അദ്ധ്യായം പതിനൊന്ന്
“കഥാകാരാ താങ്കളുടെ കഥാനായകൻ പറഞ്ഞില്ലെ, എസ്‌തേ
റിന്റെ പക്കൽ നിന്നും ഒന്നും ആവശ്യപ്പെട്ടില്ലെന്ന്,
അത് സത്യമാണെന്ന് ഞങ്ങൾ വിശ്വസിക്കണമോ? താങ്കൾ വിശ്വ
സിക്കുന്നുണ്ടോ?”
വ്യാസൻ സമൂഹത്തിന് നടുവിൽ നിശ്ശബ്‌ശ്രദ്ധിച്ചത്. അവൾ സുന്ദരിയാണ്. കട്ടിയേറിയ ഗ്ലാസ്സുള്ള കണ്ണടയും ഒരു ജീനിയസ്സിന്റെ നോട്ടവും, മാറിൽ അടക്കപ്പിടിച്ചിരിക്കുന്ന ഫയലും ഘനമുള്ള പുസ്‌തകവും. അയാൾക്ക് അവളെ ഇഷ്ടമായി. സമൂഹം അവളെ ശ്രദ്ധിച്ചു.
അവൾ വൃത്തിയായി വസ്ത്രം ധരിച്ചിട്ടുണ്ടെങ്കിലും സരന്ദര്യ വർദ്ധകവസ്തുക്കൾ ഉപയോഗച്ചിരുന്നില്ല. എന്നിട്ടും അവൾ
ആകർഷകയാണ്.. വെളത്തനിറവും കറുത്ത് ഇടതൂർന്ന നീള മേറിയ മുടിയും പ്രസന്നമായ മുഖവും; പക്ഷെ,
കൺ തടത്തിൽ കൂട്ടുകൂടിയിരിക്കുന്ന കറുപ്പ് വിഷാദത്തെ സൂചിപ്പിക്കുന്നതാണ്.
അവളെ വേദനിപ്പിച്ച കഥയിലേക്ക് വ്യാസന്റെ, സമൂഹത്തിന്റെ കാതുകൾ അടുത്തടുത്തു ചെന്നു. സമ്പന്നവും സാംസ്‌കാരിക പൂർണവുമായ ഒരു കൊച്ചു പട്ടണം.
ബാലപാഠങ്ങൾ മുതൽ സാങ്കേതികജ്ഞാനം കിട്ടാവുന്നതു വരെയുള്ള വിദ്യാലയങ്ങൾ, വിനോദ കേന്ദ്രങ്ങൾ, ശ്രേഷ്ഠമായ
വ്യാപാരകേന്ദ്രങ്ങൾ, പ്രശാന്തവും സുന്ദരവുമായ ഗ്രാമീണമായ
അന്തരീക്ഷം പട്ടണത്തെ ചുററിയും …
ഒരിക്കൽ പോലും സാമുദായികമോ; മതപരമോ ആയി സംഘർഷമുണ്ടാക്കാത്ത ജനത …….. അടുത്ത പട്ടണങ്ങളിൾ
നിന്നും, ഗ്രാമങ്ങളിൽ നിന്നും എത്തുന്നവർക്കു വേണ്ടി ഉത്സവ
ങ്ങളും പെരുന്നാളകളം വിരുന്നുകളം നടത്താറുള്ള ജനത .
അങ്ങിനെയുള്ള ഒരു കൊച്ചുപട്ടണത്തിലെ കോളേജ് അദ്ധ്യാപകന്റെ മകളായിട്ടാണ് ആ പെൺകുട്ടി ജനിച്ചത്, വളർന്നത് …..
വളർന്നപ്പോൾ അവൾ സുന്ദരിയായി, സുശീലയായി…
തികച്ചും യാദ്യച്ഛികമായൊരു നിമിഷത്തിൽ അവളടെ മനസ്സിലേക്ക് ഒരു ചെറുപ്പക്കാരൻ കയറി വന്നു. അവന്റെ ജ്വലിക്കുന്ന കണ്ണുകൾ, കറുത്ത് നീണ്ട താടി…..
