അദ്ധ്യായം അഞ്ച്

ഇടതിങ്ങിയ വനാന്തരം.

വൻ മരങ്ങളെ കെട്ടിപ്പിണഞ്ഞു നിർത്തുന്ന  ലതാദികൾ

മൂന്ന്‌ കാട്ടരുവികൾ………..

കളകൂജനങ്ങൾ……….

ബൃഹത്തായൊരു സംരംഭമാണ്‌ കേദാരം റിസോർട്ട്സ്…….

മലകളാൽ
ചുററപ്പെട്ട നൂറോളം ഏക്കർ വരുന്ന ഒരു മൈതാനം.

പണ്ട് ഒരു മുതുവാൻ കുടിയായിരുന്നു.

കിഴക്കൻ മലകളിൽ നിന്നും മൂന്ന്‌ അരുവികൾ മൈതാന ത്തേയ്ക്കു ഒഴുകിയെത്തുന്നു. മുതുവാന്മാർ സമൃദ്ധമായി കൃഷി ചെയ്ത സമ്പന്നരായിരുന്നിരിക്കണം .

പക്ഷെ, ആരുടെ ഉടമസ്‌ഥതയിലാണെന്നോ, കൈവശ മാണെന്നോ, നിള റിസോർട്ട്സ് സ്‌ഥാപിപ്പിക്കുന്നതെന്ന് പണിക്കാർക്ക് അറിവില്ല. അതുമാത്രമല്ല, അവരുടെയിടയിൽ അതിനൊരു പ്രസക്തിയുമില്ലാതാനും

രാജ്യവ്യാപകമായിത്തന്നെ വ്യാപാരബന്ധമുള്ള ഒരു കരാർ ഗ്രൂപ്പാണ്‌ പണികൾ കരാറെടുത്തിരിക്കുന്നത്‌. പരിചയസമ്പന്നരായ മാനേജ്‌മെന്റ് അധികാരികൾ വിദഗ്‌ ദ്ധരായ സാങ്കേതികജ്‌ഞാനികൾ, മേൽനോട്ടക്കാർ, തൊഴിലാളികൾ….

പണികൾ മൂന്നാംഘട്ടത്തിൽ എത്തിയിരിക്കുകയാണത്രെ ആദ്യത്തേത്‌ ഗ്രൌണ്ട് വർക്ക്, രണ്ടാമത്തേത്‌ സ്കെൽട്ടൺ ആണ് കോൺ ക്രീററിംഗ്‌, മൂന്നാമത്തേത്‌ പ്ലാസ്റ്ററിംഗ്‌, ഫ്‌ളോറിംഗ്‌, പ്ലംബിഗ്‌ ആൻഡ് ഇലട്രിക്കൽ ഫിററിംഗ്സ്.

ആദ്യത്തേതും, രണ്ടാമത്തേതുമായ എഞ്ചിനീയർമാരും പണിക്കാരും  പോയിക്കഴിഞ്ഞാണ്‌ മൂന്നാമത്തെഗ്രൂപ്പ്‌ എത്തി

യത്‌. ഗ്രൂപ്പിന്റെ ചുമതല ഹബീബ് എന്ന സൈറ്റ് എഞ്ചനിയർക്കാണ്.
മാനേജരും,
സ്റ്റെനോയും, അക്കാണ്ടന്റും മാററമില്ലാതെ തുടരും. ഒരു പണി തുടങ്ങുമ്പോളെത്തിയാൽ പണികൾ തീർത്ത് ഉടമസ്‌ഥനെ ഏല്ലിക്കുന്നതുവരെ അവർ ആ വർക്ക്സൈററിലുണ്ടായിരിക്കും .

ഇപ്രകാരം ഇരുപതോളം മാനേജർമാർ ആ കരാർ ഗ്രൂപ്പിൽ ഉണ്ടത്രെ.

ഉണ്ണിയും ആ ബൃഹത്തായ  ഗ്രൂപ്പിലെ ഒരു കണ്ണിയായിരിക്കുന്നു.

