ഒരു മോഷണവും കുറെ മുറിവുകളും
വിജയകുമാര്‍ കളരിക്കല്‍
ഇപ്പോഴും മനോമുകുരത്തില്‍ തെളിഞ്ഞു നില്‍ക്കുകയാണ്, അവളുടെ രൂപം.
വെണ്ണക്കല്ലില്‍ തീര്‍ത്ത ശില്പംപോലെ, യവനസുന്ദരിയുടേതു പോലെ……..
സമൃദ്ധമായ കേശം ഷാമ്പു തേച്ച് ചെമ്പിച്ചിട്ടല്ല, കാച്ചെണ്ണയുടെ മണവുമായി കറുകറുത്തത്, ഒതുക്കികെട്ടാതെ പിറകില്‍ കല്ലേോലജാലം പോലെ……..
ഇടതിങ്ങിയപുരികം നന്നെ കറുത്തത് തന്നെയാണ്, കൃഷ്ണമണികള്‍ ലേശം
പീത വര്‍ണ്ണമായിട്ട് ………………
ആ ചിരി,
എത്രയോ (പാവശ്യം മനസ്സിനെ കൊളുത്തിവലിച്ച് ചുണ്ടലില്‍ തൂക്കി ആട്ടി
രസിച്ചിരക്കുന്നു.
ഒരു വര്‍ഷമായിട്ടുള്ള സ്ഥിരം സന്ദര്‍ശകയാണവള്‍, മാസത്തിലെ മൂന്നാമത്തെ
തിങ്കളാഴ്ചകളില്‍; അവളൊരിക്കലും തനിച്ചായിരിക്കില്ല. മൂന്നോ, നാലോ
സ്‌നേഹിതകള്‍ കൂടെ ഉണ്ടാവും.
സ്നേഹിതകളെന്നു പറയാമോ?
അവള്‍ ഒരു സരരാഷ്ര്ര രാജകുമാരിയെ പ്പോലെ മുന്നില്‍, പുഞ്ചിരിയുമാ
യി, ലാസ്യമായി നടന്നവരും………….
പിറകെ തോഴിമാരെ പ്പോലെ മുന്നോ, നാലോപേര്‍….
സൌന്ദര്യത്തില്‍ അവരും മികച്ചവരുതന്നെ, പക്ഷെ, വിലകൂടിയ വസ്ര്രങ്ങ
ളില്‍, (ശ്രദ്ധയില്‍ അവള്‍ തന്നെയാണ് നായികയെന്ന് വൃക്തം.
കടയുടെ പ്രധാനകവാടം കടന്നുവരുമ്പോഴേക്കും അവളെ കാണാന്‍ കഴി
യും, ശ്രദ്ധിക്ക പ്പെടും. ഇരുകാണ്ടറുകളിലും നില്‍ക്കുന്ന സെയില്‍സ്‌മാന്മാരെ, കസ്സ്റ
മേഴ്‌സിനെ നോക്കി പുഞ്ചിരിച്ച്, വശീകരിച്ച് വളരെ സാവധാനം നടന്ന് സാരി
കള്‍ക്ക് മാധ്രമുള്ള ശിതീകരിച്ച മുറിയിലേക്ക്…
എല്ലാ (പവര്‍ത്ത കരും പറയുമായിരുന്നു രവിയുടെ കസ്റ്റമഠെന്ന്……………..
മുറിയുടെ വാതില്‍ തുറക്കു മ്പോഴേക്കും അവിടമാകെ സുഗന്ധം കൊണ്ട് നിറ
യുന്നു, തിരക്കില്‍, മറ്റു കസ്റ്റമേഴ്‌സിന്റെ മറവില്‍ അവളെ ആദ്യം (ശദ്ധിക്കപ്പെ
ട്ടിട്ടില്ലെങ്കില്‍ കൂടി ആ സുഗന്ധം അവളെത്തിയെന്ന് ഒരു അറിയിപ്പായിട്ട് മനസ്സി
ലേക്ക് പറന്നെത്തു മായിരുന്നു
വളരെ തിരക്കാ ണെങ്കില്‍ കൂടി യാദൃച്ഛികമായി കിട്ടുന്ന പഴുത് നോക്കി നിന്ന
വള്‍ വിഷ് ചെയ്യും.
