മുച്ചീട്ടു കളിക്കാരന്‍

പണ്ട്‌ ഒരു മലയായിരുന്നു ഇന്നച്ചന്റിടം.

കുറെ ഉണ്ടക്കല്ലുകളും ചരല്‍ അധികമായ മണ്ണും, കുറ്റികാടുകളും കുറുക്കനും കുറുനരിയും കീരിയും വര്‍ഗ്ഗത്തില്‍ കുറഞ്ഞ പാമ്പുകളും യഥേഷ്ടം വിഹരിച്ചിരുന്നൊരു കുന്ന്‌, എഴുപത്തിയഞ്ചേക്കര്‍ വിസ്തീര്‍ണ്ണത്തില്‍.

ആരോ, ആരുടേയോ പേരില്‍ കൊടുത്തതെന്നു പറയുന്നൊരു പട്ടയവുമായി ഇന്നച്ചനു വേണ്ടി അവര്‍ മല കൈയ്യേറുകയായിരുന്നു. അവര്‍ എന്നു പറയുന്നത്‌ ഇന്നച്ചന്റെ അഭ്യുദയ
കാഠംക്ഷികളാണ്‌. ഇന്നച്ചന്റെ ഉന്നതി തങ്ങളുടെ കൂടി ഉന്നതിയാണെന്നറിയുന്നവര്‍, കണക്കു കൂട്ടി തീരുമാനിച്ചിരുക്കുന്നവര്‍, കരുക്കള്‍ നീക്കുന്നവര്‍.

വടക്കു നിന്നൊരു കാടു പണിക്കാരനും, തെക്കു നിന്നൊരു മൃഗ സംരക്ഷകനും കിഴക്കു നിന്നൊരു ശില്പിയും, മേക്ക്‌ നിന്നൊരു തച്ചുശാസ്ത്രജ്ഞനും പരിവാരസമേതം എത്തിച്ചേര്‍ന്ന്‌, പടിപടിയായി ഓരോരോ പണികള്‍ ചെയ്യുകയായിരുന്നു. നീണ്ടു, നീണ്ടു മൂന്നു കൊല്ലങ്ങള്‍ കഴിഞ്ഞപ്പോള്‍,

ഇന്നച്ചന്റിടം,

നൂറുപേര്‍ക്ക്‌ യഥേഷ്ടം വാഴാന്‍ കഴിയുന്നൊരു കൊട്ടാരമായി.

മലയാകെ തട്ടുകളായി തിരിച്ച്‌ കയ്യാലകള്‍ വേണ്ടിടത്ത്‌ കയ്യാലകളും, മതിലുകള്‍ വേണ്ടിടത്ത്‌ മ തിലുകളും പണിതുയര്‍ത്തി, ടാര്‍ വിരിച്ചൊരു പാതയും തീര്‍ത്തു.

മലമുകളില്‍ തന്നെ ഒരു കാവും, കാവില്‍ താഴുന്ന വെള്ളത്തിന്‌ ഒലിച്ചിറങ്ങി സംഭരിക്കപ്പെടാനൊരു കുളവും പണിതു. മല മുകളില്‍ തന്നെ തടാകം പോലൊരു ജല സംഭരണി തീര്‍ത്തു. പെയ്യുന്ന ജലമാകെ മലയില്‍ തന്നെ താഴ്ന്നിറങ്ങാനായിട്ട്‌ മഴക്കുഴികളും തീര്‍ത്തു.

മാവും പ്ലാവും തെങ്ങും കമുകും ആഞ്ഞിലിയും വച്ചു പിടിപ്പിച്ചു. അവയിലൊക്കെ കയറിപ്പടരാന്‍ പടര്‍പ്പുകളേയും വള്ളികളേയും അനുവദിച്ചു.

പക്ഷികള്‍ക്ക്‌ ചേക്കറാന്‍ വാതിലുകള്‍ തുറന്നു വച്ചു , അണ്ണാറക്കണ്ണനു തിന്നാന്‍ പേരക്കകള്‍ കായ്ചു പഴുക്കാന്‍ അനുവാദം കൊടുത്തു. കപ്പയും ചേനയും ചേമ്പും വാഴയും
ഇടവിളകളായി.

ആടുകളും മാടുകളും കോഴിയും പൂച്ചയും പട്ടിയും ആരുടെയെല്ലാമോ കൈയ്യില്‍ തൂങ്ങി വന്നു ചേര്‍ന്നു.

അങ്ങിനെ,

ഇന്നച്ചന്റിടം നഗരമദ്ധ്യത്തിലെ ഒരു കുളിര്‍മയായി….

അതു വഴി കടന്നു പോകുന്ന അന്യനാട്ടുകാര്‍ക്കൊരു കാഴ്ചയായി.

ഇന്നച്ചനോ, ആ കൊട്ടാരത്തില്‍, സുഖസമൃദ്ധിയില്‍ വാഴുന്നു.

കൊട്ടാരമെമ്പാടും തോക്കു ധാരികളായ കരിമ്പുച്ചകള്‍ ചെവികൂര്‍പ്പിച്ചു നടക്കുന്നു. ഇന്നച്ചന്റെ ഭാര്യ വെറോണിക്കക്കും മക്കള്‍ ഗിഫ്റ്റിക്കും ലക്കിക്കും എന്തും ചെയ്തു കൊടുക്കാന്‍ പരിവാരങ്ങള്‍ മത്സരിച്ചു നടക്കുന്നു. അവരേയും നിരീക്ഷിച്ചു കൊണ്ട്‌ സുരക്ഷാ ഉദ്യോഗസ്ഥര്‍ കഴുകന്‍ കണ്ണുകളുമായി ഉറങ്ങാതിരിക്കുന്നു.

ആ ഇന്നച്ചന്റെ ഒരു ദിവസം തുടങ്ങകയാണ്‌. പ്രഭാതകൃത്യങ്ങളൊന്നും പൊതുജനത്തെ കാണിക്കുന്നില്ലെങ്കിലും അതുകള്‍ പോലും ക്യാമറ പകര്‍ത്തി സൂക്ഷിക്കുന്നുണ്ടെന്ന
താണ്‌ നാട്ടു കേള്‍വി. അതെന്താകിലും പ്രഭാത കൃത്യങ്ങള്‍ കഴിഞ്ഞ്‌; പ്രാതല്‍ കഴിഞ്ഞ്‌ ട്രെസ്സിംഗ്‌ ടേബിളില്‍ എത്തുമ്പോള്‍ മുതല്‍ ക്യാമറകള്‍ ദൃശ്യങ്ങള്‍ കാണിച്ചു തുടങ്ങുന്നു.
വെബ്ബിലൂടെ, ഇന്നച്ചൻ ഡോട്ട്‌ കോമിലൂടെ വേണ്ടവരെല്ലാം കാണുന്നു.