ഒരു സൈററ്‌ എഞ്ചിനീയറുടെ കീഴിൽ പത്തോളം സുപ്പവൈസർമാരുണ്ട്‌. അവരുടെ മേൽ നോട്ടത്തിലാണ്‌ തൊഴിലാളികൾ പണിയുന്നത്‌.
തൊഴിലാളികൾ സ്‌ഥിരക്കാരും പ്രാദേശികരായ താല്‍ക്കാലികക്കാരുമുണ്ട്‌. അവരുടെയൊക്കെ ഹാജരുകൾ സൂക്ഷിക്കുക, കൂലികൊടുക്കുക, അതെല്ലാം കണക്കുകളാക്കി സൂക്ഷിക്കുക, സ്റ്റോർകീപ്പർ നല്‍കുന്ന വിവരങ്ങൾ കണക്കിൽ പെടുത്തുക, ഇടയ്ക്കൊക്കെ സ്റ്റോക്ക്‌ പരിശോധിക്കുക, എന്നതെല്ലാമാണ്‌ ഉണ്ണിയുടെ ജോലികൾ. പക്ഷെ, ചെയ്ത തുടങ്ങിയപ്പോഴാണ്‌ പലപ്പോഴും

രാത്രികളിൽ
കൂടി ചെയ്താലെ മുന്നോട്ട് പോകാൻ കഴിയുകയുള്ളൂവെന്ന് മനസ്സിലായത്‌.

സ്റ്റെനോഗ്രാഫർ എസ്റ്റേറിന്‌ പണികൾ വളരെ കുറവായിരുന്നു. സ്ഥാപനത്തിന്റെ മേലേത്തട്ടുമായിട്ടള്ള കത്തിടപാടുകൾ തയ്യാറാക്കുക, മാനേജർ നൽകുന്നതു പ്രകാരമുള്ള റിപ്പോട്ടുകൾ ഉണ്ടാക്കി ക്രേന്ദത്തെ അറിയിക്കുക തുടങ്ങി. വെറുതെ കിട്ടുന്ന സമയം അവൾ ഉണ്ണിയെ സഹായിക്കാൻ വിനിയോഗിച്ചു കൊണ്ടിരുന്നു. അവൾ എന്നും അങ്ങിനെ തന്നെയായിരുന്നു.

ഉണ്ണിയുടെ കരാർ സ്ഥാപനത്തിന്‌ പ്രവിശ്യയിൽ തന്നെ
ഏഴോ എട്ടോ പ്രധാന പണികൾ നടക്കുന്നുണ്ട്‌. അതിനെയെല്ലാം നിയന്ത്രിക്കുന്നതിനു വേണ്ടി പ്രവിശ്യയിലെ തന്നെ ഒരു പ്രധാന നഗരത്തിൽ റീജനൽ ഓഫീസ്‌ പ്രവത്തിക്കുന്നുമുണ്ട്‌.

അവിടെ റീജനൽ മാനേജരും മററ്‌ സാങ്കേതിക വിദഗ്‌ധരും ഉണ്ട്. എല്ലാ വർക്ക് സൈററുകളിലും അവരുടെ പരിശോധന കളണ്ടാവുകയും കർശനമായ നടപടികൾ സ്വീകരിക്കുകയും ചെയ്യുന്നു. പ്രധാനമായും സ്ഥാപനത്തിന്റെ പുറം ലോകവുമായുള്ള ബന്ധപ്പെടലുകളും കത്തിടപാടുകളും അവരാണ്‌ നടത്തുക.

വിത്സൺ ഡിക്രൂസ്‌ സമർത്ഥനായ മാനേജരാണ്‌. അയാളടെ ഓഫീസ്‌ ജീവിതം കണ്ടപ്പോ ഉണ്ണിക്ക്‌ വ്യക്തമാവുകയും ചെയ്തു. പണികൾ നടക്കുന്ന സ്ഥലങ്ങളിലും ഓഫീസിന്റെ സകല കാര്യങ്ങളിലും അയാളടെ ശ്രദ്ധയെത്തിയിരുന്നു. തെററുകൾ കണ്ടാൽ പറയുകയും ശാസിക്കുകയും ചെയ്തിരുന്നു.

അയാളടെ മദാമ്മയെപ്പോലെ സുന്ദരിയായ ഭാര്യ . വിദേശത്ത്‌ നേഴ്സായി ജോലിനോക്കുകയും രണ്ട്‌ ആൺമക്കൾ ഈട്ടിയിൽ റെസിഡൻഷ്യൽ സ്കൂളിൽ ചേർന്നിരിക്കുകയു മാണെന്നത്‌ അവറാച്ചനാണ്‌ പറഞ്ഞത്‌.