% നി
ഹലോ………….. 1
നില്ക്കുന്നു.
മണിക്കൂറുകളോളം നീണ്ടുനില്‍ക്കുന്ന സെലക്ഷനാണ്, അതിനിടയില്‍
ഒന്നോരണ്ടോ ലൈം ജ്യൂസ്, അല്ലെങ്കില്‍ ചായ…………
നൂറുകണക്കിന് സാരികളാണ് കാണ്ടറില്‍ നിരത്തുന്നത്.
കാഞ്ചിപുരം മാ്രതഠ.
അവള്‍ ഒരു ഹിസ്റ്റീരിയ ബാധിച്ച പെണ്‍ക്കുട്ടിയെ പ്പോലെയാണ് സാരികാണു
മ്പോള്‍, എഫിഷ്യന്റും.
സ്റ്റഫ്, കളര്‍, കസവിന്റെ പാറ്റേണ്‍, കോമ്പിനേഷന്‍ എല്ലാം (ശദ്ധിക്കും.
ഒടുവില്‍ രണ്ടെണ്ണം സെലക്റ്റ് ചെയ്യും. രണ്ടെണ്ണം മാതം, പതിനായിരമോ,
ഇരുപതിനായിരമോ, ഇരുപത്തിഅയ്യായിരമോ വിലയുള്ളത്.
രണ്ടെന്ന കണക്ക് ഒരിക്കലും അവള്‍ തെറ്റിച്ചിട്ടില്ല. പല പ്പോഴും അതിനെപ്പറ്റി
ചോദിക്കുക കൂടി ചെയ്തിട്ടു ണ്ട്.
- എന്തേ രണ്ടിനോടിരയ്ര താല്പര്യം ?
അവള്‍ ഒരിക്കല്‍ പറയുകയുണ്ടായി,
“യേസ്സ്, രണ്ടുകള്‍….. മീന്‍സ് പെയര്‍, എന്നാലല്ലെ പൂര്‍ത്തീകരിക്കയുള്ളു. ? ഒറ്റയക്കാ
ണെങ്കില്‍ വിരസതയല്ലേ, രണ്ടെന്ന് പറഞ്ഞാല്‍ സമുഹമായി……….. നാം മനുഷ്യര്‍ സമൂഹമായി
ജീവിക്കുന്നവരല്ലേ ?
അന്നവള്‍ വൈറ്റ് സീലോയിലാണ് എത്തിയത്.
മജന്താകാഞ്ചിപുരം സാരിയില്‍, ചലിക്കുന്ന ഒരു പാവക്കുട്ടിയെപ്പോലെ പതിവില്ലാതെ
മുടിയൊതുക്കി വെളുത്ത രംഗീലകൊണ്ട് കെട്ടി, മുല്ലപ്പുമാലചൂടി……
അവള്‍ ഉപയോഗിച്ചിരുന്ന പെര്‍ഫ്യൂമിനും ജാസ്മിന്റെ പരിമളമായിരുന്നു.
സാരിക്കൌണ്ടറുകളുടെ സ്റ്റൂളുകളില്‍ അവര്‍ അടുത്തടുത്തിരുന്നു.
തിരക്ക് വളരെകുറവായിരുന്നു.
