സ്നേഹലത

വിജയകുമാര്‍ കളരിക്കല്‍

അയാള്‍ക്ക്‌ വേട്ടയാടപ്പെടുന്നവന്റെ മുഖമാണ്‌. കണ്ണുകള്‍ക്ക്‌ ലേശം
ചുവപ്പ്‌ നിറമാണ്‌. മൂന്നോ നാലോ ദിവസമായി ഷേവ്‌ ചെയ്തിട്ടില്ല. ചെമ്പിച്ച
മുടി. മുഷിഞ്ഞ വസ്ത്രം.

പ്രഭാതത്തിന്‌ നല്ല തണുപ്പാണ്‌. മകര പിറവിക്ക്‌ ദിവസങ്ങളേയുള്ളു.
പിറവി കാണാന്‍ ഒരുമ്പെടുന്ന അയ്യപ്പഭക്തരുടെ ശരണം വിളികള്‍ യാത്ര
യില്‍ പലയിടത്തും അയാള്‍ കേട്ടത്‌ ഒര്‍മ്മിച്ചു.

ഈ വഴിയിലൂടെ അയാള്‍ ആദ്യമാണ്‌.

കറുത്ത വാഗ്നര്‍ കഴുകിയിട്ട്‌ മുന്നു നാലു ദിവസമായിരിക്കുന്നു. പ
ദുറമാകെ പൊടിപിടിച്ച്‌, മഞ്ഞുതുള്ളികള്‍ വീണിടത്ത്‌ കട്ടപിടിച്ച്‌…

ഒരു നാല്‍ക്കവലയാണത്‌.

നാലു വഴികളും ടാര്‍ ചെയ്തതാണ്‌. കവലയില്‍ അധികം കടകളില്ല.
ഒരു ചായക്കടയൊഴിച്ച്‌ മറ്റൊന്നും തുറന്നിട്ടുമില്ല.

അയാള്‍ കാര്‍ നിര്‍ത്തിയത്‌ ചായക്കടയുടെ മുമ്പില്‍ തന്നെയാണ്‌.
കടയില്‍ നാലോ അഞ്ചോ പേര്‍, ആരും അയാളെ ശ്രദ്ധിക്കാതെ ചായ ന
ുകര്‍ന്നും, ദിനപ്രതം നുണഞ്ഞും…

അയാള്‍ കടക്കാരനോട്‌ വിലാസം തിരക്കി. കടക്കാരന്‍ കുറെ ആലോ
ചിച്ച ശേഷം ഒരു മറു ചോദ്യമുന്നയിച്ചു. ആ മറു ചോദ്യത്തിന്‌ ഉത്തരം
കൊടുക്കാന്‍ അയാള്‍ക്കായില്ല. അറിവില്ലായിരിക്കാം. എങ്കിലും വിലാസം
ഉദ്ദേശം ഇന്നതാകാമെന്ന്‌ കടക്കാരന്റെ സാക്ഷ്യപ്പെടുത്തലില്‍ അയാള്‍ക്ക്‌
സമാധാനം തോന്നി.

ര്‌ ഗ്ലാസ്സുകളില്‍ അയാള്‍ ചായ വാങ്ങി. വിയുടെ അടുത്തെത്തി തൂറ
ന്നിരുന്ന വാതായനം വഴി ഉള്ളിലേക്ക്‌ ഒരെണ്ണം കൊടുത്തപ്പോള്‍ മാത്രം
കടയിലുള്ളവര്‍ അകത്തിരിക്കുന്ന പെണ്‍കുട്ടിയെ കു.

ഭീതിപൂിരിക്കുന്നൊരു കൊച്ചു പെണ്‍കുട്ടി. പതിനഞ്ചോ പതിനാറോ
വയസ്സായിട്ട്‌………

അവര്‍ പിന്നീട്‌ സംശയത്തോടെ ആണ്‌ അയാളെ വീക്ഷിച്ചത്‌, പരസ്പ
രം നോക്കിയത്‌. പക്ഷെ, അയാളുടെ മുഖത്ത്‌ ചഞ്ചലിപ്പോ, കളങ്കതയോ
കാണാത്തതുകെറും, പെണ്‍കുട്ടിയില്‍ നിന്ന്‌ അയാളോടുള്ള പെരുമാറ്റത്തില്‍
സംശയിക്കത്തക്കതായിട്ടൊന്നും ഇല്ലാത്തതു കെഴും അവര്‍ കണ്ണുകളെ, മന
സ്സുകളെ പിന്‍തിരിപ്പിച്ചുകളഞ്ഞു.