അവന്റെ കണ്ണുകളിൽ നോക്കിയിരിക്കാൽ അവൾക്ക് ഏറെ ഇഷ്‌ടമായിരുന്നു. അങ്ങിനെ, അങ്ങിനെ നോക്കിയിരിക്കെ, അവൻ അവളെക്കുറിച്ച് കവിതകളെഴുതി.
ആ കവിതകൾ അവൻ പൊതുസ്റ്റേജുകളിൽ ഉജ്വലമായി
തന്നെ ചൊല്ലമ്പോൾ സദസ്റ്റിന്റെ മുൻ നിരയിൽ തന്നെ
അവൾ കേട്ടിരുന്നു.
പെണ്ണെ, നീ ജ്വലിക്കുന്ന അഗ്നിയാണ്, ആ അഗ്നി കടം കൊണ്ടിട്ടാണ് ഞാൻ ചൂടായി നിൽക്കുന്നത്,
പെണ്ണെ, നീ കൊടും ശൈത്യമാണ്, നിന്റെ കുളിർമയിലാണ് എനിക്ക് പുതപ്പിൽ മൂടി ഉറങ്ങാൻ കഴിയുന്നത്,
പെണ്ണെ,
നീ കാലവർഷമാണ്, നിന്നിലെ ഈർപ്പത്തി ലാണെന്നിൽ കവിത മുളക്കുന്നത്,
പെണ്ണെ, നീ വസന്തമാണ്, അതുകൊണ്ടാണെന്റെ കവിതകൾ പൂക്കളായി വിരിയുന്നത്,
പെണ്ണെ, നീ സുഗന്ധമാണ്, അതുകൊണ്ടാണ് ഇവിടെ നറുമണം നിറയുന്നത്.
പെണ്ണെ, നിന്റെ കൈവിരലുകളാൽ എന്റെ ഹൃദയ വീണയിൽ മീട്ടുന്നതിനാലാണെനിക്ക് പാടാൻ കഴിയുന്നത്,
പെണ്ണെ, നീ എന്റെ സിരകളിലൂട രക്തമായിട്ടൊഴുകുന്നതു കൊണ്ടാണെനിക്ക് ജീവനുണ്ടായിരിക്കുന്നത്,
പെണ്ണെ, നിന്റെ മാംസം എന്നിലുള്ളതുകൊണ്ടാണ് എനിക്ക് രൂപം ഉണ്ടായിരിക്കുന്നത്,
പെണ്ണെ, നീയൌണ്ടായിരിക്കുന്നതുകൊണ്ടാണ് ഞാനും ഉണ്ടായിരിക്കുന്നത്,
പെണ്ണെ, നീ പ്രകൃതിയും വികൃതിയും പ്രപഞ്ചവും അരുപിയും സത്യവും അസത്യവും ……
അവന്റെ കവിതകൾ കേട്ട്, ചൂട് തട്ടി മഞ്ഞുരുകി ഗംഗയിലൂടെ ഒഴുകും പോലെ അവൾ ഉരുകി ഒലിച്ചിറങ്ങി അവനിലൂടെ പടർന്ന് ഒഴുകി, അവന് ചൂടം,
തണുപ്പും. ഈർപ്പവും വസന്തവും സുഗന്ധവുമായി…
അവൻ വിണ്ണിലൂടെ പറന്നു, പറന്നു, കവിയായി…..
അവന് സ്വായത്തമായ കനത്ത ചിറകുകളാൽ പറന്ന്, പറന്ന്, വൻമരങ്ങളും മലകളും നദികളും , കടലുകളും താണ്ടിയപ്പോൾ അവനു കീഴെയിലൂടെ പലപല ഗ്രാമങ്ങളും പട്ടണങ്ങളും നഗരങ്ങളും രാഷ്‌ട്രങ്ങളും പിറകോട്ട് പോയി.
ആ യാത്രയിൽ അവന്
ചൂടായി തണുപ്പായി സുഗന്ധമായി വളരെ വളരെ പെൺട്ടികളുണ്ടായി,
വിങ്ങികരഞ്ഞ ആ പെൺകുട്ടിയുടെ തോളിൽ തട്ടി വ്യാസൻ സമാധാനിപ്പിച്ചു.
