പിന്‍ ശീലക്കും പിന്നില്‍
ക്ഷണിക്കപ്പെട്ട അതിഥികള്‍ക്കു വേണ്ടി ആയിരുന്നു പ്രദര്‍ശനം. ആദ്യ പ്രദര്‍ശനമായിരുന്നതു കൊണ്ട് പ്രേക്ഷകമണ്ഡപം വര്‍ണ്ണ വിളക്കുകളാലും തോരണങ്ങളാലും അലങ്കരിക്കപ്പേട്ടിരുന്നു.
പ്രദര്‍ശന സമയമെത്തിയപ്പോഴേക്കും അകത്തളം നിറഞ്ഞു. സംഘാടകര്‍ അത്ര പ്രതീക്ഷിച്ചില്ലെന്ന് തോന്നും ചില സംഘാടക മുഖങ്ങള്‍ കണ്ടാല്‍.
അകത്തളം നിറഞ്ഞു കഴിഞ്ഞപ്പോള്‍ ഒരു ആഘോഷത്തിന്റെ പ്രതീതി. ആഭരണ, വസ്ര്ത പ്രദര്‍ശനക്കാരുടെ, വീമ്പു പറച്ചിലുകാരുടെ ഒരു കൂട്ടായ്മ പിറന്നതു പോലെ.
നൂറു കണക്കിന് പൊയ് മുഖങ്ങള്‍,
ആയിരക്കണക്കിന് പാഴ് വാക്കുകള്‍……
കൂടുതല്‍ പാഴ് വാക്കുകള്‍ പിറക്കാതിരിക്കാനെന്നോണം തളത്തിലെ വിളക്കുകളെ അണച്ച്, സദസ്സിന്റെ കണ്ണുകളില്‍ മാത്രം വെളിച്ചം നിലനിര്‍ത്തിക്കൊണ്ട് വേദി തെളിഞ്ഞു.
പുതിയ തിരശ്ശീല. പുതിയ ഒരു അവതാരക സംഘത്തിന്റെ പേരും മേല്‍വിലാസവും തിരശ്ശീലയില്‍.
സദസ്സ് ആകാംക്ഷയിലായി. സംസാരം നിര്‍ത്തി, നിര്‍ന്നിമേഷരായി.
തിരശ്ശീല ഉയരുമ്പോള്‍ അയാള്‍ മരിച്ചു കിടക്കുകയായിരുന്നു. ഏതാണ്ട് വേദിയുടെ നടുവില്‍. ആക്രമിക്കപ്പെട്ട മരിച്ചതുപോലെ, രക്തം വാര്‍ന്ന്, ചുറ്റും അലങ്കോലമായിട്ട്.
നിറഞ്ഞ സദസ്സ് വിഹ്വലതയോടെ നോക്കിയിരുന്നു, നിശ്ശബ്ദം.
അല്ലാതെ പ്രതികരിക്കാനോ, പ്രതിവചിക്കാനോ കഴിയില്ല ഒരു സദസ്സിനും ത്ധടുതിയില്‍ ഇതുപോലൊരു ദൃശ്യം കണ്ടാല്‍.
പിന്‍ ശീലക്കും പിറകില്‍ നിന്നും ഇനിയെന്തൊക്കെയാണാവോ വരുന്നതെന്ന് ചില മനസ്സുകളെങ്കിലും ചോദിച്ചിരിക്കും.
നിമിഷങ്ങള്‍…..
നിമിഷങ്ങള്‍ കഴിഞ്ഞപ്പോള്‍ സദസ്സിന്റെ നിശ്ചലത നീങ്ങി, ശ്വാസോച്ഛ്യാസ ശബ്ദം കേട്ടു തുടങ്ങി. കൈകാല്‍ ചലനങ്ങള്‍ കണ്ടു തുടങ്ങി. ആദ്യ മരവിപ്പു മാറി.