കഷ്ടിച്ച്‌ കാര്‍ കയറി പോകാനൊരു വഴി, ടാര്‍ വിരിക്കാത്തത്‌, പൊടി
ഉയര്‍ത്തുന്നു…

ഇരുപുറവും വേലിപ്പടര്‍പ്പുകളാണ്‌. വേലികള്‍ക്കുള്ളില്‍ റബ്ബര്‍, തെങ്ങ്‌,

കിളികളുടെ ചിലപ്പുകള്‍…..

കോഴിയുടെ കൂവലുകള്‍…..

വീടുകള്‍ ഉണര്‍ന്നു വരുന്നതേയുള്ളൂ…

ഒരു കിലോമീറ്റര്‍ കഴിഞ്ഞാണ്‌ ചായക്കടക്കാരന്‍ പറഞ്ഞ ലക്ഷണത്തി
ലുള്ള വീടെത്തിയത്‌.

കാര്‍ റോഡിലേ കിടക്കുകയുള്ളു. ഒരു ഓട്ടോറിക്ഷക്കുപോലും കടന്നു

പോകാന്‍ ഇടമില്ലാത്തതു പോലെ.

അയാള്‍ തനിച്ച്‌ ഇറങ്ങി വന്ന്‌ വീടിന്റെ കതകില്‍ മുട്ടി വിളിച്ചു. അവിടെ
കോളിംഗ്‌ ബെജ്ള്‌ കില്ല. വരാന്തയില്‍ വെളിച്ചത്തിനൊരു ബള്‍ബു പോലും
കില്ല. എന്നാല്‍ ഏറ്റവും അടുത്തവീട്ടിലേക്ക്‌ വൈദ്യുതി ലൈന്‍ കു.

കുറെ കാത്തു നിന്നപ്പോളൊരു സ്ത്രീ വാതില്‍ തുറന്നു. അറുപത്‌ വയ
സ്സ്റീനു മേല്‍ പ്രായമുള്ള, വളരെ പഴകിയൊരു നൈറ്റിയിൽ…

അവര്‍ ഉണര്‍ന്നു വരുന്നതേയുള്ളൂ.

യാതൊരു ഉദ്ദേശവുമില്ലാതെ കതക്‌ തുറന്ന്‌ പുറത്തു വന്ന ആ കണ്ണു
കളില്‍ അമ്പരപ്പ്‌ കയറിപടരുന്നതു കാണാം.

“ഞാന്‍ രമേശനെ കാണാന്‍ വന്നതാണ്‌, നഗരത്തില്‍ നിന്ന്‌.”

അയാള്‍ കുറെ അകലെയുള്ള്ളൊരു നഗരത്തിന്റെ പേരു പറഞ്ഞു.

അവര്‍ അയാളെ ഇറയത്ത്‌ തന്നെയുള്ള്ളൊരു ബെഞ്ചില്‍ ഇരുത്തി.

ഒരു നി കഥ പറഞ്ഞു.

കഴിഞ്ഞ പതിനാറു വര്‍ഷങ്ങള്‍…

പതിനാറു വര്‍ഷങ്ങള്‍ കഴിഞ്ഞു രമേശന്‍ പുറത്തിറങ്ങിയിട്ട്‌….

തലമുറകളോളം പഴക്കമുള്ള ആ ചെറിയവിട്ടിലെ തെക്കേ കോണിലെ
ഇടുങ്ങിയ മുറിയില്‍ വെളിച്ചം കയറിയിട്ട്‌ പതിനാറു വര്‍ഷങ്ങള്‍ കഴിഞ്ഞി
രിക്കുന്നു. അത്‌ അവന്റെ, രമേശിന്റെ മുറിയാണ്‌.