വ്യാസൻ: “വിത്സൺ ഡിക്രൂസ്‌ പല വ്യക്തിത്വങ്ങൾ ചേർന്ന ഒരു വ്യക്തിയാണ്‌. രൂപത്തിൽ, ഭാവത്തിൽ, സ്വഭാവത്തിൽ …തമോഗുണം അധികമായിട്ട്‌ …അയാളടെ ചെറുപ്പം അങ്ങിനെയായിരുന്നു. ആവശ്യത്തിലേറെ ധനമുണ്ടായിരുന്ന കുടുംബത്തിൽ ഒററമകനായി വളർന്നു . അയാളുടെ

മാർഗ്ഗ ദർശി പിതാവായിരുന്നു. മദ്യവും, മാംസവും അധികമായിരുന്നു ഒരു ജീവിതമായിരുന്നു. സ്വത്തുക്കൾ മുഴുവനും അപ്രകാരം നഷ്‌ടമായിപ്പോയി.

സമൂഹത്തിന്‌ നടുവിൽ നിന്നിരുന്ന ഒരാൾ ഉച്ചത്തിൽ ചിരിക്കുന്നതു കേട്ട്‌ വ്യാസൻ സംസാരം നിർത്തി.

സമൂഹത്തിൽ
നിന്നും ഒരാൾ:

“താങ്കൾ കഥാകാരൻ മാത്രമല്ല ഉപദേശകൻ കൂടിയാണോ?”

ഞങ്ങൾ മടുത്തു ഉപദേശങ്ങൾ കേട്ടുകേട്ട്‌… വീട്ടിൽ മാതാപിതാക്കന്മാരുടെ , ദേവാലയത്തിൽ പുരോഹിതന്റെ, ജോലി സ്ഥലത്ത്‌ ഉയർന്ന ഉദ്യോഗസ്ഥന്റെ, സമൂഹത്തിലാണെങ്കിൽ പരസ്പരം കണ്ടുമുട്ടുന്ന ഓരോരുത്തരിൽ നിന്നും.. .പക്ഷെ, ഈ ഉപദേശകർ എന്തുകൊണ്ട്‌ അറിയുന്നില്ല, കേൾക്കുന്ന ഓരോ വ്യക്തികളും ചിന്താശക്‌തിയുയള്ളവരാണെന്നും, കണ്ണുകളും കാതുകളമുള്ളവരാണെന്നും ..?”

“തീർച്ചയായും താങ്കൾ പറയുന്നതിനെ ഞാനംഗീകരിക്കുന്നു. ഞാനിവിടെ ഒരു ഉപദേശം തരാൻ ശ്രമിക്കുകയായിരുന്നില്ല. വിത്സൻ ഡിക്രൂസിന്റെ ജീവിത സാഹചര്യങ്ങളെക്കുറിച്ച്‌ ധരിപ്പിക്കുകയായിരുന്നു. അയാളിലെ തമോഗുണാധിക്യത്തെ അറിയിക്കാൻ മാത്രമേ ഉദ്ദേശിച്ചിട്ടുള്ള…….

“ശരി…
ശരി… എങ്കിൽ ഞാനൊന്നു ചോദിച്ചുകൊള്ളട്ടെ… യഥാർത്ഥത്തിൽ ഈ വിലക്കുകളുടെ ആധിക്യമല്ലെ മനുഷ്യനെ, ആ വിലക്കുകളെ ഛേദിക്കാൻ കൂടുതൽ പ്രേരിപ്പിക്കുന്നത?”

പക്ഷെ, അതിന്‌ ഉത്തരം പറയേണ്ട ഉത്തരവാദിത്വം വ്യാസന്‌ ഉണ്ടായില്ല. സമൂഹത്തിൽ തന്നെ അതിന്‌ ഉത്തരം കൊടുക്കാനും പ്രത്യുത്തരങ്ങൾ കേൾക്കാനും ആളുകൾ ഉണ്ടായി.

മാനേജരുടെ വീടിന്റെ പിറകിലാണ്‌ ഓഫീസ്‌ കെട്ടിടം. മാനേജരുടെ ക്യാബിനും, സൈറെറഞ്ചിനീയറുടെ മുറിയും വിശാലമായ സ്റ്റാഫ്‌ റൂമും….

ഓഫീസിൽ
നിന്നും അഞ്ചുമിനിട്ട്‌ നടന്നാലേ ഉണ്ണിക്ക്‌ താമസിക്കുന്നിടത്ത്‌ എത്താനാകൂ.