പിന്‍ ശീലക്ക് പിന്നില്‍ നിന്നും ആര്‍ത്തലച്ചൊരു സ്ത്രീയെത്തി. സ്ത്രീയെ തുടര്‍ന്ന് ഒരു ബാലനെത്തി. സ്ര്രീ അയാളുടെ ഭാര്യയാകാം, ബാലന്‍ മകനാകാം. അതോടൊപ്പം ഒരു ശോക രാഗം അകത്തളമാകെ നിറഞ്ഞു. വേദിയിലെ വെളിച്ചം മരിച്ചുകിടക്കുന്ന വ്യക്തിയിലേക്ക്, കെട്ടിപ്പിടിച്ചു കേഴുന്ന സ്ത്രീയിലേക്ക്, വിറങ്ങലിച്ച് ഒന്നു കരയാന്‍ പോലും കഴിയാത്ത ബാലനിലേക്ക് കേന്ദ്രീകരിച്ചു. ബാക്കിയെല്ലായിടവും ഇരുളിലാണ്. കാണുന്ന വെളിച്ചത്തിനും ഭീകരതയുടെ മുഖം.
അവര്‍ക്ക്, സ്ത്രീക്ക് ബാലന് ദുഃഖത്തിന്റെ നീര്‍ച്ചാലുകളെ തീര്‍ക്കാനേ കഴിയുകയുള്ളുവെന്ന് സദസ്സിനറിയാം. സദസ്സ്യര്‍ ഇതുപോലെ എത്രയോ രംഗങ്ങള്‍ കണ്ടിരിക്കുന്നു, വേദികളില്‍ മാത്രമല്ല, ജീവിതത്തിലും.
കൂടുതല്‍ പ്രതീക്ഷകള്‍ തുടര്‍ന്നുള്ള രംഗങ്ങളിലാണ്, പ്രതീക്ഷിക്കാമല്ലോ, അതു കാണിക്കുന്നതിനു വേണ്ടിയാണല്ലോ ക്ഷണിക്കപ്പെട്ടിരിക്കുന്നത്, വന്നിരിക്കുന്നത്.
മൂര്‍ദ്ധന്യതയെ കാണിച്ചശേഷം പൂര്‍വ്വകഥ അവതരിപ്പിക്കുന്നത് ഒരു പഴയ ത്ര്ത്രമാണ്.
വിജയിക്കാം, വിജയിക്കാതിരിക്കാം. അതുകള്‍ രണ്ടും കാണികളെസംബന്ധിച്ച് വിഷയങ്ങളേയ അവര്‍ക്ക് ഒരൊറ്റ വിഷയമേയുള്ളു, ലക്ഷ്യമേയുള്ളു. കാണുക എന്ന യാഥാര്‍ത്ഥ്യം. ആല്ല
ങ്കില്‍ യാഥാര്‍ത്ഥ്യം കാണുകയെന്നത്.
ആരെല്ലാമോ പ്രവേശിക്കുന്നു. പക്ഷെ, അവര്‍ക്കൊന്നും വ്യക്തമാക്കപ്പെട്ട മുഖങ്ങളില്ല.
ഒരു പക്ഷെ, അവര്‍ക്ക് മുഖങ്ങളും ഛായകളും ആവശ്യമില്ലായിരിക്കാഠ.
പ്രവേശിച്ചവര്‍ വേദിയില്‍, കേന്ദ്രീക്രിച്ചിരിക്കുന്ന വെളിച്ചത്തില്‍, മരണപ്പെട്ടവന്റെ വലതു വശത്ത്, സ്ത്രീക്കും ബാലനും പിന്‍തുടര്‍ന്ന് സദസ്സിനെ പ്രകമ്പനം കൊള്ളിച്ചു കൊണ്ട് തോറ്റം പാട്ടു തുടങ്ങി.
മരണപ്പെട്ടവന്റെ ഗുണകീര്‍ത്തനങ്ങള്‍…..