പതിനാറു വര്‍ഷമായി വാതായനം പോലുമില്ലാത്ത അതിന്റെ ജനല്‍
അവന്‍ തുനന്നിട്ട്‌. തുറന്നാല്‍ തെക്കോട്ടുള്ള മലയിറക്കത്തില്‍ പതിക്കുന്ന
വെളിച്ചം കാണോി വരും. അവനെ നോക്കി ചിരിക്കുന്ന പൂക്കളെ കാണോി
വരും. പൂക്കളില്‍ നിന്നെത്തുന്ന സുഗന്ധം അറിയി വരും.

ആ പൂക്കളില്‍ നിന്നും, സുഗന്ധത്തില്‍ നിന്നും അവന്‍ ഒളിച്ചോടുക
യായിരുന്നു.

കുട്ടിയായിരിക്കു മ്പോഴും. അതിനു ശേഷം കൌമാരക്കാരനായിരി
ക്കുമ്പോള്‍, യുവാവായിരിക്കമ്പോള്‍ ജനാല തുനന്നിട്ട്‌ മലഞ്ചെരുവിലേക്ക്‌
നോക്കിയിരിക്കുന്നത്‌ അവന്റെ ശീലമായിരുന്നു, ലഹരിയായിരുന്നു.

അവിടെയിരുന്നാല്‍ മലകള്‍ കയറി, മലകള്‍ ഇറങ്ങി വരുന്ന പ്രഭാതവെ
ളിച്ചം കാണാം. മലകളിറങ്ങി മലകള്‍ കയറി പോകുന്ന അന്തിവെളിച്ചവും
കാണാം.

അങ്ങിനെ നോക്കിയിരുന്നാല്‍ മനസ്സില്‍ കുളിര്‍മ നിറയും. താഴ്വാ
രത്ത്‌ കൂടിപറന്നു പോകുന്ന പക്ഷികള്‍ കാഴ്ചക്കാരനെ നോക്കി പാടും, പ
മൂക്കള്‍ ചിരിക്കും. ആവോളം നുകരാന്‍ സുഗന്ധവുമായിട്ട്‌ മന്ദമമാരുതനുമെ
ത്തും.

ആദ്യമൊക്കെ അമ്മച്ചി അവനോട്‌ ഒരുപാട്‌ ചോദ്യങ്ങള്‍ ചോദിച്ചു.

എന്റെ മോനെന്തുപറ്റി, എന്തില്‍ നിന്നാണ്‌ ഒളിച്ചോടിയത്‌, ആരാണ്‌ ന
ശിപ്പിച്ചത്‌, പിച്ചി ചീന്തിയത്‌………

അവന്‍ ഒന്നും പറഞ്ഞില്ല.

ഒരു വികാരവും കാണിച്ചില്ല.

ഒരേയൊരു സഹോദരിയുടെ വിവാഹത്തിനും മുറിയില്‍ നിന്നും പ
ുറത്തു വന്നില്ല.

അച്ഛന്‍ മരിച്ചപ്പോള്‍പോലും ഒരു വാക്ക്‌ ഉരിയാടിയില്ല.

സ്വന്തം തീരുമാനത്തില്‍ കുളിച്ചില്ല, പല്ലു തേച്ചില്ല, ആഹാരം കഴിച്ചില്ല.

മുടി വെട്ടിയില്ല. ഷേവു ചെയ്തില്ല.

അമ്മ നിര്‍ബന്ധിച്ചു ചെയ്താലായി.

അമ്മ കൂലിപ്പണി ചെയ്തും, പറമ്പിലെ കുറച്ച്‌ റബ്ബര്‍ വെട്ടിയും കഴി
ഞ്ഞു, ഇതുവരെ.

ശിലായുഗത്തില്‍ ഗൃഹനായികയായിരുന്ന സ്ര്രീയെ എന്നാണ്‌, ആരാ
ണ്‌ സ്ഥാനമാനങ്ങളില്‍ നിന്നു വലിച്ചിറക്കിയത്‌…… പുരുഷന്റെ അധീനതയില്‍,
താല്‍പര്യങ്ങളില്‍ കഴിയേവളായിട്ട്‌ തരം താഴ്തിയത്‌…….. മതഗ്രന്ഥങ്ങളില്‍,
ഇതിഹാസങ്ങളില്‍, പുരാണങ്ങളില്‍ പുരുഷന്റെ ഭോഗവസ്തു മാത്രമാക്കി
ചിധ്രീകരിച്ചതാരാണ്‌…… ദൈവത്തിങ്കല്‍ എല്ലാ സൃഷ്ടികളും തുല്യമായി
രിക്കെ വേദവാണികള്‍ ഗ്രഹിക്കാന്‍ അയോഗ്യയാക്കിയതാരാണ്‌….