“ഇത്
നമുക്കുണ്ടായ അപചയമാണു കുട്ടി… … കരയരുത്, കരഞ്ഞിട്ട് കാര്യവുമില്ല… … നമ്മളെ, വ്യക്തികളെ, നമ്മുടെ കുടുംബങ്ങളെ, സമൂഹത്തെ, ഗ്രാമത്തെ, രാജ്യത്തെ കീഴടക്കിയ ദുരവസ്ഥയാണത്…..”
സാന്ത്വപ്പെടത്താൻ ഒരമ്മ അവളെ കൈക്കൊണ്ടു. മുറിയിലെ ഒഴിഞ്ഞ കോണിലുള്ള ഇരുപ്പിടത്തിനടുത്തേയ്ക്കവർ നീങ്ങി.
വ്യാസൻ ഉയർന്ന പീഠത്തിൽ കയറി നിന്നു. സമൂഹം അയാളെ കേൾക്കാനായി ചെവിയോർത്തു നിന്നു.
“കൂട്ടായ്മയിലുള്ള ജീവിതമാണ് മനുഷ്യന് പ്രകൃതി ഒരുക്കിയിരിക്കുന്നത്. പ്രാഥമികമായി വ്യക്തികൾ, വ്യക്തികൾ ചേർന്നുള്ള കടുംബങ്ങൾ, കുടുംബങ്ങൾ ചേർന്നുള്ള സമൂഹങ്ങൾ, സമൂഹങ്ങൾ ചേർന്നുള്ള ഗ്രാമങ്ങളും പട്ടണങ്ങളും, രാഷ്‌ട്രങ്ങളും. രണ്ടു വ്യക്തികൾ തമ്മിലുള്ള ആകർഷണത്തിൽ നിന്നുമാണ് ബന്ധങ്ങൾ തുടങ്ങുന്നത് .ആ വ്യക്തികൾ സ്ത്രീയും പുരുഷനുമാകുമ്പോൾ കുടുംബം ജനിക്കുകയായി. ആ കുടുംബത്തിൽ അച്ഛൻ, അമ്മ, മക്കൾ, സഹോദരങ്ങൾ, എന്നിവരുണ്ടാകുന്നു. പല പല കുടുംബങ്ങൾ ചേരുമ്പോൾ അമ്മാവൻ, അമ്മായി തുടങ്ങിയ മററു ബന്ധുക്കൾ ഉണ്ടാകുന്നു.
ഇവരുടെ പരസ്പര സഹകരണത്തിൽ നിന്നും പരസ്പര കരുതലുകളിൽ നിന്നും സ്നേഹമുണ്ടാകുന്നു. ആ സ്നേഹത്താൽ ബന്ധങ്ങൾ കൂടുതൽ ദ്ദൃഢമാകുന്നു. കുടുംബങ്ങളുടെ ദൃഡമായ ബന്ധങ്ങൾ സമൂഹത്തെ ശക്തമാക്കുന്നു. ബന്ധങ്ങൾ ഏറുകയും ദൃഢതരമാക്കുകയും ഒരു സമൂഹം മുഴുവൻ പരസ്പരം ബന്ധപ്പെട്ട് കിടക്കുകയും അറിയപ്പെടുകയും ചെയ്യുമ്പോൾ ഒരാൾക്ക് മറെറാരാളെ വേദനിപ്പിക്കാൻ കഴിയില്ല. അഥവാ ഒരാൾ മറെറാരാളെ വേദനിപ്പിക്കാൻ ശ്രമിച്ചാൽ അവൻ സമൂഹത്തിൽ ഒററപ്പെടുകയും , ഒററക്കെട്ടായി നിൽക്കുന്ന സമൂഹം അവനെ നിർമ്മാർജ്ജനം ചെയ്യുകയും ചെയ്യും. മുതിർന്ന വ്യക്തികളുടെ ഈ നന്മകൾ കണ്ടാണ് കുടുംബത്തിൽ, സമൂഹത്തിൽ, വളരുന്ന കുട്ടികൾ ജീവിതപാഠങ്ങൾ പഠിക്കുന്നത്. അങ്ങിനെ ഉള്ളൊരു കുട്ടിക്ക് അവന്റെ അമ്മയുടെ, സഹോദരിയുടെ, വേദ
നകളെ സന്തോഷങ്ങളെ തിരിച്ചറിയാൻ കഴിയുന്നു. അവന്റെ അമ്മയിലൂടെ, സഹോദരിയിലൂടെ സമൂഹത്തിലെ എല്ലാ സ്ത്രീകളെയും അറിയാൻ കഴിയുന്നു. അങ്ങിനെ തിരിച്ചറിവുള്ള
ഒരാൾക്ക് ഒരിക്കലും ഒരു പെൺകുട്ടിയെ വേദനിപ്പിക്കാനാവില്ല.