ഇതിന് മുമ്പ് മരണപ്പെട്ടു പോയിട്ടുള്ളവരോട് സാദൃശ്യപ്പെടുത്തിക്കൊണ്ട്, വര്‍ണ്ണിച്ചു കൊണ്ട്, അവര്‍ക്കെല്ലാം തുല്യനാണ് പുതു മരണക്കാരനെന്നും വരുത്തി തീര്‍ത്തു കൊണ്ട്,
വിയോഗത്തിലുണ്ടായിരിക്കുന്ന നഷ്ടത്തിന്റെ കണക്കുകളെ നിരത്തിക്കൊണ്ട്, വിയോഗപ്പെട്ടില്ലായിരുന്നെങ്കില്‍ ഉണ്ടാകുമായിരുന്ന നേട്ടങ്ങളെ അക്കമിട്ടു നിരത്തി പറഞ്ഞുകൊണ്ട്,
പിതൃക്കളുടെ പേരുകള്‍ പറഞ്ഞു കഴിഞ്ഞപ്പോള്‍ ചാത്തന്‍, മായ, മറുത, കരങ്കൂട്ടി തുടങ്ങിയ വിശ്വാസങ്ങളോട് ബന്ധപ്പെടുത്തിയും പാട്ട് തുടര്‍ന്നു.
തോറ്റം നീളവെ,
ഇടതു വശത്തുകൂടിയും ആരെല്ലാമോ പ്രവേശിക്കുന്നു. അവര്‍ക്കും മുഖങ്ങളും, ഛായകളും ഇല്ല.
അവര്‍ താമസിച്ചെത്തിയതിന്റെ കാരണങ്ങളും വിഷമതകളും അറിയിക്കുകയായിരുന്നു ആദ്യം. ശേഷം അവരും വേദിയില്‍, വെളിച്ചത്തില്‍, ഒഴിഞ്ഞു കിടന്നിരുന്നിടത്ത് കൂട്ടമായി
രുന്നു, അവരുടേതായ തോറ്റം പാടി തുടങ്ങി.
അതും മരണപ്പെട്ടവനെ പ്രകീര്‍ത്തിച്ചു കൊണ്ടു തന്നെ. അല്ലറചില്ലറ താള, വൃത്ത, ഉപമ വൃത്യാസങ്ങള്‍ ഉണ്ടെന്നത് ന്യായം.
രംഗം നീണ്ടു പൊയ്ക്കൊണ്ടിരിക്കുകയാണെങ്കിലും, മരണപ്പെട്ടവനാരെന്നോ, എങ്ങിനെ മരണപ്പെട്ടെന്നോ ഇതേ വരെ അറിയിക്കാതെ അഭിനയ പാടവങ്ങളുടെ പ്രകടന പരമ്പരയാണ്
നടക്കുന്നത്.
മുഖങ്ങള്‍ വ്ര്രിച്ചു കാണിച്ചും ബീഭത്സത പ്രദര്‍ശിപ്പിച്ചും കൊണ്ടുള്ള ചേഷ്ടകളില്‍ സദസ്സ് (ഭമിച്ചുപോയി. അവര്‍ രംഗത്തിന്റെ തീരവതയെ മറന്ന് പ്രകടമായിക്കൊണ്ടിരിക്കുന്ന രസ
ങ്ങള്‍ കണ്ട് രസിച്ചു കൊണ്ടിരിക്കുന്നു. അഭിനയ ന്യൂനതകളെ വിമര്‍ശിച്ചും, നിര്‍വ്വചിച്ചു കൊണ്ടിരിക്കുന്നു. കൂടുതല്‍ ശ്രേഷ്ടങ്ങളായ പ്രകടനങ്ങള്‍ എങ്ങിനെ വേണമെന്ന് വിശദീകരി
ച്ചും വിധിയെഴുതിയും ഇരിക്കുന്നു.
വളരെ പെട്ടന്നാണ് രംഗത്തേക്ക് മുഖങ്ങളും ഛായകളുമുള്ള കോലങ്ങള്‍ പ്രവേശിച്ചത്.
അവര്‍ വലതു വശത്തുകൂടി ആണ് എത്തിയത്. വേദിയില്‍ വെളിച്ചം നിറഞ്ഞു. സദസ്സിനിപ്പോള്‍ വേദി മുഴുവന്‍ കാണാറായി.
കോലങ്ങളുടെ ശബ്ദങ്ങളും ആക്രോശങ്ങളും രംഗത്തെ ചൂടു പിടിപ്പിക്കുകയാണ്.