മുറിയിലേക്ക്‌ മുറിക്കയുന്‍ ബനിയനിലും വെളുത്തൊരു മുണ്ടിലും എത്തിയ ഇന്നച്ചനെ ആദ്യം പാന്റിടുവിക്കുകയും ഷര്‍ട്ട്‌ ഇടുവിച്ച്‌ ടൈ കെട്ടി കൊടുക്കുകയും ചെയ്യുന്നു. അതിനു വേണ്ടി മാത്രം രണ്ടു പേരാണ്‌ മുറിയിലേക്ക്‌ വന്നത്‌. അവരുടെ ഉഴം കഴിഞ്ഞ്‌ പിരിഞ്ഞപ്പോള്‍ മേക്കപ്മാന്‍ മുടി ചീകിയൊതുക്കി, മുഖത്ത്‌ കുറച്ച്‌ പൌഡറിട്ട്‌, അയാളുടെ സ്വതസിദ്ധമായ ശൈലിയില്‍, കര ചലനങ്ങളാല്‍ അവിടവിടെ ചില സ്പര്‍ശനങ്ങളും തട്ടലും മുട്ടലും കൊടുത്ത്‌ കോട്ടിടുവിച്ച്‌ ഇന്നച്ചനെ ജെന്റില്‍മാനാക്കി പ്രധാന മുറിയിലേക്ക്‌ ആനയിക്കുന്നു.

മുറിയിലെ വിളക്കുകളെല്ലാം തെളിയുന്നു, (പധാനയിടം തയ്യാറാക്കുന്നവര്‍ അവസാന മിനുക്കു പണികള്‍ ചെയ്ത തീര്‍ത്ത്‌ ഇന്നച്ചന്‌ മുന്നില്‍ ഓച്ചാനിച്ച്‌ ഒരു മിനിട്ട്‌ നിന്ന്‌, മുഖം
തെളിഞ്ഞെന്നു കണ്ട്മുറി വിടുന്നു.

മുറിയില്‍ സജ്ജീകരിച്ചിരുക്കുന്ന ഇരിപ്പിടങ്ങളിലേക്ക്‌, കമ്പ്യൂട്ടറുകളുടെ മുന്നിലേക്ക്‌ എഞ്ചിനീയര്‍മാരെത്തിച്ചേരുന്നു. അവരെല്ലാം ജെന്റില്‍മാന്‍ സ്റ്റൈലുകളിലാണ്‌. അവര്‍ക്ക്‌
മുന്നിലെ കമ്പ്യൂട്ടറുകളെ തുറന്ന്‌ പ്രവര്‍ത്തന സജ്ജമാക്കിക്കൊണ്ട്‌ കാതോര്‍ത്തിരിക്കുന്നു.

പ്രധാന മണ്ഡപത്തില്‍ കയറി സിംഹാസനത്തില്‍ ഇന്നച്ചൻ ഇരിക്കുന്നു. ഇന്നച്ചന്റെ മനോഹരമായ മുഖത്ത്‌ പുഞ്ചിരി വിടരുന്നു. ക്ലീന്‍ ഷേവ്‌ ചെയ്ത, മൂത്ത കുമ്പളങ്ങ പോലുള്ള മുഖത്തിന്‌ അസാധാരണമായൊരു വശ്യത തന്നെയുണ്ട്‌.

ഇന്നച്ചന്റെ മുന്നിലേക്ക്‌ കിന്നരികളാലും വര്‍ണ്ണ തോരണങ്ങളാലും അലങ്കരിച്ചിരിക്കുന്നൊരു ടേബിള്‍ മണ്ഡപത്തിന്റെ അടിയില്‍ നിന്നും ഉയര്‍ന്നു വരുന്നു.

മാസ്മരിക ശക്തിയാവാഹിച്ചിരിക്കുന്നൊരു മണിനാദം അവിടമാകെ നിറയുന്നു.

ഇന്നച്ചന്‍ ഒന്നു കൂടി ഉഷാറായി, പറയുന്നു.

-നാം തുടങ്ങുകയാണ്‌.

മുപ്പതോളം വരുന്ന കമ്പ്യൂട്ടര്‍ വിദഗ്ധര്‍ ഒന്നനങ്ങിയിരുന്നു.

ഇന്നച്ചൻ ടേബിളിന്റെ വലിപ്പ്‌ തുറന്ന്‌ ഒരു കുത്ത്‌ ചീട്ടെടുത്ത്‌ മേശമേല്‍ വച്ചു ക്യാമറയെ നോക്കി ഒന്നു പുഞ്ചിരിക്കുന്നു.

ചീട്ടുകള്‍ കശക്കി മൂന്ന്‌ ചീട്ടുകള്‍ തിരഞ്ഞെടുത്ത്‌ ക്യാമറകള്‍ക്ക്‌ കാണാവുന്ന വിധത്തില്‍ പ്രദര്‍ശിപ്പിക്കുന്നു.

ഇന്നച്ചൻ പറയുന്നു.

ഇന്നത്തെ നമ്മുടെ ചീട്ടുകള്‍ ഒരു ക്ലാവര്‍ റാണിയും ഒരു ആടുതന്‍ ഏഴും ഒരു ഡൈമന്‍ എട്ടുമാണ്‌.

ഒരു ചീട്ട്‌ ഇടതുകൈയിലും രണ്ടു ചീട്ടുകള്‍ വലതു കൈയിലും വച്ചിട്ട്‌ (പഖ്യാപിക്കുന്നു.

-വെയ്യ്‌ രാജാ വെയ്യ്‌, ഒന്നു വെച്ചാല്‍ രണ്ടു കിട്ടും, രണ്ടു വെച്ചാല്‍ നാലു കിട്ടും, നാലു വെച്ചാല്‍ എട്ടു കിട്ടും… ആര്‍ക്കും വെയ്ക്കാം, എന്തും വെയ്ക്കാം എവിടെയും വെയ്ക്കാം…
പടത്തില്‍ വെച്ചാല്‍ നിങ്ങള്‍ക്ക്‌ നമ്പറില്‍ വെച്ചാല്‍ കമ്പനിക്ക്‌… വെയ്യ്‌ രാജാ വെയ്്‌….

പ്രഖ്യാപനം തീര്‍ന്നയുടന്‍ ഇന്നച്ചന്റെ കൈകള്‍ മിന്നല്‍ വേഗത്തില്‍ ചലിക്കുന്നു. ചീട്ടുകളെ മേശമേല്‍ കമഴ്ത്തി വക്കുന്നു.