റോഡിന്റെ ഓരത്തു തന്നെയാണ്‌ ഒററപ്പെട്ട നിൽക്കുന്ന പന്ത്രണ്ടു വീടുകൾ, ഓഫീസ്‌ സ്റ്റാഫുകൾക്കും സൂപ്രവൈസറ ന്മാർക്കും വേണ്ടിയുള്ളതാണ്‌. പിന്നീട്‌ കോളനി പോലെയുള്ള വീടുകൾ നൂറോളമുണ്ട്‌. എല്ലാം ടിൻഷീററ്‌ മറച്ച്‌, മേഞ്ഞിട്ടുള്ളതാണ്‌. എല്ലാററിലും അത്യാവശ്യം സൌകര്യങ്ങളൊക്കെയുണ്ട്‌.

അവറാച്ചന്റെ വീടിനോട്‌ ചേർന്ന്‌ വേറെയൊരു ഷെഡ്ഡ് കെട്ടിയാണ്‌ കുടുംബമില്പാത്തവർക്ക് ആഹാരം പാകം ചെയ്തു കൊടുക്കുന്നത്‌.

അവിടെ ഒരു ഗ്രാമം രൂപം കൊണ്ടിരിക്കുന്നു.

രാമേട്ടന്റെ ചായക്കട, ബീരാവുവിന്റെ പലവ്യഞ്ജനക്കടെ, രാധാകൃഷ്ണന്റെ ബാർബാർ ഷാപ്പ്, അന്നാമ്മച്ചേടത്തി “നാടൻ”
വിൽക്കുന്ന പുര…എന്നും രണ്ടുനേരം വന്നു പോകുന്ന ഏതോ പ്രൈവററ്‌ കമ്പനി വക ഒരു ബസ്സും.

ഒരു സായാഹ്‌ന്നത്തിൽ കടയുടെ തിണ്ണയിൽ സോറ പറഞ്ഞിരിക്കുന്നവരോട് രാമേട്ടൻ പറഞ്ഞു.

“സത്യത്തില്‍ വയറല്ലെ എല്ലാവരുടെയും കാര്യം ….എവിടെയെല്ലാമോ ഒണ്ടായ നമ്മടെയെല്ലാം വയറു നിറയ്ക്കാനുള്ള വെമ്പല് കൊണ്ട്‌ പണിയെഴുക്കാനായി ഈ കൊടുംകാട്ടിലെത്തി മൃഗങ്ങളോടും, മരങ്ങളോടും മല്ലടിച്ച്‌ ജീവിതം തുടങ്ങി ദ് ,
ഇവടിപ്പം ഒരു നാടുണ്ടായി.”

“ഉവ്വ്‌, ശരിയാണ്”

അന്നാമ്മച്ചേടത്തിയുടെ ഇറു നൂറുമില്ലിയും ഒരു മുട്ടയും അകത്തത്തിയപ്പോൾ അന്നത്തെ അദ്ധ്വാനത്തിന്റെ എല്ലാ ക്ഷീണവും തീർന്നമട്ടിലാണ്‌ കുഞ്ഞാപ്പു പറഞ്ഞത്‌.

പക്ഷെ, ഉണ്ണി അവരുടെ  കണ്ണടയായത് തികച്ചും യാദൃച്ഛികമായിട്ടാണ്‌. ഒരുദിവസം കുഞ്ഞാപ്പു ഉണ്ണിയോടു പറഞ്ഞു.

“ഉണ്ണിസാറെ എന്റെ നാട്ടിലെ ഒരു കൊച്ച് തൂങ്ങി മരിച്ചതിന്റെ വാർത്തയൊന്നു വായിച്ചെ!”

ഉണ്ണി പത്രത്തിന്റെ ഉൾപേജിൽ ചിത്രത്തോടുകൂടി കൊടുത്തിരിക്കുന്ന വാത്ത ഉറക്കെ വായിച്ചു.

