സുന്ദരന്‍ ഞാനും സുന്ദരി നീയും
അവനും അവളും
അവന്‍ അവളോട് പറഞ്ഞു
“നിന്നെ ഞാന്‍ സ്നേഹിക്കുന്നു ””
അവളും അവനോട് പറഞ്ഞു
“നിന്നെ ഞാന്‍ സ്നേഹിക്കുന്നു
അവന്‍ അവളെ മാറോടു ചേര്‍ത്ത് നിര്‍ത്തി, കുളിച്ചീറന്‍ തുവരാത്ത് കാര്‍കുന്തലില്‍ തലോടി, തന്നിലെ ചൂട് അവളിലേക്ക് പകര്‍ന്ന്, അവളിലെ ശൈത്യം തന്നിലേയ്ക്ക് ആവാഹിച്ച്, അനന്തവും
അവാച്യവുമായൊരു അനുഭൂതിയുടെ കരകാണാകടലിലൂടെ നീന്തിത്തുടിക്കവെ അവളുടെ കാതുകളില്‍ മന്ത്രിച്ചു.
“ നീ വിശ്വസുന്ദരിയാണ്. ”
അവളും തിരുമൊഴി നല്കി.
“നീയെന്റെ കാമദേവനാണ്
“സുന്ദരി നീയും സുന്ദരന്‍ ഞാനും ചേര്‍ന്നിരുന്നാല്‍…………………? “”
“ഉത്സവമായി. ”
അതെ അവനാകെ ഒരു ഉത്സവത്തിന്റെ തിമര്‍പ്പിലായിരുന്നു.
മാനത്ത്കൂടി പറന്ന് കളിക്കുന്ന മഞ്ഞക്കിളി അവനാണെന്ന് തോന്നി, മുറ്റത്തുനിന്ന് കൂവുന്ന പുങ്കോഴിയും അവനാണെന്നു തോന്നി,
ക്ഷേത്രത്തിനു മുന്നിലെ അരയാല്‍ വൃക്ഷവും, തിടമ്പെടുത്ത് എഴുന്നെള്ളുന്ന കുട്ടിക്കൊമ്പനും അവനായി,.
ഇക്കാണുന്നതെല്ലാം, ഈ കേള്‍ക്കുന്നതെല്ലാം, ഈ അറിയുന്നതെല്ലാം അവനായി.
അവന്റെ ഹൃദയം വികസിതമാകുകയായിരുന്നു.
അനന്തവും അവാച്യവുമായൊരു തലത്തിലേയ്ക്ക്…………..
ഭൂഗര്‍ഭത്തില്‍നിന്നും കുഴല്‍ക്കിണര്‍വഴി പുറത്തേയ്ക്ക് ജലം ഒഴുംകും പോലെ അവനില്‍ അടിഞ്ഞുകിടന്നിരുന്ന ആര്‍ദ്രതയില്‍നിന്നും സ്നേഹത്തിന്റെ ഉറവകളെ പുറത്തേയ്ക്കൊഴുകാന്‍ അവള്‍ കാരണമാകുകയായിരുന്നു.
അവന്‍ സ്‌നേഹത്തിന്റെ വാഹകനായി, ഗായകനായി………..
കണ്ണീര്‍കണങ്ങളെ അവന്‍ വിരലുകളാല്‍ തുടച്ചകറ്റി, തളര്‍ന്ന കാലലുകള്‍ക്ക് അവന്‍ കാലുകളായി.,
തളര്‍ന്ന കൈകള്‍ക്ക് അവന്‍ കൈകളായി…….
ഇക്കാണുന്നതിലൊന്നിനേയും വിട്ട് അവന്‍ ഒന്നുമാകാനാവില്ലെന്ന അറിവ് അവനില്‍ നിറഞ്ഞുനിന്നു.
വിശാലലോകത്തോടുകൂടി അവന്‍ കൈകള്‍ വീശി നടന്നു, ആകാശത്തുകൂടി പറന്നുനടന്നു,
വെള്ളത്തിലൂടെ നീന്തി തുടിച്ചു.
അവന്റെ കണ്ണുകള്‍ കരുണാര്‍ദ്രമായി, അവന്റെ വചനങ്ങള്‍ സ്‌നേഹപ്രവാഹമായി……………
അന്നൊരിക്കല്‍,
അവളോടൊത്ത് വിശ്രമിക്കവെ,
അവളുടെ മടിയില്‍ മയങ്ങിക്കിടക്കവെ
അവള്‍ അവന്റെ കാതില്‍ മ്ര്രണം പോലെ ചോദിച്ചു.
“നിന്റെ വീടിന് മാര്‍ബിള്‍ പതിച്ച ചുവരുകളും തറകളുമുണ്ടോ? ”
- ഇല്ലല്ലോ !
“നിന്റെ മുറികള്‍ ഏ.സികളാണോ ?
“അല്ലല്ലോ!
“സമയം പോക്കുവാന്‍ കേബിള്‍ കണക്ഷനും, വി.സി.ആറുമുണ്ടോ?”
“ഇല്ലല്ലോ……………
“അറ്റ്ലീസ്റ്റ്, എല്‍.പി.ജി കണക്ഷന്‍, വാഷിംഗ് മെഷീന്‍, ഫ്രിഡ്ജ്…………””
“ഇല്ല………….. ഇല്ല……………….. ഇല്ല……..””
“എങ്കില്‍ നിന്നോടൊത്ത് എനിക്ക് ജീവിയ്ക്കാനാവില്ല.’”
ഉടന്‍ അവന്റെ തല മടിയില്‍ നിന്നും തള്ളിയകറ്റി അവള്‍ എഴുന്നേറ്റു നടന്നകന്നു.
അവന്‍ അര്‍ദ്ധപ്രജ്ഞനായി നോക്കിനിന്നു.
പിന്നെ അവന്‍ പൊട്ടിച്ചിതറിപ്പോയി………………
ചിതറിയ തുണ്ടുകള്‍ ഒന്നിച്ചുകൂടിയപ്പോള്‍ ഒരായിരം തലകളുള്ളവനായി, ഒരായിരം ഉടലുകളും,
അതിനുവേണ്ട കൈകാലുകളുമുള്ളവനായി…………
ഭീമാകാരനായൊരു രാക്ഷസ്സനായി.
൫൭6൭൭൭൭൭