അദ്ധ്യായം ഏഴ്

സംഘാടകർ നൽകിയ ഓരോകപ്പ് ചായയും, ഓരോ ബിസ്ക്കറ്റുമായിട്ട്‌ സമൂഹം ഹാളിൽ, വരാന്തയിൽ, മുററത്ത് വൃക്ഷത്തണലുകളിൽ  സോറ പറഞ്ഞു കൂടി. സൌമ്യ സലോമിമാർ
തിരക്കില്ലാത്ത ഒരു വൃക്ഷ ചുവട്ടിലായിരുന്നു.

എല്ലാം  കൊണ്ടും അത്ഭുതകരമായൊരു ലോകത്തെത്തിയതു പോലെയാണവര്‍ക്ക്‌, അശ്വതിക്ക്‌ ഒന്നും പൂർണ്ണമായി തെളിഞ്ഞു
കാണാത്ത,
പ്രഭാതത്തിലെ മഴമഞ്ഞിൽ നിരത്തിലിറങ്ങി നടക്കും പേലെയുള്ള ഒരു അവസ്ഥയാണ്‌. എങ്കിലും പ്രഭാതസവാരിയുടെ ഒരു സുഖമുണ്ട്‌. മനസ്സിന്‌ കുറച്ച ലാഘവമുണ്ട്‌ അവയവങ്ങൾക്ക് പിരിമുറുക്കം ഇല്ലാതാകും പോലെ.

എങ്കിലും എന്താണിത്‌?

സലോമിക്ക്‌, സംഘാടകരെ പുകഴ്ത്താനും വാനോളം ഉയർത്താനുമാണ്‌ തോന്നുന്നത്‌. ഒരു വീക്കെന്‍റിൽ ഇപ്രകാരം ചെലവാക്കാൻ കഴിഞ്ഞതിലുള്ള സന്തോഷം പറഞ്ഞറിയി ക്കാൻ കഴിയാതെയായിരിക്കുന്നു.

സ്റ്റിരിട്ടിന്റെ, ലോഷന്റെ, മററ് മരുന്നുകളടെ രൂക്ഷമായ ഗന്ധങ്ങളുടെ, മുറിഞ്ഞ്‌ രക്തം വാർന്നൊലിക്കുന്ന, പഴുത്ത് വൃണമായിരിക്കുന്ന, ശ്വാസംമുട്ടി മരിക്കാറായിരിക്കുന്ന,  നിശ്ചലമായി മരിച്ചുകിടക്കുന്ന, മനുഷ്യരുടെ ഇടയിൽ നിന്നും രക്ഷപെട്ട്‌, ആത്തലച്ചുള്ള രോദനങ്ങളിൽ നിന്നും, വേദനയൊളിപ്പിച്ച് വച്ചിരിക്കുന്ന ഞരക്കങ്ങളിൽ നിന്നും വേറിട്ട്‌ ഒരുദിവസം…

മനസ്സ്‌ തുറന്നുപോയിരിക്കുന്നു.

വെയിൽ മഞ്ഞപ്പു മാറി വെളുപ്പായിരിക്കുന്നു, പ്രഭാതത്തിന്റെ തണുപ്പകന്ന്‌ശരീരത്തിലേയ്ക്ക്ചൂട്എത്തിത്തുടങ്ങിയിരിക്കുന്നു. ചൂടുചായ ഉള്ളിലെത്തിയപ്പോൾ പെട്ടന്നു ഒരു ഉന്മേഷവും കൈ വന്നിരിക്കുന്നു.