സാരികള്‍നിരത്തും മുമ്പ് കുറെസമയം അവള്‍ കുശലങ്ങള്‍ പറഞ്ഞിരുന്നു. പുതിയ കാറിനെക്കുറിച്ച്, സഹോദരന്റെ ബിസിനസ്സിലുള്ള ഉയര്‍ച്ചയെക്കുറിച്ച്,
സ്റ്റേറ്റ്സില്‍ സിറ്റീസണായിരിക്കുന്ന സഹോദരിയെപ്പറ്റി, മിക്കവാറും അടുത്തനാളില്‍ തന്നെ സ്റ്്റേറ്റ്സിലേക്ക് ഒരു ടൂര്‍ നടത്താനുള്ള സാദ്ധൃതയെക്കുറിച്ച്……………..
അപ്പോഴേക്കും സഹപ്രവര്‍ത്തകര്‍ സാരികള്‍ നിരത്തിക്കഴിഞ്ഞിരുന്നു. അവളുടെ സ്നേഹിതകള്‍ സെലക്ട് ചെയ്യാനുള്ള തയ്യാറെടുപ്പില്‍ മുഴുകിക്കഴിഞ്ഞിരുന്നു. എന്നിട്ടും
അവള്‍ സംസാരം നിര്‍ത്തിയിരുന്നില്ല.
കൌണ്ടറില്‍വിശ്രമിക്കുന്ന അവളുടെ കൈകളെ നോക്കി വെറുതെയിരുന്നു. കൈകളില്‍നിന്നും പാതിയോളം നഗ്നമായതോളിലേക്കും, കഴുത്തിലേക്കും, കവിളുകള്‍ വഴി കണ്ണുക
ളില്‍ എത്തിനിന്നു.
കണ്ണുകളില്‍ മനമുടക്കിയിരുന്നുപോയി,
ആനന്ദകരമായ ആ നിമിഷങ്ങളെകൊന്നുകൊണ്ടാണ് ബോസ്സ് തോളില്‍ തട്ടിവിളിച്ചത്, തുടര്‍ന്നു ചെവിയില്‍ മന്ത്രിച്ചു
“അവളെ വാച്ച് ചെയ്യണം, സംതിഗ് റോങ്ങ് വിത്ത് ഹെര്‍…”
“പക്ഷെ, ഇതുവരെ അങ്ങിനെയൊന്നും തോന്നിയിട്ടില്ലല്ലേോഠ”
“എങ്കിലും അവളുടെകൂടെയുള്ള ആ ഗാര്‍ഡന്‍ സാരരിക്കാരി………………
ഗാര്‍ഡന്‍ സാരരിക്കാരിയെ അപ്പോഴാണ് ശ്രദ്ധിച്ചത്. (ശദ്ധിക്കു ന്നത് അവള്‍ കണ്ടിരിക്കുന്നു. അവളില്‍ ഒരു പരുങ്ങല്‍, ഒരു വ്വെപാളം………അവളുടെ അസ്വസ്ഥത മറ്റുള്ളവരില്‍ പടര്‍ന്നുകയറുന്നു. ഒടുവില്‍ യവനസുന്ദരിയിലും പടര്‍ന്നു കയറുന്നു.
പന്തലിയ്ക്കുന്നു.
ഒരു നിമിഷം പോലും പാഴാക്കാതെ യവനസുന്ദരി ഗാര്‍ഡന്‍ സാരിക്കാരിയുടെ അടുത്തെത്തി.
“വാട്ടീസിറ്റ്……. ബ്ലഡി ബീച്ച്……….?
അവള്‍, പെണ്‍ക്കുട്ടിയുടെ ചുമലില്‍ പിടിച്ച് ശക്തിയായി ഉലക്കുകയും മുടിയില്‍ പിടിച്ച് വലിച്ച് വേദനിപ്പിക്കയും, പെണ്‍കുട്ടിയുടെ ഉടുപ്പില്‍,സാരിക്കുത്തിനുള്ളില്‍ നിന്നും മട
ക്കിതിരുകിയിരുന്ന ഒരു സാരി പുറത്തയ്ക്ക് എടുക്കുകയും ചെയ്ത പ്പോള്‍ കാണികള്‍ സ്തംഭി
ച്ചുപോയി.