നിങ്ങള്‍ പ്രകൃതിലേക്ക്‌ നോക്കു, സസ്യജാലങ്ങളില്‍ സ്ത്രീ പുരുഷ
അസമത്വങ്ങളു ഠോ, പക്ഷിമൃഗാദികളില്‍ സ്ത്രീക്കും പുരുഷനും ചരിക്കാന്‍
വൃത്യസ്ഥ മാര്‍ഗ്ഗങ്ങളു റേ, ഇര തേടാന്‍, ഇണ തേടാന്‍, ശയിക്കാന്‍, ഉറങ്ങാന്‍
ആരുടെയെങ്കിലും വിലക്കുകളുഠോ……

എങ്ങിനെ ഈ മനുഷ്യ സമൂഹത്തില്‍ മാത്രം അവള്‍ ഹീനയായി,
അബലയായി, ചപലയായി……… ഗുണവും മണവും കുറയുമ്പോള്‍ മൊഴി
ചൊല്ലപ്പെടേവളായി, പൊതു വേദിയില്‍ വസ്ത്രാക്ഷേപം ചെയ്ുപ്പെടേവളാ
യി, കാറ്റും വെയിലും കടക്കാത്ത ഇരുട്ടറയില്‍ അടക്കപ്പെടേവളായി, ഇരയാ

ഈ വാക്കുകള്‍ രമേശന്റെ വീടു തേടി വന്ന രഘുനാഥിന്റേതല്ല,
അയാള്‍ പറയാന്‍ തുടങ്ങുന്ന കഥയുടെ തുടക്കമാണ്‌.

അത്‌ സ്നേഹലതയുടെ വാക്കുകളാണ്‌.

അയാള്‍ പറഞ്ഞു.

ഒരു സജീവ രാഷ്ര്രീയക്കാരനോ സാംസ്കാരിക പ്രവര്‍ത്തകനോ ഒന്നു
മായിരുന്നില്ല രമേശന്‍. എന്നാല്‍ സ്വതസിദ്ധമായിരുന്ന ഒരു പ്രവര്‍ത്തന
ശൈലി കെട്‌ എല്ലാവര്‍ക്കും ഇഷ്ടപ്പെടുന്നവനായിരുന്നു.

ഏതു വിദ്യാര്‍ത്ഥി സംഘടനക്കും സാംസ്കാരിക പ്രവര്‍ത്തകനും
അവന്‍ അഭിമതനായിരുന്നു. തുല്യ അകലം സൂക്ഷിക്കുന്നവന്‍. എന്നിട്ടും
ഒരു സംഘടനയുടെ അദ്ധ്ൃയക്ഷപദത്തിലെത്തിവന്നു, പലരുടേയും നിര്‍ബ
ന്ധത്തിന്‌ വഴങ്ങി.

സ്നേഹലത ആ സംഘടനയുടെ തിളങ്ങുന്ന താരമായിരുന്നു, സ്രെക
ട്ടറിയെന്ന നിലയില്‍ മാത്രമായിരുന്നില്ല, ജീവാത്മാവും പരമാത്മാവും പേ
ലെ.

സ്‌കൂള്‍ തലത്തില്‍ നിന്നും കലാതിലകമായിട്ടെത്തുകയും, കോളേജ്‌
തലത്തിലും നടനത്തിന്‌ തുടര്‍ച്ചയായി സമ്മാനിതയാകുകയും ചെയ്തിരു
ന്നതിന്റെ പ്രതിഭാവിലാസം വേറേയും.

ഷാംപു പുരട്ടി നേര്‍പ്പിച്ച, ഇടതൂര്‍ന്ന മുടി യഥേഷ്ടം പാറി നടക്കും
ചുവന്നു തുടുത്തിട്ടും ലിപ്സ്റ്റിക്ക്‌ ധരിക്കും, നിത്യേനയെന്നോണം ബ്യൂട്ടി പ
ര്‍ലറില്‍ പോകും, ഒരു പരസ്യത്തിലെ നായികയെപ്പോലെ…..