ത്ധടുതിയില്‍ കമ്പ്യൂട്ടര്‍ വിദഗ്ധര്‍ മെയിലുകള്‍ പരതി തുടങ്ങി, വായിച്ചു തുടങ്ങി, മറുപടി കൊടുത്തു തുടങ്ങി……

നിമിഷങ്ങള്‍ നീങ്ങവെ,

ഓരോ കമ്പ്യൂട്ടര്‍ വിദഗ്ധരും പറഞ്ഞു തുടങ്ങി,

൮ണ്‍ ലാക്ക്‌ ഫ്രം യു എസ്‌ എ ഇന്‍ ലെഫ്റ്റ്‌ കാര്‍ഡ്‌, സ്ഥിരം കളിക്കാരന്‍ ആണ്‌.

ടൂ ലാക്ക്‌ (ഫ്രം യൂ കെ ഇന്‍ റൈറ്റ്‌ കാര്‍ഡ്‌, പുതിയ ബിസിനസ്സ്കാരനാണ്‌.

ടെണ്‍ ലാക്ക്‌ ഫ്രം ഇന്ത്യാ, ഐ എ സ്‌ ഉദ്യോഗസ്ഥനാണ്‌.

അങ്ങിനെ,

ലക്ഷങ്ങള്‍, കോടികള്‍, സ്ഥലങ്ങള്‍, കെട്ടിടങ്ങള്‍, സ്ഥാനങ്ങള്‍, മാനങ്ങള്‍, ഒരു സ്ര്രീയെയും വാതു വച്ചിരിക്കുന്നു. അത്‌ ഇന്ത്യയില്‍ നിന്നുമാണ്‌. ഇന്നച്ചന്റെ ചീട്ടുകളി ചരിധ്ര ത്തില്‍ ഇത്‌ മൂന്നാമത്തെ സ്ത്രീയാണ്‌. ഇതിന്‌ മുമ്പ്‌ രണ്ടും ഇന്ത്യയില്‍ നിന്നു തന്നെയായിരു
ന്നു. വാതു വയ്പുകാരുടെ ഭാര്യമാരെ തന്നെയാണ്‌ വച്ചിട്ടുള്ളതും. അവരെല്ലാം ധര്‍മപുത്രന്മാരാണ്‌. ഇന്ത്യാക്കാരായ ധര്‍മപുത്രന്മാര്‍ക്കേ ഭാര്യയെ പണയം വക്കാന്‍ കഴിയുകയുള്ളു. കാരണം ഭാര്യമാരുടെ മേലുള്ള ആധിപത്യം ഇന്ത്യന്‍ സംസ്കാരത്തിന്റെ ഭാഗമാണ്‌.

മുമ്പ്‌ വാതു വയ്പില്‍ കിട്ടിയ ഒരു സ്ത്രീയെ, ആ കളിയില്‍ തന്നെ ചിത്രത്തില്‍ പണം വച്ചൊരു അറബി എണ്ണ മുതലാളിക്ക്‌ കൊടുത്ത്‌ ഇന്നച്ചൻ അയാളുടെ ്രിയപ്പെട്ടവനായി. മറ്റൊരിക്കല്‍ കളി കഴിഞ്ഞ അടുത്ത നാളില്‍ കൊൽക്കത്താ നഗരത്തില്‍ നിന്നും ഇന്നച്ചന്റെ
കിങ്കരന്മാര്‍ തപ്പിയെടുത്തു കൊണ്ടു വന്ന്‌ സ്ത്രീയെ രണ്ട്‌ അഭ്യുദയകാഠക്ഷികള്‍ കസ്റ്റടിയിൽ വച്ച്‌, കൊണ്ടു നടന്ന്‌, സ്റ്റാര്‍ ഹോട്ടലുകളില്‍ പാര്‍ത്ത്‌, രണ്ട്‌ ശ്രേഷ്ട സമുദായ നേതാക്കളെ
കാണിച്ച്‌, ഒരു വ്യവസായ പ്രമുഖന്റെ കൂടെ ഒരു രാത്രിയില്‍ കഴിയാന്‍ അനുവദിച്ച്‌, ഒരു സംസ്ഥാന മന്ത്രിയുടേയും രണ്ട്‌ കേന്ദ്ര ജനപ്രതിനിധികളുടേയും കൂടെ വേദി പങ്കിട്ട്‌ രണ്ടു മാസ ശേഷം ഒരു ഹോങ്കോങ്ങ്‌ മലയാളിക്ക്‌ സ്പാ സെന്ററിന്റെ ഷോക്കേസില്‍ വയ്ക്കാന്‍ കൊടുത്ത്‌ അഞ്ചു ലക്ഷം രൂപ ഇനാം വാങ്ങി.

വാതു വയ്ക്കുന്ന പണങ്ങളെല്ലാം അടുത്ത നിമിഷം തന്നെ നെറ്റ്‌ ബാങ്കിംഗ്‌ വഴി ഇന്നച്ചന്റെ അക്കണ്ടുകളിലെത്തിച്ചു ചേര്‍ക്കാന്‍ കമ്പ്യൂട്ടര്‍ വിദഗ്ധര്‍ വൈദഗ്ധ്യം തെളിയിച്ചിട്ടുള്ളവരാണ്‌. മറ്റ്‌ സ്ഥാപര ജംഗമ വസ്തുക്കള്‍ ആഗോളത്തിലെവിടെ ആയിരുന്നാലും ഇന്നച്ചന്റെ കിങ്കരന്മാര്‍, കമ്മീഷന്‍ പറ്റുന്നമറ്റുള്ളവരുടെ, രാഷ്ട്രങ്ങളുടെ തന്നെ കിങ്കരന്മാര്‍, വാടകക്കു കിട്ടുന്ന ജോലിക്കാര്‍ ഇന്നച്ചന്റെ അധീനതയില്‍ എത്തിച്ചേര്‍ത്തിരിക്കും. ചിലപ്പോള്‍ അതിന്‌ ചില കൊടുക്കലു വാങ്ങലുകള്‍ നടക്കാറുണ്ടെങ്കിലും വിജയം ഒടുക്കം ഇന്നച്ചനുള്ളതു തന്നെയായിട്ടാണ്‌ നടന്നു വരുന്നത്‌.

വാതു വയ്പില്‍ സ്വ മന്ത്രി സ്ഥാനം തന്നെ നഷ്ടപ്പെട്ട്‌ സ്ഥിര ബുദ്ധി പോയൊരു ദേശീയ നേതാവ്‌ ഇന്നച്ചന്റെ അനുഭവത്തിലുണ്ട്‌. പക്ഷെ, പ്രതങ്ങള്‍ അതിനെവപ്പറ്റിയെഴുതിയത്‌അനാരോഗ്യം കാരണം മന്ത്രിസ്ഥാനം ഒഴിഞ്ഞതാണെന്നാണ്‌. പിന്നീട്‌ വന്നൊരു ശുഭ മുഹൂര്‍ത്തത്തില്‍ യുവജന പ്രസ്ഥാനത്തിലെ ഒരു രാജ്യസഭാംഗം മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തുകയുമുണ്ടായി.

