തൊണ്ടി ‘സാധനം’

പ്രസ്തുത കളവ്‌ അവന്റെ ജീവിതത്തിന്റെ സന്തുലിതാവസ്ഥയെ തന്നെ മാറ്റിമറിച്ചു.

അവന്‍ അത്രവലിയ മോഷ്ടാവോ, ഇതേ വരെ പിടിക്കപ്പെട്ടവനോ ആയിരുന്നില്ല. അവനും അമ്മയ്ക്കും ജീവിക്കാന്‍ വേണ്ടതു മാത്രമേ ഇതേവരെ മോഷ്ടിച്ചിട്ടുള്ളൂു.അതും ഒരിക്കല്‍ കിട്ടുന്നത്‌ ചെലവഴിച്ച്‌ തീര്‍ന്നതിനുശേഷം അടുത്തതു ചെയ്യുന്നു, കഴിഞ്ഞ നാലു വര്‍ഷമായിട്ട്‌.

അവന്‍ ജന്മനാ ഒരു മോഷ്ടാവൊന്നുമായിരുന്നില്ല, പാരമ്പര്യവുമില്ല. ഈരുപത്തിയൊന്നുവയസ്സുവരെ അമ്മ കൂലി വേല ചെയ്താണ്‌ കഴിഞ്ഞിരുന്നത്‌, അവന്‍ ഡിഗ്രി വരെ പഠിച്ചതും. വലിയ ജോലി സാദ്ധ്യതകളൊന്നുമില്ലാത്ത ബി. എ ഇക്കണോമിക്സ്‌കാരന്‍ കുറെ ടെസ്റ്റുകളും ഇന്റര്‍വ്യുകളും തരണം ചെയ്തതുമാണ്‌. ജീവിക്കാനായിട്ട്‌ ഒരു ജോലി കിട്ടാതെ വന്നപ്പോള്‍……………….

ആവശ്യത്തില്‍ കൂടുതലുള്ളവരുടെ പക്കല്‍ നിന്നും അത്യാവശ്യം വേണ്ടതു മാത്രം അവനെടുത്തു, കൂട്ടുകാരോ സംഘമോ ഇല്ലാതെ.

തൊഴില്‍ ചെയ്തു വരവെ മോഷണം ഒരു കലയാണെന്ന്‌ അവന്‍ തിരിച്ചറിഞ്ഞു. ആ കലയില്‍ പുതുപുത്തന്‍ ആശയങ്ങള്‍ പ്രയോഗിക്കുകയും വിജയിക്കുകയും ചെയ്തു വന്നു.

അങ്ങിനെ അവനാ മണിസഈധത്തില്‍ കയറി.

ഏറെ നാളത്തെ നിരീക്ഷണത്തിനുശേഷം, കനപ്പട്ടതെന്തെങ്കിലും കരസ്ഥമാകുമെകരുതി……………….

മുകളിലത്തെ നിലയിലെത്താന്‍ അവരുടെ തന്നെ ഗോവണിയുപകരിച്ചു.

ടോയിലറ്റിലേക്കുള്ള വാതായനത്തിന്റെ ഗ്ലാസ്സ്കട്ട്‌ ചെയ്തു, കമ്പിയഴികളെ മുറിച്ചകറ്റി, മുറിയിലേക്കിറങ്ങുന്ന വാതിലിനെ തിക്കിത്തുറന്ന്‌, അടുക്കളയില്‍ നിന്നും പിന്നാമ്പുറത്തേക്കുള്ള
വാതില്‍ സുരക്ഷിതത്തിനായി തുനന്നിട്ട്‌……………

നേരം പുലരാന്‍ മുന്നുനാല്‍ മണിക്കറുകള്‍ അവശേഷിക്കവെ,

മുതലിനായി പരതി നടന്നു.

ചാരിക്കിടന്നിരുന്ന ഒരു വാതില്‍ തുറന്ന്‌ അകത്തു കടന്നപ്പോള്‍ അവന്‍ സ്തംഭിച്ചു പോയി.

മുറിയില്‍, കട്ടിലില്‍, മെത്തയില്‍ സുതാര്യമായ ഒരൊറ്റ മേല്‍വസ്ത്രത്തില്‍ അതിസുന്ദരിയായൊരു പെണ്‍കുട്ടി.

ഹോളിവുഡ്ഡിലെ മെര്‍ലിന്‍ മന്‍ട്രോയേക്കാള്‍,

എലിസബത്ത്‌ ടെയിലറിനേക്കാള്‍,

ടെന്നീസ്‌ക്കോര്‍ട്ടിലെ അന്നാ കുര്‍ണിക്കോവേക്കാള്‍,

ബോളിീവുഡ്ഡിലെ ഐശ്വര്യ റായിയേക്കാള്‍ സുന്ദരിയായ………

ഇരുപതു വയസ്സുള്ളൊരു………

അവന്‌ ചലിക്കാന്‍ കഴിയാതെ, ശബ്ദിക്കാന്‍ കഴിയാതെ നിമിഷങ്ങള്‍…

അവന്റെ കര്‍ത്തവ്യം പോലും വിസ്മരിച്ച്‌…

വിസ്മൃയില്‍ നിന്നുണര്‍ന്നപ്പോള്‍ അവന്‍ വേറൊന്നും മോഷ്ടിക്കാന്‍ തോന്നിയില്ല.

അവിടെനിന്നു കിട്ടിയൊരു ബ്ലാങ്കറ്റില്‍ തന്നെ അവളെ പൊതിഞ്ഞ്‌, പുറത്തേറ്റി കടന്നു.

