തന്ത്ര – അർദ്ധനാരീശ്വര
“ദർശനം പുണ്യം, സ്പർശനം പാപ നാശിതം, സഹശയനം മോക്ഷ പ്രാപ്തി”.
ഒന്നും ദർശിക്കാനാകാതെ അവൾ അവനോടൊട്ടി, അവന്റെ കണ്ണുകളിൾ നയനങ്ങൾ ചേർത്ത്, ശേഷം കേൾനായി കാത്തു.
അവൻ പറഞ്ഞു.
നിന്നെ കാണുമ്പോൾ ഞാനീ പ്രകൃതിയെയാണ് കാണുന്നത്, അതു പുണ്യമാണ്. നിന്നോട് സംവദിക്കുമ്പോൾ ഞാനീ പ്രകൃതിയെ സ്പർശിക്കുകയാണ്,അതെന്നിലെ പാപങ്ങളെ കഴുകിക്കളയുകയാണ്. നിന്നോടൊത്ത് പ്രവർത്തിക്കുമ്പോൾ പ്രകൃതിയിൽ ലയിക്കുകയാണ്, അതെനിക്ക് മോക്ഷദായകമാണ്.
അവന്റെ വാക്കുകൾ അവളുടെ ഉൾക്കാമ്പിലേക്ക് ആഴ്‌ന്നിറങ്ങി ഉൾപ്പൂ
വിരിഞ്ഞു, സഹസ്രദളങ്ങൾ വിടർത്തി, സപ്തരാഗങ്ങളുണർത്തി, വിഘർഷണമായി, ഉൾക്കിടിലമായി, ഉന്മാദമായി, അകതാരിൽ പ്രകമ്പനമായി, ഝടുതിയിൽ പൊട്ടി വിടർന്ന്, അവൾ അവനിലേക്ക് പടർന്നൊഴുകി, വ്യക്തിസത്തയില്ലാതെ
അവർ കാറ്റായി, മഴയായി, വിദ്യുത് പ്രവാഹമായി, പ്രപഞ്ചങ്ങളെ ഉൾക്കൊണ്ട് പ്രകൃതിയായി, പരമാനന്ദമായി, പരമ സത്യമായി, പരമ ചൈതന്യമായി…
നിലയ്ക്കാതെ,
എങ്ങും നിലയ്ക്കാതെ,
ഒരിക്കലും നിലയ്ക്കാതെ,
അനന്തമായി,
അവാച്യമായി,
അർദ്ധനാരീശ്വര………….
@@@@@@@