തോറ്റങ്ങളുടെ സംഗീതത്തെ, ആശയ വൈപുല്യത്തെ കുറിച്ച് ചിന്തിച്ചും വിമര്‍ശിച്ചുമിരുന്ന സദസ്ത്യരുടെ ഞരമ്പുകള്‍ വീണ്ടും വലിഞ്ഞു മുറുകുകയാണ്.
** മരിച്ചത് നമ്മുടെ കീചകനാണ്.”
കോലങ്ങള്‍ ഒറ്റ ശബ്ദത്തില്‍ വിളിച്ചു പറഞ്ഞു.
” അതെ കീചകന്‍ തന്നെയാണ്, തലയെടുപ്പു കണ്ടില്ലെ, നെഞ്ചിന്റെ വിരിവ്, കൈകാലുകളില്‍ ഉരുണ്ടുകൂടിയിരിക്കുന്ന പേശികള്‍… അതെ ഇത് കീചകന്‍ തന്നെയാണ്.
എങ്കില്‍ കൊന്നത് ഭീമനാണ്.
” ശരിയാണ്” എന്ന് സദസ്സ് ്രതിവചിച്ചില്ല. എങ്കിലും മനസ്സുകളില്‍ പറഞ്ഞു തീര്‍ച്ചയായും അത് അങ്ങിനെ തന്നയെ സംഭവിക്കൂ… അതിനേ തരമുള്ളൂ…യുഗങ്ങളോളം നീണ്ടൊരു വിശ്വാസമാണത്, ആചാരമാണത്. അതിനെ മാറ്റാനാവില്ല. മാറ്റേണ്ട കാര്യമില്ല. മാറ്റു
ന്നത് തെറ്റാണ്. പണ്ട്, പണ്ട്, വളരെ പണ്ട്, ഭാരതമെന്നൊരു കാല്പനിക കഥയില്‍ വ്യാസനെന്ന കവി പറഞ്ഞു വച്ചിട്ടുള്ളതാണെങ്കിലും, ഏതൊരു കവിയും ചെയ്യുന്നതു പോലെ തന്നെയാണെങ്കിലും. ചത്തത് കീചകനെങ്കില്‍ കൊന്നത് ഭീമന്‍ തന്നെ…….. സദസ്സ് മനസ്സുകളില്‍ ഉറപ്പിക്കുക യാണ്.
” അല്ല, അത് കീചകനല്ല്”
ശീലക്ക് പിന്നില്‍ നിന്നും ദൃഡ്ദമായൊരു ശബ്ദം. തുടര്‍ന്ന് ഒരു പറ്റം കോലങ്ങള്‍ രംഗത്തെത്തി. അവര്‍ ഇടതു വശം ചേര്‍ന്നാണ് പ്രവേശിച്ചത്. അവര്‍ ഇടതു കോലങ്ങളായി.
“ കീചകനെന്നത് സങ്കല്പമാണ്. കീചകന്‍ സകങ്കല്പമാണെങ്കില്‍ ഭീമനോ, ഭീമനും സങ്കല്പമാണ്. അക്കഥ തന്നെ സങ്കല്പമാണ്. അല്ലെങ്കില്‍ പാഞ്ചാലിയെവിടെ….?””
** പാഞ്ചാലിയോ…. ആരാണത്…?””
വലതു കോലങ്ങള്‍ക്ക് സംശയമായി. അവര്‍ക്കറിയാവുന്നത് ഭീമനേയും കീചകനേയും മാത്രമാണ്.
അപ്പോള്‍ നിങ്ങള്‍ക്ക് പാഞ്ചാലിയെ അറിയില്ല. അക്കഥകളൊന്നുമറിയില്ല….?”