സംഘടനയുടെ പ്രവര്‍ത്തനങ്ങള്‍ കോളേജ്‌ കാമ്പസ്‌ വിട്ട്‌ സമൂഹത്തി
ലേക്കിറങ്ങി വന്നു. സ്ത്രീകളുടെ ശാക്തീകരണത്തിനുദി, സ്വാത്ന്ത്ര്യത്തിനു
വോ, കുട്ടികളുടെ ഉന്നമനത്തിനു വോി പ്രവര്‍ത്തിക്കാന്‍ തുടങ്ങി. പല ദേ
ശീയ സംഘടനകളുമായിട്ടുള്ള ബന്ധങ്ങള്‍ വഴി പൊതുവെ അറിയപ്പെടാന്‍
തുടങ്ങി.

സ്നേഹലത രാത്രിയിലും പകലും രമേശനൊത്ത്‌ യാത്ര ചെയ്യുവാന്‍,
(പ്രവര്‍ത്തന നിരതയാകാന്‍ മടികാണിച്ചില്ല.

ഒരു പക്ഷെ, അവളുടെ കുടുംബ അന്തരീക്ഷവും അങ്ങിനെ ആയി

രുന്നതു കൌൊകുാം. സ്വാതന്ത്ര്യ സമര കാലം മുതല്‍ കോണ്‍ഗ്രസുമായി
ട്ടുള്ള അടുപ്പം, (പശസ്ത (ക്രിമിനല്‍ ലോയറായിരുന്ന അച്ഛന്റെ വീക്ഷണ
ങ്ങള്‍, സര്‍വ്വത്ന്ത്ര സ്വതന്ത്രയായ സ്ത്രീ പക്ഷവാദിയും പ്രവര്‍ത്തകയുമായ

എങ്കിലും നടനവേദി അവള്‍ക്ക്‌ മുറിച്ചുമാറ്റാന്‍ കഴിയാത്ത ഘടകമാ
യിരുന്നു, ചിട്ടയായ ചലനങ്ങളും ജന്മസിദ്ധമായ വാസനയും കൂടെ ഉഠയി
രുന്നു.

പക്ഷെ, രമേശന്റെ മനസ്സ്‌ വിഹ്വലമായിരുന്നു, എപ്പോഴും. അവന്‍
സ്നേഹലതയുടെ ബന്ധത്തെ കുറിച്ച്‌ ചിന്തിച്ചുകൊയിരുന്നു, പലപ്പോഴും.
സുഹൃത്തുക്കള്‍ പറയുന്ന കാര്യങ്ങളും അവനെ അലട്ടിക്കെൌിരുന്നു.

എന്താണ്‌ സ്നേഹലതയുമായുള്ള ബന്ധം…….

ആ ചോദ്യത്തിന്‌ ഉത്തരം കത്തൊന്‍ അവനായില്ല.

ഒരു സുഹൃത്തിനെപ്പോലെ…

രക്ഷിതാവിനെപ്പോലെ…..

അല്ല, പലപ്പോഴും ഇണയോടു കാണിക്കുന്നതില്‍ കുടുതലുള്ള അടു
പ്പത്തോടുകൂടി അവള്‍ ഇടപെടുന്നു.

അവന്റെ മനസ്സ്‌ ചഞ്ചലിക്കാറു്‌, ചപലമാകാറു്‌, വിര്ഭംഭിതമാകാറു…

അവളുടെ വാദഗതികള്‍ അവന്‍ അംഗീകരിക്കുന്നു. സ്ത്രീയും പ
മൂരുഷനും തുല്യരാണെന്നും, വീട്ടിലായാലും പുറത്തായാലും തുല്യത വേണ
മെന്നും, മേല്‍ക്കോയ്മകളും, അടക്കി വാഴലുകളും തെറ്റാണെന്നും സമ്മതി

അങ്ങിനെ സമ്മതിച്ച്‌ കഴിഞ്ഞ ഉടനെ തന്നെ അവന്റെ മനസ്സ്‌
ചോദ്യങ്ങളെക്കെറഠ്‌ നിറയും.