ലക്ഷങ്ങള്‍ മാത്രം പൌരന്മാരുള്ളൊരു രാജ്യത്തെ രാജാവ്‌ കിരീടവും ചെങ്കോലും നഷ്ടപ്പെട്ട്‌, സിംഹാസനം വിട്ടൊഴിഞ്ഞ്‌ പിച്ചച്ചട്ടിയുമായിട്ട്‌ ലോക മഹാരാഷ്ര്രങ്ങളുടെ മുന്നില്‍ കൈ നീട്ടി നില്ക്കേണ്ടി വന്നിട്ടിണ്ട്‌. പതിനായിരക്കണക്കിന്‌ കോടി രൂപ ആസ്തിയുണ്ടായിരുന്ന ഒരു ഗള്‍ഫ്‌ വ്യവസായ പ്രമുഖന്‍ ഇന്ന്‌ ഇന്നച്ചിടത്ത്‌ സെകൃൂരിറ്റിയായി ജോലി നോക്കുന്നുണ്ട്‌.
അദ്ദേഹത്തിന്റെ ഭാര്യ, വെറോണിക്കയുടെ അടുക്കളയിലെ പാത്രം കഴുകുന്ന ജോലിക്കാരിയാണ്‌. രണ്ടു പെണ്‍മക്കള്‍ ഇന്നച്ചന്റെ അഭ്യുദയകാഠക്ഷികളുടെ ഏണിയിലെ രണ്ടു പടികളാണ്‌.

അക്കഥകളെല്ലാം ഇന്നച്ചന്റെ തൊപ്പിയിലെ തുവലുകളാണെന്നാണ്‌ അഭ്യുദയകാംക്ഷികള്‍ പറയുന്നത്‌.

ഇന്നച്ചനെ കുറിച്ച്‌ നാടോടി കഥകളും കെട്ടു കഥകളും നിലവിലുണ്ട്‌. അതു പറഞ്ഞു നടക്കുന്നൊരു വിഭാഗം തന്നെയുണ്ട്‌. അവര്‍ക്ക്‌ തക്കതായ പ്രതിഫലവും കിട്ടുന്നുണ്ട്‌.

ഒരു നാള്‍ രാവിന്റെ അന്ത്യയാമങ്ങളില്‍ ഒന്നില്‍ ഇന്നച്ചന്റിടത്തിനടുത്ത മലയിലിലെ ഒരു സ്ഥിരം താമസക്കാരന്‍ മുധ്ര വിസര്‍ജനത്തിന്‌ ഉറക്കപ്പിച്ചോടുകൂടി മുറ്റത്തിരിക്കവെ, ഇന്നച്ചന്‍, കൊട്ടാരത്തിന്റെ മേലെ പ്രകാശിതനായി നില്കുന്നതു കണ്ടെന്നും ഗീവറുഗീസ്‌ പുണ്യാളനെപ്പോലെ തോന്നിയെന്നും മൂര്‍ച്ഛിച്ചു വീണു പോയ അയാള്‍ നേരം നന്നേ വെളുത്തതിനു ശേഷമാണ്‌ മുറ്റത്തു നിന്നും എഴുന്നേറ്റതെന്നും ഒരു കഥ.

മുച്ചീട്ടു കളിക്കാനായി ക്യാമറക്കു മുന്നില്‍ ഇരിക്കുന്ന ഇന്നച്ചന്റെ തലക്കു ചുറ്റും ഒരു പ്രകാശ വളയം കാണാന്‍ കഴിയുന്നുണ്ടെന്ന്‌ പ്രശസ്തമായ മറ്റൊരു കഥ.

ഒന്നുമില്ലായ്മയില്‍ നിന്നും ഒരു കോടി ജനങ്ങളെങ്കിലും കാണുന്ന, കേള്‍ക്കുന്ന, അറിയുന്ന ഇന്നച്ചനായതില്‍ എന്തെല്ലാമോ ഉണ്ടെന്ന്‌ അഭ്യുദയകാംക്ഷികള്ളാത്തവരും പറയുന്നുണ്ട്‌.
വ്യത്യസ്ഥമായ പല കാഴ്ചകളും സീരിയലുകളായും ചലച്ചിത്രങ്ങളായും സമൂഹത്തിന്‌ മുന്നില്‍ അവതരരിപ്പിക്കപ്പെട്ടിട്ടുണ്ട്‌. ഫീച്ചറുകളായും കഥകളായും, കവിതകളായും പ്രതങ്ങളും പലതും പറഞ്ഞ്‌ കഴിഞ്ഞിട്ടുമുണ്ട്‌.

അപ്രകാരം ഇന്നച്ചന്‍ മുച്ചീട്ടു കളിച്ചും, പൊതു ജനം വാതു വച്ചും നേടുകയും നഷ്ടപ്പെടുകയും, കൊള്ളുകയും കൊടുക്കുകയും, മാമലകളേറുകയും മഹാസമുദ്രത്തില്‍ നീന്തുകയും ചെയ്തു വരവെ,

ഒന്നും രണ്ടും ദിന രാത്രങ്ങളല്ല വര്‍ഷങ്ങള്‍ കഴിഞ്ഞപ്പോള്‍, ഇന്നച്ചനെ അറിയാത്തവരെ ക്കൂടി അറിയിച്ചു കൊണ്ട്‌; പ്രത്യേക വാര്‍ത്തകളൊന്നും കോളിളക്കം സൃഷ്ടിക്കാത്ത നേരത്ത്‌,
അല്ലെങ്കില്‍ മറ്റുള്ള കോളിളക്കങ്ങളെല്ലാം ഒഴിഞ്ഞ്‌ കാറും കോളു മില്ലാതെ മനുഷ്യ മനസ്സുകള്‍ ശാന്ത സമുദ്രം പോലെ ആഴങ്ങളെ പുല്‍കി കൊണ്ടിരിക്കവെ,