കാററിൽ, കോളിൽ അലമുറയിടുന്ന കടലിലൂടെയുള്ള ഒരു ബോട്ടയാത്ര പോലെയായി സൌമ്യയുടെ മനസ്സ്‌. ശക്തിയായ കാററടിച്ചിട്ട്‌, കാററിൽ തറയിളകി, ജലകണങ്ങൾ കാററിൽ പറന്ന്‌, ബോട്ടിന്റെ വാതായനങ്ങൾ വഴി ഉള്ളിലേയ്ക്ക് ചീററിത്തെറിച്ച്‌, അലകളോടൊപ്പം ഉയർന്നും , താഴ്‌ന്നും ചരിഞ്ഞും ഭീതിദമായിട്ട്……

ചായകപ്പ്‌ വലതുകൈയിലും, ഒരിക്കൽ മാത്രം കടിച്ച ബിസ്റ്റററ്‌ ഇടതുകൈയിലുമായി സൌമ്യ വൃക്ഷത്തിൽ ചാരി നിന്നു.

“എസ്ക്യുസ്‌മി……”

അവൾ ഉണർന്നു. മുന്നിൽ ചിരിക്കുന്ന മൂന്നു മുഖങ്ങൾ, സലോമി, അശ്വതി, വ്യാസൻ… ….

അദ്ദേഹം അവളെ തെരക്കി വരികയായിരുന്നും ഹാളിന്നുള്ളിൽ, വരാന്തയിൽ വൃക്ഷച്ചുവടുകളിൽ എല്ലാം തെരഞ്ഞു,

സൌമ്യ, ഇപ്പോഴാണാ മുഖവും കണ്ണുകളം നരകയറിയ താടിയും എണ്ണ പുരളാതെ അലങ്കോലമായി പിതറിക്കിടക്കുന്ന

മുടിയും ശ്രദ്ധിച്ചത്‌.

ഒരു വേദനപ്പെടുന്ന മുഖം.

സലോമി പറഞ്ഞതു പോലെ ഒരു തീരാവ്യാധിക്കാരന്റേതു
പോലെ.

“ഞാന്‍
എവിടെയോ കുട്ടിയെ കണ്ടിട്ടുണ്ട്‌.”

ഉച്ചഭാഷിണിയിലൂടെ കേൾക്കും പോലെയല്ല സ്വരം,വളരെ സൌമ്യമായിട്ടാണ്‌.

അദ്ദേഹം ഉൾവലിഞ്ഞ്‌ ഓർമ്മയുടെ താളുകൾ മറിച്ച് മൌനമായി വായിച്ചു നോക്കുകയാണ്‌, തന്റെ മുന്നിൽ നിൽക്കുന്ന പെൺകുട്ടിയെ എവിടെയാണ്‌ കണ്ടതെന്നറിയാൻ.

“ഇല്ല.
ഓർമ്മിക്കാൻ കഴിയുന്നില്ല.”

“ഞാൻ അങ്ങയെ പരിചയപ്പെട്ടിട്ടില്ല. ഒരിയ്‌ക്കൽ പോലും മുമ്പു കണ്ടിട്ടില്ല.”

“അതു നേരാകാം. പക്ഷെ, ഞാൻ കുട്ടിയെ കണ്ടിട്ടുണ്ട്‌. പേരെന്താണെന്ന്‌ പറഞ്ഞില്ല.”

‘സൌമ്യ .. സൌമ്യ ബി. നായർ…. ഇതെന്റെ സ്‌നേഹിതർ സലോമി യോഹന്നാൻ, ഇത്‌ അശ്വതി ബാലകൃഷ്‌ണൻ.”

“സൌമ്യ ബി. നായർ! ഐ നൊ ദ നെയിം …..ഞാനങ്ങി നെയാണ്‌. ചിലപ്പോൾ വളരെ അടുത്തവരുടെ പേരു പോലും മറന്നുപോകും.”

അദ്ദേഹം സാവധാനം ചായ കഴിച്ചു.

സൌമ്യ അദ്ദേഹത്തിന്റെ മുന്നിൽ നിന്നും രക്ഷപ്പെടാനുള്ള
മാർഗ്ഗം ആരായുകയായിരുന്നു.

“സൌമ്യ കാപ്പി കഴിച്ചിട്ടില്ല.”

