക്കുകൂടിയും, സ്‌നേഹിച്ചും പിണങ്ങിയും, എന്തിനെല്ലാമോ
വേണ്ടി അലഞ്ഞു നടന്നിരുന്നു.

അന്ന്‌ അച്ഛനുണ്ടായിരുന്നു, രണ്ടു മുറികളുള്ള വീടുണ്ടായിരുന്നു.
അച്ഛന്റെ വായനകളും കഥ പറച്ചിലും പുന്നാരങ്ങളും കേട്ട്‌ വാനം മുട്ടോളം സ്വപ്നങ്ങളുണ്ടായിരുന്നു. അന്നത്തെ എന്റെ വലിയ സ്വപ്നം പൈലറ്റ്‌ ആകുക എന്നതായിരുന്നു. അതിനൊരു കാരണവുമുണ്ടായിരുന്നു, അച്ഛനും അമ്മയും പണിയെടുത്തിരുന്ന മാന്തോപ്പിനു മുകളില്‍ മഴയുമായി പറക്കുന്ന ഹെലിക്കോ
പ്റററെന്ന വലിയ പക്ഷിയെ കണ്ടതിന്റെ മോഹം.

എന്റെ അച്ഛന്‍ സുന്ദരനായിരുന്നു, പഴശ്ലിരാജായിലെ മമ്മൂട്ടിയെ പോലെ, അമ്മ സുന്ദരിയായിരുന്നു, ഷീലയുടെ മാക്കത്തിനെപ്പോലെ.

പഴശ്ശിരാജ ഞാന്‍ കണ്ടിട്ടില്ല, ആ സിനിമ ഉണ്ടായപ്പോഴേക്കും എന്റെ ചലനങ്ങള്‍ നാവിലേക്കും കണ്ണുകളിലേക്കും ചുരുങ്ങിപ്പോയിരുന്നു. എന്നാല്‍ മാക്കത്തിനെ കണ്ടിട്ടുണ്ട്‌.

അച്ഛനിന്നില്ല, ഒരുനാള്‍ പനി വന്നു, ശേഷം എന്നേപ്പോലെ മേദസ്സും
വെള്ളവും ചോര്‍ന്നുപോയി, കണ്ണും നാവും മാത്രം ചലിക്കുന്നവനായി കിടന്നു,
ഒരു വര്‍ഷത്തോളം. ഒരുപാട്‌ ആശുപത്രികളില്‍ തുങ്ങിപ്പിടിച്ചിരുന്നു,

ഡോക്ടര്‍മാരെ കണ്ടു. ടെസ്റ്റുകള്‍ നടത്തി. ഒടുവില്‍ വൈദ്യ ശാസ്ത്രത്തിന്‌ ചോദൃഛിന്നമായി യാത്ര പറഞ്ഞു പോയി. അക്കൂടെ വീടും ആശുപത്രി ചെലവിനത്തില്‍ അലിഞ്ഞില്ലാതെ ആയി.

പിന്നീട്‌ എന്റെ ഈഴമായി, അതും ഈ ചെറ്റയില്‍ എത്തിയശേഷം.
ഇപ്പോള്‍ ചോദ്ൃഛിന്നമില്ല, ഞാന്‍ ഇരയാക്കപ്പെട്ടിരിക്കുന്നെന്ന്‌ ഡോക്ടര്‍മാര്‍ പറയുന്നു, മഴപോല്‍ പെയ്തിറങ്ങിയ കീടനാശിനിയുടെ…

അമ്മ മാന്തോപ്പിലെ പണി നിര്‍ത്തി, പക്ഷെ, ജീവിക്കാനുള്ള മാര്‍ഗമായി മറ്റൊന്നും കാണാതെ വന്നപ്പോള്‍ ഭിക്ഷക്കാരിയായി. അതിനുവേണ്ടി മാക്കത്തിന്റെ ദേഹത്തെ സ്‌നിഗ്ദ്ധതയും കൊഴുപ്പും ചോര്‍ത്തിക്കളഞ്ഞു, പട്ടിണി കിടന്നിട്ട്‌. അന്ധനായ ഭര്‍ത്താവിനെ ശുശ്രൂഷിക്കാന്‍ കണ്ണു മൂടിക്കെട്ടിയ ഗാന്ധാരിയെപ്പോലെ. ഇപ്പോള്‍ നിലത്തുറക്കാത്ത പാദങ്ങളോടെ അടുത്ത ടൌണിലെ ഏതെങ്കിലും കടയുടെ മുന്നില്‍ ഏങ്ങി വലിഞ്ഞു നിന്നു കൈ നീട്ടുന്നുണ്ടാകും.

സന്ധ്യക്ക്‌ മുമ്പ്‌ തന്നെ അമ്മ ഇങ്ങെത്തും, കൈയില്‍ അന്നത്തേക്കു
വേണ്ട ഭക്ഷണമുണ്ടാകും, പഴകിയ കുറെ പ്ര്രങ്ങളോ, ആഴ്ചപ്പതിപ്പുകളോ ഉണ്ടാകും, ചിലപ്പോള്‍ പുതിയതുമാകാം.

ഭക്ഷണത്തേക്കാള്‍ എനിക്ക വേണ്ടത്‌ അമ്മയുടെ വായനയാണ്‌,
വേറൊന്നും എനിക്കും അമ്മക്കും പറയാനില്ല. പ്രതത്തിലെ വാര്‍ത്തകള്‍, വാരികയിലെ കഥകള്‍ അത്രമാത്രം…

അമ്മയിലൂടെയാണ്‌ ഞാന്‍ പഴശ്ശിരാജയെ കണ്ടത്‌, ഹൈമവതഭുവിന്‌
അവാര്‍ഡ്‌ കിട്ടിയതറിഞ്ഞത്‌, ജി എല്‍ സി വി പൊട്ടിച്ചു കളഞ്ഞെന്നറിഞ്ഞത്‌,
അതുവഴി മുന്നുറ്റിയിരുപത്‌ കോടി രൂപ ബംഗാള്‍ ഉള്‍ക്കടലില്‍ കലക്കിയെന്നറിഞ്ഞത്‌, മാതൃഭൂമി ആഴ്ചപ്പതിപ്പിന്റെ ജീവനാശിനിപ്പതിപ്പ്‌ കണ്ടത്‌…

പക്ഷെ, അതില്‍ എന്റെ ഫോട്ടോയില്ല. ഒരു പക്ഷെ, മധുരാജിന്‌ എന്നെ
കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ലായിരിക്കാം.

എനിക്കതില്‍ വിഷമമൊന്നുമില്ല, അല്ലെങ്കില്‍ വേദനകളും വിഷമങ്ങളും ഇനിയെന്തിനാണെനിക്ക്‌, മരണം കണ്ഠനാളം വരെ എത്തി നില്‍ക്കുമ്പോള്‍……

എന്നാല്‍ ശേഷിക്കുന്നൊരു വിമ്മിട്ടം മാത്രമുണ്ട്‌,

പ്രായപൂര്‍ത്തിയായ ഒരു മകന്റെ ആഹാരനീഹാരങ്ങള്‍ക്ക്‌ സഹായിക്കേണ്ടി വരുന്ന ഒരമ്മയെ നിങ്ങള്‍ സങ്കല്പിച്ചു നോക്കൂ…

മനസ്സലാകുന്നില്ലേ…..

വേണ്ട, വേണ്ട ഇനിയൊരു ഫോട്ടോയും, സ്മാരകവും എനിക്കാവശ്യമില്ല, നിങ്ങളുടെ മനസ്സുകളില്‍ കോരിയിട്ട കെടാക്കനലായി ഞാന്‍ മാറുമെങ്കില്‍……

൭൪൪൪൪൪




ഇഡിപ്പസ്സ്‌

മാലിനി, മുപ്പത്തിമൂന്നു വയസ്സ്‌. ശ്രാമത്തിൽ നിന്നു വരുന്നു.

കുന്നും മലകളും തോടും മേടുകളും വയലും വയല്‍വരമ്പുകളും അവള്‍ അറിഞ്ഞിട്ടുണ്ട്‌. തൊട്ടാവാടി മുള്ളും കുറുന്തോട്ടി വേരും കണ്ടിട്ടുണ്ട്‌.
ചെത്തിയും ചെമ്പരത്തിയും അവളുടെ വേലിപ്പടര്‍പ്പുകളില്‍ ഉണ്ടായിരുന്നു. കുയില്‍ കൂവുന്നതും കുറുക്കന്‍ ഓരിയിടുന്നതും കേട്ടാല്‍ തിരിച്ചറിയും.

പണ്ട്‌ പട്ടുപാവാടയും ജാക്കറ്റുമിട്ട്‌ പാടവരമ്പത്തുകൂടി ഓടിക്കളിച്ച്‌ ചേറാക്കിയതിന്‌ അമ്മ അവളെ തല്ലിയിട്ടുണ്ട്‌. കുഞ്ഞടുക്കളയിലെ ഇടുങ്ങിയ അടുപ്പില്‍ ചുള്ളിക്കമ്പുകള്‍ വച്ച്‌ തീ കൂട്ടി ഈതിയൂതി കത്തിച്ച്‌ കട്ടന്‍ കാപ്പി അനത്തിയിട്ടുണ്ട്‌. കപ്പ പുഴുങ്ങിയതും കാന്താരി മുളക്‌ അരച്ചതും പാടത്തെ പണിക്കാര്‍ക്ക്‌ പ്രഭാത ഭക്ഷണമാക്കി എത്തിച്ചു കൊടുത്തിട്ടുണ്ട്‌.

പാടത്ത്‌ കാള പൂട്ടും കഴിഞ്ഞ്‌ തോട്ടിലിറങ്ങി കുളി കഴിഞ്ഞിട്ടും അച്ഛന്‌ ചേറിന്റെ മണമാമെന്ന്‌ പറഞ്ഞ്‌ കളിയാക്കിയിട്ടുണ്ട്‌. കളിയാക്കുമെങ്കിലും അച്ഛനെ ഇഷ്ടമാണെന്നു പറഞ്ഞ്‌ കെട്ടിപ്പിടിക്കുമായിരുന്നു.

