യോഹന്നാന്‍ മത്തായിയുടെ പരിണാമം

ഇത്‌ യോഹന്നാന്‍ മത്തായി, അമ്പത്തി അഞ്ച്‌! വയസ്സ്‌, അഞ്ച്‌ അടി പതിനൊന്ന്‌ ഇഞ്ച്‌/ ഉയരം, ഒത്തവണ്ണം നിത്യേന ഷേവ്‌ ചെയ്ത്‌ മിനുസമാര്‍ന്ന മുഖം, കനത്തില്‍, നരച്ചുതുടങ്ങിയ മേല്‍മീശ, കുറ്റിത്തലമുടി ഡ്ൈചെയ്തത്‌……..

അയാള്‍ മെത്തയില്‍ ഉറക്കമാണ്‌. നേരം പുലര്‍ന്നിരിക്കുന്നു. ജനാലവഴി വെളിച്ചം മുറിയില്‍ എത്തിയിരിക്കുന്നു, ജനല്‍ കര്‍ട്ടണിന്റെ സുതാര്യത അതിനെരൂ തടപസ്സറുമായിട്ടില്ല.

വിശാലമായ മുറിയിലെ തെക്കെകോണിലുള്ള (ഡസ്സ്റിംഗ്‌ ടേബിളിനരുകിലാണ്‌ അവള്‍. യാത്രയ്ക്കുള്ള ഒരുക്കമാണ്‌.

അവള്‍ക്ക്‌ വെളുത്തനിറമാണ്‌, കൊഴുത്ത ദേഹം.കുളിച്ചീറന്‍ പകര്‍ന്ന മൂടി ഉണങ്ങാനായിട്ട്‌ വിടര്‍ത്തിയിട്ടിരിക്കയാണ്‌.

ടേബിളില്‍ ഉറപ്പിച്ചിരിക്കുന്ന കണ്ണാടിയില്‍ അവളുടെ മുഖം, വട്ട മുഖമാണ്‌, അല്‍പ്പം വലിപ്പംകുടിയ കണ്ണുകളും…

ലിപ്റ്റിക്ക്‌ പുരട്ടി ചൂുകള്‍ കൂട്ടി അമര്‍ത്തി, വിരല്‍ തുമ്പാല്‍, കരിമഷി കെഠ്‌ പുരികങ്ങളെഴുതി, കണ്ണാടിയിലൂടെ ഹെയര്‍ സ്റ്റൈല്‍ നോക്കി അവള്‍ തിരിഞ്ഞു, അവള്‍ക്ക്‌ മുപ്പതു വയസ്സേ തോന്നുകയുള്ളു.

അപ്പോഴും അയാള്‍ ഉറക്കമാണ്‌.

അവള്‍ക്ക്‌ അടിവസ്ധ്രങ്ങള്‍ മാത്രമേയുള്ളു. അടഞ്ഞവാതിലും ജനാലകളും ഉറങ്ങുന്ന അയാളും അവള്‍ക്ക്‌ വസ്ധ്രങ്ങളായി.

കദളിപ്പുവിന്റെ നിറമുള്ള ബ്ലാൌസ്സും ഷിഫോണ്‍ സാരിയും അണിഞ്ഞുകഴിഞ്ഞപ്പോള്‍ അവള്‍ അതിസുന്ദരിയായി. പക്ഷെ, അയാളുടെ ഉറക്കം, അവളുടെ കവിളില്‍ തന്നെ നുള്ളി നെമ്പരപ്പെടുത്തുന്നതായി തോന്നും മുഖം കാര.

മെല്ലെ മെത്തയില്‍ ഇരുന്ന്‌ സാവാധാനം തോളത്ത്‌ തട്ടി അവള്‍ അയാളെ ഉണര്‍ത്തി.

ആ മുറിയിലാകെ നിറഞ്ഞ്‌ നിന്നിരുന്ന അവളുടെ സയരഭ്ൃയം അയാള്‍അറിയുന്നുവെന്ന്‌ മുഖം പറയുന്നു. ഉറക്കത്തിന്റെ ആലസ്യൃതവിട്ട്‌ വളരെ വേഗം അയാളുടെ കണ്ണുകള്‍ തുറന്നു.