സത്യത്തില്‍ പ്രകൃതിയില്‍ തന്നെ സ്ത്രീക്കും പുരുഷനും തമ്മില്‍ ചില
വൃത്യാസങ്ങള്‍ കാണാനില്ല…

ആണ്‍പക്ഷികള്‍ക്ക്‌ വൃത്ൃസ്ഥമായ രൂപഘടനയ്‌്‌. ആണ്‍ മൃഗങ്ങള്‍ക്ക്‌
തലയെടുപ്പ്‌ കൂടുലു്‌, വലിപ്പക്കുടുതല്്‌. പുരുഷന്‍ സ്ത്രീയേക്കാള്‍ കരുത്ത്‌
കൂടുതല്‌, സ്വരം അവളുടേതിനേക്കാള്‍ ദൃഡ്മമാണ്‌…..

എന്താണങ്ങിനെ….

പ്രകൃതി തന്നെ അങ്ങിനെയൊരു വൃത്യസ്ഥ ഘടന ഉളാക്കി വച്ചതെന്തിന

ണ്‌…
അവന്‍ തന്നെ അതിനൊരു ഉത്തരവും കത്തതിയിട്ടു്‌.
അലംഘനീയമായൊരു കാലപ്രവാഹത്തില്‍ സംഭവിക്കുന്നതാണ്‌.
ഒരു പു വിരിയും പോലെ, ഒരു മുട്ട വിരിഞ്ഞു കുഞ്ഞ്‌ പിറക്കും പേ
ലെ….. അനന്തവും അദൃശ്യവുമായ ഒരു സ്രോതസ്സിന്റെ പ്രയാണത്തില്‍
സംഭവിക്കുന്നതാണ്‌…
അതേ പ്രയാണത്തില്‍ അകപ്പപെട്ടൊരു നാള്‍ അവര്‍ക്കും ഉഠയി…….
അവന്‍ അതിനു ശേഷം, അവളെ നോക്കി, ഉണരാനായി കാത്തിരു
ന്നു.

നഗ്നമായിരുന്ന അവളുടെ ദേഹം പുതപ്പില്‍ മൂടി. മെല്ലെ മുടിയില്‍
വിരലോടിച്ചു. അവന്റെ സ്നേഹത്തില്‍, ലാളനയില്‍ അവളുടെ മനസ്സ്‌ ശാന്ത
മായിരിക്കുമെന്ന്‌ കരുതി.

അവള്‍ ഉണര്‍ന്നു, അവനെ ശ്രദ്ധിക്കാതെ ബാത്ത്‌ റൂമില്‍ പോയി ഡ്രസ്സ്‌
ചെയ്ത്‌ തിരിച്ചു വന്നു.

അവളുടെ മുഖം……

അവന്‍ നൊമ്പരപ്പെട്ടു.

അവളില്‍ അടക്കാന്‍ കഴിയാത്ത എന്തെല്ലാമോ……..

“* സ്നേഹേ… ഞാന്‍….”

“ യു ഡെര്‍ട്ടി…. സ്പോയില്‍ മി….നോ….എനിക്ക്‌ നിന്നെ കാണാ….ഐ

ി

“ സ്നേഹേ നീ എന്നും എന്നോടൊത്തു വേണം…..നമുക്ക്‌ ഒരുമിച്ച്‌

നോ……നോ….രമേശ്‌ നീയും വെറുമൊരു പുരുഷനാണ്‌…..സ്ത്രീയുടെ
ശരീരം കവരുന്ന….സുഖം കാംക്ഷിക്കുന്ന…”

“” അല്ല… ഒരിക്കലും അങ്ങിനെ അല്ല…നീ എന്റേതാണ്‌…എന്റെ മാത്രം…
ഞാന്‍ നിന്നെ നോക്കും പൊന്നുപോലെ….എന്റെ ജീവനെപ്പോലെ….”

“ നോ….നോ…ഇനി നമ്മള്‍ കാണില്ല, ഒരിക്കലും…”

അവള്‍ തകര്‍ന്നുപോയി. മുഖം പൂഴ്ത്തിക്കരഞ്ഞു. പെട്ടന്ന്‌ അവനെ
വിട്ട്‌ പുറത്തേക്ക്‌ പോയി.