ഒരിടതുപക്ഷ ചാനല്‍ ബേപ്പൂര്‍ സുല്‍ത്താനെക്കുറിച്ച്‌ ഒരു എക്സ്ക്ളൂസീവ്‌ വാര്‍ത്ത കൊണ്ടു വന്നു. അത്തെ, അദ്ദേഹം തന്നെ, പണ്ടെന്നോ ഒരു പി എസ്‌ സി പരീക്ഷക്കുണ്ടായിരുന്ന ചോദ്യത്തിന്‌ ഏതോ ഒരു പരീക്ഷാര്‍ത്ഥി കല്ലായ്‌ തീരത്തെ ഒരു തടികച്ചവടക്കാരനാ
ണെന്ന്‌ ഉത്തരം എഴുതി വാര്‍ത്ത സൃഷ്ടിച്ച ആളു തന്നെ, മരച്ചുവട്ടില്‍ ചാരു കസേരയില്‍ മയങ്ങി കിടക്കുകയും ഇടക്കിടക്ക്‌ ഞെട്ടി എഴുന്നേറ്റിരുന്നു വിശ്വ സാഹിത്യം രചിക്കുകയും
ചെയ്തിരുന്ന, പഴയൊരു ഫയല്‍മാന്റെ ചങ്കുറ്റത്തോടുകൂടി, ഒറ്റ മുണ്ടു മാത്രമുടുത്ത്‌, കട്ടന്‍ ബീഡി വലിച്ചിരിക്കുന്ന സാക്ഷാല്‍ വൈക്കം മുഹമ്മദു ബഷീറിനെക്കുറിച്ചു തന്നെ,

അദ്ദേഹമാണത്രെ ആദ്യമായി സാഹിത്യത്തില്‍, മലയാള സാഹിത്യത്തില്‍ മാത്രമല്ല വിശ്വ സാഹിത്യത്തില്‍ തന്നെ മുച്ചീട്ടു കളി കൊണ്ടു വന്നിരിക്കുന്നത്‌. “വെയ്ക്ക്‌ രാജാവെയെക്കുന്ന്‌ ആദ്യം പഞ്ഞത്‌ ഒറ്റക്കണ്ണന്‍ പോക്കറാണത്രെ. ആ പ്രഖ്യാപനം, ശ്രീമാന്‍ ഇന്ന
ച്ചന്‍ കോലപ്പിയടിച്ചിരിക്കുകയാണത്രെ… ഇന്നച്ചന്റെ ജീവചരിത്രവും ഏതാണ്ട്‌ ഒറ്റക്കണ്ണന്‍ പോക്കറിന്റേതു പോലെയാണത്രെ……..

ഇത്തിരി പോന്നൊരു മുറി വാടകക്കെടുത്താണത്രെ ഇന്നച്ചനും ഭാര്യ വെറോണിക്കയും ജീവിതം തുടങ്ങിയത്‌.

അതിന്‌ ഇന്നച്ചൻ പണ്ടൊരു മഞ്ഞ പ്ര്രത്തിന്‌ മറുപടിയും കൊടുത്തിട്ടുള്ളുതാണ്‌, അയാളുടെ അപ്പന്‌ ആറ്‌ ആണ്‍ മക്കളും നാലു പെണ്‍ മക്കളും ഉണ്ടായിരുന്നു. എല്ലാവരും കൂടി കഴിഞ്ഞ്‌ വന്നിരുന്നത്‌ രണ്ടു മുറിയും അടുക്കളയുമുള്ള വീട്ടിലായിരുന്നു. അമ്മയും അപ്പനുംകൂടി ഒരു മുറിയില്‍ കിടക്കും, മുലകുടിക്കുന്ന കുട്ടിയുള്ളപ്പോള്‍ അതും കൂടെ കിടക്കുo.ബാക്കിയെല്ലാവരും കൂടി അടുത്ത മുറിയില്‍ഉറങ്ങുകയും ചെയ്തു വന്നു. മുത്ത സന്തതി
യായ ഇന്നച്ചൻ കല്യാണം ചെയ്തപ്പോള്‍ ഭാര്യയുമൊത്ത്‌ കിടക്കാനിടമില്ലാതെ വരികയും വാടക മുറിയിലെത്തിപ്പെടുകയുമായിരുന്നെന്ന്‌, അന്നു പറഞ്ഞ കഥ, ഇന്നും ഇന്നച്ചൻ മാറ്റി പറയാന്‍ സാദ്ധ്യതയില്ല.

അദ്ധ്വാനിക്കുന്ന പണികള്‍ ചെയ്യാന്‍ മടിയായിരുന്നുതു കൊണ്ട്‌ കണ്ടെത്തിയ ജോലിയാണ്‌ മുച്ചീട്ടുകളി. അല്ലാതെ ഒറ്റക്കണ്ണന്‍ പോക്കറിനെപ്പോലെ സ്ഥലത്തെ ബുദ്ധി ജീവിയായിരുന്നതു കൊണ്ടോ ബേപ്പൂര്‍ സുല്‍ത്താനെ നേരത്തെ അറിയുന്നതു കൊണ്ടോ, അദ്ദേഹത്തിന്റെ വിശ്വ സാഹിത്യം കാണാതെ പഠിച്ച്‌ പകര്‍ത്തിയതോ അല്ലെന്ന്‌ അടുത്ത നാളില്‍ ഏതോ ഒരു
വായനക്കാരന്റെ എതിര്‍ എഴുത്ത്‌ വന്നു.

അയാള്‍ സമര്‍ത്ഥിക്കുന്നു, ഒറ്റക്കണ്ണന്‍ പോക്കറിനെപ്പോലെ ഒരു ചന്തയില്‍ മാത്രമല്ല ഇന്നച്ചൻ കളിച്ചിരുന്നത്‌, അടുത്ത ചന്തകളിലും, ഉത്സവ പറമ്പുകളിലും, പെരുന്നാള്‍ പറമ്പുകളിലും, ചന്ദനക്കുടങ്ങള്‍ക്കും തന്റെ കൈവിരല്‍ വേഗതകാണിച്ച്‌ ആളുകളെ സ്തബ്ദരാക്കിയുരുന്നു.

ഇന്നച്ചന്‍ ഇതേവരെ ഒരു മണ്ടന്‍ മുത്തപ്പയേയും ബീഡി വലി പഠിപ്പിച്ചിട്ടില്ല. ശ്ര്തുക്കളായിട്ട്‌ മൂരാച്ചി പോലീസുകാരില്ല (അവരൊക്കെ അഭ്യുദയകാഠക്ഷികളായിപ്പോയതാണെന്ന്‌
എതിര്‍ വാദം), ലോക സുന്ദരിയായ സൈനബ എന്നൊരു മകളില്ല, ആനവാരി രാമന്‍ നായരേയും പൊന്‍കുരിശ്ഗു തോമയെയും അറിയുകയുമില്ല.

