ഒരു രാജാവുണ്ടായ കഥ

തട്ടി ക്കൊണ്ടു വന്ന പെണ്ണിന്റെ മാറില്‍ ചേര്‍ന്നു കിടന്നപ്പോള്‍ വീരശൂര പരാക്രമി മല്ലശിരോമണിക്കൊരു മോഹമുദിച്ചു.

എന്തേ തനിക്കു മൊരു രാജാ വായിക്കൂടാ…

തണ്ടും തടിയും മുറ്റിയ മീശ യു മില്ലേ…….

കൊണ്ടും കൊടുത്തും പതം വന്ന മനമല്ല്ലേ…

നാട്ടിറച്ചിയും കാട്ടി റച്ചിയും തിന്ന; മധു നുകരുന്ന തനുവല്ലേ……….

പെണ്ണു വേട്ടയും പൊന്നു വേട്ടയും വശമില്ല്ലേ……….

പോരാത്തതിന്‌ മങ്കാ വുടിക്ക്‌ ഇന്നേ വരെയൊരു രാജാ വുണ്ടായോ……..

അതെ അന്നു വരെ മങ്കാവുടിക്ക്‌ ഒരു രാജാവില്ലായിരുന്നു.

മല്ലശിരോമണിയുടെ നാലോ അഞ്ചോ തലമുറകള്‍ക്ക്‌ മുമ്പ്‌ എവിടെ നിന്നോ അന്നം തേടിയെത്തിയൊരു ജന സമൂഹമാണ്‌ മങ്കാവുടിക്കാര്‍.

പാര്‍ത്തിരുന്ന ഇടത്തെ രാജാവിന്റെ ദുര്‍ഭരണത്തില്‍ സഹിമെട്ട്‌, കിങ്കരന്മാരെക്കൊണ്ട്‌ പൊറുതിമുട്ടി, കപ്പം കൊടുത്ത്‌ മുടിഞ്ഞ്‌ കൂടും കുടുക്കയും കുമ്മട്ടിക്കായും പെറുക്കി, കിട്ടിയതെല്ലാം ഒക്കത്ത്‌ ഇടുക്കി, കക്ഷത്തില്‍ തിരുകി, കുറച്ച്‌ ചാവാലി മാടുകളുമായി രായ്ക്കുരാമാനം നാടുവിട്ട്‌, അലഞ്ഞു തിരിഞ്ഞ്‌ മങ്കാവുടി
യിലെത്തുകയായിരുന്നു, അവര്‍.

തെക്കെ കാടും താണ്ടി, മലകളുടെ ചുരമിറങ്ങി, പുഴ കയറി വിശാലമായ മങ്കാവുടി സമതലത്തിലെത്തിയ പ്പോള്‍ അവര്‍ ആമോദം കൊണ്ടു.

കൊത്തിക്കിളച്ച്‌, ഉഴുതു നനച്ച്‌ അവരങ്ങ്‌ ഫലപുഷ്ടിപ്പെട്ടു.

കാട്ടു മൃഗങ്ങളെ വേട്ടയാടിപ്പിടിച്ചും പുഴ മത്സ്യങ്ങളെ അമ്പെയ്തു പിടിച്ചും മേനി മിനുക്കി പുലര്‍ന്നു.

എല്ലാവരും അദ്ധ്വാനിച്ചും തുല്യമായി വീതം വച്ചു തിന്നും സുഖിച്ചുവരവെ,

മല്ലശിരോമണിയെപ്പോലെ മറ്റു പലര്‍ക്കും പുതിയ മോഹങ്ങള്‍ ഉദിക്കാന്‍ തുടങ്ങി.

അവര്‍ മല കയറി, കാടിറങ്ങി അടുത്ത ദേശങ്ങളില്‍ പോയി പെണ്‍ വേട്ടയും പൊന്നു മോഷണവും നടത്തി നാട്ടില്‍ പേരെടുത്തു.

അങ്ങിനെയിരിക്കെയാണ്‌ പുതിയ മോഹവുമായി മല്ലശിരോമണി രംഗത്തേക്ക്‌
വരുന്നത്‌, അവന്റെ കൂട്ടാളികള്‍ക്കും അതങ്ങ്‌ ബോധിച്ചു.

എന്തേ നമുക്കുമൊരു രാജാ വുണ്ടായാല്‍……..

പിന്നെ അവര്‍ വൈകിച്ചില്ല, ര്രമങ്ങള്‍ തകൃതിയായി നടത്തി.

അനുകുലിച്ചവരെ കൂടെ നിര്‍ത്തി, അല്ലാത്തവരെ ഒതുക്കി, ചില പടു കിഴവന്മാരുടെ വേദാന്തം നിര്‍ത്താനായി കൊന്ന്‌ കാട്ടുമൃഗ ങ്ങള്‍ക്ക്‌ തീറ്റയാക്കി.

അടുത്ത ദേശങ്ങളില്‍ പോയി കൊള്ളകളും കൊള്ളി വയ്പുകളും നടത്തി. തരുണികളെയും ചങ്കൂറ്റമുള്ള തരുണന്മാരെയും അടിമകളാക്കി,

നാട്ടില്‍ കോട്ടകളും കൊത്തളങ്ങളും തീര്‍ത്തു,

അന്തഃപുരങ്ങള്‍ തട്ടി ക്കൊണ്ടു വന്ന ലീലാ വിലാ സിനികളെക്കൊണ്ടു നിറച്ചു, ഭണ്ഡാരപ്പുരകളില്‍ പൊന്നും പണവും കൊള്ളാതെയായി,
പണ്ടകശാലകളില്‍ ധാന്യങ്ങള്‍ കുന്നുകൂടി,
ഒടു വില്‍, ഒരു സിംഹാസനം തീര്‍ത്തു. സിംഹാസനം പണി തീര്‍ന്ന അന്ന്‌ മല്ല ശിരോമണി രാജാവായി. അങ്ങിനെയാണ്‌ മങ്കാവുടിയില്‍ രാജാവുണ്ടായത്‌.