തികച്ചും ദുരൂഹമായ സാഹചര്യത്തിലാണ്‌ പെൺകുട്ടിയുടെ മരണം ഉണ്ടായിട്ടുള്ളത്‌. പോസ്റ്റുമോർട്ടും റിപ്പോർട്ടും പൊലീസ്‌ കെട്ടിച്ചമച്ചുണ്ടാക്കിയ കഥകളും തല്പര കക്ഷികളടെ
സ്വാധീനത്താൽ പുറത്തു വിട്ടിരിക്കുന്ന കെട്ടുകഥകൾ മാത്രമാണ്‌. ജനാലകമ്പിയിൽ തൂങ്ങി നിലത്ത്‌ ഇരിക്കുന്ന വിധ

ത്തിലാണ്‌ പെൺകുട്ടി മരിച്ചു കിടന്നിരുന്നത്‌. സ്ഥലത്തെ പോലീസ്‌ അധികാരികാൾ സ്വാധീനത്തിന്‌ വിധേയരായി സത്യത്തെ മറച്ചു വച്ച്‌ സ്വയം മെനഞ്ഞെടുത്ത കഥ നാട്ടിലും, പത്രങ്ങൾ വഴിയും പരത്തിയിരിക്കുകയാണ്‌. സത്യാവസ്ഥ കണ്ടെത്തുന്നതിനും, ശരിയായ കുററവാളികളെ നിയമത്തിന്റെ അധീനതയിൽ കുടുക്കി ശിക്ഷിക്കുന്നതിനും മറെറാരു ഏജൻസിയെക്കൊണ്ട്‌ അന്വേഷിപ്പിക്കണമെന്നും, ഒന്നിൽ കൂടുതൽ ഡോക്‌ടറന്മാരുടെ നേതൃത്വത്തിൽ വീണ്ടും പോസ്റ്റുമോർട്ടം നടത്തിക്കണമെന്നും ആക്‌ഷൻ കൌസിൽ കൺവീനർ കൂടിയായ
സ്ഥലം എം. എൽ.എ. ഒരു പ്രസ്ഥാവനയിൽ ആവശ്യപ്പെടുന്നു.

ആ തുടക്കം ഒരു സ്ഥിരം ഏർപ്പാടാക്കുകയായിരുന്നു. പത്രം രാവിലെ ബസ്സിലാണ്‌ എത്തുന്നത്‌. പക്ഷെ, വൈകിട്ട്‌ ഉണ്ണി കടയിൽ എത്തുന്നതു വരെ വലിയ ചുളിവുകളൊന്നും വരാതെ രാമേട്ടന്റെ കാഷ്‌ മേശമേൽ  കിടക്കും.

ഒരുദിവസത്തെ അദ്ധ്വാനം കഴിഞ്ഞെത്തി ചൂടുവെള്ളത്തിൽ കുളികഴിഞ്ഞാൽ പലരുടെയും ചിന്ത രാമേട്ടന്റെ കടയിൽ കൂടന്നതിനെക്കുറിച്ചും. പത്രവാത്തകൾ അറിയുയന്നതിനെ കുറിച്ചുമായി. അന്നമ്മച്ചേടത്തിക്ക്‌ കച്ചവടം ക്രമാതീതമായി വർദ്ധിച്ചിട്ടണ്ടെന്നും, ഈ പോക്ക്‌ തുടരുകയാണെങ്കിൽ
അടുത്ത ഒരു വർഷത്തിനുള്ളിൽ അവർ അടുത്ത ഒരു പത്തേക്കർ റബ്ബർ എസ്റ്റേറ്റുകൂടി സ്വന്തമാക്കുമെന്നും ചിലർ. പക്ഷെ, രാമേട്ടൻ ചായയും, ഇഡ്ധലിയും ദോശയും, പരിപ്പുവടയും, ഉഴന്നുവടയും, പഴബോളിയും, സുഖിയനുമൊക്കെ മാത്രമേ ഉണ്ടാക്കാൻ ശ്രമച്ചുള്ളു.

രാമേട്ടൻ കമ്മ്യൂണിസ്റ്റായിരുന്നു. പാർട്ടിക്ക്  വാൾപോസ്റ്റർ ഒട്ടിക്കുന്നതിനും വീടുവീടാന്തരം കയറിയിറങ്ങി നോട്ടീസ്‌ വിതരണം ചെയ്യുന്നതിലുമൊക്കെ തതെ സ്വാധീനം വ്യക്തമാക്കിയിട്ടമുണ്ട്. പക്ഷെ, പാർട്ടി പിരിഞ്ഞപ്പോൾ ആശയപരമായി യോജിക്കാൻ കഴിഞ്ഞത് വലതുപക്ഷത്തോടാണ്‌.