“ഞാന്‍ പോണു…”

അവള്‍ പറഞ്ഞു

“ഇന്നുകൂടി നിനക്ക്‌ പോകാതിരക്കാം.”
ഇല്ല… ഇനിയാവില്ല….. രൂ ദിവസത്തേക്കായിരുന്നു നമ്മുടെ എഥ്രഗി
മെന്റ്‌………. ഇപ്പോള്‍ മുന്നു ദിവസമായി.”

““അതു നമുക്ക്‌ പുതുക്കാം”

“അതു എനിക്കാവില്ല. അയാളുമായിട്ട്‌ ബന്ധപ്പെടണം. ഒരു പക്ഷെ, എനിക്ക്‌ വോി വേറെ ഏതെങ്കിലും എന്‍ഗേജ്‌മെന്റ്‌ അയാള്‍ എഗ്രിമെന്റാക്കിയിട്ടുഠകാം.””

“എങ്കില്‍ നിനക്ക്‌ പോകാം. ആ മേശവലിപ്പില്‍ പേഴ്‌സ്‌, നിനക്കിഷ്ടമു
ളൂളതെടുക്കാം””.

അവള്‍ മേശവലിപ്പിലെ പേഴ്സില്‍ നിന്നും പണം എണ്ണിയെടുത്ത്‌ ബാഗുമായിട്ട്‌ യാധ്ര തുടങ്ങു മ്പോള്‍ അയാളോടു പറഞ്ഞു.

“എഗ്രിമെന്റ്‌ പകാരം അഡ്വാന്‍സ്‌ കഴിച്ചുള്ള പണമേ ഞാനെടുത്തുള്ളു.
അധികമായ ഒരു ദിവസം താങ്കളുടെ സ്നേഹത്തിനുള്ള കൂലിയാണ്‌.” ”.

പക്ഷെ, അതുകേള്‍ക്കാന്‍ യോഹന്നാന്‍ ഉണര്‍ന്നിരിക്കു കയായിരുന്നില്ല.

അവള്‍ മുറ്റത്തിറങ്ങി ആ വീടിനെ നോക്കി നിന്നു.

അതൊരു രമ്യ ഹര്‍മ്മൃ മാണ്‌.

വിശാലമായ മുറ്റം, പുഷ്പവൃഷ്ടിയില്‍ സമൃദ്ധം……..

മുറ്റം വിട്ടാല്‍ റബ്ബര്‍ എസ്്്റേറ്റായി, നോക്കെത്താത്ത ദൂരത്തോളം. നോട്ടം എത്താത്തതിന്‌ മറ്റൊരു കാരൃം കൂടിയു്‌, കുന്നും മലകളും നിറഞ്ഞതാണെന്നത്‌….

കുന്നിറങ്ങിയാല്‍, താഴ്വാരത്തില്‍ മറ്റ്‌ കൃഷികളു]്‌. തെങ്ങ്‌, വാഴ, ചേന, കപ്പ, നെല്ല്‌…….. കുന്നിന്‌ മുകളില്‍ നിന്നും ഉയറ്റുറവയായി ജലവും ഒഴുകിയെത്തുന്നു പ്രകൃതി കനിഞ്ഞേകിയത്‌……

പ്‌,

പന്നെ പറഞ്ഞാല്‍ വളരെപ്പല്ല. ഉലഹന്നാന്റെ കോളേജ്‌ ജീവിത കാലത്ത്‌ ഒരു മദ്ധ്യാഹ്നം കഴിഞ്ഞ്‌ അദ്ധ്യാപകന്റെ അഭാവത്തില്‍ യാദൃശ്ചികമായി കിട്ടിയ ഒരു ഇടവേള……..

കോളേജിനടുത്തുള്ള കോഫിഹാഈസിലെ ഫാമിലിറുമിലെ ഇരുമുലകളിലൊന്നില്‍ അവനും അവളും………………..