അവളെ ഈ നഗരത്തില്‌, ഫ്ളാറ്റില്‍ എത്തിച്ചത്‌ ഭര്‍ത്താവാണ്‌, രാജീവന്‍.
ഫ്ളാറ്റും ഏസി കാറും കട്ടില്‍ മേശ കസേരകളും രാജീവിന്‌ കമ്പനി കൊടുത്തിരിക്കുന്നതാണ്‌. അവരുടെ ജില്ലാതല ബിസിനസ്സ്‌ നോക്കി നടത്തുന്നതിന്‌, പിന്നെ കൈ നിറയെ പണവും.

അവര്‍ക്ക്‌ പത്തു വയസ്സുകാരനൊരു മകനുണ്ട്‌, ആറു വയസ്സുകാരിയായൊരു മകളും.

പകല്‍, ഫ്ളാറ്റില്‍ വെറുതെയിരുന്നപ്പോള്‍ അവള്‍ നില കണ്ണാടിയില്‍ സ്വയം കണ്ടു.

ചര്‍മ്മത്തിന്‌ അവിടവിടെ സ്നിഗ്ദ്ധത പോയിരിക്കുന്നു, കൈകാലുകളിലെ മാര്‍ദ്ദവം കുറഞ്ഞിരിക്കുന്നു, പാടുകള്‍ വീണിരിക്കുന്നു. പിന്നെ, പ്രതപ്പരസ്യ
ങ്ങളും വനിതാ മാസികകളിലെ എഴുത്തുകളും പഠിക്കുകയായി… പഠനം പ്രായോഗീകമാക്കുകയായി….

രാജീവന്റെ പ്രോത്സാഹനങ്ങള്‍ വളരെ കിട്ടുകയും ചെയ്തു.

ചര്‍മ്മ ലേപനങ്ങലും ഷേപ്പ്‌ വസ്ത്രങ്ങളും നിത്യോപയോഗ വസ്തുക്കളാക്കി. ഓരോ ദിവസവും നിലക്കണ്ണാടിയില്‍ സ്വയം കണ്ട്‌ അളവുകള്‍ നോക്കി, തൂക്കം നോക്കി, സ്പര്‍ശനത്തിലൂടെ മൃദുലത അറിഞ്ഞു.

അന്നും അവള്‍ ടെസ്റ്റുകള്‍ നടത്തിക്കൊണ്ടിരുന്നപ്പോള്‍ അലമാരയുടെ പിറകില്‍ രണ്ടു കണ്ണുകള്‍…….

ഡിജിറ്റല്‍ ക്യാമറയുടേതോ, മോബൈല്‍ ഫോണിന്റേതോ, കള്ളന്റേതോ എന്നറിയാതെ, മിണ്ടാനാകാതെ, ചലിക്കാനാകാതെ കട്ടിലില്‍ തളര്‍ന്നിരിന്ന അവനും ഭയന്നു പോയി…..

രാജീവന്‍ അവനെ ഭീഷണിപ്പെടുത്തി, ദേഹോപ്രദവത്തിന്‌ ആംഗ്യങ്ങള്‍ കാട്ടി…

വിറ പൂണ്ട സ്വരത്തില്‍ അവന്‍ കുറെ കഥകള്‍ പറഞ്ഞു, കൂട്ടുകാര്‍ പറഞ്ഞതും പുസ്തകങ്ങളില്‍ വായിച്ചതുമൊക്കെയായിട്ട്‌……

പിന്നീട്‌, രാജീവനും മാലിനിയും കുറെയേറെ ആഴ്ചപ്പതിപ്പുകളും മാസികകളും വായുച്ചു…. സൈക്ക്യാര്രിസ്റ്റുകളെ മാറി മാറി കണ്ടു… മകന്‌ കൌാണ്‍സിലിങ്ങുകള്‍ക്കായി നെട്ടോട്ടമോടി…

പക്ഷെ, ഇടക്കെപ്പോഴോ, ഏതോ ഒരു സൈക്ക്യാട്രിസ്റ്റു ചോദിച്ചൊരു
ചോദ്യത്തിന്‌ മറുപടി കണ്ടെത്താന്‍ ശ്രമിച്ചില്ല.

എവിടെയാണ്‌ പിഴക്കുന്നത്‌…

൭൪൭൪൪൪൪൪




സന്ധ്യ

അവന്‍ പറഞ്ഞു.

“പെണ്ണെ നീയെന്‍ ജീവന്റെ ജീവനാണ്‌, ശ്വാസമണണ്‍്‌, സ്വപ്തമാണ്‌. മയക്കുന്ന മായയണണ്‍, സത്യമാണ്‌. എന്റെ ധ്യാനത്തിന്റ മാധ്യമമാണ്‌, ക്ഷേത്ര സന്നിധിയില്‍ മിഴപൂട്ടിനില്‍കെ ദേവിയുടെ മുഖഛായയിലേക്ക്‌ പടര്‍ന്നു കയറുകയാണ്‌…

“എന്റെ രോമകൂപങ്ങളിലൂടെ സിരകളിലേക്ക്‌, ശരീരമാകെ, ബോധമാകെ നിറഞ്ഞ്‌…നിറഞ്ഞ്‌……

“നിന്നെ സ്പര്‍ശിക്കുമ്പോള്‍, നിന്നെ മുകരുമ്പോല്‍, നിന്നിലലിയുമ്പോള്‍
ഞാനില്ലാതകുന്നു….. നീയില്ലാതാകുന്നു…… നമ്മളില്ലാതയിട്ട്‌ ഒന്നു മാത്രം ശേഷിക്കുന്നു…

-നീയില്ലാതെനിക്ക്‌ ജീവിക്കാന്‍ കഴിയതെയായിരിക്കുന്നു…

അവളോ, അവനോടൊത്ത്‌ എവിടയെല്ലാമോ യത്ര ചെയ്തു, പല പല
ദേശങ്ങളിലൂടെ, സംസ്‌കാരങ്ങളിലൂടെ, പലതും കണ്ടും അറിഞ്ഞും ഒരുനാള്‍ തിരിച്ചുവന്ന്‌ സ്വമുറിയിലെ സീലിംഗ്‌ ഫാനില്‍ ച്രിദാറിന്റ ഷാളില്‍ തൂങ്ങി, ഒരു കുറിപ്പുമാത്രം ശേഷിപ്പായിവച്ച്‌……

പത്രങ്ങളിലും ചാനലുകളിലും വാര്‍ത്തയാകാതെ, പോലീസ്‌ സ്റ്റേഷനിലും കോടതിയിലും കയറിയിറങ്ങാതെ യാത്രയായി.

൭൫൫൫൫൫൫൫൫൭




സാജയുടെ തിരോധാന ശേഷം

സാജയുടെ തിരോധാനം ആദ്യം ഗ്രഹിച്ചത്‌ അവളുടെ അമ്മയാണ്‌,
പത്മജ.

അവള്‍ എന്നും സ്‌ക്കൂള്‍ കഴിഞ്ഞ്‌ അഞ്ചരക്കും ആറിനും ഇട്‌ ക്കാണ്‌
വീട്ടില്‍ എത്തുന്നത്‌. അതേ സമയത്ത്‌ ഗ്രാമത്തില്‍ എത്തുന്ന ഒരു
ബസ്സുണ്ട്‌. ഇപ്പോള്‍ ആറു മണി കഴിഞ്ഞ സ്ഥിതിക്ക്‌ വണ്ടിവരികയും
ആളുകളെ ഇറക്കിപ്പോവുകയും ചെയ്തിരിയ്ക്കണം.

പത്മജ അടുക്കളപ്പണിയുടെ തിരക്കിലായിരുന്നു. ആറുമണി കഴി
ഞ്ഞിട്ടും, മകള്‍ എത്തേണ്ട സമയം കഴിഞ്ഞിട്ടും ആദ്യം ഒന്നും ശ്രദ്ധിക്കുകയുണ്ടായില്ല. രണ്ടോ മൂന്നോ, (്രാവശ്യം സാജയുടെ വളര്‍ത്തുന്ന പൂച്ച കിണി കരഞ്ഞുകൊണ്ട്‌ അവരുടെ കാല്‍ക്കലെത്തി മുട്ടുകയും ഉരുമു കയും ചെയ്‌ തതുകൂടിയാണ്‌.

ഇരുട്ടു വ്യാപിച്ചപ്പോള്‍, അടുക്കളയിലെ ലൈററ്‌ ഇടേണ്ടിവന്നപ്പോള്‍
പത്മജഒരുഞെട്ട ലോടുകൂടിആക്കാര്യം ഓര്‍മ്മിച്ചു.

മകള്‍ എത്തിയിട്ടില്ല.

സന്ധ്യമയങ്ങിയല്ലോ; സമയം ഏറെയായല്ലോ…………..

അവര്‍ ഉമ്മറവാതില്‍ തുറന്ന്‌ പടിക്കലേക്ക്‌ നോക്കിനിന്നു.

പടിക്കല്‍ കിണി അസ്വസ്ഥതയോടെ നടക്കുന്നുണ്ട്‌. ഇടയ്ക്കിടക്ക്‌
കരയുന്നുമുണ്ട്‌.

പത്മജയുടെ നെഞ്ചില്‍ അകാരണമായൊരു വിങ്ങല്‍, ശ്വാസംമുട്ടല്‍,
ബോധം മറയുന്നത്‌ പോലെ…………

മോളുടെ കരയുന്ന മുഖം.

നാലഞ്ച്‌ വര്‍ഷങ്ങള്‍ക്ക്‌ മുമ്പ്‌ നാട്ടിലെ ആറ്റില്‍ കുളിക്കവെ, നിലയി
ല്ലാത്ത വെള്ളത്തിലേക്ക്‌ ഇറങ്ങിപ്പോയി ഭയന്ന്‌ കരയുന്ന മുഖം

ചുവന്ന്തുടുത്ത്‌…………………….

അന്നു ഭയന്ന തജറീവറിതത്തില്‍ ഒരറിലം
ഭയന്നംിട്ടറില്ല

ആരെല്ലാമോഓടികൂടിമോളെകരയിലെത്തിച്ചു.

