ഇഷ്ടമായി ….
ഇഷ്ടമായി, എനിക്കഷ്ടമായി
നെഞ്ചോടു ചേര്‍ത്തു ഞാന്‍ വച്ചുപോയി
കൂട്ടിലോ നീയും ഞാനും മാത്രമായി
മിണ്ടുകില്ലേ, എന്നോടൊട്ടുമിഷ്ടമാല്ലേ………….
കാര്‍മുകില്‍ നിറയുകയായ്
നേരമതിരുളുകയായ്
കാതരമിഴിയെ കാക്കുവതാരെ,
കാനനമജ്ധ്യെ തിരയുവതാരെ…………
ഓമല്‍കനവെ, നാട്ടിന്നഴകെ
കാട്ടിലെ ഏകന്‍, പഥികന്‍ ഞാന്‍
കാണാ മരവും കേള്‍ക്കാ സ്വരവും
അറിയാതതിരുകളുമില്ലെനിക്ക്, നീ
തിരയുവതാരെ, തേടുവതെന്തേ……….
കാടിന് കുളിരായ്, കൂടിന് കുളിരായ്
രാവിതേറെയായില്ലേ……….
മാറില്‍ചേര്‍ത്ത് ചുൂടേകാം
ഞാനൊരു പാട്ടായ് താരാട്ടാം.