ഒരു നിമിഷം ബോസ്സിന്റെ മുഖത്ത് അമ്പരപ്പ് കയറിയതാണ്. പക്ഷെ, പെട്ടന്ന് അത് മാറി. സ്ഥലകാലങ്ങള്‍ അറിയുന്നവനും ബോധവാനുമായി.
യവനസുന്ദരി സാരിയുമായി ബോസിന്റെ മുമ്പില്‍ നിന്നു.
“സോറി സാര്‍……….. റിയലി സോറി.എന്റെ സേര്‍വന്റാ ണ്……. ഒരബദ്ധം ഇനി
യുണ്ടാവില്ല. ഞാനത് വിലയ്ക്കെടുത്തു കൊളളാം…”
ബോസിന്റെ മുഖം അചഞ്ചലവും തീരുമാനങ്ങള്‍ എടുത്തുകഴിഞ്ഞുള്ളതുമായിരുന്നു.
ചുണ്ടത്ത് തങ്ങിനിന്നിരുന്ന ചിരിയില്‍ ഒരു അപായ സൂചന നിഴലിച്ചിരുന്നു.
അവള്‍ വീണ്ടും കെഞ്ചിക്കൊണ്ടിരുന്നു.
ലോകസുന്ദരി പട്ടത്തിന് തെരഞ്ഞെടുപ്പു നടക്കുന്ന വേദിയില്‍ മിന്നിതിളങ്ങി നിന്നിരുന്ന വിശ്വമോഹിനിയെ വലിച്ചിഴച്ച് കൊണ്ടുവന്ന്, ഒരു ശോകസിനിമയില്‍ തോരാമഴയത്ത് ചെറ്റക്കുടിലിന്റെ തറയില്‍ കൂട്ടിയ അടുപ്പില്‍ തീ കത്തിക്കാനേല്‍പിച്ചതുപോലെ യവനസുന്ദരി വിയര്‍പ്പായി ഉരുകി ഒലിച്ചു.
അവളുടെനിര്‍ത്താത്ത കേഴലില്‍ ബോസ് വിട്ടുവീഴ്ചക്ക് തയ്യാറാകുകയായിരുന്നു. എല്ലാവരെയും പരിശോധിക്കാനായി സ്ഥാപനത്തിലെ ലേഡീസ് സ്റ്റാഫുകളെ ഏല്പ്പിച്ചു. യവനസുന്ദരി ഒഴികെയെല്ലാ വരുടെയും പരിശോധനകഴിഞ്ഞപ്പോള്‍ റിസള്‍ട്ട് നിരാശജനകമായിരുന്നു. കാണികളുടെ മുഖങ്ങള്‍ വളിച്ചു തുടങ്ങിയി
രുന്നു.
യവന സുന്ദരിയുടെ മൃദുലമായ ദേഹത്ത് സ്പര്‍ശനം ഏറ്റപ്പോള്‍ പൊട്ടിത്തെറി ക്കുയായിരുന്നു. അങ്ങിനെ ഒരു പ്രതീകരണം ബോസുപോലും പ്രതീക്ഷിച്ചിരുന്നില്ല. അത് ബോസിനെ വാശികേറ്റുകയാണ് ഉണ്ടായത്.
ലേശം ബലപ്രയോഗത്തില്‍ തന്നെയാണ് അവളെ ബോസിന്റെ വിശ്രമമുറിയില്‍ എത്തിച്ചത്.