അവളെ നെഞ്ചോടുചേര്‍ത്തു ഞെക്കിപ്പിടിച്ചു എന്ത അമര്‍ത്തിയിട്ടും,
മോള്‍ക്ക്‌ ശ്വാസം മുട്ടുംവരെ അമര്‍ത്തിയിട്ടും അടുത്തില്ലെന്ന തോന്നലായിരുന്നു…………….

ച്ഛേ ] എന്തേ ഇപ്പോള്‍ അങ്ങിനെയൊക്കെ ചിന്തിക്കാന്‍.
അവള്‍ മുകുന്ദേട്ടനെ വഴിയില്‍ കണ്ടിരിക്കും. അച്ഛനും മകളും കൂടി
എന്തേലും വാങ്ങാന്‍ ടൌണില്‍ കറങ്ങുകയാവും. എന്നാല്‍ ഇന്നുവരട്ടെ രണ്ടുപറഞ്ഞിട്ടേയുള്ളൂ. രണ്ടുംകൂടി മനുഷ്യനെ തീ തീറ്റിക്കാന്‍…………….

അതെങ്ങിനെയാ പറയാന്‍ തുടങ്ങുമ്പോഴേക്കും തനിക്ക്‌ ഇഷ്ടമുള്ള
തെന്തെങ്കിലും എടുത്തുനിരത്തും, അച്ഛനും മകളും ………….. വിക്ക്‌ന സ്സുകളെല്ലാം പഠിച്ചു വച്ചിരിക്കു കയല്ലേ………………

അവര്‍ ഒരല്പ്പം ശക്തിയോടെതന്നെ വാതില്‍ അടച്ച്‌ അടുക്കളയിലേ
ക്ക്‌ നടന്നു.

കാപ്പിചൂടാക്കി വക്കണം. മുകുന്ദേട്ടന്‍ വന്നാലുടന്‍ ഒരു ചൂടുചായ
നിര്‍ബ്ബന്ധമാണ്‌ അഞ്ചുമണിവരെ തിരക്കേറിയ ജോലി കഴിഞ്ഞ്‌ ഒന്നൊന്നര മണിക്കൂര്‍ ബസ്സ്‌ യാത്രയും കഴിഞ്ഞ്‌ എത്തുന്നതല്ലേ ക്ഷീണ മുണ്ടാകും.
ഒരു ചായ ഉള്ളില്‍ ചെന്നിട്ടേ വസ്ര്തങ്ങൾ അഴിക്കുകൂടി ചെയ്യുകയുള്ളൂ

കോളിംഗ്‌ ബല്ലടിച്ച പ്പോള്‍ പത്മജ ആര്‍ത്തലച്ചാണ്‌ എത്തിയത്‌.

വാതില്‍ തുറന്നു.

മുകുന്ദനാണ്‌ .

അവര്‍ അയാള്‍ക്ക്‌ പിറകില്‍ മകളെ തിരഞ്ഞു.

അവള്‍ ഒളിച്ചു നില്‍ക്കുകയാവും, കളികൂടുന്നു…………….

മുകുന്ദന്‍ മുറിയില്‍ കയറി.

നിമിഷങ്ങള്‍ കഴിഞ്ഞു.

എന്നിട്ടും സാജ പ്രത്ൃക്ഷപ്പെട്ടില്ല.

“മോള്‍ എവിടെ ?””

ലട?

മുകുന്ദന്‍ തേങ്ങിപോയി

“എന്റെ മോള്‍ എവിടെ……… അവള്‍ ഇതുവരെ എത്തിയില്ല
ല്ലോ………. റ്‌?

പത്മജ തകര്‍ന്ന ശില പോലെ സോഫയില്‍ അമര്‍ന്നു.

“നീ എന്താ ഈ പറയുന്നേ…….?

ഒരു നിമിഷം മുകുന്ദനും തളര്‍ന്നു പോയി..

പെട്ടെന്ന്‌,

വളരെ പെട്ടന്ന്‌ വാര്‍ത്ത പരന്നു.
സാജ സ്ക്കൂള്‍ വിട്ട്‌ എത്തിയില്ല.

വെളുത്ത്‌ മെലിഞ്ഞ ഒരു പെണ്‍കുട്ടി ….. വട്ട മുഖം, ആകര്‍ഷക
മായ കണ്ണുകള്‍, ശ്രദ്ധിക്ക പ്പെടുന്ന ചിരി …….
നാട്ടില്‍ ആ കുട്ടിയെ ശ്രദ്ധിക്കാത്ത വരായി ആരും കാ

ണില്ല. നാട്ടിലെ യു. പി. സ്ക്കൂളില്‍ വച്ച്‌ എല്ലാറ്റിനും മുന്നില്‍ അവള്‍
ഉണ്ടായിരുന്നു

പട്ടണത്തിലെ ഹൈസ്ക്കൂളില്‍നിന്നും പത്താം തരം കഴിഞ്ഞത്‌
സ്വര്‍ണ്ണമെഡലും വാങ്ങിയിട്ടാണ്‌.

അവിടെ തന്നെ ഹയര്‍ സെക്കണ്ടറിക്ക്‌ ചേര്‍ന്നിട്ട്‌ ഒരുവര്‍ഷമേ
ആയിട്ടുള്ളൂ.

പതിനാറോ, പതിനേഴോ വയസ്സ്‌.

രാവിലെ അവള്‍ സ്കുളില്‍ പോകുമ്പോള്‍ കടുത്ത നീലനിറത്തി
ലുള്ള മിഡ്ഡിയും ടോപ്പുമായിരുന്നു വേഷം.

നാട്ടിലെ കിണറുകള്‍, കുളങ്ങള്‍, പൊന്തകള്‍, കുറ്റികാടുകള്‍,
എല്ലാം നാട്ടുകാര്‍ തിരഞ്ഞു.

അടുത്തഗ്രാമങ്ങളിലും, പട്ടണങ്ങളിലും, ബന്ധുഗ്രഹങ്ങളിലും,
സ്‌നേഹഭവനങ്ങളിലും തേടി.

പ്രതത്താളുകളിലും ടിവിസ്ക്രകീനിലും ആ സുന്ദരമായ മുഖം
പുഞ്ചിരിയോടെ തെളിഞ്ഞു കണ്ടു.

പത്മജ ഇരുളും വെളിച്ചവും ഇല്ലാത്ത ലോകത്ത്‌ മെഴുക്കും,
അഴുക്കും കൂടികലര്‍ന്ന ഏതോ ഒരുകയത്തിന്റ അടിത്തട്ടില്‍ അകപ്പെട്ട്‌ ദിശയറിയാതെ തപ്പിതട ഞ്ഞുനടന്നു.

മുകുന്ദന്‍ സ്വപ്നാടനക്കാരനായി അലഞ്ഞു. ഇടക്കിടക്ക്‌ ഒരേ
സ്വപ്നം തന്നെ വീണ്ടും വീണ്ടും കണ്ട്‌ ഞെട്ടിയുണര്‍ന്നു.

വിശാലവും മേഘാവൃതവുമായ ആകാശം ശൂന്യമാണ്‌. പക്ഷേ,
പെട്ടെന്ന്‌ എവിടെനിന്നോ ഒരു പ്രാകുഞ്ഞ്‌ ദൃഷ്ടിപഥത്തില്‍ എത്തുന്നു.
വെളുത്തനിറവും മനോഹരവുമായ കുറുകിയ കഴുത്തും, നന്നേകറുത്ത കണ്ണുകളും മഷിയെഴുതിയതുപോല്‍ വ്യക്തമായ പുരിക

പ്രാ കുഞ്ഞിനെ തുടര്‍ന്ന്‌ മൂന്നുനാല്‌ പ്രാപ്പിടിയന്മാരും.

പ്രാപ്പിടിയന്മാര്‍ ആ കുഞ്ഞിനോട്‌ അടുത്തുകൊണ്ടിരിക്കയാണ്‌.
ആ കുഞ്ഞ്‌ എത്ത വേഗത്തില്‍ പഠന്നിട്ടും അവരില്‍ നിന്നും അകലാന്‍
കഴിയുന്നില്ല. അതിന്റ ചിറകുകള്‍ തളരുകയാണ്‌. മോഹാലസ്ൃയത്തില്‍ അമരുകയാണ്‌.

അല്ല………… അതൊരു പ്രാകുഞ്ഞല്ല.

അത്‌ സാജ മോളല്ലേ… ?

സാജ മോളെ…………………. !

അടിവസ്ര്രംമാ്രതം ധരിച്ച്‌ ലോക്കപ്പിലെ തറയില്‍ ചുരു ണ്ടുകൂടികി
ടന്നു, വിവേക്‌.

രാത്രിയില്‍ വളരെ ഇരുട്ടിയശേഷമാണ്‌ ഹോസ്റ്റലിലെ മുറിയുടെ
വാതില്ക്കല്‍ പോലീസ്‌ വിവേകിനെ തട്ടിവിളിച്ചത്‌. വാതില്‍ തുറന്ന്‌
അന്താളിപ്പ്‌ മാറും മുമ്പുതന്നെ ഷര്‍ട്ടില്‍ കുത്തി പിടിച്ച്‌ പോലീസുകാരന്‍ അവനെ വലിച്ചിഴച്ചു. നിസ്സഹായനായി ചുറ്റും നോക്കിയ പ്പോള്‍ സ്‌നേഹി തര്‍, വാര്‍ഡനച്ചന്‍ ഒന്നും ചെയ്യാനാവാതെ തരിച്ചുനില്ക്കുകയായിരുന്നു.

എന്തിനാണ്‌ തന്നെ വലിച്ചിഴക്കുന്നതെന്ന്‌ , താന്‍ എന്തുതെറ്റുചെ
യ്തുവെന്ന്‌ കേണപേക്ഷയോടെ ചോദിച്ചിട്ടും ആരും ഒന്നും പറഞ്ഞിരുന്നില്ല.

ജീപ്പിന്റ പിന്നിലേക്ക്‌ വലിച്ചെറിയപ്പെടുകയായിരുന്നു.