പക്ഷെ, പ്രാഥമികമായ സ്ത്രീയും പുരുഷനും തമ്മിലുള്ള ബന്ധം തന്നെ വെറുമൊരു കരാറിന്റെ അടിസ്ഥാനത്തിലുള്ള ഒത്തുചേരലായി, മാനസികമായ, ശാരീരികമായ ആകർഷണത്തേക്കാൾ പ്രാധാന്യം ധനത്തിനായി. കൈനിറയെ പണവുമായി എത്തുന്നുവെങ്കിലും സ്ത്രീ പുരുഷന്റെ അടിമയായി അവന് സുഖം പകരാനുള്ള, വിഴുപ്പുകൾ അകററാനുള്ള, സൌകര്യങ്ങൾ ശ്രദ്ധിക്കാനുള്ള ജീവനക്കാരി മാത്രമാകുന്നു. ഈ അന്തരീക്ഷത്തിലേക്ക് പിറന്നുവരുന്ന കുട്ടിക്ക് സ്‌നേഹമെന്നത് രണ്ടു പദങ്ങൾ ചേർന്നൊരു വാക്കായി, അർത്ഥം ഗ്രഹിക്കാനാവാത്ത ദുരൂഹതയായി മനസ്സിൽ വിങ്ങി നിറയുന്നു. ശൈശവം കഴിയുമ്പോൾ അവൻ ബോർഡിംഗിലെ സംഘങ്ങളിൽ, അസാന്മാർഗ്ഗികതകളിൽ, ശ്വാസം മുട്ടലുകളിൽ മനസ്സും ചൈതന്യവും നഷ്‌ടപ്പെട്ട് മൃഗീയമായ വികാരങ്ങളും ചേതനകളമുള്ളവനായി തീരുന്നു . ….
“പുരോഹിതരെ നിങ്ങൾക്ക് ഇതിനെതിരെ പ്രതികരി ക്കാനാകുമോ?”
നിശ്ശബ്‌ദമായിരുന്ന സമൂഹത്തിൽ കലർന്നിരിക്കുന്ന
പുരോഹിതരെ . …. സമൂഹം പാർശ്വങ്ങളിലേയ്ക്കൊതുക്കി മുറിയുടെ നടുവിൽ ശ്രദ്ധിക്കത്തക്ക വിധമാക്കി നിർത്തി. അവർ വിശേഷപ്പെട്ട വസ്ത്രങ്ങളിൽ, രൂപത്തിൽ, ഭാവത്തിൽ………
“ഇല്ല. നിങ്ങളെ കൊണ്ടാവില്ല, കാരണം നിങ്ങൾ ചട്ടുകങ്ങളാണ്.”
വ്യാസൻ വീണ്ടും കഥയിലേക്ക് മടങ്ങി.
അന്നത്തെ സായാഹ്നം ഉണ്ണി സുഹൃത്തുക്കൾക്കായിട്ട്
പങ്കിട്ടു കൊടുത്തു. ദിനപത്രത്തിന്റെ ഒരു വാർത്ത അവക്കായി വായിച്ചു.
പേജറും സെല്ലുലാർ ഫോണുകളും ഉപയോഗിച്ച് ഗുണ്ടായിസവും പെൺവാണിഭവും നടത്തുന്ന സംഘം പോലീസ് വലയിലായി. നഗരം കേന്ദ്രമായി നടക്കുന്ന ഈ അന്തർജില്ല സംഘത്തിലെ പ്രധാനികളിൽ ഒരാളെ പിടിക്കാൻ കഴിഞ്ഞതായി പോലീസ് വൃത്തങ്ങൾ അറിയിച്ചു.