അത്‌ യോഹന്നാന്‍ മത്തായിയും മേഴ്സി ജോണുമായിരുന്നു

അവര്‍ കഴിയുന്ന്രത അടുത്തടുത്ത്‌ തന്നെയാണിരിക്കുന്നത്‌. എന്നിട്ടും
അടുപ്പംമതിയായില്ലെന്ന്‌ തോന്നിയിട്ട്‌ മേഴ്സി ജോണ്‍ പാദങ്ങളെ അവന്റെ പാദങ്ങള്‍ക്ക്‌ മുകളില്‍ കയറ്റിവച്ചു. അവന്റെ പാദങ്ങള്‍ ഷൂസില്‍ പൊതിഞ്ഞിരുന്നതിനല്‍ അവള്‍ക്ക്‌ ദേഷ്യം വന്നു. കുറെകൂടി അടുത്തിരുന്ന്‌ അവള്‍ ഒരു കാല്‍ അവന്റെ
വലതു കാലിന്‌ മുകളില്‍ കയറ്റി വച്ചു

അവന്റെ മുഖം ചുവന്നു തുടുത്തു. അവളുടെ മുഖത്ത്‌ കള്ളച്ചിരിയും.

“മേഴ്സി ഇത്‌ കോഫീഹാഈസാണ്‌..””.

“ഓ! എനിക്കറിയാം ഈ റൂമില്‍ നമ്മള്‍ രാളേയുള്ളു ……

““ആരേലും വരും…

“വരട്ടെ.” ”.

കാണും”.

കാണട്ടെ.” ”.

“പിന്നെ മറ്റൊള്ളോരുടെ മുഖത്ത്‌ നോക്കാനാവില്ല.””

““വേ……. നമുക്ക്‌ രാള്‍ക്കും പരസ്പരം നോക്കിയിരിക്കാം”

അതുപോലെ കോളേജ്‌ വിടും മുമ്പായിട്ട്‌ ഉലഹന്നാന്‍ നാലോ, അ
ഞ്ചോ, സ്നേഹിതമാരുായിരുന്നു. മേഴ്സി ജോണിനു ശേഷം നിമ്മി പഈലോസ്‌, നിമ്മി പഈലോസിനു ശേഷം രജനി സെബാസ്റ്റ്യന്‍…

ആ ബന്ധങ്ങളൊക്കെ കലാലയ പ്രേമമെന്ന കാറ്റഗറിയില്‍ ഉള്‍ക്കെഠ്‌ ന
ശിച്ചുപോകുകയായിരുന്നു. ഇന്ന്‌ അതെല്ലാം പൂര്‍വ്വകാല മധുര സ്മരണകളായി, വെറുതെയിരിക്കു മ്പോള്‍ പോലും ഉലഹന്നാന്റെ ഓര്‍മ്മയിലേക്ക്‌ ഓടി അണയാറുമില്ല.

കൃഷിക്കാരനായിരുന്ന മത്തായി യോഹന്നാന്‍ അഞ്ച്‌ പെണ്‍മക്കളും ഉലഹന്നാന്‍ എന്ന ഒരൊറ്റമകനുമേ സന്താനങ്ങളായിട്ട്‌ ഉഠയിരുന്നുള്ളു. അതില്‍ ഉലഹന്നാന്‍ ആറാമന്‍ തന്നെ ആയിരുന്നു.

യോഹന്നാന്‍ എന്ന കൃഷിക്കാരന്റെ മകന്‍ മത്തായി, മത്തായി എന്ന
കൃഷിക്കാരന്റെ മകന്‍ യോഹന്നാന്‍, എഴുത്തുകുത്തുകളില്‍ യോഹന്നാന്‍ മത്തായി. ഉലഹന്നാന്‍ എന്ന്‌ വിളിപ്പേരും.

ഉലഹന്നാന്‍ ഓര്‍മ്മ വയ്ക്കുമ്പോള്‍ അപ്പനും അമ്മച്ചിയും ചേച്ചിമാരും ഇഞ്ചി കൃഷിക്കാരായിരുന്നു. സ്വന്തമായിട്ട്‌ അപ്പന്‌ വീതം കിട്ടിയ വകയിലുള്ള രക്കേര്‍ പുരയിടം മാത്രമേയുഠയിരുന്നുള്ളു. പക്ഷെ, നാട്ടിലും അടുത്ത നാടുകളിലും തരിശ്ലായി കിടന്നിരുന്ന സ്ഥലത്തൊക്കെ അപ്പനും അമ്മച്ചിയും പെങ്ങന്മാരും കൂടി
പാട്ടത്തിന്‌ ഇഞ്ചികൃഷിചെയ്തു.