ലോക്കപ്പിലെഅരണ്ടവെളിച്ചത്തിനുകീഴെ, മുന്നോ നാലോപേരുടെ
പീഡനത്തിന്‌ വിധേയനാകുമ്പോഴും വേദനയല്ല തോന്നിയത്‌, മര
വിപ്പാണ്‌,അവരുടെ ചോദ്യങ്ങള്‍ക്കുമുന്നില്‍.
നീ അവളെ കൊന്നുകുഴിച്ചുമൂടിയോ…………………… റ.

““എവിടെയാമൂടിയത്‌..?” “

കണ്‍കളിലൂടെ, കാതുകളിലൂടെ,വാസനയിലൂടെ, സാജ ഉള്ളി
ലേക്ക്‌,കൂടുതല്‍ഉള്ളിലേക്ക്‌ വരികയായിരുന്നു.

മാധുര്യമായി, ആന്ദമായി …..

ആ ദേഹത്തൊരടി ഏല്പ്പിക്കാന്‍, ഒന്നുനുള്ളാന്‍ പോലും, തലമുടിയൊന്നുലക്കാന്‍ പോലും എന്നാലാകു മോ………..

എന്നാലാകുമോ ?

അവന്‍ പൊട്ടിക്കരഞ്ഞു, അവളുടെ മുഖം മനക്കോണില്‍ തെളിഞ്ഞു

ഒരു ദിവസം പോലീസ്‌ സ്റ്റേഷനിലേക്ക്‌ മുകന്ദന്‍ വിളിക്കപ്പെട്ടു.
ഇന്‍സ്‌ പക്റ്ററുടെ മുന്നിലെ കസേരയില്‍ ഇരിയ്‌ ക്കാന്‍ ഇടം കൊടുത്തു.

വളരെ ദൃഡ്ധവും വ്ൃക്ത വുമായ സ്വരത്തില്‍ ഇന്‍സ്‌ പക്റ്റര്‍ പറഞ്ഞു.
“മകളെ കുറിച്ചുള്ള അന്വേഷണത്തില്‍ നിന്നും ലഭിക്കുന്ന
ന്യൂസുകള്‍ അത്ര നന്നല്ല. ഇനിയും മകളെ കണ്ടെത്തിയാല്‍തന്നെ പല
തെളിവുകള്‍ ശേഖരിയ്ക്കുന്നതിനായി ഞങ്ങളുടെ കസ്റ്റഡിയില്‍ വയ്ക്കേ

ണ്ടിവരാം……………..
അയാള്‍ നിറുത്തി ഒരു സിഗരറ്റിന്‌ തീകൊളുത്തി, പുകയാല്‍മുറിനിറച്ചു.
മുകുന്ദന്‌ ശ്വാസം മുട്ടി..

“അവള്‍ക്ക്‌ അനാശസ്യമായ പല ബന്ധങ്ങളുമുണ്ട്‌. ഒരു തീരവവാദിഗ്ുപ്പു മായിട്ട്‌, അവര്‍ നടത്തുന്ന ഡ്രഗ്സ്‌ വ്യാപാരവുമായിട്ട്‌. കൂടാതെ സ്‌കൂള്‍ കാമ്പസ്സിലെ പ്രധാന ഡ്രഗ്സ്‌ വില്പ്പനക്കാരിയും മകളാണെന്നു സംശയിക്കേണ്

തെളിവുകളുണ്ട്‌ “”.

മുറിയില്‍ നിറഞ്ഞ പുകയില്‍നിന്നും മുകുന്ദന്‍ നിക്കോട്ടി
നെ ഉള്‍കൊള്ളുകയായിരുന്നു. അതിന്റ ഉണര്‍വ്വില്‍ മുകുന്ദന്‍ കണ്ണുകള്‍ കൂടുതല്‍ തുറന്നു, ചെവിക്കൂര്‍പ്പിച്ചു.

“ ആ ഗ്രൂപ്പിലെ പലരും ഒത്ത്‌ മകള്‍ ലോഡ്ജുകളില്‍ അന്തിയുറങ്ങി
യതിന്റ തെളിവുകളുണ്ട്‌, പല ടൂറുകളും നടത്തിയതായിട്ട്‌ കണ്ടെത്തിയി

ട്ടുണ്ട്‌ ….. 7
മുകുന്ദന്‍ (ഭാന്തമായൊരു ആവേശത്തില്‍ ചാടിയെഴുന്നേറ്റു.
നോ….നോ… പച്ചകള്ള മാണ്‌…. ആര്‍ക്കോവേണ്ടി നിങ്ങള്‍ കഥകളു
ണ്ടാക്കുക യാണ്‌……………….

അയാള്‍ ശക്തിയായി മേശയില്‍ ഇടിച്ചു.

മേശയിലിരുന്ന ലാത്തി, തൊപ്പി, ഭൂഗോളം ആഷ്ര്ര എല്ലാം നിലത്തു
വീണ ചിതറി.

ഓടിയെത്തിയ പോലീസുകാര്‍ മുകുന്ദനെ മുറിയില്‍നി
ന്നും പുറത്തിറക്കി വരാന്തയിലെ ബഞ്ചിലിരുത്തി, സാന്ത്വനപ്പെടുത്തി., പറഞ്ഞയച്ചു.

പിറ്റേന്ന്‌ ആ വാര്‍ത്തകള്‍ പ്രതങ്ങള്‍ എഴുതി,

നാട്ടുകാര്‍ പറഞ്ഞു ,

പിന്നീട്‌ ബന്ധുക്കള്‍ പറഞ്ഞു.

തന്റെ മകള്‍, താനും അവളുടെ അമ്മയും ഉള്ളിടത്തല്ലാതെ അന്തിയുറങ്ങിയിട്ടില്ലെന്നും, മറ്റാരോപണങ്ങളൊന്നും അവളാല്‍ ചെയ്യാനാവില്ലെന്നും പറഞ്ഞിട്ട്‌ ആരും വിശ്വസിക്കുന്നില്ലെന്ന്‌ മുകുന്ദന്‍ അറിഞ്ഞു. അവരൊക്കെ ആവശ്യപ്പെടുന്ന
തെളിവുകള്‍ കൊടുക്കാന്‍, അവര്‍ നിരത്തുന്ന ഈഹാപോഹങ്ങളെ തടുക്കാന്‍ അയാള്‍ക്കായില്ല.

മുകുന്ദന്‍ നിസ്സഹായനായി. അടച്ചിട്ട വീട്ടില്‍നിന്നും പു
റത്തിറങ്ങാതെയായി, ആരും ഒന്നും തിരക്കി അവിടെ എത്താറുമില്ലാതെയായി.

മുകുന്ദന്‍ നോക്കിനിന്നു;

ചരുവത്തില്‍നിന്നും കഞ്ഞിവെള്ളം വലിച്ച്‌ കുടിച്ചിട്ട്‌ നിമിഷങ്ങള്‍
കഴിഞ്ഞതേയുള്ളൂ പശുക്കുട്ടി ഒന്നുപിടഞ്ഞു, കാലുകള്‍ നീട്ടിവച്ച്‌
കിടന്നു.

എന്നാല്‍ തള്ളപ്പശു ഒന്നമറുകയും കണ്ണുകള്‍ വളരെയധികം
തുറന്ന്‌ മുകുന്ദനെ നോക്കുകയും ചെയ്തു.

അയാള്‍ ഒന്നുമന്ദഹസ്സിച്ചു ; പിറുപിറുത്തു.

പിന്നാലെ ഞാന്‍ ഉണ്ടാകും .

അടുത്ത ഈഴം കിണിയുടേതായിരുന്നു. അവള്‍ നിരാഹാരയായിട്ട്‌
ദിവസങ്ങള്‍ കഴിഞ്ഞതിന്റെ ക്ഷീണത്തിലായിരുന്നു. പാ്രതത്തില്‍ കിട്ടിയ ഒരു തുടം പാലില്‍ അരത്തുടത്തില്‍ കൂടുതല്‍ കഴിക്കാനായില്ല.

പത്മജ ഞട്ടലോടുകൂടി കണ്ണുകള്‍ തുറന്നു. എണ്ണമയവും അഴുക്കും
നിറഞ്ഞുകിടന്നിരുന്ന ഏതോ കയത്തില്‍ നിന്നും പൊന്തിവന്നിരിക്കുന്നു.

മമ്പന്തരങ്ങള്‍ക്ക്‌ അപ്പുറത്തു നിന്നും പറന്നെത്തിയതു പോലെ

ആദ്യം മുകുന്ദനെ നോക്കിച്ചിരിക്കുകയാണുണ്ടായത്‌.

പിന്നെ……………………………

കടവായില്‍ ഒരു ചുവന്ന പൊട്ട്‌, പൊട്ടു വലുതായി, വലുതായി,
രക്ത സ്രാ വമായി………..

പത്മജേ |!

വേദനയാണ്‌ ആദ്യം തുടങ്ങിയത്‌, നെഞ്ചിനിടത്തോ, വല
ത്തോ…………….. ?

പെട്ടന്നു വണ്ടിയുടെ നിയ്രന്രണം വിട്ടതുപോലെ,
കൊക്കയിലേക്ക്‌ തകിടം മറിഞ്ഞ്‌, മറിഞ്ഞ്‌……………..

അഗാധതയിലേക്ക്‌……………

മുകുന്ദന്റ കണ്ണുകള്‍ അടഞ്ഞു.




മൃഗീയത

മൃഗീയത

വിജയകുമാര്‍ കളരിക്കല്‍

പണ്ട്‌, കാല്പനിക യുഗത്ത്‌. സ്വപ്നരാജ്യത്തെ
രാജാവിന്‌ രാത്രിയില്‍ ഞെട്ടിയുണര്‍ന്നപ്പോള്‍ ഒരു മോഹമുണ്ടായി. തന്റെ പേരിലും ഒരു
ഉപനിഷത്‌ വേണം, കുറെ പുകഴ്ത്ത്‌ പാട്ടുകളും, കുറഞ്ഞത്‌ ഒരുമഹാകാ

വ്യവും
കുറെ വേദ ഭാഗങ്ങളും. പിന്നെ അന്വേഷണമായി. ഒരു ദിവസം പ്രധാന മന്ത്രിപുംഗവന്‍അറിയിച്ചു.നമ്മുടെരാജ്യത്തെവടവൃക്ഷച്ചുവട്ടില്‍
ജഡയും നരയും ഭസ്മക്കുറിയുമായിട്ട്‌ ഒരു ഭിക്ഷാം ദേഹി മുനിവര്യന്‍

എത്തിയിട്ടുണ്ടെന്ന്‌.