നഗരത്ത് ഗീതാഞ്ജലിറോഡിൽ ഒരു വാടകവീട്ടിൽ നിന്നുമാണ് പ്രതികളെ പിടികൂടിയത്. ഇതുസംബന്ധിച്ച് നാലു സ്ത്രീകളെയും അമ്പത് പുരുഷന്മാരെയും നഗരത്തിന്റെ പല
യിടങ്ങളിൽ
നിന്നുമായിട്ട് അറസ്റ്റ് ചെയ്തിട്ടുണ്ട്.
നഗരത്തിലൂടെ ഒരു മാരുതികാർ വെവ്വേറെ നമ്പറുകളിൽ ഓടുന്നത് കണ്ടതിന്റെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണമാണ് ഈ ഗുണ്ടാ പെൺവാണിഭസംഘത്തെ വീഴ്‌ത്താൻ കാരണമായത്.
മറെറാരു കേസിൽ ഇടപെട്ട് ഈ കാർ പോലീസിന്റെ നിരീക്ഷണത്തിലായിരുന്നു. ഇതേ പിൻ തുടർന്നാണ് ഗീതാഞ്ജലി റോഡിലുള്ള വാടക വീട്ടിൽ നിന്നും പ്രധാന പ്രതിയെ അറസ്റ്റ് ചെയ്യാൻ കഴിഞ്ഞത്. ഇവിടെ നിന്നും കണ്ടെത്തിയ പേജറിൽ വരുന്ന സന്ദേശങ്ങൾ വഴിയായിരുന്നു മററുള്ളവരെ പിടിച്ചത്. സ്ത്രീകളെ ആവശ്യപ്പെട്ടു കൊണ്ടും , കൊണ്ടു വരുന്നതു സംബന്’ധിച്ചും ഒട്ടേറെ സന്ദേശങ്ങൾ വന്നിരുന്നു. മദിരാശിയിൽ നിന്നു
പോലും സ്ത്രീകളെ കൊണ്ടുവരുന്നതായാണ് അറിവ്. ഗുണ്ടായിസവും പെൺ വാണിഭവും മയക്കു മരുന്നു കടത്തും ഉൾപ്പെട്ട് നാലു ക്രിമിനൽ സംഘങ്ങൾ ഉൾപ്പെടുന്നതാണ് ഈ വലയെന്ന് പോലീസ്‌കമ്മീഷണർ പറഞ്ഞു. നഗരം കേന്ദ്രമാക്കിയാണ് ഈ അന്തർജില്ലാസംഘം പ്രവത്തിക്കുന്നത്. വേശ്യാവൃത്തിക്ക് സംരക്ഷണം നൽകുന്നതിന് ഈ ഗുണ്ടാസംഘം സ്ത്രീകളിൽ നിന്നും കമ്മീഷനും വാങ്ങുന്നുണ്ട്.
ആധുനിക വാർത്താ വിനിമയ സംവിധാനത്തോടെയുള്ള ഇത്തരം പ്രവത്തനങ്ങൾ വന്നതോടു കൂടി സാധാരണ കാണാറുള്ള വേശ്യാലയങ്ങൾ ഇല്ലാതായിരിക്കുന്നു. ഇതോടെ അനാശാസ്യ പ്രവത്തനങ്ങൾക്കെതിരെ നടപടികളെടുക്കാൻ നിലവിലുള്ള നിയമം അപര്യാപ്തമായിട്ടണ്ടെന്നും പോലീസ്‌കമ്മീഷണർ പറഞ്ഞു.
വ്യാസൻ വായന നിർത്തി സമൂഹത്തെ നോക്കി. മ്ലാനവും, വീര്യം നഷ്‌ടപ്പെട്ടവരുമായ സമൂഹം തലകുമ്പിട്ട് ഇരുന്നു. അവരുടെമേൽ തന്റെ ആധിപത്യം സ്ഥാപിക്കാനായതിൽ ഉള്ളാലെ കുറച്ച് ഹുങ്ക് രൂപം കൊള്ളന്നത് വ്യാസന് അറിയാന്‍
കഴിയുന്നു. അത് കണ്ടെത്തി ആസ്വദിക്കാനായപ്പോൾ
സന്തോഷവും.
@@@@@