അവൾ വളരെ വേഗം കപ്പ്‌ കാലിയാക്കി, മുന്നിലെത്തിയ വെയിറററുടെ ഡിഷിൽ കപ്പ്‌ വെച്ചുകൊടുത്തു.

“ഞാൻ കഥ വായിക്കുമ്പോഴും കട്ടിയെ ശ്രദ്ധിക്കുന്നുണ്ടായിരുന്നു. ആ മനസ്സ്‌ സദാസമയവും വിങ്ങുകയാണെന്ന്‌ മുഖം കണ്ടാലറിയാം. ഒരിക്കൽ വിങ്ങിപ്പൊട്ടി കരച്ചിലാവുകയും
ചെയ്തു.”

സൌമ്യ ശ്രദ്ധിച്ചത്‌ അദ്ദേഹത്തെ ആയിരുന്നില്ല മുററത്ത് വീണിരിക്കുന്ന അദ്ദേഹത്തിന്റെ നിഴൽ സാവധാനം വളരുന്ന

തിനെ അളക്കുകയായിരുന്നു.

അദ്ദേഹം ചായ കഴിച്ച്‌ കഴിഞ്ഞ്‌ കപ്പ്‌ വെയിറററെ ഏല്പിച്ച്‌ തിരിഞ്ഞ്‌ നടക്കവെ സൌമ്യയോട്‌ വീണ്ടും പറഞ്ഞു.

“എനിക്ക്‌ കുട്ടിയെ അറിയാം . ഇന്ന്‌ പിരിയും മുമ്പ് എങ്ങിനെയെന്ന്‌ ഓർമ്മയിൽ നിന്നും തെരഞ്ഞെടുക്കാം… കുട്ടിയെ അറിയിക്കുകയും ചെയ്യാം …..”

വ്യാസൻ,
സമൂഹം ഹാളിലേയ്ക്ക് പ്രവേശിച്ചു.

ഉച്ചഭാഷിണിയിലൂടെ അദ്ദേഹത്തിന്റെ ശബ്ദം കാതുകളിലെത്തി. ഉള്ളിലേക്ക്‌ ആഴ്‌ന്നിറങ്ങി. മനോമുകരത്തിൽ ചിത്രങ്ങളായി പരിണമിക്കുകയാണ്‌.

എല്ലാവിധ സൌകര്യങ്ങളാടും കൂടിയാണ്‌ കേദാരത്തെ പ്രധാന കെട്ടിടം ചെയ്തിരിക്കുന്നത്‌. കൂടാതെ ഇന്റിപെറ്റന്റ് ഫാമിലി കോട്ടേജ്‌ , ഹണിമൂൺ കോട്ടേജ്‌, ടെന്നീസ്‌, ഷട്ടിൽ,ഗോൾഫ്‌ കോർട്ടുകൾ, സ്വിമ്മിംഗ്‌ പൂൾ ആന്റ് സൺബാ‍ത്ത്‌ ഫെസിലിററീസ്‌, ഹോഴ്‌സ്‌ റൈഡിംഗ്‌ കോർട്ട് ആന്റ് ഹോഴ്‌സ്‌ ഹൌസ്‌, ചിൽഡ്രൻസ് പാർക്ക് ആന്റ് എ വെറൈറ്റിഫുൾ, ബ്യൂട്ടിഫുൾ ഗാർഡൻ ആന്റ് ബോട്ടിംഗ്‌ ഫെസിലിറ്റി.