ഒട്ടും
വൈകാതെ രാജാവ്‌ വേഷഭൂഷാദികളൊക്കെ അണിഞ്ഞ്‌ കാട്ടില്‍ വേട്ടക്കു പോകുന്ന ഒരുക്കങ്ങളോടെ
മുനി സമക്ഷത്തേക്ക്‌ എഴുന്നള്ളി. പടയാളികളെക്കൂുടാതെ നഗരവാസികളും കാട്ടുവാസികളും
അനുഗമിച്ചു. നൂറുകണക്കിന്‌ കഴുകന്മാരും- പടയോട്ടമായാലും നായാട്ടായാലും മൃഷ്ടാന്നം
കിട്ടുമെന്ന്‌ കഴുകന്മാര്‍ക്കും, നല്ല കാഴ്ച
കിട്ടുമെന്ന്‌ മനുഷ്യര്‍ക്കുംഅറിയാം.

മുനി സമക്ഷം രാജാവ്‌; പടയാളികള്‍ഒ രുക്കി
കൊടുത്ത സിംഹാസനത്തില്‍ സ്വസ്ഥനായി.

മുനിവര്യന്‍ ആകാംക്ഷ കൊണ്ടു.

രാജാവ്‌
അരുളിച്ചെയ്തു.മഹാമുനേ, എന്റെ പേരില്‍
ഒരു ഉപനിഷത്തെങ്കിലുംവേണ്ടിയിരിക്കുന്നു. കുറെപുകഴ്ത്തുപാട്ടുകളുംകാവ്യങ്ങളും തീര്‍ക്കേണ്ടിയിരിക്കുന്നു.
ആ കര്‍ത്തവ്യം അങ്ങയെഏല്‍പിക്കുകയാണ്‌.

തിരുമനസ്സേ….ഇനിയൊരുഉപനിഷത്‌സാദ്ധൃമാണോ….ആയിരക്കണക്കിന്‌
ഉപനിഷത്തുക്കളും കാവ്യങ്ങളും കൊണ്ടു നാടാകെനിറഞ്ഞിരിക്കുകയല്ലലേ…

രാജാവ്‌ ദേഷ്യം കൊണ്ട്‌ പുലമ്പി.

മഹാമുനേ….
അങ്ങ്‌ രാജ്യദ്രോഹമാണ്‌ പറയുന്നത്‌…

രാജ്യദ്രോഹമോ….അതെങ്ങിനെ…
ഇല്ലാത്തതിനെ ഉണ്ടാക്കാന്‍, വര്‍ണ്ണിക്കാന്‍
എന്നാല്‍ കഴിയുകയില്ല… എങ്കിലും ഒരു ഉപാധി പറയാം…രാജ്യത്താകെ കൊള്ളയും
കൊള്ളിവയ്പും അക്രമങ്ങളും നടമാടിക്കൊണ്ടിരിക്കുകയല്ലേ…അതുകളെ
ഒതുക്കുന്നതിനുകൂടിയുള്ള ഒരു കാര്യം പറയാം… അതൊരു ഉപനിഷത്‌ ആയി വികസിപ്പിക്കാന്‍
കഴിഞ്ഞാല്‍ രാജ്യത്ത്‌ സമാധാനം ഉണ്ടാകുകയും അങ്ങയെ പുകഴ്ത്തി

പാടാന്‍, കാവ്യങ്ങള്‍ ചമക്കാന്‍ കഴിയുകയും…അങ്ങ്‌ രാജര്‍ഷിയായി
അറിയപ്പെടാനിടയുമുണ്ട്‌…

ഉം….മൊഴിയൂ…

എല്ലാ മനുഷ്യരോടും മൃഗ തുല്യരാകാന്‍പറയൂ…

മൃഗങ്ങളാകാനോ…

അതെ….അമിതഭക്ഷണവും
അമിതഭോഗവും ഒഴിവാക്കന്‍ വേണ്ടിയാണ്‌ മൃഗതുല്യരാകുന്നത്‌….മൃഗങ്ങള്‍ ആവശ്യത്തിനേ
ഭക്ഷിക്കു

കയുള്ളു….ഭക്ഷണത്തിനു
വേണ്ടി മാത്രമെമറ്റെന്തും ഇല്ലാതാക്കു…സസ്യഭുക്കായാലും മാംസഭുക്കായാലും അങ്ങിനെ
തന്നെയാണ്‌… സമ്മതത്തോടയേ ഇണചേരു….അങ്ങിനെ ആയാല്‍ രാജ്യം സമത്വ സുന്ദരമാകും.
അതു തന്നെ അങ്ങേക്ക്‌ ഉപനിഷത്താക്കി കീര്‍ത്തിമാനാകാം.  അങ്ങയെ പുകഴ്ത്തി പാടാന്‍ പുതു കവികള്‍
മുന്നോട്ടു വരും…

രാജാവ്‌
സന്തോഷവാനായി രഥത്തിലേറി, തുള്ളിച്ചാടി.
ഒന്നും മനസ്സിലാകാതെ കഴുകന്മാര്‍ വിഷാദം പൂണ്ടു. ജനങ്ങള്‍കണ്‍മിഴിച്ചു നിന്നു. പടയാളികള്‍
അന്ധാളിച്ചു. കൂടെ ഉണ്ടായിരുന്നു മന്ത്രിയുടെ മാത്രം ബുദ്ധി പ്രവര്‍ത്തിച്ചു. മന്ത്രി
ചോദിച്ചു.

തിരുമനസ്സേ…
പ്രജകളെല്ലാം നന്മയുള്ളവരും മൃഗങ്ങളെപ്പോലെ സത്യമുള്ളവരുമായാല്‍ രാജാവിന്റെ
ആവശ്യമു ണ്ടോ….അധികാരമു ണ്ടോ… രാജാവും പ്രജയെപ്പോലെ ഒരുസാധാരണക്കാരാനാകയില്ലേ…
പിന്നെ എന്ത്‌ രാജര്‍ഷി…. ഉപനിഷത്‌….മഹാകാവ്യങ്ങള്‍….

രാജാവ്‌
പെട്ടന്ന്‌ ഉള്‍ക്കിടിലം കൊണ്ട്‌ ഉണര്‍ന്നു. ദേഹമാകെയൊരു വിറയല്‍ കൊണ്ട്‌ ഉന്മേഷവാനായി…വട
വൃക്ഷച്ചു വട്ടില്‍ ഇരുന്നപ്പോള്‍ കിട്ടാതിരുന്ന ബോധം ഉദയം കൊണ്ടു…രഥം തിരിച്ചു
പടയാളികള്‍, പ്രജകള്‍ തിരിഞ്ഞുനടന്നു.
കഴുകന്മാര്‍ തിരിഞ്ഞു പറന്നു. വീണ്ടുംവട വൃക്ഷച്ചു വട്ടി ലെത്തി.

മുനിശ്രേഷ്ടന്‍
സന്തോഷം കൊണ്ട്‌ എഴുന്നേറ്റു നിന്നു. പാരിതോഷികം തരാതെ പോയ രാജാവിന്‌ ബോധമുദിച്ചപ്പേള്‍
മടങ്ങിയെത്തിയതെന്ന്‌ കരുതി.

പക്ഷെ, രഥത്തിന്‍ നിന്നും ഊരിപ്പിടിച്ച വാളുമായി വന്ന രാജാവിനെ കണ്ട
മുനി നിര്‍വികാരനായി. അയാളുടെ കഴുത്തറുത്ത്‌ കൈകാലുകള്‍ പിഴുത്‌, ഉടല്‍ കീറി കഴുകന്മാര്‍ക്ക്‌ വിതറി നല്‍കിയപ്പോള്‍
രാജ്ഭാവിന്റ മുഖം സൂര്യനെപച്ചോലെ തിളങ്ങുന്നെന്ന്‌ പ്രജകള്‍ മനസ്സില്‍പറഞ്ഞു.

കശ്മലന്‍…. ചണ്‌ഡാളന്‍… നമുക്ക്‌ ഉപദേശിച്ചു തന്നതു കണ്ടില്ലേ…

രാജാവ്‌ പ്രജകളെനോക്കി പ്രതിവചിച്ചു.

രാജാവ്‌ നീളാള്‍ വാഴട്ടെ…

പ്രജകള്‍ ഘോഷിച്ചു.

ശേഷം
രാജാവ്‌ അയല്‍ രാജ്യങ്ങളില്‍കൊള്ളയും കൊള്ളിവയ്പും അക്രമങ്ങളും നടത്തി
ആയിരക്കണക്കിന്‌ ഗോക്കളെയും ദാസികളെയും അടിമകളെയും നേടി, കാടു കയറി മൃഗങ്ങളെ വേട്ടായാടി ആമോദം ഭക്ഷിച്ച്‌ സുഖമായി
യുഗങ്ങളോളം വാണു.

@@@@




ഒരു മോഷണവും കുറെ മുറിവുകളും

വിജയകുമാര്‍ കളരിക്കല്‍

ഇപ്പോഴും മനോമുകുരത്തില്‍ തെളിഞ്ഞു നില്‍ക്കുകയാണ്‌, അവളുടെ രൂപം.

വെണ്ണക്കല്ലില്‍ തീര്‍ത്ത ശില്പംപോലെ, യവനസുന്ദരിയുടേതു പോലെ……..

സമൃദ്ധമായ കേശം ഷാമ്പു തേച്ച്‌ ചെമ്പിച്ചിട്ടല്ല, കാച്ചെണ്ണയുടെ മണവുമായി കറുകറുത്തത്‌, ഒതുക്കികെട്ടാതെ പിറകില്‍ കല്ലേോലജാലം പോലെ……..

ഇടതിങ്ങിയപുരികം നന്നെ കറുത്തത്‌ തന്നെയാണ്‌, കൃഷ്ണമണികള്‍ ലേശം
പീത വര്‍ണ്ണമായിട്ട്‌ ………………

ആ ചിരി,

എത്രയോ (പാവശ്യം മനസ്സിനെ കൊളുത്തിവലിച്ച്‌ ചുണ്ടലില്‍ തൂക്കി ആട്ടി
രസിച്ചിരക്കുന്നു.