ബ്ലാസ്സിനോട് ചേര്‍ത്ത് ഹുക്ക് ചെയ്തിരുന്ന മജന്തസാരിയുടെ കോന്തലയില്‍ ശക്തിയായി വലിച്ചപ്പോള്‍ അവള്‍ തോല്ക്കുകതന്നെ ചെയ്തു. പിന്നീട് വളരെ മെരുക്കമുള്ള വീട്ടുമൃഗത്തെപ്പോലെ എല്ലാം സ്വയംചെയ്യുകയാണുണ്ടായത്……
മജന്താ സാരിയില്‍ കുത്തിയിരുന്ന രണ്ട് സേഫ്റ്റി പിന്‍ മൃദവിരലുകളാലുള്ള തലോടല്‍ പോലെ ലാഘവത്തോടെ അടര്‍ത്തിയെടുത്ത് സാരിക്ക് ചുളിവു വീഴാതെസാവാധാനം അഴിച്ച് മേശമേല്‍ ഒതുക്കിവച്ച്, ബ്ലൌസ്സിനെ വേദനിപ്പി ക്കാതെഹുക്കുകള്‍ വിടര്‍ത്തി ഈരി, സാറ്റില്‍ സ്‌ക്കര്‍ട്ട് നിലത്ത്വീഴാതെ മേശമേല്‍ വച്ച
പ്പോള്‍ വെളുത്ത വി.ഐ.പി പാന്റീസില്‍, ബ്ലോസ്സം (്രയ്സ്സിയേഴ് സില്‍ അവളൊരുവെണ്ണക്കല്‍ പ്രതിമ പോലെ………
പക്ഷെ, പാന്റീസിന് ഉള്ളിലേയ്ക്ക് തിരുകികയറ്റിയിട്ടും പൂര്‍ത്തിയായിട്ടും താഴാതെ പുറത്തയ്ക്ക് തള്ളി നില്ക്കുന്ന രണ്ട് കാഞ്ചിപുരം സാരികള്‍, രണ്ടുനിറങ്ങളില്‍………….
അവളെഴുതിയിരിക്കുന്നു. രവിയേട്ടാ ഒന്നും മനപ്പൂര്‍വ്വമായിരുന്നില്ല. ജീവിതസാഹചര്യങ്ങളായിരുന്നു……… ഒരപ്പനും അമ്മയ്ക്കും ഒറ്റമകളാണ് ഞാന്‍…… അപ്പന്‍ കുറച്ചൊക്കെ
പുരോഗമനചിന്താഗതിക്കാരനാണ്. കുലിപ്പണിക്കാരനായിരുന്ന അപ്പന് ഒത്തിരിമക്കളെപ്പോറ്റി വളര്‍ത്തി നല്ലനിലയില്‍ എത്തിക്കാന്‍ കഴിയാത്തതാണല്ലേോ നമ്മുടെ പരിതസ്ഥികള്‍. അതു
കൊണ്ട് തന്നെ ഒന്നുമതിയെന്നുവച്ചു. അതൊരു, ആണ്‍
ക്കുട്ടിയായിരുന്നെങ്കില്‍ നന്നായിരുന്നുവെന്ന് പലപ്പോഴും അപ്പനും അമ്മയും പറയുന്നത് ഞാന്‍ കേട്ടിട്ടുണ്ട്. എങ്കിലും അവര്‍ക്ക് ഞാന്‍ പെന്നോമനതന്നെയായിരുന്നു. അപ്പന്റെ ആയകാലം
എന്നെ തലയിലും താഴത്തും വക്കാതെ തന്നെയാണ് വളര്‍ത്തിയത്.വിദ്യാഭ്യാസവും തന്നു, നല്ല മാര്‍ക്കോടുകൂടി ഒരുബിരുദം. അപ്പോഴേക്കും അപ്പന്റെപെന്‍ഷന്‍പ്രായം കഴിഞ്ഞിരുന്നു അമ്മ ക്കാണെങ്കില്‍ അരിച്ചിട്ടി, മാസച്ചിട്ടി, ഒക്കെകൊണ്ടുനടക്കാന്‍ ബുദ്ധിമുട്ടായി – ടേഡ് കോസ്റ്റീ
ഷന്‍. അവര്‍ക്ക് താങ്ങായി, തണലായി ഒറ്റസന്താനമായ ഞാനൊരു ജോലിയും നേടി.
