കണ്ണാടിക്കാഴ്ച
സഹയാത്രികര്‍ അതിയായ ക്ഷീണത്താല്‍ മയക്കത്തിലായിക്കഴിഞ്ഞിരുന്നു, വൃക്ഷങ്ങളില്‍ ചാരിയിരുന്നും, പൊടിമണ്ണില്‍ പടിഞ്ഞു കിടന്നും. ഏറെ ദുഃഖങ്ങള്‍ താണ്ടിയാണീ കുന്നിന്‍ മുകളില്‍ എത്തിയത്, ഇനിയും ഏറെ ദൂരമുണ്ട് ലക്ഷ്യത്തിലെത്താന്‍. ഈ കുന്നിറങ്ങണം, വലിയ മലകള്‍ കയറണം, ഇറങ്ങണം, കാടും പടലും പുഴയും വനങ്ങളും താണ്ടണം……..
സഹയാത്രികര്‍ക്ക് ഭക്ഷണം ഒരുക്കുന്നതായിരുന്നു ഇന്നത്തെ കര്‍മ്മം. കണ്ണിലെണ്ണയൊഴിച്ച് കാത്തരിക്കുകയായിരുന്നു, തിളകണ്ട് സന്തോഷിച്ച്. ഒരു നിമിഷം കണ്ണൊന്നു തെറ്റി. മുഖത്തിന്‍റെ വിളര്‍ച്ച കണ്ണാടിയില്‍ നോക്കി മിനുക്കിയാലോയെന്ന് ചിന്തിച്ചു. എണ്ണമെഴുക്കും പൊടിയും നിറഞ്ഞ് മുഖം കരുവാളിച്ചത് കണ്ട് വിഷമിച്ചു. പക്ഷെ, കണ്ണാടി നല്‍കിയ പിന്‍കാഴ്ച ഞെട്ടിക്കുന്നതായിരുന്നു. ഒരുവന്‍ തിളക്കുന്ന ഭക്ഷണത്തിലേക്ക് വിഷം കലര്‍ത്താന്‍ ശ്രമിക്കുന്നു.
എടേയ്…. അലറി വിളിച്ചു പോയി.
ഞെട്ടിയുണര്‍ന്നു, സഹയാത്രികര്‍.
ആ ഒരുവന്‍…….
@@@@@