വാര്‍ത്തകള്‍ ജനിച്ച ആദ്യ നാളുകളില്‍ ചാനലുകള്‍ വഴി, പ്രതങ്ങള്‍ വഴി ഇന്നച്ചൻ പെയ്ത്‌ ഇറങ്ങുകയായിരുന്നു, ന്യൂന മര്‍ദ്ദം കയറി പെയ്യുന്നതുപോലെ, നിലക്കാതെ, പേമാരിയായി. കാറ്റും ഇടക്കിടക്ക്‌ നടുക്കുന്ന വിധത്തിലുള്ള ഇടിയും മിന്നലും, ഉരുള്‍ പബൊട്ടലുകളും വെ ള്ളപ്പൊക്കവും അനിയന്ത്രിതമായി എത്തി ജന ജീവിതത്തെ സാരമായി ബാധിക്കുകതന്നെ ചെയ്തു.

പെയ്തിറങ്ങിയ കഥകള്‍ക്ക്‌ ആദ്യം കണ്ട ഭാവമല്ലാതെയായി, ഏതോ നിനച്ചിരിക്കാത്ത നിമിഷത്തില്‍ വിശ്വ സാഹിത്യകാരനായ ബേപ്പൂര്‍ സുല്‍ത്താന്‍ പെട്ടന്ന്‌ കരുവല്ലാതെയായി. അവരുടെ ലക്ഷ്യം മണ്ടന്‍മുത്തപ്പയൊ, ഒറ്റക്കണ്ണന്‍ പോക്കറോ, വിശ്വസുന്ദരി സൈനബയൊ അല്ലായിരുന്നെന്ന്‌ എഴുത്തുകള്‍ വന്നു. അവരൊക്കെ ആദ്യ ശ്രദ്ധ പിടിച്ചു പറ്റാന്‍ വേണ്ടിയിറക്കിയ പരസ്യ മോഡലുകള്‍ മാത്രമായിരുന്നെന്ന്‌ ജനം വിമര്‍ശിച്ചു. ബേപ്പൂര്‍ സുല്‍ത്താനെ
ആവശ്യമില്ലാത്ത കാര്യത്തിലേക്ക്‌ വലിച്ചിറക്കിയത്‌ ശരിയായില്ലായെന്ന്‌ സാംസ്കാരിക പ്രവര്‍ത്തകര്‍, തലമുതിര്‍ലന്ന എഴുത്തുകാര്‍ പ്രസ്താവിച്ചു.

കഥകളില്‍ ഇന്നച്ചന്‍ തന്നെ കേന്ദ്ര ബിന്ദുവായി മാറി. അയാള്‍ വാരിക്കൂട്ടിയ കോടാനു കോടി പണം, അതിന്റെ വരവ്‌ ഉറവിടങ്ങള്‍, ചെലവഴിക്കപ്പെടുന്ന മാര്‍ഗ്ഗങ്ങള്‍, കൈകാര്യം ചെയ്യുന്ന കരങ്ങള്‍, ആ കരങ്ങള്‍ ഉറച്ചിരിക്കുന്ന തോളുകള്‍, ആ തോളുകള്‍ ഉള്‍ക്കൊള്ളുന്ന
ദേഹങ്ങള്‍, ദേഹങ്ങളെ ക്രേനദ്രീകരിച്ചു നിര്‍ത്തിയിരിക്കുന്ന ബുദ്ധിസ്ഥാനങ്ങല്‍…..

ഈഹാപോഹങ്ങളെ നിരത്തി ആദ്യം (പ്രകടനങ്ങള്‍ നടത്തിയെങ്കിലും പിന്നീട്‌ വ്യക്തികളെ വ്ൃക്തമാക്കിക്കൊണ്ടും കഥകള്‍ മെനഞ്ഞു. ന്യായ അന്യായങ്ങള്‍ തിരിക്കുന്നിടത്ത്‌, ഭാര്യയെ പണയം വച്ച ധര്‍മപുത്രന്മാരും കിരീടവും ചെങ്കോലും നഷ്ടപ്പെട്ട രാജാക്കന്മാരും
ത്രാസിന്റെ ഒരു തട്ടില്‍ നിന്നപ്പോള്‍ മറുതട്ടില്‍ ഇന്നച്ചനേയും മുഖങ്ങള്‍ തിരിച്ചറിയപ്പെട്ട അഭ്യുദയകാഠക്ഷികളേയും കയറ്റി നിര്‍ത്തി. ഇവരെയൊക്കെ കാണിക്കുന്നതിന്റെ കുടെ ചാനലുകാര്‍,
ഹോംങ്കോങ്ങ്‌ സ്പായില്‍ പില്ലലമാരയില്‍ കാഴ്ച വസ്തുവായി വച്ചിരിക്കുന്ന നഗ്നയായ കൊല്‍ക്കൊത്തകാരിയെ നിഴല്‍ രുപമായും, എണ്ണ മുതലാളിയായ അറബി കൊണ്ടുപോയ സത്രീയെക്കൊണ്ട്‌ പ്രകൃതി വിരുദ്ധ ലീലാവിലാസമാടിക്കുന്ന കാഴ്ചകള്‍ അവ്യക്തമായും നിരന്തരം കാണിച്ചു കൊണ്ടിരിക്കുന്നു. നിഴലാട്ടം മാറ്റി, അവ്യക്തത നീക്കി കാണുവാന്‍ തങ്ങളുടെ വെബ്ബ്‌ സൈറ്റ്‌ സന്ദര്‍ശിക്കാന്‍ ക്ഷണിക്കുകയും ചെയ്യുന്നു.

പ്രതക്കാരാണെങ്കില്‍, ആ സ്ത്രീകളുടെ അശ്ലീലമായിടങ്ങളിലെല്ലാം കറുത്ത ഇന്‍സുലേഷന്‍ ടേപ്പൊട്ടിച്ച്‌ വാര്‍ത്തകള്‍ക്കിടയില്‍ പോസ്റ്റു ചെയ്തും കാണിച്ച്‌ ചാനലുകാരെ കടത്തി വെട്ടാന്‍ ശ്രമിക്കുന്നു. (പമുഖമാരായൊരു ദിനപത്രം ഇന്നച്ചന്റെ വ്യത്യസ്തങ്ങളായ ഫോട്ടോകള്‍ കാണിച്ച്‌, വ്യത്യസ്തമെന്നത്‌, ശൈശവത്തില്‍ ഇഴഞ്ഞും, ബാല്യത്തില്‍ നടന്നും, കൌമാരത്തില്‍ ഓടിയും യാവനത്തില്‍ നടനമാടിയും മദ്ധ്യ വയസ്സില്‍ വീണ്ടും നടന്നും നീങ്ങുന്ന
ചിത്രങ്ങള്‍ കാണിച്ച്‌ ഫീച്ചര്‍ എഴുതി. അവരുടെ പ്രതി പ്രതം, ഇന്നച്ചന്റെ ശൈശവ കൌമാരകാല ഘട്ടത്ത്‌ ഫോട്ടോകള്‍ എടുത്തു സൂക്ഷിക്കാന്‍ കഴിവുണ്ടായിരുന്നവരല്ല ഇന്നച്ചന്റെ അപ്പനമ്മമാ
രെന്നും, പത്തു മക്കളെ പോറ്റി വളര്‍ത്താന്‍ തന്നെ പാടുപെട്ട പാക്കു കച്ചവടക്കാരന്‌ ഫോട്ടോ കള്‍ എടുത്തു സൂക്ഷിക്കാന്‍ കഴിഞ്ഞുവെന്ന്‌ പറയുന്നതു തന്നെ സമൂഹത്തെ തെറ്റിദ്ധാരണയി
ലേക്ക്‌ നയിക്കുന്ന വാര്‍ത്തയാണെന്ന്‌ തെളിയിച്ച്‌ മറ്റൊരു ഫീച്ചറെഴുതി.