കാലാന്തരത്തിൽ പാർട്ടിക്കുണ്ടായ ക്ഷയം അദ്ദേഹത്തിന്റെ
പണി കുറയ്‌ക്കുകയും നിത്യാഹാരത്തിനുവേണ്ടി നാട്ടിലെ ഒരു ചായക്കടയിൽ പാത്രം കഴുകുന്നവനായി. സപ്ലെയറായി, ചായ

അടിക്കുന്നവനായി പിന്നീട് വളരുകയും ചെയ്‌തു.

വളർച്ചക്ക് പിന്നീടം പലപല തട്ടുകളണ്ടായി. ഒടുവിൽ കേദാരം റിസോർട്ട്സ്‌ പണിയാൻ എത്തിയവർക്കൊപ്പം ഈ കൊടും കാട്ടിലെത്തി.

-അയാൾ ഒരിക്കലും ഒരു കുത്തിക്കൊലക്കാരനായിരുന്നില്ലെന്ന്‌ എല്ലാവരും ഒന്നടങ്കം പറയും, ഒരു ചളിപ്പുമില്ലാതെ.

പക്ഷെ, മീരാവു അങ്ങിനെയല്ല. കടകവിരുദ്ധനാണ്.

അഞ്ചുനേരം നിസ്‌കാരം നടത്തുകയും, വെള്ളിയാഴ്‌ചകളിൽ അടുത്ത പട്ടണത്തിലെ പള്ളിൽ പോവുകയും നോമ്പുനോക്കു

കയും, സക്കാത്തുകൾ നടത്തുകയും , ഏതു കച്ചവത്തിലും ഒന്നി

നൊന്ന് ലാഭം കിട്ടണമെന്ന് ശഠിക്കുകയും അതു നേടാനായിട്ട്‌

യന്തിക്കുകയും, നേടുകയും മൂന്ന്‌ ആൺ മക്കളെ ഗൾഫിൽ പറഞ്ഞു വിടുകയും, ഒരിക്കൽ ഹജ്ജു നടത്തുകയും ഒക്കെ ഉണ്ടായിട്ടുണ്ട്‌.

എസ്ത്തേറിന്റെ സ്വരം തികച്ചും ആകർഷണീയമാണ്. ലേശം ഇരുണ്ട നിറമാണ്‌. ഇടതിങ്ങിയ മുടിയിൽ നിന്നും അടുത്തു വരുമ്പോൾ സുഗന്ധം കിട്ടാറുണ്ട്‌. സാരിയും ബ്ലൌസുമാണ്‌ കൂടുതൽ ചേർച്ച.തണുപ്പ്
കൂടുതലുള്ളപ്പോൾ പച്ചയോ, നീലയോ, ചുവപ്പോ ആയ ഷാളും.

ഉണ്ണി പുസ്കത്തിൽ നിന്നും തലയുയർത്തി.

അവൾ അവനെതന്നെ നോക്കിയിരിക്കുകയാ‍യിരുന്നു.

അവളുടെ ശാന്തമായ ചിരി.
അവന്‌ ഏറെ ഇഷ്ടം  തോന്നിയിട്ടുള്ള ആ ചിരിതന്നെയാണ്‌ എസ്തേറിന്റേത്. ഏററവും ആകർഷണീയമായ ഘടകവും.

എസ്തേറിനേക്കാൾ മിടുക്കിയാണ്‌ മകൾ എമിലി. എട്ടാം സ്റ്റാൻ ന്റെർഡിലാണെന്നാണ് പറഞ്ഞത്. അടുത്ത പട്ടണത്തിലെ കോൺവെന്റ്‌ സ്ക്കൂളിൽ, മററ്‌ തൊഴിലാളികളുടെ കുട്ടികളോടൊപ്പം കമ്പനി വണ്ടിയിലാണ്‌ പോയി വരുന്നത്.

“എസ്തേറിനറിയുമോ, ഞാനെന്നും ഒററക്കായിരായിരുന്നു. ഇന്റിമേററ്‌ എന്നുപറയാൻ ഒരു സ്‌നേഹിതനെപ്പോനും ഉണ്ടാക്കാൻ എനിക്ക് കഴിഞ്ഞില്ല.  ഒരു പക്ഷെ, അതെന്റെ തെറ്റായ വീക്ഷണം കൊണ്ടാകാം. ഒന്നും അധീനപ്പെടുത്തണമെന്ന് മോഹിച്ചിട്ടില്ല.”