നഗരത്തിലെ പ്രമുഖരായ വസ്ത്രവ്യാപാരിസംഘത്തിന്റെ കീഴില്‍, പര്‍ച്ചെയ്സ്‌അസ്സിസ്റ്റന്റായിട്ട്. ടെസ്റ്റ്, ഇന്റര്‍വ്യൂ വൈവ, സ്ക്രീന്‍പരീക്ഷണം, സത്യവാങ്മൂലം, സെക്യൂരിറ്റി
തുടങ്ങി എല്ലാവിധ കോലാഹലങ്ങളോടും കൂടിതന്നെ……….
യഥാര്‍ത്ഥത്തില്‍ ഞാനുംഎന്റെ സബോര്‍ഡിനേറ്റുകളും നടത്തുന്ന എല്ലാ ഇടപാടുകളും ആ സ്ഥാപനത്തിനുവേണ്ടിയാണ് തുച്ഛമായ മൂന്നക്ക മുള്ള മാസശമ്പളത്തിനായിട്ട് ……… ഉടയാടകള്‍, സുഗന്ധലേപനങ്ങള്‍, യാര്ര എല്ലാം സ്ഥാപനത്തിന്റെ
ഗോഡൌഈണില്‍നിന്നും സഈജ്യമാണ്………….
എല്ലാവിധ സുഗന്ധങ്ങളോടുംകൂടിയ ഒരു (്രാമവീഥിയിലൂടെ നടന്നുവരികയായിരുന്നു.
പാതയോരത്തെ വേലിപ്പടര്‍പ്പുകളിലെ പൂക്കളെ നോക്കിച്ചിരിച്ച്, അടയ്ക്കാക്കുരുവിയോടും, നൂറായിരം വര്‍ണ്ണങ്ങളുമുള്ള ചിത്രശലഭങ്ങളോടും, കിന്നാരംപറഞ്ഞ് തൊട്ടാവാടികളെ
തലോടി സുഷുപ്തിയിലേയ്ക്ക് നയിച്ച് മുളിപ്പാട്ടുപാടി………
വഴിയിലൊരു കുണ്ടോ കുഴിയോ പാദങ്ങളെ നോവിക്കാനൊരു മുര്‍ച്ചയുള്ള ചരലോ ഉണ്ടായിരുന്നില്ല…
വാനം പ്രശാന്തം സുന്ദരവും, രാവുകള്‍ നക്ഷത്രങ്ങളെകൊണ്ട് നിറഞ്ഞതും ചന്ദ്രികയില്‍ അലിഞ്ഞതുമായിരുന്നു.
ഒട്ടും പ്രതീക്ഷിക്കാത്ത നേരത്ത് വീഥിയില്‍ മറ്റെവിടെനിന്നോ ഒരു നാട്ടുപാതവന്നു ലയിക്കുകയാണ്. അതുകൊണ്ട് മടിച്ചുനിന്നു. അതൊരു കവലയാണ്. നേരെപോകുന്നവഴി ഇടയിലെത്തിയ നാട്ടുപാതയോടുകുടി ചേര്‍ന്ന് വീതിയേറിയതും,ഇടത്തോട്ടുള്ളത് തികച്ചും ഇടുങ്ങിയതും, കുണ്ടും കുഴിയും നിറഞ്ഞതുമാണ്.