പിന്നീട്‌ അവന്‍ സ്നേഹലതയെ കിട്ടില്ല. അവള്‍ കോളേജില്‍ നിന്നും,
നഗരത്തില്‍ നിന്നു തന്നെ അകന്നു പോയി. രമേശന്‍ തിരക്കി നടന്നു. ക൭
ത്താനാകാതെ അവന്റെ മുറിയില്‍ ചേക്കേറി.

അവള്‍ വിം രംഗത്തു വരുന്നത്‌ നടന വേദിയിലാണ്‌.

അയാള്‍ പറഞ്ഞുക്കൊിരുന്നു.

മുറ്റത്തേക്ക്‌ വെയില്‍ കയറിവരുന്നു. വെയിലിനോടൊപ്പം വരുംപേ
ലെ കാറില്‍ നിന്നും പെണ്‍കുട്ടി ഇറങ്ങി നടന്ന്‌ വീട്ടിലേക്ക്‌ വന്നു.

അവള്‍ തിണ്ണയില്‍ കയറു മ്പോഴാണ്‌ രമേശന്റെ അമ്മ അവളെ കാണു
ന്നത്‌. അവരുടെ കണ്ണുകള്‍ തിളങ്ങുകയും ജിജഞാസപ്പെടുകയും ചെയ
തു.

“* ഇത്‌ സ്നേഹലതയുടെ മകളാണ്‌, സ്നേഹൃപ്രഭ….””

അയാള്‍ പറഞ്ഞു.

അവള്‍, അവര്‍ക്ക്‌ മുന്നില്‍ നിസ്സുഹായായി നിന്നു.

“ ഞാന്‍ സ്നേഹലതയുടെ പ്രോഗ്രാം മാനേജറായിരുന്നു. അവര്‍
സ്റ്റേജില്‍ തിളങ്ങി നില്ക്കു മ്പോള്‍ ഈ കുഞ്ഞ്‌ ബോര്‍ഡിംഗില്‍ ഒരനാഥയെ
പ്പോലെ കഴിയുകയായിരുന്നു. കാരണം അവര്‍ക്ക്‌ ഇഷ്ടമില്ലാതെ കിട്ടിയ
വളെ അംഗീകരിക്കാനായില്ല. പക്ഷെ, നേരില്‍ ഒരിക്കല്‍ പോലും കാണാന്‍
കൂട്ടാക്കിയിരുന്നില്ലെങ്കിലും കൃത്യമായി ചെലവകളെത്തിച്ചിരുന്നു. ഞാന്‍
വന്നശ്ശേഷം എല്ലാം ഞാനാണ്‌ ചെയ്തു കൊടുത്തിരുന്നത്‌.”

“ ഈ കുഞ്ഞ്‌…”

രമേശിന്റെ അമ്മ വിതുമ്പുകയും. അവളെ നെഞ്ചോടുചേര്‍ത്തു നിര്‍ത്തു
കയും ചെയ്തപ്പോള്‍ വെയില്‍ വരാന്തയില്‍ എത്തി അവരുടെ പാദങ്ങളെ
സ്പര്‍ശിച്ചു തുടങ്ങി, കുളിർമയിൽ നിന്നും അവരെ ഉണര്‍ത്താനെന്ന പേ
ലെ.

“ അതെ, ഇത്‌ രമേശന്റെ മോളാണ്‌. സ്നേഹലത അവസാനം എന്നോടു
സമ്മതിച്ചു… ഇവിടെ എത്തിക്കണമെന്ന്‌ പറഞ്ഞു… രക്ഷിക്കണം.”

പാതി തുറന്നിരിരുന്ന വാതില്‍ തള്ളിതുറന്നു കെട്‌, ശക്തമായൊരു
കാറ്റു പോലെ രമേശന്‍ വരാന്തയിലേക്ക്‌ വന്നു.

6.

അവന്‍ സ്നേഹപ്രഭയെ നോക്കി നില്കു മ്പോള്‍ അലക്ഷ്യവും വികൃ
തതവുമായികിടന്നിരുന്ന മുടിയിഴകളിലെ വെളുത്ത മുടികള്‍ വിറക്കുന്നത്‌
രഘുനാഥിന്‌ കാണാം…

“ എന്റെ മോള്‍….””

