ഒരു പ്രണയകഥ

അവന്‍ ‘എ’ യുമായി പ്രണയത്തിലായി. അവര്‍ കൌമാരത്തില്‍ കണ്ടുമുട്ടിയതായിരുന്നു, സുഹൃത്തുക്കളുടെ മക്കളും. മതമൊന്ന്‌, ജാതിയൊന്ന്‌, പണവും അധികാരവും തുല്യം തുല്യം.

അതുകൊണ്ടവരുടെ പ്രണയത്തിന്‍െറ മുകുളം നുള്ളിക്കളഞ്ഞില്ല ആരും. മുകുളം തളിരായി, തളിരുകള്‍ ഏറെ ചേര്‍ന്നൊരു ചെടിയായി മുട്ടിട്ടു, പുവായി………….

അവര്‍ ഇണക്കുരുവികളെപ്പോലെ പറന്നു നടന്നു. നാട്ടുകാര്‍ക്കാര്‍ക്കും അതിലൊരു വിരോധവും തോന്നിയില്ല.

പ്രണയ സാഫല്യമെന്ന്‌ പറയുന്ന വിവാഹവും നടന്നു. വിവാഹശേഷം മദനോത്സവങ്ങളായിരുന്ന, നിത്യവും. എല്ലാം മറന്ന്‌,

അല്ലെങ്കില്‍ എല്ലാം അവരുമാത്രമാണെന്ന്‌,

അതുമല്ലെങ്കില്‍ ഈയുലകില്‍ അവരുമാത്രമേയുള്ളുവെന്ന്‌ കരുതി………….

ആകാശത്തും,

ഭൂമിയിലും,

പക്ഷെ, എന്നോ,എവിടയോവച്ച്‌, എങ്ങിനയോ അവന്‍ ഒരു “ബി യെ കണ്ടുമുട്ടി . അതവന്റെ ഒരു ദുര്‍ബല നിമിഷമായിരുന്നു.

“ബി “യെന്ന അവളുടെ വശ്യത, ശാലീനത, മാദകത്വം…….

അവന്‍ വല്ലാതെ (ഭ്രമിച്ചുപോയി.

അടക്കാന്‍ കഴിയാതെ,

അവന്‍ വിദ്ഭംഭിതനായി,

തന്റെ ഇംഗിതം അവന്‍ ബിയെ അറിയിച്ചു.

പക്ഷെ, ബീക്കത്‌ സ്വീകാര്യമായില്ല.

അവള്‍ പ്രതിഷേധിച്ചു, പ്രതിരോധിച്ചു…

അവന്‍ പിന്മാറിയില്ല,

ജ്വലിച്ചുകൊണ്ടിരുന്നു………

ജ്വലിച്ചു ജ്വലിച്ചു ഒരുനാള്‍ ബീയുടെ മൂക്കും മുലകളും ഛേദിച്ചുകൊണ്ട്‌ ഒരു കഥയായിമാറി.

൫൫൫൫൫൫൪൫