കിഴക്കൻ
മലകളിൽ നിന്നും ഒഴുകിയിറങ്ങി വരുന്ന മൂന്നു അരുവികൾ കേദാരത്തെ കുളിർപ്പിച്ച്‌ താഴേയ്ക്ക്‌ ഒഴുകി ഒരുമിച്ചാക്കുന്നു. സംഗമത്തിനുശേഷം രണ്ടു മലകളടെ താഴ്‌വാരത്തു കൂടി ഒഴുകി താഴേക്ക് പോകുന്നിടത്ത്‌ നാലാൾ പൊക്കത്തിൽ അണികെട്ടി ഉയർത്തിയാണ്‌ ബോട്ടിംഗ്‌ സൌകര്യം ഉണ്ടാക്കിയിരിക്കുന്നത്‌. കനത്ത വേനൽ ഉണ്ടായിട്ടുകൂടി അണകവിഞ്ഞ് വെള്ളം ഒഴുകിക്കൊണ്ടേയിരിക്കുന്നു. ഏതാണ്ട്‌ പൂർത്തിയായി എന്നു പറയാവുന്നത്‌ പ്രധാന കെട്ടിടത്തിന്റെയും അണക്കെട്ടിന്റെയും പണികളാണ്‌. പണികൾക്ക്‌ ഉപയോഗിച്ച എല്ലാ ഉപകരണങ്ങളും തന്നെ പ്രവർത്തിക്കുത്‌ വിദേശനിർമ്മിതമായ സോളാർ എനർജി സെററുകളപയോഗിച്ചാണ്‌. സോളാർ എനർജി കണക്‌ഷൻ ഓഫീസിലേക്കും, മാനേജരുടെയും എഞ്ചിനീയറുടെയും വീട്ടിലേക്ക് കൂടി അനുവദിച്ചിട്ടണ്ട്‌.

അകാലത്തിലാണ്‌ ഇന്ന് മഴ പെയ്തത്‌. അക്ഷരാർത്ഥത്തിൽ തന്നെ മരം കോച്ചുന്ന കുളിര്. കഴിഞ്ഞ രണ്ടു ദിവസം വരെ അടങ്ങിരിക്കുകയയമായിരുന്നു. രണ്ടു ദിവസമായി പെട്ടെന്ന്‌ വഴി തെററി വന്നതു പോലെ മാനം കാർ കൊണ്ടുനിന്നു. ഉച്ചയോടുകൂടി ആത്തലച്ച് രണ്ടു മണിക്കൂറോളം നീണ്ടു നിന്ന്‌ പെയ്ത്‌ ഒഴുകിപ്പോയി.

ഏറെ ജോലിയുണ്ടായിരുന്നു, ഉണ്ണിയാകെ ക്ഷീണിതനായി, മടുപ്പ്‌ തോന്നിയപ്പോൾ ബുക്കുകൾ അടച്ചുവച്ച്‌ വെറുതെയിരുന്നു.
മാനം ശരിക്ക്തെളിയാത്തതിനാൽ സോളാർ വെളിച്ചത്തിന്‌ തെളിച്ചം കുറവായിരിക്കുന്നു.  ബാറററിയിൽ നി ന്നുമുള്ള വൈദ്യൂതി രാത്രികാലങ്ങളിലെ ഉപയോഗത്തിനായി
നീക്കി വച്ചിരിക്കുകയാണ്.

വെളിച്ചം കുറവായതുകൊണ്ടാണ്‌ തുറന്നിട്ട ജനാലയ്ക്കരുകിലേക്ക്‌ മേശ മാററിയിട്ടിരുന്ന്‌ എസ്തേർ ടൈപ്പ്‌ ചെയ്യുന്നത്‌, ഉണ്ണി വെറുതെ അവളെ നോക്കിയിരുന്നു.

ഉയർത്തിക്കെട്ടിയ സുഭഗമായ മുടി………
മുടി അങ്ങനെ കെട്ടിയിരിക്കുന്നതിനാൽ കഴുത്ത്‌ നഗ്‌നമായിരിക്കുന്നു. കഴുത്തിലെ ചെമ്പിച്ച രോമങ്ങൾ… ….

ഉണ്ണിക്കു തോന്നി.

എസ്തേർ ആരെയും ആകർഷിപ്പിക്കും പെരുമാററത്തിൽ, സംസാരത്തിൽ, എല്ലാററിലും, പക്ഷെ, പെരുമാററം നിഷ്‌ കളങ്കമാണോ എന്നറിയാൻ ബുദ്ധിമുട്ടാണെന്നതാണ്‌ അപാകത.