ഒരു വര്‍ഷമായിട്ടുള്ള സ്ഥിരം സന്ദര്‍ശകയാണവള്‍, മാസത്തിലെ മൂന്നാമത്തെ
തിങ്കളാഴ്ചകളില്‍; അവളൊരിക്കലും തനിച്ചായിരിക്കില്ല. മൂന്നോ, നാലോ
സ്‌നേഹിതകള്‍ കൂടെ ഉണ്ടാവും.

സ്നേഹിതകളെന്നു പറയാമോ?

അവള്‍ ഒരു സരരാഷ്ര്ര രാജകുമാരിയെ പ്പോലെ മുന്നില്‍, പുഞ്ചിരിയുമാ
യി, ലാസ്യമായി നടന്നവരും………….

പിറകെ തോഴിമാരെ പ്പോലെ മുന്നോ, നാലോപേര്‍….

സൌന്ദര്യത്തില്‍ അവരും മികച്ചവരുതന്നെ, പക്ഷെ, വിലകൂടിയ വസ്ര്രങ്ങ
ളില്‍, (ശ്രദ്ധയില്‍ അവള്‍ തന്നെയാണ്‌ നായികയെന്ന്‌ വൃക്തം.

കടയുടെ പ്രധാനകവാടം കടന്നുവരുമ്പോഴേക്കും അവളെ കാണാന്‍ കഴി
യും, ശ്രദ്ധിക്ക പ്പെടും. ഇരുകാണ്ടറുകളിലും നില്‍ക്കുന്ന സെയില്‍സ്‌മാന്മാരെ, കസ്സ്റ
മേഴ്‌സിനെ നോക്കി പുഞ്ചിരിച്ച്‌, വശീകരിച്ച്‌ വളരെ സാവധാനം നടന്ന്‌ സാരി
കള്‍ക്ക്‌ മാധ്രമുള്ള ശിതീകരിച്ച മുറിയിലേക്ക്‌…

എല്ലാ (പവര്‍ത്ത കരും പറയുമായിരുന്നു രവിയുടെ കസ്റ്റമഠെന്ന്‌……………..

മുറിയുടെ വാതില്‍ തുറക്കു മ്പോഴേക്കും അവിടമാകെ സുഗന്ധം കൊണ്ട്‌ നിറ
യുന്നു, തിരക്കില്‍, മറ്റു കസ്റ്റമേഴ്‌സിന്റെ മറവില്‍ അവളെ ആദ്യം (ശദ്ധിക്കപ്പെ
ട്ടിട്ടില്ലെങ്കില്‍ കൂടി ആ സുഗന്ധം അവളെത്തിയെന്ന്‌ ഒരു അറിയിപ്പായിട്ട്‌ മനസ്സി
ലേക്ക്‌ പറന്നെത്തു മായിരുന്നു

വളരെ തിരക്കാ ണെങ്കില്‍ കൂടി യാദൃച്ഛികമായി കിട്ടുന്ന പഴുത്‌ നോക്കി നിന്ന
വള്‍ വിഷ്‌ ചെയ്യും.

% നി

ഹലോ………….. 1

നില്ക്കുന്നു.

മണിക്കൂറുകളോളം നീണ്ടുനില്‍ക്കുന്ന സെലക്ഷനാണ്‌, അതിനിടയില്‍
ഒന്നോരണ്ടോ ലൈം ജ്യൂസ്‌, അല്ലെങ്കില്‍ ചായ…………

നൂറുകണക്കിന്‌ സാരികളാണ്‌ കാണ്ടറില്‍ നിരത്തുന്നത്‌.

കാഞ്ചിപുരം മാ്രതഠ.

അവള്‍ ഒരു ഹിസ്റ്റീരിയ ബാധിച്ച പെണ്‍ക്കുട്ടിയെ പ്പോലെയാണ്‌ സാരികാണു
മ്പോള്‍, എഫിഷ്യന്റും.

സ്റ്റഫ്‌, കളര്‍, കസവിന്റെ പാറ്റേണ്‍, കോമ്പിനേഷന്‍ എല്ലാം (ശദ്ധിക്കും.

ഒടുവില്‍ രണ്ടെണ്ണം സെലക്റ്റ്‌ ചെയ്യും. രണ്ടെണ്ണം മാതം, പതിനായിരമോ,
ഇരുപതിനായിരമോ, ഇരുപത്തിഅയ്യായിരമോ വിലയുള്ളത്‌.

രണ്ടെന്ന കണക്ക്‌ ഒരിക്കലും അവള്‍ തെറ്റിച്ചിട്ടില്ല. പല പ്പോഴും അതിനെപ്പറ്റി
ചോദിക്കുക കൂടി ചെയ്തിട്ടു ണ്ട്‌.

  • എന്തേ രണ്ടിനോടിരയ്ര താല്പര്യം ?

അവള്‍ ഒരിക്കല്‍ പറയുകയുണ്ടായി,

“യേസ്സ്‌, രണ്ടുകള്‍….. മീന്‍സ്‌ പെയര്‍, എന്നാലല്ലെ പൂര്‍ത്തീകരിക്കയുള്ളു. ? ഒറ്റയക്കാ
ണെങ്കില്‍ വിരസതയല്ലേ, രണ്ടെന്ന്‌ പറഞ്ഞാല്‍ സമുഹമായി……….. നാം മനുഷ്യര്‍ സമൂഹമായി
ജീവിക്കുന്നവരല്ലേ ?

അന്നവള്‍ വൈറ്റ്‌ സീലോയിലാണ്‌ എത്തിയത്‌.

മജന്താകാഞ്ചിപുരം സാരിയില്‍, ചലിക്കുന്ന ഒരു പാവക്കുട്ടിയെപ്പോലെ പതിവില്ലാതെ
മുടിയൊതുക്കി വെളുത്ത രംഗീലകൊണ്ട്‌ കെട്ടി, മുല്ലപ്പുമാലചൂടി……

അവള്‍ ഉപയോഗിച്ചിരുന്ന പെര്‍ഫ്യൂമിനും ജാസ്മിന്റെ പരിമളമായിരുന്നു.

സാരിക്കൌണ്ടറുകളുടെ സ്റ്റൂളുകളില്‍ അവര്‍ അടുത്തടുത്തിരുന്നു.

തിരക്ക്‌ വളരെകുറവായിരുന്നു.

സാരികള്‍നിരത്തും മുമ്പ്‌ കുറെസമയം അവള്‍ കുശലങ്ങള്‍ പറഞ്ഞിരുന്നു. പുതിയ കാറിനെക്കുറിച്ച്‌, സഹോദരന്റെ ബിസിനസ്സിലുള്ള ഉയര്‍ച്ചയെക്കുറിച്ച്‌,
സ്റ്റേറ്റ്സില്‍ സിറ്റീസണായിരിക്കുന്ന സഹോദരിയെപ്പറ്റി, മിക്കവാറും അടുത്തനാളില്‍ തന്നെ സ്റ്്റേറ്റ്സിലേക്ക്‌ ഒരു ടൂര്‍ നടത്താനുള്ള സാദ്ധൃതയെക്കുറിച്ച്‌……………..

അപ്പോഴേക്കും സഹപ്രവര്‍ത്തകര്‍ സാരികള്‍ നിരത്തിക്കഴിഞ്ഞിരുന്നു. അവളുടെ സ്നേഹിതകള്‍ സെലക്ട്‌ ചെയ്യാനുള്ള തയ്യാറെടുപ്പില്‍ മുഴുകിക്കഴിഞ്ഞിരുന്നു. എന്നിട്ടും
അവള്‍ സംസാരം നിര്‍ത്തിയിരുന്നില്ല.

കൌണ്ടറില്‍വിശ്രമിക്കുന്ന അവളുടെ കൈകളെ നോക്കി വെറുതെയിരുന്നു. കൈകളില്‍നിന്നും പാതിയോളം നഗ്നമായതോളിലേക്കും, കഴുത്തിലേക്കും, കവിളുകള്‍ വഴി കണ്ണുക
ളില്‍ എത്തിനിന്നു.

കണ്ണുകളില്‍ മനമുടക്കിയിരുന്നുപോയി,

ആനന്ദകരമായ ആ നിമിഷങ്ങളെകൊന്നുകൊണ്ടാണ്‌ ബോസ്സ്‌ തോളില്‍ തട്ടിവിളിച്ചത്‌, തുടര്‍ന്നു ചെവിയില്‍ മന്ത്രിച്ചു

“അവളെ വാച്ച്‌ ചെയ്യണം, സംതിഗ്‌ റോങ്ങ്‌ വിത്ത്‌ ഹെര്‍…”

“പക്ഷെ, ഇതുവരെ അങ്ങിനെയൊന്നും തോന്നിയിട്ടില്ലല്ലേോഠ”

“എങ്കിലും അവളുടെകൂടെയുള്ള ആ ഗാര്‍ഡന്‍ സാരരിക്കാരി………………

ഗാര്‍ഡന്‍ സാരരിക്കാരിയെ അപ്പോഴാണ്‌ ശ്രദ്ധിച്ചത്‌. (ശദ്ധിക്കു ന്നത്‌ അവള്‍ കണ്ടിരിക്കുന്നു. അവളില്‍ ഒരു പരുങ്ങല്‍, ഒരു വ്വെപാളം………അവളുടെ അസ്വസ്ഥത മറ്റുള്ളവരില്‍ പടര്‍ന്നുകയറുന്നു. ഒടുവില്‍ യവനസുന്ദരിയിലും പടര്‍ന്നു കയറുന്നു.
പന്തലിയ്ക്കുന്നു.

ഒരു നിമിഷം പോലും പാഴാക്കാതെ യവനസുന്ദരി ഗാര്‍ഡന്‍ സാരിക്കാരിയുടെ അടുത്തെത്തി.

“വാട്ടീസിറ്റ്‌……. ബ്ലഡി ബീച്ച്‌……….?