ലേ തത

ഇ…
അവാച്യമായ അവര്‍ണ്ണ്യമായ വികാരം കെറഠ്‌ രമേശന്‍ നിലത്ത്‌

തളര്‍ന്നിരുന്നു.

അമ്മ, അവന്‍ പുറത്തുവന്നതില്‍ അത്ഭുതപ്പെട്ടു. പിന്നീട്‌ അതിയായി
സന്തോഷിച്ചു.

രമേശന്‍ നിലത്തു നിന്നും സാവധാനം ഉയര്‍ന്ന്‌ തന്റെ മകളെ തുറിച്ചു
നോക്കിക്കെഠ്‌, തന്നിലേക്കടുപ്പിച്ചുകെട്‌ ആര്‍ത്തലച്ച്‌…

വികാര വിക്ഷുപ്തത അടങ്ങിയപ്പോള്‍ രഘുനാഥ്‌ ശാന്തമായി പ
റഞ്ഞു.

“ രമേശ്‌, നിങ്ങളില്‍ നിന്നും ഒട്ടും പ്രതീക്ഷിക്കാത്ത പ്രതികരണം ഉഠ
യപ്പോളാണ്‌ സ്നേഹലത അകന്നു പോയത്‌. അവര്‍ അത്‌ വാശിയായി,
വൈരാഗ്യമായി എടുത്തു. എന്നിട്ടും കുഞ്ഞിനെ നശിപ്പിക്കാന്‍ തോന്നു
യില്ല. അതിനെ സ്‌നേഹിച്ചില്ലെങ്ങിലും…..””

“ നടന വേദിയില്‍ അവര്‍ ഒരു ജ്വാലയായി പടര്‍ന്നു കയറി, പേരും പ്രശ
സ്തിയും പണവും ആരാധകരും അധികാരസ്ഥാനങ്ങളും വന്നു ചേര്‍ന്നു.
ച്രരവര്‍ത്തിനിയേപ്പോലെ വാണു.. പക്ഷെ, ധനം കുമിഞ്ഞുകൂടിയപ്പോള്‍
സുഖലോലുപതയില്‍ മുഴുകിയപ്പോള്‍ ചതിക്കുഴികള്‍ കില്ല….””

“” ശരിക്കും ചതിക്കപ്പെടുകയായിരുന്നു… മരണപ്പെടുത്തിക്കളുഞ്ഞു….
അവരുടെ കൂടെ നിന്നിരുന്നവരും ഇപ്പോള്‍ വേട്ടയാടപ്പെടുകയാണ്‌. ഞാന്‍
പോലും ഓടിയടുക്കുന്നത്‌ മരണത്തിലേക്കാണെന്ന്‌ തോന്നിപ്പോവുകയാണ്‌…
ഏതു നിമിഷവും മറവില്‍ നിന്നും അത്‌ വന്ന്‌ എടുത്തു കൌ പോകുമെന്ന്‌
ഭയക്കുകയാണ്‌…”

“ അതുകെട്‌ ഈ മോളെ നിങ്ങളെ ഏല്‍പിച്ചാല്‍ സുരക്ഷിതയാകുമെന്ന്‌
കരുതുന്നു. കഴിഞ്ഞ പ്രന്ത്‌ വര്‍ഷമായിട്ട്‌ ഇവളെന്റെ മോളായിരുന്നു….””

രഘുനാഥിന്റെ കണ്ണുകള്‍ നിറഞ്ഞു വരുന്നത്‌ രമേശന്‍ കാണാം.

വൈകാതെ രഘുനാഥ്‌ പടികളിറങ്ങു മ്പോള്‍, കാറില്‍ കയറുമ്പോള്‍,
ഓടിത്തുടങ്ങു മ്പോള്‍ അര്‍ദഭ്ധപ്രജ്ഞയോടെ രമേശന്‍……

൪൪൪൪൪

വിജയകുമാര്‍ കളരിക്കല്‍,
മാതിരപ്പിള്ളി,
കോതമംഗലം — 686690.
ഫോണ്‍ : 9847946780.