രവി പറഞ്ഞ കഥയാണ്‌ ഓർമ്മയിൽ വരുന്നത്‌.

അന്ന്‌ എസ്തേറിന്‌ ഇരുപതോ ഇരുപത്തിഒന്നോ ആയിരിക്കും പ്രായം. കമ്പനിയിൽ സ്റ്റെനൊ ആയി ചേർന്ന് ആദ്യമായി വർക്ക് സൈററിൽ എത്തിയകാലം. വിത്സൻ ഡിക്രൂസിന്റെ സ്റ്റെനോ ആയിട്ടുതന്നെ. അന്യപ്രവിശ്യയിൽ എവിടെയോ ആയിരുന്നു. അവളുടെ സ്വതന്ത്രമായ ഇടപെടൽ വിത്സനെ ഹരം പിടിപ്പിച്ചു. അല്പാതെ തന്നെ അയാൾ ചെറിയ

ചെറിയ വീക്കനസ്സുകൾ ഉള്ള ആളും; വിവാഹിതനും, കുട്ടി കളമുണ്ടായിരുന്നിട്ടു കൂടി ഒരു പ്രേമാഭ്യർത്ഥന നടത്തി. ആദ്യം എസ്തേർ ഒന്നു പരുങ്ങിപ്പോയി. പിന്നീട്‌ തെററിദ്ധരിക്കരുതെന്ന്‌ അപേക്ഷിച്ചു. എന്നിട്ടും കിട്ടിയ സാഹചര്യത്തിൽ അവൾ പീഡിപ്പിക്കപ്പെട്ടു.

അറപ്പോടെ, വെറുപ്പോടെ, വേദനയോടെ… ….

പക്ഷെ, അയാളിൽ നിന്നും മോചിതയായ അവൾ സമനില തെററിയതു പോലെ, നഗ്‌നയായിട്ടു തന്നെ മുറിയുടെ മൂലയിൽ ഒതുങ്ങിയിരുന്നു. കരയുകയോ ഒന്നു ശബ്ദിക്കുകയോ ചെയ്തില്ല. വിത്സൻ ആലസ്യത്തിൽ നിന്നും ഉണർന്ന് അവളെ കണ്ടപ്പോൾ ഭയന്നുപോയി. സാവധാനം അവളുടെ അടുത്തെത്തി. സാത്ത്വനപ്പെടുത്താനായി മുടിയിൽ മെല്ലെ തടവി, അലങ്കോലമായിരുന്ന മുടിയിഴകളെ വിരലുകളാൽ കോതിയൊതുക്കി, വസ്ത്രങ്ങൾ ഉടുപ്പിച്ചു കട്ടിലിൽ ഇരുത്തി. ഒരു പെഗ് വിസ്റ്റിക്കുവേണ്ടി കൊതിച്ച്‌ ഡൈനിംഗ്‌റൂമിലെ ഫ്രിഡ്ജ് തുറന്നപ്പോൾ പിന്നിൽ നിന്നും ശക്തിയായൊരു ആഘാതമേററു.

ഒരിക്കൽ,  ശബ്ദിക്കാൻ പോലും കഴിയാതെ അയാൾ തിരിഞ്ഞുനോക്കി. രക്തം വാർന്നൊലിക്കുന്ന കത്തിയയമായി എസ്തേർ.

പക്ഷെ, അയാൾ മരിച്ചില്ല.  എസ്തേർ ജയിലിലും പോയില്ല.

അയാൾ പോലീസിൽ ബോധിപ്പിച്ചു. കണ്ടാൽ തിരിച്ചറിയാത്ത ഒരു കള്ളന്റെ, മോഷണശ്രമം തടഞ്ഞപ്പോൾ കുത്തിയതാണെന്ന്‌. എന്നിട്ടും സൈററിലെ ഓരോ വ്യക്തികൾക്കും സത്യാവസ്ഥ അറിയുകയും ചെയ്യാമായിരുന്നു.