“പ്രതികൂല സാഹചര്യങ്ങളെ, നാം ഒരു ശ്രമം നടത്തിയാൾ നമുക്ക്‌ കുറെയൊക്കെ മാറ്റാൻ കഴിയുമെന്നാണ്‌ എന്റെ പക്ഷം. ഉണ്ണി അതിന് ശ്രമിച്ചില്ല എന്നതാണ്‌ സത്യം. ഉള്ളിലേയ്ക്ക്‌ വലിഞ്ഞ്‌ ഒരു സ്വപ്ന ജീവിയെ പോല ചുററപാടുകളെ കാണാതെ, കണ്ടില്ലെന്ന്‌ നടിച്ച്‌ നടന്നു. ഒരുപക്ഷെ, അതുകൊണ്ട് കൂടിയാകാം ഉണ്ണിയുടെ ജീവിതത്തിലെ ഏററവും ദാരുണമായ അനുഭ ഉണ്ടായതും.”

അവനോടൊപ്പം വെറുതെ നടന്നു. വെയിലിന്‌ നല്ല ചൂടുണ്ട്‌ എന്നിട്ടും ശരീരം വിയർക്കുന്നില്ല്. വെയിൽ കായുമ്പോൾ പ്രത്യേകതരം 
സുഖം . ഉണ്ണിക്ക് ആ അനുഭവം പുതുമയായി.

“ഇനിയും ഉണ്ണി ഇങ്ങനെ കരുതുന്നത്‌?”

“എങ്ങിനെ?”

“ഒററയ്‌ക്ക്‌, യാതൊരു ബാദ്ധ്യതകളുമില്ലാതെ‌ കഴിയാമെന്ന്”

ഒരുനിമിഷം എസ്തേർ ചോദിച്ചത്‌ അവന്‌ ഗ്രഹിക്കാനായില്ല. നടത്തം സാവധാനമാക്കി എസ്തേറിന്റെ കണ്ണുകളിൽ നോക്കി.  

“ഐ മീൻ മാര്യേജ്‌. …ഫാരിലി..”

ഒന്നു പുഞ്ചിരിച്ചു, നിമിഷങ്ങൾ കൊണ് പുഞ്ചിരി മാഞ്ഞു. കത്തിനിന്ന വിളക്ക്‌ തിരിയെ ഉള്ളിലേയ്ക്ക് വലിച്ചതുപോലെ കെട്ടു.

“ഒന്നാമത് മാനസികമായ
ഒരുക്കം വേണം. രണ്ടാമത്‌

സാമ്പത്തികമായ ഭദ്രത. മൂന്നാമത് സാമൂഹ്യമായ ബന്ധങ്ങൾ.

പക്ഷെ, ഈ മൂന്നുകാര്യങ്ങളും എന്നിൽ നിന്നും അകന്നാണി

രിക്കുന്നത്‌.”

“അതിനേക്കാളൊക്കെ പ്രധാനം ഉണ്ണി ആഗ്രഹിക്കാത്തതു

കൊണ്ടാണെന്ന്‌ പറയാം …?”

“ഉം അങ്ങിനെയും പറയാം.” റ്

എസ്‌തേറിന്റെ ക്വാർട്ടേഴ്സിന്റെ വാതിൽക്കലെത്തിയപ്പോൾ നിന്നു.

“ഉണ്ണിക്ക്‌ വിരോധമില്ലെങ്കിൽ, കയറിയാൽ ഞാൻ

ഉണ്ടാക്കുന്ന ഒരു ചായ കഴിക്കാം…”

വീടിനുള്ളിൽ നല്ല വൃത്തിയും വെടിപ്പും അടുക്കും ചിട്ടയുമുണ്ട്‌. എസ്‌തേറിന്റെ ശാന്തത വീടിനുള്ളിൽ വ്യക്തമാകുന്നെന്ന്‌ ഉണ്ണിക്ക് തോന്നി.

അവൾ ചായയുമായെത്തും മുമ്പു തന്നെ ഉണ്ണി ഫോട്ടോകൾ ശ്രദ്ധിച്ചിരുന്നു. മേശമേൽ ഒരു ഫ്രെയിമിൽ അമ്മയുടെയും മകളുടെയും, മറെറാരു ഫ്രെയിമിൽ വിത്സൻ ഡിക്രൂസിന്റെയും …

വിത്സൻ ഡിക്രൂസിന്റെ ഫോട്ടോയിൽ സൂക്ഷിച്ച് നോക്കി
നിൽക്കെയാണ്‌ അവൾ വന്നത്‌. ചായകപ്പ്‌ കയ്യിൽ വാങ്ങി അവൻ നന്ദി പറയും പോലെ ചിരിച്ചു.