അന്ന്‌ ബാക്കിയുള്ള രാത്രിയിലും പിറ്റേന്ന്‌ പകലും അവന്റെ ബഡ്ഡ്‌ റൂമില്‍ അവള്‍ ശാന്തമായുറങ്ങി.

സുതാര്യമായ മേല്‍ വസ്ത്രം കൂടാതെ രണ്ട്‌ കട്ടികൂടിയ പുതപ്പിനാല്‍ അവളെ പുതപ്പിച്ചു; അവന്‌ സ്വന്തം നിയ്രന്രണങ്ങളെ വിശ്വാസമില്ലായിരുന്നു.

ഉണര്‍ന്ന അവള്‍ ഞെട്ടുകയോ, ഭയക്കുകയോ ചെയ്തില്ല. അവന്റെ മുഖത്ത്‌ നിസസ്സംഗതയോടെനോക്കി………

അവളുടെ മേലുള്ള പുതപ്പ്‌ കണ്ടു.

“എന്തിനാണിത്‌?”

അവന്‍ പറഞ്ഞു.

“എന്റെ ധൈര്യത്തിന്‌”

അപ്പോഴാണവള്‍ മുറിയാകെ കണ്ടത്‌.

“ഞാനെവിടെയാണ്‌, ആരാണ്‌ നിങ്ങള്‍? എന്തിനാണിവിടെ കൊണ്ടു വന്നത്‌”
“ഞനൊരു കള്ളനാണ്‌. നിന്നെ മോഷ്ടിച്ച്‌ ഈ എന്റെ വീട്ടില്‍ കൊണ്ടു വന്നതാണ്‌.”

“ങേ”
അവള്‍ ഞെട്ടിയതപ്പോളാണ്‌.
“നിങ്ങള്‍ എന്നെ………….!?

“അതെ ഞാന്‍ തന്നെ.”

അവള്‍ ഇമകള്‍ വെട്ടാതെ അവനെ നോക്കിക്കൊണ്ട്‌ കട്ടിലില്‍ നിന്നും എഴുന്നേറ്റു. പുതപ്പുകള്‍ ഈര്‍ന്നിറങ്ങി അവള്‍ സുതാര്യമായ ഉടുപ്പില്‍ മാത്രമായി. അവള്‍ക്കതില്‍ ഒന്നും തോന്നിയില്ല.

“നിങ്ങള്‍ക്കെന്നെ എന്തിനാണ്‌”

“എനിക്ക്‌ നിന്നെ വേണം. എന്റേതാക്കാന്‍. എന്റേതു മാത്രമാക്കാന്‍……”

പെട്ടന്നവള്‍ പൊട്ടിച്ചിരിച്ചു. ചിരിച്ച്‌ ചിരിച്ച്‌ കുഴഞ്ഞവള്‍ കട്ടിലില്‍ ഇരുന്നു.

“നിങ്ങളുടെ മാത്രമോ… ഞാനാരെന്ന്‌ നിങ്ങള്‍ക്കറിയുമോ…ഈ ലോകത്തെ ലക്ഷക്കണക്കിന്‌… അല്ല കോടിക്കണക്കിന്‌ പുരുഷന്മാരുടെ സ്വന്തതമാണു ഞാന്‍… മോഹങ്ങളാണ്‌, സ്വപ്നങ്ങളാണ്‌…
വിവരസാങ്കേതിക വിദ്യയുടെ അപാരമായ സാദ്ധൃയതയായ വെബിലൂടെ അവരെല്ലാമെന്നെകാണുന്നു, അറിയുന്നു, നുകരുന്നു,മുകരുന്നു, ആസ്വദിക്കുന്നു… ഒരുപക്ഷെ, നിങ്ങളെന്നെ മോഷ്ടിക്കുമ്പോഴും അവരെന്നെ കാണുകയായിരുന്നിരിക്കണം. മയക്കു മരുന്നില്‍ മയങ്ങിമറന്ന്‌ ഉറങ്ങുന്ന ഒരു പെണ്ണിനെ…….”

അവനില്‍ ഒരു ഞെട്ടല്‍, വിറയല്‍…….. പെട്ടന്ന്‌ ഉള്ളിലുണര്‍ന്നെരു ഭീതിയില്‍ കൂടുതല്‍ വികസിച്ച കണ്ണുകളാല്‍ അവളുടെ കണ്ണുകളില്‍ തന്നെ നോക്കിനിന്നു.

“നിങ്ങള്‍ക്കറിയുമോ….അതോരു കൊട്ടാരമാണ്‌. ഒരുപാട്ചാരന്മാരും പടയാളികളും രാജാവുമുള്ള
ഒരു സാ്മാജ്യം.അവരുടെയെല്ലാം കണ്ണുകള്‍ വെട്ടിച്ച്‌… ഒരുപക്ഷെ, നിങ്ങളുടെ ഈ അടഞ്ഞു
കിടക്കുന്ന വാതിലിന്‌ പുറത്തും അവരുടെ കണ്ണുകളുണ്ടാവും…..”

അടുത്തനിമിഷം അവന്റെ വീടിന്റെ കോളിംഗ്‌ ബെല്‍ മുഴങ്ങി, ഒരിക്കലല്ല, പല പ്രാവശ്യം. പിന്നീട്‌
കേട്ടത്‌ വാതില്‍ വെട്ടിപ്പൊളിക്കുന്ന ശബ്ദമാണ്‌.

൪൫൫൪൫൫൫൫൫൫