ഏതോ ഒരു നിമിഷത്തിൽ തന്നെ തൊട്ടു വിളിച്ചുവെന്നു തോന്നിയിട്ടാണ്‌ എസ്തേർ തിരിഞ്ഞു നോക്കിയ്. തന്നെ നോക്കിയിരിക്കുന്ന ഉണ്ണി കൈ എത്താവുന്നതിനേക്കാൾ വളരെ അകലെയാണെന്ന്‌ അറിഞ്ഞപ്പോൾ ജോലിയിൽ തന്നെ വ്യാപൃതയാവാൻ ശ്രമിച്ചതാണ്‌. പക്ഷെ, ഉണ്ണി വിളിച്ചു എന്ന തോന്നലിൽ വിണ്ടും ഉണ്ണിയെ നോക്കി,

“ഉം?”

“ഒന്നുമില്ല.”

ഉണ്ണി ഒന്നു പുഞ്ചിരിച്ചു.

“യേയ്‌!
ഉണ്ണി നുണ പറയുകയാണ്…”

കസേരയിൽ,
അല്പം പിറകോട്ട്‌ ചാരി കൈ നീട്ടി വിശ്രമിക്ക വിട്ട്‌, ഇരിക്കുന്ന ഉണ്ണിയിൽ കളങ്കമായിട്ട്‌ ഒന്നും കാണാൻ അവൾക്ക് കഴിഞ്ഞില്ല.

അവൾ എഴുന്നേററ്‌ കസേര അവന്‌ അഭിമുഖമായിട്ട്, സാരി നേരെയാക്കിയിരുന്ന ഉണ്ണിയെ നോക്കി.

നിത്യവും കാണുന്ന, നന്നായി കറുത്ത കണ്ണുകളിൽ കാണാ അലതല്ലിയിളകുന്ന ഒരു കടലിന്റെ പ്രതിഛായ കാണുമ്പോലെ,  തീർച്ചയായുമുണ്ട്‌ ..
…….

“ഉണ്ടായിരുന്നിട്ടും എന്നോടെന്തിന്‌ നുണ പറയുന്നു?”

“ഉണ്ട്‌.”

ഉണ്ണി കസേരയിൽ നിവർന്നിരുന്നു.

“പക്ഷെ അതെന്തെന്ന്‌ പറഞ്ഞാൽ തെററിദ്ധരിക്കരുത്‌. ഞാൻ കാണുന്ന രൂപത്തിൽ തന്നെ എസ്തേർ   കാണാവ് ശ്രമിക്കണം.”

“പീസ്‌
….എന്താനെന്നു പറയ്…… അല്ലാതെ…….”

അവൾക്ക് ടെൻഷനായിരിക്കുന്നു.

ഉണ്ണിക്ക് ചിരിയാണ്‌ വരുന്നത്‌.

ടെൻഷനായപ്പോൾ അവളടെ മുഖം കൂടുതൽ ചുവന്നിരിക്കുന്നു. നഗ്നമായ കഴുത്തിലെ ചെമ്പിച്ച രോമങ്ങൾ എഴുന്നു നിൽക്കുന്നു. കണ്ണുകളിൽ, അധരങ്ങളിൽ, വിരലുകളിൽ ഒരു വിറയലിന്റെ ലാഞ്ചന… ….

“എനിക്ക്‌ തന്നെ ഇഷ്‌ടമാണ്‌.”

“വാട്ട്‌ …… വാട്ട്‌ യൂ മീൻ…..”

അവൾ ക്ഷോഭിച്ചിരിക്കുന്നു.

“അല്പമൊന്ന്‌ അടുപ്പം കാണിച്ചാൽ നോ….നോ…എന്നെ

ക്കൊണ്ട് പറയിക്കണ്ട….”

