ശലഭമോഹം
ഹായ് …… ശലഭ സുന്ദരി………
അവളൊരു സുന്ദരി തന്നെ ആയിരുന്നു. ഏഴല്ല, ഏഴായിരം വര്‍ണ്ണങ്ങളില്‍……….
പനിനീര്‍ പൂക്കള്‍ തോറും മധുവുണ്ട് പറന്നു, പറന്നു നടന്നു,
മഹിയിലെ കീടങ്ങളെയും പുഴുക്കളെയും മോഹിപ്പിച്ചുകൊണ്ട്,
വാനത്ത് യഥേഷ്ടം പാറിനടന്നു.
ഒരു നാള്‍ അവള്‍ക്കൊരു തോഴിയെ കിട്ടി. അവളും ഒരു ശലഭ മോഹിനി തന്നെ, ഒരിക്കല്‍ അവളും ഇവളെപ്പോലെ ആയിരം വര്‍ണ്ണങ്ങളുമായിട്ട് വിലസിയതാണ്.
ശലഭ മോഹിനി പറഞ്ഞു.
ഹേയ് സുന്ദരീ… നീയെന്തിനീ താഴ്മയില്‍ കൂടിമാത്ര പറക്കുന്നു..
എന്തുകൊണ്ട് നിനക്കും അങ്ങ്
നഭസ്സില്‍ നില്ക്കുന്നൊരു താരകമായിക്കൂടാ…
എന്നാലോ കോടാനുകോടി കണ്ണുകള്‍ നിന്നെ കാണും, നിന്നെ ആരാധിക്കും……
പിന്നെ നിന്റെ നേട്ടങ്ങളോ……..
ശലഭ സുന്ദരി മോഹിച്ചുപോയി,
വല്ലാതങ്ങ്…….
ഒരു താരകമാകാന്‍, ഒരുപാടൊരുപാട് നക്ഷത്രങ്ങള്‍ക്ക് മേളിലേറാന്‍……
ആരാധകരെ നേടാന്‍………
ഐശ്വര്യ മേറാന്‍……….
അവള്‍ പറന്നു, ശലഭ മോഹിനിയോടൊത്ത് വിഹായസ്സിലേക്ക്…
പക്ഷെ,
പെട്ടന്നൊരാക്രമണം………….
കഴുകന്റെ.
അവള്‍ മുറിവേറ്റ്, വര്‍ണ്ണച്ചിറകുകള്‍ക്ക് വടുവായി പൃത്ഥിയില്‍…
പിന്നെ പുഴുമിറുക്കി,
ഉറുമ്പരിച്ച്……………..
൪൪൫൫൫൫൫൫