വ്യാസന്‍ പറഞ്ഞ ഭാരത കഥയിലെ ഏറ്റവും പ്രധാനപ്പെട്ട കഥാ പാത്രമായിരുന്നു പാഞ്ചാലി. പാഞ്ചാലി ആയിരുന്നു എല്ലാറ്റിനും കാരണം, കേന്ദ്രം. അവള്‍ക്ക് അഞ്ചു ഭര്‍ത്താക്കന്മാരുണ്ടായിരുന്നു. അവരായിരുന്നു നായകന്മാര്‍. അന്ന് ഒരു (സതീക്ക് അഞ്ചും അതിലധിവും ഭര്‍ത്താക്കന്മാര്‍ അനുവദനീയമായിരുന്നു. ഭര്‍ത്താവുണ്ടെങ്കിലും ഇഷ്ടമെങ്കില്‍ മറ്റുപുരുഷന്മാരെയും സ്വീകരിക്കാമായിരുന്നു. അതിനെയാണ് ഉഭയകക്ഷി സമ്മതമെന്നു പറയുന്ന ത്. നായകന്മാരുടെ അമ്മ കുന്തി ഭര്‍ത്താവുണ്ടായിരുന്നിട്ടും മറ്റു പല പുരുന്മാരെയും സ്വീകരിച്ചിട്ടുണ്ട്. അതുപോലെ, പുരുഷന്മാര്‍ക്കും ഇഷ്ടമുള്ളിടത്തോളം ഭാര്യമാരെ അനുവദനീയമായി
രുന്നു. അത് നാട്ടു നടപ്പായിരുന്നു. കീചകന്‍, ദാസിയായി എത്തിയ പാഞ്ചാലിയോട് പ്രേമാഭ്യര്‍ത്ഥന നടത്തി. പലപ്രാവശ്യം. പിന്നീടത് കാമാഭൃര്‍ത്ഥനയായി. അതൊരു തെറ്റായിരുന്നെന്നു പറയാനാവില്ല. എന്തോ അവള്‍ക്കത് രുചിച്ചില്ലായിതിക്കാം. കീചകനെ നാടൃശാലയി
ലേക്ക് നി അനുനയിപ്പിച്ചു വരുത്തി ഭീമന്‍ കൊല്ലുകയായിരുന്നു.
സദസ്സിന് അങ്ങിനെ ചോദിക്കാമായിരുന്നു. പക്ഷെ, ചോദിച്ചില്ല. ചോദിക്കാന്‍ താല്പര്യമില്ലാത്തതു പോലെ നിര്‍വ്വികാരമായിരുന്നു.
ഇപ്പോഴും ഇടതുവലതു കോലങ്ങള്‍ തോറ്റങ്ങള്‍ തുടര്‍ന്നു കൊണ്ടിരിക്കുന്നു. ഇരുകോലങ്ങളും പുതിയ, പുതിയ വാദമുഖങ്ങള്‍ നിരത്തിക്കൊണ്ടിരിക്കുന്നു. സദസ്സിനോട് അഭിപ്രായ രൂപീകരണം നടത്താന്‍ ആഹ്വാനം ചെയ്തുകൊണ്ടിരിക്കുന്നു. അപലപിക്കാന്‍ അവശ്യപ്പെടുന്നു.
പക്ഷെ, സദസ്സ്യര്‍ കഥ അറിയാതെ ആട്ടം കാണുന്നവരെപ്പോലെയാണ്. ആട്ടവിളക്കിനു മുന്നില്‍ തുള്ളി വിറക്കുന്ന ആട്ടക്കാരന്റെ വര്‍ണ്ണങ്ങളെയും, മുഖ, വിരല്‍ ആംഗഗ്യങ്ങളെയും മാത്രമേ അവര്‍ കാണുന്നുള്ളൂ.
ഭൂരിപക്ഷം അങ്ങിനെയാണെങ്കിലും ചെറിയൊരു വിഭാഗം ചില ചോദ്യങ്ങള്‍ മനസ്സില്‍ ഉന്നയിച്ചു കൊണ്ടരിക്കുന്നുണ്ട്.