“അത്‌
എന്റെ മകളടെ പപ്പ വിത്സൻ ഡിക്രൂസ്‌…”

അവൻ ഒരു നിമിഷം ശൂന്യനായി.

വീണ്ടും അവളടെ ഉറച്ച സ്വരം അവൻ കേട്ടു.

“യേസ്‌….. .ഞാൻ കരുതി ഇതിനകംതന്നെ കഥകളെല്ലാം ഉണ്ണി കേട്ടിരിക്കുമെന്ന്‌.”

ഉണ്ണി കപ്പിലെ, സോസറിലെ ചിത്രപ്പണികൾ കണ്ടു കൊണ്ട്‌ സാവധാനം ചായ കുടിച്ചു.

“ഞാനൊരു ദുരന്തകഥയിലെ നായികയാണ്‌. പക്ഷെ, ഞാനൊരിക്കലും ഒന്നിൽ നിന്നും ഒളിച്ചോടാൻ  ശ്രമിച്ചിട്ടില്ല. ഇരുളിലേയ്‌ക്ക്‌ നീങ്ങി നിൽക്കാനും തുനിഞ്ഞിട്ടില്ല. എല്ലാററിനും നടുവിൽ അചഞ്ചലം നിന്നു. എല്ലാം പൊട്ടി തകർന്നു പോയി. ഒരായിരം മോഹങ്ങൾ ഒരു പവം പെണ്ണിന്റെ മോഹങ്ങൾ….”

അവൾ കണ്ണൂകൾ പൊത്തി അടുത്ത കസേരയിൽ ഇരുന്നു;

കരയുകയാണ്,
ഗദ്ഗദത്തെ ഒതുക്കുകയാണ്‌, കവിളിലൂടെ ഒഴുകിയ കണ്ണീർ തുടച്ച്‌, മുഖമുയർത്തി. ഉണ്ണി അവളെ നോക്കിയിരുന്നു. കലങ്ങി ചുവന്ന നയനങ്ങൾ വീണ്ടും നിറഞ്ഞുവരുന്നു, ചുണ്ടുകൾ വിതുമ്പുന്നു.

എല്ലാം ഒതുക്കി അവൾ പറഞ്ഞു.

“പെണ്ണിന്റെ മോഹങ്ങളും ആണുങ്ങളുടെ മോഹങ്ങളും തമ്മിൽ ഒരുപാടു വ്യത്യാസങ്ങളില്ലെ…… മോഹങ്ങൽ നടപ്പിലാക്കാൻ വളരെ പരിമിതികളും ….എല്പാ മോഹങ്ങളും മനസ്സിലൊതുക്കി കാത്തിരിക്കുകയായിരുന്നു. നല്ല നാളകൾ പ്രതീക്ഷിച്ച്.. അപ്പോൾ അശനിപാതം പോലെ ഇയാൾ വരികയായിരുന്നു, വിത്സൻ . ….പിശാച്‌…..”

ഉണ്ണിക്ക്‌ അവളടെ തോളിൽ തട്ടി സാന്ത്വനപ്പെടുത്താൻ
തോന്നിയതാണ്‌. പൊട്ടിച്ചിതറുന്ന മനസ്സുൾക്കൊള്ളുന്ന മേനിയെ ദേഹത്തോട്‌ ചേർത്തു നിർത്തി തലോടുമ്പോൾ അവക്ക്‌ വേഗം സ്വാന്ത്വനത്തിലെത്താൻ
കഴിയുമെന്ന്‌ അവന്‌ അറിയാമായിരുന്നു. ശരീരത്തു നിന്നും ശരീരത്തിലേയ്ക്ക്‌ താപം പ്രവഹിച്ച്‌ മനസ്സിലെത്തി താങ്ങുണ്ടെന്ന്‌ പ്രബോധനം കൊടുത്ത്‌ മനസ്സിനെ സമാധാനത്തിന്റെ പാതയിലേയ്‌ക്ക് ഇറക്കിക്കൊണ്ടു വരുമെന്നും അറിയാമായിരുന്നു.

പക്ഷെ, ഉണ്ണി പിൻ വലിഞ്ഞു …..

@@@@@