അതുകെറ്‌ തന്നെ വീട്ടില്‍ സമാധാനത്തിന്റെയും സന്തോഷത്തിന്‍റെയും അലകള്‍ തുള്ളിക്കളിക്കുക തന്നെയായിരുന്നു. പെങ്ങന്മാർക്കൊക്കെ ആവശ്യത്തിന്‌ സൌന്ദര്യവും സ്വര്‍ണ്ണാഭരണങ്ങളും വസ്ധര്തങ്ങളും ഉഠയിരുന്നു. അഞ്ച്‌
പേരുംകൂടി ഉടുത്തൊരുങ്ങി പോകുന്നത്‌ കണ്ണിന്‌ ആനന്ദകരമായിരുന്നു.
നോക്കിനില്‍ക്കുന്നത്‌ നാട്ടിലെ ചെറുപ്പക്കാർക്ക്‌ ഇഷ്ടവുമായിരുന്നു. പക്ഷ, ആഴ്ചയിലൊരിക്കലേ ഉഠകാറുള്ളു എന്നത്‌ ചെറുപ്പക്കാർക്ക്‌ നഷ്ടവും.

കര്‍ത്താവിനെപ്പോലെ അവരും ആറുദിവസത്തെ കഠിനാധ്വാനത്തിന്‌ ശേഷം, സംതൃപ്തിയോടെ ഏഴാമത്‌ നാള്‍ വിശ്രമിച്ചു. ആദ്ൃയകുര്‍ബാനക്ക്തന്നെ ഉടുത്തൊരുങ്ങിപള്ളിയില്‍ പോകുകയും ചെയ്തിരുന്നു.

അവരുടെ കടം ഉള്ള ദിവസങ്ങള്‍ സന്തോഷത്തിന്റെ, ഉത്സവത്തിന്റെ ദിനങ്ങളായിരുന്നു. ആവശ്യത്തിന്‌ ആഹാരപാനീയങ്ങള്‍, മത്ധ്യവും മാംസവും അടക്കം. അത്യാവശ്യത്തിന്‌ മദ്യവും.

ആ ഉത്സവതിമര്‍പ്പി ലേക്കാണ്‌ ആറാമനായി ഉലഹന്നാന്‍ പിറന്നുവീ
ണത്‌. അതുകെട്‌ തന്നെ അവന്‍ സ്വര്‍ഗ്ലഗീയസുഖങ്ങള്‍ അനുഭവിച്ചാണ്‌ വളര്‍ന്ന ത്‌.

കോളേജ്‌ ക്ലാസ്സുകളില്‍ എത്തിയപ്പോള്‍ അവന്‍ കറിഞ്ഞു, തന്റെ പാത
സ്പോര്‍ട്ട്‌ സിന്റെയല്ല, ചി്രകലയുടെതാണെന്ന്‌ അപ്പോഴേയ്ക്കും അവന്‍ ഒരുപ ട്കഥകള്‍ അറിയുകയും ചെയ്തിരുന്നു.

പെങ്ങളു മാരുടെ ചുകളില്‍നിന്നും അവന്റെ കര്‍ണ്ണങ്ങളില്‍ എത്തിയിരുന്ന കഥകളായിരുന്നു ആദ്യകാല അറിവ്‌. പിന്നീട്‌ നോവലുകളിലേക്കും കാവ്ൃങ്ങളിലേക്കും ജീവചരിത്രങ്ങളിലേക്കും വളര്‍ന്നു.

അവന്റെ ചിധ്രങ്ങള്‍ അന്വേഷണങ്ങള്‍ തന്നെയായിരുന്നു. ആധുനികതയും പൌഈരാണീകതയും കുടികലര്‍ന്ന ഒരു അവാച്ൃത, അവര്‍ണ്ണൃത…………….