ഒരുനിമിഷം ആലോചിച്ചുനിന്നു. ആരോടെങ്കിലും സംശയം നിവര്‍ത്തിക്കാമെന്നു തോന്നിയതാണ്. പക്ഷെ, ആരെയും അടുത്തെങ്ങും കണ്ടതില്ല. കൂടാതെ സംശയംചോദിക്കപ്പെടുന്ന
വ്ൃക്തിവേണ്ട്ര്ര ജ്ഞാനമില്ലാത്ത ആളാണെങ്കില്‍ പറഞ്ഞുതരുന്നവഴിയും നന്നാവില്ലെന്ന് ഓര്‍ക്കുകയും ചെയ്തു. എന്തിനെയും തരണംചെയ്യാമെന്ന തന്റേടത്തോടെ നേരെയുള്ള,
വീതിയേറിയ വഴിയെ തന്നെ നടക്കുകയും ചെയ്തു.
അവളുടെ കത്ത് തുടരുന്നു. ഒട്ടും പ്രതീക്ഷിക്കാതെയാണ് നമ്മള്‍ കണ്ടെത്തിയത്…
അര്‍ഹിക്കാത്തതാണെന്നും പലപ്പോഴും തോന്നിയിട്ടുകൂടി വളരെ അടുത്തിതിരിക്കാന്‍ മോഹിച്ചു. എല്ലാ വേലിപ്പടര്‍പ്പുകളും നീക്കി, എല്ലാവര്‍ണ്ണങ്ങളും ഉടയാടകളും ഈരിയെറിഞ്ഞ് രവിയേ
ട്ടുനോട് സത്യംപറഞ്ഞ് സ്വീകരിയ്ക്കാനൊരു അപേക്ഷസമര്‍പ്പിച്ചാലോയെന്ന് ചിന്തിച്ചതാണ് പല
പ്പോഴും, പക്ഷെ, അതിന് സമയമായില്ലയെന്ന് കരുതിയിരിക്കവെ……..
അന്നത്തെ എല്ലാ നാടകങ്ങളും, സേര്‍വന്റാണെന്ന് പറഞ്ഞും, അവളെ ദ്രോഹിച്ചതും, വിവ സ്രതയായതും എല്ലാം ഞങ്ങള്‍ക്ക് ട്രെയിനിംഗ് ആയിട്ട് കിട്ടിയിട്ടു ള്ളതാണ്. തമിഴ് പുലികള്‍ പൊട്ടാസ്യം സൈനേയിഡ് കഴിച്ച് മരിക്കു മ്പോലൊരു അവസാന ഇനമാണ് വിവസ്ത്രയാകല്‍……….
ചുരുക്കിപറഞ്ഞാല്‍ അതോടുകുടിയെല്ലാപറക്കലും കഴിഞ്ഞുഎന്നര്‍ത്ഥം, ചിറകുകളറ്റ്, കാലുകള്‍ വെട്ടപ്പെട്ട് മണ്ണില്‍ ഒരുവലിയ കഷണം മാംസമായി കിടക്കുമെന്ന്, വാസവദത്തയെപ്പേലെ.. .
വീതിയേറിയ പാത അവിടെ അവസാനിക്കുകയാണ്. ഇനിയും എവിടെ നിന്നോഒഴുകിയെത്തുന്ന ഒരു തോടിനെമറി കടക്കേണ്ടിയിരിക്കുന്നു. തോട്ടില്‍പലയിടങ്ങളിലാക്കിടക്കുന്ന പായല്‍ മൂടിയ ഉരുളന്‍കല്ലുകള്‍ ആശ്രയമായി തലയുര്‍ത്തിനോക്കിച്ചിരി
ക്കുന്നു.
തോടേറിയാല്‍ നുല്‍പാലംപോലെ നീണ്ടുകിടക്കുന്ന വരമ്പുകള്‍……….. അടുത്തനാളില്‍ പുതുചേറിട്ട് വരമ്പുകളെ കനം വപ്പിച്ചിട്ടുണ്ട്. പക്ഷേ, നുല്‍ പോലെ മഴവീണുകൊണ്ടിരിക്കുന്ന
വരമ്പ്, പാടത്തേക്കാള്‍ സുരക്ഷിതമാണെന്ന് തോന്നുന്നില്ല.
പാട വരമ്പത്ത് കൂടി നടന്നു.