അവൾ ചാടി എഴുന്നേററ്‌ കസേര പിന്നിലേക്ക്‌ തള്ളിയകററി. ഉയർന്ന മടമ്പുള്ള ചെരുപ്പിനെ ശക്തിയായി തറയിൽ ഉരച്ച് ….പുറത്തേക്ക്‌ ഓടി. അപ്പോൾ അവൾക്കൊരു പെൺപുലിയുടെ വീറുണ്ടായിരുന്നു.

ഉണ്ണി ഇരുളടഞ്ഞ വനാന്തരത്തിൾ അകപ്പെട്ടതു പോലെ
ദിക്കറിയാതെ, ഭീമാകാരങ്ങളായ വൃക്ഷങ്ങളാൽ ചുററപ്പെട്ട്‌, ഭീകരരായ ജീവികളടെ ശബ്‌ദകോലാഹലങ്ങളിൽ അകപ്പെട്ട്‌ മരവിച്ചു നിന്നു പോയി….

പക്ഷെ, അവൾ തിരികെ മുറിയിലേക്ക്‌ വന്നു, അധികം സമയം കഴിയും മുമ്പു തന്നെ.

അതേവരെ അവൾ ഓഫീസിനു പുറത്ത്‌, മുററത്ത്‌വർന്നു നിൽക്കുന്ന ചെറിയ വാകമരത്തിന്റെ ചുവട്ടിൽ വെറുതെ ചുററിക്കറങ്ങി നടന്നു.

തികച്ചും ക്ഷീണിതയായി, തല കുമ്പിട്ട്‌, സാരിത്തലപ്പിനെ കൈകളിൽ തിരുമ്മി വളരെ സാവധാനം, കള്ളി പൂച്ചയെപ്പോലെ, പതുങ്ങി കസേരയ്ക്കരുകിലെത്തി, ഒരു നിമിഷം നിന്നിട്ട്‌ ഇരുന്നു. ആകർഷിപ്പിക്കുകയും ചെയ്തു.

“പ്ലീസ്‌… എന്നോട്‌ അങ്ങിനെയൊന്നും തോന്നരുത്‌…ഞാൻ .. ഞാനൊരു പാവമാണ്‌. ഈ ലോകത്ത്‌ എനിക്ക്ഞാനും എന്റെ മോളം മാത്രമേയുള്ള… ദയവായി… ..എന്നെ ഒന്നിനും പ്രേരിപ്പിക്കരുത്….”

അവൾ ഏങ്ങലടിച്ചു, പൊട്ടിക്കരഞ്ഞു.

അവനടുത്തു
നിന്നും അകന്ന്‌ കസേരയില്‍ ഇരുന്ന്‌ മുഖം പൊത്തിക്കരഞ്ഞു.

അവളടെ കരച്ചിലിന്റെ ശക്തി കുറഞ്ഞുവന്നു, പിന്നെ തീർന്നു. ബാത്ത്‌റൂമിൽ പോയി മുഖം കഴുകിത്തുടച്ചു വന്നു. കസേരയിൽ ഇരുന്ന്‌ ജോലിയിൽ ശ്രദ്ധിക്കാൻ ശ്രമിച്ചു. അവൾക്ക്‌ കഴിഞ്ഞില്ല. ടൈപ്പ്‌ റൈറററിൽ നിന്നും പേപ്പർ എടുത്ത്‌ യഥാസ്ഥാനത്ത്‌ അടുക്കിവച്ച്‌, കവർ കൊണ്ടുമൂടി, തുറന്നിരുന്ന ഫയൽ അടച്ച അലമാരയിൽ വച്ച് പോകാനുള്ള ഒരുമ്പെടലോടു കൂടി ഉണ്ണിയുടെ അരുകിലെത്തി,

“എന്റെ കൂടെ വരുമോ, കുറച്ച്‌ നടക്കാൻ….”

ഉണ്ണി അവളോടൊത്ത് പുറത്തേയ്ക്ക് പോയി.

@@@@@@