പക്ഷെ, ആര്‍ട്ട്‌ ഗാലറികളില്‍ തുങ്ങിക്കിടക്കവെ അവയുടെ സൌന്ദര്യം ക൭ത്തുന്നവര്‍ കുറവായി. താടിരോമങ്ങങ്ങള്‍ നീട്ടിയ, ചിരിക്കുമ്പോള്‍ മഞ്ഞപ്പല്ലുകള്‍ കാണുന്നവരുടെ ചിത്രങ്ങള്‍ തേടി ആരാധകര്‍ നടന്നു.

സുന്ദരമായി, വൃത്തിയായി, ബിസിനസ്സ്‌ എക്‌ സിക്കൂട്ടിവിനെപ്പോലെ
നടക്കുന്ന ഉലഹന്നാനെ ആര്‍ക്കും മനസ്സിലായില്ല.

മത്തായിയുടെ മരണം ഉലഹന്നാനെ കുറച്ചൊന്നുമല്ല വേദനപ്പെടുത്തിയത്‌.
അത്രക്ക്‌ ഗാഡവും ദൃഡവുമായുരുന്നു അവര്‍ തമ്മിലുള്ള ബന്ധം.

മകന്‍ അപ്പന്റെ താങ്ങും അപ്പന്‍ മകന്റെ താങ്ങുമായിരുന്നു.

അപ്പന്‍ തളര്‍ന്നു വീണപ്പോള്‍ മകന്‍ സ്ഥിരം ഇഞ്ചി കൃഷിക്കാര
നാവുകയും പെങ്ങളുമാരൊക്കെ ഭര്‍ത്താക്കന്‍ന്മാരുൂടെ വീടുകളില്‍ ചേക്കേറുകയും ചെയ്തു.

ഉലഹന്നാന്‍ സംഭവിച്ച വലിയ അബദ്ധങ്ങളില്‍ ഒന്ന്‌ ഇടവകക്കാര്‍
നീട്ടിക്കൊടുത്ത കോളേജ്‌ അദ്ധ്യാപകവൃത്തിയെന്ന അപ്പക്കഷണം നിരസിച്ചതാണ്‌. അതിന്‌ കാരണവുമുഠയിരുന്നു. അവര്‍ ആവശ്യപ്പെട്ട പണം കൊടുക്കാന്‍, പെങ്ങളുമാരെ അയച്ചുകഴിഞ്ഞ്‌ അപ്പന്‍ അവനായി നീക്കിവച്ച വീടും ഒരു തു
ഭൂമിയും വിറ്റാല്‍ തികയില്ലായിരുന്നു. ബാക്കി കടം കൊള്ളാമായിരുന്നു വെന്നുവച്ചാലോ കിട്ടുമായിരുന്ന ശമ്പളത്തില്‍ നിന്നു പലിശയും നിതൃവൃത്തിയും കഴി ഞ്ഞു പോകുകയില്ലായിരുന്നുവെന്നതാണ്‌ കണക്കുകൂട്ടല്‍. രാമത്‌, എലിസബത്ത്‌ സെബാസ്റ്റ്യന്‍ ഭാരൃയായി വന്നത്‌.

എലിസ്വബത്ത്‌, വിദേശജോലിക്കാരായിരുന്ന മുന്ന്‌ ആങ്ങളമാര്‍ക്കും കൂടിയുളള ഒരേയൊരു പുന്നാര പെങ്ങളായിരുന്നു. അവളും അറബികളെയും പലസ്തീനികളെയും ശുശ്രുഷിക്കുകയായിരുന്നു ഗള്‍ഫില്‍.

വിദേശവസ്ര്രങ്ങളുടെ വര്‍ണ്ണപ്പെൊലിമയില്‍, സുഗന്ധ്രരവ്ൃയങ്ങളില്‍ മുങ്ങി സോണിയുടെ മുപ്പത്തിനാല്‌ ഇഞ്ച്‌ ടി.വിയും വീസിആറും, അക്കായിയുടെ കാസ ട്്പ്ലയറുമുള്ള മുറിയില്‍ മണിയറയൊരുക്കപ്പെട്ട്‌ യോഹന്നാന്‍ മത്തായി എഴുന്നള
ളിക്കപ്പെട്ടപ്പോള്‍………..

അക്ഷരാര്‍ത്ഥത്തില്‍ തന്നെ പറഞ്ഞാല്‍ അവന്റെ അമ്മയും അഞ്ച്‌ പെങ്ങളുമാരും കണ്ണീരണിഞ്ഞു.