അവള്‍, പെണ്‍ക്കുട്ടിയുടെ ചുമലില്‍ പിടിച്ച്‌ ശക്തിയായി ഉലക്കുകയും മുടിയില്‍ പിടിച്ച്‌ വലിച്ച്‌ വേദനിപ്പിക്കയും, പെണ്‍കുട്ടിയുടെ ഉടുപ്പില്‍,സാരിക്കുത്തിനുള്ളില്‍ നിന്നും മട
ക്കിതിരുകിയിരുന്ന ഒരു സാരി പുറത്തയ്ക്ക്‌ എടുക്കുകയും ചെയ്ത പ്പോള്‍ കാണികള്‍ സ്തംഭി
ച്ചുപോയി.

ഒരു നിമിഷം ബോസ്സിന്റെ മുഖത്ത്‌ അമ്പരപ്പ്‌ കയറിയതാണ്‌. പക്ഷെ, പെട്ടന്ന്‌ അത്‌ മാറി. സ്ഥലകാലങ്ങള്‍ അറിയുന്നവനും ബോധവാനുമായി.

യവനസുന്ദരി സാരിയുമായി ബോസിന്റെ മുമ്പില്‍ നിന്നു.

“സോറി സാര്‍……….. റിയലി സോറി.എന്റെ സേര്‍വന്റാ ണ്‌……. ഒരബദ്ധം ഇനി

യുണ്ടാവില്ല. ഞാനത്‌ വിലയ്ക്കെടുത്തു കൊളളാം…”

ബോസിന്റെ മുഖം അചഞ്ചലവും തീരുമാനങ്ങള്‍ എടുത്തുകഴിഞ്ഞുള്ളതുമായിരുന്നു.
ചുണ്ടത്ത്‌ തങ്ങിനിന്നിരുന്ന ചിരിയില്‍ ഒരു അപായ സൂചന നിഴലിച്ചിരുന്നു.

അവള്‍ വീണ്ടും കെഞ്ചിക്കൊണ്ടിരുന്നു.

ലോകസുന്ദരി പട്ടത്തിന്‌ തെരഞ്ഞെടുപ്പു നടക്കുന്ന വേദിയില്‍ മിന്നിതിളങ്ങി നിന്നിരുന്ന വിശ്വമോഹിനിയെ വലിച്ചിഴച്ച്‌ കൊണ്ടുവന്ന്‌, ഒരു ശോകസിനിമയില്‍ തോരാമഴയത്ത്‌ ചെറ്റക്കുടിലിന്റെ തറയില്‍ കൂട്ടിയ അടുപ്പില്‍ തീ കത്തിക്കാനേല്‍പിച്ചതുപോലെ യവനസുന്ദരി വിയര്‍പ്പായി ഉരുകി ഒലിച്ചു.

അവളുടെനിര്‍ത്താത്ത കേഴലില്‍ ബോസ്‌ വിട്ടുവീഴ്ചക്ക്‌ തയ്യാറാകുകയായിരുന്നു. എല്ലാവരെയും പരിശോധിക്കാനായി സ്ഥാപനത്തിലെ ലേഡീസ്‌ സ്റ്റാഫുകളെ ഏല്പ്പിച്ചു. യവനസുന്ദരി ഒഴികെയെല്ലാ വരുടെയും പരിശോധനകഴിഞ്ഞപ്പോള്‍ റിസള്‍ട്ട്‌ നിരാശജനകമായിരുന്നു. കാണികളുടെ മുഖങ്ങള്‍ വളിച്ചു തുടങ്ങിയി
രുന്നു.

യവന സുന്ദരിയുടെ മൃദുലമായ ദേഹത്ത്‌ സ്പര്‍ശനം ഏറ്റപ്പോള്‍ പൊട്ടിത്തെറി ക്കുയായിരുന്നു. അങ്ങിനെ ഒരു പ്രതീകരണം ബോസുപോലും പ്രതീക്ഷിച്ചിരുന്നില്ല. അത്‌ ബോസിനെ വാശികേറ്റുകയാണ്‌ ഉണ്ടായത്‌.

ലേശം ബലപ്രയോഗത്തില്‍ തന്നെയാണ്‌ അവളെ ബോസിന്റെ വിശ്രമമുറിയില്‍ എത്തിച്ചത്‌.

ബ്ലാസ്സിനോട്‌ ചേര്‍ത്ത്‌ ഹുക്ക്‌ ചെയ്തിരുന്ന മജന്തസാരിയുടെ കോന്തലയില്‍ ശക്തിയായി വലിച്ചപ്പോള്‍ അവള്‍ തോല്ക്കുകതന്നെ ചെയ്തു. പിന്നീട്‌ വളരെ മെരുക്കമുള്ള വീട്ടുമൃഗത്തെപ്പോലെ എല്ലാം സ്വയംചെയ്യുകയാണുണ്ടായത്‌……

മജന്താ സാരിയില്‍ കുത്തിയിരുന്ന രണ്ട്‌ സേഫ്റ്റി പിന്‍ മൃദവിരലുകളാലുള്ള തലോടല്‍ പോലെ ലാഘവത്തോടെ അടര്‍ത്തിയെടുത്ത്‌ സാരിക്ക്‌ ചുളിവു വീഴാതെസാവാധാനം അഴിച്ച്‌ മേശമേല്‍ ഒതുക്കിവച്ച്‌, ബ്ലൌസ്സിനെ വേദനിപ്പി ക്കാതെഹുക്കുകള്‍ വിടര്‍ത്തി ഈരി, സാറ്റില്‍ സ്‌ക്കര്‍ട്ട്‌ നിലത്ത്വീഴാതെ മേശമേല്‍ വച്ച
പ്പോള്‍ വെളുത്ത വി.ഐ.പി പാന്റീസില്‍, ബ്ലോസ്സം (്രയ്സ്സിയേഴ്‌ സില്‍ അവളൊരുവെണ്ണക്കല്‍ പ്രതിമ പോലെ………

പക്ഷെ, പാന്റീസിന്‌ ഉള്ളിലേയ്ക്ക്‌ തിരുകികയറ്റിയിട്ടും പൂര്‍ത്തിയായിട്ടും താഴാതെ പുറത്തയ്ക്ക്‌ തള്ളി നില്ക്കുന്ന രണ്ട്‌ കാഞ്ചിപുരം സാരികള്‍, രണ്ടുനിറങ്ങളില്‍………….

അവളെഴുതിയിരിക്കുന്നു. രവിയേട്ടാ ഒന്നും മനപ്പൂര്‍വ്വമായിരുന്നില്ല. ജീവിതസാഹചര്യങ്ങളായിരുന്നു……… ഒരപ്പനും അമ്മയ്ക്കും ഒറ്റമകളാണ്‌ ഞാന്‍…… അപ്പന്‍ കുറച്ചൊക്കെ
പുരോഗമനചിന്താഗതിക്കാരനാണ്‌. കുലിപ്പണിക്കാരനായിരുന്ന അപ്പന്‌ ഒത്തിരിമക്കളെപ്പോറ്റി വളര്‍ത്തി നല്ലനിലയില്‍ എത്തിക്കാന്‍ കഴിയാത്തതാണല്ലേോ നമ്മുടെ പരിതസ്ഥികള്‍. അതു
കൊണ്ട്‌ തന്നെ ഒന്നുമതിയെന്നുവച്ചു. അതൊരു, ആണ്‍
ക്കുട്ടിയായിരുന്നെങ്കില്‍ നന്നായിരുന്നുവെന്ന്‌ പലപ്പോഴും അപ്പനും അമ്മയും പറയുന്നത്‌ ഞാന്‍ കേട്ടിട്ടുണ്ട്‌. എങ്കിലും അവര്‍ക്ക്‌ ഞാന്‍ പെന്നോമനതന്നെയായിരുന്നു. അപ്പന്റെ ആയകാലം
എന്നെ തലയിലും താഴത്തും വക്കാതെ തന്നെയാണ്‌ വളര്‍ത്തിയത്‌.വിദ്യാഭ്യാസവും തന്നു, നല്ല മാര്‍ക്കോടുകൂടി ഒരുബിരുദം. അപ്പോഴേക്കും അപ്പന്റെപെന്‍ഷന്‍പ്രായം കഴിഞ്ഞിരുന്നു അമ്മ ക്കാണെങ്കില്‍ അരിച്ചിട്ടി, മാസച്ചിട്ടി, ഒക്കെകൊണ്ടുനടക്കാന്‍ ബുദ്ധിമുട്ടായി – ടേഡ്‌ കോസ്റ്റീ
ഷന്‍. അവര്‍ക്ക്‌ താങ്ങായി, തണലായി ഒറ്റസന്താനമായ ഞാനൊരു ജോലിയും നേടി.

നഗരത്തിലെ പ്രമുഖരായ വസ്ത്രവ്യാപാരിസംഘത്തിന്റെ കീഴില്‍, പര്‍ച്ചെയ്സ്‌അസ്സിസ്റ്റന്റായിട്ട്‌. ടെസ്റ്റ്‌, ഇന്റര്‍വ്യൂ വൈവ, സ്ക്രീന്‍പരീക്ഷണം, സത്യവാങ്മൂലം, സെക്യൂരിറ്റി
തുടങ്ങി എല്ലാവിധ കോലാഹലങ്ങളോടും കൂടിതന്നെ……….

യഥാര്‍ത്ഥത്തില്‍ ഞാനുംഎന്റെ സബോര്‍ഡിനേറ്റുകളും നടത്തുന്ന എല്ലാ ഇടപാടുകളും ആ സ്ഥാപനത്തിനുവേണ്ടിയാണ്‌ തുച്ഛമായ മൂന്നക്ക മുള്ള മാസശമ്പളത്തിനായിട്ട്‌ ……… ഉടയാടകള്‍, സുഗന്ധലേപനങ്ങള്‍, യാര്ര എല്ലാം സ്ഥാപനത്തിന്റെ
ഗോഡൌഈണില്‍നിന്നും സഈജ്യമാണ്‌………….