ഇക്കാണുന്നതെല്ലാം കേള്‍ക്കുന്നതെല്ലാം സത്യങ്ങളാണോ……. അല്ലെങ്കില്‍ ഇക്കാണുന്നതിലും കേള്‍ക്കുന്നതിലും ഏതെല്ലാമാണ് സത്യങ്ങള്‍… ഇതു വെറും നാടകമല്ലെ. നാടകം കഴിഞ്ഞ്, തിരശ്ശീല വീണു കഴിഞ്ഞ് എന്തായിരിക്കും സത്യമായി നിലനില്ക്കുന്നത്…
പക്ഷെ, അധികനേരം ആ നിസ്സംഗത നിലനിന്നില്ല.
തോറ്റങ്ങളുടെ താളവും ശബ്ദവും ഏറി വന്നു. കേള്‍വിക്കാരുടെ സിരകളെ ഉണര്‍ത്താന്‍ തക്കതായി, ഉച്ഛസ്ഥായി ആയി.
നിമിഷങ്ങള്‍ പോകവെ, സദസ്സില്‍ ചില അനക്കങ്ങള്‍, തുള്ളി വിറച്ചുകൊണ്ട് അവിടവിടെ ചിലര്‍ എഴുന്നേറ്റു നില്കുന്നു. എഴുന്നേറ്റു നിന്നവര്‍ രണ്ടു ചേരിയായി തിരിയുന്നു.
സദസ്സ് രണ്ടു ചേരിയായി വിഭജിക്കപ്പെട്ടിരിക്കുന്നു. ഉറഞ്ഞു തുള്ളാത്തവര്‍ വിരലിലെണ്ണാവുന്നവരായി അവശേഷിക്കുന്നു.
സദസ്സിനെ കീറി മുറിച്ചു നടുവില്‍ വലിയൊരിടം വെറുതെയിട്ട്, വിരലിലെണ്ണാവുന്ന നിസ്സംഗരെ നടുവില്‍ നിര്‍ത്തി ഉറഞ്ഞു തുള്ളവരുടെ ആക്രോശങ്ങള്‍, അരുളപ്പാടുകള്‍ കൊണ്ട്
തളവും, പ്രേക്ഷകമണ്ഡപവും പ്രകമ്പനം കൊണ്ടു തുടങ്ങിയിരിക്കുന്നു.
പെട്ടന്ന് തിരശ്ശീല വീണിരിക്കുന്നു, വേദിയിലെ വിളക്കുകള്‍ അണഞ്ഞിരിക്കുന്നു. അകത്തളത്തില്‍ വെളിച്ചം നിറഞ്ഞിരിക്കുന്നു.
ഇപ്പോള്‍ നാടകമില്ല, നാടകക്കാരില്ല, അരങ്ങില്ല, അണിയറയില്ല, അണിയറക്കാരില്ല, സംഘാടകരില്ല. കീചകനില്ല, ഭീമനില്ല….
പ്രകമ്പനം കൊള്ളിക്കുന്ന ശബ്ദങ്ങള്‍ മാത്രം, വിറച്ചു തുള്ളുന്ന കോമരങ്ങള്‍ മാത്രം.
ആ ശബ്ദങ്ങള്‍ കേട്ട്, തുള്ളി വിറക്കുന്നവരുടെ അരുളപ്പാടുകള്‍ കേട്ട് ചെവി പൊട്ടി, ചെവി പൊത്തി, കണ്ണുകളടച്ച് നിലത്തിരുന്നു പോകുന്നു നിസ്സംഗര്‍.
പക്ഷെ, അവര്‍ക്കവിടെ ഇരിക്കാനായില്ല. ഇരു ചേരികളുടേയും ശത്രുവാക്കപ്പെട്ടുവെന്ന്, വേട്ട മൃഗമാക്കപ്പെട്ടുവെന്നു തോന്നിയ നിമിഷം അവര്‍ ഓടിത്തുടങ്ങി, അകത്തളത്തിന് വെളിയിലേക്ക്…
അവര്‍ ഓടിക്കപ്പെടുകയായി, വേട്ടയാടപ്പെടുകയായി, തകര്‍ക്കപ്പെടുകയായി…
ഇപ്പോള്‍ തിരശ്ലീലയില്ല,
പിന്‍ശീലയില്ല,
പിന്‍ശീലക്കും പിന്നിലെ സത്യവുമില്ല.