മണ്ണിന്റെ മണത്തില്‍നിന്നും, ഇഞ്ചിയുടെ രുചിയില്‍ നിന്നും ഉലഹന്നാന്‍ രക്ഷപ്പെട്ടല്ലെഠ.

അളിയന്മാർ കനിവോടെ ഒഴിച്ചേകിയ രുപെഗ്സ്‌ സ്‌ക്കോച്ചുമായി മണിയറയിലെത്തിയപ്പോള്‍, അക്കായിയുടെകാസറ്റുപ്പയറില്‍ നിന്ന്‌ അനര്‍ഗളം ഒഴുകി പരക്കുന്ന വിദേശ സംഗീതത്തില്‍ ചുവടുകള്‍ വയ്ക്കുകയായിരുന്നു എഏലിസബത്ത്‌.

കതക്‌ അടച്ച്‌, കതകില്‍ചാരിനിന്ന്‌ അവളുടെ ചുവടുകള്‍ കുനില്‍ക്കെ ഉലഹന്നാന്‍ പിറുപിറുത്തു: കര്‍ത്താവേ, ലോകത്തെ ഏറ്റവും വലിയ ഭാഗ്യവാന്‍ ഞാനാണല്ലോ…

ആയിരുന്നു, യോഹന്നാന്‍ മത്തായി ഭാഗ്യവാന്‍ തന്നെയായിരുന്നു.
കര്‍ത്താവ്‌ നേരിട്ട്‌ വന്ന്‌ പറുദീസയിയേക്ക്‌ എടുത്ത്‌ ഉയര്‍ത്തിയതു പോലെ……..

ഏദന്‍ തോട്ടത്തിലേക്ക്‌ യോഹന്നാനേയും എലിസബത്തിനെയും ആദവും ഹവ്വയുമാക്കി പറഞ്ഞയച്ചതു പോലെ………

പക്ക, ഉലഹന്നാന്‍ തെറ്റ്‌ പറ്റിയത്‌ ഏദന്‍ തോട്ടത്തില്‍ നന്മതിന്മ
കള്‍ വേര്‍തിരിക്കാനൊരു മരം ഉന്നെ കാര്യം വിസ്മരിച്ചു കളഞ്ഞതാണ്‌.

പെങ്ങളുമാര്‍ക്ക്‌ വീതിച്ച്‌ കൊടുത്തശേഷം അവനായി കിട്ടിയ വീടും പറമ്പും വിറ്റുകിട്ടിയ പണവുമായിട്ടാണ്‌ ഉലഹന്നാന്‍ ഭാരൃയോടൊപ്പം വിദേശത്ത്‌ പോയത്‌.
പോയപ്പോള്‍ അമ്മയെ പെങ്ങളുമാരെ ഏല്‍പ്പിക്കുന്ന കാരൃം മറക്കുകയും ചെയതില്ല, കുറെ വാഗ്ദാനങ്ങള്‍ കൊടുക്കാനും. കൃഷിപണികാരോ, റബ്ബര്‍ വെട്ടുകാരോ ആയിരുന്ന അളിയന്മാര്‍ക്കും മരുമക്കള്‍ക്കും അവനൊരു സ്വപ്നം തന്നെ ആയിരുന്നു.

ഉലഹന്നാന്‍ ഒന്നും മറന്നില്ല.

മണ്ണിന്റെ മണവും ഇഞ്ചിയുടെ രുചിയും അവന്റെ രക്തത്തില്‍ അലിഞ്ഞു ചേര്‍ന്നതായിരുന്നല്ലോ.

വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടുപോലും, അവന്‍ നാട്ടില്‍ വരുമ്പോഴെല്ലാം കുറെ വ സ്ര്രങ്ങളും സുഗസ്വ്ദ്രവ്യങ്ങളും അമ്മക്കും പെങ്ങളുമാര്‍ക്കും മരുമക്കള്‍ക്കും
വീതിച്ച്‌ നല്‍കുമ്പോഴും ആരും അവനോട്‌ വേറൊന്നും ചോദിച്ചില്ല.