അവളുടെ കത്തിലെ വരികള്‍ വീണ്ടും ഓര്‍മ്മിച്ചു പോകുന്നു.
.. അപ്പനും അമ്മയും സതൃക്രിസ്ത്യാനികളാണ്, പത്തുകല്പനകളും അക്ഷരംപ്രതി അനുസരിക്കയും ചെയ്യുന്നുണ്ട്. അദ്ധ്വാനിക്കുന്നവര്‍ക്കും ഭാരം പചുമക്കുന്നവര്‍ക്കും
സ്വര്‍ഗ്ഗരാജ്യവുമായി ക്രിസ്തുദേവന്‍ വീണ്ടും വരുമെന്നും വിശ്വസിക്കുകയും പകല്‍ അന്തിയോളം അദ്ധ്വാനിച്ചിട്ട് കിട്ടുന്നതുംവാങ്ങി വീട്ടില്‍ പോകുകയും, അയല്‍ക്കാരന്റെ ഉന്നമന
ത്തില്‍ സന്തോഷിക്കയും, സഹോദരന്റെ കാവല്‍ക്കാരനാക്കുകയും മെക്കെ ചെയ്യണമെന്ന് എന്നെ പഠിപ്പിക്കുയും ചെയ്തിരുന്നു. പക്ഷെ, ഞാന്‍ചുറ്റുംകണ്ടത് അങ്ങിനെ ഒന്നുമായിരുന്നി
ഒരു മോഷണം നടത്തുകയോ, ഒരുകൊലപാതകം ചെയ്യുകയോ……… ഒന്നും ഇന്ന് അത്രവാര്‍ത്താ പ്രാധാന്യമുള്ള കാര്യങ്ങളല്ല. സ്വന്തം വീട്ടില്‍ നിന്നു മോഷ്ടിക്കുന്നവരും, അമ്മ പെങ്ങന്മാരെ ചന്തയില്‍കൊണ്ടു പോയി വിറ്റ് കാശ് കീശയില്‍ ഇടുന്നവരും, ഒരുസമൂഹത്തെയാകെ ബോംബുവച്ച് നിഗ്രഹിക്കുന്നവരും ഇവിടെ ധാരാളം ആയിരിക്കുകയല്ലെ………
പക്ഷേ ഒരിക്കലും രവിയേട്ടന്റെ മുന്‍മ്പില്‍ വച്ച് അങ്ങിനെ ഒരു സാഹചര്യം ഇണ്ടാവരുതെന്ന്
ആഗ്രഹിച്ചിരുന്നു…….
പാടവരമ്പത്തു നിന്ന് ഇടവഴിയിലേക്ക് കയറിയപ്പോള്‍ തന്നെ വീടിന്റെ മുന്നില്‍ ജനങ്ങള്‍ തിങ്ങി നില്ക്കുന്നത് കാണാമായിരുന്നു.
എട്ടോ പത്തോ കുത്തുകല്ലുകള്‍ കയറി മുറ്റത്തെത്തിയപ്പോള്‍ അപരിചിതനായിട്ടുകൂടി ജനങ്ങള്‍ വഴിമാറിനില്ക്കുന്നു.
ആരോ ഒരാള്‍ മുന്നോട്ടുവന്ന് തോളത്ത് കൈവച്ചിട്ടു ചോദിച്ചു.
“രവിയല്ലെ…..?
“അവള്‍ എഴുതിയിരുന്നു. രവി വന്നിട്ടേ ജഡമെടുക്കാവുന്ന്………””
അയാള്‍ ജഡത്തിന്റെ മുഖത്തെ തുണിനീക്കി.
അവള്‍ ഉറക്കംനടിച്ച് കിടക്കുംപോലെ,
ചുണ്ടത്ത് പൂത്തുനില്ക്കുന്ന ചിരി മനസ്സിനെ ഉടക്കി വലിക്കു ന്നു.