ഒരു, അപസര്‍പ്പക കഥയെഴുത്തകാരായ വാരിക ഇന്നച്ചൻ വാങ്ങിക്കൂട്ടിയിരിക്കുന്ന സ്വത്തുവകകളെയും സ്ഥിരം ബാങ്ക്‌ ഡെപ്പോസിറ്റുകളെയും വിദേശ ബാങ്കുകളിലെ അക്കണ്ടു
കളെയും അക്കങ്ങളും അക്ഷരങ്ങളും കൂട്ടി കലര്‍ത്തിയെഴുതി മാലോകരെ ബോധവാന്മാരാക്കി.

ചായങ്ങള്‍ കഴുകിമാറ്റിയും പുതിയ ചായങ്ങള്‍ തേച്ചു പിടിപ്പിച്ചും പല ചേരികളായി തിരിഞ്ഞും, ചേരികള്‍ തന്നെ പരസ്പരം കുത്തിയും പുതിയ മാനദണ്ഡങ്ങള്‍ അവതരിപ്പിച്ചും
പഴയ മാനദണ്ഡങ്ങളെ മുറുകെ പിടിച്ചും വ്യക്തികളും കൂട്ടായ്മകളും സമൂഹവും രാഷ്ദ്രീയ പാര്‍ട്ടികളും ചര്‍ച്ചുകള്‍ നടത്തി.

ഇന്നച്ചന്‍ വിശ്വാസ വഞ്ചകനായി കോടതി കയറി,

റിമാന്റ്‌ ചെയ്യപ്പെട്ടു,

ജയിലിലായി.

സംസാഥാനത്തിലകത്തും, പുറത്തും,

രാജ്യത്തിനകത്തും പുറത്തും,

പല രാജ്യങ്ങള്‍ ആവശ്യപ്പെട്ടതനുസരിച്ചും,

തെളിവെടുപ്പിനും, കോടതിയില്‍ ഹാജരാക്കുന്നതിനും ഇന്നച്ചനെ അകമ്പടിയോടെ കൊണ്ടു നടന്നു.

അപ്പോഴും, ഒരിക്കല്‍പോലും ഇന്നച്ചന്റെ മുഖം മൂഠനമായില്ല. മുത്ത കുമ്പളങ്ങയുടേതു പോലുള്ള മുഖത്ത്‌ സ്വതസിദ്ധമായ പുഞ്ചിരി വിടര്‍ന്നു നിന്നു. അതിനെ അഹങ്കാരമെന്നും, സമൂഹത്തോടുള്ള പുച്ഛമെന്നും, ധനം വാഴുന്നവന്റെ നെഞ്ചുക്കെന്നും ജനം വിധിയെഴുതി. അങ്ങിനെ വിധിയെഴുതാന്‍ ഉതകും വിധത്താലായിരുന്നു മാധ്യമ വിചാരണകള്‍. കോടതി
വിചാരണയേക്കാള്‍ വിദഗ്ധമായിട്ട്‌ മാധ്യമങ്ങള്‍ കിട്ടിയ അറിവുകളെ കാര്യകാരണ സഹിതം കീറി മുറിച്ചു.

സാദാപോലീസും, രഹസ്യപോലീസും, ഇന്റര്‍പോളും കാണാത്തകാര്യങ്ങള്‍ കൂടി മേശയുടെ അപ്പുറത്തും ഇപ്പുറത്തും ഇരുന്ന്‌ ചര്‍ച്ച ചെയ്ത്‌, വാഗ്വാദങ്ങള്‍ നടത്തി കിള്ളിക്കീറി ജനങ്ങള്‍ക്കു മുന്നിലേക്ക്‌ ഇട്ടു കൊടുത്തു. ജനങ്ങള്‍ കോടതിക്ക്‌ മുമ്പെ വിധിയെഴുതി.

ഇന്നച്ചനെന്ന മുച്ചീട്ടുകളിക്കാരന്‍ വിശ്വാസ വഞ്ചനകാണിച്ച്‌ കോടാനുകോടി രൂപ തട്ടി ച്ചെടുത്തു, ആഡംബരമായി ജീവിച്ചു. തരാതരം പോലെ വിദേശകാറുകള്‍ ഉപയോഗിച്ചു.
ഭാര്യയും മക്കളും നിത്യേന ഫ്രൈഡ്‌ റൈസും ചിക്കനും കഴിച്ചു. (വെറോണിക്കക്ക്‌ ഫ്രൈഡ്‌ റൈസ്‌ അല്ലാതെ ചൈനീസ്‌ ഫുഡും മറ്റും ഉണ്ടാക്കാന്‍ അറിയില്ലെന്ന്‌ നേരത്തെ കണ്ടെത്തിയിരുന്നതു കൊണ്ടാണ്‌ ഇങ്ങിനെയൊരു തീരുമാനത്തില്‍ എത്തിയതെന്ന്‌ അനുമാനിക്കാം).

വാനത്തുയര്‍ന്ന ന്യൂനമര്‍ദ്ദങ്ങളൊക്കെ പെയ്തൊഴിഞ്ഞു കഴിഞ്ഞു. ജനങ്ങള്‍ മഴയെ ശപിച്ചു തുടങ്ങി.

ചാനലുകളും പ്രരമാധ്യമങ്ങളും ഇന്നച്ചനെയും രണ്ടു സ്ര്രീകളെയും പല ആംഗിളുകളിലും മിക്സ്‌ ചെയ്ത്‌ പല വര്‍ണ്ണങ്ങളിലും കാണിച്ചു കൊണ്ടേയിരിക്കുന്നു.

സ്വാദിഷ്ടമായ ഭക്ഷണമായിരുന്നു. മൃഷ്ടാന്നം ഉണ്ടു, ഏമ്പക്കവും വിട്ടു. ഇപ്പോള്‍ പുളിച്ചു തികട്ടി യിരിക്കുന്നു.