അവര്‍ക്കറിയാമായിരുന്നു, അവനാല്‍ മറ്റൊന്നിനും കഴിയുകയില്ലെന്ന്‌.

അങ്ങനെ അവരുടെയെല്ലാം ജീവിതങ്ങളില്‍ കുറെ വസ്ര്രങ്ങളും സൂഗസ്ഥദ്രവ്യങ്ങളുമായിട്ട്‌ അവന്‍ പരിണാമം പൂര്‍ത്തീകരിക്കപ്പെടുന്നത്‌ അപ്രകാരമൊന്നുമായിരുന്നില്ല. വര്‍ഷങ്ങള്‍ക്കു ശേഷം, നാട്ടില്‍ സ്ഥിരതാമസ്സുമാക്കിയ
പ്പേഴാണ്‌ നാട്ടുകാര്‍ ശ്രദ്ധിച്ചുതുടങ്ങിയത്‌, അപ്പേഴേക്കും അവന്റെ അമ്മ കര്‍ത്താവില്‍ നിദ്രകൊള്ളുകയും പെങ്ങളുമാരുടെ മക്കള്‍ പലരും വിവാഹംകഴിക്കൂകയുംചെയ്‌ തിരുന്നു.

ഏക്കറുകണക്കിന്‌ റബര്‍ ഏനസ്സ്ററേറ്റുകള്‍, തെങ്ങിന്‍ പുരയിടങ്ങള്‍ മറ്റു കൃഷിയിടങ്ങള്‍, മനോഹരമായ ഒരു ഹര്‍മ്മ്യം.

അതിന്റെയെല്ലാം ഭരണാധിപനായിട്ടാണ്‌ യോഹന്നാന്‍ മത്തായി നാട്ടില്‍സ്ഥിരമായത്‌.

നിത്യേന സന്ധ്യാസമയത്ത്‌ അവര്‍ ആ രമൃഹര്‍മ്മത്തിന്റെ മുന്നിലെ പുൽത്തകടിയില്‍ ഒത്തുകൂടി, ഉലഹന്നാന്റെ ഒപ്പം. അയാളുടെ റബര്‍ വെട്ടുകാരും കൃഷിപ്പണിക്കാരും, തുറന്നു കിടക്കുന്ന വാതിലുകള്‍ വഴി, ജനാലവഴി വിദേശ സംഗീതം ഒഴുകി പുല്‍ത്തകിടിയില്‍ പരന്നുനിറയു മ്പോള്‍ താളാത്മകമായ അംഗ ചലനങ്ങളോടെ അവരുടെ കൈകള്‍ കുപ്പികളുടെ മുടികള്‍ തുറക്കുകയും ഗ്ലാസ്സു
കള്‍ നിറയുകയും ചെയ്തു.

നിറയുന്ന ഗ്ലാസ്സൂുകളൊഴിയുകയും കൈകാലുകളുടെ താളാത്മകത
തെറ്റുകയും ഉലഹന്നാന്‍ കരച്ചിലടക്കാന്‍ കഴിയാതെയും വരുന്നു. അയാള്‍ വിളിച്ചുപറയുന്നു.

““ഞാനവടെ സെക്യൂരിറ്റിയാടാ…….. നല്ലര്പായത്തില്‍ അവരുടെ ശരീരത്തിന്റെ പിന്നെ ഗര്‍ഭത്തിന്റെ……… പിന്നെ മക്കടെ…….. ഇപ്പോ സ്വത്തിന്റെ………””

““സാറുകരയാതെ…… ചെന്നാട്ടെ…… ദേ, അവളുവന്നിട്ടു്‌.

““ആരാടാ……. ഇന്നലത്തെയാ……..കുളിയ്ക്കാത്തോളാ…….. നോ

““അല്ലന്നേ…… ഇവളു വേറയാ..””

ഇടറുന്ന കാല്‍വയ്പുകളോടെ, മുറ്റം കടന്ന്‌, സിറ്റഈട്ട്‌ കടന്ന്‌, സിറ്റിംഗ്‌ റൂമില്‍ കയറി വാതിലടഞ്ഞാല്‍ പുറത്തെ വെളിച്ചങ്ങളണച്ചു കെട്‌ സ്നേഹിതന്‍ പിരിയുകയായി.