എല്ലാവിധ സുഗന്ധങ്ങളോടുംകൂടിയ ഒരു (്രാമവീഥിയിലൂടെ നടന്നുവരികയായിരുന്നു.
പാതയോരത്തെ വേലിപ്പടര്‍പ്പുകളിലെ പൂക്കളെ നോക്കിച്ചിരിച്ച്‌, അടയ്ക്കാക്കുരുവിയോടും, നൂറായിരം വര്‍ണ്ണങ്ങളുമുള്ള ചിത്രശലഭങ്ങളോടും, കിന്നാരംപറഞ്ഞ്‌ തൊട്ടാവാടികളെ
തലോടി സുഷുപ്തിയിലേയ്ക്ക്‌ നയിച്ച്‌ മുളിപ്പാട്ടുപാടി………

വഴിയിലൊരു കുണ്ടോ കുഴിയോ പാദങ്ങളെ നോവിക്കാനൊരു മുര്‍ച്ചയുള്ള ചരലോ ഉണ്ടായിരുന്നില്ല…

വാനം പ്രശാന്തം സുന്ദരവും, രാവുകള്‍ നക്ഷത്രങ്ങളെകൊണ്ട്‌ നിറഞ്ഞതും ചന്ദ്രികയില്‍ അലിഞ്ഞതുമായിരുന്നു.

ഒട്ടും പ്രതീക്ഷിക്കാത്ത നേരത്ത്‌ വീഥിയില്‍ മറ്റെവിടെനിന്നോ ഒരു നാട്ടുപാതവന്നു ലയിക്കുകയാണ്‌. അതുകൊണ്ട്‌ മടിച്ചുനിന്നു. അതൊരു കവലയാണ്‌. നേരെപോകുന്നവഴി ഇടയിലെത്തിയ നാട്ടുപാതയോടുകുടി ചേര്‍ന്ന്‌ വീതിയേറിയതും,ഇടത്തോട്ടുള്ളത്‌ തികച്ചും ഇടുങ്ങിയതും, കുണ്ടും കുഴിയും നിറഞ്ഞതുമാണ്‌.

ഒരുനിമിഷം ആലോചിച്ചുനിന്നു. ആരോടെങ്കിലും സംശയം നിവര്‍ത്തിക്കാമെന്നു തോന്നിയതാണ്‌. പക്ഷെ, ആരെയും അടുത്തെങ്ങും കണ്ടതില്ല. കൂടാതെ സംശയംചോദിക്കപ്പെടുന്ന
വ്ൃക്തിവേണ്ട്ര്ര ജ്ഞാനമില്ലാത്ത ആളാണെങ്കില്‍ പറഞ്ഞുതരുന്നവഴിയും നന്നാവില്ലെന്ന്‌ ഓര്‍ക്കുകയും ചെയ്തു. എന്തിനെയും തരണംചെയ്യാമെന്ന തന്റേടത്തോടെ നേരെയുള്ള,
വീതിയേറിയ വഴിയെ തന്നെ നടക്കുകയും ചെയ്തു.

അവളുടെ കത്ത്‌ തുടരുന്നു. ഒട്ടും പ്രതീക്ഷിക്കാതെയാണ്‌ നമ്മള്‍ കണ്ടെത്തിയത്‌…
അര്‍ഹിക്കാത്തതാണെന്നും പലപ്പോഴും തോന്നിയിട്ടുകൂടി വളരെ അടുത്തിതിരിക്കാന്‍ മോഹിച്ചു. എല്ലാ വേലിപ്പടര്‍പ്പുകളും നീക്കി, എല്ലാവര്‍ണ്ണങ്ങളും ഉടയാടകളും ഈരിയെറിഞ്ഞ്‌ രവിയേ
ട്ടുനോട്‌ സത്യംപറഞ്ഞ്‌ സ്വീകരിയ്ക്കാനൊരു അപേക്ഷസമര്‍പ്പിച്ചാലോയെന്ന്‌ ചിന്തിച്ചതാണ്‌ പല
പ്പോഴും, പക്ഷെ, അതിന്‌ സമയമായില്ലയെന്ന്‌ കരുതിയിരിക്കവെ……..

അന്നത്തെ എല്ലാ നാടകങ്ങളും, സേര്‍വന്റാണെന്ന്‌ പറഞ്ഞും, അവളെ ദ്രോഹിച്ചതും, വിവ സ്രതയായതും എല്ലാം ഞങ്ങള്‍ക്ക്‌ ട്രെയിനിംഗ്‌ ആയിട്ട്‌ കിട്ടിയിട്ടു ള്ളതാണ്‌. തമിഴ്‌ പുലികള്‍ പൊട്ടാസ്യം സൈനേയിഡ്‌ കഴിച്ച്‌ മരിക്കു മ്പോലൊരു അവസാന ഇനമാണ്‌ വിവസ്ത്രയാകല്‍……….

ചുരുക്കിപറഞ്ഞാല്‍ അതോടുകുടിയെല്ലാപറക്കലും കഴിഞ്ഞുഎന്നര്‍ത്ഥം, ചിറകുകളറ്റ്‌, കാലുകള്‍ വെട്ടപ്പെട്ട്‌ മണ്ണില്‍ ഒരുവലിയ കഷണം മാംസമായി കിടക്കുമെന്ന്‌, വാസവദത്തയെപ്പേലെ.. .

വീതിയേറിയ പാത അവിടെ അവസാനിക്കുകയാണ്‌. ഇനിയും എവിടെ നിന്നോഒഴുകിയെത്തുന്ന ഒരു തോടിനെമറി കടക്കേണ്ടിയിരിക്കുന്നു. തോട്ടില്‍പലയിടങ്ങളിലാക്കിടക്കുന്ന പായല്‍ മൂടിയ ഉരുളന്‍കല്ലുകള്‍ ആശ്രയമായി തലയുര്‍ത്തിനോക്കിച്ചിരി
ക്കുന്നു.

തോടേറിയാല്‍ നുല്‍പാലംപോലെ നീണ്ടുകിടക്കുന്ന വരമ്പുകള്‍……….. അടുത്തനാളില്‍ പുതുചേറിട്ട്‌ വരമ്പുകളെ കനം വപ്പിച്ചിട്ടുണ്ട്‌. പക്ഷേ, നുല്‍ പോലെ മഴവീണുകൊണ്ടിരിക്കുന്ന
വരമ്പ്‌, പാടത്തേക്കാള്‍ സുരക്ഷിതമാണെന്ന്‌ തോന്നുന്നില്ല.

പാട വരമ്പത്ത്‌ കൂടി നടന്നു.

അവളുടെ കത്തിലെ വരികള്‍ വീണ്ടും ഓര്‍മ്മിച്ചു പോകുന്നു.

.. അപ്പനും അമ്മയും സതൃക്രിസ്ത്യാനികളാണ്‌, പത്തുകല്പനകളും അക്ഷരംപ്രതി അനുസരിക്കയും ചെയ്യുന്നുണ്ട്‌. അദ്ധ്വാനിക്കുന്നവര്‍ക്കും ഭാരം പചുമക്കുന്നവര്‍ക്കും
സ്വര്‍ഗ്ഗരാജ്യവുമായി ക്രിസ്തുദേവന്‍ വീണ്ടും വരുമെന്നും വിശ്വസിക്കുകയും പകല്‍ അന്തിയോളം അദ്ധ്വാനിച്ചിട്ട്‌ കിട്ടുന്നതുംവാങ്ങി വീട്ടില്‍ പോകുകയും, അയല്‍ക്കാരന്റെ ഉന്നമന
ത്തില്‍ സന്തോഷിക്കയും, സഹോദരന്റെ കാവല്‍ക്കാരനാക്കുകയും മെക്കെ ചെയ്യണമെന്ന്‌ എന്നെ പഠിപ്പിക്കുയും ചെയ്തിരുന്നു. പക്ഷെ, ഞാന്‍ചുറ്റുംകണ്ടത്‌ അങ്ങിനെ ഒന്നുമായിരുന്നി

ഒരു മോഷണം നടത്തുകയോ, ഒരുകൊലപാതകം ചെയ്യുകയോ……… ഒന്നും ഇന്ന്‌ അത്രവാര്‍ത്താ പ്രാധാന്യമുള്ള കാര്യങ്ങളല്ല. സ്വന്തം വീട്ടില്‍ നിന്നു മോഷ്ടിക്കുന്നവരും, അമ്മ പെങ്ങന്മാരെ ചന്തയില്‍കൊണ്ടു പോയി വിറ്റ്‌ കാശ്‌ കീശയില്‍ ഇടുന്നവരും, ഒരുസമൂഹത്തെയാകെ ബോംബുവച്ച്‌ നിഗ്രഹിക്കുന്നവരും ഇവിടെ ധാരാളം ആയിരിക്കുകയല്ലെ………
പക്ഷേ ഒരിക്കലും രവിയേട്ടന്റെ മുന്‍മ്പില്‍ വച്ച്‌ അങ്ങിനെ ഒരു സാഹചര്യം ഇണ്ടാവരുതെന്ന്‌
ആഗ്രഹിച്ചിരുന്നു…….

പാടവരമ്പത്തു നിന്ന്‌ ഇടവഴിയിലേക്ക്‌ കയറിയപ്പോള്‍ തന്നെ വീടിന്റെ മുന്നില്‍ ജനങ്ങള്‍ തിങ്ങി നില്ക്കുന്നത്‌ കാണാമായിരുന്നു.

എട്ടോ പത്തോ കുത്തുകല്ലുകള്‍ കയറി മുറ്റത്തെത്തിയപ്പോള്‍ അപരിചിതനായിട്ടുകൂടി ജനങ്ങള്‍ വഴിമാറിനില്ക്കുന്നു.

ആരോ ഒരാള്‍ മുന്നോട്ടുവന്ന്‌ തോളത്ത്‌ കൈവച്ചിട്ടു ചോദിച്ചു.
“രവിയല്ലെ…..?

“അവള്‍ എഴുതിയിരുന്നു. രവി വന്നിട്ടേ ജഡമെടുക്കാവുന്ന്‌………””
അയാള്‍ ജഡത്തിന്റെ മുഖത്തെ തുണിനീക്കി.

അവള്‍ ഉറക്കംനടിച്ച്‌ കിടക്കുംപോലെ,

ചുണ്ടത്ത്‌ പൂത്തുനില്ക്കുന്ന ചിരി മനസ്സിനെ ഉടക്കി വലിക്കു ന്നു.