അടുത്ത തിങ്കളാഴ്ച പുലര്‍ന്നത്‌ ഒരു അറബിക്കല്യാണത്തിന്റെ വാര്‍ത്തയുമായിട്ടാണ്‌.
പതിനേഴു വയസ്സായ പെണ്‍കുട്ടിയെ, മദ്ധ്യവയസ്സെത്തിയ അറബിയെ, പെണ്‍കുട്ടിയുടെ അച്ഛനമ്മമാരെ, ദല്ലാള്‍ പണിചെയ്തവരെ, വിവാഹ കര്‍മ്മങ്ങള്‍ ചെയ്തു കൊടുത്തവരെ കണ്ട്‌ ജനം
ഇന്നച്ചനോടു യാത്ര പറഞ്ഞിറങ്ങിപ്പോയി.

അയാള്‍ ഇന്നച്ചന്റിടത്തേക്ക്‌ ഒരു (്രാന്തനെപ്പോലെ ഓടിയെത്തി. അയാള്‍ മുന്നാമത്‌ സ്ത്രീയെ വാതു വച്ച ധര്‍മപുത്രരായിരുന്നു.

ഇന്നച്ചിന്റിടം, ഉത്തരാഘണ്ഡില്‍ പ്രളയം കഴിഞ്ഞതുപോലെ ആയിരിക്കുന്നു. ടാര്‍ ചെയ്തിരുന്ന വഴി കുത്തിയൊലിച്ചു പോയി, തെങ്ങുകളുടെയെല്ലാം തല വെട്ടി ചോറെടുക്കപ്പെട്ടു, കമുകുകള്‍ ചുവടോടെ പിഴുതെടുക്കപ്പെട്ടു, ആഞ്ഞിലിയും പ്ലാവും മാവുമൊക്കെ കുറ്റിയാക്കപ്പെട്ടു, ഇടവിളകളെല്ലാം മദയാന കയറി ഉഴുതു മറിച്ചതുപോലെയാക്കപ്പെട്ടു, കൊട്ടാരത്തിന്റെ കൃഷ്ണ ശിലയില്‍ തീര്‍ത്ത ആണിക്കല്ലു കൂടി കുത്തിയിളക്കി കൊണ്ടു പോക ഭ്രാന്തമായ നിലവിളയോടെ അയാള്‍ അവിടമാകെ പരതി നടന്നു.

കാവിന്റെ തെക്കു മാറി, പിഞ്ഞിക്കീറിയ വസ്ത്രക്കഷണങ്ങള്‍ കണ്ടപ്പോള്‍ അയാള്‍ക്ക്‌ പരിചയം തോന്നി.

പക്ഷ,

അതിനെ തൊട്ടു കിടന്നിരുന്ന, മനുഷ്യ ഭോജനം കഴിഞ്ഞ്‌, നായ്ക്കളും കാക്കയും കഴുകനും, എറുമ്പും പുഴുക്കളും തിന്ന ശേഷം മണങ്ങളും ഗുണങ്ങളും (പകൃതിയില്‍ ലയിച്ചു കഴിഞ്ഞ ദേഹം, സ്ത്രീയുടേതോ പുരുഷന്റേതോയെന്നു തിരിച്ചറിയാന്‍ അയാള്‍ക്ക്‌ കഴിഞ്ഞില്ല.

വീണ്ടും പൌര്‍ണ്ണമികള്‍ കഴിഞ്ഞൊരു നാള്‍, ഒരു മങ്കാവുടിക്കാരന്റെ ഫെയ്‌സ്‌ ബുക്കില്‍, മോബൈല്‍ ഫോണില്‍ പകര്‍ത്തിയ ഒരു വീഡിയോ ചിത്രം പോസ്റ്റു ചെയ്തു.

മങ്കാവുടി ചന്തയിലെ ഷട്ടറുകള്‍ ഇല്ലാത്ത ഉണക്കമീന്‍ സ്റ്റാളുകളിലൊന്നില്‍ എട്ടു പത്തു പേര്‍ കൂടി നില്കന്നിടത്തേക്ക്‌ അവന്റെ മോബൈല്‍ എത്തിപ്പെടുകയായിരുന്നു. കൂടി
നില്ക്കുന്നവര്‍ക്കിടയിലൂടെ മെബൈല്‍ നുഴഞ്ഞു കയറി ആ മനോഹര ദൃശ്യങ്ങള്‍ പകര്‍ത്തുകയായിരുന്നു.

നിവര്‍ത്തിട്ടിരിക്കുന്ന ഒരു ദിനപത്രത്തിന്റെ മുന്നില്‍ ച്രമം പടിഞ്ഞ്‌ ഇന്നച്ചൻ ഇരിക്കുന്നു. അയാള്‍ വലതു കൈ വിരലുകള്‍ക്കിടയില്‍ രണ്ടു ചീട്ടുകളും, ഇടതു കൈ വിരലുകള്‍ക്കിടയില്‍ ഒരു ചീട്ടും വച്ചു കൊണ്ട്‌ വിളമ്പരം ചെയ്യുന്നു.

-വെയ്യ്‌ രാജാ വെയ്യ്‌…. ഒന്നു വെച്ചാല്‍ രണ്ടു കിട്ടും… രണ്ടു വെച്ചാല്‍ നാലു കിട്ടും…
ആര്‍ക്കും വെയ്ക്കാം… എന്തും വെയ്ക്കാം… ചിത്രത്തില്‍ വെച്ചാല്‍ നിങ്ങള്‍ക്ക്‌, നമ്പറില്‍ വെച്ചാല്‍ കമ്പനിക്ക്‌…..വെയ്യ്‌ രാജാ വെയ്്‌…..

വിളമ്പര ശേഷം ഇന്നച്ചന്റെ കൈകള്‍ ത്ഥടുതില്‍ ചലിക്കുന്നു, ചീട്ടുകള്‍ തറയില്‍ വിരിച്ചിരിക്കുന്ന ന്യൂസ്‌ പേപ്പറില്‍ കമഴ്ത്തി വയ്ക്കുന്നു. കണ്ടു നിന്നവര്‍ പത്തു രൂപ, അമ്പതു രുപ, നൂറു രൂപ നോട്ടുകള്‍ ചീട്ടുകളില്‍ വച്ചു കൊണ്ടിരിക്കുന്നു.

ഫെയ്സ്‌ ബുക്കില്‍ പോസ്റ്റിംഗ്‌ വന്ന്‌ മിനിട്ടുകള്‍ക്കകം നൂറുകണക്കിന്‌ കമന്റുകളാണ്‌ വന്നത്‌, ഇപ്പോഴും വന്നു കൊണ്ടിരിക്കുന്നു.

൭൭൪൭൪൪